വിക്കിപീഡിയ:സഹായമേശ/നിലവറ 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവാടം സംബന്ധമായ സംശയം[തിരുത്തുക]

[] കവാടത്തിൽ ആ ആദ്യത്തെ വരി എങ്ങനെയാ പരിഹരിക്കുക? ഞാൻ ഈ താൾ സംബന്ധമായ ഒരു ഫലകം തിരുത്തിയതായിട്ട് ഓർക്കുന്നു.Adithyak1997 (സംവാദം) 08:46, 13 സെപ്റ്റംബർ 2018 (UTC)[മറുപടി]

ഭാഷ കാണികളുടെ പ്രശ്നം[തിരുത്തുക]

Wikipedia:About എന്നതിന് മലയാളം വിക്കിപീഡിയയിൽ തിരയുമ്പോൾ വിക്കിപീഡിയ:വിവരണം എന്നാണ് വരുന്നത്(തിരിച്ചുവിടൽ കാരണം). വിക്കിപീഡിയ:വിവരണം എന്നതിന്റെ ഭാഷ കണ്ണി പോവുന്നത് Wikipedia:Introduction എന്നതിലേക്കാണ്. ഇത് ശെരി ആണോ? (ഒരു കാര്യം കൂടി. കുറച്ച് ലേഖനങ്ങൾ കൂടി ഇത്പോലെ ഉണ്ടെന്ന് തോനുന്നു. അതുപോലെ Wikipedia:About എന്ന ഇംഗ്ലീഷ് ലേഖനത്തിനു മലയാളം കണ്ണി ഇല്ലതാനും. ഈ പ്രശ്നം പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു.Adithyak1997 (സംവാദം) 15:59, 13 സെപ്റ്റംബർ 2018 (UTC)[മറുപടി]

പുകവലി (മൂലരൂപം )[തിരുത്തുക]

പുകവലി എന്ന താളിന്റെ "മൂലരൂപം കാണുന്നില്ല !കുറച്ചു നേരം മുൻപ് അത് ഞാൻ എഴുത്തുകളരിയിലോ മറ്റോ കണ്ടിരുന്നു. പക്ഷെ എവിടെയാണെന്ന് മറന്നുപോയി ! എവിടെ തപ്പിയാൽ അത് കാണാൻ പറ്റും  ?   സാങ്കേതികമായി ഇതിനെപ്പറ്റി അറിവുള്ള ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാമോ ? (Anjuravi (സംവാദം) 15:05, 20 സെപ്റ്റംബർ 2018 (UTC))[മറുപടി]

Anjuravi താങ്കൾമൂലരൂപം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്തിനെയാണ് ? ലേഖനത്തെയാണോ ? അത് ഇവിടെയുണ്ടല്ലോ പുകവലി ? വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ കാണാൻ വലതു മുകളിലെ തെരച്ചിൽ പെട്ടിയിൽ (സെർച്ച് ബോക്സിൽ) താങ്കൾക്ക് ആവശ്യമായ വാചകങ്ങൾ എഴുതി തെരഞ്ഞ് നോക്കിയാൽ മതി. മൂലരൂപം അഥവാ ഒരു താളിന്റെ സോഴ്സ് ആണുദ്ദേശിച്ചതെങ്കിൽ ലേഖനത്തിന്റെ ഇടതു മുകളിലായി അത് കാണിച്ചിട്ടുണ്ടാകും. നോക്കുക. Adv.tksujith (സംവാദം) 18:37, 20 സെപ്റ്റംബർ 2018 (UTC)[മറുപടി]

വഴുതന താൾ തിരുത്തൽ[തിരുത്തുക]

ഞാൻ ഇന്നലെ മുതൽ തിരുത്താൻ തുടങ്ങിയ വഴുതന എന്ന താളിലെ തിരുത്തുകളെല്ലാം text-നു പുറമെയാണ് save ആയതെന്നും അവ text-ലേക്ക് സംയോജിപ്പിക്കണമെന്നും കാണുന്നു.അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നെനിക്കറിഞ്ഞു കൂടാ ! എന്നെയൊന്ന് എത്രയും പെട്ടെന്ന് സഹായിക്കാമോ ? ഞാൻ തിരുത്തൽ പണിപ്പുരയിലാണ് . അതുകൊണ്ടാണ് . പിന്നെ വഴുതന എന്ന താൾ search ചെയ്താൽ കിട്ടുന്നില്ല ! പ്രധാന താളിൽ പോയി തപ്പേണ്ടിവരുന്നു ! (Anjuravi (സംവാദം) 05:33, 22 സെപ്റ്റംബർ 2018 (UTC))[മറുപടി]


പ്രിയപ്പെട്ട പുതിയ ഉപയോക്താവെ ഞാൻ ഒരു വർഷം ഇതുവരെയും തികഞ്ഞിട്ടില്ലാത്ത ഒരു ഉപയോക്താവാണ്. ഞാൻ അംഗത്വമെടുക്കുമ്പോൾ ഒരു വഴികാട്ടിയുെമനിയ്ക്കുണ്ടായിരുന്നില്ല. ഞാൻ മനസ്സിലാക്കിയിടത്തോളം സാമാന്യവിദ്യാഭ്യാസമുണ്ടെങ്കിൽ നല്ലരീതിയിൽ ലേഖനം എഴുതാൻ സാധിക്കും. താങ്കളെ സംബന്ധിച്ചിടത്തോളം രണ്ടു കാര്യനിർവ്വാഹകർ പലഘട്ടങ്ങളായി താങ്കൾക്കുവേണ്ട അടിസ്ഥാന അറിവുകൾ നല്കിയിട്ടുണ്ട്. താങ്കൾ നല്ല രീതിയിൽ ലേഖനം എഴുതി തുടങ്ങുകയും ചെയ്തു. വഴുതിന എന്ന താളിൽ കാണിക്കുന്ന പ്രവൃത്തി ശരിയാണോ എന്ന് സ്വയം പരിശോധിക്കുക. വിലപ്പെട്ട സമയമുപയോഗിച്ച് മറ്റുപയോക്താക്കൾ സൃഷ്ടിച്ചെടുത്ത മനോഹരമായ ഒരു താളാണ് താങ്കൾ നശിപ്പിക്കുന്നത്.ആദ്യം അത് തിരിച്ചറിയാൻ ശ്രമിക്കുക..... പാഠം ഒന്ന്....--Meenakshi nandhini (സംവാദം) 05:56, 22 സെപ്റ്റംബർ 2018 (UTC)[മറുപടി]

