വിക്ടർ ലീനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്ടർ ലീനസ്
വിക്ടർ ലീനസ്.jpg
ജനനം1946 സെപ്റ്റംബർ 2
മരണം1992 ഫെബ്രുവരി
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകൻ, കഥാകൃത്ത്

കേരളത്തിലെ ഒരു പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്നു വിക്ടർ ലീനസ്[1] (സെപ്റ്റംബർ 2 1946-ഫെബ്രുവരി 1992). വിക്ടർ ലീനസ് കുറച്ചു കഥകൾ മാത്രം എഴുതി.

ജീവിതരേഖ[തിരുത്തുക]

1946 സെപ്റ്റംബർ 2 ന് എറണാകുളത്തെ വൈറ്റിലയിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും സമുദ്രശാസ്ത്രത്തിൽ ഉപരിബിരുദവും നേടിയശേഷം മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം ചെയ്തു. 1976-ൽ പത്രപ്രവർത്തനമേഖലയിലെത്തി. ഇസബെല്ല, സോഷ്യലിസ്റ്റ് ലേബർ എന്നീ മാസികകളുടെ പത്രാധിപരായിരുന്നു. തുടർന്ന് ബ്ലിറ്റ്സ്, ഓൺലുക്കർ മാസികകളുടെ കേരള ലേഖകനായി ജോലി നോക്കി. ഇടയിൽ രാമുകാര്യാട്ടിന്റെ സഹകാരിയായി സിനിമാരംഗത്തും. റബ്ബർ ഏഷ്യ എന്ന മാസികയുടെ സഹപത്രാധിപരായും മലയാളമനോരമയിലുംജോലിചെയ്തിട്ടുണ്ട്. 1992 ഫെബ്രുവരിയിൽ അന്തരിച്ചു.

എഴുതിയ കഥകൾ[തിരുത്തുക]

 • മഴമേഘങ്ങളുടെ നിഴലിൽ
 • ജ്ഞാനികളുടെ സമ്മാനം
 • ഒരു ഗോപികയുടെ കഥ
 • പരിദാനം
 • ഒരു ധീരോദാത്ത നായകൻ
 • ഒരു സമുദ്രപരിണാമം
 • 53-ലൊരു പകൽ
 • കവർസ്റ്റോറി
 • വിരുന്ന്
 • നീണ്ട നിശ്ശബ്ദതക്കുശേഷം
 • വിട
 • യാത്രാമൊഴി

അവലംബം[തിരുത്തുക]

 1. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 699. 2011 ജൂലൈ 18. ശേഖരിച്ചത് 2013 മാർച്ച് 23.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=വിക്ടർ_ലീനസ്&oldid=2869526" എന്ന താളിൽനിന്ന് ശേഖരിച്ചത്