വിക്കിപീഡിയ സംവാദം:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-4-നിലവറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെയിൽ ലിസ്റ്റിലെ ചർച്ചകൾ നമുക്ക് ഇവിടെ തുടരാം...

2011 ൽ നടത്തിയ ഈ പദ്ധതിയുടെ ഒന്നാം പതിപ്പിൽ 2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ ‎11159 പ്രമാണങ്ങളും 2013 ൽ ഇതിന്റെ മൂന്നാം പതിപ്പിൽ 14545 പ്രമാണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ശേഖരിക്കാൻ നമുക്കു കഴിഞ്ഞു. 2014-ൽ ചില സാങ്കേതിക കാരണങ്ങളാൽ നമുക്ക് നടത്താനായില്ല. ആയതിനാൽ 2015-ൽ ഈ പദ്ധതിയുടെ നാലാം പതിപ്പ് നമുക്ക് നടത്തേണ്ടതുണ്ട്.


തീയതിയും മറ്റ് കാര്യങ്ങളും ചർച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്. --സുഗീഷ് (സംവാദം) 10:38, 24 മേയ് 2015 (UTC)[മറുപടി]

കാലയളവ്‌[തിരുത്തുക]

ഒരു മാസത്തെ പരിപാടി വേണോ അതോ കഴിഞ്ഞ തവണ പോലെ 45 ദിവസം വേണോ ? ഓണം ഇതിന്റെ ഇടയിൽ വന്നാൽ കുറച്ചു നല്ല ചിത്രങ്ങൾ കിട്ടില്ലേ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:51, 24 മേയ് 2015 (UTC)[മറുപടി]

അതിപ്പോ ഒരു മാസമായാലും നീട്ടിപ്പരത്തി 45 ദിവസം വരെയാകും.
ഓണത്തിനു പറ്റുമെങ്കിൽ ഒരു ഒത്തുകൂടലും ഫോട്ടൊപിടുത്തവുമൊക്കെയാകാവുന്നതാണ്. ഇതുപക്ഷേ, ഓണത്തിനു മുൻപ് നടത്തുന്നതല്ലേ നല്ലത് എന്നൊരു അഭിപ്രായമുണ്ട്. എന്റെ ഒരു അഭിപ്രായം മാത്രമാണ്. എല്ലാവർക്കും സൗകര്യം അതാണെങ്കിൽ അങ്ങനേയും ആകാം. ഓണത്തിനു മുൻപ് നടത്തിയാൽ മറ്റൊരു ഗുണമുണ്ടെന്ന് തോന്നുന്നു. ഈ പരിപാടിയുടെ സമ്മാനദാനം (ഉണ്ടെങ്കിൽ) അത് ഓണത്തിനിടയ്ക്ക് ഒരു ദിവസം എല്ലാരും കൂടി ചേർന്ന് ഉഷാറാക്കാം.--സുഗീഷ് (സംവാദം) 11:12, 24 മേയ് 2015 (UTC)[മറുപടി]
എന്നാ അങ്ങനെ തന്നെ ആവട്ടെ ... പരിപാടി ഇപ്പോ നടത്താം ഒത്തുചേരൽ ഓണത്തിനിടയ്ക്ക് .... ഗ്രാൻഡ്‌ ആക്കാം . വേറെയും അഭിപ്രായങ്ങൾ വരട്ടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:20, 24 മേയ് 2015 (UTC)[മറുപടി]
ഓണം നല്ല സമയമാണ്. മഴക്കുശേഷമായതുകൊണ്ട് ഒത്തിരി സ്ക്കോപ്പുള്ള കാലം. കേരളത്തിലെ ഫോട്ടോകൾക്ക്. മറ്റു പ്രദേശങ്ങളിലെ പടങ്ങൾക്ക് വലിയ വ്യത്യാസമുണ്ടാവാൻ സാദ്ധ്യതയില്ല.--രൺജിത്ത് സിജി {Ranjithsiji} 06:08, 29 മേയ് 2015 (UTC)[മറുപടി]

പരിപാടി ചത്തുപോയോ??? ഒന്നും കാണുന്നില്ല--രൺജിത്ത് സിജി {Ranjithsiji} 03:18, 26 ജൂൺ 2015 (UTC)[മറുപടി]