മീനാക്ഷി നന്ദിനിയോട് ഒരു കാര്യം പറയട്ടെ ? ഒരാളെ ഇകഴ്ത്തി കിട്ടണമെങ്കിൽ മറ്റേയാൾക്ക് വിവരമില്ല എന്ന് സമർത്ഥിക്കണം .പിന്നെ എന്റെ പിന്നാലെ രണ്ടു വിക്കിപീഡിയന്മാരുണ്ട് ..കാരണം  എനിക്ക് വിവരമില്ല !! താങ്കൾക്ക് വിവരം ഉണ്ട് താനും !!!select , or cut/ paste അല്ല വേണ്ടത് ! Am sorry dear friend in case hurt you on the issue

Mode of operation[തിരുത്തുക]

Mode of operation


പ്രിയപ്പെട്ട Anjuravi താങ്കൾ ആരാണെന്നുപോലും എനിയ്ക്കറിയില്ല. അറിയേണ്ട ആവശ്യവും ഇല്ല. പിന്നയല്ലേ വേദനിപ്പിക്കുന്ന കാര്യം വരുന്നുള്ളൂ. ആകെ രണ്ടുതാളിലാണ് അഞ്ജു തിരുത്തുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. ഒന്നു വഴുതനങ്ങ മറ്റൊന്ന് പുകവലി. ഇതിൽ വഴുതനങ്ങ എന്ന താളാണ് പുകവലി എന്ന താളിനെക്കാളിലും പഠന ആവശ്യങ്ങൾക്കായി അതിലെ വിവരങ്ങൾ ആവശ്യമുള്ളത്. ആ താൾ വികൃതമാക്കിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. പിന്നെ സംവാദതാളുകൾ എപ്പോഴും പുതിയതായി കടന്നുവരുന്നവർ ആദ്യം വായിക്കാൻ സാധ്യതയുള്ളത്. അത് ഭയപ്പെടുന്നത് ആവരുത്. ഞാൻ മനസ്സിലാക്കിയിടത്തോളം അജ്ഞുവിന് ലേഖനമെഴുതാനറിയാം. പക്ഷെ എന്തുകൊണ്ടാണ് പുതിയ ലേഖനം എഴുതാത്തത്. നശീകരണപ്രവർത്തനം അല്ല ലക്ഷ്യമെങ്കിൽ ലേഖനം എഴുതി തുടങ്ങൂ. നല്ല വിക്കി അനുഭവം ആശംസിക്കുന്നു. --Meenakshi nandhini (സംവാദം) 07:19, 2 ഒക്ടോബർ 2018 (UTC)[മറുപടി]


ഞാൻ എഴുതിതുടങ്ങുമ്പോൾ എനിക്കുവരുന്ന സംശയങ്ങൾ തീർത്തിരുന്നത് മാളികവീടാണ്. സംവാദതാളുകൾ വായിച്ചുനോക്കുക. എനിയ്ക്ക് വിശ്വസിക്കാമെന്ന് തോന്നിയിട്ടുള്ള ഉപയോക്താവാണ്. അജ്ഞുവിന് സംശയമുണ്ടെങ്കിൽ ആ സംവാദതാളിൽ ചോദിക്കൂ ഉചിതമായ മറുപടികിട്ടും. എന്നാണെന്റെ വിശ്വാസം.--Meenakshi nandhini (സംവാദം) 07:34, 2 ഒക്ടോബർ 2018 (UTC) Dear Meenakshi,[മറുപടി]

Let us talk tomorrow on the issue.I am little bit busy now . I don't know your attitude and aptitude what soever it is !!You please wait and see my forth coming articles on WIKKI...You have a nice day..(Anjuravi (സംവാദം) 17:32, 2 ഒക്ടോബർ 2018 (UTC))[മറുപടി]

@user:Anjuravi, ഉപയോക്താവ്:Meenakshi nandhini, നിങ്ങൾ പരസ്പരം വഴക്കിടേണ്ട . ആർക്കും വിക്കിപീഡിയയെ പൂർണ്ണമായും നശിപ്പിക്കാനാവില്ല. രണ്ടാളും ധൈര്യമായി തിരത്തിക്കോളൂ. തെറ്റുകളിൽ നിന്നും ശരികളിലേക്കാണ് നമ്മളോരോരുത്തരും സഞ്ചരിക്കുന്നത്. സംശയങ്ങൾ ചോദിക്കുക. user:Anjuravi, ഒരു താൾ തിരുത്തുന്നതിൽ സംശയമുണ്ടെങ്കിൽ ആ താളിന്റെ അല്ലെങ്കിൽ സമാന താളുകളുടെ മൂലരൂപം തിരുത്തൽ എന്ന കണ്ണി അമർത്തി ആ താൾ എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് നോക്കി മനസ്സിലാക്കി അതുപോലെ അനുകരിക്കാം. തെറ്റുകൾ തിരുത്താൻ ഇവിടെ ധാരാളം പേരുണ്ട്. പുതിയ ലേഖനം തുടങ്ങണമെന്ന് യാതൊരു നിർബന്ധവുമില്ല. നിലവിലുള്ളത് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് വലിയ കാര്യം തന്നെയാണ്. അഞ്ജു ചേർത്ത വിവരങ്ങൾ താളിൽ കുഴപ്പമുണ്ടാക്കിയപ്പോൾ മീനാക്ഷി അത് റിവർട്ട് ചെയ്തതിനാലാണ് കാണാതായത്. മീനാക്ഷി അതിന് പകരം അത് ശരിയാക്കി എടുക്കുക അഥവാ തിരുത്തി ശരിയാക്കുക എന്ന പ്രവൃത്തി ചെയ്തിരുന്നെങ്കിൽ അഞ്ജുവിനെ പോലുള്ള പുതുമുഖത്തിന് ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നു. രഞ്ജിത്ത് താൾ ശരിയാക്കിയിട്ടുണ്ട്. ഓരോ താളിനുമൊപ്പമുള്ള നാൾവഴി നോക്കിയാൽ ആ താൾ എന്തൊക്കെ മാറ്റതതിന് വിധേയമായി എന്ന് മനസ്സിലാക്കാം. വിക്കിപീഡിയ:പുതുമുഖങ്ങളെ കടിച്ചുകുടയരുത് എന്ന താൾ ശ്രദ്ധിക്കുക. രണ്ടുപേർക്കും നല്ല തിരുത്തൽ അനുഭവങ്ങൾ ആശംസിക്കുന്നു. Adv.tksujith (സംവാദം) 17:46, 4 ഒക്ടോബർ 2018 (UTC)[മറുപടി]

