വിക്കിപീഡിയ സംവാദം:വിക്കി സമൂഹം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:വിക്കി പഞ്ചായത്ത്

സംവൃതോകാരം - ഒരു ചർച്ച[തിരുത്തുക]

ദീപുവിന്റെ സംവാദ പേജിൽ തുടക്കമിട്ട ഒരു ചർച്ചയാണിത്. വിക്കിപീഡിയയിൽ സംവൃതോകാരം വേണമോ, വേണ്ടയോ എന്നതിൽ കുട്ടായ ഒരു തീരുമാനം ആവശ്യമാണെന്നു തോന്നുന്നു. അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 04:41, 27 ജൂലൈ 2006 (UTC)[മറുപടി]

സംവൃതോകാരം[തിരുത്തുക]

പ്രിയ ദീപു, മലയാളത്തിൽ സംവൃതോകാരത്തിൽ അവസാനിക്കുന്ന വാക്കുകൾ തിരുത്തി ചന്ദ്രക്കലയാക്കേണ്ട ആവശ്യമില്ല. വ്യാകരണപരമായി സംവൃതോകാരമാണു ശരി. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി ആധുനിക കാലത്തിലെ പല ഗ്രന്ഥങ്ങളിലും മലയാളികൾക്കു സംവൃതോകാരം ശരിയായി ഉപയോഗിക്കുവാൻ കഴിഞ്ഞില്ല, സംവൃതോകാരം തെറ്റാണെന്നുള്ള അബദ്ധധാരണയും ഈ കഴിവുകേടു വരുത്തിവച്ചിട്ടുണ്ടെന്നു തോന്നുന്നു. പാണിനി എന്ന ലേഖനത്തിലെ ‘വിവരിച്ചുകാണാറുണ്ടു്’ എന്ന വാക്കു്, താങ്കൾ തിരുത്തിയതു് ഇപ്പോഴാണു ഞാൻ ശ്രദ്ധിച്ചതു്.

ആശംസകൾ --പെരിങ്ങോടൻ 08:46, 25 ജൂലൈ 2006 (UTC)[മറുപടി]

ചന്ദ്രക്കലയിൽ അവസാനിക്കുന്ന വാക്കുകൾക്ക് ഉകാരം വേണമെന്നു കരുതുന്നില്ല. കാരണം അർദ്ധ ഉകാരം തന്നെയാണത്. സംവൃതോകാരം എഴുതുന്നത് തെറ്റാണെന്നും കരുതുന്നില്ല --പ്രവീൺ 18:12, 25 ജൂലൈ 2006 (UTC)[മറുപടി]

സംവൃതോകാരം വ്യാകരണപരമായി ശരിയാണെങ്കിലും അക്കാര്യത്തിൽ ഇവിടെ നിർബന്ധം പിടിക്കണമോയെന്ന സംശയമുണ്ട്. പ്രധാനകാരണം, തെറ്റ് സാർവത്രികമായി എന്നുള്ളതാണ്. എന്തിനേറെ മലയാള വ്യാകരണ പുസ്തകങ്ങളിൽനിന്നുപോലും ഈ രീതി അപ്രത്യക്ഷമായിരിക്കുന്നു! വിക്കിപീഡിയയിൽ സംവൃതോകാരം പിന്തുടർന്നാൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു ലേഖനത്തിന്റെ തലക്കെട്ട് പരൽപ്പേരു് എന്നാണ്. സംവൃതോകാരത്തെപ്പറ്റി ബോധമില്ലാത്ത സാമാന്യജനം വേറെ ഏതെങ്കിലും ലേഖനത്തിൽ നിന്നും പരൽപ്പേര് എന്നെഴുതി ലിങ്കു ചെയ്യുവാൻ ശ്രമിച്ചാൽ സാധ്യമല്ലാതാകുന്നു. ഇക്കാര്യത്തിൽ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. രണ്ടു മാർഗങ്ങളാണു നമുക്കു മുന്നിലുള്ളത്.

ഒന്ന്‌: സാർവത്രികമാക്കപ്പെട്ട അബദ്ധത്തിനൊപ്പം നീങ്ങുക.

രണ്ട്: സംവൃതോകാരം മലയാളത്തിൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വിക്കിപീഡിയയെ വേദിയാക്കുക.

ആദ്യത്തേതു സ്വീകാര്യവും എളുപ്പവുമാണ്. രണ്ടാമത്തേതു ശ്രമകരവും. ഇക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 14:16, 26 ജൂലൈ 2006 (UTC)[മറുപടി]


തെറ്റായ പ്രയോഗം വേണ്ട[തിരുത്തുക]

എന്റെ അഭിപ്രായത്തിൽ സാർവത്രികമായി എന്നതിന്റെ പേരിൽ ഒരു തെറ്റ് നാം പിൻതുടരേണ്ടതില്ല എന്നാണ്. സംവൃതോകാരം വ്യാകരണപരമായി ശരിയാണെങ്കിൽ അത് ഉപയോഗിക്കാം. സംവൃതോകാരത്തിന്റെ ഉപയോഗത്തിനെപ്പറ്റി എനിക്കു കൂടുതലോന്നും അറിയില്ല അതിനാൽ ആധികാരികമായ ഒരു അഭിപ്രായം പറയാൻ ഞാനില്ല, മഞ്ജിത്ത് പറഞ്ഞതുപോലെ കൂടുതൽ അഭിപ്രായങ്ങളും ചർച്ചകളും ആവശ്യമാണെന്നു തോന്നുന്നു. ഈ വിഷയത്തിൽ അറിവുള്ളവർ പ്രതികരിക്കുക.

എന്തായാലും പെരിങ്ങോടനു നന്ദി ഇത് ചൂണ്ടിക്കാട്ടിയതിന്.
‌‌...............................................................................................................Deepugn 19:30, 26 ജൂലൈ 2006 (UTC)[മറുപടി]


പണ്ടങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതു കൊണ്ടു മാത്രം ഇന്നതു വേണമെന്നും അങ്ങിനെ ഉപയോഗിക്കാത്തതു തെറ്റാണെന്നും പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,മാറ്റമില്ലാത്തതായി ഒന്നുമില്ലല്ലോ. ഇന്നു പത്രങ്ങളിലോ ടെലിവിഷൻ പോലുള്ള മാധ്യമങ്ങളോ അങ്ങിനെ ഉപയോഗിക്കുന്നില്ലല്ലോ. മലയാളികളും ഏറേ പേർ സംവൃതോകാരം ഉപയോഗിച്ചു കാണുന്നില്ല. --പ്രവീൺ 04:01, 27 ജൂലൈ 2006 (UTC)[മറുപടി]

ഈ വിഷയത്തെ പറ്റി വിശദമായി പ്രതിപാദിക്കുന്ന രണ്ടു ലേഖനങ്ങൾ ഇവിടെയും ഇവിടെയുമായി കാണാം. മലയാളം ബ്ലോഗുകളിൽ ഈ വിഷയത്തിനെ കുറിച്ചു പല ചർച്ചകളും വന്നിട്ടുള്ളതാണു്, അതുകൂടിയൊന്നു നോക്കുക. യൂണികോഡ്, മലയാളം 100% കൃത്യതയോടെ എൻ‌കോഡ് ചെയ്തിട്ടില്ലാത്തതിനാൽ സംവൃതോകാരം ഉപയോഗിക്കുന്നതിനാണു ടെക്നിക്കൽ കറക്റ്റ്നെസ്സ് എന്നു തോന്നുന്നു. യൂണികോഡ്, സംവൃതോകാരം പ്രത്യേകമായി എൻ‌കോഡ് ചെയ്യുകയാണെങ്കിൽ ചന്ദ്രക്കല ഉപയോഗം പൂർണ്ണമായും തെറ്റാവുകയും ചെയ്യും (ഇപ്പോൾ ചന്ദ്രക്കലയുടെ ചിഹ്നം രണ്ടു പ്രത്യേക glyphs നെ സൂചിപ്പിക്കുന്നതായിട്ടാണു് അച്ചടയിൽ, ഒന്നു ചന്ദ്രക്കലയെ തന്നെയും മറ്റേതു സംവൃതോകാരത്തെയും, സംവൃതോകാരം പ്രിന്റ് ചെയ്യുവാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്തുകൊണ്ടായിരുന്നു ഈ മാറ്റം വരുത്തിയതു്. അതിനർഥം ചന്ദ്രക്കല ഉകാരത്തെ സൂചിപ്പിക്കുന്ന glyph ആണു് എന്നല്ല.) എന്തു തന്നെയായാലും ചർച്ചചെയ്യപ്പെടേണ്ട വിഷയം തന്നെയാണിതു്, കഴിയുന്നത്ര ഭാഷയുടെ നൈസർഗികത നിലനിർത്തുക എന്നതാണല്ലോ യൂണികോഡിന്റെ ലക്ഷ്യം തന്നെ, ആ നിലയ്ക്കു തെറ്റു തിരുത്തുവാൻ അവസരം ലഭിക്കുകയാണെങ്കിൽ അതു തിരുത്തുകതന്നെ വേണം -പെരിങ്ങോടൻ 07:29, 27 ജൂലൈ 2006 (UTC)[മറുപടി]

.......................................

