Jump to content

വിഗതകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഗതകുമാരൻ
The Lost Child
ചലച്ചിത്രത്തിലെ ഒരു രംഗം
സംവിധാനംജെ.സി. ദാനിയേൽ
നിർമ്മാണംജെ.സി. ദാനിയേൽ
രചനജെ.സി. ദാനിയേൽ
അഭിനേതാക്കൾ
  • ജെ.സി. ദാനിയേൽ
  • റോസി
  • ജോൺസൺ
  • സുന്ദർ രാജ്
ഛായാഗ്രഹണംജെ.സി. ദാനിയേൽ
ചിത്രസംയോജനംജെ.സി. ദാനിയേൽ
സ്റ്റുഡിയോട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്
റിലീസിങ് തീയതി1928 നവംബർ 7 [1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ആദ്യത്തെ മലയാളചലച്ചിത്രം ആണ്വിഗതകുമാരൻ (ഇംഗ്ലീഷ്:Vigathakumaran)[2][3]. 1928 നവംബർ 7-നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.[1] ഇതൊരു നിശ്ശബ്ദചിത്രം ആയിരുന്നു. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്.[2] പി.കെ. റോസി ഇതിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചു[4].

നാട്ടിലെ ഒരു ധനികന്റെ മകനായ ചന്ദ്രകുമാറിനെ ബാല്യകാലത്തിൽ വില്ലനായ ഭൂതനാഥൻ 'കൊളംബോയിലേക്ക് തട്ടിക്കൊണ്ടുപോകുന്നു. തങ്ങളുടെ മകനെ കണ്ടുപിടിക്കാനുള്ള അച്ഛനമ്മമാരുടെ പ്രയത്നം നിഷ്ഫലം ആവുകയും ചന്ദ്രകുമാർ അവിടെ തോട്ടം തൊഴിലാളിയാവുകയും ചെയ്യുന്നു. അവന്റെ മുതലാളിയായ ബ്രിട്ടീഷുകാരന് അവനെ ഇഷ്ടപ്പെടുകയും തുടർന്ന് അവൻ സൂപ്രണ്ട് പദവിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. അതെ സമയം ചന്ദ്രകുമാറിന്റെ ഒരു അകന്ന ബന്ധുവായ ജയചന്ദ്രൻ കൊളംബോയിലേക്ക് എത്തുന്നു. ഭൂതനാഥൻ അയാളെ കൊള്ളയടിക്കുന്നു. അവിടെ ഏകനായിപ്പോയ അയാൾ ചന്ദ്രകുമാറുമായി പരിചയപ്പെടുകയും അവർ സുഹൃത്തുക്കളായി മാറുകയും ചെയ്യുന്നു. അവർ തിരുവനന്തപുരത്ത് തിരിച്ചെത്തുന്നു. അവിടെവച്ച് ജയചന്ദ്രൻ ചന്ദ്രകുമാറിന്റെ സഹോദരി സരോജവുമായി പ്രണയത്തിൽ ആകുന്നു. സരോജത്തെ തട്ടിക്കൊണ്ടു പോകാനുള്ള ഭൂതനാഥന്റെ ശ്രമത്തെ ഇരുവരും ചേർന്നു നിഷ്ഫലമാക്കുന്നു. ചന്ദ്രകുമാറിന്റെ മുതുകിലെ ഒരു കറുത്ത മറുക് യാദൃശ്യമായി കാണുന്ന സരോജം, ചന്ദ്രകുമാർ തന്റെ കളഞ്ഞുപോയ സഹോദരനാണെന്നു തിരിച്ചറിയുന്നു. ജയചന്ദ്രൻ സരോജത്തെ വിവാഹം കഴിക്കുന്നു. എല്ലാവരും സന്തോഷമായി കഴിയുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണവും വിവരങ്ങളും

[തിരുത്തുക]
വിഗതകുമാരൻ സിനിമയ്ക്കുള്ള ക്ഷണപത്രിക

വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തി അദ്ദേഹം ചലച്ചിത്രസംവിധാനം പഠിച്ചു. അവിടെനിന്നും തിരുവനന്തപുരത്തെത്തിയ ദാനിയേൽ വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. രണ്ടുതവണ സിലോണിൽ പോയും ചിത്രീകരണം നടത്തുകയുണ്ടായി[5][6] . തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ.