Adv.tksujith, താങ്കളോട് പൂർണമായും യോജിക്കുന്നു. (Anjuravi (സംവാദം) 18:11, 4 ഒക്ടോബർ 2018 (UTC))[മറുപടി]

മലയാളം താൾ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്ന ഒരു താൾ മറ്റ് ഭാഷകൾ എന്ന ഇടത്തിൽ മലയാളം ഇല്ലാത്ത പക്ഷം മലയാളം ചേർക്കുന്നതിന് എന്ത് ചെയ്യുവാൻ ആവും? Krishh Na Rajeev 17:13, 6 ഒക്ടോബർ 2018 (UTC)

Krishh Na Rajeev ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതും മലയാളം വിക്കിയിൽ ഇല്ലാത്തതുമായ ലേഖനം മലയാളത്തിൽ ചേർക്കുന്നതിനായി ഇംഗ്ലീഷ് വിക്കിയിൽ മുകളിൽ കാണുന്ന contribution ബട്ടൺ ക്ലിക്ക് ചെയ്യുക .തുടർന്ന് Translation എന്ന ബട്ടൻ അമർത്തുക. തുടർന്നു വരുന്ന താളിൽ + എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തർജജമ ചേയ്യേണ്ട ലേഖനവും ഭാഷയും തിരഞ്ഞെടുക്കുക എന്നിട്ട് ലേഖനത്തിന്റെ തലക്കെട്ടു നൽകുക .പിന്നീട് തർജമ ചെയ്യുക. അതിനു ശേഷം സേവ് ചെയ്യുക. ഒരു പ്രാവശ്യം ഇങ്ങനെ ചെയ്താൽ അടുത്ത തവണ സൈൻ ഔട്ട് ചെയ്യുന്നതു വരെ വേറെ താളുകൾ മലയാളത്തിൽ കൊണ്ടുവരണമെങ്കിൽ മറ്റ് ഭാഷകൾ എന്ന ഇടത്തിൽ മലയാളം എന്നത് ഗ്രേ കളറിൽ കാണാവുന്നത് അമർത്തിയാൽ മതിയാകും.-Akhiljaxxn (സംവാദം) 01:23, 7 ഒക്ടോബർ 2018 (UTC)[മറുപടി]

അവലംബത്തിലെ ഇംഗ്ലീഷ് വാക്ക്[തിരുത്തുക]

അവലംബങ്ങളിൽ മാസത്തിന്റെ നാമം ഇപ്പോൾ മലയാളത്തിൽ കാണിക്കുവാൻ സാധിക്കും. അതുപോലെ തിയതിക്ക് തൊട്ട് മുൻപുള്ള 'Retrieved' എന്ന പദം മലയാളീകരിക്കണോ? വേണമെങ്കിൽ അവിടെ കൊടുക്കേണ്ട പദം ഒന്ന് പറയണമെന്ന് അപേക്ഷിക്കുന്നു.Adithyak1997 (സംവാദം) 10:23, 13 ഒക്ടോബർ 2018 (UTC)[മറുപടി]

ലേഖനത്തിന്റെ പ്രസക്തി സംബന്ധമായ സംശയം[തിരുത്തുക]

ഫലകം:വിവരങ്ങൾ (ഉപയോക്താവ്) എന്ന ലേഖനം മലയാളം വിക്കിപീഡിയയിൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ നോക്കിയപ്പോൾ അങ്ങനെ ഒരു താൾ നിലവിലില്ല. എന്റെ ബലമായ സംശയം ആ താൾ ഇപ്പോൾ ഫലകം:User ആയി മാറി എന്നതാണ്. ആ താളിന്റെ പ്രശ്നം ദയവായി പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു.Adithyak1997 (സംവാദം) 18:04, 13 ഒക്ടോബർ 2018 (UTC)[മറുപടി]

വാക്കാലുള്ള അവലംബം[തിരുത്തുക]

ഞാൻ തിരുത്തിയ തിക്കോടി എന്ന ലേഖനത്തിൽ ആ പഞ്ചായത്തിലെ പല ക്ഷേത്രങ്ങളെപ്പറ്റിയും എഴുതിയതിനു അവലംബം ഇല്ല എന്ന് ഒരു വിക്കിപീഡിയൻ അഭിപ്രായപ്പെട്ടിരിക്കുന്നു. 150-ഉം, 200-ഉം അതിനു മുകളിലും വർഷങ്ങൾ പഴക്കം ചെന്ന ക്ഷേത്രങ്ങൾക്ക് എങ്ങനെയാണ് അവലംബം കൊടുക്കാൻ കഴിയുക ? എന്റെ അഭിപ്രായത്തിൽ കേരളത്തിലെ വളരെ ചുരുക്കം ചില ക്ഷേത്രങ്ങൾക്ക് മാത്രമേ അവലംബം കൊടുക്കൻ പറ്റുകയുള്ളു! ഞാൻ തിക്കോടി പഞ്ചായത്തിൽ(near Payyoli) വസിക്കുന്ന ആളാണ്. എന്റെ യൂസർ പേജ് നോക്കിയാലറിയാം.ഈ അമ്പലങ്ങളിൽ ചിലത് തിക്കോടി പഞ്ചായത്തിൽ തന്നെ ഉൾപ്പെട്ടതാണോ എന്നറിയാൻ വേണ്ടി മുൻ പഞ്ചായത്തു പ്രസിഡന്റിനെയും മറ്റു പലരെയും സമീപിച്ചു confirm ചെയ്തിട്ടാണ് പ്രസ്തുത ലേഖനത്തിൽ തിരുത്തൽ നടത്തിയത്. അവലംബം കിട്ടാത്ത അവസ്ഥ ആയതുകൊണ്ടു ഇക്കാര്യത്തിൽ അവലംബമായി "Oral Citation" എന്നു കൊടുക്കാൻ പറ്റില്ലേ ?

