വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർ

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ടക്സ്‌ എന്ന പെന്‌ഗ്വിൻഉം വിക്കിപീഡിയ മര്യാദകളുടെ ഗുരുതരമായ ലംഘനവും[തിരുത്തുക]

  talk pageല് ഈ admin നടത്തിയിരിക്കുന്ന അഭിപ്രായ പ്രകടനം തീര്ത്തും അനുചിതവും ഭീഷണിയുടെ സ്വരമുള്ളതുമാണ്.ടക്സ്‌ എന്ന പെന്‌ഗ്വിൻ എന്ന admin നെ desysop ചെയ്യാന് വേണ്ടത്ര ഗുരുതരമായ തെറ്റാണിതെന്നു ഞാന് കരുതുന്നു. ഈ കാര്യം ഉന്നയിക്കുന്നതിന്റെ പേരില് എന്നെ ബ്ലോക്ക് ചെയ്തെന്നു വരാം. എങ്കിലും .... Antiass 09:50, 20 ജനുവരി 2007 (UTC)Reply[മറുപടി]

  മറുപടി : ആദ്യമായി Antiassന്റെ നിരീക്ഷണങ്ങൾക്ക് നന്ദി. ഇവിടെ സൂചിപ്പിക്കപ്പെട്ട എഡിറ്റ് (http://ml.wikipedia.org/wiki/User_talk:59.145.111.68) ഉണ്ടാക്കാനിടയായ സാഹചര്യം ആദ്യമായി വിശദീകരിക്കാം. അന്നോണിമസ് യൂസർ രെജിസ്റ്റർ ചെയ്യുന്നെങ്കിൽ ചെയ്തുകൊള്ളട്ടെ എന്ന് നല്ല ഉദ്ദേശത്തോടുകൂടി മാത്രം ചെയ്തതാണ് അത്. {{Please Login}} എന്ന ഫലകത്തിന്റെ അല്പം മാറ്റം വരുത്തിയ ഒരു പതിപ്പാണ് അവിടെഉപയോഗിച്ചത്. ഐ.പി വിലാസത്തിന്റെ ദുരുപയോഗങ്ങളെ കുറിച്ച് ഒന്നു സൂചിപ്പിക്കാനായാണ് ഏഷ്യ-പസിഫിക് ഐ.പി രെജിസ്ട്രിയിൽ നിന്നും അത്രയും വിവരങ്ങൾ ശേഖരിച്ചത്. അതിന് ഭീഷണിയുടെ സ്വരം എവിടെയാണ് വരുന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ ഉത്തരവാദിത്വമുള്ള വിക്കിപീഡിയൻ എന്ന നിലയിൽ Antiassനു തന്നെ അത് തിരുത്തി എഴുതാവുന്നതല്ലേയുള്ളൂ ?

  ഇനി റിവേർട്ടിങ്ങിനെപ്പറ്റി:ആ ലേഖനം ആംഗലേയ വിക്കിപീഡിയയിലെ ലേഖനത്തിന്റെ പദാനുപദ വിവർത്തനം മാത്രമാണ്. അതിൽ പ്രധാനപ്പെട്ട വാചകങ്ങൾ അനോണിമസ് ഐ.പി നീക്കം ചെയ്യുകയും തെളിവില്ലാത്ത കുറേ വാചകങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ട് 1 റീ റൈറ്റ് ചെയ്യുന്നതിലും എളുപ്പം റിവേർട്ട് ചെയ്യുന്നതാണ് എന്ന് മനസ്സിലായതുകൊണ്ടാണ് അങ്ങനെ ചെയ്തത് അല്ലാതെ അനോണിമസ് യൂസേർസിനോടുള്ള അടങ്ങാത്ത വിരോധം മൂലമൊന്നുമല്ല. ആ ഐ.പിയിൽ നിന്നും വന്ന ഒന്നു രണ്ട് വാചകങ്ങൾ ലേഖനത്തിൽ ചേർത്തിട്ടുമുണ്ട്. പിന്നെ POV വാചകങ്ങൾ അതിലെവിടെയാണ് ഉള്ളതെന്നുവച്ചാൽ നീക്കം ചെയ്യുക, അതിന്റെ ആംഗലേയ പതിപ്പിൽ ഒരു POV പോലും കാണുന്നുമില്ല.

