വിക്കിപീഡിയ സംവാദം:പഠന ശിബിരം ക്യാമ്പ് റിപ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതൊരു റിപ്പോർട്ടിംഗ് മാത്രം. Vijayan Rajapuran {വിജയൻ രാജപുരം} 16:30, 26 നവംബർ 2018 (UTC)

റിപ്പോർട്ടിംഗിനും അതിന്റെ സ്ഥാനമില്ലേ--പ്രവീൺ:സം‌വാദം 17:30, 26 നവംബർ 2018 (UTC)
Ranjithsiji എന്തിനാണ് ഇങ്ങനെ ഒരു നയവും പാലിക്കാതെ താളുകൾ മായ്ക്കുന്നത്? അതും ഒരു സംവാദം നടന്നുകൊണ്ടിരിക്കെ!--പ്രവീൺ:സം‌വാദം 12:37, 27 നവംബർ 2018 (UTC)
കൊല്ലം പഠനശിബിരത്തിന്റെ ക്യാമ്പ് റിപ്പോർട്ട് ഒരു വിദ്യാർത്ഥി എഴുതിയതാണിത്. ഇത് ശരിക്കും ആ ക്യാമ്പിന്റെ പേജിലാണ് വരേണ്ടത്. അതുകൊണ്ട് അവിടെ ചേർത്തു. അപ്പോൾ ഈ താൾ മായ്ക്കാമല്ലോ. എല്ലാത്തിനും നയം, സംവാദം, അനുമതി ഇത്യാദികൊണ്ടേ കാര്യം നടക്കൂ എന്നുപറഞ്ഞാൽ കുറേ കഷ്ടമാണ്. ചിലകാര്യങ്ങൾ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചെയ്യാമല്ലോ. അതുപറ്റില്ലെങ്കിൽ ശരി. സംവാദം നടക്കട്ടെ. തീരുമാനത്തിലെത്തുമ്പോ അങ്ങ് മായ്ക്കുകയോ എന്തുവേണമെങ്കിലും ചെയ്യുകയോ ചെയ്താൽ മതി. എന്തൊരു കഷ്ടമാണിത്. വെറുതേ സംവാദിക്കുന്ന നേരത്ത് ഉപകാരമുള്ള എന്തേലും ചെയ്യാമല്ലോ. ദയവായി ഈ സംവാദത്തിലേക്ക് എന്നെ ഇനി വലിച്ചിഴയ്ക്കരുത്. എനിക്ക് ഇതിൽ താത്പര്യമില്ലതന്നെ. --രൺജിത്ത് സിജി {Ranjithsiji} 05:51, 28 നവംബർ 2018 (UTC)
ഒരാൾ അല്ല വിക്കിപീഡിയ മെച്ചപ്പെടുത്തുന്നത്. Ranjithsiji എന്ന ഒരാളുടെ സ്വന്തമൊന്നുമല്ല വിക്കിപീഡിയ. നശീകരണപ്രവർത്തനമോ വെറും പരീക്ഷണമോ അല്ലെങ്കിൽ ഒരു താൾ എപ്രകാരമെങ്കിലും നിലനിർത്തുകയാണ് വേണ്ടത്. നിങ്ങളെ പോലെ തന്നെ ഈ താൾ എഴുതി ചേർത്തവർക്കും വികാരം ഉണ്ടാകും, ഒരു വിശദീകരണവും ഇല്ലാതെ തോന്നുമ്പടി മായ്ക്കുമ്പോൾ അനുഭവം അത്ര സുഖകരമാവാനിടയില്ല. നയങ്ങളേയും മറ്റും കുറ്റം പറയേണ്ട ഗതികേട് വരുന്നത്, എന്തെങ്കിലും തികഞ്ഞ സമൂഹവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ്. ഈ താളിന്റെ ഉള്ളടക്കം മറ്റൊരു താളിൽ ഉണ്ടായിരുന്നെങ്കിൽ ഈ താൾ അങ്ങോട്ട് തിരിച്ചുവിടുകയാണ് വേണ്ടത്. ഏകപക്ഷീയമായ കാര്യങ്ങൾ ആരെങ്കിലും ചെയ്യുകയാണെങ്കിൽ അതിനെതിരെ സംവാദമുണ്ടാവുകയും അവിടെ പേര് പരാമർശിക്കുകയും ചെയ്യും, അതിനിപ്പോൾ ഒരാളുടെയും താത്പര്യമോ താത്പര്യക്കേടോ നോക്കാൻ ഞാനെന്ന് മാത്രമല്ല, ആരും മടിക്കേണ്ടതുമില്ല.--പ്രവീൺ:സം‌വാദം 08:55, 28 നവംബർ 2018 (UTC)


ഈ താൾ മായ്ചതിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നു. അത് ഒരു അക്ഷന്തവ്യമായ തെറ്റായി വിലയിരുത്തപ്പെടരുതെന്നാണ് എന്റെ അഭ്യർത്ഥന. ഈ താൾ നിലനിറുത്തപ്പെടട്ടേ. മെച്ചപ്പെടുത്തപ്പെടട്ടേ. എന്റെ എല്ലാ പിൻതുണയും. മേലിൽ ഇത്തരം കാര്യങ്ങൾ മായ്ക്കുന്നതിനുമുൻപേ അത്തരം നയങ്ങൾ ശ്രദ്ധിക്കുന്നതാണ്. -- രൺജിത്ത് സിജി {Ranjithsiji} 09:08, 28 നവംബർ 2018 (UTC)