1930 നവംബർ 7 ന് വൈകുന്നേരം 5.30 നു് പ്രസിദ്ധ അഭിഭാഷകൻ മള്ളൂർ ഗോവിന്ദപ്പിള്ള തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിൽ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു 23ന് [7][8] നാഗർകോവിൽ പയനിയർ തിയേറ്ററിലും വിഗതകുമാരൻ പ്രദർശിപ്പിക്കുകയുണ്ടായി. തിരുവനന്തപുരത്ത് കളിച്ചശേഷം ഫിലിംപെട്ടി ആലപ്പുഴയിൽ കൊണ്ടുവന്നു. ആലപ്പുഴ പൂപ്പള്ളി 'സ്റ്റാർ തിയേറ്ററി'ലാണ് ചിത്രം പ്രദർശിപ്പിച്ചത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ദാനിയേലിന്റെ മകൻ സുന്ദർ തന്നെയായിരുന്നു ചിത്രത്തിലെ നായകൻ.

ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. സവർണമേധാവിത്വമുള്ള സമയത്ത് അവർണ സ്ത്രീ നായികയായി അഭിനയിക്കുന്നതു കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകർ രോഷാകുലരായി. അങ്ങനെ വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു[3][9]. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല[9].

അവലംബം

[തിരുത്തുക]
  1. 1.0 1.1 "വിഗതകുമാരൻവന്നിട്ട് ഇന്ന് 85 വർഷം" (in മലയാളം). മാതൃഭൂമി ദിനപത്രം. 2013 നവംബർ 7. Retrieved 2013 നവംബർ 7. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 http://www.imdb.com/title/tt0215336/
  3. 3.0 3.1 3.2 "സിനിമ" (PDF) (in മലയാളം). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 712. 2011 ഒക്ടോബർ 17. Retrieved 2013 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. "വിഗതകുമാരൻ ഇറങ്ങിയിട്ട്‌ 84 വർഷം…". മലയാളം ഇ മാഗസിൻ. 2013 ജനുവരി 11. Archived from the original on 2013-03-22. Retrieved 2013 മാർച്ച് 4. {{cite news}}: Check date values in: |accessdate= and |date= (help)
  6. കുര്യാക്കോസ്, റെഞ്ചി; സുൾഫിക്കർ (2013 മാർച്ച് 3). "നഷ്ടനായകൻ". മലയാളമനോരമ. Archived from the original on 2013-03-04. Retrieved 2013 മാർച്ച് 4. {{cite news}}: Check date values in: |accessdate= and |date= (help)
  7. "'വിഗതകുമാരൻ' അന്ന് ആലപ്പുഴയിൽ എത്തിയപ്പോൾ, മാതൃഭൂമി ഓൺലൈൻ, posted on: 07 Nov 2010". Archived from the original on 2011-04-17. Retrieved 2013-02-23.
  8. മാധ്യമം ചെപ്പ്-റോസിയുടെ രക്തനാരുകൾ തേടി-ഭരതന്നൂർ ഷമീർ-2013 മെയ 24 വെള്ളി
  9. 9.0 9.1 "ജെ.സി. ഡാനിയേൽ സാമൂഹിക പരിഷ്‌കർത്താവ് -കമൽ , മാതൃഭൂമി ഓൺലൈൻ, 15 Feb 2013". Archived from the original on 2013-02-22. Retrieved 2013-02-23.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിഗതകുമാരൻ&oldid=3699940" എന്ന താളിൽനിന്ന് ശേഖരിച്ചത്