ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ സംവാദം:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം എന്ന താളുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സംവാദം താളാണിത്.

  സംവാദം താളിൽ:

  • ഒപ്പ് വയ്ക്കാൻ മറക്കരുത് ! ഇതിനായി നാലു ടിൽഡെ (~~~~) ചിഹ്നങ്ങൾ ചേർക്കുക.
  • പുതിയ ഖണ്ഡിക ഏറ്റവും താഴെയായി തുടങ്ങുവാൻ ശ്രദ്ധിക്കുക.
  • പുതിയ ഒരു ഉപവിഭാഗം തുടങ്ങുവാൻ ഇവിടെ അമർത്തുക..


വനിതാദിന ലേഖനം ഉൾപ്പെടുത്തുക

[തിരുത്തുക]

അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം 2018 ഭാഗമാക്കി നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിൽ സമർപ്പിച്ച ലേഖനങ്ങളും (9000അക്ഷരങ്ങളും 300 വാക്കുകളും ഉള്ള) ഇതിൽ ഉൾപ്പെടുത്തുക.. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 14:23, 5 മാർച്ച് 2018 (UTC)മറുപടി

അവർ നൽകിയിട്ടുള്ള പട്ടികയിലെ ലേഖനങ്ങൾ മാത്രമേ സ്വീകരിക്കാൻ കഴിയൂ.. അതിൽ ധാരാളം വനിതകളുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:52, 5 മാർച്ച് 2018 (UTC)മറുപടി
👍 പട്ടികയിലെ ലേഖനത്തിൽ ഇല്ലാത്തവ നമുക്ക്‌ സംവാദം താളിൽ നിർദ്ദേശിക്കാൻ കഴിയിലെ!. അങ്ങനെ ചെയ്താൽ നമുക്ക് കുറേ താളുകൾ സംഭാവന ചെയ്യാൻ സാധിക്കും എന്ന് വിചാരിക്കുന്നു.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:26, 5 മാർച്ച് 2018 (UTC)മറുപടി
അത് മെറ്റയിലെ സംവാദം താളിലാണ് പറയേണ്ടത്.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:35, 5 മാർച്ച് 2018 (UTC)മറുപടി
താഴെ കൊടുത്തിട്ടുള്ള എന്റെ കുറിപ്പും മെറ്റായിലെ നിർദ്ദേശവും നോക്കുക. അവർ എന്ന പേരിൽ അങ്ങനെ ആരുമില്ല. ഏതോ ഒരാൾ, ഗൂഗിൾ ട്രെൻഡ്സിൽ ഒരു ദിവസത്തെ / അല്ലെങ്കിൽ ഒരു ആഴ്ചത്തെ/മാസത്തെ ട്രെൻഡ് നോക്കി ലേഖനവിഷയങ്ങൾ തെരഞ്ഞെടുക്കുന്നതു് വിക്കിപീഡിയയുടെ വിജ്ഞാനകോശസ്വഭാവത്തിനോട് ഒട്ടും നിരക്കാത്തതും യുക്തിരഹിതവുമാണു്. വിശ്വപ്രഭViswaPrabhaസം‌വാദം 19:49, 8 മാർച്ച് 2018 (UTC)മറുപടി
വിശ്വേട്ടൻറെ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നു.

മാളികവീട് (സംവാദം) 09:54, 10 മാർച്ച് 2018 (UTC)മറുപടി

float വിശ്വേട്ടനെപ്പോലെ ഒരാൾ എങ്കിലും ഉണ്ടല്ലോ... വിശ്വേട്ടന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. --സുഗീഷ് (സംവാദം) 11:03, 10 മാർച്ച് 2018 (UTC)മറുപടി

മത്സരം

[തിരുത്തുക]

ഇതൊരു മത്സരമാണോ? അപ്പോ വിജയിക്കാൻ സാദ്ധ്യതയില്ലാത്തവർ കൂടണ്ടല്ലോ അല്ലേ? ലേഖനം ചേർക്കുന്നത് മത്സരബുദ്ധിയിൽ വേഗം ചെയ്യേണ്ടപരിപാടിയാണോ ഇത്തിരി കൂടുതൽ സമയവും ശ്രദ്ധയും വേണ്ടതല്ലേ? തിരുത്തൽ യജ്ഞം തന്നെയല്ലേ നല്ലത് --രൺജിത്ത് സിജി {Ranjithsiji} 16:33, 7 മാർച്ച് 2018 (UTC)മറുപടി