  പിന്നെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ Antiass ഒരു മടിയും കാണിക്കേണ്ട താങ്കളെ അതിന്റെ പേരിൽ ആരും ബ്ലോക്ക് ചെയ്യില്ല. ഇനി ഡീസിസോപിങ്ങിനുള്ള വോട്ടിങ്ങ് ഇതിൽ ആവശ്യമെങ്കിൽ വോട്ടെടുപ്പ് താളിൽ ഒരു എൻ‌ട്രി ഉണ്ടാക്കൂക.

  നന്ദി. ടക്സ്‌ എന്ന പെന്‌ഗ്വിൻ 07:03, 21 ജനുവരി 2007 (UTC)Reply[മറുപടി]


  നാമനിർദ്ദേശം ചെയ്യാനുള്ള യോഗ്യത എന്നു വെച്ചാൽ എന്താ? ചെയ്യപ്പെടുന്ന ആക്ക് 1000 തിരുത്തൊന്നും വേണ്ടേ? എനിക്ക് ഗ്രാമർ അറിയില്ല എന്റെ സംശയമാ -നീലമാങ്ങ — ഈ തിരുത്തൽ നടത്തിയത് 86.60.106.42 (സംവാദംസംഭാവനകൾ)

  നിർജീവ കാര്യനിർവാഹകർ[തിരുത്തുക]

  ഈ രണ്ടു കാര്യനിർവാഹരും കഴിഞ്ഞ ഒരു വര്ഷത്തിനു മേലായി മലയാളം വിക്കിപീഡിയയിൽ അഡ്‌‌മിൻ സംബന്ധമായതോ മറ്റൂ യാതൊരു വിധത്തിലുള്ള പ്രവര്ത്തനവും നടത്തിയിട്ടില്ല എന്നു കാണുന്നു. ആയതിനാൽ അവരിൽ നിന്നു കാര്യനിർവാഹകർ എന്ന പദവി എടുത്തു മാറ്റാം എന്നു തോന്നുന്നു. ഇതിനു വേണ്ടി ഒരു നയം രൂപീഅകരിക്കാവുന്നതാനു. 3മാസത്തില് കൂടുതലോ അല്ലെന്കിൽ 6 മാസത്തിൽ കൂടുതലോ നിർജീവമായിരുന്നാൽ കാര്യനിർവാഹകപദവിയിൽ നിന്നു ഒഴിവാക്കപ്പെടും എന്ന രീതിയിൽ ഒരു നയം. --Shiju Alex|ഷിജു അലക്സ് 17:19, 19 ഒക്ടോബർ 2008 (UTC)Reply[മറുപടി]

  നല്ല നിർദ്ദേശം;യോജിക്കുന്നു --സിദ്ധീഖ് | सिधीक|Sidheeq| صدّيق 18:51, 19 ഒക്ടോബർ 2008 (UTC)Reply[മറുപടി]

  അഡ്മിൻ ലിസ്റ്റിലെ ചർച്ചകൾ സംഗ്രഹിച്ച് ആരെങ്കിലും ഒരു നിർദേശം നയരൂപീകരണത്തിനു വയ്ക്കാമോ (സാദിഖ്?)? --ജേക്കബ് 21:02, 19 ഒക്ടോബർ 2008 (UTC)Reply[മറുപടി]


  എന്തായാലും ഒരു നയം വേണം. --Shiju Alex|ഷിജു അലക്സ് 06:39, 20 ഒക്ടോബർ 2008 (UTC)Reply[മറുപടി]

  കാര്യനിർവാഹകൻ എന്ന വാക്ക് അഡ്മിനിസ്റ്റ്രേറ്റർ എന്നതിനു ഒട്ടും യോജിക്കില്ല. Executive എന്നതിന്റെ മലയാളമാണത്. Administrator ക്ക് മേനോക്കി, മേൽനോട്ടക്കാരൻ എന്നീ പേരുകളാണ്‌ നല്ലത്. മേധാവി എന്ന പേരും ചേരും എന്ന് അഭിപ്രായമുണ്ട്. --VC1975 06:51, 21 മേയ് 2009 (UTC)Reply[മറുപടി]
  കാര്യസ്ഥൻ എന്ന വാക്കാണ് കൂടുതൽ നന്നായി തോന്നുന്നത്. --Vssun (സുനിൽ) 00:59, 13 ജൂലൈ 2011 (UTC)Reply[മറുപടി]

