വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരഞ്ഞെടുത്ത ലേഖനം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു--Shiju Alex 17:46, 12 മേയ് 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു മുൻ പേജിൽ രക്താതിമർദ്ദം കണ്ട് മടുത്തു. രക്താതിമർദ്ദം എങ്കിലും അവിടെ നിന്നു മാറ്റണം. -- Sahir 04:57, 28 ജൂൺ 2012 (UTC)
ഏതു ലേഖനമാണ്‌ തിരഞ്ഞേടുക്കേണ്ടത് എന്ന അഭിപ്രായം അറിയിക്കൂ ഷിജു.--Vssun 18:43, 12 മേയ് 2007 (UTC)[മറുപടി]

നമുക്ക് ഒരു ലേഖനം ഒരുമിച്ച് തെരഞ്ഞെടുക്കാം[തിരുത്തുക]

വിക്കിപീഡിയയിൽ സജീവമായ നിരവധി ഉപയോക്താക്കൾ ഇപ്പോൾ ഉള്ളതിനാൽ വോട്ടെടുപ്പിലൂടെ നമുക്കിനി ലേഖനങ്ങൾ തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കപ്പെടാനായി ശുപാർശ ചെയ്യപ്പെട്ട ലേഖനങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു. മറ്റേതെങ്കിലും ലേഖനങ്ങളെ തിരഞ്ഞെടുക്കാനായും ശുപാർശ ചെയ്യാവുന്നതാണ്‌. തിരഞ്ഞെടുക്കേണ്ട ലേഖനത്തിനടിയിൽ അവരവരുടെ അഭിപ്രായം രേഖപ്പെടുത്തുക. ലേഖനങ്ങത്തെക്കുറിച്ചുള്ള വിശദമായ അഭിപ്രായങ്ങൾ അതാതു ലേഖനങ്ങളുടെ സം‌വാദത്താളിൽ നൽകുകയാവും ഉത്തമം. നൽകിയിരിക്കുന്ന ലേഖനത്തെ തെരഞ്ഞെടുക്കാൻ അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ ഉള്ള അഭിപ്രായമാണ്‌ പ്രധാനം.

ആശംസകളോടെ --Vssun 19:12, 17 ജൂൺ 2007 (UTC)[മറുപടി]

പുതിയ ലേഖനം തെരഞ്ഞെടുക്കാനുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു..--Vssun 07:35, 10 ജൂലൈ 2007 (UTC)[മറുപടി]
ഇബ്‌സൻ - ഈ ലേഖനം തിരഞ്ഞെടുക്കാൻ നാമനിര്ദ്ദേശം ചെയ്യുന്നു. Simynazareth 13:16, 10 ജൂലൈ 2007 (UTC)simynazareth[മറുപടി]

കൂടുതൽ സ്ഥാനാർത്ഥികളും അഭിപ്രായങ്ങളും വേണം[തിരുത്തുക]

പതിനഞ്ചു ദിവസം കൂടുമ്പോൾ മികച്ച ലേഖനങ്ങളെ തിരഞ്ഞെടുക്കേണ്ടതു കൊണ്ട് കൂടുതൽ സ്ഥാനാർത്ഥിലേഖനങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു.--Vssun 18:19, 19 ഒക്ടോബർ 2007 (UTC)[മറുപടി]

പുതിയ ലേഖനങ്ങൾക്കായി ആരും ഒന്നും ചെയ്യുന്നില്ലല്ലോ? വഴക്കിനിടയിലെ അല്പസമയം ഇതിലേക്കായി നീക്കിവയ്ക്കരുതോ? ഇത് എന്റെ ചെറിയ ഒരു അപേക്ഷയാണ്‌. തള്ളിക്കളയില്ല എന്ന് കരുതുന്നു.--സുഗീഷ് 07:29, 28 നവംബർ 2007 (UTC)[മറുപടി]

പുതിയ ലേഖനങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് ചെയ്യാം.--സുഗീഷ് 05:05, 11 ഡിസംബർ 2007 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനത്തിന്റെ സമയപരിധി[തിരുത്തുക]

നിലവിലുള്ള കൺ‌വെൻഷൻ അനുസരിച്ച് ഓരോ മാസം കൂടുമ്പോഴുമാണ്‌ തിരഞ്ഞെടുത്ത ലേഖനം പുതുക്കുന്നത്. ഇത് 15 ദിവസം കൂടുമ്പോഴാക്കിയാലോ.. എല്ലാവരും എന്തു പറയുന്നു?--Vssun 05:36, 14 ഓഗസ്റ്റ്‌ 2007 (UTC)