വിജയിക്കുക എന്നതിനെക്കാൾ ഉപരി മലയാള വിക്കിപീഡിയയിലേക്ക്‌ കൂടുതൽ മെച്ചപ്പെട്ട ലേഖനം ഉൾപ്പെടുത്താൻ സഹായകരമായ ഒരു മത്സരം ആണെന്ന് തോന്നുന്നു. ഇന്ത്യയിൽ ഭാഷാ സമൂഹങ്ങൾ തമ്മിൽ ഉള്ള ഒരു സൗഹൃദ മത്സരം, ഒരു വ്യക്തിഗത മത്സരമില്ല. 9000 അക്ഷരങ്ങളും 300 വാക്കുകളും ഉള്ള ലേഖനം ആകയാൽ ആ ലേഖനം അപൂർണ്ണ ലേഖനം അകാൻ ചാൻസ് കുറവായിരിക്കും.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 17:09, 7 മാർച്ച് 2018 (UTC)മറുപടി

ഇംഗ്ലീഷിൽ Contest എന്നുപറയുന്നത് മത്സരം എന്നർത്ഥത്തിലല്ലേ... കൂടുതൽ ലേഖനങ്ങൾ ചെയ്യുന്നവർക്ക് ക്യാഷ് പ്രൈസുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. അൽപം മത്സരബുദ്ധിയോടെ ലേഖനങ്ങൾ തുടങ്ങട്ടെ... അതുനല്ലതല്ലേ ? തന്നിരിക്കുന്ന വിഷയങ്ങളിൽ നിന്നാണോ ലേഖനങ്ങൾ നിർമ്മിക്കുന്നതെന്നു ശ്രദ്ധിക്കണം.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:44, 8 മാർച്ച് 2018 (UTC)മറുപടി

  • ക്യാഷ് പ്രൈസിൻ കാര്യമൊക്കെ വെറുതെ പറയാമെന്നേയുള്ളു. ഇതൊക്കെ കിട്ടുമെന്നു യാതൊരു ഉറപ്പുമില്ലാത്ത കാര്യമാണ്. അതുപറഞ്ഞ് ആളുകളെ ആകർഷിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.

ആളുകൾ സമയം കിട്ടുന്നതുപോലെ ലേഖനങ്ങൾ നിർമ്മിക്കട്ടെ.മത്സരമായി കണക്കുകൂട്ടേണ്ടതുണ്ടോ? മാളികവീട് (സംവാദം) 09:58, 10 മാർച്ച് 2018 (UTC)മറുപടി

ലേഖനവിഷയങ്ങൾ

[തിരുത്തുക]

പ്രൊജൿറ്റ് ടൈഗറിലേക്കു് മുൻഗണന നൽകാവുന്ന ലേഖനവിഷയങ്ങളെപ്പറ്റി ഞാൻ മെറ്റായിൽ ഒരു നിർദ്ദേശം അവതരിപ്പിച്ചിട്ടുണ്ടു്. ദേശീയാടിസ്ഥാനത്തിൽ പൊതുതാല്പര്യമുള്ള വിജ്ഞാനപ്രദമായതും യോജിച്ചതുമായ വിഷയങ്ങൾ ഉപയോക്താക്കൾ തന്നെ കൂട്ടായി തയ്യാറാക്കട്ടെ. നിങ്ങൾക്ക് സ്വീകാര്യമാണെങ്കിൽ അവിടെ പിന്തുണ നൽകുക. വിശ്വപ്രഭViswaPrabhaസം‌വാദം 19:41, 8 മാർച്ച് 2018 (UTC)മറുപടി

float --സുഗീഷ് (സംവാദം) 11:06, 10 മാർച്ച് 2018 (UTC)മറുപടി

വിക്കി സ്റ്റാറ്റിസ്റ്റിക്സ്

[തിരുത്തുക]

വിക്കി സ്റ്റാറ്റിസ്റ്റിക്സ് കണ്ണി പ്രവർത്തിക്കുന്നില്ലല്ലോ. 404 - Not Found എന്നാണ് ലഭിക്കുന്നത്.--ജോസഫ് 09:16, 10 മാർച്ച് 2018 (UTC)മറുപടി