  തമാശ[തിരുത്തുക]

  കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ്‌ സാധിക്കുന്നത്. സമവായത്തിലൂടെയാണോ ഇപ്പോൾ തെ/തിരഞ്ഞെടുക്കുന്നത് -- ലീ 2©©8 /††← 09:26, 11 മേയ് 2009 (UTC)Reply[മറുപടി]

  ഡീസിസോപ്പിങ്[തിരുത്തുക]

  കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുത്തലുകളൊന്നും നടത്താതിരിക്കുകയും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50 തിരുത്തലുകളെങ്കിലും നടത്താത്തതുമായ കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവ്വാഹകർ എന്നു കണക്കാക്കാം. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. ഇത്തരം കാര്യനിർവാഹകർ വീണ്ടും സജീവമാകുമ്പോൾ വോട്ടെടുപ്പു കൂടാതെ തന്നെ കാര്യനിർവാഹകപദവി തിരിച്ചുനൽകേണ്ടതാണ്.


  വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#കാര്യനിർവ്വാഹകർ എന്ന താളിലെ ചർച്ചപ്രകാരം മുകളിൽ ചേർത്തിരിക്കുന്ന ഖണ്ഡിക ഈ നയത്തിൽ കൂട്ടിച്ചേർക്കാനുദ്ദേശിക്കുകയാണ്. ചർച്ച പഞ്ചായത്തിൽത്തന്നെ തുടരുക. പഞ്ചായത്തിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ മുകളിലെ വാചകങ്ങളിലും നിബന്ധനകളിലും മാറ്റം വരുത്താവുന്നതാണ്. --Vssun (സുനിൽ) 10:59, 30 ഡിസംബർ 2010 (UTC)Reply[മറുപടി]

  സമവായമാകാത്തതിനാൽ ഇത് ചേർത്തില്ല. --Vssun (സുനിൽ) 00:59, 13 ജൂലൈ 2011 (UTC)Reply[മറുപടി]

  തുടർചർച്ചകൾക്കുശേഷം, ഇത് നയമാക്കി. --Vssun (സംവാദം) 17:20, 30 മാർച്ച് 2012 (UTC)Reply[മറുപടി]

  പ്രത്യേക അവകാശങ്ങൾ[തിരുത്തുക]

  പുതിയ ഉപയോക്തൃ അവകാശങ്ങൾ പ്രാവർത്തികമായതോടെ, താഴെപ്പറയുന്ന ഖണ്ഡിക ഈ താളിൽ ചേർക്കാം എന്നു കരുതുന്നു.

  --Vssun (സുനിൽ) 06:42, 9 ജൂലൈ 2011 (UTC)Reply[മറുപടി]

  ഇതൊരു നല്ല കാര്യമാണ്. സജീവരായ മറ്റു ഉപയോക്താക്കൾക്ക് ഒരു പ്രോത്സാഹനവുമാണ്. --RameshngTalk to me 05:42, 10 ജൂലൈ 2011 (UTC)Reply[മറുപടി]
  അവകാശങ്ങൾ കൊടുക്കാൻ വോട്ടെടുപ്പൊക്കെ വേണോ? എടുത്തുകളയാവുന്ന അവകാശങ്ങളാകുമ്പോൾ ഒരഭ്യർത്ഥനാ താളുണ്ടാക്കിയിട്ട് അവിടെ ആവശ്യപ്പെടുന്ന ഉപയോക്താവിനു ഒരു 100 (?) നല്ല തിരുത്തലുകളെന്നോ മറ്റോ ഒരു കാര്യനിർവ്വാഹകനു ബോദ്ധ്യപ്പെട്ടാൽ അതങ്ങ് കൊടുക്കാം-പ്രവീൺ:സം‌വാദം 15:40, 11 ജൂലൈ 2011 (UTC)Reply[മറുപടി]
  ഇംഗ്ലീഷ് വിക്കി മാതൃകയാക്കി ഇവിടെ ഒരു നിർദ്ദേശം താൾ തയ്യാറാക്കിയിട്ടുണ്ട്. സ്വതേ റോന്തുചുറ്റുന്നവർ ഏകദേശ പരിഭാഷ നടത്തിയിട്ടുണ്ട്, റോന്തു ചുറ്റുന്നവർ, മുൻപ്രാപനം ചെയ്യുന്നവർ എന്നീ താളുകളുടെ പരിഭാഷ ബാക്കിയുണ്ട്--കിരൺ ഗോപി 05:28, 12 ജൂലൈ 2011 (UTC)Reply[മറുപടി]
  വോട്ടെടുപ്പ് വേണം എന്ന സൂചന വന്നിട്ടുണ്ടോ? വോട്ടെടുപ്പില്ലാതെ തന്നെ നൽകാം എന്നാണ് ഉദ്ദേശിച്ചത്. --Vssun (സുനിൽ) 17:12, 12 ജൂലൈ 2011 (UTC)Reply[മറുപടി]
  പ്രത്യേകം താളുകൾ തുടങ്ങുന്നതിനാൽ, അവയിലേക്കുള്ള കണ്ണികൾ ഈ താളിൽ ചേർത്താൽ മതിയാകും. ഈ ഖണ്ഡിക ചേർക്കേണ്ടതില്ല. --Vssun (സുനിൽ) 01:00, 13 ജൂലൈ 2011 (UTC)Reply[മറുപടി]
  വോട്ടെടുപ്പിനെപ്പറ്റി പറയുന്നില്ല. എങ്കിൽ കൂടിയും ഇവിടെ ചർച്ച ചെയ്തു തീരുമാനിക്കുന്നതാവും നല്ലത്.--കിരൺ ഗോപി 06:03, 13 ജൂലൈ 2011 (UTC)Reply[മറുപടി]

