Jump to content

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:WLW19 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും കൂടുതൽ സ്ത്രീകളെപ്പറ്റിയുള്ള ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് വിക്കി ലൗസ് വിമെൻ 2019.

അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് ചേർന്നാണ് ഈ ലേഖന തിരുത്തൽയജ്ഞം സംഘടിപ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ മെറ്റാ പേജ് ഇവിടെ.

ഇതുവരെ 526 ലേഖനങ്ങൾ

ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്.

വിഷയങ്ങൾ

[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ വനിതകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, വനിതകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. വനിതകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ എല്ലാവർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാവുന്നതാണ്. വനിതകളും മറ്റുലിംഗങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരു ലേഖനവും ഈ പദ്ധതിയിലേക്ക് ചേർക്കാവുന്നതാണ്. പ്രധാന ഫോക്കസ് താഴെപ്പറയുന്ന വിഷയങ്ങൾക്കാണ്.

 • ഫെമിനിസം
 • വനിതകളുടെ ജീവചരിത്രം
 • ലിംഗസമത്വം അടിസ്ഥാനമായ വിഷയങ്ങൾ

സമ്മാനങ്ങൾ

[തിരുത്തുക]
 • 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് വിക്കിവിമെന്റെ വകയായി പോസ്റ്റ്കാർഡുകൾ അയക്കുന്നതാണ്.

നിയമങ്ങൾ

[തിരുത്തുക]
 • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
 • ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
 • ഫെബ്രുവരി 10 നും മാർച്ച് 31 നും ഇടക്ക് ആയിരിക്കണം ലേഖനം നിർമ്മിച്ചത്.
 • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
 • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
 • സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
 • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
 • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
 • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.

സംഘാടനം

[തിരുത്തുക]

പങ്കെടുക്കുന്നവർ

[തിരുത്തുക]

തുടങ്ങാവുന്ന ലേഖനങ്ങൾ

[തിരുത്തുക]
പരിഭാഷപ്പെടുത്താവുന്ന ലേഖനങ്ങൾ മലയാളം
en:Love marriage പ്രണയ വിവാഹം
en:Child marriage in India ഇന്ത്യയിലെ ശൈശവ വിവാഹം
en:Child marriage among Muslims in Kerala കേരളത്തിലെ മുസ്ലീങ്ങളുടെ ഇടയിലുള്ള ശൈശവവിവാഹം
en:Child Marriage Restraint Act ശൈശവ വിവാഹ നിരോധന നിയമം
en:Chinnari Pellikuthuru ചിന്നരി പെല്ലിക്കുത്തുറു
en:The Prohibition of Child Marriage Act, 2006 ശൈശവവിവാഹ നിരോധന നിയമം, 2006
en:The Hindu Marriage Act, 1955 ഹിന്ദു വിവാഹ നിയമം
en:Hindu Widows' Remarriage Act, 1856 ഹിന്ദു വിധവാ പുനർവിവാഹ നിയമം, 1856
en:Malabar Marriage Act, 1896 മലബാർ വിവാഹ നിയമം, 1896
en:Marriage Laws Amendment Bill വിവാഹനിയമ ഭേദഗതി ബിൽ
en:Wu Zetian Wu Zetian
en:Alice Coachman Alice Coachman

കൂടുതൽ ലേഖനങ്ങൾ കാണുക >>

ഇന്ത്യൻ സ്ത്രീകളുടെ ജീവചരിത്രങ്ങൾ

[തിരുത്തുക]
Female Biographies from India
en:Avnita Bir അവ്നിത ബിർ
en:Upinderjit Kaur ഉപീന്ദർജിത് കൗർ
en:Bebe Nanaki ബീബി നാനകി
en:Prem Lata Sharma പ്രേം ലത ശർമ്മ
en:Harsimrat Kaur Badal ഹർസിമ്രത് കൗർ ബാദൽ
en:Charanjit Kaur Bajwa ചരൺജിത് കൗർ ബാജ്വ

കൂടുതൽ ലേഖനങ്ങൾ കാണുക >>

കേരളത്തിൽ നിന്നുള്ള സ്ത്രീകൾ

[തിരുത്തുക]
en:Abhaya Hiranmayi അഭയ ഹിരണ്മയി
en:Adah Sharma ആദ ശർമ്മ
en:Aditi Rai അദിതി റായ്
en:Aditi Ravi അതിഥി രവി
en:Akshara Kishor അക്ഷര കിഷോർ
en:Alka Ajith അലക അജിത്‌

കൂടുതൽ ലേഖനങ്ങൾ കാണുക >>

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 526 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 15 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കി ലൗസ് വിമെൻ 2019|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കി ലൗസ് വിമെൻ 2019|created=yes}} 

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{വിക്കി ലൗസ് വിമെൻ 2019|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് -(ഒപ്പ്)