Jump to content

വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/തൃശൂർ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Meetup/2008 October എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഴിഞ്ഞ ദിവസം വികിയൻ: അഭിയുമായി ചാറ്റിയപ്പോൾ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമർശിക്കുകയുണ്ടായി. അടുത്ത മാസം (ഒക്ടോബറിൽ) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ? ഒരു ചെറിയ ഒത്തുകൂടൽ പോലെ എന്തെങ്കിലും പറ്റുകയാണെങ്കിൽ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവർക്കൊരു പ്രചോദനമാകും.. - രമേശ് Rameshng

നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കിൽ ഹർത്താൽ വരണം. ചാലക്കുടിയിൽ വരൂമ്പോൾ വിളിക്കൂ നമുക്ക് കൂടാം.
ചൾസ്കി Challiyan
എല്ലാവർക്കും വരാൻ സൌകര്യമുള്ള ദിവസങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞാൽ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കിൽ കൂടുതൽ സന്തോഷം ;)
അഭി Abhishek Jacob


ഒക്റ്റോബർ 1,2,3, ആഴ്ചോസ് ഞാൻ ബിസിയാർക്കും....ലപ്പൊ പരീക്ഷാന്ന് പറേണ ഒരു സാധനമുണ്ടാം.... അഭിക്ക് വേണ്ടേലും എനിക്ക് വേണം.....
ജെസ്സെ -Atjesse


നിലവിൽ കൂടുതൽ പേർ സമ്മതം അറിയിച്ചത താഴെ പറയുന്നു. തീയതി: 2008 ഒക്ടോബർ 26 ഞായറാഴ്ചയോ ഒക്ടോബർ 27 തിങ്കളാഴ്ച ആണു. സ്ഥലം: തൃശൂര്/ചാലക്കുടി. (കേരളത്തിന്റെ എല്ലാഭാഗത്തു നിന്നും വന്നെത്താനുള്ള സൗകര്യം/ കൂടുതൽ വിക്കിപീഡിയർ ഉള്ള സ്ഥലം) --Shiju Alex|ഷിജു അലക്സ് 16:56, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

നവംബറായിരുന്നെങ്കിൽ വർഷത്തിലൊരിക്കൽ വന്നു പോകുന്ന എനിക്കും പങ്കെടുക്കാമായിരുന്നു. നവംബർ 3 മുതൽ 28 വരെ ഞാനുണ്ടാവും --Tux the penguin 17:22, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

ആ വരവ് ഒരാഴ്ച നേരത്തെയാക്കൂ. ദീപാവലിയുടെ അവുധിക്കു പലരും നാട്ടിലെത്തുന്ന സമയമാണു ഒക്ടോബർ അവസാനവാരം. അല്ലെങ്കിൽ പിന്നെ ഡിസംബർ അവസാനമാണു കൂടുതൽ പേർ നാട്ടിലെത്തുന്ന സമയം.--Shiju Alex|ഷിജു അലക്സ് 17:30, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒക്ടോബർ അവസാനവാരം ആണെങ്കിൽ ഞാൻ പങ്കെടുക്കാം.--Anoopan| അനൂപൻ 17:28, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

നവംബറിലേ വരാൻ പറ്റൂ. ടിക്കറ്റ് കൺഫേം ചെയ്തു. പീക്ക് ടൈമാണ്‌ കാൻസൽ ചെയ്താൽ പണി ആവും. ആ മോഹം ഞാൻ തൽക്കാലം ഉപേക്ഷിക്കുന്നു. പിന്നെപ്പോഴെങ്കിലും മീറ്റാം‌! --ടക്സ് എന്ന പെൻ‌ഗ്വിൻ 05:40, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

സൌകര്യമുള്ള തിയതികൾ ഓക്ടോബർ 18, 19, 25, 26 സൌകര്യമുള്ള സ്ഥലം - തൃശ്ശൂർ ജില്ലയിലെവ്വിടെയും.... ഇനിപ്പൊ കേരളത്തിലെവിടെയായാലും കുഴപ്പമില്ല.. രമേശ്‌‌|rameshng 09:05, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

