വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/സാങ്കേതികവിദ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആണവറിയാക്റ്റർ[തിരുത്തുക]

ആണവ കൊള്ളാം പക്ഷെ റിയാക്റ്റർ എന്താ ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:10, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇൻറഗ്രേറ്റഡ് സർക്യൂട്ട്[തിരുത്തുക]

പൂർണ്ണമായ ഒരു സംവിധാനം ഉണ്ടാകത്തക്കരീതിയിൽ പല ഘടകങ്ങൾ ചേർന്ന സർക്യൂട്ട് ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:10, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

മൈക്രോപ്രൊസസ്സർ[തിരുത്തുക]

നിർദ്ദേശങ്ങളനുസരിച്ച് വസ്തുതകൾ കൈകാര്യം ചെയ്യാൻ അഥവാ പരിഷ്കരിക്കാൻ കഴിയുന്ന അത്യന്തസൂക്ഷമമായ സംവിധാനം ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:10, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

നാനോ ടെൿനോളജി[തിരുത്തുക]

?

വിദ്യുത്സന്ദേശപ്രേരകയന്ത്രം ? --എഴുത്തുകാരി സം‌വദിക്കൂ‍ 19:36, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷിൽ ഒറ്റവാക്കിലുള്ള പദങ്ങൾ മലയാളത്തിലാക്കുമ്പോൾ ഒരു വരി നിറയരുത്. മൈക്രോപ്രോസ്സസ്സർ എന്ന വാക്കിൽ നിന്നുതന്നെ അതിന്റെ മുഴുവൻ ഫങ്ഷണാലിറ്റിയും മനസ്സിലായിക്കൊള്ളണമെന്നില്ല. ഏതാണ്ടുള്ള ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നോ രണ്ടോ പദങ്ങൾ-അത്രയേ ഉണ്ടാകാവൂ -- റസിമാൻ ടി വി 03:05, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ആശയവിനിമയം സാധ്യമാവുമെങ്കിൽ മാത്രമേ തത്തുല്യമായ മലയാളം പദം ഉപയോഗിക്കേണ്ടതുള്ളൂ. ആണവ റിയാക്റ്ററിന് ആണവ പ്രതിപ്രവർത്തനകേന്ദ്രം എന്നും സ്വിച്ച് എന്നതിന് വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്രം എന്നും എഴുതിയാൽ അത് ദഹിക്കാൻ വായനക്കാരൻ ചുക്കുവെള്ളം കുടിക്കേണ്ട അവസ്ഥ വന്നേക്കാം. പൂർണ്ണമായ മലയാളീകരണം ആ അർത്ഥത്തിൽ തീവ്രവാദമാണ്. മലയാളീകരണത്തേക്കാൾ, ഉപയോഗത്തിലുള്ള ഏകീകരണമാവണം പ്രവർത്തക ലക്ഷ്യം riyazahamed 04:13, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ആണവ പ്രതിപ്രവർത്തകകേന്ദ്രം കുഴപ്പമില്ലല്ലോ. ന്യൂക്ലിയർ റിയാക്റ്റർ എന്നെഴുതുന്നതിൽ നിന്ന് വല്യ വ്യത്യാസമില്ല. വൈദ്യുത ഗമനാഗമന നിയന്ത്രണ യന്ത്രം മുഴുക്കിറുക്കാണ്‌. -- റസിമാൻ ടി വി 04:19, 1 ഒക്ടോബർ 2009 (UTC)[മറുപടി]
കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു! 'ആണവകേന്ദ്രം' എന്ന പദം ഉപയോഗത്തിലുണ്ട്. ഉപയോഗത്തിലില്ലാത്ത പദങ്ങളും കണ്ടെത്തലുകളും തിരസ്കരിച്ച് ഉപയോഗത്തിലെ ഏകീകരണത്തിൽ ശ്രദ്ധിക്കാം. riyazahamed 04:34, 1 ഒക്ടോബർ 2009 (UTC)[മറുപടി]
:-) ആണവകേന്ദ്രം മതി -- റസിമാൻ ടി വി 04:50, 1 ഒക്ടോബർ 2009 (UTC)[മറുപടി]


ഒന്ന് തുടങ്ങിവെയ്ക്കാ‍മെന്ന് കരുതിയതേ ഉള്ളൂ, ഒറ്റവാക്കാണ് വേണ്ടതും, riyazahamed പറഞ്ഞതുപോലെ ലേഖനങ്ങളിൽ പലതിലും പല രീതീയിലുള്ള ഉപയോഗം മാറ്റി ഏകീകരണത്തിൽ തന്നെ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്. ഉപയോഗത്തിലുള്ള ഇംഗ്ലീഷ് പദങ്ങൾ ഇവിടെയെത്തിക്കുക (സംവാദത്തിൽ) എന്നുള്ളതും നല്ലതുതന്നെയല്ലേ ? വാക്കുകൾ ശേഖരിക്കുന്നതിന്റെ(സൂചിക) രീതി പരീക്ഷണാടിസ്ഥാനത്തിലാണ് തുടങ്ങിയിരിക്കുന്നത്, മാറ്റങ്ങൾ എന്തെല്ലാമാണ് വേണ്ടതെന്ന് ആരും പറഞ്ഞുകണ്ടില്ല ? --എഴുത്തുകാരി സം‌വദിക്കൂ‍ 05:52, 1 ഒക്ടോബർ 2009 (UTC)[മറുപടി]

സ്വിച്ചിന് വിച്ഛേദകം എന്ന പദം ഹൈസ്കൂളിൽ ഉപയോഗിച്ചിരുന്നു. ഇംഗ്ലീഷിലെ സ്വിച്ചിന്റെ അർത്ഥം പിന്നീട് വന്നതാണെന്നും ഇലക്ട്രിൿ സ്വിച്ച്, ഇലൿട്രിൿ കറന്റ് ഇവയാണ് പൂർണ്ണമെന്നും അറിയാമല്ലോ. ആണവകേന്ദ്രം അണുകേന്ദ്രം(nucleus) എന്ന ധാരണയുണ്ടാക്കില്ലേ? ആണവറിയാക്ടറോ പ്രതിവർത്തകമോ മതി. നാനോ സാങ്കേതികവിദ്യ പോരേ --തച്ചന്റെ മകൻ 06:01, 1 ഒക്ടോബർ 2009 (UTC)[മറുപടി]

വാക്കുകൾ[തിരുത്തുക]

സ്വരസംക്രമം
സെമികണ്ടക്ടർ