തിക്കോടി പഞ്ചായത്തിലെ പള്ളികളെപ്പറ്റിയും എഴുതാൻ ആഗ്രഹിക്കുന്നു. (Anjuravi (സംവാദം) 20:23, 16 ഒക്ടോബർ 2018 (UTC)) Oral Citation- നെ പ്പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല !! Ml വിക്കിയിലെ Leadings Hands - ന് ഇക്കാര്യത്തിൽ എന്നെ ഒന്ന് സഹായിക്കാമോ  ? (Anjuravi (സംവാദം) 16:40, 19 ഒക്ടോബർ 2018 (UTC))[മറുപടി]

@Anjuravi: എഴുതാം. കൃത്യമായ അവലംബം വേണം. വിവരങ്ങൾ കൃത്യമായിരിക്കണം. വിജ്ഞാനകോശസ്വഭാവമുണ്ടായിരിക്കണം. --രൺജിത്ത് സിജി {Ranjithsiji} 01:43, 21 ഒക്ടോബർ 2018 (UTC)[മറുപടി]

താൾ ശുദ്ധീകരിക്കുക[തിരുത്തുക]

ഒരു താൾ ശുദ്ധീകരിക്കുന്നതെങ്ങനെ.[1] എന്ന താൾ എന്താണ്. —ഈ തിരുത്തൽ നടത്തിയത് Dvellakat (സം‌വാദംസംഭാവനകൾ)

ചില സമയങ്ങളിൽ ഒരു താൾ അപ്ഡേറ്റ് ആവാൻ കൂടുതൽ സമയം എടുക്കും. അപ്പോൾ ഈ പ്രവർത്തനം ചെയ്താൽ നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്‌ത കാഷെ ഒഴിവാക്കുകയും ഏറ്റവും പുതിയ താളിന്റെ പതിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്‌യും.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 14:37, 21 ഒക്ടോബർ 2018 (UTC)[മറുപടി]

ഒരു വർഗ്ഗം ശുദ്ധീകരിക്കുന്നതെന്തിന്? എങ്ങനെ.? വർഗ്ഗം നീക്കം ചെയ്യാനാവില്ലേ?[തിരുത്തുക]

ഒരു വർഗ്ഗം നീക്കം ചെയ്യാനാവില്ലേ? ഉദാ: എം.എസ് ബാബുരാജ് സംഗീതം നൽകിയ ചലച്ചിത്രങ്ങൾ എന്ന വർഗ്ഗം ഇപ്പോൾ കാലിയാണ്. അത് ഒഴിവാക്കുന്നതെങ്ങനെ.? —ഈ തിരുത്തൽ നടത്തിയത് Dvellakat (സം‌വാദംസംഭാവനകൾ)

@Dvellakat {{മായ്ക്കുക}} എന്ന ഫലകം ചേർത്ത മതിയാവും. ഈ ഫലകങ്ങൾ ചേർത്ത വർഗ്ഗങ്ങൾ ഇവിടെ 'ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ' എന്ന വർഗ്ഗത്തിൽ കാണാം.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 14:37, 21 ഒക്ടോബർ 2018 (UTC)[മറുപടി]

സംശയം എന്ന വാക്ക് എങ്ങനെ ഇംഗ്ലീഷ് എഴുത്തും

samSayam or samzayam--ദിനേശ് വെള്ളക്കാട്ട്:സംവാദം 09:43, 23 ഒക്ടോബർ 2018 (UTC)[മറുപടി]

പുതിയ വിക്കി പദ്ധതികൾ കാണാൻ[തിരുത്തുക]

പുതിയ വിക്കി പദ്ധതികൾ എവിടെയാണ് കാണുക. പേജിന്റെ മുകളിൽ വന്നിരുന്ന ഫ്രേം മറച്ചു കഴിഞ്ഞതിന് ശേഷം കാണുന്നില്ല. ഹോക്കി ലോകകപ്പ് യജ്ഞം ഒക്കെ കഴിയാറായപ്പോൾ ആണ് അറിഞ്ഞത്. അതും ഫലകങ്ങൾ ചേർക്കുന്നത് കണ്ടപ്പോൾ --ഹിരുമോൻ (സംവാദം) 06:50, 25 ഒക്ടോബർ 2018 (UTC)[മറുപടി]

@Hirumon:എന്റെ അറിവിൽ ഫലകത്തിന്റെ താളിൽ അത് കാണിക്കുവാൻ സാധ്യത ഉണ്ട്. പക്ഷെ അത് എപ്പോഴാ അപ്ഡേറ്റ് ചെയ്യുക എന്നത് അറിയില്ല. കൂടാതെ ഒരു യജ്ഞം തുടങ്ങിയാൽ സ്വതവേ അത് എല്ലാ താളുകളിലെയും മുകളിൽ കാണിക്കുവാറുണ്ട്.Adithyak1997 (സംവാദം) 15:28, 30 ഒക്ടോബർ 2018 (UTC)[മറുപടി]

താളിലേക്കുള്ള ഇംഗ്ലീഷ് വിക്കി കണ്ണി[തിരുത്തുക]

വിക്കിപീഡിയ:മാർഗ്ഗരേഖകളുടെ പട്ടിക എന്ന താളിൽ ആകെ ഫലകങ്ങൾ മാത്രമാണ് ഉൾപെടുത്തിയതായി കാണുന്നത്. എന്റെ സംശയം, ആ താളിന്റെ ഇംഗ്ലീഷ് കണ്ണി [ഇതാണോ] അതോ [ഇതോ]?Adithyak1997 (സംവാദം) 18:46, 26 നവംബർ 2018 (UTC)[മറുപടി]

checkY @Adithyak1997 , വിക്കിപീഡിയ:മാർഗ്ഗരേഖകളുടെ പട്ടിക എന്ന താളിന്റെ ഇംഗ്ലീഷ് കണ്ണിയുമായി ചേർത്തിട്ടുണ്ട്.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 08:23, 27 നവംബർ 2018 (UTC)[മറുപടി]

വാക്കിന്റെ മലയാളം[തിരുത്തുക]

'സമ്മർ' എന്ന വാക്ക് 2016 സമ്മർ ഒളിമ്പിക്സ് എന്ന ലേഖനത്തിൽ ഉപയോഗിക്കുമ്പോൾ 'സമ്മർ' എന്ന് ഉപയോഗിക്കണോ അതോ 'വേനൽക്കാല' എന്നുപയോഗിക്കണോ?Adithyak1997 (സംവാദം) 11:19, 3 ഡിസംബർ 2018 (UTC)[മറുപടി]