മാടായി പാറയിലെ പരിപാടി തീരുമാനിച്ചല്ലോ ഇവിടെ എന്തെങ്കിലും നടത്തുന്നുണ്ടോ ?Tonynirappathu (സംവാദം) 13:25, 22 ഓഗസ്റ്റ് 2015 (UTC)[മറുപടി]

സാങ്കേതികത[തിരുത്തുക]

"2014-ൽ ചില സാങ്കേതിക കാരണങ്ങളാൽ നമുക്ക് നടത്താനായില്ല" - എന്തായിരുന്നു കാരണം? - പിന്നെ ഏവർക്കും താത്‌പര്യമുണ്ടെങ്കിൽ ഓണക്കാലത്ത് മാടായിപ്പാറ ഒത്തുചേരലിന് വേദിയാക്കാവുന്നതാണ്. --Vinayaraj (സംവാദം) 13:04, 24 മേയ് 2015 (UTC)[മറുപടി]

വിനയേട്ടാ, അന്ന് ഇതിന്റെ ചർച്ച നടന്നപ്പോൾ തന്നെ വേറൊരു പദ്ധതിയും ചർച്ചിച്ചിരുന്നു. അതുകൊണ്ട് അന്ന് ഒഴിവാക്കേണ്ടിവന്നു. ആരും ഏറ്റെടുക്കാൻ തയ്യാറായതുമില്ല.
മാടായിപ്പാറ നല്ലൊരു സ്ഥലമാണ്. കാര്യങ്ങൾ എങ്ങനെ വരുമെന്ന് നമുക്ക് നോക്കാം.--സുഗീഷ് (സംവാദം) 13:20, 24 മേയ് 2015 (UTC)[മറുപടി]

ചിത്രങ്ങൾ ചേർക്കുമ്പോൾ[തിരുത്തുക]

ചിത്രങ്ങൾ വെറുതേ തട്ടിയിട്ടു പോകാനുള്ള വേദിയാകരുത് മ.വി.സ്നേ. ഓരോ ചിത്രത്തിലും ചെറിയൊരു വിവരണമോ ഒരു വർഗ്ഗവുമെങ്കിലും ചേർത്തിരിക്കണം എന്നൊരു നിർബന്ധം നമുക്ക് വേണം. പഴയ ചിത്രങ്ങൾ എടുത്ത് നോക്കുമ്പോൾ അവയിൽ ഒട്ടുമിക്കതും ആർക്കും ഉപകാരപ്പെടാതെ ഒരു തരത്തിലും എത്തിച്ചേരാനാവാത്ത വിധത്തിൽ ഒരിടത്തും സൂചികാവത്കരിക്കാതെ കിടക്കുകയായിരുന്നു എന്നാണ് കണ്ടിട്ടുണ്ടായിരുന്നത്. ഒരു സമ്മാനപദ്ധതിയൊക്കെയാവാം. ശരിയായ വിധത്തിൽ വിവരണങ്ങൾ ഒക്കെ ചേർത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചേർക്കുന്നയാൾക്കും, ഏറ്റവും മികച്ച ചിത്രത്തിനും, ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുമൊക്കെ. ചുമ്മാ പുട്ടടിക്കപ്പെടുന്ന ഗ്രാന്റ് ചോദിച്ചുനോക്കാം, ഇല്ലെങ്കിൽ ഒരു പങ്ക് ഞാനുമിടാം.--പ്രവീൺ:സംവാദം 12:36, 25 മേയ് 2015 (UTC)[മറുപടി]