യൂണികോഡ് മലയാളം പൂർണ്ണമായി(ഏറ്റവും ശരിയായി) എൻ‌കോഡ് ചെയ്തിട്ടില്ല എന്നത് ശരിതന്നെ, പക്ഷെ സംവൃതോകാരം പ്രത്യേകമായി എൻ‌കോഡ് ചെയ്ത് എൻ‌കോഡിങ് പൂർത്തിയായാലും ചന്ദ്രക്കലയുടെ ഉപയോഗം നഷ്ടമാകും എന്നു ഞാൻ കരുതുന്നില്ല. കാരണം ജോസഫ്, ദസ്തയോവ്സ്കി, ഷേക്സ്പിയർ, മുതലായ പദങ്ങൾ ശ്രദ്ധിച്ചാൽ അവിടെ ചന്ദ്രക്കല വേറിട്ട് define ചെയ്യാതെ എഴുതാൻ കഴിയില്ല എന്നു മനസ്സിലാക്കാം. ജോസഫു് എന്ന് പണ്ടു തൊട്ടു തന്നെ എവിടെങ്കിലും എഴുതി ഞാൻ കണ്ടിട്ടില്ല. അപ്പോൾ പിന്നെ യൂണികോഡിനെ പേടിക്കേണ്ട. ഞാൻ ഇന്നു വരെ പഠിച്ച മലയാളമടക്കമുള്ള ഒരു പാഠപുസ്തകത്തിലും സംവൃതോകാരം ഉപയോഗിച്ചിട്ടില്ല. എഴുപതുകൾക്കു ശേഷം തന്നെ അങ്ങിനെ ആണെന്നാണ് തോന്നുന്നത്. അപ്പോൾ പിന്നെ സംവൃതോകാരം ശീലിച്ചുവന്നവർ അതിലും പ്രായമുള്ളവർ ആയിരിക്കും, അവർ തന്നെ ഇന്നത്തെ പത്രങ്ങളും മാധ്യമങ്ങളും കണ്ടും ഉപയോഗിച്ചും സംവൃതോകാരത്തെ പ്രത്യേകം ശ്രദ്ധിക്കാത്ത അവസ്ഥയിലുമായിരിക്കും അതുകൊണ്ട് സംവൃതോകാരം വേണമെന്ന് നിർബന്ധം പിടിക്കേണ്ട കാര്യമില്ലന്നാണ് എന്റെ അഭിപ്രായം, എഴുതുന്ന താളുകൾക്ക് അവശ്യമായ ഒരു Redirect താൾ ഉണ്ടാക്കണ്ട കാര്യമേ ഉള്ളു എന്നാണ് ഞാൻ കരുതുന്നത്. തെറ്റ് --> തെറ്റു്, യൂണികോഡ് --> യൂണികോഡു് എന്നിങ്ങനെ ഉള്ളതിൽ ലഘുവായ ഒരു ഉച്ചാരണ വ്യതിയാനം കൂടി ഉണ്ടെന്ന് ഞാൻ കരുതുന്നു. അച്ചടി തുടങ്ങിയപ്പോൾ പെട്ടന്നൊരു ദിവസം സംവൃതോകാരം എടുത്ത് കളഞ്ഞ് ചന്ദ്രക്കലയിട്ടേക്കാം എന്നു കരുതിയതൊന്നുമായിരിക്കില്ലല്ലോ. അതിനും മുമ്പ് ചന്ദ്രക്കല മാത്രമുപയോഗിക്കുന്നവരുണ്ടായിരുന്നു എന്നതിന് പെരിങ്ങോടൻ കാട്ടിയ ബ്ലോഗ് തന്നെ തെളിവ്(വിശ്വസനീയത?).

മേൽ‌പറഞ്ഞതുകേട്ട് എനിക്ക് വിക്കിപീഡിയയിൽ സംവൃതോകാരം ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കരുതണ്ട. നാടോടുമ്പോൾ നടുവേ എന്നല്ല, ഓട്ടത്തിൽ ഫസ്റ്റ് മേടിക്കാനായിരിക്കും ഞാൻ ശ്രമിക്കുക.

പിന്നെ പെരിങ്ങോടരോട് ചുമ്മാ രണ്ടു ചോദ്യം:
1.)ഭാഷയുടെ നൈസർഗികതയുടെ പേരിൽ ആരെങ്കിലും മലയാളം അക്കങ്ങൾ‌‌, ക്ഌപ്തം മുതലായവ ഉപയോഗിക്കുന്നുണ്ടോ?
2.)ഒരു ലിങ്കു തന്നെ രണ്ടു പ്രാവശ്യം കൊടുത്താൽ രണ്ട് ലേഖനത്തിലോട്ടു പോകുമോ? ;-)

--പ്രവീൺ 16:24, 27 ജൂലൈ 2006 (UTC)[മറുപടി]

പ്രവീൺ, അന്യഭാഷയിൽ നിന്നും കടംകൊണ്ടിരിക്കുന്ന പദങ്ങളിൽ സംവൃതോകാരം ഉപയോഗിക്കുന്നതു പതിവില്ല. ജോസഫ്, ബസ് എന്നിവ ഉദാഹരണങ്ങൾ. ചന്ദ്രക്കല അന്യം നിന്നു പോകുമെന്നു ഞാൻ ഉദ്ദേശിച്ചിട്ടില്ല, ചന്ദ്രക്കലയ്ക്കുള്ള ഉപയോഗങ്ങൾ അപ്പോഴും നിലനിൽക്കുമല്ലോ. സംവൃതോകാരത്തിനു പകരം ചന്ദ്രക്കല ഉപയോഗിക്കുന്നതു തെറ്റാവും എന്നേ ഞാനുദ്ദേശിച്ചുള്ളൂ. മലയാളത്തിൽ തന്നെ തായ്‌വേർ, ദൃക്‌‌സാക്ഷി എന്നീ പദങ്ങൾക്കും ചന്ദ്രക്കല കൂടിയേതീരൂ. ലിങ്കുകൾ കോപ്പി ചെയ്തപ്പോൾ മാറിപ്പോയതാണു്, അതേ സൈറ്റിൽ തന്നെയുള്ള രണ്ടു ലേഖനങ്ങളിലേയ്ക്കായിരുന്നു ഞാൻ ലിങ്കിടുവാൻ ഉദ്ദേശിച്ചതു്. മാറിപ്പോയ ലിങ്ക് ഇതാണു്: http://malayalam.usvishakh.net/blog/archives/49 ഇതും വായിച്ചുകൊള്ളൂ: http://malayalam.usvishakh.net/blog/archives/47 -പെരിങ്ങോടൻ 10:59, 28 ജൂലൈ 2006 (UTC)[മറുപടി]

സംവൃതോകാരവിവാദത്തിൽ പക്ഷം ചേരുന്നത്‌ വിക്കിക്ക്‌ ചേർന്നതല്ല[തിരുത്തുക]

ഇന്നും, ഒരു നൂറ്റാണ്ട്‌ മുമ്പും, സംവൃതോകാരലിപിയുടെ കാര്യത്തിൽ മലയാളത്തിൽ ഐകരൂപ്യമില്ല. ദക്ഷിണകേരളത്തിൽ കയ്യെഴുത്തിന്‌ ഉകാരവും ചന്ദ്രക്കലയും ചേർന്നതാണ്‌ സംവൃതോകാരലിപി. ഇന്നത്തെ അച്ചടിയിലും ഉത്തരകേരളത്തിലെ കയ്യെഴുത്തിലും ചന്ദ്രക്കല മാത്രം മതി സംവൃതോകാരത്തിന്‌. (ചരിത്രകാരണങ്ങൾ എന്തുവേണമെങ്കിലും ആവട്ടെ. അവ തിരുത്തൽ വിക്കിയുടെ ലക്ഷ്യമല്ലല്ലോ)

അതുകൊണ്ട്‌, ഒരു പക്ഷം മാത്രം ശരി എന്ന്‌ തീരുമാനിക്കുന്നത്‌ വിക്കിയ്ക്ക്‌ ചേർന്നതല്ല. എന്റെ അഭിപ്രായങ്ങൾ വിശദമായി:

പോംവഴിയായി ഞാൻ പ്രവീണിന്റെ Redirect രീതിയെ പിന്താങ്ങുന്നു.

