വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/തരങ്ങൾ/ശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ജീവശാസ്ത്രങ്ങളുടെ ഉപവർഗ്ഗങ്ങളായല്ലേ വരേണ്ടത്? -- റസിമാൻ ടി വി 15:44, 26 ജൂലൈ 2009 (UTC)[മറുപടി]

കുറച്ചുകൂടി specific ആയുള്ള ചോദ്യം : വർഗ്ഗം:വൈദ്യശാസ്ത്രം - അപൂർണ്ണ ലേഖനങ്ങൾ എന്ന താളിൽ വർഗ്ഗം:ആരോഗ്യം - അപൂർണ്ണലേഖനങ്ങൾ ആണോ വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ ആണോ വർഗ്ഗമായി ചേർക്കേണ്ടത്? -- റസിമാൻ ടി വി 15:50, 26 ജൂലൈ 2009 (UTC)[മറുപടി]

വർഗ്ഗം:വൈദ്യശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ വർഗ്ഗം:ശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ, വർഗ്ഗം:ആരോഗ്യം - അപൂർണ്ണലേഖനങ്ങൾ എന്നീ വർഗ്ഗങ്ങളിൽ ക്രമീകരിക്കാം. വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ മാതൃവർഗ്ഗമാണ്. --സിദ്ധാർത്ഥൻ 16:05, 26 ജൂലൈ 2009 (UTC)[മറുപടി]

എന്റെ suggestion ഇതാണ്‌ : അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/തരങ്ങൾ/ എന്ന താളുകളിൽ കൊടുത്തിട്ടുള്ള hierarchy അനുസരിച്ച് ഓരോ അപൂർണ്ണവർഗ്ഗത്തിനും അതിന്റെ immediate parent മാത്രം വർഗ്ഗമായി നൽകുക. ഉദാഹരണമായി, വർഗ്ഗം:വൈദ്യശാസ്ത്രം - അപൂർണ്ണ ലേഖനങ്ങൾ എന്നതിന്‌ വർഗ്ഗം:ആരോഗ്യം - അപൂർണ്ണലേഖനങ്ങൾ മാത്രം വർഗ്ഗമായി നൽകുക. വർഗ്ഗം:ആരോഗ്യം - അപൂർണ്ണലേഖനങ്ങൾ താളിൽ വർഗ്ഗം:ശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ നൽകുകയും ചെയ്യാം. അതായത്, ഓരോ അപൂർണ്ണ വർഗ്ഗത്തിനും ഒരു parent category മാത്രം മതി. മൂന്നുനാല്‌ ലെവലുകളിൽ വർഗ്ഗം:അപൂർണ്ണലേഖനങ്ങൾ എന്ന മാതൃവർഗ്ഗത്തിലെത്തുകയും ചെയ്യാം -- റസിമാൻ ടി വി 16:20, 26 ജൂലൈ 2009 (UTC)[മറുപടി]

അതിന്റെ ആവശ്യമില്ല റസിമാൻ. ഒരു വർഗ്ഗത്തിൽ മാതൃവർഗ്ഗങ്ങൾ പല ശാഖകളിലേക്കുമുണ്ടാക്കാം. ഇവിടെ ഒന്ന് ശാസ്ത്രത്തിന്റെ ശാഖയിൽ നിന്നും മറ്റൊന്ന് ആരോഗ്യത്തിൻറെ ശാഖയിൽനിന്നും വളർന്നുവരികയാണ്. താങ്കൾ സൂചിപ്പിച്ച രീതിയിലാണെങ്കിൽ ശാസ്ത്രത്തിൻറെ ഒരു വിഭാഗമായി മാത്രം ആരോഗ്യം മാറിപ്പോകും. പകരം വൈദ്യശാസ്ത്രം എന്നത് ഒരേ സമയം ശാസ്ത്രവും, ആരോഗ്യസംബന്ധമായ കാര്യങ്ങൾ പ്രതിപാദിക്കുന്നവയുമാണ്. അതിനാലാണ് രണ്ട് മാതൃവർഗ്ഗങ്ങൾ അതിനുണ്ടാകുന്നത്. --സിദ്ധാർത്ഥൻ 16:35, 26 ജൂലൈ 2009 (UTC)[മറുപടി]
ഇപ്പോൾ ജീവശാസ്ത്രത്തിനു തൊട്ടുതാഴെ നൽകിയ കുറിപ്പുപോലെ എല്ലാത്തിനും നൽകേണ്ടതുണ്ട്. ചേർക്കണമെന്ന് ഉദ്ദേശിച്ചിരുന്നു. --ജുനൈദ് (സം‌വാദം) 03:28, 27 ജൂലൈ 2009 (UTC)[മറുപടി]