പ്രവീൺ പറഞ്ഞിരിക്കുന്നത് നല്ല കാര്യങ്ങൾ തന്നെയാണ്. ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ഇങ്ങനെ ഏതെങ്കിലും ഒരു സമ്മാനം നൽകേണ്ടതുണ്ട് എന്നത് മനസ്സിൽ ഉണ്ടായിരുന്നു. മലയാളം വിക്കിയിലിൽ കോമ്മൺസിലുമായി പ്രവർത്തിക്കുന്ന അഡ്മിന്മാരെ ഞാൻ ഈ സംവാദത്തിൽ പ്രതീക്ഷിച്ചിരുന്നു. ആരെയും ഇങ്ങോട്ട് കണ്ടില്ല അവർ ചിലപ്പോൾ ഇത് കണ്ടില്ലെന്നും വരാം. അവർ മാത്രമല്ല; സജീവ വിക്കന്മാർ ആരും ഒന്നും പറഞ്ഞ് കണ്ടില്ല. ഈ ചർച്ച ആരും കാണാത്തതായിരിക്കാം കാരണം. അതിനായി അഡ്മിനന്മാർ ആരെങ്കിലും ഇങ്ങനെ ഒരു ചർച്ച നടക്കുന്നുണ്ട് എന്നതെങ്കിലും ഒരു സൈറ്റ് നോട്ടീസായി ഇടണം എന്ന് ആഗ്രഹിക്കുന്നു.
അഭിപ്രായങ്ങൾ പോരട്ട്... --സുഗീഷ് (സംവാദം) 16:24, 26 മേയ് 2015 (UTC)[മറുപടി]

സമീപകാലമാറ്റങ്ങളിൽ ഒരു ചെറിയ അറിയിപ്പ് ഇട്ടിട്ടുണ്ട്. കീഴ്‌വഴക്കമൊന്നുമുള്ളതല്ല. ബോർഡ് തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് അല്ലെങ്കിൽ തന്നെയുണ്ട്. അവിടെ വരാതെ സ്ഥിരം ഉപയോക്താക്കളുടെ കണ്ണിൽ പെട്ടന്ന് പെടണം എന്നയുദ്ദേശത്തോടെയാണ്.--പ്രവീൺ:സംവാദം 15:01, 27 മേയ് 2015 (UTC)[മറുപടി]

നിലവാരമുള്ള ചിത്രങ്ങൾ വേണം, നല്ല ചിത്രം കണ്ടെത്താൻ വോട്ടെടുപ്പ് വേണം, ഏറ്റവും കൂടുതൽ നല്ല ചിത്രങ്ങൾ നൽകിയവർക്ക് സമ്മാനം വേണം, വിഷയാധിഷ്ഠിത വോട്ടെടുപ്പ് ആകാം. നാലോ അഞ്ചോ വിഷയത്തിൽ ചേർത്ത ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കാം. POTY പോലെ. അതിന്റെ സ്ക്രിപ്റ്റ് ഉപയോഗിക്കാമെങ്കിൽ ഈ വോട്ടിംഗ് പരിപാടി ഗംഭീരമാക്കാം. --രൺജിത്ത് സിജി {Ranjithsiji} 06:11, 29 മേയ് 2015 (UTC)[മറുപടി]

കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ വോട്ടെടുപ്പിലൂടെ കണ്ടെത്തുക എന്നത് നല്ല ആശയമാണ്. വിഷയാധിഷ്ഠിതമാണെങ്കിൽ വളരെ നല്ലത്. ഷാജി സംവാദം 14:27, 29 മേയ് 2015 (UTC)[മറുപടി]

ഷാജി ചേട്ടാ, നല്ലൊരു ആശയമാണ് വിഷയാധിഷ്ഠിത തെരഞ്ഞെടുപ്പ്. നമുക്ക് ശ്രമിക്കാം.--സുഗീഷ് (സംവാദം) 16:03, 30 മേയ് 2015 (UTC)[മറുപടി]

ആവശ്യമുള്ള ചിത്രങ്ങൾ[തിരുത്തുക]

ഇവ കൂടി ചേർക്കാമോ?

  • കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
  • കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
  • കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
  • കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
  • കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
  • ഉത്സവങ്ങൾ
  • ആചാരങ്ങൾ --ഷാജി (സംവാദം) 13:18, 27 മേയ് 2015 (UTC)[മറുപടി]
  • വിനോദസഞ്ചാരകേന്ദ്രങ്ങൾ (list ഉണ്ടാക്കാം)
  • ചരിത്രസ്മാരകങ്ങൾ
  • ആരാധനാലയങ്ങൾ
  • കേരളത്തിലെ ഭക്ഷണങ്ങൾ
  • പക്ഷിമൃഗാദികൾ
  • നാടൻ കളികൾ
  • നാടൻ ഗൃഹ/കാർഷിക ഉപകരണങ്ങൾ