-സിബു 15:52, 28 ജൂലൈ 2006 (UTC)[മറുപടി]

പക്ഷം ചേരൽ വേണമെന്നല്ല[തിരുത്തുക]

ഇങ്ങനെയൊരു ചർച്ച തുടങ്ങിവച്ചത് പക്ഷം ചേരാനല്ല. അതിന്റെ ആവശ്യവുമില്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കുമ്പോൾ രണ്ടു രീതിയും പിന്തുടരുകയാണ് നല്ലതെന്നു തോന്നുന്നു. സംവൃതോകാരത്തിന്റെ ശരിയായ ഉപയോഗം പരിചയമുള്ളവർ അതു പിന്തുടർന്നുകൊള്ളട്ടെ. അല്ലാത്തവർ മറിച്ചു. രണ്ടും കൂട്ടരും പരസ്പരം തിരുത്തി സമയം കളയാതിരിക്കാം. ബ്രോക്കൺ ലിങ്കുകൾക്കു പരിഹാരമായി തൽക്കാലം റിഡിറക്ടിനെ ആശ്രയിക്കാം. ഇക്കാര്യത്തിൽ ആർക്കും എതിർപ്പുണ്ടാകില്ല എന്നു കരുതുന്നു. ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

Manjithkaini 19:56, 28 ജൂലൈ 2006 (UTC)[മറുപടി]

അഭിനന്ദനങ്ങൾ[തിരുത്തുക]

മലയാളം വിക്കിപീഡിയ ആയിരം ലേഖനങ്ങൾ തികയ്ക്കാൻ പോകുന്ന ഈ സമയത്ത് എല്ലാ മലയാളം വിക്കിപീഡിയന്മാർക്കും എന്റെ അഭിനന്ദനങ്ങൾ. എനിക്ക് വിക്കിപീഡിയ ആശയത്തോട് താത്പര്യമുണ്ടെങ്കിലും പലപ്പോഴും വിക്കിപീഡിയയ്ക്കായി സേവനങ്ങൾ നൽകാൻ സാധിക്കാറില്ല, എങ്കിലും ഞാൻ സ്ഥിരമായി മലയാളം വിക്കിപീഡിയ സന്ദർശിക്കാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളോടെനിക്ക് ഏറെ ബഹുമാനമുണ്ട്. എഡിറ്റുകൾ എഡിറ്റുകളുടെ എണ്ണം കൂട്ടാനായി മാത്രമാകരുതെന്ന് എന്റെ അഭിപ്രായം, ഓരോ എഡിറ്റിലും ചെറിയ വിവരമെങ്കിലും കൂട്ടിച്ചേർക്കാൻ ശ്രമിക്കുക. പദവികളും ബഹുമതികളും ആഗ്രഹിക്കാതെയുള്ള നിങ്ങളുടെ ശ്രമങ്ങൾ മലയാളഭാഷക്കായർപ്പിക്കുക. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ[തിരുത്തുക]

നീണ്ട അവധികഴിഞ്ഞെത്തിയപ്പോഴേക്കും ഇവിടെ ആയിരത്തോടടുത്തല്ലോ. വളരെ സന്തോഷം. കോണ്ട്രിബ്യൂട്ടേഴ്സിന്റെ എണ്ണവും കൂടിയിട്ടുണ്ട്, നല്ലകാര്യം. ഇനി മുതൽ ഞാനും സജീവമാകാം. ആയിരമെന്ന വല്യകാരിയത്തിലെത്തിക്കുന്നതിനായി ഉത്സാഹിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ. ആയിരവും അതിനടുത്തും വരുന്ന ലേഖനങ്ങളുടെ ക്വാളിറ്റിയിൽ കണിശത പുലർത്തുന്നതു നല്ലതാണ്. ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെയായിരുന്നല്ലോ. ഒരിക്കൽകൂടി ആശംസകൾ. --Benson 14:47, 19 സെപ്റ്റംബർ 2006 (UTC)[മറുപടി]

തിരഞ്ഞെടുപ്പു[തിരുത്തുക]

തിരഞ്ഞെടുപ്പു കഴിഞ്ഞില്ലേ? --ചള്ളിയാ൯ 14:56, 11 ഒക്ടോബർ 2006 (UTC)[മറുപടി]

എല്ലാവരും ഒന്ന് ഉത്സാഹിച്ചാൽ നമുക്ക് ഈ വർഷം തന്നെ രണ്ടായിരം ലേഖനങ്ങൾ എത്തിക്കാം :-) After a Tipping Point, our growth would be exponential.. and I belive we've crossed that tipping point. “നിങ്ങളെ കടൽത്തീരത്തിലെ മണൽത്തരികളെപ്പോലെയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും ഞാൻ പെരുക്കും“ എന്നല്ലേ ബൈബിളിൽ പറഞ്ഞിരിക്കുന്നത് :-)

The only concern is, despite having around 800 or so users, only a handfull are active contributors. This is not the same for other wikis. I guess we have a serious problem with this. How do we hand-hold the new users to become contributors, and then active contributors? if we have around 50 users writing 1-2 articles a day, it would be much much better than 5 users writing 6-8 articles a day..

213.42.21.76 17:04, 11 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]

Exponent factor comes only when there is good faith. I used to teach in a professional college, where I was handling child psychology, all I could say from my limited knowledge of human pyshE is that people needs to get rewards to get motivated. That starts from child hood. This reward keeps changing in shape and form and value. since this is a free/open site, rewards can just be words from moderators and admins.. or publishing the names of the contributor once in a while on them main pages.. and there are many.. I am only talking about motivating people.. --ചള്ളിയാ൯ 13:06, 13 ഒക്ടോബർ 2006 (UTC)[മറുപടി]

I can't agree more. But why only moderators and admins. The users can encourage others as well, right? To give a pat on the back, I guess our hands should do. After all, they are strong hands which type in strong articles :-)

I support Challiyan in this. I think publishing the name of new contributors is a good idea.

Simynazareth 13:13, 13 ഒക്ടോബർ 2006 (UTC)simynazareth[മറുപടി]

ആംഗലേയ പദങ്ങൾ[തിരുത്തുക]

ഈ ആംഗലേയ പദങ്ങൾ മലയാളത്തിലാക്കാൻ ജീവശാസ്ത്രം അറിയുന്ന ആരെങ്കിലും ഇവിടെയുണ്ടോ. അവ താഴെ ചേർക്കുന്നു

 ;

Domain:
Superkingdom:
Subkingdom:
Superdivision:
Superphylum:
Phylum:
Subdivision:
Subphylum:
Infraphylum:
Microphylum:
Nanophylum:
Superclass:
Subclass:
Infraclass:
Magnorder:
Superorder:
Suborder:
Infraorder:
Parvorder:
Division:
Section:
Subsection:
Superfamily:
Subfamily:
Supertribe:
Tribe:
Subtribe:
Alliance:
Subgenus:
Section:
Series:
Species group:
Species subgroup:
Species complex:
Subspecies:

Tux the penguin 12:05, 18 ഒക്ടോബർ 2006 (UTC)[മറുപടി]

family-കുടുംബം, Tribe-ഗോത്രം, Species-വംശം എന്നിങ്ങനെ ഉപയോഗിക്കാം superfamily, subfamily മുതലായവക്ക് ഉപരികുടുംബം, ഉപകുടുംബം എന്നിങ്ങനെ ഉപയോഗിക്കാമെന്നു തോന്നുന്നു--പ്രവീൺ:സംവാദം 14:14, 18 ഒക്ടോബർ 2006 (UTC)[മറുപടി]

എന്റെ നിർദ്ദേശങ്ങൾ: kingdom- ജൈവസാമ്രാജ്യം (സാമ്രാജ്യം), Phylum- വർഗം, Class: ജൈവജാതി (ജാതി), Order:ജൈവക്രമം (ക്രമം), Family - ജൈവകുലം (കുലം), Genus- വംശം, Species- ഇനം -- Manjithkaini 20:08, 18 ഒക്ടോബർ 2006 (UTC)[മറുപടി]


Taxobox എന്ന ടെമ്പ്ലേറ്റിനെ മലയാളീകരിക്കാനായാണ്‌ ഈ പദങ്ങൾ ഞാൻ ചോദിച്ചത്‌ പക്ഷെ മലയാളീകരിച്ചുകഴിഞ്ഞാൽ അതിന്റെ ജൈവശാസ്ത്രപരമായ അർഥം ചോർന്നുപോകുമോ എന്നു പേടിയുണ്ട്‌. ആ ശാഖയെപ്പറ്റി എനിക്കത്ര അറിവില്ല. എന്താണ്‌ ചെയ്യേണ്ടത്‌ ? ഈ പദങ്ങൾക്ക്‌ മലയാളം ഉച്ചാരണം മാത്രമാക്കി നിർത്തണോ(ഉദാ: സബ്‌ ഫൈലം) അതോ മുഴുവനും മലയാളീകരിക്കണോ?

Tux the penguin 08:16, 19 ഒക്ടോബർ 2008


 മേൽപ്പറഞ്ഞ എല്ലാ പദങ്ങളുടെയും മലയാളം അതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം. കാരണം മലയാളത്തിൽ ഉപയോഗത്തിലിരിക്കുന്നത് ഇംഗ്ലീഷിൽ നിന്ന് ദത്തെടുത്ത ആ പദങ്ങൾ തന്നെയാണ്.

