വിക്കിപീഡിയ സംവാദം:അപ്‌ലോഡ്/കരട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദയവായി ഡിസൈൻ ലളിതമാക്കി വെയ്ക്കുക. ഡിസൈൻ ധാരാളിത്തവും ലാളിത്യവും ഒന്നിച്ചു പോവുക മിക്കവാറും അസാദ്ധ്യമാണ്. അനാവശ്യ അറിയിപ്പുകൾ ഒഴിവാക്കുക. --പ്രവീൺ:സംവാദം 14:40, 2 നവംബർ 2010 (UTC)[മറുപടി]

ഇത് വല്ലാതെ കോമ്പ്ലിക്കേറ്റഡാണ്. ഇപ്പോഴത്തെപ്പോലെ ലളിതമാക്കി നിർത്താൻ വഴിയൊന്നുമില്ലേ? --റസിമാൻ ടി വി 15:14, 2 നവംബർ 2010 (UTC)[മറുപടി]

അപ്‌ലോഡ് താളീൽ ഒരു പരിധിക്കപ്പുറം കർശ‌നനിലപാട് എടുക്കരുത്. കോമൺസിനെ കുറിച്ച് അറിയുന്നവർ അവിടെയേ അത് കയറ്റൂ. പക്ഷെ പുതുതായി വരുന്ന പലർക്കും യൂണിഫഐഡ് അംഗത്വമോ കോമൺസ് അംഗത്വമോ ഉണ്ടാവില്ല എന്നോർക്കുക. അവക്കൊക്കെ ഇതേ പോലുള്ള കർശ‌നനിലപാട് പ്രശ്നമുണ്ടാക്കും. അത് മൂലം നമുക്ക് നല്ല ഒരുപയോക്താവിനെ നഷ്ടപ്പെടാൻ പോലും ഈ ഒരു കാരണം മതി.

മലയാളം വിക്കിയിൽ കയറ്റുന്ന സ്വന്തന്ത്രാനുമതിയുള്ള ചിത്രങ്ങൾ ബോട്ടോ മറ്റോ ഉപയോഗിച്ച് കോമൺസിൽ കയറ്റാം എന്ന ഉപായം നമുക്ക് എപ്പ്പൊഴും ഉണ്ടെന്ന് മറക്കാതിരിക്കുക. അതിനാൽ അക്കാര്യത്തിൽ ഒരു പരിധിക്കപ്പുറം കർശനനിലപാടെടുക്കാതിരിക്കലാണു് നല്ലത്. അപ്‌ലോഡ് താൾ ലളിതമായിരിക്കട്ടെ.--ഷിജു അലക്സ് 15:22, 2 നവംബർ 2010 (UTC)[മറുപടി]