--രൺജിത്ത് സിജി {Ranjithsiji} 06:15, 29 മേയ് 2015 (UTC)[മറുപടി]

സംഭാവനകൾക്ക് പ്രതിഫലം (Compensation) നൽകലും മറ്റു ചില കാര്യങ്ങളും[തിരുത്തുക]

കോമൺസിലേക്ക് ചിത്രങ്ങൾ സംഭാവന ചെയ്യുന്നവരിലേറെയും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും(Amateur) തങ്ങളുടെ പ്രയത്നം ലോകമെങ്ങുമുള്ളവർക്ക് സൗജന്യമായി എക്കാലത്തേക്കും ലഭ്യമാവണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഇങ്ങനെ സംഭാവനകൾ നൽകുന്നതിന് ധാരാളം സമയവും പ്രയത്നവും വളരെ ചെലവേറിയ കാമറകളും ബാന്റ്‌വിഡ്തും ആവശ്യമാണ്. ചിത്രമെടുക്കുന്നത് പൂർണ്ണമായും സ്വന്തം മോഹങ്ങളെ തൃപ്തിപ്പെടുത്താനാണെന്നത് ഉറപ്പ്. യാതൊരു അംഗീകാരവും പ്രതിഫലവും പ്രതീക്ഷിച്ചല്ല താനും. പക്ഷേ ഇതൊക്കെ കോമൺസിലേക്കു മാറ്റണമെങ്കിൽ ധാരാളം പ്രയത്നം, സമയമായും മെനക്കേടായും സാമ്പത്തികമായും ആവശ്യമാണ്. എന്നാൽ ഈ പ്രവൃത്തിയൊക്കെ ആരേലും അറിയുന്നുണ്ടോ, അഥവാ അറിയുന്നുണ്ടെങ്കിൽ അക്കാര്യം അപ്‌ലോഡു ചെയ്യുന്നവൻ അറിയുന്നുണ്ടോ? ആ സമയത്ത് ഒരു ചിത്രം ഫേസ്‌ബുക്കിലോ മറ്റോ ആണേലോ, ദാ വരുന്നു ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ - ഓ, നമ്മുടെ ചിത്രം ഗംഭീരമായത് ചിലർ അറിഞ്ഞിട്ടുണ്ട്, അവർ അത് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും മെനക്കെട്ടാണേലും സമയമില്ലേലും ചിത്രങ്ങൾ എടുക്കണം. എന്നാൽ കോമൺസിലാണേലോ? ചിലപ്പോൾ വംശനാശത്തിന്റെ വക്കിലെത്തിയ, നമ്മുടെ ചുറ്റിനുമുള്ള കാടിന്റെ ഓരത്തു മാത്രം കാണുന്ന ചില ചെടികളോ മറ്റോ ആവാം അപ്‌ലോഡു ചെയ്യുന്നത്, ആരറിയാൻ? എന്തു പറഞ്ഞാലും പ്രോൽസാഹനം ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല, ഏതു സന്യാസി ആയാലും. താൻ ചെയ്ത/ചെയ്യുന്ന പ്രവൃത്തി ആർക്കൊക്കെയോ ഇഷ്ടപ്പെടുന്നു/ഗുണകരമാവുന്നു എന്നറിയുന്നത് ഇഷ്ടപ്പെടാത്ത ആരുമുണ്ടാവില്ല.

പലരോടും കോമൺസിലേക്ക് ചിത്രങ്ങൾ ചേർക്കാൻ ആവശ്യപ്പെടുമ്പോൾ നേരിടേണ്ടി വരുന്ന നിരവധി ചോദ്യങ്ങളിൽ ചിലവയെ അഡ്രസ് ചെയ്യാൻ ശ്രമിച്ചതാണ്. ഇതോടൊപ്പം ചർച്ച ചെയ്യേണ്ട ഒന്നാണ് Flickr. അവിടെ നിങ്ങൾക്ക് നിങ്ങളുടെ ചിത്രങ്ങളുടെ മുകളിൽ ധാരാളം അവകാശങ്ങളുണ്ട്. വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം, ലൈസൻസ് മാറ്റാം, കമന്റുകൾ സാധ്യമാണ്, അവയ്ക്ക് മറുപടി പറയാം. നിങ്ങൾക്ക് തന്നെ പലവിധം കാറ്റഗറികൾ ചേർക്കാം. എന്നെ സംബന്ധിച്ച് കോമൺസ് ഓക്കെ ആവാം. പക്ഷേ എന്തുകൊണ്ട് Flickr - നേക്കാൾ മികച്ചത് എന്ന് ആരേലും ചോദിച്ചാൽ എനിക്ക് മറുപടിയില്ല.