Message from Nepal Bhasa Wikipedia[തിരുത്തുക]

Pardon me for my use of English here but I dont know much of Malayalam. Nepal Bhasa wikipedia has recently started developing here . We would like to increase co-ordination between the two wikipedia, share resources as well as to learn from this version. If someone is interested, please visit Nepal Bhasa Embassy. Plus, please consider working here as well. Thank you. --Eukesh


അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലേക്ക് stubഎന്ന ടെമ്പ്ലേറ്റ് വഴി കൊടുക്കുന്ന ലിങ്ക് വെറുതേ ഏതെങ്കിലും ഒരു പേജിലേക്ക് കൊടുക്കാതെ അതതു ലേഖനത്തിലേക്ക് ചൂണ്ടിയാൽ നന്നായിരിക്കും. (ഈ താൾ പൂർണ്ണമല്ല, ഇതു പൂർണ്ണമാക്കുവാൻ വിക്കിപീഡിയ സംരംഭത്തിൽ പങ്കാളിയാവുക (ശ്രദ്ധിക്കുക: നവാഗതർക്ക് സ്വാഗതം, സഹായം: ഇംഗ്ലീഷ് പതിപ്പ്)

ഇപ്പോൾ ഏല്ലാ പേജുകളും പോകുന്നത് http://en.wikipedia.org/wiki/Wikipedia:Help എന്ന പേജിലേക്കാണ്. ഇത് ഏത് വിധത്തിലാണ് പരിഭാഷപ്പെടുത്തുവാൻ വരുന്നവരെ സഹായിക്കുക എന്ന് എനിക്ക് അറിയില്ല. പരിഭാഷപ്പെടുത്തുവാൻ വരുന്നവർ ആരും ആ ഹെല്പ് സെക്ഷൻ മുഴുവൻ വായിക്കാൻ ഒന്നും പോകുന്നില്ല.

അതേ പോലെ അപൂർണ്ണ ലേഖനങ്ങളിൽ ഇതര ഭാഷകളിൽ എന്ന സൈഡ് ലിങ്കിൽ കുറഞ്ഞ പക്ഷം ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക് എങ്കിലും കൊടുക്കുക. ഇത് ചില നിർദ്ദേശങ്ങൾ മാത്രമാണേ. --User:Shijualex 13:51, 6 നവംബർ 2006 (UTC)[മറുപടി]


ഇതു നല്ലൊരു അഭിപ്രായമാണ്; അപൂറ്ണ്ണ് ലേഖനങ്ങളുടെ താളിൽ സ്റ്റബ് ചെയ്യാൻ,ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള ലിങ്കുകൂടി ചേറ്ത്ത് പുതിയ ഒരു ഫലകം ഉണ്ടാക്കിയിട്ടുണ്ട്. തൽകാലം എന്റെ യൂസറ് സ്പേസിലാണ് അത് ഉള്ളത്(User:Tux the penguin/Template:Enstub). അത് ഉപയോഗിച്ചുള്ള ഒരു ഉദാഹരണം ഇവിടെ കാണാം.

Tux the penguin 16:48, 6 നവംബർ 2006 (UTC)[മറുപടി]

Abt a South Asian project[തിരുത്തുക]

Plz visit this South Asian Project page for the development of South Asian languages and express yourself there.--Eukesh 17:14, 24 നവംബർ 2006 (UTC)[മറുപടി]


കൂടുതൽ അഡ്‌മിനിസ്‌ട്രേറ്ററുമാർ[തിരുത്തുക]

ഒന്നു രണ്ട് പേർ കൂടി അഡ്മിൻ ആയി വന്നു എങ്കിൽ നന്നായിരുന്നു എന്നു തോന്നുന്നു. പ്രത്യേകിച്ച് ഇപ്പോൾ ദിവസേന ഉള്ള എഡിറ്റുകളുടെ എണ്ണം 200-250നു മേൽ പോകുന്നുണ്ട്. ഇപ്പോൾ ഉള്ള അഡ്‌മിനിനുകൾക്ക് എല്ലാം കവർ ചെയ്യാൻ പറ്റുന്നുണ്ടോ എന്നും സംശയം. പിന്നെ നിലവിൽ ഉള്ള ചില അഡ്‌മിനിസ്‌ട്രേറ്ററുമാർ നിർജ്ജീവവുമാണ്.


മലയാളം വിക്കിയുടെ പുരോഗതിക്കു അക്ഷീണം പ്രവർത്തിക്കുന്ന “ടക്സും“ “സിമി“യും കൂടെ അഡ്‌മിൻ ആയി വരുന്നത് നന്നാവും എന്നു തോന്നുന്നു. അവർ ഇപ്പോൾ തന്നെ നന്നായി പ്രവർത്തിക്കുന്നുണ്ട്. അഡ്‌മിൻ പദവി കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ അവർക്ക് സഹായകമാവും എന്നു കരുതുന്നു. മറ്റുള്ളവർ എന്തു പറയുന്നു?

മലയാളം ബ്ലോഗുകളിൽ നിന്ന് ഇപ്പോൾ കൂടുതൽ പേർ വിക്കിയിൽ എത്തുന്നുണ്ട്. അത് നല്ലതാണ്. ഇനിയുള്ള നാളുകൾ മലയാളം വിക്കിയുടെ സുവർണ്ണ നാളുകൾ ആണെന്നു തോന്നുന്നു. നമ്മൾക്ക് 2000 ലേഖനം ഈ മാസം തന്നെ പൂർത്തിയാക്കാൻ കഴിയും എന്നു കരുതുന്നു. അത് നല്ല ഒരു നാഴികക്കല്ലാണല്ലോ. ഡിസംബർ 20, 2002 നാണ് മലയാളം വിക്കിക്ക് തുടക്കം കുറിച്ചത്. ആദ്യത്തെ 1000 ലേഖനം എത്താൻ നമ്മൾ ഏകദേശം നാലു വർഷം എടുത്തു. പക്ഷെ 1000 ത്തിൽ നിന്നു 2000ത്തിൽ നമ്മൾ വെറും 3 മാസം കൊണ്ട് എത്തുന്നു. മറ്റൊരു ഡിസംബർ 20, 2006 നു തന്നെ നമുക്ക് ആ നാഴികക്കല്ല് കടക്കാൻ കഴിയുമോ?

ഇതിനു നമ്മൾ പരമാവധി പരസ്യം കൊടുക്കണം. ബ്ലോഗുകളുടെ പുറത്തേയ്ക്കും ഇത് ഒന്ന് എത്തിക്കാൻ എന്താണു വഴി? --Shiju Alex 08:10, 5 ഡിസംബർ 2006 (UTC)[മറുപടി]


yes, we need more SysOps... -Bijee 05:29, 10 ഡിസംബർ 2006 (UTC)[മറുപടി]

ഞാൻ പിന്താങ്ങുന്നു[തിരുത്തുക]

ഞാൻ മേൽ പറഞ്ഞതിനെ പിന്താങ്ങുന്നു. ഒരു ജോലി വിഭജിച്ചുനൽകിയാൽ എല്ലായ്പ്പോഴും ഭാരം കുറ്വായിരിക്കും ചെയ്യുന്നവന്. കഴുതയെപ്പോലെ പണിചെയ്യാൻ ആർക്കുമാവില്ല.

ഞാൻ ഞങ്ങളുടെ പൂർവവിദ്യാർത്ഥി വെബ്സൈറ്റിൽ പരസ്യം ഇട്ടിട്ടുണ്ട്. പിന്നെ ചെയ്യാവുന്നത് പ്രോത്സാഹനം ആണ് എല്ലാവരും അവരവരുടെ വിലപ്പെട്ട സ്മയത്തിൽ നിന്നാണ് ഇതു ചെയ്യുന്നത്. അപ്പോൾ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പ്രോത്സാഹിപ്പിക്കുന്നതും താരകം കൊടുക്കുന്നതും നല്ലതാണ്. താരകങ്ങൾ ആരുടേം സ്വന്തമൊന്നുമല്ലല്ലോ?


കുറുക്കുവഴി URL[തിരുത്തുക]

ബിജി നിർദ്ദേശിച്ച കുറുക്കുവഴി URL വളരെ നല്ല ഒരു ഉപാധി ആണ് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിനു ഇന്ത്യയെ കുറിച്ചുള്ള ലേഖനത്തിന്റെ മലയാളം വിക്കിയിലെ URL http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്നാണ്. ഇപ്പോൾ ബിജി ഉണ്ടാക്കിയ കുറുക്കുവഴി URL http://ml.wikipedia.org/wiki/India എന്നാണ്. ഇതിനുള്ള മെച്ചം നമ്മൾ വിക്കിക്ക് പുറത്ത് ഈ ലേഖനം സൈറ്റ് ചെയ്യുമ്പോഴാണ്.

ഇതിന്റെ ടെബ്ലേറ്റിലേക്കുള്ള ലിങ്ക് http://ml.wikipedia.org/wiki/Template:Prettyurl ഇനി ചില കാര്യങ്ങളിൽ നമ്മൾ എത്രയും പെട്ടന്ന് തീരുമാനം എടുക്കണം.


1. ഇത് ഒരു STANDARD ആക്കാമോ?