ടൂൾ നിർമ്മിച്ചിട്ടില്ലെന്നു തോന്നുന്നു. തത്സമയ അവലോകനം പെട്ടിയിൽ ഞെക്കിയാൽ വിവരങ്ങൾ അറിയാം. കൂടാതെ ഫൗണ്ടൻ ടൂളുമുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:28, 10 മാർച്ച് 2018 (UTC)മറുപടി
👍--ജോസഫ് 10:42, 10 മാർച്ച് 2018 (UTC)മറുപടി
👍ജോസഫ്,അരുൺ സുനിൽ കൊല്ലം ടൂൾ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോ തത്സമയവിവരം ലഭ്യമാണ് --രൺജിത്ത് സിജി {Ranjithsiji} 00:55, 19 മാർച്ച് 2018 (UTC)മറുപടി
👍😊--ജോസഫ് 06:14, 19 മാർച്ച് 2018 (UTC)മറുപടി

ലേഖനങ്ങൾ വിലയിരുത്തുക

[തിരുത്തുക]

Arunsunilkollam, Ranjithsiji, Viswaprabha Akhiljaxxn എന്നിവരെ ഫൗണ്ടൻ ടൂളിലെ വിധികർത്താക്കളായി ചേർത്തിട്ടുണ്ട്. ലേഖനങ്ങൾ നിയമങ്ങൾക്കനുസരിച്ച് എത്രയും പെട്ടെന്ന് വിലയിരുത്തുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:03, 13 മാർച്ച് 2018 (UTC)മറുപടി

പോയന്റുകൾ

[തിരുത്തുക]
ലേഖനങ്ങൾക്ക് പോയന്റുകൾ നൽകുന്നത് നല്ലതു തന്നെ.. പക്ഷേ എഴുതിയവർ അവരവരുടെ താളുകൾക്ക് തന്നെ പോയന്റ് നൽകുക എന്നത് ശരിയായ പണിയല്ല. --സുഗീഷ് (സംവാദം) 15:24, 13 മാർച്ച് 2018 (UTC)മറുപടി

@സുഗീഷ്,

  • നിയമങ്ങളിൽ പറയുന്നത് ഒരു സംഘാടകൻ സമർപ്പിച്ച ലേഖനങ്ങൾ മറ്റ് സംഘാടകൻമാർ

പരിശോധിക്കേണ്ടതുണ്ട്. (Articles submitted by an organizer need to be checked by other organizers.) എന്നാണ്. സ്വയം വിലയിരുത്താൻ പാടില്ല എന്നോ മറ്റുള്ള വിധികർത്താക്കൾ മാത്രമേ വിലയിരുത്താവൂ എന്നോ പറഞ്ഞിട്ടില്ല. സ്വയം പോയിന്റ് നൽകിയെന്നത് വലിയ അപരാധമായി കണക്കാക്കേണ്ടതില്ല. മറ്റുള്ള വിധികർത്താക്കൾ അവ തീർച്ചയായും പരിശോധിക്കും.

  • വിധികർത്താക്കൾക്കു മുമ്പിൽ ലേഖനം സ്വീകരിക്കണോ വേണ്ടയോ എന്ന ഒരു ബോക്സ് വരും. അതിൽ 'yes' ബട്ടണിൽ ക്ലിക്കുചെയ്യുമ്പോൾ ലേഖനം സ്വീകരിക്കപ്പെടുന്നു. ഒരു പോയിന്റ് ലഭിച്ചതായി ആ ടൂൾ സ്വയം രേഖപ്പെടുത്തുന്നു. അത്രയേ ഉള്ളൂ... വിധികർത്താക്കൾ പോയിന്റ് നൽകുന്നില്ല എന്ന് മനസ്സിലാക്കുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:31, 14 മാർച്ച് 2018 (UTC)മറുപടി
സ്വയം പോയന്റു നൽകുന്നത് അപരാധമാണെന്ന് പറയുന്നില്ല. പക്ഷേ സ്വീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പോയിന്റായി കണക്കുകൂട്ടുന്നതിൽ അപാകതയുണ്ട്. പ്രത്യേകിച്ചും അത് എഴുതിയവർ തന്നെ വിലയിരുത്തുമ്പോൾ. ഒന്നുകിൽ എഴുതിയവർ സ്വന്തം താളുകൾ വിലയിരുത്താതെ ഇരിക്കുക. അല്ലെങ്കിൽ ലേഖനം എഴുതുകയോ വിലയിരുത്തുകയോ മാത്രം ചെയ്യുക. ഇതൊരു നിർദ്ദേശമായി അംഗീകരിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്നുമാത്രം. അതൊരു അപരാധമായി ആർക്കെങ്കിലും തോന്നുന്നു എങ്കിൽ വിട്ടേക്കുക. --സുഗീഷ് (സംവാദം) 06:55, 14 മാർച്ച് 2018 (UTC)മറുപടി