  നിർജീവ കാര്യനിർവാഹകരുടെ മാനദണ്ഡം[തിരുത്തുക]

  • കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുത്തലുകളൊന്നും നടത്താതിരിക്കുകയും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50 തിരുത്തലുകളെങ്കിലും നടത്താത്തതുമായ കാര്യനിർവാഹകരെ നിർജീവമായി കണക്കാക്കാം എന്നാണ് നയം. ഇതു രണ്ടും വേണമെന്ന് നിർബന്ധമാണോ? അതായത്:
  • ഒരു കാര്യനിർവാഹകൻ കഴിഞ്ഞ ആറുമാസമായി തിരുത്തലുകൾ നടത്തിയിട്ടില്ലെങ്കിലും ഒരു വർഷത്തിനുള്ളിൽ 50-ലധികം തിരുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിൽ ഈ മാനദണ്ഡം ബാധകമാകില്ലല്ലോ?
  • ഒരു വർഷത്തിനുള്ളിൽ 50-ൽ താഴെയേ (പത്ത് തിരുത്തലുകൾ എന്ന് കരുതാം) തിരുത്തലുകൾ നടത്തിയിട്ടുള്ളൂ, പക്ഷേ ആറുമാസത്തിനുള്ളിൽ ഒന്നോ രണ്ടോ തിരുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലോ?
  • രണ്ടു മാനദണ്ഡങ്ങളും വേറെ വേറെ ബാധകമാക്കണം എന്ന് തീരുമാനിക്കാൻ ഒരു ചർച്ച നടത്തണോ?--അജയ് ബാലചന്ദ്രൻ (സംവാദം) 10:43, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]
  രണ്ടും ബാധകമാണെന്നുദ്ദേശിച്ചുതന്നെയാണ് നയം നിർദ്ദേശിച്ചിരുന്നത്. നിലവിലുള്ളത് മതിയെന്നാണ് എന്റെ അഭിപ്രായം. മാറ്റം ആവശ്യമെങ്കിൽ ചർച്ച നടത്താവുന്നതാണ്. --Vssun (സംവാദം) 11:18, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]
  ഇതിൽ നിന്ന് മനസ്സിലാകുന്നത്
  1. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ തിരുത്തുകളൊന്നുമില്ലെങ്കിൽ നിർജ്ജീവകാര്യനിർവാഹകനാകും.
  2. അഥവാ ആറുമാസത്തിനുള്ളിൽ തിരുത്തുകൾ നടത്തിയിട്ടുണ്ടെങ്കിൽത്തന്നെ കഴിഞ്ഞ ഒരു വർഷത്തെ ആകെ തിരുത്തുകൾ 50 ഇല്ലെങ്കിലും നിർജ്ജീവ കാര്യനിർവാഹകനാകും.