തിരഞ്ഞെടുത്ത ലേഖനം 5,20 തിയതികളിൽ പുതുക്കാൻ ഉദ്ദേശിക്കുന്നു. അതായത് ഒക്ടോബർ അഞ്ചിന്‌ പുതിയ ലേഖനം തിരഞ്ഞെടുക്കാം എന്ന് കരുതുന്നു.. അഭിപ്രായങ്ങൾ അറിയിക്കുക--Vssun 17:57, 3 ഒക്ടോബർ 2007 (UTC)[മറുപടി]

ലേഖനങ്ങൾ നിർദ്ദേശിക്കാനുള്ള സമയപരിധി[തിരുത്തുക]

ഒരു ലേഖനങ്ങൾ തിരഞ്ഞെടുക്കാനായി ഒരു മാസം ( അല്ലെങ്കിൽ 3 ആഴ്ച?) മുൻപേ നിദ്ദേശിക്കണമെന്ന് ഒരു മാനദണ്ഡം വേണാമോ? പ്രത്യേകിച്ചും വലിയ ലേഖനങ്ങൾ പീർ റിവ്യു ചെയ്തു ഉയർന്ന ഗുണനിലവാരത്തിലേക്കെത്തിക്കാൻ കൂടുതൽ സമയമെടുത്തേക്കാം.--ഷാജി 16:31, 17 ജൂലൈ 2008 (UTC)[മറുപടി]

മൂന്നാഴ്ചയെങ്കിലും കഴിഞ്ഞ് ലേഖനം മാറ്റിയാൽ മതി എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 23:15, 18 ജൂലൈ 2008 (UTC)[മറുപടി]

വിശുദ്ധ പൗലോസ്, ഇമ്മാനുവേൽ കാന്റ് എന്നീ ലേഖനങ്ങളെ തെരഞ്ഞെടുത്തതാക്കുന്നതിനെ അനുകൂലിച്ച് ഇപ്പോൾ ചില വൊട്ടുകൾ കാണുന്നു. ഈ ലേഖനങ്ങൾ ഒന്നാന്തരമാണെന്ന് എനിക്ക് അഭിപ്രായമില്ല. പ്രത്യേകിച്ച് വിശുദ്ധ പൗലോസ് കുറേ disorganized ആണ്. കൂടാതെ, ഇംഗ്ലീഷിലെ മൂല-ലേഖനത്തെ ആശ്രയിച്ചതുകൊണ്ട് അത് ദൈവശാസ്ത്രത്തിന്റെ ഭാരം ചുമക്കുന്ന (theologically loaded) ലേഖനം ആയിപ്പോയി. പിന്നെ, ഇപ്പോൾ വന്ന വോട്ടുകൾക്ക്, വിക്കിപീഡിയ സംവാദം:എല്ലാ ഭാഷകളിലും വേണ്ടുന്ന 1000 ലേഖനങ്ങളുടെ പട്ടിക എന്ന താളിൽ ഞാൻ കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വോട്ടുചെയ്തവരുടെ ആത്മാർഥതയെ വിശ്വസിക്കായ്കയല്ല. അങ്ങനെയൊരു സംശയം ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാഭാവികം മാത്രമാണ്. ലേഖനങ്ങളെ തെരഞ്ഞെടുക്കാത്തതിലുള്ള പ്രതിക്ഷേധമായിരുന്നു ആ കുറിപ്പെന്ന് ആരെങ്കിലും ധരിച്ചെങ്കിൽ എനിക്ക് പ്രയാസമുണ്ട്. അവയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു പ്രതികരണവും കാണാതിരുന്നതിനെയാണ് ഞാൻ പരാമർശിച്ചത്. ലേഖനങ്ങൾ ആരും വായിച്ചില്ലെന്ന് തോന്നിയതുകൊണ്ട് എഴുതിയതാണ്. എന്റെ കുറിപ്പിന്റെ പിന്നിലെ spirit മനസ്സിലാക്കിയുള്ള ഒരു പ്രതികരണം അതിനുതാഴെ ഷിജു എഴുതിയിരുന്നു. തൽക്കാലം ഈ ലേഖനങ്ങൾ രണ്ടിനേയും തെരഞ്ഞെടുക്കരുതെന്നാണ് എന്റെ എളിയ അഭ്യർഥന.Georgekutty 00:04, 6 സെപ്റ്റംബർ 2008 (UTC)[മറുപടി]