ഇതില്എങ്ങനെഅംഗമാവാം ഒന്നും മനസിലാവുന്നില്ല

[തിരുത്തുക]

ഇതില്എങ്ങനെഅംഗമാവാം ഒന്നും മനസിലാവുന്നില്ല iam 17:13, 13 മാർച്ച് 2018 (UTC)

എന്നെ സഹായിക്കൂ

[തിരുത്തുക]

ഇവിടെയാണ് ചാറ്റിന് അവസരം കണ്ടത് അത് കൊണ്ട് ചാറ്റുന്നു iam 17:16, 13 മാർച്ച് 2018 (UTC)

@Palakkathotty:, മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. പ്രോജക്റ്റ് ടൈഗർ മൽസരത്തിൽ എങ്ങനെ പങ്കെടുക്കാൻ സാധിക്കും, നിയമങ്ങൾ, മറ്റും പൂർണമായി ഇവിടെ വിശദീകരിച്ചിട്ടുണ്ട്. താങ്കളുടെ പേര്‌ ഇവിടെ ചേർത്ത് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:30, 13 മാർച്ച് 2018 (UTC)മറുപടി

ഞാൻ എൻറെ പേര് ചേർത്തു. രണ്ട് ലേഖനങ്ങൾ അൽപ്പം എഡിറ്റ് ചെയ്തു. പക്ഷേ അത് പ്രോജക്റ്റിൻറെ താളിൽ കാണിക്കുന്നില്ല. Byjuvtvm (സംവാദം) 03:08, 13 മേയ് 2018 (UTC)മറുപടി

വിശ്വഗുരു

[തിരുത്തുക]

വിശ്വഗുരു എന്ന ചിത്രത്തിന്റെ താൾ ഞാൻ സൃഷ്ട്ടിച്ചു, പക്ഷെ അത് ഫൌണ്ടൻ ടൂൾ വഴി സമർപ്പിക്കുന്നതിന് എനിക്ക് പ്രശ്നമുണ്ടാകുന്നു. ദയവായി സഹായിക്കുക. Rajeshbieee (സംവാദം) 18:23, 20 ഏപ്രിൽ 2018 (UTC)മറുപടി

@Rajeshbieee: /ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 9000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം./ ഈ ലേഖനം ഈ നിയമം പാലിക്കുന്നില്ല.. -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 19:22, 20 ഏപ്രിൽ 2018 (UTC)മറുപടി

ലേഖനത്തിൽ 129 വാക്കുകൾ മാത്രമേയുള്ളൂ. ഈ പട്ടികയിൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ നിന്നാണ് പ്രോജക്ട് ടൈഗർ എഴുത്ത് മത്സരത്തിൽ ലേഖനം എഴുതേണ്ടത്. വിശ്വഗുരു എന്ന ലേഖനം ഈ പട്ടികയിൽ ഇല്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:26, 21 ഏപ്രിൽ 2018 (UTC)മറുപടി

@ജിനോയ്‌ ടോം ജേക്കബ്, @അരുൺ സുനിൽ കൊല്ലം...പ്രോജക്ട് ടൈഗർ എഴുത്ത് മത്സരത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടികൾക്ക് നന്ദി.Rajeshbieee (സംവാദം) 05:13, 21 ഏപ്രിൽ 2018 (UTC)മറുപടി

ഏപ്രിൽ മാസത്തിലെ ലേഖനങ്ങൾ

[തിരുത്തുക]

@ Ranjithsiji, Viswaprabha Akhiljaxxn ഏപ്രിൽ മാസം അവസാനിക്കൊറായി. ഈ മാസത്തെ ലേഖനങ്ങൾ എത്രയും വേഗം വിലയിരുത്താൻ ശ്രദ്ധിക്കുമല്ലോ... --അരുൺ സുനിൽ കൊല്ലം (സംവാദം) 13:35, 24 ഏപ്രിൽ 2018 (UTC)മറുപടി

