വിക്കിപീഡിയ സംവാദം:പ്രൂഫ് വായനാ സംഘം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സന്തോഷത്തോടെ സഹായം വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ ലേഖനങ്ങൾ എന്ന് അറിയിക്കുക. ടെൿസ്റ്റു രൂപത്തിൽ കിട്ടിയാൽ സൌകര്യം. ഡോ.മഹേഷ് മംഗലാട്ട് 03:56, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ഇവിടെയും സംഘങ്ങളും സംഘടനകളും തുടങ്ങിയോ? --സാദിക്ക്‌ ഖാലിദ്‌ 08:01, 14 ഏപ്രിൽ 2007 (UTC)[മറുപടി]

വിക്കി തന്നെ ഒരു കൂട്ടായ്മ അല്ലേ? --ചള്ളിയാൻ 08:06, 14 ഏപ്രിൽ 2007 (UTC)[മറുപടി]
പീർ റിവ്യൂവിനു കുറച്ച് പേരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതു ഇനി അത് തന്നെയാണോ. നടപടികൾ ഒന്നു ചർച്ച ചെയ്ത് തീരുമാനിച്ചാൽ എല്ലവർക്കും എന്താണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയായിരുന്നു.--Shiju Alex 08:12, 14 ഏപ്രിൽ 2007 (UTC)[മറുപടി]
പ്രൂഫ് മലയാളത്തിലാക്കിയിട്ടു പോരെ പ്രൂഫ് വായന --സാദിക്ക്‌ ഖാലിദ്‌ 08:16, 14 ഏപ്രിൽ 2007 (UTC)[മറുപടി]
അത് മലയാളത്തിൽ സാദിക്ക് തന്നെയാക്കൂ. അങ്ങനെ ഒക്കെ നോക്കിയാൽ എല്ലാം ഇവിടെ നടന്നതു തന്നെ. --Shiju Alex 08:25, 14 ഏപ്രിൽ 2007 (UTC)[മറുപടി]

ഒരെണ്ണം കൂടി പീർ‍ റിവ്യൂന്റെ മലയാളം. --Shiju Alex 08:30, 14 ഏപ്രിൽ 2007 (UTC)[മറുപടി]


പീർ‍ റിവ്യൂമലയാളം വാക്ക്. സൂഷ്മ അവലോകനം എന്നോ സൂഷ്മ പുനരവലോകനം എന്നോ ആകാം. എപ്പോഴും സം‌വാദം മാത്രം നടത്തിയാൽ ശരിയാവില്ലല്ലോ. അതിനാൽ ഇടയ്ക്ക് ഇങ്ങനെ വിക്കിക്ക് കുറച്ച് സം‌ഭാവന--Shiju Alex 08:38, 14 ഏപ്രിൽ 2007 (UTC)[മറുപടി]

proofreading ഒറ്റവാക്കാണ് അച്ചുപിഴ തിരുത്തല് എന്നാണ് നിഖണ്ടുവിലുള്ളത്. ഇങ്ങനെയൊരു സംഘത്തിന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കില് അച്ചുപിഴ തിരുത്തല് സംഘം എന്നാക്കിക്കോളൂ --സാദിക്ക്‌ ഖാലിദ്‌ 13:55, 14 ഏപ്രിൽ 2007 (UTC)[മറുപടി]
അതു നിഖണ്ടുവിലിരുന്നോട്ടെ സാദിക്കേ. കാലമെത്രയായി ആളുകൾ പ്രൂഫ് നോക്കാൻ തുടങ്ങിയിട്ട്! പിന്നെ നിഖണ്ടുവിൻറെ അർത്ഥം അറിയാമോ? മരമണ്ടൻമാർ രചിച്ച കെരന്തം എന്നാണ് അതിൻറെ അർത്ഥം. Calicuter 16:37, 14 ഏപ്രിൽ 2007 (UTC)[മറുപടി]

വായേൽ തോന്നിയത്[തിരുത്തുക]

കാലിക്കൂട്ടർക്ക് പാട്ട്. എല്ലാ നിഘണ്ടുക്കളും അങ്ങനെയാണോ? ഓക്സ്ഫോർഡും, വെബ്സ്റ്റേർസുമെല്ലം? അവരല്ലാം മരമണ്ടന്മാരാണെങ്കിൽ താങ്കളും ഞാനും ഉൾപ്പെടുന്ന സംഘത്തെ എന്താ പറയ !. ശിവ ശിവ. പാതാള മണ്ടന്മാരോ. തമാശക്ക് പറഞ്ഞതാണ്. :) പീർ റിവ്യൂ വിന്‌ സുഹൃദ്സംശോധനം എന്ന് ഉപയോഗിക്കാമോ? --ചള്ളിയാൻ 15:12, 15 ഏപ്രിൽ 2007 (UTC)[മറുപടി]


"കെരന്തം" അല്ല "ഗ്രന്ഥം"

"പീർ റിവ്യൂ" എന്നാൽ "സൂൿഷ്മ അവലോകനം" എന്നു തന്നെ. എന്ടേയും സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു. ശ്രുതി— ഈ തിരുത്തൽ നടത്തിയത് 180.215.236.177 (സംവാദംസംഭാവനകൾ)