സന്തോഷം ഈ കാര്യം അറിഞ്ഞതിൽ!! പഴയ മീറ്റ് മറന്നിട്ടില്ല. ചള്ളിയനും മറന്നിട്ടുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.:) ഞാനും ശ്രമിക്കാം. നല്ല ജോലിതിരക്കാണ് അത് കൊണ്ട് ബുദ്ധിമുട്ടാണ്. എന്നാലും നന്നായി ആഗ്രഹിക്കുന്നുണ്ട്. പിന്നെ ടക്സേ!! എന്തായാലും ശ്രമിക്കൂ. ഞാൻ ഇവിടെ കന്നട വിക്കി പീഡിയക്ക് ആളെ ഉണ്ടാക്കി കൊടുത്തു തുടങ്ങിയിട്ടൂണ്ട്. :) -- ജിഗേഷ് സന്ദേശങ്ങൾ  12:21, 19 സെപ്റ്റംബർ 2008 (UTC)[മറുപടി]

പങ്കെടുക്കുമെന്ന് കരുതുന്നവർ

[തിരുത്തുക]

2008 ഒക്ടോബർ 31-ന്‌ മലയാളം വിക്കിപ്രവർത്തകരുടെ ഒരു സംഗമം ചാലക്കുടിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ ഇതിനു താഴെ അവരുടെ പേര്‌ രേഖപ്പെടുത്തുക.

മ്പി പസ്റ്റെങ്കി ഞാൻ സെക്കന്റ്....അതേ ചോദ്യം ഞാനും ആവർത്തിക്കുന്നു....മെയിലയച്ചവർ ഇനീം പേര് ചേർക്കണോ? -- Atjesse 11:43, 22 ഒക്ടോബർ 2008 (UTC)[മറുപടി]

പരിപാടിയിൽ വരുമെന്നു പറഞ്ഞ് മെയിലയച്ച ആരും ഇനി ഇവിടെ ഒപ്പു വെക്കെണ്ട. മെയിലിങ്ങ് ലിസ്റ്റിൽ ഇല്ലാത്ത വിക്കിപീഡിയർക്കു വേണ്ടിയാണു ഈ കുറിപ്പ്. --Shiju Alex|ഷിജു അലക്സ് 11:47, 22 ഒക്ടോബർ 2008 (UTC)

അന്ന് ഞാൻ കൊച്ചിയിൽ ഉണ്ടെങ്കിൽ വരുന്നതായിരിക്കും. suniltg 03:57, 22 ഒക്ടോബർ 2008 (UTC)[മറുപടി]

90% വരാൻ സാധ്യതയില്ല. പക്ഷെ ഞാൻ ശ്രമിക്കും!! താല്പര്യമുള്ളത് കൊണ്ട് തന്നെ!!-- ജിഗേഷ് സന്ദേശങ്ങൾ  10:26, 22 ഒക്ടോബർ 2008 (UTC)[മറുപടി]

എനിക്ക് പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. സമയവും കാലവും ഒത്തുവരുമെങ്കിൽ തീർച്ചയായും വരും.റുട്ട് പറയാമോ?Gramam

സ്ഥലവും സമയവും

[തിരുത്തുക]

ചാലക്കുടിയിലെ കല്ലേലി പാർക്ക് ഇൻ. ആണ് സ്ഥലം

ഒക്റ്റോബർ 31 നു രാവിലെ 9.30 നു പരിപാടികൾ തുടങ്ങാം എന്ന് കരുതുന്നു. പരിപാടികളുടെ സമയക്രമം ഷിജു നാട്ടിൽ വന്നശേഷം പ്രസിദ്ധപ്പെടുത്തുന്നതാണ്>

ഈ സമയം ഒന്ന് മാറ്റാമോ? തൃശൂർ ജില്ലയിൽ ഉള്ളവർക്ക് പോലും ഈ സമയത്തിന് ചാലക്കുടിയിൽ എത്താൻ പറ്റുമൊ?കാര്യപരിപാടി ഒന്ന് പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു.അതിനനുസരിച്ച് വരുന്നകാര്യം തീരുമാനിക്കാമല്ലൊ!--സിദ്ധീഖ് | सिधीक|Sidheeq| صدّيق 06:00, 25 ഒക്ടോബർ 2008 (UTC)[മറുപടി]

യാ ദാറ്റ്സ് റൈറ്റ്......ഞങ്ങൾ പാലക്കാട്ടുകാർക്ക് രാവിലെ 8-നൊ 7.30-നൊ ഇറങ്ങണ്ടിവരും....(ഉണരുന്ന സമയമാണേ.... ;))-- Atjesse 09:10, 25 ഒക്ടോബർ 2008 (UTC)[മറുപടി]


ഞാന് ഒരു കാളയാത്ര കഴിഞ്ഞ് (കാളരാത്രി പോലൊരു സാധനം) വീട്ടില് കുറച്ച് സമയം മുന്പ് വന്നതേ ഉള്ളൂ.