2. ആക്കാമെങ്കിൽ അതിന്റെ ഫോർമറ്റും മറ്റും എങ്ങനെ വേണം

3. അത് ലേഖനത്തിന്റെ ഏത് ഭാഗത്ത് വെയ്ക്കണം

4. പിന്നെ ഇതിന്റെ പേര് കുറുക്കുവഴി എന്ന് വേണോ, അതോ‍ വേറെ ഏതെങ്കിലൂം നല്ല പേർ ഉണ്ടോ?

ഇക്കാര്യത്തിലൊക്കെ നമ്മൾ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം. കാരണം ഇക്കര്യങ്ങൾ ഒക്കെ ഇപ്പോൾ തന്നെ standardise ചെയ്തില്ലെങ്കിൽ ലേഖനത്തിന്റെ ഏണ്ണം കൂടും തോറും പഴയ ലേഖനങ്ങളിൽ പോയി ഇതൊക്കെ ചെയ്യുന്നത് ബുദ്ധിമുട്ടാകും. ബാക്കിയുള്ള വിക്കിപീഡിയന്മാർ എന്തു പറയുന്നു. പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്ററുമാർ . --Shiju Alex 10:37, 6 ഡിസംബർ 2006 (UTC)[മറുപടി]


useage Template talk:Prettyurl, also Praveen improved it. -Bijee 05:27, 10 ഡിസംബർ 2006 (UTC)[മറുപടി]

ക്രമീകരണങ്ങൾ[തിരുത്തുക]

എന്റെ ക്രമീകരണങ്ങൾ എന്ന താളിൽ പോയി സ്കിൻ മാറ്റിയതിനുശേഷം തിരിച്ച് മോണോബുക്ക് സ്കിന്നിലേക്ക് കൊണ്ടുവരാൻ കുറേ ബുദ്ധിമുട്ടേണ്ടതായി വന്നു. ക്ലാസിക് എന്ന സ്കിൻ ആണ് തെരഞ്ഞേടുത്തത് എന്നാണ് എന്റെ ഓർമ്മ. ഈ സ്കിന്നിലേക്കു മാറിയതിനു ശേഷം തിരിച്ചു മാറ്റാൻ നോക്കിയപ്പോൾ ആ ഒപ്ഷൻ ബട്ടനുകൾ തന്നെ കാണുന്നുണ്ടായിരുന്നില്ല. ഇത് എന്റെ കമ്പ്യൂട്ടറിൽ മാത്രം ഉള്ള പ്രശ്നമാണോ എന്നറിയില്ല. അല്ലെങ്കിൽ ഇത്തരം സ്കിന്നുകൾ നീക്കം ചെയ്യുന്നതല്ലേ അഭികാമ്യം --Vssun 19:11, 6 ഡിസംബർ 2006 (UTC)[മറുപടി]

ഏതു സ്കിന്നെടുത്താലും ക്രമീകരണങ്ങൾക്കകത്ത് സ്കിന്നുകൾ തിരഞ്ഞെടുക്കാനുള്ള സൌകര്യമുണ്ട്. --പ്രവീൺ:സംവാദം 13:57, 7 ഡിസംബർ 2006 (UTC)[മറുപടി]

Try using Monobook Preferences -Bijee 05:36, 10 ഡിസംബർ 2006 (UTC)[മറുപടി]

റീഡിറക്റ്റുകൾ[തിരുത്തുക]

ഇത്രയധികം റീഡിറക്റ്റുകൾ ആവശ്യമുണ്ടോ, വിക്കി എഞ്ചിൻ സാമാന്യം സാദൃശ്യമുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കുമ്പോൾ കാട്ടിതരുമെന്നിരിക്കെ--പ്രവീൺ:സംവാദം 05:05, 9 ഡിസംബർ 2006 (UTC)[മറുപടി]

പുതിയ ഒരു ലേഖനം തുടങ്ങിയതിനു ശേഷം സെർച്ച് ചെയ്യുമ്പോൾ കിട്ടാതിരിക്കുന്നതുകൊണ്ടാണ് റീഡയറക്റ്റുകൾ ഇടുന്നത്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് മറ്റൊരു ഗുണം കൂടി ഉണ്ട്, മറ്റൊരാൾ അതേ ലേഖനം അബദ്ധത്തിൽ വീണ്ടും തുടങ്ങാനുള്ള സാധ്യതയും ഒഴിവാകും.

--Vssun 10:32, 9 ഡിസംബർ 2006 (UTC)[മറുപടി]

റീഡയറക്ടുകളുടെ എണ്ണം കൂടുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ? ഉദാഹരണത്തിനു മലയാളം വിക്കി ലേഖനങ്ങളുടെ മൊത്തം എണ്ണത്തെ അത് എങ്ങനെയെങ്കിലും ബാധിക്കുമോ?--Shiju Alex 10:57, 9 ഡിസംബർ 2006 (UTC)[മറുപടി]

ഒരു പ്രശ്നവുമില്ലെന്നാണ് എന്റെ അറിവ്. അത് ആകെ ലേഖനങ്ങളുടെ എണ്ണത്തിൽ കാണിക്കുന്നില്ലല്ലോ.

--Vssun 11:05, 9 ഡിസംബർ 2006 (UTC)[മറുപടി]

കുറുക്കുവഴി മുകളിൽ കൊടുക്കുന്നതിനോട് എനിക്ക് എതിർ അഭിപ്രായമാണ്. ലേഖനത്തിന്റെ താഴെയാവാം.. --Vssun 11:07, 9 ഡിസംബർ 2006 (UTC)[മറുപടി]

റീഡിറക്റ്റുകൾ കുഴപ്പമില്ല. ലേഖനങ്ങളുടെ എണ്ണത്തെ ഒരു തരത്തിലും ബാധിക്കത്തുമില്ല. ഇപ്പോൾ റീഡിറക്റ്റുകൾ ഒരു പാടാകുമ്പോൾ പ്രധാന തിരുത്തലുകൾ ശ്രദ്ധിക്കാതെ പോകുമോ എന്നു സംശയം. ലേഖനങ്ങളിൽ കൊടുക്കുന്ന കുറുക്കുവഴികൾ മലയാളം വിക്കിപീഡിയയുടെ പ്രത്യേകം സാഹചര്യത്തിൽ ലേഖനത്തിന്റെ തലക്കെട്ടിന്റെ നേരെ ഏറ്റവും വലതുവശത്തായി കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ--പ്രവീൺ:സംവാദം 17:51, 9 ഡിസംബർ 2006 (UTC)[മറുപടി]

വലതു വശത്ത് കൊടുക്കുന്നതാണ് താല്പര്യമെങ്കിൽ കൊടുക്കുക. ഇപ്പോൾ മഞ്ഞ നിറത്തിൽ കൊടുത്തിരിക്കുന്ന ബാക്ക്ഗ്രൌണ്ട് വിക്കിക്ക് ഒട്ടും ചേരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. അതിന് navigation box പോലെയുള്ള ഒരു കളർ പാറ്റേൺ സ്വീകരിക്കുന്നത് നന്നായിരിക്കും --Vssun 19:35, 9 ഡിസംബർ 2006 (UTC)[മറുപടി]

പ്രെറ്റി യുആർൽ നെ കുറച്ചു പരിഷ്കരിച്ച് നമുക്ക് നന്നായി ഉപയോഗിക്കാം.

ആദ്യം തന്നെ അതിന്റെ ഉപയോഗം എന്താണെന്നു അതിൽ വിശദമായി എഴുതേണ്ടേ? ഇപ്പോൾ കുറുക്കുവഴി എന്നു മാത്രമാണുള്ളത് കുറച്ചുകൂടി വിശദികരിക്കേണ്ടേ? അങ്ങനെ വരുമ്പോൾ ലേഖനത്തിന്റെ മുകളിലെ അതിന്റെ സ്ഥാനത്തിനും വേണമെങ്കിൽ മാറ്റം വരുത്തേണ്ടിവരും.

