Jump to content

വിക്ടോറിയ തീയേറ്റർ & കൺസർട്ട് ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയ തീയേറ്റർ & കൺസർട്ട് ഹാൾ
Victoria Theatre and Concert Hall
Map
പഴയ പേര്‌Town Hall and Victoria Memorial Hall
അടിസ്ഥാന വിവരങ്ങൾ
തരംTheatre, concert hall
വാസ്തുശൈലിNeoclassical
സ്ഥാനംSingapore
നിർദ്ദേശാങ്കം1°17′17.7″N 103°51′5.9″E / 1.288250°N 103.851639°E / 1.288250; 103.851639
നിർമ്മാണം ആരംഭിച്ച ദിവസം1855
പദ്ധതി അവസാനിച്ച ദിവസം1909
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിJohn Bennett
Alexander Murray
Regent A. J. Bidwell
DesignationsNational monument
Designated14 February 1992
Victoria Theatre and Memorial Hall, circa 1900s.
Victoria Theatre and Victoria Memorial Hall, 1930s
The 1915 Singapore Mutiny Memorial Tablet at the entrance of the Victoria Memorial Hall, Singapore
Statue of Stamford Raffles in front of the clock tower

വിക്ടോറിയ തീയേറ്റർ & കൺസർട്ട് ഹാൾ (മലയ്: Teater dan Dewan Konsert Victoria; Chinese: 维多利亚剧院及音乐会堂) സിംഗപ്പൂരിന്റെ മദ്ധ്യ കേന്ദ്രത്തിൽ ചക്രവർത്തിനിയുടെ കൊട്ടാരത്തിനു ഓരത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രദർശന കലാകേന്ദ്രമാണ്. ഇതിൽ രണ്ട് കെട്ടിട സമുച്ചയങ്ങളും ഒരു ക്ലോക്ക് ടവറും ഒരു പൊതു ഇടനാഴിയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു 1862 ൽ ഈ കെട്ടിടത്തിന്റെ പുരാതനഭാഗം നിർമ്മിക്കപ്പെട്ടു. 1909 ൽ ഈ കെട്ടിടസമുച്ചയത്തിന്റെ പണിപൂർത്തിയായി. അതിനു ശേഷം പല കാലങ്ങളിലായി ഈ കെട്ടിട സമുച്ചയത്തിൽ നിരവധി പുനരുദ്ധാരണങ്ങളും നവീകരണപ്രവർത്തനങ്ങളും നടന്നിരുന്നു. ഏറ്റവും അവസാനമായി 2010 ൽ ഈ കെട്ടിടം നാലു വർഷത്തെ പുനരുദ്ധാരണ പദ്ധതികൾക്കായി അടച്ചുപൂട്ടിയിരുന്നു. 2014 ജൂലൈ 15 ന് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇത് വീണ്ടും തുറന്നു.[1][2]

സമുച്ചയത്തിലെ വിവിധ കെട്ടിടങ്ങൾ പൊതു പരിപാടികൾ, രാഷ്ട്രീയ മീറ്റിംഗുകൾ, പ്രദർശനങ്ങൾ, മ്യൂസിക്, സ്റ്റേജ് പ്രകടനങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായും കുറച്ചുകാലം ആശുപത്രി എന്ന നിലയിൽപ്പോലും ഉപയോഗിച്ചിരുന്നു. സിംഗപ്പൂർ സിംഫണി ഓർക്കെസ്ട്ര (SSO) അവരുടെ പ്രകടനവേദിയായി ഈ ഹാൾ ഉപയോഗപ്പെടുത്തുന്നു. എസ്പ്ലാനെഡ് കമ്പനി ലിമിറ്റഡ് ആണ് ഈ സമുച്ചയം കൈകാര്യം ചെയ്യുന്നത്. വിക്ടോറിയ തീയേറ്ററും കൺസൾട്ട് ഹാളും 1992 ഫെബ്രുവരി 14 ന് ഒരു ദേശീയ സ്മാരകമായി ഗസറ്റ് വിജ്ഞാപനം ചെയ്തിരുന്നു.[3]

ചരിത്രം

[തിരുത്തുക]

1862 ൽ വിക്ടോറിയ തീയേറ്ററും കൺസൾട്ട് ഹാളും ഒരു ടൗൺഹാൾ ആയിട്ടാണ് തുടങ്ങിയത്. 1900 കളുടെ തുടക്കത്തിൽ രണ്ടാതൊരു പൊതു ഹാൾ ഇതിനു സമീപത്തായി നിർമ്മിക്കുകയും ഒരു ക്ലോക്ക് ടവറിനാൽ ഇവ തമ്മിൽ ബന്ധിച്ച് ഒരു വലിയ കെട്ടിട സമുച്ചയമാക്കി മാറ്റുകയും ചെയ്തു.

