വിജയദിനം (മേയ് 9)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1945നാസി ജർമ്മനി കീഴടങ്ങിയത് ഓർമിക്കുന്ന അവധി ദിവസമാണ് വിജയദിനം[1]. 1945 മെയ് 8 ന് (ജർമ്മനിയിൽ വൈകുന്നേരം, മോസ്കോയിൽ അടുത്ത ദിവസമാണ്, അതുകൊണ്ട് മേയ് 9 ന് ആചരിക്കുന്നത്) വൈകുന്നേരം ജർമ്മനി "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" ഒപ്പിട്ടതിനെത്തുടർന്ന് സോവിയറ്റ് യൂണിയന്റെ റിപ്പബ്ലിക്കുകളിൽ ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടു. ബെർലിനിൽ ഒപ്പുവെച്ച ചടങ്ങിന് ശേഷം മെയ് 9 ന് സോവിയറ്റ് സർക്കാർ വിജയം പ്രഖ്യാപിച്ചു.[2]

വിജയദിനം
2005 മെയ് 9 ന് മോസ്കോയിൽ വിജയദിനാഘോഷം
ഔദ്യോഗിക നാമംRussian: День Победы
ആചരിക്കുന്നത്റഷ്യ, സോവിയറ്റ് യൂണിയനിലെ ചില മുൻ സംസ്ഥാനങ്ങൾ, വാർസോ ഉടമ്പടി രാജ്യങ്ങൾ, സെർബിയ, ഇസ്രായേൽ
തരംദേശീയ ആഘോഷം
തിയ്യതിമേയ് 9
ബന്ധമുള്ളത്യൂറോപ്പിലെ വിജയദിനം

കിഴക്കൻ ജർമ്മനിയിൽ, 1950 മുതൽ 1966 വരെ മെയ് 8 വിമോചന ദിനമായി ആചരിച്ചു, 1985 ൽ നാൽപതാം വാർഷികത്തിൽ വീണ്ടും ഇത് ആഘോഷിച്ചു. 1967 ൽ സോവിയറ്റ് രീതിയിലുള്ള "വിജയ ദിനം" മെയ് 9 ന് ആഘോഷിച്ചു. 2002 മുതൽ ജർമ്മൻ സംസ്ഥാനമായ മെക്ക്ലെൻബുർഗ്-ഫൊർപ്പോമേനിൽ നാസിസത്തിൽ നിന്നുള്ള വിമോചന ദിനം എന്നും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം എന്നും അറിയപ്പെടുന്ന ഒരു അനുസ്മരണ ദിനം ആചരിച്ചുവരുന്നു.[3]

റഷ്യൻ സംയുക്തരാഷ്ട്രം 1991 ൽ രൂപീകരിച്ചതിനുശേഷംത്തന്നെ മെയ് 9 ഔദ്യോഗികമായി അംഗീകരിച്ചു. ഇത് ഒരു പ്രവൃത്തിയില്ലാത്ത അവധി ദിവസമായി കണക്കാക്കുന്നു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോളും അവധിദിവസം ആചരിച്ചിരുന്നു. യൂറോപ്പിലെ മറ്റ് മിക്ക രാജ്യങ്ങളും മെയ് 8 ന് യൂറോപ്പിലെ വിജയദിനം ആചരുക്കുന്നു.

ആഘോഷങ്ങൾ[തിരുത്തുക]

റഷ്യയിൽ[തിരുത്തുക]

സോവിയറ്റ് യൂണിയന്റെ നിലനിൽപ്പിനിടെ, സോവിയറ്റ് യൂണിയനിലും കിഴക്കൻ ബ്ലോക്ക് [4] രാജ്യങ്ങളിലും മെയ് 9 ആഘോഷിച്ചു. സിനിമ, സാഹിത്യം, സ്കൂളിലെ ചരിത്ര പാഠങ്ങൾ, സമൂഹമാധ്യമങ്ങൾ, കല എന്നിവയിൽ വലിയ പ്രാധാന്യമുള്ള വിഷയമായി യുദ്ധം മാറി.[5]

