Jump to content

വിജയ്‌ കെ. നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ്‌ കെ. നമ്പ്യാർ
Chef de Cabinet of the United Nations
പദവിയിൽ
ഓഫീസിൽ
ജനുവരി 1, 2007
മുൻഗാമിMark Malloch Brown
Special Advisor to the Secretary General
ഓഫീസിൽ
4 ജനുവരി 2006 – 31 ഡിസംബർ 2006
Ambassador of India to the United Nations
ഓഫീസിൽ
മേയ് 2002 – ജൂൺ 2004
വ്യക്തിഗത വിവരങ്ങൾ
ജനനംഓഗസ്റ്റ് 1943
പൂന, ഇന്ത്യ
ദേശീയതഇന്ത്യൻ

ഐക്യരാഷ്ട്രസഭയുടെ(യു.എൻ.) സെക്രട്ടേറിയറ്റിൽ ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന ഇന്ത്യാക്കാരനാണ് മലയാളിയായ വിജയ്‌ കെ. നമ്പ്യാർ. യു.എന്നിന്റെ സ്റ്റാഫ്‌ മേധാവി(ചീഫ്‌ ഡി കാബിനെറ്റ്‌ അഥവാ ചീഫ്‌ ഓഫ്‌ സ്റ്റാഫ്‌)യായി 2007 ജനുവരി ഒന്നിനു നിയമിതനായി. അന്നേ ദിവസം സെക്രട്ടറി ജനറലായി ചുമതലയേറ്റ ബാൻ കി മൂൺ നടത്തിയ ആദ്യ നിയമനങ്ങളിലൊന്ന് വിജയ്‌ നമ്പ്യാരുടേതായിരുന്നു.

ഇന്ത്യൻ‍ വിദേശകാര്യ സർവീസിൽ നിന്നു വിരമിച്ച വിജയ്‌ നമ്പ്യാർ പാകിസ്താൻ, ചൈന, മലേഷ്യ, അഫ്ഗാനിസ്താൻ, അൾജീരിയ എന്നിവിടങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ ദേശീയ സുരക്ഷാ സഹഉപദേഷ്ടാവായിരുന്നു. യു.എൻ.സെക്രട്ടറി ജനറലായിരുന്ന കോഫി അന്നാന്റെ പ്രത്യേക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്[1].

അവലംബം

[തിരുത്തുക]
  1. http://www.kerala.gov.in[പ്രവർത്തിക്കാത്ത കണ്ണി]

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിജയ്‌_കെ._നമ്പ്യാർ&oldid=3791631" എന്ന താളിൽനിന്ന് ശേഖരിച്ചത്