വിക്കിപീഡിയ സംവാദം:കൈപ്പുസ്തകം/ഒന്നാം പതിപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലത്ത് 28, 29 തീയതികളിൽ നടക്കുന്ന വിക്കിസംഗമോത്സവം 2012 ൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കൈപ്പുസ്തകത്തിനുള്ള താളാണിത്. വിക്കിസംഗമോത്സവ പ്രതിനിധികൾക്ക് നൽകുന്നതിനൊപ്പം വരുന്ന ഒരു വർഷക്കാലം കേരളത്തിൽ നടക്കുവാനിടയുള്ള വിക്കിപഠന ശിബിരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഒന്നാണ് ഈ കൈപ്പുസ്തകം.

ഇതിലെ വിവരങ്ങൾ വായിച്ച്, അവയിൽ വേണ്ട തിരുത്തുകൾ, അക്ഷരത്തെറ്റുൾപ്പെടെ തിരുത്തുകൾ വരുത്തുവാൻ താങ്കളുടെ സഹായം ആവശ്യമാണ്. ഒപ്പം വിക്കിപീഡിയയിൽ പുതിയ താളുകൾ സൃഷ്ടിക്കുന്നതും തിരുത്തുന്നതിനും വേണ്ട പ്രാഥമിക ജ്ഞാനം പകരാനുതകുന്ന തരത്തിൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം രൂപ്പെടുത്തുന്നതിന് വേണ്ട സഹായങ്ങൾ താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.--Adv.tksujith (സംവാദം) 17:28, 23 ഏപ്രിൽ 2012 (UTC)[മറുപടി]


എന്റെ ശ്രദ്ധയിൽപെട്ട കുറച്ച് തിരുത്തലുകൾ

  1. തലക്കെട്ട് : വിക്കിപീഡിയ - തുടക്കവും തുടർച്ചയും , ബുക്കിൽ പേജ് 4 , അവസാനത്തേതിന് തൊട്ടുമുന്പുള്ള ഗണ്ഠിക ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഭാഷകളിലുള്ള വിക്കിപീഡിയകളിൽ തിരുത്തലുകൾ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം രണ്ട് ഭാഷകൾ മാത്രമാണ് പറഞ്ഞിട്ടുള്ളത് , പക്ഷെ അടുത്ത വാചകത്തിൽ എടുത്തെഴുതുമ്പോൾ തെറ്റി
  2. പേജ് നമ്പർ 26 തലക്കെട്ട് bold അല്ല വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് നല്ല അറിവു് വേണ്ടേ?
  3. പേജ് നമ്പർ 30, അവസാനത്തെ പാരഗ്രാഫിൽ എഴുതുന്നതിലും എന്ന വാക്ക് രണ്ടു് പ്രാവശ്യം പറഞ്ഞിട്ടൂണ്ട്
  4. പേജ് നമ്പർ 32, രണ്ടാമത്തെ പാരഗ്രാഫ് . പരിഹരിക്കപ്പെടുമെന്നാണ് എന്ന വാക്കിലെ പ വിട്ടുപോയി
  5. പേജ് നമ്പർ 32, വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികൾ എന്തൊക്കെ ? എന്ന ചോദ്യം മുതൽ മുന്പോട്ടുള്ളതെല്ലാം സംവാദത്താളിനെ കുറിച്ചാണെന്ന് മനസ്സിലാക്കാൻപ്രയാസമാണ്

Mirshadk (സംവാദം) 18:22, 30 ഏപ്രിൽ 2012 (UTC)[മറുപടി]

സംഗ്രഹിക്കുക[തിരുത്തുക]

കൈപ്പുസ്തകം സംഗമോത്സവത്തിന് വിതരണം ചെയ്യുവാൻ 200 എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇനിയും 1300 എണ്ണം അച്ചടിക്കാനുണ്ട്. വേഗത്തിൽ ഇത് പൂർണ്ണമാക്കിത്തന്നാൽ അത്രയും വേഗം പ്രിന്റിംഗ് പൂർത്തിയാക്കാം.

എനിക്ക് തോന്നുന്നത്. ഇത് പരമാവധി സംഗ്രഹിക്കണമെന്നാണ്. കൈപ്പുസ്തകം വായിക്കുന്നവർക്ക് വിക്കിപീഡിയ തിരുത്തലിനാവശ്യമായ സാമാന്യ വിവരങ്ങൾ ലഭിക്കണം. എന്തിന് വിക്കിപീഡിയനാവണം എന്ന ചോദ്യത്തിന് ഉത്തരം കിട്ടണം. ആ തരത്തിൽ ഈ പേജിൽ തിരുത്തൽ വരുത്തേണ്ടേ...? 117.206.16.219 04:52, 6 മേയ് 2012 (UTC)[മറുപടി]