വിജയ കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു അഭിനേത്രിയാണ് വിജയ കുമാരി. നാടകനടിയായി അഭിനയം ആരംഭിച്ച വിജയകുമാരി ടെലിവിഷൻ സീരിയലുകളിലും ചലച്ചിത്രത്തിലും അഭിനയിക്കുന്നു. എട്ടാം തരം വിദ്യാർഥിനിയായിരിക്കെ കാളിദാസ കലാകേന്ദ്രത്തിൽ ഗായികയായി പ്രവേശിച്ചു. ഉഷ ഉദയൻ ദമ്പതികളുടെ ചൈതന്യ നാടക ട്രൂപ്പിൽ ആദ്യമായി അഭിനയിച്ചു. ഇതിൽ പകരക്കാരിയായാണ് അഭിനയം ആരംഭിച്ചത്. പിന്നീട് തോപ്പിൽ ഭാസിയുടെ ക്ഷണപ്രകാരം കെ.പി.എസ്‌.സി.യിൽ എത്തപ്പെട്ടു. ദിശസർപ്പങ്ങൾക്ക്‌ വിളക്കുവയ്‌ക്കാം എന്ന നാടകത്തിൽ ഊമയുടെ വേഷം അവതരിപ്പിച്ചു. എൻ.എൻ. പിള്ളയുടെ കണക്ക്‌ ചെമ്പകരാമൻ എന്ന നാടകത്തിൽ ഒരു വർഷം അഭിനയിച്ചു.[1]

1986-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ശ്രീനാരായണ ഗുരുവിലാണ് ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത്. ഇതിൽ ഗുരുവിന്റെ പെങ്ങളായി അഭിനയിച്ചു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്‌ത മൗനം എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തും പ്രവേശിച്ചു. ലൈഫ്‌ ഓഫ്‌ ജോസൂട്ടി എന്നചിത്രത്തിൽ ദിലീപിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

അഭിരമ്യയുടെ മാക്കം എന്ന നാടകത്തിലെ അഭിനയത്തിനു 2000-ൽ മികച്ച സഹ നടിയ്‌ക്കുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു. കോതമംഗലം ഫൈൻ ആർട്‌സ്‌ സൊസൈറ്റി, കെ.റ്റി.ഡി.സി. അവാർഡ്‌, കൊല്ലം ഫൈനാർട്ട്‌ സൊസൈറ്റി അവാർഡ്‌ തുടങ്ങിയ അവാർഡുകൾ ലഭിച്ചു.

കുടുംബം[തിരുത്തുക]

കൊല്ലത്ത്‌ മാടനടയിൽ ഗോപാലപിള്ളയുടേയും സരസ്വതിയമ്മയുടേയും മകളായി ജനിച്ചു. കെ.പി.എ.സി. യിൽ അഭിനയിക്കേ സമിതിയിലെ നടനായിരുന്ന കെ. ആർ രമേശിനെ വിവാഹം ചെയ്തു. മക്കൾ വിഷ്‌ണു, അപർണ്ണ.

അവലംബം[തിരുത്തുക]

  1. ഷെറിങ്ങ്‌ പവിത്രൻ, Story Dated: Saturday, July 4, 2015 03:33. "കൊച്ചു കൊച്ചു വിജയങ്ങൾ..." മംഗളം, കന്യക. Archived from the original on 2015-07-05. Retrieved 2015 ജൂലൈ 5. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=വിജയ_കുമാരി&oldid=3970480" എന്ന താളിൽനിന്ന് ശേഖരിച്ചത്