വിദ്യാവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vidya Vanam
വിദ്യാവനം
വിലാസം
, ,
വിവരങ്ങൾ
Typeസ്വകാര്യവിദ്യാലയം
ആരംഭം2007[1]
FounderBhuvana Foundation[2]
ഡയറക്ടർPrema Rangachary [3][2]
ലിംഗംMixed school
AffiliationEdexcel IGCSE[1]
വെബ്സൈറ്റ്

തമിഴ്‌നാട്ടിലെ ആനൈക്കട്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വിദ്യാവനം.

ചരിത്രം[തിരുത്തുക]

വെറും 40 വിദ്യാർത്ഥികളുമായി 2007 ൽ ഭുവന ഫൗണ്ടേഷൻ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മുന്നൂറിലധികം പ്രാദേശിക ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നു.[4][5][6][7][8] വിദ്യാവനം ഇരുളജനതയുടെ വിദ്യാഭ്യാസ ആവശ്യങ്ങളാണ് നിറവേറ്റുന്നത്. പ്രേമ രംഗാചാരിയാണ് സ്കൂളിന്റെ ഡയറക്ടർ.[9] ഒന്നാം തലമുറ പഠിതാക്കളാണ് ഭൂരിഭാഗം വിദ്യാർത്ഥികളും. ഈ സ്കൂളിൽ, നിശ്ചിത ക്ലാസ് മുറികളില്ല, അധ്യാപകർ അവരുടെ വിദ്യാർത്ഥികളോടൊപ്പം പഠിക്കുന്നു.

അധ്യാപനരീതി[തിരുത്തുക]

കുട്ടികൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിന് വിദ്യാവനത്തിന് ഏഴാം ക്ലാസ് വരെ പരീക്ഷയില്ല.[10] ഏഴാം ക്ലാസ് വരെ അവർക്ക് നിർദ്ദേശിച്ച പാഠപുസ്തകങ്ങളുമില്ല. ആവശ്യമുള്ള മാറ്റങ്ങൾ വരുത്തിയ മോണ്ടിസോറി രീതിയാണ് വിദ്യാവനം പിന്തുടരുന്നത്, ഇത് ആദിവാസി സമൂഹത്തിന്റെ ജീവിത അന്തരീക്ഷത്തിന് അനുസൃതമായി അധ്യാപകർ രൂപപ്പെടുത്തുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്യുന്നു. പഠിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിന്റെ മൂല്യത്തിൽ അർത്ഥം കണ്ടെത്തുന്നതിനും ഇത് കുട്ടികളെ സഹായിക്കുന്നു. എട്ടാം ക്ലാസ് മുതൽ കുട്ടികൾക്ക് പൊതുപരീക്ഷയ്ക്ക് ഹാജരാകാൻ പരിശീലനം നൽകുന്നു. സംഥാനസർക്കാരിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്തതിനാൽ, അവർ എസ്എസ്എൽസിക്ക് ഓപൺ സ്കൂൾ (NIOS) വഴി പരീക്ഷയെഴുതുന്നു (NIOS). Edexcel IGCSE എന്ന അന്താരാഷ്ട്ര സിലബസുമായും അവരെ ബന്ധിപ്പിച്ചിട്ടുണ്ട് .

വിദ്യാഭ്യാസ സമ്മേളനങ്ങൾ[തിരുത്തുക]

വിദ്യാവനം 2014 മുതൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനങ്ങൾ നടത്തുന്നു. 2014 ലെ അവരുടെ ആദ്യ സമ്മേളനം 'വിദ്യാഭ്യാസം ഒരു പരിപാലന സൊസൈറ്റി' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 'വിദ്യാഭ്യാസത്തിൽ ജനാധിപത്യം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് 2016 ൽ നടന്ന രണ്ടാമത്തെ സമ്മേളനം. 'വിദ്യാഭ്യാസത്തിൽ സമാധാനം' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് 2018 ൽ നടന്ന മൂന്നാമത്തെ സമ്മേളനം. [11]

സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളും പ്രഭാഷകരും പ്രൊഫ. സാംദോംഗ് റിംപോച്ചെ, ഡോ. ശശി തരൂർ, വിദ്വാൻ ടി എം കൃഷ്ണ, പെരുമാൾ മുരുകൻ എന്നിവരൊക്കെ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 www.vidyavanam.org. "Vidya Vanam". www.vidyavanam.org. Archived from the original on 2018-08-23. Retrieved 7 December 2018.
  2. 2.0 2.1 www.vidyavanam.org. "Vidya Vanam". www.vidyavanam.org. Retrieved 7 December 2018.
  3. "How Vidya Vanam is redefining the way education is being provided in schools- The New Indian Express". www.edexlive.com. Retrieved 7 December 2018.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-07. Retrieved 2021-02-24.
  5. "A class act beyond books". The New Indian Express. Archived from the original on 2018-12-06. Retrieved 7 December 2018.
  6. Rangan, Baradwaj (24 May 2014). "The school in the forest". Archived from the original on 2017-03-20. Retrieved 30 November 2018.
  7. www.vidyavanam.org. "Vidya Vanam". www.vidyavanam.org. Archived from the original on 2018-08-23. Retrieved 30 November 2018.
  8. "Visiting Vidya Vanam - Indiaspora". indiaspora.org. 9 February 2017. Archived from the original on 2017-03-21. Retrieved 30 November 2018.
  9. "In this school, there are no fixed classrooms and the teachers learn along with their students". edexlive.com. Retrieved 30 November 2018.
  10. www.vidyavanam.org. "Vidya Vanam". www.vidyavanam.org. Archived from the original on 2018-12-07. Retrieved 7 December 2018.
  11. Srinivasan, Sudarshana (29 May 2018). "Exclusion of any kind is an act of violence". Retrieved 7 December 2018.
"https://ml.wikipedia.org/w/index.php?title=വിദ്യാവനം&oldid=3936968" എന്ന താളിൽനിന്ന് ശേഖരിച്ചത്