1990 കളിൽ റഷ്യയിൽ, റഷ്യൻ സർക്കാരുടെ നയങ്ങൾ കാരണം മെയ് 9 അവധിദിനം സോവിയറ്റ് രീതിയിലുള്ള വലിയ പ്രകടനങ്ങളോടെ ആഘോഷിച്ചില്ല. വ്ലാഡിമിർ പുടിൻ അധികാരത്തിൽ വന്നതിനുശേഷം, റഷ്യൻ സർക്കാർ ഭരണത്തിന്റെയും ചരിത്രത്തിന്റെയും അന്തസ്സ് ഉയർത്താൻ തുടങ്ങി, ദേശീയ അവധിദിനങ്ങളും അനുസ്മരണങ്ങളും ദേശീയ ആത്മാഭിമാനത്തിന്റെ ഉറവിടമായി മാറി. റഷ്യയിലെ 60-ാമത്തെയും(2005) 70-ാമത്തെയും (2015) വിജയ ദിനത്തിന്റെ വാർഷികങ്ങൾ , സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ജനപ്രിയ അവധിദിനമായി മാറി.[5]

റഷ്യയിലെ കലിനിൻഗ്രാഡിൽ 2019 ലെ വിജയദിന പരേഡ്

1995 ൽ, രണ്ടാം ലോകം യുദ്ധം അവസാനിച്ചതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ, നിരവധി ലോകനേതാക്കൾ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം നഗരത്തിലെ ആദ്യത്തെ, സംസ്ഥാനം സ്പോൺസർ ചെയ്ത ചടങ്ങുകളിൽ പങ്കെടുക്കാൻ മോസ്കോയിൽ ഒത്തുകൂടി. 2015 ൽ ചൈനയും ഇന്ത്യയും ഉൾപ്പെടെ 30 ഓളം നേതാക്കൾ 2015 ലെ ആഘോഷത്തിൽ പങ്കെടുത്തു. ഉക്രെയ്നിലെ റഷ്യൻ സൈനിക ഇടപെടലുകൾ കാരണം പാശ്ചാത്യരാജ്യ നേതാക്കൾ ചടങ്ങുകൾ ബഹിഷ്കരിച്ചു.[6][7] നാസി ജർമ്മനിക്കെതിരായ വിജയത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2020-ിലെ പരേഡ് COVID-19 ആഗോള മഹാമാരി മൂലം മാറ്റിവച്ചു. [8] പല രാജ്യങ്ങളിലെയും റഷ്യൻ[9] ജനസംഖ്യ (Russophone countries) അവധിദിനം അതിന്റെ പ്രാദേശിക നില കണക്കിലെടുക്കാതെ ആഘോഷിക്കുന്നു[10], പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നു, ഈ ദിവസം പരേഡുകൾ പോലും നടത്തുന്നു.[11] RT[12] തത്സമയ കമന്ററി ഉൾക്കൊള്ളുന്ന പരേഡും പ്രക്ഷേപണം ചെയ്യുന്നു, മാത്രമല്ല ആ ദിവസത്തെ മറ്റൊരു പ്രത്യേകത കൂടി സംപ്രേഷണം ചെയ്യുന്നു - മിനുട്ട് ഓഫ് സൈലൻസ് വൈകുന്നേരം 6:55 MST ന് , ഇത് 1965 മുതൽ ആരംഭിച്ച പാരമ്പര്യമാണ്.

റെഡ് ആർമി സൈനികർ പിടിച്ചെടുത്ത ജർമ്മൻ യുദ്ധ ബാനറുകളുമായി, 1945 മോസ്കോ വിജയ പരേഡ്

മഹാദേശസ്നേഹ യുദ്ധത്തിൽ സൈനികരിലും സാധാരണക്കാരിലും വലിയ നഷ്ടങ്ങളുണ്ടായത് കാരണം, വിജയ ദിനം ഇപ്പോഴും റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും വൈകാരികവുമായ തീയതികളിൽ ഒന്നാണ്.[13]

മെയ് 9 ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങൾ[തിരുത്തുക]