രാവിലെ 10 മണിക്കു അപ്പുറം പരിപാടി തുടങ്ങുന്നതു നീട്ടാന് പറ്റില്ല. കാരണം കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും തെക്കെ അറ്റത്തു നിന്നും വരുന്നവര്ക്കൊക്കെ തിരിച്ചു വീട്ടിലെത്തണം. അതിനാല് 5 മണിക്കെങ്കിലും പരിപാടി അവസാനിപ്പിച്ചേ പറ്റൂ.
കാര്യപരിപാടികള്
രാവിലെ വിക്കിമീറ്റിനു വരുന്നവര് തമ്മില് പരിചയപ്പെടലും മറ്റും. അതിനു തന്നെ അത്യാവശ്യം സമയമെടുക്കും. കഴിഞ്ഞ പ്രാവശ്യവും അതിനു 1 മണിക്കൂറോളം എടുത്തു.
പുതു മുഖങ്ങള് വരികയാണെങ്കില് അവര്ക്കു വിക്കിപീഡിയേയും, വിക്കീ എഡിറ്റിങ്ങും മറ്റും പരിചയപ്പെടുത്തുന്ന ഒരു സെഷന് രാവിലെഉണ്ടാവും. എന്നീട്ടേ ബാക്കി പരിപാടികളിലെക്കു കടക്കൂ. നിലവില് 2 കാര്യപരിപാടികളാനു തീര്ച്ചപ്പെടുത്തിയിരിക്കുന്നത്.
  • ശ്രദ്ധെയതാ നയത്തെകുറിച്ച് സിമി നയിക്കുന്ന ഒരു ക്ലാസും ചര്ച്ചയും
  • വിക്കിയില് കാറ്റഗറികളുടെ പ്രാധാന്യത്തെക്കുറിച്ച് സിദ്ധാര്ത്ഥന് നയിക്കുന്ന ഒരു ക്ലാസും ചര്ച്ചയും .
ഇതിനൊക്കെയേ സമയമുണ്ടാഅകൂ. വിഷയം ഇല്ലാത്തതല്ല പ്രശ്നം. മീറ്റിനു വരുന്നവര്ക്കൊക്കെ തിരിച്ചു അന്നു തന്നെ വീട്ടിലെത്തണം. അതിനാല് 5 മണിക്കു തന്നെ പരിപാടി തീര്ക്കണം.
മീറ്റിനു വരുമെന്നു ഉറപ്പുള്ലവര് (നേരത്തെ ഉറപ്പു തന്നവര് ഇനി മെയില് അയക്കണ്ട) എനിക്കോ (ഇമെയില് വിലാസം : shijualexonline@gmail.com.), അനൂപനോ(അനൂപന്റെ ഇ മെയില് വിലാസം യൂസര് പെജിലുണ്ട്) നിര്‌ബന്ധമായും ഇമെയില് ചെയ്തിരിക്കണം. വരുന്ന ആളുകളുടെ എണ്ണം നേരത്തെ അറിയിച്ചാല് മാത്രമേ, അതിനനുസരിച്ച് ഭക്ഷണത്തിന്റേയും മറ്റു ക്രമീകരണങ്ങള് നെരത്തെ ചെയ്യാന് പറ്റൂ.
പ്രധാന കാരണം ഈ മീറ്റ് ആരും സ്പോണ്സര് ചെയ്തു നടത്തുന്നതല്ല എന്നതാണു. മീറ്റ് നടക്കുന്ന ഹാള്, അവിടുത്തെ മറ്റു സൗകര്യങ്ങള് , പ്രൊജക്ടറും മറ്റും , ബ്രോഡ് ബാന്ഡ് ഇന്റര്നെറ്, രാവിലത്തെ സ്നാക്സ്, ഉച്ചക്കത്തെ ഭക്ഷണം, വൈകുന്നേരത്തെ കാപ്പി, സ്നാക്സ,് ഇത്രയും കാര്യത്തിനു വേണ്ടി വരുന്ന തുക തുല്യമായി പങ്കിട്ടെടുത്തേ പറ്റൂ. നിലവില് ഒരാള്ക്കു ഏകദേശം 350 - 400 രൂപ വരുമെന്നാണു കാണുന്നത്. ആര്ക്കെങ്കിലും ഇതിന്റെ ഒരു ഭാഗം സ്പോണ്‌സര് ചെയ്യാന് കഴിയുമെങ്കില് മീറ്റിനു വരുന്നവരുടെ കയ്യില് നിന്നു വാങ്ങുന്ന തുക കുറച്ചു കൊണ്ടു വരാം.
ഇതു വരെ ഉറപ്പു തന്നിട്ടുള്ള 12 പേര്ക്കു ഇന്നു വൈകുന്നേരം മെയില് അയക്കുന്നതാണു. അതല്ലാതെ ബാക്കി മീറ്റിനു വരുണമെന്നു താല്പര്യമുള്ളവരൊക്കെ എനിക്കോ അനൂപനോ മെയില് ചെയ്യുക. --Shiju Alex|ഷിജു അലക്സ് 08:55, 26 ഒക്ടോബർ 2008 (UTC)[മറുപടി]