Town Hall, Singapore - ca. 1880

ടൌൺ ഹാളിന്റെ ആവിർഭാവം

[തിരുത്തുക]

പ്രാദേശിക നാടകങ്ങളും ഓപ്പറകളും നടന്നിരുന്ന പഴയ അസംബ്ലി മുറികൾ അറ്റകുറ്റപ്പണികളുടെ അഭാവത്താൽ തകർന്നു വീണപ്പോൾ പകരമായി നിർമ്മിക്കപ്പെട്ടതാണ് ടൌൺ ഹാൾ. 1855 ൽ ശിലാഫലകം സ്ഥാപിക്കുകയും 1862 ൽ പണി പൂർത്തിയാകുകയും ചെയ്തു.[4]

ഈ കെട്ടിടം രൂപകൽപ്പന നടത്തിയത് മുനിസിപ്പൽ എഞ്ചിനീയറായിരുന്ന ജോൺ ബെന്നെറ്റ് ആണ്. വിക്ടോറിയൻ നവോത്ഥാന കാലഘട്ടത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അതിനാൽ ബ്രിട്ടണിലെ അക്കാലത്തെ ഏറ്റവും ജനപ്രീതിയുള്ള ഒരു വാസ്തുശിൽപ്പ ശൈലി ഇറ്റാലിയൻ ശൈലിയിലുള്ള ജനാലകളും മറ്റുമായി, ഇതിന്റെ നിർമ്മാണത്തിൽ പ്രതിഫലിച്ചിരുന്നു. ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ട സിങ്കപ്പൂരിലെ ആദ്യത്തെ കെട്ടിടമായിരുന്നു ഇത്. പൂർത്തിയായ ടൗൺ ഹാളിന്റെ താഴത്തെ നിലയിൽ ഒരു തീയേറ്ററും, രണ്ടാമത്തെ നിലയിൽ വിവിധ സർക്കാർ ഏജൻസികളുടെ മീറ്റിംഗ് റൂമുകളും ഓഫീസുകളുമായിരുന്നു പ്രവർത്തിച്ചിരുന്നത്. സൂക്ഷിച്ചിരുന്നു. 1862 മുതൽ 1876 വരെ സിംഗപ്പൂർ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നിരുന്നാലും, ജനസംഖ്യയിലെ വർദ്ധനവിനനുസരിച്ച് വിനോദത്തിന് കൂടുതൽ സ്ഥലം ആവശ്യമായിരുന്നു. നിലവിലുള്ള ടൌൺഹാളിലെ പരിമിതമായ ഇടം വർദ്ധിച്ചുവരുന്ന വിനോദ പരിപാടികൾ ഭരണപരമായ ഉപയോഗങ്ങൾ എന്നവ നിറവേറ്റുന്നതിന് അപര്യാപ്തമായിരുന്നു. അങ്ങനെ 1893 ആയപ്പോഴേക്കും ഓഫീസുകൾ കെട്ടിടത്തിൽ നിന്നും മാറ്റി സ്ഥാപിക്കപ്പെട്ടു.[5]

വിക്ടോറിയ മെമോറിയൽ ഹാളിൻറെ നിർമ്മാണം.