--Vssun 20:03, 9 ഡിസംബർ 2006 (UTC)[മറുപടി]

ഒരു കാര്യം ചോദിക്കട്ടെ, മണ്ടത്തരമാണെങ്കിൽ എന്നെ തല്ലരുത് :)

ഈ pretty url ശരിയ്ക്കും ആവശ്യമുള്ളതാണോ ? തിരുവനന്തപുരം എന്ന ലേഖനത്തിലെത്താൻ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്ന് എഴുതിയാൽ ബ്രൌസർ അത് percentage encoding ചെയ്യില്ലേ ? ചെയ്യും എന്നാണ് എന്റെ വിശ്വാസം. അതായത് നമ്മൾ അഡ്രസ് ബാറിൽ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു കൊടുത്താലും ബ്രൌസറ് അത് http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 എന്നാക്കി മാറ്റും. നമ്മൾ വെളിയിൽ നിന്നും ഒരു ലിങ്ക് വിക്കിപീഡിയയിലേക്ക് കൊടുത്താലും (ഉദാ: ബ്ലോഗ്) ഇത് അങ്ങനെ തന്നെ സംഭവിക്കേണ്ടതാണ്. TUX 09:31, 11 ഡിസംബർ 2006 (UTC)[മറുപടി]

ഞാൻ ബ്ലോഗ്ഗറിൽ ഒന്നു പരീക്ഷിച്ചു നോക്കട്ടെ.
പക്ഷെ ലിങ്ക് കോപ്പി ചെയ്യാൻ വരുന്നവർ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു ടൈപ്പ് ചെയ്യണം എന്നാണോ പറയുന്നത്. അത് എന്തായാലും ശരിയല്ല.--Shiju Alex 09:39, 11 ഡിസംബർ 2006 (UTC)[മറുപടി]

അല്ല ഷിജൂ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ കോപ്പി/പേസ്റ്റ് ചെയ്യുകയോ ആവാമല്ലോ... ബ്ലോഗിനെപ്പറ്റി എനിക്കത്ര അറിവ് പോരാ.. എന്തായാലും എല്ലാം വെബ് ആപ്ലിക്കേഷനുകളല്ലെ.. എന്റെങ്കിലും വഴി കാണും... പരീക്ഷണഫലങ്ങൾ അറിയിക്കുമല്ലോ ? നന്ദി. TUX 09:44, 11 ഡിസംബർ 2006 (UTC)[മറുപടി]

http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നുകൊടുത്താൽ അത് ബ്ലോഗിലും ഗൂഗിൾഗ്രൂപ്പിലും ഒന്നും കിട്ടുന്നില്ല ഞാൻ പരീക്ഷിച്ചായിരുന്നു. ;-(, എന്റെ കൈപ്പിഴയോ എന്നറിയില്ല. പിന്നെ അതിന്റെ ഉപയോഗം കൂടെകൊടുക്കാൻ പറ്റില്ലല്ലോ. അത് സംവാദം താളിൽ കഴിയുന്നത്രവിശദീകരിച്ചു കൊടുക്കക എന്നെന്റെ അഭിപ്രായം. ഇപ്പോഴത്തെ സ്ഥാനത്തു കിടക്കുന്നതുകൊണ്ട് അത് ലേഖനത്തിലെ വിവരങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യമല്ലെന്ന് തോന്നാനിടയുണ്ടെന്ന് എനിക്കു തോന്നി അതിനാലാണ് അങ്ങോട്ടുമാറ്റിയത്. ഈ സംവാദം ഫലകത്തിന്റെ സംവാദം താളിൽ നടത്തുന്നതാവും അല്പം കൂടി നല്ലത് എന്നു തോന്നുന്നു. സംവാദം താൾ ഒരാൾ എടുത്ത് വായിച്ചാൽ അയാൾക്ക് കാര്യം കൂടുതൽ മനസ്സിലാ‍കുമല്ലോ--പ്രവീൺ:സംവാദം 10:47, 11 ഡിസംബർ 2006 (UTC)[മറുപടി]

കുറുക്കുവഴി ഒരു നിർദ്ദേശം[തിരുത്തുക]

ചള്ളിയാൻ പറഞ്ഞ പോലെ ഈ കുറുക്കുവഴിയിൽ ഞെക്കിയാൽ അതേ പേജിൽ തന്നെയാണ് നിൽക്കുന്നത് അതു കൊണ്ട് സാധാരണ ഉപയോക്താവിന് അതിന്റെ പ്രയോജനമോ മറ്റോ ഒന്നും മനസിലാവില്ല. ഇതിന് ഒരു പോംവഴി ഞാൻ പറയുകയാണ്. cite this article എന്ന കണ്ണിയിലെപ്പോലെ കുറുക്കുവഴി ഞെക്കുമ്പോൾ ഒരു പുതിയ താൾ തുറന്നു വന്ന്, അതിൽ ഇംഗ്ലീഷ് യു.ആർ.എൽ കാണിച്ചുകൂടെ? അങ്ങനെയാവുമ്പോൾ നമുക്ക് അതിന്റെ ഉപയോഗം വിശദീകരിക്കാനും, ഉപയോക്താക്കൾക്ക് ആ യു.ആർ.എൽ ആ താളിൽ നിന്ന് പകർത്തിയെടുത്ത് കൊണ്ടുപോകാനും പറ്റുമല്ലോ.. --Vssun 20:10, 11 ഡിസംബർ 2006 (UTC)[മറുപടി]


എത്ര റീഡറക്ട് ലേഖനങ്ങൾ?[തിരുത്തുക]

വിക്കി ചേട്ടന്മാരെ, ഒരു വിക്കി ലേഖനത്തിനു എത്ര റീഡറക്ട് ലേഖനങ്ങൾ ഉണ്ടെന്നും അതിൽ എത്ര എണ്ണം ഇംഗ്ലീഷിൽ ഉണ്ട് എന്നൊക്കെ അറിയാൻ മാർഗ്ഗമുണ്ടോ. --Shiju Alex 09:54, 13 ഡിസംബർ 2006 (UTC)[മറുപടി]

അനിയാ ഷിജൂ[തിരുത്തുക]

ഈ ലിങ്ക് ഒന്നു പരീക്ഷിച്ചു നോക്കൂ ഇവിടെ ഞെക്കിക്കോളൂ

ദീപു [Deepu] 10:11, 13 ഡിസംബർ 2006 (UTC)[മറുപടി]


ദീപു, അതിൽ നിന്നു ഒരു പ്രത്യേക ലേഖനം എങ്ങനെ കണ്ടെത്തും. ഇതിന്റെ സോർട്ടിങ്ങ് എങ്ങനെയാണ്?

അതിൽ ആകെ 85 ലേഖനങ്ങളുടെ വിവരം മാത്രമേ കിട്ടുന്നുള്ളൂ. 100, 250, 500 ഒക്കെ ഞെക്കിയിട്ടും ഒരു വ്യത്യാസവും വരുന്നില്ല. ഉദാഹരണത്തിനു എനിക്കു http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF_%E0%B4%B5%E0%B4%BF_%E0%B4%B8%E0%B4%BF എന്ന ലേഖനത്തിന്റെ എല്ലാ റീഡയ്ടും കിട്ടണം എന്താ വഴി. --Shiju Alex 10:27, 13 ഡിസംബർ 2006 (UTC)[മറുപടി]


റീഡയറക്റ്റ് മറുപടി[തിരുത്തുക]

ഷിജൂ,

മുകളിൽ പറഞ്ഞ ലിങ്കിൽ ഇരട്ട റീഡയറക്റ്റ്കൾ മാത്രമേ ലിസ്റ്റ് ചെയ്യൂ, ഒരു റീഡയറക്റ്റ് പേജിലേക്ക് വീണ്ടും റീഡയറക്റ്റ് കൊടുക്കുമ്പോളാണ് ഇരട്ട റീഡയറക്റ്റുകൾ ഉണ്ടാവുന്നത്. ഒന്നിലധികം പ്രാവശ്യം തലക്കെട്ടുകൾ മാറ്റുമ്പോഴും ഇങ്ങനെ സംഭവിക്കാം. ഇത് സെർവ്വറിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സമയനഷ്ടമുണ്ടാക്കുകയും ചെയ്യും അതിനാൽ ഇരട്ട റീഡയറക്റ്റുകൾ ഒഴിവാക്കുവാൻ നാ പരമാവധി ശ്രമിക്കണം.


പിന്നെ താങ്കൾ ഉദ്ദേശിച്ച വിവരങ്ങൾ ഈ ലിങ്കിൽ ലഭിക്കും : റീഡയറക്റ്റ് ലിസ്റ്റ്

" limit=1000 " ആണ് കിടക്കുന്നത് അത് കൂട്ടി കൊടുത്താൽ കൂടുതൽ റീഡയറക്റ്റുകൾ ലിസ്റ്റ് ചെയ്യും


പിന്നെ താങ്കൾ ഇപ്പോൾ പറഞ്ഞതുപോലെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായുള്ള താളുകൾ ഇവിടെ കാണാം --> പ്രത്യേക പേജുകൾ


ദീപു [Deepu] 11:26, 13 ഡിസംബർ 2006 (UTC)[മറുപടി]


ദീപു വളരെ നന്ദി. ഞാൻ വിക്കിയുടെ ഉള്ളുകള്ളികൾ മനസ്സിലാക്കി വരുന്നതേ ഉള്ളൂ. അതു കൊണ്ടാണ് ഇങ്ങനത്തെ മണ്ടൻ ചോദ്യങ്ങൾ.--Shiju Alex 11:31, 13 ഡിസംബർ 2006 (UTC)[മറുപടി]