ഓൺലൈനിൽ പങ്കെടുക്കാനുള്ള സൌകര്യം ഉണ്ടെങ്കിൽ ഞാനും വരാം --സാദിക്ക്‌ ഖാലിദ്‌ 09:38, 26 ഒക്ടോബർ 2008 (UTC) ഓൺലൈനിൽ വരുന്നവർ പൈസ കൊടൂക്കണോ?--212.138.47.13 11:30, 29 ഒക്ടോബർ 2008 (UTC)[മറുപടി]

ഈ മീറ്റിൻറെ ചിലവ് മുഴുവൻ ബ്യൂറോ ക്രാറ്റുകൾ അഡ്മിൻസ് എന്നിവർ വഹിക്കുകയാണങ്കിൽ സാധാരണക്കാരായ പാവം വിക്കിയന്മാർക്ക് ഈ മീറ്റിൽ പങ്കെടുക പ്രയാസമാവില്ല,--സിദ്ധീഖ് | सिधीक|Sidheeq| صدّيق 12:19, 29 ഒക്ടോബർ 2008 (UTC)[മറുപടി]

എന്റെ കാര്യം കാൻസലായി.. തിരിച്ച് ഡെൽഹിയിലെത്തി.. വരാൻ പറ്റാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട്.. :( എന്തായാലും ‍വിക്കിമീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു.. പ്രധാന ഭാഗങ്ങൾ(ക്ലാസ്, ചർച്ച എന്നിവ) ആരെങ്കിലും റെക്കോർഡ് ചെയ്തിട്ട് യൂ ട്യൂബിലോ മറ്റൊ അപ്ലോഡ് ചെയ്താൽ നന്നായിരുന്നു.. ചിത്രങ്ങൾ എന്തായാലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാധാന്യമില്ലെങ്കിലും..  :) --  rameshng‍|രമേശ്‌‌   ► Talk:സംവാദം  12:14, 29 ഒക്ടോബർ 2008 (UTC)[മറുപടി]

അഡ്മിന്മാരും ബ്യൂറോക്രാറ്റുമാരും ചിലവു വഹിക്കുക എന്നത് എന്ത് ഔചിത്യത്തിനു പുറത്താണ്‌ എന്ന് മനസ്സിലാവുന്നില്ല. കൂടുതൽ ജോലി ചെയ്യുന്നവർ കൂടുതൽ കാശ് എന്നോ മറ്റോ ആണോ? വിദ്യാർത്ഥികളുടെ ചിലവുകൾ കൂടി മറ്റുള്ളവർ വഹിക്കണം എന്നാണ്‌ എനിക്കുള്ള അഭിപ്രായം. പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിക്കി പീഡിയന്മാർ നാട്ടിൽ വരുന്ന മുറക്ക് സമാനമായ മീറ്റ് അപ് ഒക്കെ സംഘടിപ്പിക്കാവുന്നതാണ്‌. ഇതേ പോലെ ഹോട്ടലുകളിൽ അല്ലെങ്കിലും ഒരു തട്ടുകടയിലെങ്കിലും കൂടാവുന്നതാണ്‌. --ചള്ളിയാൻ ♫ ♫ 12:35, 29 ഒക്ടോബർ 2008 (UTC)[മറുപടി]

രമേശ്‌‌ പറഞ്ഞ ആഗ്രഹം എനീക്കുമുണ്ട്.ലൈവ് ചാറ്റ് ഉണ്ടാവുമല്ലോ എന്നൊരാശ്വാസമുണ്ട്--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 16:22, 29 ഒക്ടോബർ 2008 (UTC)[മറുപടി]

