വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/മീഡിയാ പ്രമാണശേഖരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് പക്ഷിമൃഗാദികളുടേത് മാത്രമാക്കണോ ? വിക്കിയിലേക്ക് ആവശ്യമുള്ള ചിത്രങ്ങളൊഴിച്ചുള്ള മീഡിയകൾ (ശബ്ദം, വീഡിയോ) മാത്രം ഉൾക്കൊള്ളിച്ചാൽ മതിയെന്നാണ് എന്റെ പക്ഷം--മനോജ്‌ .കെ 16:43, 21 മേയ് 2012 (UTC)[മറുപടി]

ചിത്രങ്ങളൊഴിച്ചുള്ള എല്ലാ മീഡിയകളും വേണം (ശബ്ദം, വീഡിയോ) പക്ഷിമൃഗാദികളുടേത് മാത്രം പോര എന്നാണ് എന്റെ അഭിപ്രായം ....Irvin Calicut.......ഇർവിനോട് പറയു... 17:02, 21 മേയ് 2012 (UTC)[മറുപടി]

ആരും തുടങ്ങാഞ്ഞപ്പോൾ ഞാൻ ഉദാഹരണമായി ഒന്ന് തുടങ്ങി എന്ന് മാത്രം. നമുക്ക് കൂടുതൽ ഉപയോഗപ്പെടുന്ന വിധത്തിൽ പുനർനാമകരണം/പുനഃക്രമീകരണം ചെയ്യൂ. --ഷിജു അലക്സ് (സംവാദം) 17:14, 21 മേയ് 2012 (UTC)[മറുപടി]

മീഡിയാ പ്രമാണശേഖരം എന്നു മതിയാവില്ലേ? പട്ടികയായി കാണിക്കുന്നതിനേക്കാൾ ഗാലറിയായി കാണിക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നുന്നു. ഉദാ: ഉപയോക്താവ്:Manojk/ശബ്ദശേഖരം കാണുക.--മനോജ്‌ .കെ 17:23, 21 മേയ് 2012 (UTC)[മറുപടി]

താളിന്റെ തലക്കെട്ട് മുകളിൽ നിർദ്ദേശിച്ച പ്രകാരം മാറ്റിയിട്ടുണ്ട്. ഇതു വരെ നമ്മൾ ചെർത്തത് ഗാലറിയായി പ്രദർശിപ്പിക്കുക മാത്രമല്ല നിലവിൽ ഇല്ലാത്തവ ഏതൊക്കെയാണെന്ന് ആളുകൾക്ക് കാണാനും അവർക്ക് താല്പര്യമെങ്കിൽ സംഭാവന ചെയ്യാൻ കൂടി ആണല്ലോ വിക്കി പദ്ധതി. അതിനാൽ ആ വിധത്തിൽ കൂടുതൽ പേരെ ആകർഷിക്കതക്ക വിധം താൾ ക്രമീകരിക്കുവാൻ താല്പര്യപ്പെടുന്നു.--ഷിജു അലക്സ് (സംവാദം) 17:30, 21 മേയ് 2012 (UTC)[മറുപടി]

ഇപ്പോൾ വരുത്തിയ മാറ്റം ഒന്ന് നോക്കാമോ ? കൊള്ളാമെങ്കിൽ മാത്രം നിലനിർത്തുക. :) --മനോജ്‌ .കെ 18:00, 21 മേയ് 2012 (UTC)[മറുപടി]