 • അർമേനിയ 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അർമേനിയ ഔദ്യോഗികമായി ഈ ദിനത്തെ അംഗീകരിച്ചു. വിജയത്തിന്റെയും സമാധാനത്തിന്റെയും ദിനം എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും ഈ ദിവസത്തെ ആചരിക്കുമായിരുന്നു.
 • അസർബൈജാൻ 1994 മുതൽ ഈ ദിനത്തെ അസർബെയ്ജാൻ ഔദ്യോഗികമായി അംഗീകരിച്ചു. 1991 ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം അസർബൈജാനി പോപ്പുലർ ഫ്രണ്ട് പാർട്ടിയും പിന്നീട് അബുൽഫാസ് എൽചിബെയുടെ സർക്കാരും അവധിദിനം കലണ്ടറിൽ നിന്ന് മനഃപൂർവ്വം മായ്ച്ചുകളഞ്ഞു,ഒപ്പം വെറ്ററൻ സൈനികരെ റഷ്യൻ അഥവാ സോവിയറ്റ് വിരുദ്ധ മാധ്യമ പ്രചാരണത്തിന് വിധേയമാക്കി. അധികാരത്തിൽ വന്നശേഷം ഹെയ്ദർ അലിയേവ് അവധിദിനം ദേശീയ കലണ്ടറിലേക്ക് പുനഃസ്ഥാപിച്ചു.[14] രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു.[15]
 • Belarus 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ബെലാറുസ് ഈ ദിനം ഔദ്യോഗികമായി അംഗീകരിച്ചു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു.
 • Bosnia and Herzegovina ബോസ്നിയ-ഹെർസെഗോവിന സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ ദിനത്തെ ഔദ്യോഗികമായി അംഗീകരിച്ചു.
 • ജോർജ്ജിയ (രാജ്യം) 1991 ൽ സ്വാതന്ത്ര്യം നേടിയ ശേഷം ജോർജ്ജിയ ഔദ്യോഗികമായി ഈ ദിനത്തെ ആചരിക്കുന്നു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു. രാജ്യത്തെ റഷ്യൻ സമൂഹത്തോടൊപ്പമാണ് ഇത് ആഘോഷിക്കുന്നത്.
 • ഇസ്രയേൽ ഇസ്രയേലിൽ, മെയ് 9 ന് വിജയദിനം ചരിത്രപരമായി അനൌദ്യോഗിക ദേശീയ അനുസ്മരണ ദിനമായി ആഘോഷിച്ചിരുന്നു. എന്നിരുന്നാലും, 2017 ൽ, യൂറോപ്പിലെ വിജയദിനത്തെ നെസ്സെറ്റ് അനുസ്മരിക്കുന്ന ഔദ്യോഗിക ദേശീയ അവധിദിനമെന്ന പദവിയിലേക്ക് ഉയർത്തി, എന്നാലും സ്കൂളുകളും ബിസിനസ്സുകളും പതിവുപോലെ പ്രവർത്തിക്കുന്നു.
 • കസാഖിസ്ഥാൻ 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കസാഖ്സ്ഥാൻ ഔദ്യോഗികമായി ഈ ദിനത്തെ അംഗീകരിച്ചു.
 • കിർഗ്ഗിസ്ഥാൻ 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കിർഗിസ്ഥാൻ ഔദ്യോഗികമായി ഈ ദിനത്തെ അംഗീകരിച്ചു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു.
 • Moldova 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മൊൾഡോവ ഔദ്യോഗികമായി ഈ ദിനത്തെ അംഗീകരിച്ചു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു. ഈ ദിവസത്തെ ഇപ്പോൾ "പിതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള മരിച്ചുപോയ വീരന്മാരുടെ വിജയദിനവും അനുസ്മരണദിനവും" എന്നറിയപ്പെടുന്നു.