അയ്യോ എന്നാ ഞാൻ അഡ്മിൻ പദവി രാജി വക്കുകയാണേ :) സിദ്ദീക്കേട്ടൻ തമാശിച്ചതാണെന്ന് തോന്നുന്നു.--അഭി 16:37, 29 ഒക്ടോബർ 2008 (UTC)[മറുപടി]

ഈ മീറ്റ് (അല്ലെങ്കിൽ അടുത്തത്)മലപ്പുറം ജില്ലയിലെ പൂച്ചോലമാട് വെച്ച് നടത്താൻ ഞാൻ തയ്യാറാണ്,,ഇവിടെ വിശാലമായ ക്യാമ്പ് സൈറ്റ് ഉണ്ട് എല്ലാ ചിലവും ഞാൻ ഏറ്റു, കുട്ടൻ ബിരിയാണിയും കട്ടൻ ചായയും പരിപ്പുവടയും ദിനേശ് ബീഡിയുമടക്കം എല്ലാം,ഇവിടെ നല്ല വിശാലമായ പാറപ്പുറമുണ്ട് ,വരുന്നവർ ബസ് ചാർജ് കൊടുക്കാൻ മറക്കരുത് ഇത് മലപ്പുറമാ...--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:28, 29 ഒക്ടോബർ 2008 (UTC)[മറുപടി]

ആശംസകൾ

[തിരുത്തുക]

ഈ സംരംഭത്തിലെ സംഘാടകർക്കും അതിൽ പങ്കെടുക്കുന്നവർക്കും എൻറെ എല്ലാവിധ ആശംസകളും നേരുന്നു. Aruna 05:05, 31 ഒക്ടോബർ 2008 (UTC)[മറുപടി]

(ഇടത്തു നിന്നും) ചള്ളിയാൻ, സിദ്ധാർത്ഥൻ, ജെസ്സെ, അനൂപൻ, അറയിൽ പി.ദാസ്, ഷിജു, ഫ്രാൻസിസ് സിമി നസ്രത്ത്, ഡയാന ഫ്രാൻസിസ് നസ്രത്ത്, അഭിഷേക്

സംഗമത്തിൽ നേരിട്ട് പങ്കെടുത്തവർ 10 പേരാണ്. ചള്ളിയാൻ സ്വാഗതവും ഷിജു അലക്സ് നന്ദിയും പറഞ്ഞു.

അംഗങ്ങൾ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യ പരിപാടി. അതിനുശേഷം ഫ്രാൻസിസ് സിമി നസ്രത്ത് ശ്രദ്ധേയതയെക്കുറിച്ച് ക്ലാസ്സെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം വർഗ്ഗം പദ്ധതിയെക്കുറിച്ചുള്ള ചർച്ച സിദ്ധാർത്ഥൻ നയിച്ചു. വിക്കിപീഡിയയിലെ ലേഖനസമ്പത്ത്, പ്രചാരണം, തിരഞ്ഞെടുത്ത ലേഖനം, ആധികാരികത തുടങ്ങിയവയും ചർച്ചാവിഷയങ്ങളായി.

ഇവർക്കുപുറമെ അനൂപൻ, അഭിഷേക് ജേക്കബ്, അറയിൽ പി. ദാസ്, ജെസ്സെ, ഡയാന ഫ്രാൻസിസ് നസ്രത്ത് എന്നിവരും പുതിയ ഉപയോക്താവായ പി.എസ്. ദീപേഷും സംഗമത്തിൽ പങ്കെടുത്തു. സാദിഖ് ഖാലിദ്, സുനിൽ, ബൂമാങ്ങ എന്നിവർ ചാറ്റിലൂടെ ചർച്ചയിൽ സജീവമായിരുന്നു. ഇടക്ക് പ്രവീണും ഫോണിലൂടെ പ്രവർത്തകരുമായി സം‌വദിച്ചു.

ചാലക്കുടിയിലെ കല്ലേലി പാർക് ഇൻ എന്ന ഹോട്ടലിൽ വച്ചായിരുന്നു സംഗമം. എസ്.എഫ്.എം ചാനലിലെ ആഴ്ചവട്ടം പരിപാടി, സംഗമത്തെ ലൈവായി ശ്രോതാക്കൾക്ക് പരിചയപ്പെടുത്തി. അതിലേക്കായി ചള്ളിയാനും സിമിനസ്രേത്തും സംസാരിച്ചു.