[തിരുത്തുക]

1901 ൽ ആ വർഷം കാലം ചെയ്ത വിക്ടോറിയ രാജ്ഞിയുടെ സ്മരണാർത്ഥം ഒരു പൊതുമന്ദിരം നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയക്കുറിച്ചു ചർച്ച ചെയ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിനായി ഏകദേശം 368,000 ഡോളർ പൊതുഫണ്ടായി ശേഖരിക്കപ്പെട്ടു. പുതുതായി നിർമ്മിക്കുന്ന ഹാളുമായി കാഴ്ചയിൽ യോജിപ്പു തോന്നിപ്പിക്കുന്നതിനായി നിർമ്മാണച്ചിലവിനേക്കാൾ കൂടുതലായി ശേഖരിച്ച ഫണ്ടിൽനിന്ന് 22,000 ഡോളർ നിലവിലുള്ള ടൌൺഹാളിന്റെ പുരുദ്ധരണത്തിനു വേണ്ടിയും മാറ്റിവച്ചു.[6] 1902 ആഗസ്ത് 10 ന് കിംഗ് എഡ്വേർഡ് ഏഴാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിന്റെ ആഘോഷങ്ങൾക്കൊപ്പമാണ് ഇതിന്റ ശിലാസ്ഥാപനം നടത്തിയത്. 1903 നും 1905 നും ഇടയ്ക്ക് പഴയ ടൗൺഹാളിന് അടുത്താണ് ഈ പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു.

മെമ്മോറിയൽ ഹാൾ പദ്ധതിയുടെ ആദ്യ രൂപരേഖ മേജർ അലക്സാണ്ടർ മുറെയും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് തയ്യാറാക്കിയത്. ഇതിൽ പുതിയ മെമ്മോറിയൽ ഹാളിന്റെ മുഖപ്പിന് ഏകദേശം സമാനമായ രീതിയിൽ പഴയ ടൗൺ ഹാളിലെ മുൻവശത്തിന്റെ പുനർനിർമ്മാണവും ഉൾപ്പെടുത്തിയിരുന്നു. ഈ രൂപരേഖയിൽ പിന്നീട് സ്വാൻ ആന്റ് മൿലാറൻ ആർക്കിടക്റ്റിലെ ആർ.എ. ജെ. ബിഡ്‍വെൽ നേരിയ മാറ്റം വരുത്തിയിരുന്നു.[7]

ക്ലോക്ക് ടവർ നിർമ്മാണവും ടൗൺ ഹാൾ പുനരുദ്ധാരണവും

[തിരുത്തുക]

ടൌൺ ഹാളും, വിക്ടോറിയ മെമ്മോറിയൽ ഹാളും ഉൾപ്പെടുന്ന  രണ്ട് കെട്ടിടങ്ങൾ തമ്മിൽ ഒറ്റക്കെട്ടിടമാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനായി  അവ തമ്മിൽ ബന്ധിപ്പിക്കുതിനായി 1906 ൽ ഒരു ക്ലോക്ക് ടവർ നിർമ്മിക്കപ്പെട്ടു.

54 മീറ്റർ ഉയരമുള്ള ഗോപുരം രണ്ട് കെട്ടിടങ്ങളേയും തമ്മിൽ ഒരു ഇടനാഴി വഴി ബന്ധിക്കുന്നു. ഗോപുരത്തിനു മുകളിൽ സ്ട്രൈറ്റ്സ് ട്രേഡിംഗ് കമ്പനി സംഭാവന ചെയ്ത ഭീമാകാരമായ നാഴികമണി സ്ഥാപിച്ചിരിക്കുന്നു. സമീപത്തുള്ള ആൻഡേർസണ് പാലത്തിനു സമാന്തരമായിട്ടാണ് ഗോപുരം നിർമ്മിച്ചിരിക്കുന്നത്.

ടൗൺഹാളിലെ പുനരുദ്ധാരണ ജോലികൾ 1906 ജൂലായിൽ ആരംഭിക്കുകയും ടൌൺ ഹാളിൽ ഒരേപോലെയിരിക്കുന്നതിനായി പുതിയതായി ഒരു പൂമുഖം സൃഷ്ടിച്ചു. സ്ട്രൈറ്റ്സ് ട്രേഡിംഗ് കമ്പനി നിർമിച്ചു സംഭാവന ചെയ്യേണ്ട ഗോപുരത്തിന്റെ പ്രധാന ഭാഗമായ സിഗ്നേച്ചർ ക്ലോക്കിന്റെ ഭാഗങ്ങളുടെ സംഭാവനയിൽ കാലതാമസം നേരിട്ടതിനാൽ ക്ലോക്ക് ടവർ നിർമ്മിക്കുന്നതിനു കാലതാമസമുണ്ടായി. നാലു മീറ്ററുകൾ വിസ്താരമുള്ള ഈ ക്ലോക്കിന് 1 ടൺ ഭാരവും അക്കാലത്തെ 6,000 ഡോളർ വിലയുമാണുണ്ടായിരുന്നത്.[8]  അതിന്റെ ഡയൽമുഖങ്ങൾ നാലു ദിശയിലേക്കും അഭിമുഖമായിരിക്കുന്നു. നാഴികമണിയെ മൂടുന്ന രീതിയിൽ ഒരു കുംഭഗോപുരവും സ്ഥിതിചെയ്യുന്നു.[9]

