വിക്കിപീഡിയ സംവാദം:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നു. "പദ്ധതിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ സ്കൂളിൽ നിന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകരും ഈ പദ്ധതിയിൽ സഹകരിക്കുന്ന മലയാളം വിക്കിപീഡിയരും ചേർന്ന് തീരുമാനിക്കുക" പദ്ധതിയുടെ ഒരു ലക്ഷ്യമാണെന്നു കണ്ടു. പൂർണമായും പുതിയ ലേഘനങ്ങൾ സൃഷ്ടിക്കുന്നതിനാവുമോ ഊന്നൽ കൊടുക്കുക? മലയാളം വിക്കിപ്പീഡിയയിൽ ഇല്ലാത്ത ശാസ്ത്രസംബന്ധിയായ പല താളുകളും ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ലഭ്യമാണ്. താളുകൾ തർജ്ജമ ചെയ്യുന്നതു കൂടി ഈ പദ്ധതിയുടെ ഭാഗമായിരിക്കുമോ? മൊഴിമാറ്റത്തിലൂടെ അവലംബങ്ങൾ ചേർക്കുക, താളുകളെ വർഗീകരിക്കുക എന്നിങ്ങനെയുള്ള പല കാര്യങ്ങളും ചെയ്തു മനസിലാക്കാൻ കുട്ടികൾക്കു കഴിയുമായിരിക്കും എന്ന് തോന്നുന്നു.

എന്തായാലും പ്രതീക്ഷയ്ക്കപ്പുറത്തൊരു ഗുണം ഈ പദ്ധതിയിലൂടെ നമ്മുടെ ഭാഷയ്ക്കും നാട്ടിനുമുണ്ടാകും എന്നതിൽ സംശയമില്ല. --അജയ് ബാലചന്ദ്രൻ 07:18, 3 ജൂലൈ 2012 (UTC)


//പൂർണമായും പുതിയ ലേഘനങ്ങൾ സൃഷ്ടിക്കുന്നതിനാവുമോ ഊന്നൽ കൊടുക്കുക? //
പദ്ധതി നടക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിക്കിപീഡിയ ലേഖനങ്ങൾക്കായി എഴുതുക എന്നതിനാണ് പ്രധാന്യം. പുതിയ ലേഖനങ്ങൾ പിന്നെ നിലവിൽ സ്റ്റബ് ആയുള്ള ചെറുലേഖനങ്ങൾ വികസിപ്പിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം. ഈ വിഷയങ്ങളിൽ ചിലതിനു ഇംഗ്ലീഷ് വിക്കിപീഡിയയിൽ പോലും ലെഖനം ഉണ്ടാവണം എന്നില്ല.
//മലയാളം വിക്കിപ്പീഡിയയിൽ ഇല്ലാത്ത ശാസ്ത്രസംബന്ധിയായ പല താളുകളും ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ലഭ്യമാണ്. താളുകൾ തർജ്ജമ ചെയ്യുന്നതു കൂടി ഈ പദ്ധതിയുടെ ഭാഗമായിരിക്കുമോ? //
ഇല്ല. അത് പദ്ധതി വിപുലമായി ചെയ്യുമ്പോൾ ആലൊചിക്കേണ്ട വിഷയമാണ്. നിലവിൽ വളരെ ചെറിയ അളവിൽ മലയാളം വിക്കിസമൂഹത്തിനു പരിപാലിക്കാവുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മൊഴിമാറ്റത്തെക്കാൾ ഒറിജിനൽ ഉള്ളടക്കത്തിനാണ് ഈ പദ്ധതിയിൽ പ്രാമുഖ്യം. പത്തോ അൻപതോ ലെഖനം ഉണ്ടാക്കുക എന്നതിനേക്കാൾ വിദ്യാർത്ഥികളിൽ വിക്കിപീഡിഒയ സംസ്കാരം വളർത്തിയെടുക്കുക എന്നതിനാണ് ഈ പദ്ധതിയിൽ മുൻഗണന.

//അവലംബങ്ങൾ ചേർക്കുക, താളുകളെ വർഗീകരിക്കുക എന്നിങ്ങനെയുള്ള പല കാര്യങ്ങളും ചെയ്തു മനസിലാക്കാൻ കുട്ടികൾക്കു കഴിയുമായിരിക്കും എന്ന് തോന്നുന്നു. //
ഇതിനൊക്കെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം. വിവിധ തരത്തിലുള്ള ധാരാളം സഹായങ്ങൾ ആവശ്യമാണ്.--ഷിജു അലക്സ് (സംവാദം) 08:12, 3 ജൂലൈ 2012 (UTC)[മറുപടി]

നല്ല കാര്യങ്ങൾ. എന്തൊക്കെ സഹായങ്ങളാണ് വിക്കിപ്പീഡിയർക്ക് ചെയ്യാനാവുക? --അജയ് ബാലചന്ദ്രൻ 18:01, 3 ജൂലൈ 2012 (UTC)