  രണ്ടാമത്തെ പോയിന്റ് ഇങ്ങനെയല്ല ഉദ്ദേശിച്ചതെങ്കിൽ അവ്യക്തത ഉണ്ട് എന്ന് മനസ്സിലാക്കാം. അങ്ങനെയെങ്കിൽ ചർച്ച ചെയ്ത വ്യക്തത വരുത്തുന്നതായിരിക്കും ഉചിതം. --സിദ്ധാർത്ഥൻ (സംവാദം) 11:34, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  രണ്ടു കണ്ടീഷനും പാലിക്കുന്നുണ്ടെങ്കിൽ എന്നാണ് ഉദ്ദേശിച്ചത്. അതായത് ആറു മാസത്തിനുള്ളിൽ തിരുത്തുകളുണ്ടെങ്കിൽ നിർജ്ജീവമല്ല. --Vssun (സംവാദം) 11:42, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  (നമ്മുടെ സർക്കാർ നയങ്ങൾ പോലെ) അവർക്ക് കുറേക്കൂടി ഇളവു നൽകുകയാണ് ചെയ്യുന്നത്. ഇതിൽ മാറ്റം വരുത്തണമെന്നു തോന്നുന്നില്ല. ശരിക്കും ഒരു വർഷം നൽകുന്നതായി കണക്കാക്കാൻ പറ്റും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ തിരുത്തുകളൊന്നുമില്ലെന്നു കണ്ടാലും, ഒരു വർഷം ആകെ കണക്ക് എടുക്കുമ്പോൾ 50 തിരുത്ത് കണ്ടാൽ മതി. 49 ഉള്ളെങ്കിൽ ഒഴിവാക്കാൻ നോട്ടീസിടാം.--Roshan (സംവാദം) 13:01, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  എങ്കിൽ മാനദണ്ഡമൊന്നു മറിച്ചിടണം. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുത്തലുകളൊന്നും നടത്താതിരിക്കുകയും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50 തിരുത്തലുകളെങ്കിലും നടത്താത്തതുമായ എന്നത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50 തിരുത്തലുകളെങ്കിലും നടത്താത്തതും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുത്തലുകളൊന്നും നടത്താതിരിക്കുകയും എന്നാക്കിയാൽ ഈ അവ്യക്തത ഇല്ലാതാകും. ഇങ്ങനെ വരുമ്പോൾ മാനദണ്ഡങ്ങൾ താഴെ പറയും പ്രകാരം വ്യാഖ്യാനിക്കാം.
  1. കഴിഞ്ഞ ഒരു വർഷത്തെ ആകെ തിരുത്തുകൾ 50 ഇല്ലെങ്കിൽ നിർജ്ജീവ കാര്യനിർവാഹകനാകും.
  2. എങ്കിലും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരു തിരുത്തെങ്കിൽ ഉണ്ടെങ്കിൽ അയാൾക്ക് ഇളവ് നല്കാം. അതായത് 2012 ജനുവരി 1-ന് തിരുത്ത് നടത്തിയ ഒരാൾ 2012 ഡിസംബറിൽ അഞ്ച് തിരുത്തുകൾ നടത്തിയെന്നിരിക്കട്ടെ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ ആകെ തിരുത്തുകൾ 50 വേണമെന്ന നിബന്ധന മാത്രം ബാധകമാക്കിയാൽ 2013 ജനുവരി 2-ന് ഇദ്ദേഹം നിർജ്ജീവ കാര്യനിർവാഹകനായിപ്പോകും. ഇതിൽ നിന്ന് ഇളവ് നല്കാൻ രണ്ടാമത്തെ മാനദണ്ഡമായ ആറുമാസത്തിൽ ഏതെങ്കിൽ തിരുത്തൽ എന്ന മാനദണ്ഡം പ്രയോജനപ്പെടും. --സിദ്ധാർത്ഥൻ (സംവാദം) 14:00, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]
  തിരിച്ചും മറിച്ചുമിട്ടാലും എനിക്ക് ഒരുപോലെത്തന്നെയാണ് തോന്നുന്നത്. മറിച്ചിടുന്നതിലും നല്ലത് താഴെക്കാണുന്നപോലെ പോയിന്റ് വൈസ് ആയി എഴുതുന്നതായിരിക്കും.

  താഴെക്കാണുന്ന വ്യവസ്ഥകൾ രണ്ടും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകനെ നിർജ്ജീവമെന്ന് കണക്കാക്കാം.