 ഉദ്ഘാടനം

[തിരുത്തുക]

വിക്ടോറിയ മെമ്മോറിയൽ ഹാൾ 1905 ഒക്ടോബർ 18-ന് സ്ട്രൈറ്റ്സ് കുടിയേറ്റ കേന്ദ്രത്തിന്റ ഗവർണറായിരുന്ന സർ ജോൺ ആൻഡേഴ്സൺ ഔദ്യോഗികമായി തുറന്നുകൊടുത്തു. 1909 ഫെബ്രുവരി 11 ന് പുനരുദ്ധരക്കപ്പെട്ട ടൗൺ ഹാൾ പ്രവർത്തനസജ്ജമായി. “പൈറേറ്റ്സ് ഓഫ് പെൻസാൻസ്” എന്ന കോമിക് ഓപ്പറയാണ് പുനർനിർമ്മിച്ച കെട്ടിടത്തിലെ സ്റ്റേജിൽ ആദ്യം നടന്ന പ്രദർശനം.[10]  ടൗൺ ഹാളിന്റെ പേര് വിക്ടോറിയ തീയറ്റർ എന്നാക്കി മാറ്റുകയും ചെയ്തു.[11] 1919 ഫെബ്രുവരി 6 ന്, സിംഗപ്പൂരിന്റെ ശതാബ്ദി വാർഷികത്തിൽ, ടി. വൂൾനർ, സ്റ്റാംഫോർഡ് റാഫിൾസിന്റെ ഒരു പ്രതിമ പെഡാംഗിൽ (സിംഗപ്പൂർ നഗരമദ്ധ്യത്തിലെ തുറന്ന സ്ഥലം) നിന്ന്  സ്മാരക ഹാളിന്റെ മുൻവശത്തു പുനഃസ്ഥാപിച്ചു. പുതിയ അർദ്ധവൃത്താകൃതിയുള്ള സംതംഭനിരയുടേയും കുളത്തിന്റേയും സമീപം ഇതു നിലനിൽക്കുന്നു.

ചരിത്ര സംഭവങ്ങളും ഉപയോഗങ്ങളും

[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധകാലത്ത് സിംഗപ്പൂർ യുദ്ധ കാലഘട്ടത്തിൽ, കോളനി പൂർണ്ണമായി കീഴടക്കുന്നതിനു മുമ്പു  ജപ്പാൻ സേന നടത്തിയ ബോംബാക്രമണത്തിനിരയായവർക്ക് ചികിത്സ നൽകുന്നതിനായി ഇതൊരു ആശുപത്രിയായി ഉപയോഗിച്ചിരുന്നു.

അധിനിവേശ കാലത്ത് ഈ കെട്ടിടങ്ങൾ വലിയ കേടുപാടുകളിൽനിന്നു രക്ഷപ്പെട്ടിരുന്നുവെങ്കിലും സ്തംഭനിര നശിപ്പിക്കപ്പെട്ടിരുന്നു. റാഫിൾസിന്റെ പ്രതിമ ഇവിടെനിന്നു നീക്കം ചെയ്യപ്പെടുകയും നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. 1946 ൽ ഈ പ്രതിമ നിലനിന്നിരുന്ന സ്ഥലത്തേയ്ക്കു തന്നെ മാറ്റി പ്രതിഷ്ടിച്ചു.

ഈ അങ്കണത്തിനുള്ളിൽ പൌരസംബന്ധിയായും ചരിത്രപരവുമായും പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾ നടന്നിരുന്നു. 1946 മുതൽ 1947 വരെയുള്ള കാലഘട്ടങ്ങളിൽ ജാപ്പനീസ് യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യുന്ന വേദി സ്മാരക ഹാളായിരുന്നു. 1948 മുതൽ തിരഞ്ഞെടുപ്പു കാലങ്ങളിൽ, ഉദ്യോഗസ്ഥരുടെ സംവാദത്തിനും കേന്ദ്ര തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കും വോട്ടെണ്ണുന്നതിനുമായി ഹാൾ ഉപയോഗിച്ചിരുന്നു. 1954 നവംബർ 21 ന് പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ സ്ഥാപനത്തിനു സാക്ഷിയായ വേദി ഇതായിരുന്നു.

