ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:സ്വതേ റോന്തുചുറ്റുന്നവർ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വതേ റോന്തുചുറ്റുന്നവർ എന്ന ഈ സംഘത്തിൽ വിശ്വസ്ത ഉപയോക്താക്കളെ ഉൾപ്പെടുത്തുന്നതുകൊണ്ട് പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുന്ന കാര്യനിർവാഹകരുടെ പണി എളുപ്പമാകുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ. ഇപ്പോൾ ഇതിൽ ചേർത്തിരിക്കുന്ന അമ്പത് ലേഖനങ്ങൾ സൃഷ്ടിച്ചിരിക്കുക എന്ന മാനദണ്ഡം മലയാളം വിക്കിപീഡിയക്ക് യോജിക്കുന്നതല്ല എന്ന് വിചാരിക്കുന്നു. പ്രധാന നാമമേഖലയിൽ അഞ്ചൂറിലധികം തിരുത്തുകളുള്ള ഉപയോക്താക്കൾക്ക് നൽകാം എന്ന രീതിയിൽ മാനദണ്ഡം മാറ്റാൻ താൽപര്യപ്പെടുന്നു. --Vssun (സുനിൽ) 15:30, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]

തീർച്ചയായും സൃഷ്ടിച്ച ലേഖനങ്ങളുടെ എണ്ണം മാനദണ്ഡമാക്കുന്നത് യോജിച്ചതല്ല. --ജുനൈദ് | Junaid (സം‌വാദം) 15:51, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]
+1 --ജ്യോതിസ് 17:32, 17 സെപ്റ്റംബർ 2011 (UTC)[മറുപടി]
പുതിയ മാനദണ്ഡം
50 ലേഖനങ്ങൾ സൃഷ്ടിക്കുക എന്നത് വിശ്വസ്തത തെളിയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി കരുതണം എന്നാണെന്റെ അഭിപ്രായം. --അനൂപ് | Anoop 03:53, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]
പുതിയ മാറ്റങ്ങളിൽ ശ്രദ്ധിക്കുമ്പോഴാണ് ഈ സൗകര്യത്തിന്റെ ഉപയോഗം മനസിലാകുക. നല്ല തിരുത്തൽചരിത്രമുള്ള ഒട്ടുമിക്ക ഉപയോക്താക്കൾക്കും ലേഖനങ്ങളുടെ എണ്ണത്തിന്റെ മാനദണ്ഡം കാരണം ഈ സൗകര്യം നൽകാനാവില്ല. (നിലവിൽ മാനദണ്ഡമൊന്നും നോക്കാതെയാണ് ഈ സൗകര്യം നൽകുന്നത്). --Vssun (സുനിൽ) 05:01, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]
തിരുത്തലുകൾ വഴി വിശ്വസ്തത വ്യക്തമാകും, പക്ഷെ ശ്രദ്ധേയത മുതലായവ മനസ്സിലായോ എന്നറിയാൻ ലേഖനങ്ങൾ സൃഷ്ടിച്ചുള്ള പരിജ്ഞാനം കൂടി വേണമെന്ന് കരുതുന്നു. --കിരൺ ഗോപി 18:31, 19 സെപ്റ്റംബർ 2011 (UTC)[മറുപടി]
അങ്ങനെയാണെങ്കിൽ രണ്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മാനദണ്ഡം നിർദ്ദേശിക്കാമോ? --Vssun (സുനിൽ) 09:10, 20 സെപ്റ്റംബർ 2011 (UTC)[മറുപടി]
നിർദ്ദിഷ്ടമാനദണ്ഡത്തെ ഏഴിൽ അഞ്ചുപേർ അനുകൂലിക്കുന്നതിനാൽ മാനദണ്ഡം മാറ്റിയെഴുതാം എന്നുകരുതുന്നു. --Vssun (സുനിൽ) 12:18, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]
മാനദണ്ഡം മാറ്റിയെഴുതി. --Vssun (സുനിൽ) 17:33, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]
ലേഖനങ്ങളുടെ എണ്ണം മാനദണ്ഡമാക്കണമെന്ന അഭിപ്രായം കണക്കിലെടുത്ത് നിലവിലെ 50 ലേഖനങ്ങൾ എന്നതിനെ 20 ആക്കി നിശ്ചയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയാകാവുന്നതാണ്.--Vssun (സുനിൽ) 18:04, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

മറ്റുള്ള താളുകളിലെ തിരുത്തോ??

[തിരുത്തുക]

ഉപയോക്താവ്:Manuspanicker,

ഈ അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിച്ചതും, തിരുത്തിയതുമായ ലേഖനങ്ങൾ പുതിയ താളുകളിൽ / സമീപകാല മാറ്റങ്ങളിൽ , റോന്തുചുറ്റിയതായി അടയാളപ്പെടുത്തും. മറ്റുള്ളവർ സൃഷ്ടിച്ച ലേഖനങ്ങളിൽ തിരുത്തലുകൾ നടത്തിയാൽ സമീപകാല മാറ്റങ്ങളിൽ എങ്ങനെ കാണിക്കും??? റോന്തുചുറ്റിയതായോണോ കാണിക്കുക??? അരുൺ സുനിൽ കൊല്ലം (സംവാദം) 11:36, 18 ഡിസംബർ 2015 (UTC)[മറുപടി]