 • മംഗോളിയ സോവിയറ്റ് യൂണിയന്റെ സാറ്റലൈറ്റ് രാജ്യമായിരുന്നപ്പോൾ മംഗോളിയ ഈ ദിവസത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.
 • മോണ്ടിനെഗ്രോ മെയ് 9 നെ "ഫാസിസത്തിനെതിരായ വിജയദിനം" ഔദ്യോഗിക അവധിദിനമായി മോണ്ടിനെഗ്രോ അംഗീകരിച്ചു.
 • റൊമാനിയ സോവിയറ്റ് യൂണിയന്റെ സാറ്റലൈറ്റ് രാജ്യമായിരുന്നപ്പോൾ റൊമേനിയ ഈ ദിവസത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. 1878 ൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയും ഈ ദിനം അനുസ്മരിപ്പിക്കുന്നു. റൊമാനിയയിലെ വിജയദിനം മെയ് 8 നും, മെയ് 9 യൂറോപ്പ് ദിനമായും ആഘോഷിക്കുന്നു.
 • സെർബിയ മെയ് 9 ന് "ഫാസിസത്തിനെതിരായ വിജയദിനമായി" സെർബിയ ഈ ദിനത്തെ ആഘോഷിക്കുന്നു. രാജ്യം സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയയുടെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു.
 • താജിക്കിസ്ഥാൻ 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം താജിക്കിസ്ഥാൻ ഔദ്യോഗികമായി ഈ ദിനത്തെ അംഗീകരിച്ചു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴും അവധിദിനം ആഘോഷിക്കപ്പെട്ടിരുന്നു.
 • തുർക്ക്മെനിസ്താൻ 1991 ൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തുർക്മെനിസ്ഥാൻ ഔദ്യോഗികമായി ഈ ദിനത്തെ അംഗീകരിച്ചു. "1941-1945 ലെ ലോകമഹായുദ്ധത്തിൽ തുർക്ക്മെനിസ്ഥാനിലെ ദേശീയ വീരന്മാരുടെ അനുസ്മരണ ദിനം" എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്. 2000 ൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് സപർമുരത്ത് നിയാസോവിന്റെ പ്രത്യേക ഉത്തരവാണ് ഇത് സ്ഥാപിച്ചത്.[16]. 2018 മുതൽ, ഇത് ഒരു പൊതു അവധി ദിവസമല്ല
 • Ukraine 1991 ലെ സ്വാതന്ത്ര്യം മുതൽ 2013 വരെ ഉക്രെയ്ൻ ഔദ്യോഗികമായി അംഗീകരിച്ചു. പാർലമെന്റിന്റെ ഒരു ഉത്തരവ് പ്രകാരം മെയ് 2015 മുതൽ "രണ്ടാം ലോക മഹായുദ്ധത്തിൽ നാസിസത്തിനെതിരായ വിജയദിനം" ഉക്രെയ്ൻ ഔദ്യോഗികമായി ആഘോഷിക്കുന്നു. 15 മെയ് 2015 മുതൽ കമ്മ്യൂണിസ്റ്റ്, നാസി ചിഹ്നങ്ങൾ ഉക്രെയ്നിൽ നിരോധിച്ചിരിക്കുന്നു.[17]
 • ഉസ്ബെക്കിസ്ഥാൻ 1999 മാർച്ച് 2 മുതൽ ഉസ്ബെക്കിസ്ഥാൻ മേയ് 9 ദ്യോഗികമായി അംഗീകരിച്ചു, അവധിദിനം "അനുസ്മരണത്തിന്റെയും ബഹുമാനത്തിന്റെയും ദിനമായി" അവതരിപ്പിച്ചു.