ഓരോ വർഷവും ഫൗണ്ടേഷൻ വൻമേളകൾ നടത്തുന്നു. കോടിക്കണക്കിന് തന്നെയാവും അവയുടെ ചെലവുകൾ. ഏതാനും ഭാഗ്യവാന്മാർ വിമാനങ്ങളിലേറി പല രാജ്യങ്ങളിൽ നടക്കുന്ന അത്തരം പരിപാടികളിൽ പങ്കെടുക്കുന്നു. ഇത്തരം ചെലവുകളുടെ ചെറിയൊരു ശതമാനം നിരന്തരം ചിത്രങ്ങൾ എടുത്ത് സമയവും പണവും ചെലവാക്കുന്നവർക്ക് പ്രോൽസാഹനമായി നൽകാൻ ഫൗണ്ടേഷൻ തയ്യാറായാൽ കാര്യങ്ങൾ മെച്ചപ്പെട്ടേക്കാം.

നോട്ട്: Facebook, Flickr, Commons എന്നിവ തമ്മിലുള്ള താരതമ്യങ്ങൾ അവ ഒരേ തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവയാണ് എന്ന തെറ്റിദ്ധാരണയിൽ നിന്നും വന്ന അഭിപ്രായങ്ങളല്ല. സാന്ദർഭികമായി പറഞ്ഞു എന്നു മാത്രം. --Vinayaraj (സംവാദം) 15:57, 27 മേയ് 2015 (UTC)[മറുപടി]

  • ഫൌണ്ടേഷൻ ചാപ്ടരുകൾക്ക് ആവശ്യത്തിലധികം പണം നൽകുന്നുണ്ടെന്നാണ് എന്റെ അറിവ്. പക്ഷെ അവരുടെ താല്പര്യങ്ങൾ ആളുകളിയിലും കുറച്ചു സ്ഥാപിത താല്പര്യങ്ങളിലും ഒതുങ്ങുന്നു. എന്റെ കാര്യം പറയാം. രവിയിൽ നിന്നും കുറച്ചു നല്ല്ല വാക്കുകളും അഭിമുകം നടത്തി ബ്ലോഗിൽ ഇടാമെന്നുള്ള ഒരു പൊള്ള വാഗ്ദാനവും കിട്ടി. അതു പോരെ. :) ജീ 01:50, 28 മേയ് 2015 (UTC)[മറുപടി]
വിനയേട്ടാ, മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം ഒരു പരിധിവരെ ശരിയാണ്. പക്ഷേ ചിത്രങ്ങൾ 4-5 ലക്ഷം വിലകൂടിയ കാമറയിൽ എടുക്കണമെന്നോ വേഗതയേറിയ ഇന്റർനെറ്റ് സംവിധാനം വേണമെന്നോ ആരും പറയുന്നില്ല. വിക്കിപീഡിയയിലോ ഗ്രന്ഥശാലയിലോ തിരുത്തലുകൾ വരുത്തുന്നതുപോലെയൊക്കെ വളരെ സിമ്പിളായി മാത്രം കണ്ടാൽ മതി. ഫെയിസ്ബുക്കിൽ ഇടുന്ന പടങ്ങൾ കോമ്മൺസിലും നൽകിയാൽ മതി.
നിങ്ങൾ 100 രൂപയുടെ വിവരം സ്വതന്ത്രവും സൗജന്യവുമായി വിക്കിപീഡിയയിൽ നിന്നും സമ്പാദിക്കുമ്പോൾ അതിൽ 1 രൂപ തിരികെ നൽകിയാൽ അടുത്ത ആളിനും നന്നായി ഉപയോഗിക്കാൻ കഴിയും എന്നതുമാത്രമാണ് ഇവിടെ ആഗ്രഹിക്കുന്നത്. അതിനുപോലും ഇവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല എന്ന കാര്യം കൂടി പല സുഹൃത്തുക്കളും ഓർക്കുന്നത് നന്നായിരിക്കും.