ഉത്തരം വിശദമായി വായിച്ച്പ്പോഴാ ഒരു മണ്ടൻ ചോദ്യം കൂടെ ചോദിക്കാൻ തോന്നിയത്. എന്റെ ചൊദ്യം ഇരട്ട റീഡയറക്ടുകളെ കുറിച്ചല്ല. ഒരു ലേഖനത്തിനു എത്ര റീഡയറക്ടുകൾ പേജുകൾ ഉണ്ടെന്നും അതെല്ലാം ഒരുമിച്ചു കാണാൻ എന്താണ് വഴി എന്നുമാണ് എനിക്ക് അറിയേണ്ടത്.
ഉദാഹരണത്തിനു മുകളിൽ പറഞ്ഞ ലേഖനത്തിനു എത്ര റീഡയറക്ടുകൾ പേജുകൾ ഉണ്ട്. http://ml.wikipedia.org/wiki/P.v.c., http://ml.wikipedia.org/wiki/Pvc, http://ml.wikipedia.org/wiki/Polyvinyl_Chloride ഇതൊക്കെ ഈ ലേഖനത്തിന്റെ റീഡയറക്ടുകൾ പേജുകൾ ആണെന്നു എനിക്ക് അറിയാം പക്ഷെ അതൊക്കെ ഒരുമിച്ച് ഒന്ന് കാണാൻ എന്താ വഴി --Shiju Alex 11:46, 13 ഡിസംബർ 2006 (UTC)[മറുപടി]


ഒരു ലേഖനത്തിന്റെ മാത്രം റീഡയറക്റ്റുകൾ ലിസ്റ്റ് ചെയ്യാനുള്ള മാർഗ്ഗം എനിക്കറിയില്ല കേട്ടോ... അന്വേഷിച്ചു നോക്കാം കിട്ടുകയാണെങ്കിൽ അറിയിക്കാം. എന്റെ അഭിപ്രായത്തിൽ http://ml.wikipedia.org/w/index.php?title=Special:Listredirects&limit=2000&offset=0 ഈ ലിങ്കുവഴി മുഴുവൻ റീഡയറക്റ്റുകളും ലിസ്റ്റ് ചെയ്തതിനുശേഷം ആവശ്യമുള്ള ലേഖനത്തെപ്പറ്റി സ്വയം പരിശോധിക്കുക . ------ ദീപു [Deepu] 16:42, 13 ഡിസംബർ 2006 (UTC)[മറുപടി]

പ്രിയപ്പെട്ടവരേ.. ഒരു ലേഖനത്തിന്റെ മാത്രം റീഡയറക്റ്റ് കാണുന്നത് വളരെ എളുപ്പമല്ലേ.. ലേഖനം എടുക്കുക എന്നിട്ട് toolbox ൽ നിന്ന് കണ്ണികൾ എടുത്തു നോക്കൂ (redirect) എന്നുള്ളതു മാത്രം ശ്രദ്ധിച്ചാൽ മതിയാകും --Vssun 20:45, 14 ഡിസംബർ 2006 (UTC)[മറുപടി]

ഷിജുവിനുള്ള ഉത്തരം ഇതാ. പിന്നെ ഷിജു.. 50 100 എന്നതിൽ ഞെക്കിയാൽ ഒരു പേജിൽ എത്ര എണ്ണം കാണിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. അടുത്ത പേജ് കാണാൻ next 50 എന്ന കണ്ണി ഉപയോഗിക്കണം

ആശംസകളോടെ.

--Vssun 20:50, 14 ഡിസംബർ 2006 (UTC)[മറുപടി]
നന്ദി സുനിൽ, ഇങ്ങനെയൊരു സാധ്യത ഇത് വരെ ശ്രദ്ധയിൽ പെട്ടില്ല. ഷിജുവിന്റെ റീഡയറക്റ്റ് പ്രശ്നം ഇതോടെ തീർന്നുവെന്ന് കരുതുന്നു ------------- ദീപു [Deepu] 02:10, 15 ഡിസംബർ 2006 (UTC)[മറുപടി]

തീർന്നില്ലല്ലോ സുനിൽ, ദീപു ഇപ്പോൾ മലയാളം വിക്കിയിൽ ഏതൊക്കെ ലേഖനങ്ങളിൽ നിന്നു പ്രസ്തുത ലേഖനത്തിലേക്ക് ചൂണ്ടുന്നുണ്ടോ അതൊക്കെ കാണിക്കും. എനിക്ക് ഈ ലിസ്റ്റ് ഒന്നു മാനേജ് ചെയ്തു കിട്ടുകയാണ് ആവശ്യം. അതായത് പ്രസ്തുത ലിസ്റ്റിൽ നിന്ന് റീഡയറക്ട് പേജുകൾ മാത്രം കിട്ടാൻ എന്താണു വഴി.

സുനിൽ പറഞ്ഞ വിധത്തിൽ നമ്മൾ തിരുവനതപുരത്തിന്റെ കണ്ണി എടുത്താൽ ഒരു ഒരു 500 റോളം പേജുകൾ കിട്ടും. കാരണം തോമസ് ഐസക്കിനെ കുറിച്ചുള്ള ലേഖനവും തിരുവന്തപുരത്തിനേലേക്ക് ചൂണ്ടുന്നുണ്ട്. അങ്ങനെ അസംഖ്യം പേജുകൾ. എന്റെ ആവശ്യം റീഡൈയറക്ട് പേജുകൾ മാത്രമാണ്. അതായത് http://ml.wikipedia.org/wiki/Trivandrum, http://ml.wikipedia.org/wiki/Thiruvananthapuram.... തുടങ്ങിയ പേജുകൾ മാത്രം കിട്ടണം.

പി.വി.സി യുടെ കാര്യത്തിൽ ഇപ്പോൾ കുഴപ്പമില്ല. കാരണം നിലവിൽ അതിൽ റീഡൈയറക്ട് പേജുകൾ മാത്രമേ ഉള്ളൂ. --Shiju Alex 04:45, 15 ഡിസംബർ 2006 (UTC)[മറുപടി]

ഷിജു.. അങ്ങനെ വരുന്ന കണ്ണികളുടെ പേജിൽ 500-ൽ ഞെക്കുക അപ്പോൾ അഞ്ഞൂറു പേജുകൾ വരെ കാണിക്കും.. എന്നിട്ട് F3 അടിച്ച് redirect തിരഞ്ഞാൽ പോരെ? അല്ലാതെ റീഡയറക്റ്റുകൾ മാത്രം കിട്ടുന്ന പണികൾ വിക്കിയിൽ ഉണ്ടാവാൻ ബുദ്ധിമുട്ടാണ്. --Vssun 06:37, 15 ഡിസംബർ 2006 (UTC)[മറുപടി]

പുതിയ ഫലകം ആവർത്തനപ്പട്ടിക[തിരുത്തുക]

സംവാദത്താളിൽ നോക്കി അഭിപ്രായങ്ങൾ അറിയിക്കാൻ അപേക്ഷ.. --Vssun 09:25, 15 ഡിസംബർ 2006 (UTC)[മറുപടി]

JS transliteration[തിരുത്തുക]

We have recently enabled Devnagari using this code. If you are interested, you can create a similar code for this script and incorporate it into Monobook.js as in this page. Hope you find this information useful. Thank you.--Eukesh 05:30, 16 ഡിസംബർ 2006 (UTC)[മറുപടി]

Requesting help in designing a barnstar[തിരുത്തുക]

All Indian Languages using wikipedians,
Further promotion of Indic language wikipedias needs mass media publicity like Print, Radio, television, approaching in academic Institutions.
Also if possible a level of field support from network engineers in India for presentation and training in usage of Indian Languages and wikipedia can be a added boon.
May I call on all indic language wikipedia users,to put our hands together to design special barnstars or suggest one which can be awarded to all those who will support our noble cause with actual field support among Indian education institutions and Indian mass media or actual field 'network'help to users.
I belive we should award barnstars to such users who can support the cause through online publicity like blogs , groups etc. also.
Please do share any good development in this regards to all indic language wikipedias at विकिपिडिया: देवनागरी टेम्प्लेट परियोजना
mahitgar

അറ്റകുറ്റപ്പണികൾ[തിരുത്തുക]

കാര്യനിർവാക എന്ന് കണ്ടു, തിരുത്താനനനിക്കാവുന്നില്ല. ആരെങ്കിലും ശ്രമിക്കൂ checkY ചെയ്തു --Vssun 14:12, 14 സെപ്റ്റംബർ 2007 (UTC)[മറുപടി]


Bot command translations[തിരുത്തുക]

Hi. Could anybody translate me these interwiki bot commands to Malayam (they will be displayed in all interwiki bot summaries instead English)?