തിരഞ്ഞെടുത്തതാക്കാൻ നിർദ്ദേശിക്കപ്പെട്ടവ മുഴുവൻ കുറ്റമറ്റതാവണമെന്ന് നമ്മുടെ വിക്കിയുടെ വലിപ്പത്തിൽ നിന്നു പറയാൻ പറ്റില്ല. ഞാൻ വോട്ട് ചെയ്തത് താങ്കളുടെ കമന്റ് വായിച്ചിട്ടല്ല. അനുകൂലിച്ചു കഴിഞ്ഞാൽ സാധാരണ റിവ്യൂ ചെയ്ത് പുനഃക്രമീകരിച്ച് കുറ്റങ്ങളും കുറവുകളും തീർക്കുകയാണ്‌ ചെയ്യേണ്ടത്/ചെയ്യാറ്. താങ്കളുടെ കമന്റ് ഞാൻ കണ്ടിരുന്നില്ല.ഇപ്പോൾ വായിച്ചിട്ട് പ്രത്യേകിച്ചൊന്നും തോന്നിയതുമില്ല. മുഴുവൻ വായിക്കാനൊന്നും സമയം കിട്ടുന്നില്ല മാഷെ. --ജ്യോതിസ് 02:07, 6 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഓരോ ആഴ്ചയിലും തിരഞ്ഞെടുത്ത ലേഖനം പുതുക്കുന്നതിനെപ്പറ്റി എന്തു പറയുന്നു.[തിരുത്തുക]

--Vssun 04:47, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]

  • എതിർക്കുന്നു -- ഇപ്പോൾ തെരഞ്ഞെടുക്കാൻ പാകത്തിൽ കുറെ ലേഖനങ്ങൾ ഉണ്ടെന്ന് വെച്ച് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് അബദ്ധമാകുമെന്നാണ്‌ എന്റെ അഭിപ്രായം. കാരണം നമ്മുടെ ഉപയോക്താക്കൾക്കിടയിൽ ലേഖനങ്ങളുടെ നിലവാരവും,ഉള്ളടക്കവും വർദ്ധിപ്പിക്കണമെന്നും, അവ സമ്പൂർണ്ണമാക്കണമെന്നും കരുതുന്നവർ കുറവാണ്‌. എല്ലാവർക്കും പുതിയ ലേഖനങ്ങൾ തുടങ്ങുവാനാണ്‌ താല്പര്യം. വിക്കി കുറച്ചു കൂടി സജീവമാകുകയും,ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഉപയോക്താക്കൾ കുറച്ചു കൂടി വരുന്നതു വരെയും ഇപ്പോൾ നിലവിലുള്ള രീതി പിന്തുടരുന്നതാവും നല്ലത്. --Anoopan| അനൂപൻ 04:58, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]
  • എതിർക്കുന്നു- പ്രദർശിപ്പിക്കാനായി തിരഞ്ഞെടുക്കുമ്പോൾ അതിൻറെ നിലവാരം ശ്രദ്ധിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ അനൂപൻറെ അഭിപ്രായത്തോട് യോജിക്കുന്നു. രണ്ടോ മൂന്നോ പേരെ ഉൾപ്പെടുത്തി ഒരു സമിതി ഉണ്ടാക്കി അവരോടായി തിരഞ്ഞെടുക്കപ്പെടുന്ന ലേഖനത്തിൻറെ പീർ റിവ്യൂ, കോപ്പി എഡിറ്റിങ്ങ്, ഒക്കെ ചെയ്യാൻ പറയാം. അവർ തിർക്കിലാണെങ്കിൽ മറ്റാർക്കെങ്കിലും ജോലി ഏല്പിച്ചു പോകാനുള്ള അവസരവും കൊടുക്കാം. കൂട്ടായ പരിശ്രമത്തിൽ നിന്നേ നിലവാരം ഉയർത്താനുള്ള സാദ്ധ്യത തെളിയുന്നുള്ളൂ..--ചള്ളിയാൻ ♫ ♫ 06:41, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]
  • എതിർക്കുന്നു- നിലവാരം മെച്ചപ്പെടുത്തണം എന്നു തന്നെയാണ് അഭിപ്രായം. പീയർ റിവ്യൂ എന്ന പരിപാടി നടക്കുന്നില്ല എന്ന് തോന്നുന്നു. അതിന്റെ പേജ് അനാഥാമായി കിടക്കുന്നു. വിക്കിപീഡിയ:സംശോധനാ യജ്ഞം എന്ന പേജിൽ ഒന്നും സംഭവിക്കുന്നില്ലേ? ഈ പേജിന്റെ ലിങ്ക് പ്രധാനതാളിലെ ഒരു ആദ്യം തന്നെ കാണുന്ന ലിങ്കുകളിൽ ഒന്നാല്ലേ? — ഈ തിരുത്തൽ നടത്തിയത് Rameshng (സംവാദംസംഭാവനകൾ)