ഒളിമ്പിക്സ് 1904, ഒളിമ്പിക്സ് 1908 എന്ന രണ്ട്‌ വിക്കിതാളുകൾ നോക്കാവുന്നത്.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 12:04, 3 ഡിസംബർ 2018 (UTC)[മറുപടി]
@Jinoytommanjaly:അങ്ങനെയെങ്കിൽ '1904 summer olympics', '1904 വേനൽക്കാല ഒളിമ്പിക്സ്' എന്നീ രണ്ട് തിരിച്ചുവിടലുകൾ സൃഷ്ടിക്കേണ്ടേ? ഇപ്പോൾ '1904 olympics' എന്ന താളിൽ നിന്നുള്ള തിരിച്ചുവിടൽ മാത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്.Adithyak1997 (സംവാദം) 13:27, 3 ഡിസംബർ 2018 (UTC)[മറുപടി]
രണ്ട് തിരിച്ചുവിടലുക്കളുടെ ആവശ്യം എന്താണ്?. Prettyurl ചേർക്കാൻ വേണ്ടി '1904 summer olympics'ൽ നിന്ന് തിരിച്ചുവിടൽ നൽകിയാൽ മതിയാവും.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 19:10, 3 ഡിസംബർ 2018 (UTC)[മറുപടി]

ഫലകത്തിന്റെ മലയാളീകരണം സംബന്ധിച്ച്[തിരുത്തുക]

ഫലകം:Country data Indonesia എന്ന ഫലകം ഒന്ന് നോക്കുക. അതിൽ പറയുന്നു {{flag|Indonesia}} എന്ന് കൊടുത്താൽ ആ രാജ്യത്തിന്റെ പതാകയുടെ കൂടെ അതിന്റെ നാമം കാണിക്കും. എന്നാൽ നിലവിൽ ഒട്ടുമിക്ക എല്ലാ ഫലകങ്ങളിലും അത് ഇംഗ്ലീഷിൽ ആണുള്ളത്. {{flagcountry|Indonesia}} എന്ന് കൊടുത്താൽ മാത്രമേ രാജ്യത്തിന്റെ പതാകയുടെ കൂടെ ആ നാമം മലയാളത്തിൽ വരികയുള്ളു. എന്റെ സംശയം {{flag|Indonesia}} എന്ന് കൊടുക്കുമ്പോൾ ആ നാമം മലയാളത്തിൽ കാണിക്കണോ വേണ്ടയോ എന്നതാണ്.Adithyak1997 (സംവാദം) 18:13, 8 ഡിസംബർ 2018 (UTC)[മറുപടി]

{{flag|ഇന്തോനേഷ്യ}} എന്ന് കൊടുത്താൽ പോരേ? -- റസിമാൻ ടി വി 20:51, 8 ഡിസംബർ 2018 (UTC)[മറുപടി]

ഒരേ നാമമുള്ള രണ്ട് ഫലകങ്ങൾ[തിരുത്തുക]

ഫലകം:Infobox Country,ഫലകം:Infobox country എന്നീ രണ്ട് ഫലകങ്ങൾ നിലനിൽക്കുന്നുണ്ട്. ഇങ്ങനെ ഒരേ പേരുള്ള രണ്ട് ഫലകങ്ങൾ നിലനിർത്തേണ്ട ആവശ്യമുണ്ടോ? ഒന്ന് ഒന്നിലേക്ക് തിരിച്ചുവിട്ടാൽ പോരെ?ഇതിന്റെ പ്രധാന പ്രശ്നം എനിക്ക് തോന്നിയത് എപ്പോഴാണെന്നുവച്ചാൽ ചില താളുകളിൽ സ്ക്രിപ്റ്റ് പിഴവുകൾ വരുമ്പോഴാണ്.Adithyak1997 (സംവാദം) 13:58, 12 ഡിസംബർ 2018 (UTC)[മറുപടി]

രണ്ട് ഫലകങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയിട്ടുണ്ടോ? സ്ക്രിപ്റ്റ് പിഴവുകൾക്ക് ഒരു ഉദാഹരണം കാണിക്കാമോ? -- റസിമാൻ ടി വി 16:12, 12 ഡിസംബർ 2018 (UTC)[മറുപടി]
രണ്ടു ഫലകങ്ങളും തമ്മിൽ നോക്കിയപ്പോൾ ഒരു ഫലകത്തിൽ കമെന്റുകളുടെ എണ്ണം കുറച്ച് കൂടുതൽ ആയിരുന്നു എന്നത് മാത്രമാണ് വ്യത്യാസം. രണ്ട് ഫലകങ്ങൾ ഉണ്ടാകുമ്പോൾ സ്ക്രിപ്റ്റ് പിഴവുകൾ ഉണ്ടാവും എന്നല്ല യഥാർത്ഥത്തിൽ ഞാൻ ഉദ്ദേശിച്ചത്. ഒരു സ്ക്രിപ്റ്റ് പിഴവ് ഉണ്ടാകുമ്പോൾ, അത് ആദ്യം നോക്കുക(ഞാൻ) ഇൻഫോബോക്സ് ഇൽ ആണ്. അതിൽ ആണ് സാധാരണ ഇംഗ്ലീഷ് ഫലകത്തിലേക്കുള്ള കണ്ണി ഉണ്ടാവാറ്. ഉദാഹരണത്തിന് അമേരിക്കൻ ഐക്യനാടുകൾ എന്ന താൾ നോക്കുക. എനിക്ക് 'ഘടകം:Timezone നിലവിലില്ല' എന്ന സ്ക്രിപ്റ്റ് പിഴവ് വന്നാൽ ഞാൻ ആദ്യം പരിശോധിക്കുക അതിന്റെ ഇൻഫോബോക്സ് താളിൽ ആണ്. ഈ താളിനെ സംബന്ധിച്ചടുത്തോളം ഫലകം:Infobox country എന്ന ഫലകമായിരിക്കും എനിക്ക് കിട്ടുക. നിലവിലത്തെ സ്ഥിതിയിൽ ആ ഫലകത്തിൽ ഭാഷ കണ്ണി ചേർത്തിട്ടില്ല. അങ്ങനെ വരുമ്പോൾ ഞാൻ ആദ്യം ആ ഫലകത്തിന്റെ ഭാഷ കണ്ണി ചേർക്കുവാൻ നോക്കുമ്പോൾ ആയിരിക്കും അത് മറ്റേതോ ഫലകവുമായി ചേർത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ചിലപ്പോൾ 'ഫലകം:Infobox Country' എന്ന ഫലകം അപ്ഡേറ്റഡ് ആയിരിക്കും. എന്നാൽ 'ഫലകം:Infobox country' ഔട്ട്‍ഡേറ്റഡ് ആയതിനാൽ അത് അപ്ഡേറ്റ് ചെയ്യേണ്ടി വരും. യഥാർത്ഥത്തിൽ ഒരു ഫലകം അപ്ഡേറ്റ് ചെയ്യുന്ന ആളിന് ഇരട്ടി പണിയല്ലേ അത് എന്നും സംശയമുണ്ട്. [] ഫലകം ഒന്ന് നോക്കുക. ഇൻഫോബോക്സ് എലമെന്റ് എന്ന ഫലകവും Elementbox എന്ന ഫലകവും ഒരേ ആവശ്യത്തിനുള്ളത. എന്നാൽ Elementbox എന്ന ഫലകം അപ്ഡേറ്റ് ചെയ്യാത്തതിനാൽ അങ്ങനെ ഒരു സ്ക്രിപ്റ്റ് പിഴവ് വന്നു. മറുപടി നീണ്ടുപോയതിൽ സോറി.Adithyak1997 (സംവാദം) 15:33, 13 ഡിസംബർ 2018 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ നിലവിലുള്ളതുപോലെ Template:Infobox Country എന്ന താൾ, Template:Infobox country എന്ന താളിൽ ലയിപ്പിച്ചശേഷം Template:Infobox country എന്ന താളിലേയ്ക്ക് തിരിച്ചുവിടേണ്ടതാണ്. മറിച്ചായാൽ അപ്‌ഡേറ്റുകൾ ഇംഗ്ലീഷ് വിക്കിയിൽനിന്ന് ഇറക്കുമതി ചെയ്യാൻ വിഷമമായിരിക്കും. വളരെ നല്ല കണ്ടെത്തൽ, ആദിത്യ !! നന്ദി. --ജേക്കബ് (സംവാദം) 19:23, 9 ജനുവരി 2019 (UTC)[മറുപടി]