  1. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
  2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല.

  --Vssun (സംവാദം) 17:24, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  float--അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 2 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  Yes check.svg - അങ്ങനെ മാറ്റിയെഴുതി. --Vssun (സംവാദം) 05:42, 2 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  Sadik Khalid[തിരുത്തുക]

  നയമനുസരിച്ച് സാദിക്കിന്റെ സിസോപ്പ്, ക്രാറ്റ് ഫ്ലാഗുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. [1] കാണുക. --Vssun (സംവാദം) 11:40, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  പൂർത്തിയായി. --സിദ്ധാർത്ഥൻ (സംവാദം) 14:07, 1 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  ഇതേ പോലുള്ള സംഗതി ചെയ്യുമ്പോൾ ചുരുങ്ങിയ പക്ഷം പ്രസ്തുത ഉപയൊക്താവിന്റെ സംഭാവനകൾ മാനിച്ചെങ്കിലും ആദ്യം അവരെ അറിയിച്ച് ഒരു മുന്നറിയിപ്പ് കൊടുത്ത് അതിനു ശെഷം ഫ്ലാഗ് മാറ്റുന്നതാണ് ഭംഗി. ഇത് നശീകരണ പ്രവർത്തനത്തിലെ ബ്ലോക്കിങ്ങ് പോലെ ഉടനടി തടഞ്ഞ് ഒഴിവാക്കേണ്ട സംഗതി ഒന്നും അല്ലല്ലോ. --ഷിജു അലക്സ് (സംവാദം) 17:36, 11 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  സംവാദത്താളിലെ സന്ദേശത്തിന് (വേറെ വിഷയത്തെക്കുറിച്ചുള്ളത്) മറുപടി കണ്ടിട്ടില്ല. വിവരം സൂചിപ്പിച്ച് മെയിൽ അയച്ചിരുന്നു. ഫ്ലാഗ് മാറ്റിയ വിവരം സംവാദത്താളിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിർജ്ജീവകാര്യനിർവാഹകനെ ഡീസിസോപ്പ് ചെയ്യുന്നത് ബ്ലോക്കിങ് പോലെ ഒരു നടപടിയല്ല എന്നു വിശ്വസിക്കുന്നതിനാൽ ഇത് മതിയാകും എന്നാണ് കരുതുന്നത്. --Vssun (സംവാദം) 08:23, 12 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  ചർച്ചയിൽ പങ്കെടുത്തതുകൊണ്ട് സംസാരിക്കുന്നു. ആദ്യം എനിക്കും തോന്നി നടപടി ശരിയായിരുന്നില്ലെന്ന് മെയിൽ അയച്ചെന്നു ഇവിടെ സൂചിപ്പിച്ചതിനാൽ തെറ്റില്ല--Roshan (സംവാദം) 09:05, 12 ഏപ്രിൽ 2013 (UTC)Reply[മറുപടി]

  Template problem[തിരുത്തുക]

  {{Admin}} ടെമ്പ്ലേറ്റിനെന്തെങ്കിലും കുഴപ്പമുണ്ടോ? നിലവിലുള്ള കാര്യനിർവ്വാഹകർ എന്നതിൽ ഉപയോഗിച്ചിരിക്കുമ്പോ ഉപയോക്തൃനാമം മാത്രം വരുന്നില്ലല്ലോ. --RameshngTalk to me 04:59, 16 ജനുവരി 2018 (UTC)Reply[മറുപടി]

  @ഉ:rameshng ശരിയാക്കി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:16, 16 ജനുവരി 2018 (UTC)Reply[മറുപടി]
  നന്ദി..--RameshngTalk to me 18:00, 16 ജനുവരി 2018 (UTC)Reply[മറുപടി]

  Citation/CS1/Configuration[തിരുത്തുക]

  Citation/CS1 ഘടകത്തിന്റെ താളിൽ തിരുത്തൽ നിർദ്ദേശം നൽകിയിട്ടുണ്ട്, കാര്യനിർവ്വാഹകരായവർ (@Jacob.jose:, @Razimantv:, @Kiran Gopi:, @Sreejithk2000:, @Fotokannan:, @Irvin calicut:, @Ranjithsiji:) സഹായിക്കണം. – (ഹരിത് · സംവാദം) 11:40, 21 ഏപ്രിൽ 2022 (UTC)Reply[മറുപടി]