വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:WLW20 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Wiki Loves Women South Asia 2020-ml.svg


വിക്കി ലൗസ് വിമെൻ 2020പങ്കെടുക്കുന്നവർതുടങ്ങാവുന്ന ലേഖനങ്ങൾ


വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ് വിക്കി ലൗസ് വിമെൻ 2020. 2020 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 2020 മാർച്ച് 31 ന് അവസാനിക്കുന്ന ഈ പദ്ധതിയിൽ ഈ വർഷം സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങൾക്കുപുറമെ പുരാണത്തിലെ സ്ത്രീകൾ, നാടോടിക്കഥകളിലെ വനിതാ യോദ്ധാക്കൾ, നാടോടി കലാകാരികൾ, മന്ത്രവാദികൾ, യക്ഷിക്കഥകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.

ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്.

നിയമങ്ങൾ[തിരുത്തുക]

ഒരു ലേഖനം വിക്കി ലൗസ് വിമെൻ 2020 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം 2020 ഫെബ്രുവരി 1 നും 2020 മാർച്ച് 31 നും ഇടയിൽ വിപുലീകരിച്ചതോ സൃഷ്ടിച്ചവയോ ആയിരിക്കണം.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.

സംഘാടനം[തിരുത്തുക]

പേര് ചേർക്കുക[തിരുത്തുക]

2020 മാർച്ച് 31, 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ലേഖനങ്ങൾ സമർപ്പിക്കുക[തിരുത്തുക]

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

ഫലകം[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കി ലൗസ് വിമെൻ 2020|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{വിക്കി ലൗസ് വിമെൻ 2020|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

ഉപയോഗപ്രദമായ ലിങ്കുകൾ[തിരുത്തുക]