ത്രിത്വമർമ്മം[തിരുത്തുക]

നാം പ്രസിദ്ധീകരിച്ച ത്രിത്വ മര്മ്മം എന്ന ലേഖനം എപ്പോളാണ് വായനക്കാര്ക്ക് കാണാൻ കഴിയുക? —ഈ തിരുത്തൽ നടത്തിയത് Thomasboban (സം‌വാദംസംഭാവനകൾ)

മലയാളം വിക്കിപീഡിയ മൊബൈൽ വ്യൂവിലെ പ്രശ്നം[തിരുത്തുക]

ഇന്നലെ മുതൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ മൊബൈലിൽ ഓപ്പൺ (മൊബൈൽ വ്യൂ ) ചെയ്യുമ്പോൾ ലേഖനത്തിന്റെ പ്രധാന ശീർഷകത്തിനും ആദ്യ ഖണ്ഡികയ്കും ഇടയിലുള്ള (ഡൗൺ ലോഡ് ചിഹ്നവും, നക്ഷത്ര ചിഹ്നവും കാണിക്കുന്ന ) ഭാഗത്ത് അലൈഗ്ൻമെന്റിൽ പിഴവ് കാണുന്നു. ലേഖനങ്ങളിൽ മാത്രമാണ് ഇത് കാണുന്നത്. ഉപഭോക്തൃ പേജുകളിലോ മറ്റ് പേജുകളിലോ ഈ പ്രശ്നം ഇല്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലും പ്രശ്‌നമില്ല. Mayooramc (സംവാദം) 11:10, 13 ജനുവരി 2019 (UTC)[മറുപടി]

@Praveenp: താങ്കളുടെ അഭിപ്രായം നോക്കാതെ ഈ പ്രശ്നം ഞാൻ ഫാബ്രിക്കേറ്ററിൽ ചോദിച്ചു. അതിന്റെ [ഈ മറുപടി] ഒന്ന് പരിശോധിക്കണം.Adithyak1997 (സംവാദം) 19:41, 13 ജനുവരി 2019 (UTC)[മറുപടി]
@Adithyak1997: എന്റെ അഭിപ്രായം ചോദിക്കേണ്ട ഒരാവശ്യവുമില്ല. ഇത് ഓപ്പൺ ബഗ് ആണല്ലോ, പ്രശ്നം സ്ഥിരീകരിക്കുകയും അവിടെ ചെയ്തിട്ടുണ്ട്. ഞാനെന്ത് ചെയ്യാൻ! പക്ഷേ തലയും വാലുമില്ലാത്ത, കാഴ്ചക്ക് തികഞ്ഞ അഭംഗിയും മനസ്സിലാക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുമുള്ള ലിങ്കിങ് ഒഴിവാക്കാൻ താങ്കൾക്ക് കഴിയും, മുമ്പ് സൂചിപ്പിച്ചിട്ടുള്ള കാര്യവുമാണ്. മറ്റെല്ലാ ഉപയോക്താക്കൾക്കും സാധിക്കുന്ന നിസ്സാരകാര്യമാണത്. നന്ദി.--പ്രവീൺ:സം‌വാദം 10:54, 14 ജനുവരി 2019 (UTC)[മറുപടി]
@Praveenp: പക്ഷേ അവിടെ വരുത്തേണ്ട മാറ്റം ഒരു .css ഫൈലിൽ ആണ്. അപ്പോൾ എനിക്ക് അത് പരിഹരിക്കാൻ പറ്റില്ലല്ലോ.Adithyak1997 (സംവാദം) 11:00, 14 ജനുവരി 2019 (UTC)[മറുപടി]
ഈ ബഗ് കാരണമാണ് വൃത്തിയായി താളുകൾ ലിങ്ക് ചെയ്യാൻ താങ്കൾക്ക് പറ്റാത്തത് എന്നാണോ? :-) അതല്ല പരിഹരിക്കാൻ പറ്റാത്തത് ബഗ് ആണെന്ന്കിൽ, താങ്കൾ ഫയൽ ചെയ്ത ബഗ് കാണുക, അത് മറ്റൊന്നിന്റെ ഡൂപ്ലിക്കേറ്റ് ആയാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഈ റിഗ്രഷൻ എങ്ങനെയുണ്ടാകുന്നു എന്ന് ആ ബഗിന്റെ ടൈറ്റിലിൽ തന്നെ ഉണ്ട്--പ്രവീൺ:സം‌വാദം 11:26, 14 ജനുവരി 2019 (UTC)[മറുപടി]