മുൻ രാജ്യങ്ങൾ[തിരുത്തുക]

 • ചെക്ക് റിപ്പബ്ലിക്ക് 1948 മുതൽ 1993 വരെ കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള ചെക്കോസ്ലോവാക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് മെയ് 9 ന് സോവിയറ്റ് യൂണിയന്റെ കൂടെ അവധി ആഘോഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനവും പ്രാഗ് പ്രക്ഷോഭത്തിന്റെ[18] വാർഷികവും ആഘോഷിക്കുന്നതിനായി അഞ്ച് വർഷത്തിലൊരിക്കൽ ലെറ്റ്നെയിൽ ചെക്കോസ്ലോവാക് പീപ്പിൾസ് ആർമിയുടെ (ČSLA) സൈനിക പരേഡിനൊപ്പമാണ് ഇത് ആഘോഷിച്ചത്.[19] 1993 ൽ ചെക്കോസ്ലോവാക്യ തകർന്നതിനു ശേഷം, ചെക്ക് റിപ്പബ്ലിക് ഔദ്യോഗികമായി മെയ് 8 "വിമോചന ദിനമായി" (Den osvobození) അംഗീകരിച്ചു.
 • പൂർവ്വ ജർമനി ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലികിൽ, വിമോചന ദിനത്തെ (Tag der Befreiung) അംഗീകരിച്ചു, 1950 മുതൽ 1966 വരെയും, 1985 ൽ നാൽപതാം വാർഷികത്തിലും ഈ ദിവസത്തെ ഒരു പൊതു അവധി ദിനമായും ആഘോഷിച്ചു. ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയിൽ, മെയ് 8 ന് നാസിസത്തിനെതിരെ പോരാടുകയും രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തവരെ അനുസ്മരിപ്പിക്കുന്ന പരിപാടികൾ നടക്കുന്നു.
 • പീപ്പ്‌ൾസ് റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ സോവിയറ്റ് യൂണിയന്റെ സാറ്റലൈറ്റ് രാജ്യമായിരുന്നപ്പോൾ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബൾഗേറിയ ഈ ദിവസത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. 1989 മുതൽ, മെയ് 9 ലെ എല്ലാ ഔദ്യോഗിക ആഘോഷങ്ങളും റദ്ദാക്കി. മറ്റ് യൂറോപ്പിയൻ കമ്മ്യൂണിറ്റി (EC Countries) രാജ്യങ്ങളിലെന്നപോലെ, ബൾഗേറിയയിലെ വിജയദിനം മെയ് 8 ഉം മെയ് 9 യൂറോപ്പ് ദിനവുമാണ്.[20]
 • യുഗോസ്ലാവിയ 1965 മുതൽ യൂഗോസ്ലാവ് യൂദ്ധങ്ങൾ[21] തുടങ്ങുന്നതു വരെ യൂഗോസ്ലാവിയ ഈ ദിനത്തെ അംഗീകരിച്ചിരുന്നു.
 • സോവ്യറ്റ് യൂണിയൻ സോവിയറ്റ് യൂണിയൻ 1945 മുതൽ ഈ ദിനത്തെ ആഘോഷിച്ചു, 1965 മുതൽ "ചില" സോവിയറ്റ് റിപ്പബ്ലിക്കുകളിൽ ഈ ദിവസം പൊതു അവധി ദിനമായി മാറി.

വിജയദിനവുമായി ബന്ധപ്പെട്ട സോവിയറ്റ് ചിഹ്നങ്ങൾ[തിരുത്തുക]

വിജയത്തിന്റെ ബാനർ[തിരുത്തുക]

"വിക്ടറി ബാനർ # 5", റീച്ച്സ്റ്റാഗ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഉയർത്തിത്.

1945 മെയ് 1 ന് ബെർലിനിലെ റീച്ച്സ്റ്റാഗ് കെട്ടിടത്തിൽ[22] സോവിയറ്റ് സൈനികർ ഉയർത്തിയ സോവിയറ്റ് സൈനിക ബാനറിനെയാണ് വിക്ടറി ബാനർ സൂചിപ്പിക്കുന്നത്. ബെർലിൻ യുദ്ധസമയത്ത്, യുദ്ധഭൂമിയിൽ ആയിരിക്കുമ്പോഴാണ്, സൈനികർ ഇത് നിർമ്മിച്ചത്. ചരിത്രപരമായി നാസി ജർമ്മനിക്കെതിരെ സോവിയറ്റ് ജനതയുടെ വിജയത്തെ പ്രതിനീകരിക്കുന്ന ഒരു ചിഹ്നമായാണ് ഇതിനെ കണക്കാക്കുന്നത്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന, ബാനറിലെ സിറിലിക് ലിഖിതത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "150-ാമത് റൈഫിൾ, ഓർഡർ ഓഫ് കുട്ടുസോവ് രണ്ടാം ക്ലാസ്, ഇഡ്രിറ്റ്സ ഡിവിഷൻ, 79-ാമത് റൈഫിൾ കോർപ്സ്, മൂന്നാം ഷോക്ക് ആർമി, ഒന്നാം ബെലോറഷ്യൻ ഫ്രണ്ട്", ബാനർ ഉയർത്തിയ സൈനികർ നിന്നുള്ള യൂണിറ്റിനെ പ്രതിനിധീകരിക്കുന്നു.

