വിജയൻ വി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളനാടക ചലച്ചിത്രവേദികളിലെ ഒരു നടനാണ് വിജയൻ വി. നായർ. 38 വർഷത്തിലധികമായി അമച്വർ നാടകവേദിയിൽ പ്രവർത്തിക്കുന്നു. ചില നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.[1][2] 35-ലധികം ചലച്ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നാടകവേദി[തിരുത്തുക]

150-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യൂത്ത് എന്ന സംഘടനയിലൂടെ നാടകരംഗത്തെത്തി. തുടർന്ന് കെ.ആർ. മോഹൻദാസിന്റെ 'അണിയറ' എന്ന സമിതിൽ പ്രവേശിച്ചു. കെ.പി.എ.സി.യുടെ 'അധിനിവേശം', സംഗമം തിയറ്റേഴ്‌സിന്റെ 'ക്ഷണിക്കുന്നു കുടുംബസമേതം' എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. കളിയൊരുക്കം എന്നപേരിൽ തിയേറ്റർ ട്രൂപ്പ് അവതരിപ്പിക്കുന്നുണ്ട്.[1]

പകർന്നാട്ടം എന്ന നാടകത്തിലെ അഭിനയത്തിന് 2000-ത്തിൽ നാടകാഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാലുവയസ്സുള്ള കുട്ടി മുതൽ 120 വയസ്സായ വൃദ്ധൻ വരെയുള്ള ഒമ്പതുവേഷങ്ങൾ ഈ നാടകത്തിൽ അവതരിപ്പിച്ചിരുന്നു.[1][3]

ചലച്ചിത്രരംഗം[തിരുത്തുക]

മേലേവാര്യത്തെ മാലാഖക്കുട്ടികൾ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഗോവ അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കുത്ത്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രത്തിൽ ഒരു ഗ്രാമീണന്റെ വേഷം അവതരിപ്പിച്ചു. പാലേരി മാണിക്യം എന്ന ചിത്രത്തിലെ 'കുന്നുമ്മൽ വേലായുധൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.[1]

നാടകങ്ങൾ[തിരുത്തുക]

 • പകർന്നാട്ടം (2000)
 • അധിനിവേശം
 • ക്ഷണിക്കുന്നു കുടുംബസമേതം
 • ഇന്നേടത്ത് ഇന്നവൻ
 • ശങ്കരൻ ശവാസനത്തിൽ

ചലച്ചിത്രങ്ങൾ[തിരുത്തുക]

 • മേലേവാര്യത്തെ മാലാഖക്കുട്ടികൾ
 • ഗോവ
 • നിഴൽക്കുത്ത്
 • അന്യർ
 • തന്മാത്ര
 • സൈലന്റ് പ്ലീസ്
 • ഗുൽമോഹർ
 • പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
 • ബാക്ക്‌വാട്ടേഴ്‌സ്
 • മകരമഞ്ഞ്

പുരസ്കാരം[തിരുത്തുക]

 • നാടകാഭിനയത്തിനുള്ള സംസ്ഥാന അവാർഡ് - നാടകം:പകർന്നാട്ടം (2000)[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "'കുന്നുമ്മൽ വേലായുധ'നെ ജനം തിരിച്ചറിയുന്നു". മാതൃഭൂമി. 2010 ജനുവരി 1. ശേഖരിച്ചത് 2013 ഓഗസ്റ്റ് 28.
 2. "നാടകം... സിനിമ... ജീവിതം... ലക്ഷ്‌മി വാസുദേവൻ". മംഗളം. 2013 ജൂൺ 7. ശേഖരിച്ചത് 2013 ഓഗസ്റ്റ് 28.
 3. "നാടകം... സിനിമ... ജീവിതം..." മംഗളം. 2013 ജൂൺ 7. ശേഖരിച്ചത് 2013 ഓഗസ്റ്റ് 28.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയൻ_വി._നായർ&oldid=2329914" എന്ന താളിൽനിന്ന് ശേഖരിച്ചത്