സിങ്കപ്പൂർ കോളനിയുടെ സ്വാതന്ത്ര്യത്തിനുള്ള തയ്യാറെടുപ്പിനും ഭരണഘടന നിർമ്മാണത്തിന്റെ അവലോകനത്തിനുമായി 1953 ലും 1955 ലും റെൻഡൽ കമ്മീഷന്റെ രണ്ടു പൊതു യോഗങ്ങൾ നടന്നത് ഈ വേദിയിലായിരുന്നു.[12]   1963 ഫെബ്രുവരി 15 ന് സിങ്കപ്പന്റെ ആദ്യ ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് ആയ “ടെലിവിഷൻ സിങ്കപ്പൂര” ഇവിടെനിന്നു പ്രക്ഷേപണം ആരംഭിച്ചു.[13]

ടൗൺ ഹാൾ 1952 നും 1958 നും ഇടയിലുള്ള കാലത്ത് വലിയ രീതിയിലുള്ള പുനരുദ്ധാരണത്തിന് വിധേയമായി. എയർകണ്ടീഷനിംഗ് ശബ്ദസംവിധാനം എന്നിവ സ്ഥാപിക്കപ്പെട്ടു. 1958 ൽ പുനരുദ്ധരണത്തിനുശേഷം സിംഗപ്പൂരിന്റെ ദേശീയ ഗാനമായ " Majulah Singapura " വിക്ടോറിയ തീയറ്ററിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. 1979 ൽ സിംഗപ്പൂർ സിംഫണി ഓർക്കെസ്ട്രാക്ക് (SSO) ഇടമൊരുക്കവാനായി സ്മാരക ഹാളും പുനർനിർമ്മിച്ചു. ആ സമയത്ത് ഇത് വിക്ടോറിയ കൺസർട്ട് ഹാൾ എന്നു പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. 1980 കൾ വരെ കൂടുതലായ പണികൾ നടക്കുകയും കൺസൾട്ടിംഗ് ഹാളിൽ ഒരു ഗ്യാലറി ചേർക്കുകയും സീറ്റിംഗ് കപ്പാസിറ്റി ഉയർത്തുകയും രണ്ടാം നിലയിലെ ബാൽക്കണിയിൽ മുൻഭാഗത്തും പിന്നിലും ഗ്ലാസുകൊണ്ടു മറയ്ക്കുകയും ചെയ്തു.

നവീകരണം (2010–2014)

[തിരുത്തുക]

2010 ജൂണിൽ വിക്ടോറിയ തീയേറ്ററും കൺസൾട്ട് ഹാളും പ്രധാന പുനർനിർമ്മാണത്തിനായി അടച്ചു. 180 മില്യൺ ഡോളറിന്റെ പുനർനിർമ്മാണ പദ്ധതികൾക്ക് ഏറ്റെടുത്തു നടത്തിയ കമ്പനികൾ W ആർക്കിടെക്റ്റ്സ്,[14]  റൈഡർ ലെവെറ്റ് ബക്ക്നോൾ (RLB) സിംഗപ്പൂർ (പ്രൊജക്റ്റ് മാനേജർ, ക്വാണ്ടിറ്റി സർവ്വേയർ)  എന്നിവയോടൊപ്പം ആർക്കിടെക്ചറൽ റിസ്റ്റോറേഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ARC) (പരിപാലകർ), അരൂപ് സിംഗപ്പൂർ ലിമിറ്റഡ് (ശബ്ദ ക്രമീകരണം, തീയേറ്റർ പ്ലാനിംഗ്) എന്നിവയായിരുന്നു. സമകാലീന മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിൽ കെട്ടിടങ്ങൾ പുതുക്കിപ്പണിതു. കെട്ടിടങ്ങളുടെ മുഖപ്പ് നിലനിറുത്തിക്കൊണ്ട്, 1905 ലെ യഥാർത്ഥ ഘടനയിലെ ചില ഭാഗങ്ങൾ പുനഃസൃഷ്ടിച്ചു. ആർട്സ് ഹൗസിലേക്ക് നയിക്കുന്ന കൺസേർട്ട് ഹാളിനും തീയേറ്ററിനുമുടിയലുള്ള സെൻട്രൽ പാസ് വേയുടെ പുനരുദ്ധാരണവും ഇതിൽ ഉൾപ്പെടുന്നു. ബിൽഡിംഗ് സേവനങ്ങൾ ഉൾക്കൊള്ളിക്കുന്നതിനും കഫേ[15]  പോലെയുള്ള വാണിജ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ സ്ഥലങ്ങൾ സൃഷ്ടിച്ചു. കൺസർട്ട് ഹാളിനുള്ളിലെ പ്രധാന സവിശേഷതകൾ നിലനിർത്തിയിരുന്നെങ്കിലും, നവീകരണസമയത്ത് മുഖപ്പ് ഒഴികയുള്ള തീയേറ്റർ പൂർണ്ണമായി പൊളിച്ച് പുനർനിർമ്മിച്ചിരുന്നു.