വിക്കി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുമായി സഹകരിച്ച് ലേഖനമത്സരം നടത്താനുള്ള തീരുമാനത്തിനു സമന്വയമായി. ഇതിലേക്കായി ആദ്യഘട്ടമെന്ന നിലയിൽ തൃശൂരിലെ വിദ്യാലയങ്ങളെ സമീപിക്കാനും ലേഖനമത്സരത്തിന്റെ പുരസ്കാരത്തിന്റെ ചിലവിലേക്കായി ധനസമാഹരണം നടത്തുവാനും തീരുമാനിച്ചു.

നവംബർ 15,16 നു കുസാറ്റിൽ വച്ച് നടക്കുന്ന സ്വതന്ത്രയ സോഫ്റ്റ്വെയർ സമ്മേളനത്തിൽ വിക്കിയെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഇതിനു സന്നദ്ധനായ ഒരു പ്രവർത്തകനെ ലഭ്യമല്ലാത്തതിനാൽ അതിനു സന്നദ്ധനായ പ്രവർത്തകനെ കണ്ടത്താനും യോഗം തീരുമാനിച്ചു.

വരാമെന്നു പറഞ്ഞിരുന്ന പല അംഗങ്ങളും വന്നെത്താഞ്ഞതിനാൽ അംഗങ്ങൾക്ക് അധിക ബാധ്യതയുളവായി. ചെലവുകളെല്ലാം അംഗങ്ങൾ പങ്കിട്ടു. സിമി നസ്രത്ത്, ചള്ളിയാൻ ഷിജു എന്നിവർ മറ്റു ചിലവുകൾ വഹിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ സമ്മേളനം

[തിരുത്തുക]

കുസാറ്റിൽ വച്ചു നടക്കുന്ന സ്വതന്ത്രയ സോഫ്റ്റ്വെയർ സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്ക് സാധിച്ചേക്കും. നവം‌ബർ 08നു ഞാൻ കേരളത്തിലെത്തും. എന്തൊക്കെ പ്രസന്റ് ചെയ്യണം, എങ്ങനെ പ്രസന്റ് ചെയ്യണം എന്നൊക്കെ ആദ്യം നമുക്ക് തീരുമാനിക്കണം. പരിപാടിയുടെ ഏത് വിഭാഗത്തിലാണ്‌ നാം പങ്കെടുക്കുക ? ടാർഗറ്റ് ഓഡിയൻസ് ആരാണ്‌ എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം.

--ടക്സ് എന്ന പെൻ‌ഗ്വിൻ 07:52, 1 നവംബർ 2008 (UTC)[മറുപടി]


വിക്കിക്കു നല്ല മൈലേജ് കിട്ടുന്ന ഒരു പരിപാടിയായിരിക്കും ഇത്. ഐടി മിഷ്യൻ‍, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഗവർ‌ണ്മെന്റ് ഒഫീഷ്യൽസ് ഒക്കെ എത്തുന്നുണ്ട്. അവർക്കൊക്കെ മലയാളം വിക്കിപീഡിയ പരിചയപ്പെടുത്താനും ആ പരിചയം ഉപയോഗിച്ച് മലയാളം വിക്കി സം‌രംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനും ഉള്ള ഉത്തമ അവസരമാണിത്.


2 മണിക്കൂറോളം സം‌സാരിക്കെണ്ടി വരും. Hands-on സെഷൻ ആയിരിക്കും. കപ്യൂട്ടറും മറ്റ് ഇൻഫ്രാ‌സ്ട്രച്ചർ കാര്യങ്ങളും ഒക്കെ അവർ നോക്കിക്കൊള്ളും. നമ്മൾ പ്രസെന്റ് ചെയ്താൽ മാത്രം മതി . 2-3 പ്രസെന്റേഷൻ ഞാൻ തയ്യാറാക്കിയിട്ടുണ്ട്. അതു മെച്ചപ്പെടുത്തി പ്രവീണിനു വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ മതിയാകും . ഞാൻ പരിപാടിയുടെ സം‌ഘാടകരുമായി സം‌സാരിച്ച് എപ്പൊഴുള്ള സ്ലോട്ടാണു മലയാളം വിക്കിക്കു വേണ്ടി നീക്കി വെച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചു പറയാം. വിശദവിവരത്തിനു മെയിലിടാം. --Shiju Alex|ഷിജു അലക്സ് 08:44, 1 നവംബർ 2008 (UTC)[മറുപടി]