വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഗണിതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂർണ്ണസംഖ്യ എന്ന താളിൽ integer ആണ്‌ ഉദ്ദേശിക്കുന്നത്. എന്നാൽ പദസൂചിയിലാകട്ടെ whole number ഉം. ഏതാണ്‌ ശരി? മുമ്പ് ഞാൻ ഈ ചോദ്യം എവിടെയോ ചോദിച്ചപ്പോൾ പൂർണ്ണസംഖ്യ=integer, അഖണ്ഡസംഖ്യ=whole number എന്നാരോ പറഞ്ഞതായി ഓർക്കുന്നു -- റസിമാൻ ടി വി 02:51, 1 ഒക്ടോബർ 2009 (UTC)[മറുപടി]

-വർഗ്ഗം:ഗണിതം പകർത്തിയതാണ്‌. പട്ടികയിലുള്ള പദങ്ങളുടെ സം‌വാദം അവിടെത്തന്നെയാകാമെന്നുതോന്നുന്നു-തച്ചന്റെ മകൻ 03:56, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷിൽ whole number എന്നത് എണ്ണൽസംഖ്യകൾക്കും (Natural number) നും (ഇത് തന്നെയല്ലെ അഖണ്ഡസംഖ്യ എന്നതും) പൂർണ്ണസംഖ്യകൾക്കും (Integer) മാറിമാറി ഉപയോഗിക്കപ്പെടാറുണ്ട്, കൂടുതൽ നല്ലതെന്ന് എനിക്ക് തോന്നുന്നത് എണ്ണൽ സംഖ്യകൾക്കായി ഉപയോഗിക്കുന്നതായിരിക്കും എന്നാണ്. അല്ലേ? --ജുനൈദ് (സം‌വാദം) 04:07, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ഇംഗ്ലീഷിൽ Natural number = 1,2,3,4.....
whole number = 0,1,2,34......
Integer = ......-2,-1,0,1,2......
ഇതിൽ നിന്ന് വ്യത്യസ്തമായ ഉപയോഗങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല. മലയാളത്തിൽ Natural number ന്‌ എണ്ണൽ സംഖ്യ എന്നാണ്‌ ഉപയോഗിച്ചുകണ്ടിട്ടുള്ളത്. ബാക്കി രണ്ടെണ്ണത്തിൽ ഏതാണ്‌ പൂർണ്ണസംഖ്യ, ഏതാണ്‌ അഖണ്ഡസംഖ്യ എന്നതാണ്‌ പ്രശ്നം -- റസിമാൻ ടി വി 04:11, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ഒന്നു ചോദിച്ചോട്ടെ, എന്തിനെയാണ് അഖണ്ഡസംഖ്യ എന്നു പറയുന്നത്, കൺഫ്യൂഷനാക്കല്ലേ പ്ലീസ് --ജുനൈദ് (സം‌വാദം) 04:23, 1 ഒക്ടോബർ 2009 (UTC)[മറുപടി]

പൂർണ്ണസംഖ്യ Integer ആണെന്നാണ്‌ മഷിത്തണ്ടും നാട്ടുകാരും പറയുന്നത്. അപ്പോൾ അഖണ്ഡസംഖ്യ whole number ആയിരിക്കണം. പക്ഷെ പൂർണ്ണസംഖ്യ whole number എന്ന് പദസൂചി. ഇതാണ്‌ പ്രശ്നം -- റസിമാൻ ടി വി 04:28, 1 ഒക്ടോബർ 2009 (UTC)[മറുപടി]

അപ്പോൾ മലയാളത്തിൽ അഖണ്ഡസംഖ്യയും ഇംഗ്ലീഷിൽ whole number ഉം പ്രശ്നമുണ്ടാക്കുന്നു. പൂർണ്ണസംഖ്യ integer ആണ് --ജുനൈദ് (സം‌വാദം) 08:18, 5 ഒക്ടോബർ 2009 (UTC)[മറുപടി]