പ്രെറ്റിയുആർഎൽ സംബന്ധിച്ച്[തിരുത്തുക]

വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/എറണാകുളം എന്ന താളിൽ തലകെട്ടിന്റെ നീളം കൊണ്ടാണെന്ന് തോനുന്നു, ആ ലേഖനത്തിന്റെ മുഴുവനായുള്ള തലക്കെട്ട് കാണുവാൻ സാധിക്കുന്നില്ല. ആ പ്രശ്നം പരിഹരിക്കാൻ വല്ല വഴിയുമുണ്ടോ?Adithyak1997 (സംവാദം) 17:18, 24 ജനുവരി 2019 (UTC)[മറുപടി]

എനിക്ക് പ്രശ്നമൊന്നും കാണുന്നില്ല, സ്ക്രീൻഷോട്ട് തരാമോ? -- റസിമാൻ ടി വി 14:30, 25 ജനുവരി 2019 (UTC)[മറുപടി]
താങ്കളുടെ ജിമെയിൽ ഒന്ന് പരിശോധിക്കുക.Adithyak1997 (സംവാദം) 14:33, 25 ജനുവരി 2019 (UTC)[മറുപടി]
ഇതിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇത്രയും നീളമുള്ള തലക്കെട്ടുകൾ വിരളമല്ലേ -- റസിമാൻ ടി വി 14:44, 25 ജനുവരി 2019 (UTC)[മറുപടി]
അതെ.Adithyak1997 (സംവാദം) 14:47, 25 ജനുവരി 2019 (UTC)[മറുപടി]

വിക്കി പ്രൊഫൈലിൽ പടം ചേർക്കാൻ[തിരുത്തുക]

വിക്കി പ്രൊഫൈലിൽ പടം ചേർക്കാൻ എന്തു ചെയ്യണം — ഈ തിരുത്തൽ നടത്തിയത് Sanghamam (സംവാദംസംഭാവനകൾ)

St Thomas More

ഞാൻ ആദ്യമായി ഒരു താൾ എഴുതി .പക്ഷെ അതിന്റെ ഘടന ശരിയാകുന്നില്ല..വിദ്വാൻ വാമനപുരം പി.കേശവൻ .എന്നതാണ് പേജ് ..അത് മെച്ചപ്പെടുത്താൻ എന്ത് ചെയ്യണം — ഈ തിരുത്തൽ നടത്തിയത് സൂര്യനന്ദൻ (സംവാദംസംഭാവനകൾ)

@സൂര്യനന്ദൻ: ക്ഷമിക്കണം. മുഴുവനായി ശെരിയാക്കാൻ പറ്റിയിട്ടില്ല. ഒന്ന് നോക്കാമോ? അവലംബങ്ങൾ ചേർക്കുവാൻ ഉള്ള സഹായത്താളിനായി വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന താൾ പരിശോധിക്കുക. ഒരു പ്രധാന കാര്യം കൂടി. താങ്കൾ ഏതൊക്കെ സംവാദ താളുകളിൽ സന്ദേശങ്ങൾ ഇടുന്നനുണ്ടോ അത്രയും താളുകളുടെയും അവസാനം ~~~~ ചിഹ്നം (അതായത് താങ്കളുടെ ഒപ്പ്) ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 18:41, 14 മേയ് 2019 (UTC)[മറുപടി]

ഉപയോക്താവിന്റെ താൾ[തിരുത്തുക]

Wikiwriter എന്ന ഉപയോക്താവിന്റെ താൾ ദയവായി ഒന്ന് പരിശോധിക്കുക. അതിൽ ഉപയോക്താവിന്റെ പേരിന്റെ വരിയും തൊട്ട് താഴത്തെ വരിയും എന്തുകൊണ്ടാണ് ഓവർലാപ്പ് ചെയ്യുന്നത്? Adithyak1997 (സംവാദം) 14:18, 21 ജൂൺ 2019 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

മലയാളം ലേഖനങ്ങളിൽ എങ്ങിനെ ചിത്രങ്ങൾ ചേർക്കാം -— ഈ തിരുത്തൽ നടത്തിയത് Sumesh412 (സംവാദംസംഭാവനകൾ) 17:00, 11 ജൂലൈ 2019 (UTC)[മറുപടി]

Sumesh412 വിക്കിയിൽ ചിത്രങ്ങൾ എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ താൾ സന്ദർശിക്കുക.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 17:08, 11 ജൂലൈ 2019 (UTC)[മറുപടി]

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യൽ[തിരുത്തുക]

വിക്കിമീഡിയ കോമൺസിലെ ഏതെങ്കിലും ചിത്രം വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിലേക്ക് അപ്‌ലോഡ് ചെയ്യുക എങ്ങനെ എന്ന് ഒന്ന് വിശദമായി പറഞ്ഞു തരാൻ അപേക്ഷ ! അതുപോലെ ആനുകാലികങ്ങളിലെ കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങളും. അവയിലെ ചിത്രങ്ങൾ കോപ്പി റൈറ്റ് ഉള്ളതാണോ അല്ലതോ എന്ന് എങ്ങനെയാണ് മനസ്സിലാവുക? (Anjuravi (സംവാദം) 15:55, 20 സെപ്റ്റംബർ 2019 (UTC))[മറുപടി]


ഗൂഗിളിലെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യൽ[തിരുത്തുക]

അതുപോലെ ഗൂഗിളിലെ ചിത്രങ്ങൾ വിക്കി പീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റില്ലേ? അത് എങ്ങനെയാണ് വിക്കി പീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുക? ഞാൻ ആൻഡ്രോയ്ഡ് ഫോൺ ആണ് ഉപയോഗിക്കുന്നത്. (Anjuravi (സംവാദം) 16:35, 20 സെപ്റ്റംബർ 2019 (UTC))[മറുപടി]

Anjuravi താങ്കൾ മുകളിൽ ചോദിച്ച 2 ചോദ്യങ്ങൾക്കുമുള്ള ഉത്തരം അറിയാൻ ഇവിടെ സന്ദർശിക്കുക. -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 10:13, 23 സെപ്റ്റംബർ 2019 (UTC)[മറുപടി]

പൂജ്യം എന്ന താൾ[തിരുത്തുക]