ക്ഷമിക്കണം.. ഒപ്പു വക്കാൻ മറന്നു.. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  08:19, 3 നവംബർ 2008 (UTC)[മറുപടി]

ഇസ്ലാം[തിരുത്തുക]

ഇസ്‌ലാം എന്ന ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--212.138.113.11 12:30, 3 മേയ് 2009 (UTC)[മറുപടി]

സംശോധനായജ്ഞം[തിരുത്തുക]

കാര്യമായ കണ്ടന്റുള്ള കുറച്ച് ലേഖനങ്ങൾ സംശോധനായജ്ഞത്തിന്‌ വച്ചിട്ടുണ്ട്. വിഷയങ്ങളിൽ താല്പര്യമുള്ളവർ അവയെ തിരഞ്ഞെടുത്ത ലേഖനത്തിന്റെ നിലവാരത്തിലെത്തിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 17:12, 21 ഡിസംബർ 2009 (UTC)[മറുപടി]

ഇരട്ടത്താപ്പ്[തിരുത്തുക]

16:02, 12 ഡിസംബർ 2009 നു തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ച ഭൂരിപക്ഷമുള്ള ലേഖനം വിട്ടേച്ച് 04:05, 21 ഡിസംബർ 2009 നിർദ്ദേശിച്ച ലേഖനം തെരഞ്ഞെടുത്തിരിക്കുന്നു. ഇതിന്റെ കാരണമെന്താണ്?. അക്ഷരത്തെറ്റ് ഉണ്ട് എന്ന് പറഞ്ഞ ആൾ അക്ഷരതെറ്റ് ഇതുവരെ തിരുത്തിയതായോ അക്ഷരതെറ്റ് ഏതാണെന്നോ അറിയിച്ചതായോ അറിവില്ല.പടിഞ്ഞാറൻ വീരാരാധന ചുവ തുറ്റങ്ങിയിട്ട് കാലം കുറെയായി --212.138.69.18 06:28, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

മുൻപത്തെ തിരഞ്ഞെടുപ്പുകൾ ഐ.പി. ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. നിലവിലെ നിർദ്ദേശങ്ങളിൽ ഏറ്റവും കൂടുതൽ അഭിപ്രായമുള്ള ലേഖനങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ആ നിലക്ക് തന്നെയാണ് സാമുവൽ ജോൺസൻ എന്ന ലേഖനം തിരഞ്ഞെടുത്തത്. --Vssun 11:31, 1 ഫെബ്രുവരി 2010 (UTC)[മറുപടി]

ഇംഗ്ലിഷ് വിക്കിയിൽ നിന്നുള്ള തർജുമകളെ സംബന്ധിച്ച്[തിരുത്തുക]

മലയാളം വിക്കിയിലെ ചില ലേഖനങ്ങൾ ഇംഗ്ലിഷ് വിക്കിലേഖനങ്ങളുടെ തർജുമയാണല്ലോ. ഇതിൽ ഇംഗ്ലിഷ് വേർഷൻ (പലപ്പോഴും എഡിറ്റ് യുദ്ധമോ പുതുതായി വികസിപ്പിക്കപ്പെട്ട ഭാഗങ്ങൾക്ക് അവലംബമില്ലാതെ പോകുന്നതോ, ലേഖനം വളർന്നും ഉപലേഖനങ്ങളായി പിളർന്നുകൊണ്ടുമിരിക്കുന്നതുകൊണ്ടോ ഒക്കെ) "തെരഞ്ഞെടുക്കപ്പെട്ട" ലേഖനം എന്ന ക്വാളിഫിക്കേഷൻ ലഭിക്കാതെ നിൽക്കുമ്പോൾ തന്നെ അവയുടെ തർജുമകൾക്ക് "തെരഞ്ഞെടുക്കപ്പെട്ട" പദവി ലഭിക്കുന്നുണ്ട്. അങ്ങനെ പാടില്ല എന്നല്ല ഉദ്ദേശിച്ചത്, ഇത് കൗതുകകരമാണ് എന്ന നിലയ്ക്ക് ആലോചിക്കുന്നതാണ്, കാരണം ഇത് മലയാളത്തിൽ മാത്രമുള്ളതല്ല, മറ്റ് പല ഭാഷകളിലും കാണുന്ന രീതിയാണു്. Featured Article-നു മലയാളത്തിനുള്ള അതേ മാനദണ്ഡങ്ങൾ തന്നെയാണു ഇംഗ്ലിഷ് വിക്കിക്കും കാണുന്നത്. തർജുമാ ലേഖനത്തിനു "തെരഞ്ഞെടുക്കപ്പെട്ട" പദവി നൽകുന്നതിനു വ്യത്യസ്ത മാനദണ്ഡങ്ങൾ എന്തെങ്കിലും ഉണ്ടോ ?--സൂരജ് | suraj 18:05, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും മലയാളത്തിലെ മറ്റു ലേഖനങ്ങളെ അപേക്ഷിച്ച് ഈ തർജ്ജമകൾ സമഗ്രമാവാം. അതുകൊണ്ട് അവ തിരഞ്ഞെടുക്കപ്പെടുന്നു.--ശ്രുതി 18:53, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

