വിക്കിമീഡിയ ചാപ്റ്ററുകളുടെ പട്ടിക
വിക്കിപീഡിയയേയും സഹോദരസ്വഭാവമുള്ള മറ്റു വിക്കിമീഡിയ പദ്ധതികളേയും പ്രോത്സാഹിപ്പിക്കാനും അവയുടെ സ്വാഭാവികമായ വളർച്ച ത്വരിതപ്പെടുത്താനും ഉദ്ദേശിച്ചുള്ള ദേശീയമോ പ്രാദേശികമോ ആയ സ്വതന്ത്ര ലാഭരഹിത സ്ഥാപനങ്ങളാണു് വിക്കിമീഡിയ ചാപ്റ്ററുകൾ.നിയമപരമായി, ചാപ്റ്ററുകൾ വിക്കിമീഡിയ ഫൗണ്ടേഷനിൽ നിന്നും സ്വതന്ത്രമാണു്. എന്നാൽ സുഗമമവും കൂട്ടായതുമായ പ്രവർത്തനത്തിനുവേണ്ടി ചാപ്റ്ററുകൾ ഫൗണ്ടേഷനുമായി ധാരണയിൽ എത്തിയിരിക്കും. വിക്കിമീഡിയ ഫൗണ്ടേഷന്റെ അഫിലിയേഷൻസ് സമിതിയാണു് ചാപ്റ്ററുകളുടെ സാധുത അംഗീകരിക്കുന്നതു്. ചാപ്ടറുകൾക്കു് വിക്കിമീഡിയ പദ്ധതികളിലെ ഉള്ളടക്കത്തിനുമേൽ യാതൊരു നിയന്ത്രണമോ സ്വാധീനമോ നേരിട്ടുള്ള ഉത്തരവാദിത്തമോ ഇല്ല.എന്നാൽ വിക്കിമീഡിയ പദ്ധതികളുടെ പ്രചരണത്തിനും അവയുമായി ബന്ധപ്പെട്ട സമ്മേളങ്ങൾക്കും പഠനശിബിരങ്ങൾക്കും നേതൃത്വം കൊടുക്കുന്നതും അത്തരം പരിപാടികളിൽ പങ്കെടുക്കുന്നതും വിക്കിമീഡിയ ഉപയോക്താക്കളുടെ സംഭാവനകളിൽ സഹായിക്കുന്നതും ചാപ്റ്ററുകളുടെ ലക്ഷ്യങ്ങളിൽ പെട്ടതാണു്[1][2]. 2014 ജനുവരിയിലെ കണക്കനുസരിച്ച് നാല്പതോളം ചാപ്റ്ററുകൾ നിലവിലുണ്ടു്.[3][4]
അന്താരാഷ്ട്രതലത്തിൽ നിലവിലുള്ള ചാപ്റ്ററുകളുടെ പട്ടിക
[തിരുത്തുക]References
[തിരുത്തുക]Bibliography
[തിരുത്തുക]- Fuster Morell, Mayo (2011). "The Wikimedia Foundation and the Governance of Wikipedia's Infrastructure". Critical Point of View: A Wikipedia Reader. Institute of Network Cultures. ISBN 978-90-78146-13-1.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help) - Konieczny, P (November 2009). "Wikipedia: Community or Social Movement". Interface (2 ed.). 1: 212–232.
- Fontanills, David Gómez (May 2012). "Academic research into Wikipedia". Digithum (14): 77–87. ISSN 1575-2275.
- Various. "Wikimedia chapters". Wikimedia Foundation.