വിദ്വാൻ എൻ. കോയിത്തട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദ്വാൻ എൻ. കോയിത്തട്ട
തൊഴിൽവാസ്തുശാസ്ത്രപണ്ഡിതൻ,ഗ്രന്ഥകാരൻ,അദ്ധ്യാപകൻ
ശ്രദ്ധേയമായ രചന(കൾ)ആശാന്റെ സീത, അഗ്നിപരീക്ഷയ്ക്കുശേഷം, ഉജ്ജ്വലശബ്ദം, രാജമാർഗ്ഗം, പ്രഭാ മണ്ഡലം, കവിത പുതിയ കാഴ്ചപ്പാട്, നവ്യപ്രഭാതം, മുകുളമാല, ദീപശിഖ, പുഷ്പശയ്യ, ചിത്രശലഭം, ആദരാഞ്ജലി, സുകൃതഹാരം,ശാന്തിഗീതം,കാശ്മീരിന്റെ കണ്ണുനീർ,ഇന്ത്യൻ ശിൽപകല,നവീന ഭൂമിജാതകം,സുഖവാസഭവനങ്ങൾ

വാസ്തുശാസ്ത്രപണ്ഡിതനും കവിയും ഗ്രന്ഥകാരനുമായിരുന്നു വിദ്വാൻ എൻ. കോയിത്തട്ട.[1]. മലയാളസാഹിത്യത്തിനും വാസ്തുശാസ്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ സംസ്കൃതപണ്ഡിതനാണ്.[2]

ജീവിതരേഖ[തിരുത്തുക]

തലശ്ശേരി വടക്കുമ്പാട് ഗോവിന്ദനാചാരിയുടേയും നങ്ങേലിയമ്മയുടേയും മകനായി 1916 സപ്തംബർ 16 ന് ജനിച്ചു.യഥാർത്ഥ പേര് നാരായണൻ. പിന്നീട് കോയിത്തട്ട എന്ന തറവാട്ടുപേരിൽ പ്രസിദ്ധനായി. വാസ്തുശാസ്ത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1990 ഒക്ടോബർ 7 ന് അന്തരിച്ചു.[3]

അവലംബം[തിരുത്തുക]

  1. http://www.deepika.com/LocalNews/Localdetailnews.aspx?id=314544&Distid=KL13
  2. http://www.deshabhimani.com/news/kerala/news-kannurkerala-26-08-2016/584876
  3. http://digitalpaper.mathrubhumi.com/c/16121321[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിദ്വാൻ_എൻ._കോയിത്തട്ട&oldid=3772601" എന്ന താളിൽനിന്ന് ശേഖരിച്ചത്