വിചാരധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിചാരധാര
ഇംഗ്ലീഷ്: Bunch of Thoughts
കർത്താവ്എം. എസ്. ഗോൾവൽക്കർ
രാജ്യംഇന്ത്യ
ഭാഷഹിന്ദി
വിഷയം വലതുപക്ഷ വാദം
പ്രസിദ്ധീകൃതം1966

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗോൾവൽക്കറെഴുതിയ (ഗുരുജി) രണ്ടു പുസ്തകങ്ങളിലൊന്നാണ് വിചാരധാര (ഇംഗ്ലീഷ്: Bunch of Thoughts).[1][2] 1966-ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഗോൾവൽക്കർ ഈ പുസ്തകം എഴുതിയതിന്റെ ഉദ്ദേശം "ആർ.എസ്.എസ്സിന്റെ യഥാർത്ഥമായ ഉദ്ദേശ്യത്തെ വിശദീകരിക്കാനും മനസ്സിലാക്കാനും" ആണെന്ന് വ്യക്തമാക്കുവാനായി ആർ.എസ്.എസ് നേതാക്കളായ രാജേന്ദ്ര സിംങ്ങും ബാവുറാവു ദിയോറസ്സും 1978-ൽ ഒരു സംയുക്ത പ്രസ്താവന നടത്തുകയുണ്ടായി.[3]

മതവും രാഷ്ട്രീയവും[തിരുത്തുക]

ഈ പുസ്തകത്തിൽ നാലു ഭാഗങ്ങളിലായി ആകെ 23 അധ്യായങ്ങളുണ്ട്, ഇവയോരോന്നും ഗോൽവൽക്കർ പല കാലഘട്ടങ്ങളിലായി നടത്തിയ പ്രസംഗങ്ങളുടെയും എഴുതിയ കുറിപ്പുകളുടെയും സമാഹാരമാണ്. ഗോപാൽ ഗോഡ്സേയും മറ്റ് സംഘാനുഭാവികളും ഗാന്ധിവധത്തിന്റെ കുറ്റാരോപണത്തിൽ നിന്ന് പുറത്തുവരുന്നതിനും, ജനസംഘം പോലെയുള്ള രാഷ്ട്രീയപ്പാർട്ടികളിലൂടെ സംഘപ്രവർത്തകർ രാഷ്ട്രീയപ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടാൻ തുടങ്ങുന്നതിനും അനുബന്ധമായി 1966-ലാണ് ബാംഗളൂരിൽ നിന്നും ആദ്യമായി ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.[4] ഹിന്ദിയിലായിരുന്ന ഈ പ്രസംഗങ്ങളെല്ലാം പിന്നീട് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുകയായിരുന്നു.

വിചാരധാരയിൽ ഗോൾവൽക്കർ ഇന്ത്യയുടേയും ഹിന്ദുമതത്തിന്റേയും അപദാനങ്ങൾ വാഴ്ത്തുന്നു. ഹിന്ദുക്കളല്ലാത്തവരെ നിശിതമായി വിമർശിക്കുന്ന ഈ കൃതിയിൽ "രാഷ്ട്രത്തിനകത്തുനിന്നുള്ള ശത്രുക്കളെ പുറത്തുനിന്നുള്ള ആക്രമണകാരികളേക്കാൾ കൂടുതൽ രാജ്യസുരക്ഷാ ഭീഷണിയുയർത്തുന്ന"വരായിട്ട് പരാമർശിച്ചിരിക്കുന്നു. ഗോൾവൽക്കറിന്റെ വിമർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും, കമ്മ്യൂണിസ്റ്റുകളുമാണ്. ഒരു വലിയ അദ്ധ്യായം തന്നെ ഇക്കൂട്ടരുടെ ദേശഭക്തിയെ ചോദ്യം ചെയ്യാനായി അദ്ദേഹം നീക്കിവെച്ചിരിക്കുന്നു, അതുപോലെതന്നെ അവരുടെ "future aggressive designs on our country."[2] ഗോൾവൽക്കർ ജനാധിപത്യത്തെയും ഈ കൃതിയിലൂടെ ചോദ്യം ചെയ്യുന്നു, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ "ജനാധിപത്യം പ്രായോഗികമായി ഏറിയകൂറും ഒരു മിഥ്യയാണ്. 'വ്യക്തിസ്വാതന്ത്ര്യം' എന്ന ശബ്ദഘോഷം പോലും കഴിവുള്ളന് മറ്റുള്ളവരെ ചൂഷണം ചെയ്യാനുള്ള ഒരു ഉപാധിമാത്രമാണ്"[3]