ആരെയും നിർബന്ധിക്കുന്നില്ല. താത്പര്യമുള്ളവർ സമയം പോലെ ചെയ്തോട്ടെ...

ഇനി ആർക്കും താത്പര്യമില്ലെങ്കിൽ ഇതുപോലെയുള്ള പരിപാടികൾ ആരും സംഘടിപ്പിക്കാൻ ശ്രമിക്കാതിരിക്കുകയാകും നല്ലത്.

ഫ്ലിക്കറിൽ യൂസറിനുള്ള അവകാശങ്ങൾ ഒന്നും തന്നെ (ലൈസൻസ് ഒഴികെ) കോമ്മൺസിൽ ഇല്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. അറിയാൻ വളരെയധികം താത്പര്യമുള്ള വിഷയവുമാണത്...

--സുഗീഷ് (സംവാദം) 13:04, 28 മേയ് 2015 (UTC)[മറുപടി]

സുഗീഷിന്റെ കുറിപ്പിനു ഒരേയൊരു മറുകുറിയാണിത്. "ഫെയിസ്ബുക്കിൽ ഇടുന്ന പടങ്ങൾ കോമ്മൺസിലും നൽകിയാൽ മതി. " - പോരാ, പോരാ. ചിത്രങ്ങൾ ചേർക്കുമ്പോൾ എണ്ണത്തിനു പ്രാധാന്യം നൽകാതെ പരമാവധി വലിപ്പത്തിൽ, പറ്റുമെങ്കിൽ യഥാർത്ഥചിത്രത്തിന്റെ Resolution ഒട്ടും കുറയ്ക്കാതെ തന്നെ അപ്‌ലോഡു ചെയ്യുക. ഇപ്പൊ ഇത്രമാത്രം.--Vinayaraj (സംവാദം) 14:06, 28 മേയ് 2015 (UTC)[മറുപടി]
വിനയരാജ്, ഞാൻ മലയാളം വിക്കിയിലേക്കു വരാത്തതു നന്നായി അല്ലെ. :) ജീ 15:07, 28 മേയ് 2015 (UTC)[മറുപടി]
ഇത്തരം കാര്യങ്ങളിൽ ഞാനും സംസാരിക്കുന്നത് എന്നേ നിർത്തിയതാണ് ജീവൻ, ചിലത് പറയാതിരിക്കാൻ വയ്യാത്തതോണ്ട് വന്ന് ഇത്രയും പറഞ്ഞതാണ്.--Vinayaraj (സംവാദം) 16:27, 28 മേയ് 2015 (UTC)[മറുപടി]