കോമൺസിൽ കയറ്റുന്നതിന്റെ ഗുണവും ലിങ്കും കൊടുക്കുന്നത് ഒരു കർശന നിലപാടല്ല, നല്ലത് പറഞ്ഞ് കൊടുക്കൽ മാത്രമാണ്. ഒരു അറിയിപ്പ് എന്ന നിലയിൽ അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ മുകളിൽ കൊടുക്കേണ്ടതുമുണ്ട്. കോമൺസിലേ കയറ്റാവൂ എന്നൊരു ഭാഷ അവിടെ ഉപയോഗിക്കാത്തിടത്തോളം ഇത് ഉപയോക്താക്കളെ പേടിപ്പിക്കുമെന്നോ നഷ്ടപ്പെടാൻ ഇടയാക്കുമെന്നോ കരുതാൻ വയ്യ.
ഒരുപാട് നിറങ്ങളും ബോർഡറുകളും വിക്കിയുടെ രീതി അല്ലാത്തതിനാൽ അത് ഒഴിവാക്കേണ്ടതുണ്ട്. ഞാൻ അത് ചേർത്ത ബിനുവിനോട് ഇക്കാര്യം സംവാദം താളിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴുള്ള ടെക്സ്റ്റ് അധികമാണെന്ന് കരുതുന്നില്ല. എന്റെ അഭിപ്രായത്തിൽ ഈ താളിൽ വേണ്ടത് ഇത്രയും കാര്യങ്ങളാണ്
  1. സ്വതന്ത്ര ചിത്രങ്ങൾ കോമൺസിൽ കയറ്റാൻ ഉള്ള ലിങ്കും, കോമൺസിൽ കയറ്റുന്നതുകൊണ്ടുള്ള ഗുണങ്ങളും.
  2. സ്വതന്ത്ര ചിത്രങ്ങൾ മലയാളം വിക്കിയിൽ കയറ്റാൻ ഉള്ള ലിങ്ക്
  3. {{Album cover fur}}, {{Book cover fur}}, {{Film cover fur}}, {{Film poster fur}}, {{Logo fur}}, {{Non-free use rationale}} തുടങ്ങിയ ഫലകങ്ങൾക്കായി വ്യത്യസ്ഥ ലിങ്കുകൾ (ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതുപോലെ)
--ശ്രീജിത്ത് കെ (സം‌വാദം) 17:52, 2 നവംബർ 2010 (UTC)[മറുപടി]
നിറങ്ങൾ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം, 1 ആഴ്ച, ഉപഭോക്താക്കൾ വേണ്ട എന്ന് പറഞ്ഞാൽ മാറ്റം വരുത്താം എന്നാണ് എന്റെ അഭിപ്രായം, മാത്രമല്ല വിക്കി രീതിയിലും തുടക്കത്തിൽ നിന്നും ഇവിടെ വരെ ഒരുപാട് മാറ്റങ്ങൾ വന്നല്ലോ, vector skin തന്നെ അതിൻ ഉദാഹരണമല്ലേ...--♔ കളരിക്കൻ ♔ | സംവാദം 19:18, 2 നവംബർ 2010 (UTC)[മറുപടി]
യൂണിഫഐഡ് അംഗത്വമോ കോമൺസ് അംഗത്വമോ ഉണ്ടാവില്ല എന്നോർക്കുക --- ഇപ്പോൾ ഇതിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു, ഇവിടെ ലോഗിൻ ചെയ്ത ഉപയോക്താവ് കോമ്മൺസ് ലിങ്ക് ഞെക്കുന്നതോടെ ഓട്ടോമാറ്റിക്കായി അവിടെയും അംഗമാകും (auto confirmation is problem)..അപ്പോ പിന്നെ ഇത് ഒരു പ്രശ്നമാണോ..?? --♔ കളരിക്കൻ ♔ | സംവാദം 19:21, 2 നവംബർ 2010 (UTC)[മറുപടി]
ഓട്ടോമാറ്റിക്കായി അവിടെയും അംഗമാവണമെങ്കിൽ യൂസർ തന്റെ അക്കൗണ്ടിൽ യൂണിഫൈഡ് അംഗത്വം എനേബിൾ ചെയ്തിരിക്കണം (ഞാൻ ഇത് ചെയ്തത് ഇന്നാണ്). പിന്നെ ഇപ്പോഴുള്ള കൊടൂത്തിരിക്കുന്ന നിറം പേഴ്സണലി എനിക്ക് ഇഷ്ട്ടപ്പെട്ടില്ല !! ഒരു ഇളം നീല നിറത്തെ ഞാൻ സപ്പോർട്ടുന്നു .