ചില ഉപയോക്താക്കൾ നിലവിലുണ്ടായിരുന്ന കുറേ ലേഖനങ്ങൾ (കേരളം തമിഴ്നാട് സോണിയ ഗാന്ധി, തുടങ്ങിയവ) ഇത്തരം താളുകളിൽ ഒരു തിരുത്തൽ പോലും നടത്താതെ ഈ പദ്ധതിയിൽ ചേർത്തിട്ടുണ്ട്. ചിലതിൽ ഇക്കാര്യം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ താളുകൾ ഇങ്ങനെ ഉൾപ്പെടുത്തിയതായി സംശയിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കുക.-Akhiljaxxn (സംവാദം) 14:59, 24 ഏപ്രിൽ 2018 (UTC)മറുപടി

അങ്ങനെയുള്ള ഒരു താളും പരിഗണിക്കേണ്ട എന്നാണ് എന്റെയും അഭിപ്രായം.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:04, 24 ഏപ്രിൽ 2018 (UTC)മറുപടി

ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതോ വികസിപ്പിച്ചതോ അല്ലാത്ത 20 താളുകൾ ഇതുവരെ ചേർത്തതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവയുടെ സംവാദം താളുകളിൽ ഒന്നിലും തന്നെ ടൈഗർ പ്രൊജക്ടിന്റെ ഫലകങ്ങൾ ഒന്നും തന്നെ ചേർക്കാത്തതിനാൽ ലേഖനങ്ങൾ ജഡ്ജ് ചെയ്യുമ്പോൾ മാത്രമെ കാണാൻ സാധിക്കൂ എന്നു തോന്നുന്നു.-Akhiljaxxn (സംവാദം) 15:36, 24 ഏപ്രിൽ 2018 (UTC)മറുപടി

@Akhiljaxxn, അത്തരം താളുകൾ ടൂളിൽ നിന്ന് നീക്കം ചെയ്യാനും സൗകര്യമുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:31, 26 ഏപ്രിൽ 2018 (UTC)മറുപടി

തികച്ചും ദയനീയാവസ്ഥയാണ് മലയാളം വിക്കിപീഡിയയുടെ കാര്യം. മറ്റു വിക്കികൾ ആത്മാർത്ഥമായും സത്യസന്ധമായും ലേഖനങ്ങൾ സൃഷ്ടിക്കുമ്പോൾ ഇവിടെ ചില ഉപയോക്താക്കൾ തട്ടിപ്പു നടത്തുന്നു. നൽകിയിട്ടുള്ള പട്ടികകളിൽ പറഞ്ഞിട്ടില്ലാത്ത ലേഖനങ്ങൾ സൃഷ്ടിച്ച് ടൂളിൽ ചേർക്കുക, നിലവിലുള്ള ലേഖനങ്ങളിൽ ഒന്നോ രണ്ടോ വരി കൂട്ടിച്ചേർത്ത് ടൂളിൽ ചേർക്കുക, നിലവിലുള്ള ലേഖനങ്ങളിൽ ഒരു എഡിറ്റ് പോലും ചെയ്യാതെ ടൂളിൽ ചേർക്കുക എന്നിങ്ങനെ നീളുന്നു കലാപരിപാടികൾ. തട്ടിപ്പു ലേഖനങ്ങൾ കണ്ടെത്തുവാൻ ജഡ്ജസ് പോലും ബുദ്ധിമുട്ടുന്നു. കാരണം പതിനായിരത്തിലേറെ വിഷയങ്ങൾ പട്ടികയിലുണ്ട്. Search ചെയ്തു കണ്ടുപിടിക്കുക പ്രയാസമാണ്. സത്യസന്ധമായി ലേഖനങ്ങൾ സൃഷ്ടിക്കുന്ന കുറച്ച് ഉപയോക്താക്കളുള്ളതാണ് ആകെയുള്ള ആശ്വാസം. അവർ മറ്റു വിഷയങ്ങളിലുള്ള ലേഖനങ്ങൾ ചെയ്താലും ടൂളിൽ ചേർക്കാറില്ല. തട്ടിപ്പു നടത്തുന്നവർ പഞ്ചാബി വിക്കിയെയും തമിഴ് വിക്കിയെയും ഒക്കെ ഒന്നു നിരീക്ഷിക്കുക. അവരൊക്കെ നമ്മളേക്കാൾ വളരെ ദൂരം മുമ്പിലാണ്. തട്ടിപ്പു നടത്തി നമ്മൾക്ക് ഒന്നാമത് എത്തേണ്ടതില്ല. നമ്മളെക്കൊണ്ടു പറ്റുന്ന രീതിയിൽ ആത്മാർത്ഥമായും സത്യസന്ധമായും തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുക. Akhiljaxxn, തട്ടിപ്പു ലേഖനങ്ങളിൽ ചിലത് ടൂളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസം അവസാനിക്കാറായി. user:Ranjithsiji, User:Viswaprabha എന്നിവരും ലേഖനങ്ങൾ വിലയിരുത്താൻ ശ്രദ്ധിക്കുമല്ലോ--അരുൺ സുനിൽ കൊല്ലം (സംവാദം) 11:35, 29 ഏപ്രിൽ 2018 (UTC)മറുപടി