പ്രിയ സുഹൃത്തുക്കളേ ഞാൻ മനസ്സിലാക്കിയേടത്തോളം വിക്കികോമൺസ് എന്നത് ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും (ഭാവിയിലേക്കും) ഉപയോഗപ്രദമാകത്തക്കവിധത്തിൽ ചിത്രങ്ങൾ ലഭ്യമാക്കുന്ന ഒരു സംവിധാനമാണ്. Flickr അങ്ങനെയാണോ എന്നുള്ളത് പരിശോധിക്കേണ്ടതാണ് (ഒരുസുപ്രഭാതത്തിൽ യാഹൂ ഇത് നിറുത്താൻ തീരുമാനിച്ച് എല്ലാവരും ഒരുമാസത്തിനുള്ളിൽ അപ്ലോഡിയതൊക്കെയെടുത്ത് സ്ഥലം വിട്ടോ എന്നുപറഞ്ഞാല്?????). (വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം, ലൈസൻസ് മാറ്റാം, കമന്റുകൾ സാധ്യമാണ്, അവയ്ക്ക് മറുപടി പറയാം. ) ഇത് കോമൺസിൽ നടക്കാത്തതിന്റെ കാരണം നിങ്ങൾ ചിത്രം സംഭാവനചെയ്യുകയാണ്. Flickr ൽ ചിത്രം സൂക്ഷിക്കുകയാണ് (പണം ബാങ്കിലിടുന്നപോലെ) അപ്പോ കോമൺസിലിടാൻ കുറച്ച് സംഭാവന മനസ്ഥിതി വേണം. ("ഫെയിസ്ബുക്കിൽ ഇടുന്ന പടങ്ങൾ കോമ്മൺസിലും നൽകിയാൽ മതി. ") തിരിച്ചാണ് വേണ്ടത്. ചിത്രം കോമൺസിലിട്ടിട്ട് അത് ഫേസ്ബുക്കിലും ഫ്ലിക്കറിലും ഇടാമല്ലോ? അപ്പോ ഡിലീറ്റ് ചെയ്യാം കമന്റുകൾ സാധ്യമാണ് കൂടാതെ വരും തലമുറക്കും കൂടി ഉപകാരപ്പെടും. കാലാകാലം നിങ്ങളുടെ പേരിൽ ആചിത്രം അറിയപ്പെടുകയും ചെയ്യും? താൻ ചെയ്ത/ചെയ്യുന്ന പ്രവൃത്തി ആർക്കൊക്കെയോ ഇഷ്ടപ്പെടുന്നു/ഗുണകരമാവുന്നു എന്നറിയുന്നത് വളരെ നല്ലതാണ്. പ്രിയ ജീവൻ വിക്കിയിൽ വരികയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടമാണ് വരാത്തതു നന്നായോ ചീത്തയായോ എന്നത് കാലം തെളിയിക്കേണ്ടകാര്യമാണ് കാത്തിരുന്നു കാണുക തന്നെ.--രൺജിത്ത് സിജി {Ranjithsiji} 06:28, 29 മേയ് 2015 (UTC)[മറുപടി]

ഞാൻ ഇവിടെ അധികം തല കാണിക്കാറില്ല എന്നേ ഉള്ളൂ. കൊമ്മൊൻസിൽ പലരുടേയും ഉറക്കം കെടുത്തിക്കൊണ്ട് ഏറ്റവും മുൻപിൽ തന്നെ ഉണ്ട്. :) ജീ 13:43, 29 മേയ് 2015 (UTC)[മറുപടി]


/ചിത്രങ്ങൾ ചേർക്കുമ്പോൾ എണ്ണത്തിനു പ്രാധാന്യം നൽകാതെ പരമാവധി വലിപ്പത്തിൽ, പറ്റുമെങ്കിൽ യഥാർത്ഥചിത്രത്തിന്റെ Resolution ഒട്ടും കുറയ്ക്കാതെ തന്നെ അപ്‌ലോഡു ചെയ്യുക./ വിനയേട്ടാ, പറ്റുന്നവർ ചെയ്താൽ മതി എന്നതു തന്നെയാണ് ഉദ്ദേശിച്ചത്. താത്പര്യമില്ലാത്തവർ ചെയ്യേണ്ടകാര്യവുമില്ല.

--സുഗീഷ് (സംവാദം) 16:01, 30 മേയ് 2015 (UTC)[മറുപടി]

/പ്രിയ സുഗീഷ് ഞാനിത് ആദ്യത്തെ സ്നേഹിക്കൽ പരിപാടി കഴിഞ്ഞപ്പോഴേ പറഞ്ഞതാണ്. നല്ല ചിത്രം വേണം. വിവരണം വേണം. പരമാവധി ചേർക്കുന്ന ചിത്രങ്ങൾ വർഗ്ഗീകരിക്കണം. ഏതെങ്കിലും ലേഖനത്തിൽ ഉൾപ്പെടുത്താൻ കഴിയുമെങ്കിൽ ചെയ്യണം എന്നെല്ലാം. അന്ന് എല്ലാവരും പറഞ്ഞു ചിത്രം സ്വതന്ത്രമായതുകൊണ്ട് അതിന് പല ഉപയോഗവും കാണും. അതുകൊണ്ട് ഇത്തിരി മോശമായാലും കുഴപ്പമില്ല. വിവരണം വേണം എന്ന് വാശിപിടിക്കണ്ട എന്നെല്ലാം. ഈ കോമണിസ്റ്റിൽ വിവരണവും പിന്നെ വർഗ്ഗവും പടത്തിന്റെ പേരും എല്ലാം ചേർക്കൽ മെനക്കെട്ട പണിയാ. എന്നിട്ടും ചെയ്യുന്നതെന്താണെന്നാൽ ഈ ചിത്രങ്ങൾ ഉപകാരപ്പെടണമല്ലോ എന്ന് കരുതിയാണ്. നിലവിലെ സാമ്പത്തിക പരിമിതികളിൽനിന്നുള്ള ക്യാമറ ഉപയോഗിച്ച് പരമാവധി ശ്രമിക്കുന്നു. ഭാവിയിൽ ധനവും പരിചയവും ആയിവരുന്ന മുറക്ക് കൂടുതൽ നല്ല ചിത്രങ്ങൾ നൽകും. അത്രതന്നെ. --രൺജിത്ത് സിജി {Ranjithsiji} 14:36, 3 ജൂൺ 2015 (UTC)[മറുപടി]