സൌകര്യങ്ങൾ (1990–2010)

[തിരുത്തുക]
The refurbished interior of Victoria Concert Hall, 2014

വിക്ടോറിയ തീയറ്ററിന് നേരത്തേ 904 സീറ്റിന്റെ ശേഷി ഉണ്ടായിരുന്നുവെങ്കിലും അതിന്റെ പുനർനിർമ്മാണത്തിനുശേഷം അത് 614 ആയി ചുരുങ്ങി.അതുപോലെതന്നെ വിക്ടോറിയാ കൺസർട്ട് ഹാളിന് 883 സീറ്റുകളുടെ ഉയർന്ന ശേഷി ഉണ്ടായിരുന്നത് 673 ആയി ചുരുങ്ങി.[16] 

അവലംബം

[തിരുത്തുക]
  1. NAC Arts Venues Archived 15 June 2013 at the Wayback Machine.. www.nac.gov.sg. Retrieved on 4 July 2013.
  2. John Leong. "A sneak peek into the new Victoria Theatre and Concert Hall". Channel News Asia. Archived from the original on 15 July 2014.
  3. "Victoria Theatre and Concert Hall". National Heritage Board. Archived from the original on 2015-12-22. Retrieved 2017-11-05.
  4. "Victoria Theatre and Concert Hall". Singapore Infopedia. National Library Board.
  5. "Victoria Theatre and Concert Hall". Singapore Infopedia. National Library Board.
  6. Susan Tsang (2008). Discover Singapore: The City's History & Culture Redefined. Marshall Cavendish International (Asia) Pte Ltd. p. 202. ISBN 978-9812613653.
  7. Susan Tsang (2008). Discover Singapore: The City's History & Culture Redefined. Marshall Cavendish International (Asia) Pte Ltd. p. 202. ISBN 978-9812613653.
  8. "Victoria Theatre and Concert Hall". Singapore Infopedia. National Library Board.
  9. Preservation of Monuments Board. "Victoria Theatre and Concert Hall". Archived from the original on 2016-03-04. Retrieved 4 July 2013.
  10. Susan Tsang (2008). Discover Singapore: The City's History & Culture Redefined. Marshall Cavendish International (Asia) Pte Ltd. p. 202. ISBN 978-9812613653.
  11. Marianne Rogerson (28 February 2011). In Singapore: 60 Fabulous Adventures in the City. Marshall Cavendish International Asia Pte Ltd. p. 28. ISBN 9789814435406.
  12. "Victoria Theatre and Concert Hall". National Heritage Board. Archived from the original on 2015-12-22. Retrieved 2017-11-05.
  13. "Victoria Theatre and Concert Hall". National Heritage Board. Archived from the original on 2015-12-22. Retrieved 2017-11-05.
  14. "Victoria Theatre and Concert Hall". Singapore Infopedia. National Library Board.
  15. National Arts Council. "Key Consultants Appointed for Refurbishment of Victoria Theatre and Victoria Concert Hall". Archived from the original on 2014-07-14. Retrieved 4 July 2013.
  16. "Inside the New Victoria Theatre & Concert Hall". Indesign Magazine.