വിചാരധാരയിൽ ഹിന്ദിയെ ഔദ്യോഗിക/രാഷ്ട്ര ഭാഷയായി നിർദ്ദേശിക്കുന്നതിനോടൊപ്പം (അദ്ധ്യായം 8), അഹിന്ദുക്കൾക്ക് പൗരത്വത്തിനുള്ള പരീക്ഷകളുടെ പട്ടിക (അ. 9) നൽകുകയും, മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്മ്യൂണിസ്റ്റുകളേയും ആന്തരികമായ ഭീഷണികളായി ചിത്രീകരിക്കുകയും (അ. 12) ചെയ്യുന്നു. ഇതിൽ ബ്രാഹ്മണരും ക്ഷത്രിയരും രാജ്യഭരണം നടത്തുന്ന ബാക്കി ജാതികൾ ഇവരുടെ കീഴിൽ വരുകയും ചെയ്യുന്നരീതിയിലെ ഹിന്ദു ജാതി വ്യവസ്ഥയെ പുകഴ്ത്തി അതിനെ തിരിച്ചു കൊണ്ടുവരാൻ ആഹ്വാനം ചെയ്യുന്നുണ്ട് (ഭാഗം 4 - Moulding Men). സ്ത്രീകൾ പൊതുജീവിതത്തിന്റെ ഭാഗമാകുന്നതിനെയും പ്രസംഗങ്ങളും മറ്റും നടത്തുന്നതിനെയും പ്രോൽസാഹിപ്പിക്കാത്ത ഇത്(അ. 21) തൊട്ടുകൂടായ്മയിലേക്ക് തിരിച്ചുപോകാനും ഉദ്ഘോഷിക്കുന്നു.[5]

കുറിപ്പുകൾ[തിരുത്തുക]

  • ^ക "to clarify and understand the true purpose, the exact nature, the ambit and scope of the RSS work...and its activities."
  • ^ഖ "hostile elements within the country pose a far greater menace to national security than aggressors from outside"
  • ^ഗ "democracy is to a very large extent only a myth in practice...The high-sounding concept of 'individual freedom' only meant the freedom of those talented few to exploit the rest."

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Christophe Jaffrelot (1996). The Hindu Nationalist Movement and Indian Politics. പുറങ്ങൾ. 40.
  2. 2.0 2.1 Guha, Ramchandra (26 November 2006). "The guru of hate". The Hindu (ഭാഷ: Indian English). ശേഖരിച്ചത് 12 January 2018.
  3. 3.0 3.1 Noorani, A. G. (2001). The RSS and the BJP : a division of labour (Repr., with updated epilogue. പതിപ്പ്.). New Delhi: Left Word. പുറങ്ങൾ. 18–21. ISBN 8187496134.
  4. Glowalkar, S. Bunch of thoughts - Original first edition. Vikram Prakashan. ശേഖരിച്ചത് 19 March 2019.
  5. Glowalkar, Madhav Sadashiv (1 February 1966). Bunch of thoughts (First പതിപ്പ്.). Bangalore: Vikram Prakashan. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=വിചാരധാര&oldid=3779244" എന്ന താളിൽനിന്ന് ശേഖരിച്ചത്