നിബന്ധനകൾ[തിരുത്തുക]

നിബന്ധനകൾ ഒന്നു പുതുക്കണമെന്നെന്റെയഭിപ്രായം. ഉദാ:
ചിത്രങ്ങൾ

  • റാസ്റ്റർ ചിത്രങ്ങളാണെങ്കിൽ 1 മെഗാപിക്സലെങ്കിലും (1000000 പിക്സൽ, 1000 പിക്സൽ വീതിയും 1000 പിക്സൽ നീളവും ഉള്ള ചിത്രത്തിന്റെ വലിപ്പം) വലിപ്പം വേണം
  • കുറഞ്ഞത് ഒരു വർഗ്ഗം ഒപ്പം/അല്ലെങ്കിൽ വിവരണം ചേർത്തിരിക്കണം.
  • ഒരു തലക്കെട്ട് കൊടുക്കാനാവുന്ന വിധത്തിൽ ചിത്രങ്ങളിൽ ഒരു വിഷയമുണ്ടായിരിക്കണം
  • നിലവാരമില്ലാത്ത ചിത്രങ്ങൾ (ഔട്ട് ഓഫ് ഫോക്കസ്, ഷേക്കൻ തുടങ്ങിയവ)
  • ഒരേ വിഷയത്തിനെക്കുറിച്ച് ഒട്ടനവധി (ഉദാ: മൂന്ന് എണ്ണത്തിൽ കൂടുതൽ?) ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല, പകരം ലഭ്യമായവയിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക. മേളയ്ക്ക് മുമ്പേ നിലവിലുള്ള ചിത്രങ്ങൾ കണക്കിലെടുക്കേണ്ടതില്ല.

ഇതിനായി അപ്‌ലോഡ് വിസാഡ് കാമ്പയിൻ സജ്ജീകരിക്കാനാവുന്നതാണ്. മേളയിൽ പങ്കെടുക്കാൻ കൃത്യമായ ഒരു ലിങ്ക് താളിൽ ചേർക്കാനാവും. --പ്രവീൺ:സംവാദം 18:21, 30 ജൂലൈ 2015 (UTC)[മറുപടി]

"ഒരേ വിഷയത്തിനെക്കുറിച്ച് ഒട്ടനവധി (ഉദാ: മൂന്ന് എണ്ണത്തിൽ കൂടുതൽ?) ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല, പകരം ലഭ്യമായവയിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് അപ്‌ലോഡ് ചെയ്യുക." -- ഇതിനോടു മാത്രം വിയോജിക്കുന്നു. കൊമ്മോന്സ് ഒരു മാധ്യമ ശേഖരം ആണ് . അതുകൊണ്ടു ഒരു ചിത്രം കൂടുതൽ ശേഖരിച്ചാൽ അത്രയും നല്ലത് . (ഉദാ: c:Category:Lyriothemis acigastra). പിന്നെ ചിത്രങ്ങളുടെ എണ്ണവും ഗുണവും അനുസരിച്ച് എന്തെങ്കിലും സമ്മാനം ഉദ്ദേശിക്കുന്നുണ്ടെഗിൽ എണ്ണുന്ന രീതിയിൽ അത്തരം മാറ്റമാകം. (ഉദാ: ഒരു വിഷയം = ഒന്ന്). വിജയാശംസകളോടെ :) ജീ 08:15, 2 ഓഗസ്റ്റ് 2015 (UTC)[മറുപടി]