  • robot -
  • Adding -
  • Removing -
  • Modifying -

Thank you. lt:User:Hugo.arg 09:24, 16 ഫെബ്രുവരി 2008 (UTC)[മറുപടി]

Hi..
  • robot == യന്ത്രം
  • Addming == ചേർക്കുന്നു
  • Removing == നീക്കുന്നു
  • Modifying == പുതുക്കുന്നു

Thank you.--പ്രവീൺ:സംവാദം 11:24, 17 ഫെബ്രുവരി 2008 (UTC) സേവനങ്ങൾക്കു നന്ദി. പേജുകൾ എഡിറ്റു ചെയ്യാൻ വിക്കിപീഡിയയിൽ അംഗത്വം ആവശ്യമില്ലെങ്കിലും അംഗത്വമെടുത്ത ശേഷം ലേഖനം തിരുത്തുകയാണു‍ കൂടുതൽ ഗുണകരം എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. അംഗമാകാതെ തിരുത്തലുകൾ നടത്തിയാൽ ‍ ആ താളിന്റെ പഴയപതിപ്പുകളിൽ നിങ്ങളുടെ ഐ.പി വിലാസം രേഖപ്പെടുത്തപ്പെടും. ഐ.പി. വിലാസങ്ങളിൽ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും ശേഖരിക്കാമെന്നതിനാൽ അതു പരസ്യമാക്കുന്നത് ചിലപ്പോൾ ദോഷകരമായേക്കും. അതിനാൽ ദയവായി ലോഗിൻ ചെയ്ത ശേഷം തിരുത്തലുകൾ നടത്തുവാൻ ശ്രദ്ധിക്കുക. അംഗത്വമെടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഇവിടെ വായിക്കാം. താങ്കൾക്കു സ്വന്തമായി ലോഗിൻ ഇല്ല എങ്കിൽ ഇവിടെച്ചെന്ന് ഒരെണ്ണം ഉടൻ തന്നെ നേടിയെടുക്കുക.[മറുപടി]

-- 210.211.202.96 15:43, 10 ഏപ്രിൽ 2008 (UTC)[മറുപടി]

The most often used MediaWiki messages[തിരുത്തുക]

Hoi, the most often used MediaWiki messages (less than 25% of all MediaWiki messages) are the most visible messages. They help our readers and editors the most. We are aiming to get these messages localised for as many languages as possible by the end of the year. Please help us and yourself and localise these messages. Thanks, GerardM 13:52, 19 നവംബർ 2008 (UTC)[മറുപടി]

Hello,

The template for speedy deletion doesn't categorise to Category:Candidates for speedy deletion. So it seem the page using it are no more delete.

Could a sysop look at this (the template is fully protected.

Regards

--Hercule 08:56, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

Redirected ( ചെയ്തത് ശരിയാണോ ആവോ ? ) --എഴുത്തുകാരി സം‌വദിക്കൂ‍ 10:27, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

Ezhuttukari's edit reverted and temporary fix applied for CSD. Please note {{പെട്ടെന്ന് മായ്ക്കുക}} is used for SD categorization not {{മായ്ക്കുക}} --സാദിക്ക്‌ ഖാലിദ്‌ 11:20, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

New Category for "Candidates for speedy deletion" (all namespaces) created here --സാദിക്ക്‌ ഖാലിദ്‌ 09:42, 19 സെപ്റ്റംബർ 2009 (UTC)[മറുപടി]

The LocalisationUpdate extension has gone live[തിരുത്തുക]

The LocalisationUpdate extension is now enabled for all Wikimedia projects. From now on new localisations that become available in SVN will become available to your project within 24 hours. Your localisations get into SVN from translatewiki.net typically within a day and at worst in two days. This is a huge improvement from the old practice where the localisations became available with new software. This could take weeks, even months.

The localisations done by our community at translatewiki.net are committed to SVN typically every day. When the system messages in English are the same as the local messages, they will now be inserted in a file and are available for use in all our projects in a timely manner

What this means for you[തിരുത്തുക]

Local messages have an impact on the performance of our system. It is best when messages are as much as possible part of the system messages. In order to remove unnecessary duplication, all the messages that have a local localisation and are exactly the same as the system message will be removed. What we ask you to do is to compare and proof read the messages in translatewiki.net and the local messages. You can then either remove local messages when the translatewiki.net message is to be preferred or, you can update the message at translatewiki.net.

Messages that are specific to your project will have to stay as they are. You do want to check if the format and the variables of the message are still the same.

Why localise at translatewiki.net[തിരുത്തുക]

When you localise at translatewiki.net, your messages will be used in all Wikimedia projects and eventually in all MediaWiki based projects. This is how we provide the standard support for your language. When messages change, at translatewiki.net you will be prompted to revisit your translations. Localising is more efficient because we have innovated the process to make you more efficient; there is text explaining about messages and we have applied AJAX technology to reduce the number of clicks you have to make.

Translatewiki.net update[തിരുത്തുക]

for your language. Thanks, GerardM 13:19, 1 നവംബർ 2009 (UTC)[മറുപടി]

How can we improve the usability for your language[തിരുത്തുക]

We expect that with the implementation of LocalisationUpdate the usability of MediaWiki for your language will improve. We are now ready to look at other aspects of usability for your language as well. There are two questions we would like you to answer: Are there issues with the new functionality of the Usability Initiative Does MediaWiki support your language properly

The best way to answer the first question is to visit the translatewiki.net. Change the language to your language, select the “vector” skin and add the advanced tool bar in in the preferences and check out the new functionality. And make some changes in your user page. When there is a need to improve on the localisation, please make the necessary changess . It should update your localisation straight away. We would like you to report each issue individually at http://meta.wikimedia.org/wiki/Usability_issues.

When there are problems with the support of MediaWiki for your language, we really want to know about this. It is best to report each issue separately. In this way there will be no large mass of issues to resolve but we can address each issue on its own. Consider issues with the display of characters, the presentation of your script, the position of the side bar, the combination of text with other languages, scripts. It is best to try this in an environment like the prototype wiki as it provides you with a clean, basic and up to date environment. The prototype wiki is available for five languages but you can select any of them, change the preferences to your language and test out MediaWiki for your language.

We would like you to report each issue individually at http://meta.wikimedia.org/wiki/Language_issues. The issues you raise will all be assessed. It is important to keep each issue separate, because this will make it easier to understand the issues and find solutions.

PS This text has been approved by Naoko, Brion and Siebrand. Thanks, GerardM 12:16, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

Language support group for Malayalam[തിരുത്തുക]

The Wikimedia Foundation has brought together a new team of developers who are dedicated to language support. This team is to support all the languages and consequently it is not realistic to expect that the team members can provide proper support for your language. It is for this reason that we are looking for volunteers who will make up a language support team.

This language support team will be asked to provide us with information about their language. Such information may need to be provided either to us or on a website that we will indicate to you. Another activity will be to test software that will likely have an effect on the running of the MediaWiki software. We are looking for people who clearly identify their ability. Formal knowledge is definitely appreciated.

As much of the activity will be concentrated on translatewiki.net, it will be a plus when team members know how to localise at translatewiki.net. Thanks, Gmeijssen 19:48, 26 സെപ്റ്റംബർ 2011 (UTC)[മറുപടി]

WebFonts scheduled to go live on December 12[തിരുത്തുക]

Looking at a website, only to be presented with little squares is the result of a computer not having the fonts necessary to show the characters used for a language. There is a modern method of providing people with a missing font; this is done by sending a font together with the text that is to be displayed.

The Localisation team of the Wikimedia Foundation is working hard to finish the WebFonts functionality. This will serve you with freely licensed fonts when these fonts are not present on your system. For regular users, there will be multiple fonts to choose from or to select none at all.

At translatewiki.net, we run the latest version of the WebFonts software at all times. This allows you to get familiar with the look and feel and follow its progress. To make it easy for you, we will copy the text of the article on your language from your wiki to the Portal:Ml/Webfonts page at translatewiki. The fonts that we use are the best Freely Licensed fonts we can find. For the Indic languages this is typically the Lohit font that is used in many Linux distributions.

The agenda of the localisation team is that WebFonts will go live on Monday December 12. At the India hackathon we learned about issues with some of the fonts and several issues we were able to resolve and others resulted in the filing of bugs at Red Hat. We are looking into having a triage meeting with Red Hat engineers to assess and address any and all issues.

When there are real issues that prevent the reading of the text, we may consider to postpone the WebFonts implementation for a particular language. We are open to technical solutions that improve the usability or acceptance. Apart from that, Wikipedia exist to bring information to everybody and WebFonts allows us to increase out audience.

We urge you to become part of the language support team for your language; language support teams are what we need because we cannot and do not know all the technical details of each language. Thanks, Gmeijssen 04:01, 25 നവംബർ 2011 (UTC)[മറുപടി]

What IdeaLab campaigns do you want to see?[തിരുത്തുക]

(Please help translate to your language):

Hey folks. I’m seeking your help to decide on topics for new IdeaLab campaigns that could be run starting next year. These campaigns are designed to attract proposals from Wikimedia project contributors that address a broad gap or area of need in Wikimedia projects. Here’s how to participate:


With thanks,

I JethroBT (WMF) (സംവാദം) 20:48, 29 ഡിസംബർ 2015 (UTC)[മറുപടി]

Need bot for Sanskrit[തിരുത്തുക]

Namaste All! @Karikkan and Viswaprabha: I am Nehal Dave from Sanskrit Wikipedia. I found this bot here, which is very useful for sa.wikipedia.org Can Malayalam Wikipedia Community can help to get this for Sanskrit Wikipedia? NehalDaveND (സംവാദം) 06:12, 26 ഫെബ്രുവരി 2017 (UTC)[മറുപടി]

Comments[തിരുത്തുക]

Decision[തിരുത്തുക]