സ്ക്രീൻ ഷോട്ടുകൾ[തിരുത്തുക]

ഈ ഭാഗത്ത് ബന്ധപ്പെട്ട വിക്കിതാളുകളുടെ സ്ക്രീൻ ഷോട്ടുകൾ കൂടി ചേർത്താൽ ഉപയോഗിക്കാൻ എളുപ്പമാകില്ലേ?--Chandrapaadam (സംവാദം) 07:08, 29 ഓഗസ്റ്റ് 2014 (UTC) തിരഞ്ഞെടുക്കപ്പെടാനുള്ള നടപടികൾക്ക് അനുബന്ധമായി കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്.--Chandrapaadam (സംവാദം) 07:14, 29 ഓഗസ്റ്റ് 2014 (UTC)[മറുപടി]

കുറച്ചു കൂടി[തിരുത്തുക]

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ#വിനോദസഞ്ചാരം എന്നതിനു താഴെ നിർദ്ദേശിച്ചതിനനുബന്ധമെന്നോണം ചിലതു കൂടി

@Ranjithsiji:, @Malikaveedu:, @TheWikiholic:, @Adarshjchandran:, @Vinayaraj:, @Irshadpp:, @Ajeeshkumar4u:
  • എല്ലാ ലേഖനങ്ങളുടെയും ഗുണമേന്മാനിർണ്ണയം ചെയ്യത്തക്കതായ തരരത്തിൽ ഗുണമേന്മാമാനദണ്ഡങ്ങൾ രൂപീകിരിക്കുന്നതാണ് നല്ലത്
    • അപൂർണ്ണ ലേഖനങ്ങൾ‎, തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്നീ വർഗ്ഗങ്ങൾ മാത്രം നിലനീർത്തുന്നത്, മിക്ക ലേഖനങ്ങളെയും യോഗ്യതാനുസൃതമായി തരം തിരിക്കാൻ പറ്റാത്തതയി കാണുന്നു.
      • ചില താളുകൾ തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ അല്ല, അപൂർണ്ണ ലേഖനങ്ങൾ അല്ല എന്ന കാരണങ്ങളാൽ ഗുണമേന്മ നിർണ്ണയിക്കപ്പെടാതെ പരോക്ഷമായി അവഗണിക്കപ്പെടുന്നു.
      • ചില താളുകൾ അപൂർണ്ണ ലേഖനങ്ങൾ എന്നതിൽ നിന്ന് വളരെ മെച്ചമായിട്ടുള്ളതിനാൽ, അവ സമ്പുർണ്ണ ലേഖനങ്ങളുടെ നിലവാരത്തിലെത്തിയിട്ടില്ലെങ്കിലും, അത്തരം വർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ തിരഞ്ഞെടുത്ത ലേഖനങ്ങൾ ആയി കുറിക്കുന്നതായി കാണുന്നു.
    • ഇടത്തരം ലേഖനങ്ങളെ പരോക്ഷമാണെങ്കിലും അവഗണിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
    • എല്ലാ ലേഖനങ്ങളെയും ഗുണമേന്മാടിസ്ഥാനത്തിൽ തരം തിരിക്കുന്നത്, അത്തരം ലേഖനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ പ്രചോദനമായിത്തീരും.
    (ഹരിത് · സംവാദം) 16:10, 30 മേയ് 2022 (UTC)[മറുപടി]