ആഘോഷങ്ങൾ (ഗാലറി)[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Russian: День Победы, ദ്യെൻ പബ്യെദ് Ukrainian: День Перемоги, ദ്യെൻ പെരമോഹി Belarusian: Дзень Перамогі, ദ്സ്യെൻ പെരെമോഹി ഉസ്ബെക്: Gʻalaba kuni, Ғалаба куни ഗ്-ലാബാ കുനി കസാഖ്: Jeñis Küni, Жеңіс Күні ജെഞിസ് കുനി Georgian: გამარჯვების დღე, ഗമർജെബിസ് ദ്ഘെ Azerbaijani: Qələbə Günü Romanian: Ziua Victoriei Kyrgyz: Жеңиш майрамы, ജെങിഷ് മായ്റാമ്ി താജിക്: Рӯзи Ғалаба, റൂസി ഘലാബാ Armenian: Հաղթանակի օրը, ഹഗ്ത് അനാകി ഒറ് ഹീബ്രു: יום הניצחון യോം ഹാ നിറ്റ്സാചോൻ
 2. "Chapter XV: The Victory Sealed". globalsecurity. ശേഖരിച്ചത് 2021-07-06.
 3. ""Gesetz über Sonn- und Feiertage des Landes Mecklenburg-Vorpommern"". mv.juris.de (ഭാഷ: ജർമ്മൻ). 2012-06-20. Archived from the original on 2012-06-20. ശേഖരിച്ചത് 2021-07-06.{{cite web}}: CS1 maint: bot: original URL status unknown (link)
 4. സോവിയറ്റ് യൂണിയന്റെയും അതിന്റെ പ്രത്യയശാസ്ത്രത്തിന്റെയും (കമ്മ്യൂണിസം) സ്വാധീനത്തിൽ മധ്യ, കിഴക്കൻ യൂറോപ്പ്, കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ കൂട്ടമായിരുന്നു കമ്മ്യൂണിസ്റ്റ് ബ്ലോക്ക് അഥവാ സോഷ്യലിസ്റ്റ് ബ്ലോക്ക് അഥവാ സോവിയറ്റ് ബ്ലോക്ക് എന്നും അറിയപ്പെടുന്ന ഈസ്റ്റേൺ ബ്ലോക്ക്.
 5. 5.0 5.1 Zelče, V.; Procevska, O.; K, Ločmele (2011). "Celebrations, Commemorative Dates and Related Rituals: Soviet Experience, its Transformation and Contemporary Victory Day Celebrations in Russia and Latvia" (PDF). The Geopolitics of History in Latvian-Russian Relations. Riga.
 6. Parfitt, Tom (2015-05-09). "Russia's Victory Day Parade marks new East-West divide". The Daily Telegraph. ശേഖരിച്ചത് 6 July 2021.
 7. Soldatkin, Vladimir; Stubbs, Jack; Heritage, Timothy (2015-05-09). "Russia stages WW2 victory parade as Ukraine bristles". Reuters. ശേഖരിച്ചത് 6 July 2021.
 8. AFP (2020-04-16). "Putin Postpones 75th Victory Day Parade Over Coronavirus" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-06.
 9. റഷ്യൻ ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങളെയാണ് റസ്സോഫോൺ രാജ്യങ്ങൾ എന്ന് പറയുന്നത്.
 10. "Estonia: Local Russians Celebrate End of World War II". Radio Free Europe/Radio Liberty. മൂലതാളിൽ നിന്നും 13 May 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 July 2021.
 11. "В Канаде прошли праздничные мероприятия, посвященные Дню Победы" [ടൊറന്റോയിലെ റഷ്യൻ ഓർത്തഡോക്സ് ചർച്ച് വിജയദിനം ആഘോഷിക്കുന്നു]. Mospat.ru (ഭാഷ: റഷ്യൻ). മൂലതാളിൽ നിന്നും 28 September 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 July 2021.
 12. റഷ്യൻ ഗവൺമെന്റിന്റെ ഫെഡറൽ ടാക്സ് ബജറ്റ് ധനസഹായം നൽകുന്ന റഷ്യൻ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര ടെലിവിഷൻ ശൃംഖലയാണ് RT