--Hrishi 20:08, 2 നവംബർ 2010 (UTC)[മറുപടി]

ഡിസൈൻ ഇംഗ്ലീഷ് വിക്കിയിലേത് പോലെ ലളിതമാക്കണമെന്ന് അഭിപ്രായപ്പെടുന്നു. --195.229.237.36 04:51, 3 നവംബർ 2010 (UTC)[മറുപടി]

ഇത് ഞാനാണേ! :) --ജുനൈദ് | Junaid (സം‌വാദം) 05:46, 3 നവംബർ 2010 (UTC)[മറുപടി]
ഇപ്പോഴത്തേത് കൊള്ളാം....--♔ കളരിക്കൻ ♔ | സംവാദം 09:49, 3 നവംബർ 2010 (UTC)[മറുപടി]

അപ്+ലോഡ് ഫോം[തിരുത്തുക]

ഇപ്പോഴത്തേത് കുഴപ്പമില്ല എന്ന് തോന്നുന്നു. --RameshngTalk to me 17:36, 6 നവംബർ 2010 (UTC)[മറുപടി]

അപ്ലോഡ് ഫോം കുഴപ്പമില്ല, പ്രമാണങ്ങളുടെ തരങ്ങൾ ഒന്നുകൂടി വിപുലീകരിക്കണം എന്ന് തോന്നുന്നു, ഉപഭോക്താവിന് സംശയം ഉണ്ടാവരുതല്ലോ...--♔ കളരിക്കൻ ♔ | സംവാദം 06:21, 7 നവംബർ 2010 (UTC)[മറുപടി]
ഏത് തരമാണ് വിട്ടുപോയിട്ടുള്ളത്? --ശ്രീജിത്ത് കെ (സം‌വാദം) 08:14, 12 ഡിസംബർ 2010 (UTC)[മറുപടി]

കുഴപ്പമില്ല. പക്ഷേ ഒന്നു കൂടി പരിഷ്കരിക്കണമെന്നാണ് എന്റെ അഭിപ്രായം. സംഗതി ലളിതവും എളുപ്പവും ആയിരുന്നാൽ പുതുതായി വരുന്ന ഉപയോക്താവിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. --ലിജോ ഫിലിപ്പ് സണ്ണി 17:57, 12 ഡിസംബർ 2010 (UTC)[മറുപടി]

പകർപ്പവകാശസ്വാതന്ത്ര്യമുള്ള പ്രമാണം ഇവിടെ അപലോഡിയാൽ തന്നത്താനെ കോമൺസിലേക്ക് പോയിക്കോളുകയില്ലേ? അതോ നേരിട്ട് കോമൺസിൽ പോകണമോ? ചിലപ്പോൾ കോമൺസിലുള്ള പടങ്ങൾ ചിലലേഖനങ്ങളിൽ ചേർക്കുമ്പോൾ കിട്ടുന്നില്ല. അതുകൊണ്ടാണ് ചോദിച്ചത് --Ranjith Siji - Neon » Discuss 02:02, 15 ഡിസംബർ 2010 (UTC)[മറുപടി]

തന്നെത്താനെ കോമൺസിലേയ്ക്ക് പോകില്ല. ആരെങ്കിലും അത് കോമൺസിലേയ്ക്ക് നീക്കണം. കോമൺസിലുള്ള എല്ലാ ചിത്രവും മലയാളം വിക്കിയിൽ ഉപയോഗിക്കാവുന്നതാണ്. ഏത് ചിത്രമാണ് ഉൾപ്പെടുത്താൻ കഴിയാതെയിരുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും സഹായിക്കാതിരിക്കില്ല. --ശ്രീജിത്ത് കെ (സം‌വാദം) 19:11, 30 ഡിസംബർ 2010 (UTC)[മറുപടി]

Hi. I have blocket your bot on svwp because the mandatory bot-template with a link to the owner that should be placed on the user page is missing. See here for more information. -- Tegel 12:57, 17 ഡിസംബർ 2010 (UTC)[മറുപടി]

ചെറിയ മാറ്റങ്ങൾ[തിരുത്തുക]

കുറച്ചുകൂടി ലളിതമാക്കിയിട്ടുണ്ട്. PrinceMathew 09:27, 30 ഡിസംബർ 2010 (UTC)[മറുപടി]