Vervet monkey-( വെർവേറ്റ് കുരങ്ങൻ)

[തിരുത്തുക]

വെർവെറ്റ് കുരങ്ങൻ ഒരു ആഫ്രിക്കൻ കുരങൻ ആകുന്നു."വെർവേറ്റ്" എന്ന പദം ക്ലോറോകോബസ് ജനുസ്സിലെ എല്ലാ അംഗങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഈ അഞ്ച് ഉപജാതികൾ കൂടുതലും ദക്ഷിണ ആഫ്രിക്കയിലെയും കിഴക്കൻ രാജ്യങ്ങളിലെയും പല ഭാഗങ്ങളിലും കാണാവുന്നതാണ്. ഫ്ലോറിഡ, അസൻഷൻ ദ്വീപ്, കേപ്പ് വെർദെ എന്നിവിടങ്ങളിൽ ഇവയെ കണ്ടിരുന്നു[3][4]. സസ്യഭക്ഷണമുള്ള ഇവയിൽ കൂടുതൽ കുരങ്ങുളും കറുത്ത മുഖം, ചാരനിറത്തിലുള്ള ശരീരം എന്നീ ശരീര പ്രകൃതിയോടെ ഉള്ളവയാണ്.ആൺ വർഗങ്ങൾക് 50 സെന്റീമീറ്റർ വരെയും പെൺ വര്ഗങ്ങള്ക് 40 സെന്റീമീറ്റർ വരെയും ആണ് നീളം . സ്വാഭാവിക ജനങ്ങളിൽ പെരുമാറ്റ ഗവേഷണത്തിനുപുറമേ, വെർവെറ്റ് കുരങ്ങന്മാർ മനുഷ്യന്റെ ജനിതക-സാമൂഹിക സ്വഭാവത്തെ മനസ്സിലാക്കുന്നതിനായി മാനവരോഗപരമായ പ്രീഎംഡി മോഡൽ ആയി പ്രവർത്തിക്കുന്നു. മാനുഷിക സമാനമായ ഹൈപ്പർടെൻഷൻ, ഉത്കണ്ഠ, സാമൂഹികവും ആശ്രിതവുമായ മദ്യപാനം മുതലായവയ്ക്ക് അവയിൽ ശ്രദ്ധേയമാണ്[5] .10 മുതൽ 70 വ്യക്തികൾ വരെയുള്ള കൂട്ടായ്മകൾ, ലൈംഗിക പക്വതയുടെ കാലഘട്ടത്തിൽ ആൺകുട്ടികൾ മാറും.[6]

സമർപ്പിച്ചവ തത്സമയത്തിൽ കാണുന്നില്ല !

[തിരുത്തുക]

4 ലേഖനങ്ങൾ ഫൗണ്ടനിൽ സമർപ്പിച്ചുവെങ്കിലും 2 മാത്രമേ തത്സമയത്തിൽ കാണുന്നുള്ളു. രാംജെചന്ദ്രൻ (സംവാദം) 20:03, 22 മേയ് 2018 (UTC)മറുപടി

എന്റെ ലേഖനങ്ങൾ

[തിരുത്തുക]

@ Ranjithsiji, @Viswaprabha @Akhiljaxxn ഞാൻ തുടങ്ങിയ ലേഖനങ്ങൾ ആരെങ്കിലും ഒന്ന് നോക്കുമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 00:52, 18 ജൂലൈ 2018 (UTC)മറുപടി