 13. "Опрос недели: Почему праздник 9 Мая не теряет своей актуальности?" [ആഴ്ചയിലെ വോട്ടെടുപ്പ്: മെയ് 9 അവധിദിനം അതിന്റെ പ്രസക്തി നഷ്ടപ്പെടാത്തത് എന്തുകൊണ്ട്?]. БИЗНЕС Online. БИЗНЕС Online. 9 May 2015. ശേഖരിച്ചത് 6 July 2021.
 14. "Azerbaijan suggests holding UN General Assembly session on anti-coronavirus fight". ശേഖരിച്ചത് 2021-07-06.
 15. Anon. "Victory Day Observed in Azerbaijan". Holidays around the world. A global world. മൂലതാളിൽ നിന്നും 2015-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-07-06.
 16. "TURKMENISTAN MARKS DAY OF REMEMBRANCE OF THE FALLEN IN WORLD WAR II". turkmenistan.ru. മൂലതാളിൽ നിന്നും 2021-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 July 2021.
 17. പോറോഷെങ്കോ ഡീകമ്യൂണൈസേഷനെക്കുറിച്ചുള്ള നിയമങ്ങളിൽ ഒപ്പിട്ടു. 15 മെയ് 2015 കമ്യൂണിസ്റ്റ്, നാസി ഭരണകൂടങ്ങൾ, ഇന്റർഫാക്സ്-ഉക്രെയ്ൻ എന്നിവയെ അപലപിക്കുന്നതിനുള്ള നിയമങ്ങളിൽ പോറോഷെങ്കോ ഒപ്പുവച്ചു. 15 മെയ് 2015
 18. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മൻ അധിനിവേശത്തിൽ നിന്ന് പ്രാഗ് നഗരത്തെ മോചിപ്പിക്കാനുള്ള ചെക്കുകാരുടെ ചെറുത്തുനിൽപ്പിന്റെ ഭാഗികമായി വിജയിച്ച ശ്രമമായിരുന്നു 1945 ലെ പ്രാഗ് പ്രക്ഷോഭം.
 19. "Praha zažila vojenskou přehlídku, po 23 letech | Domov". Lidovky.cz (ഭാഷ: ചെക്ക്). 2008-10-28. ശേഖരിച്ചത് 2021-07-07.
 20. "Bulgaria marks Europe Day and Victory Day". bnr.bg (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-07-07.
 21. 1991 മുതൽ 2001 വരെ മുൻ യുഗോസ്ലാവിയയിൽ നടന്ന വേറിട്ടതും എന്നാൽ ബന്ധപ്പെട്ടതുമായ വംശീയ സംഘട്ടനങ്ങൾ, സ്വാതന്ത്ര്യയുദ്ധങ്ങൾ, കലാപങ്ങൾ എന്നിവയാണ് യുഗോസ്ലാവ് യുദ്ധങ്ങൾ, 1992 ൽ യുഗോസ്ലാവ് ഫെഡറേഷന്റെ വിഘടനത്തിന് കാരണമായി.
 22. ജർമ്മനിയിലെ ബെർലിനിലെ ചരിത്രപരമായ ഒരു കെട്ടിടമാണ് റീച്ച്സ്റ്റാഗ്, ജർമ്മൻ സാമ്രാജ്യത്തിന്റെ സാമ്രാജ്യത്വ ഭക്ഷണക്രമത്തിനായി നിർമ്മിച്ചതാണ്.
"https://ml.wikipedia.org/w/index.php?title=വിജയദിനം_(മേയ്_9)&oldid=3843425" എന്ന താളിൽനിന്ന് ശേഖരിച്ചത്