ഞാൻ ഇന്ന് പൂജ്യം എന്ന താളിൽ കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. Android ഫോണിൽ ചെയ്തതിനാൽ പല ഗണിതശാസ്ത്ര ചിഹ്നങ്ങളും ചേർക്കാൻ കഴിഞ്ഞിട്ടില്ല. അവ add ചെയ്യാനും വേണ്ട സ്ഥലങ്ങളിൽ substitute ചെയ്യാനും അപേക്ഷിക്കുന്നു. (Anjuravi (സംവാദം) 09:09, 21 സെപ്റ്റംബർ 2019 (UTC))[മറുപടി]

എഴുത്ത്[തിരുത്തുക]

എങ്ങനെയാണ് എഴുതുക. എഴുതാനുള്ള ടെക്സ്റ്റ് എങ്ങനെ കിട്ടും

എങ്ങനെയാണ് എഴുതുക[തിരുത്തുക]

വിക്കീപീഡിയയിൽ എങ്ങനെ എഴുതാം

ചിത്രങ്ങൾ[തിരുത്തുക]

ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ എന്തുചെയ്യണം?— ഈ തിരുത്തൽ നടത്തിയത് DAISY SEBASTIAN (സംവാദംസംഭാവനകൾ)

താങ്കളെടുത്ത ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. അപ്‌ലോഡ് ഫോം ഇവിടെ ലഭിക്കുന്നതാണ്. ചിത്രങ്ങളെക്കുറിച്ചുള്ള സഹായം സഹായം:ചിത്ര സഹായി എന്ന താളിൽ കാണാവുന്നതാണ്.--പ്രവീൺ:സം‌വാദം 17:08, 10 നവംബർ 2019 (UTC)[മറുപടി]

റജി ഗ്രീൻലാൻഡ് സാഹിത്യകാരൻ[തിരുത്തുക]

റജി ഗ്രീൻലാൻഡ് സാഹിത്യകാരൻ എന്ന താൾ വിക്കി പീഡി യിൽ നിന്നും മാറ്റം ചെയ്യാതെ സംരക്ഷിക്കാൻ വേണ്ടി ആവശ്യമായ തിരുത്തലുകൾ ചെയ്തു .ഇനിയും തിരുത്തലുകൾ വേണമെങ്കിൽ അവ എപ്രകാരം ചെയ്യാം എന്ന് പറയാമോ

@സുനി ജോസഫ്: - ഈ ലേഖനം ശ്രേദ്ധേയത നയം അനുസരിച്ച് നീക്കം ചെയ്യപ്പെടേണ്ടതാണ്.
  1. എന്താണ് സാഹിത്യ സംഭവനകൾ?
  2. എന്തെങ്കിലും പുരസ്‍കാരം ലഭിച്ചിട്ടുണ്ടോ?
  3. വിജ്ഞാനകോശ രീതിയിൽ അല്ല ലേഖനം എഴുതിയിരിക്കുന്നത്.
  4. ജീവിത രേഖ ഇല്ല.

ഒരു കാര്യം ശ്രദ്ധിക്കുക, വിക്കിയിൽ എഴുതുന്ന ലേഖനങ്ങൾ മികവുറ്റതാക്കുന്നതിനു വേണ്ടിയാണ് ഈ നിയമങ്ങൾ. അല്ലാതെ താങ്കൾ ഒരു പുതുമുഖം ആയതു കൊണ്ട് തടയുന്നതല്ല. അത് പോലെ തന്നെ ശ്രീ. റജി തന്നെ അംഗത്വം എടുത്തു പുള്ളിക്കാരനെ പറ്റി എഴുതിയത് മായ്ച്ചു കളഞ്ഞതുമാണ്. ലിജോ | ^ സംവാദം ^ 15:57, 21 നവംബർ 2019 (UTC)[മറുപടി]

വിക്കില്ലാത്ത ആളുകൾ വിക്കി വിക്കി പറയുന്ന സാധനം

എന്തായാലും പുകഴ്ത്തലും തോന്നിയപോലെത്തെ ലേഖനമെഴുത്തും അനാവശ്യ തർക്കങ്ങളും ഇവിടെ നടക്കില്ല. ഒരു കൂട്ടം ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മലയാളം വിക്കി. ലിജോ | ^ സംവാദം ^ 19:52, 22 നവംബർ 2019 (UTC)[മറുപടി]

അവലംബത്തിലെ തീയതി[തിരുത്തുക]

അവലംബങ്ങളിൽ തീയതി ചേർക്കുമ്പോൾ അവ "2009 ഡിസംബർ 28" എന്ന തരത്തിൽ കൊടുക്കാൻ പാടുണ്ടോ? അതോ 28 ഡിസംബർ 2009 മാത്രമാണോ ശെരിയായിട്ടുള്ളത്? Adithyak1997 (സംവാദം) 13:46, 26 ഡിസംബർ 2019 (UTC)[മറുപടി]

എന്താണ് ചോദിയ്ക്കാൻ കാരണം ? രണ്ടു രീതി ആയാലും പ്രശനം ഒന്നും ഉള്ളതായി എനിക്ക് തോന്നുന്നില്ല . വിക്കിയുടെ ഇടങ്ങളിൽ എല്ലാം "28 ഡിസംബർ 2009" ഈ രീതിയിൽ ആണ് കാണുന്നത് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:36, 27 ഡിസംബർ 2019 (UTC) [മറുപടി]
@Irvin calicut: ദയവായി CS1 errors: dates ഒന്ന് നോക്കുക. അതിൽ കാണുന്ന പല താളുകളിലും ഈ പറഞ്ഞ ഡേറ്റ് ഫോർമാറ്റിന്റെ പ്രശ്നമാണുള്ളത്. രണ്ടും രീതിയും അംഗീകരിക്കാമെങ്കിൽ ഘടകത്തിൽ മാറ്റം വരുത്തിയാ മതി. അല്ലെങ്കിൽ താളുകളിൽ മാറ്റം വരുത്തണം. അതുകൊണ്ട് ചോദിച്ചതാ. Adithyak1997 (സംവാദം) 10:25, 27 ഡിസംബർ 2019 (UTC)[മറുപടി]
രണ്ടും രീതിയും അംഗീകരിക്കാം എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം  --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:38, 27 ഡിസംബർ 2019 (UTC)[മറുപടി]
വിക്കിപീഡിയ:ശൈലീപുസ്തകം അനുസരിച്ച് വർഷം മാസം തീയതി എന്നതാണ് അഭികാമ്യം -- റസിമാൻ ടി വി 17:33, 27 ഡിസംബർ 2019 (UTC)[മറുപടി]

Why can't i change my phone number