വിക്കിപീഡിയ:സംശോധനാ യജ്ഞം/കാൾ മാക്സ്
കാൾ മാക്സ് തിരഞ്ഞെടുക്കാമെന്ന് കരുതുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ലേഖനത്തിന്റെ തർജ്ജമ ആണ് കൂടുതലും. അവലംബം ഇംഗ്ലീഷിൽ നിന്നുള്ളത് മാത്രമേയുള്ളു. —ഈ തിരുത്തൽ നടത്തിയത് Bipinkdas (സംവാദം • സംഭാവനകൾ)
സംശോധിക്കാൻ ഏറെയുണ്ടെന്നു കാണുന്നു.ഇതു നോക്കൂ
മാറ്റത്തിനു തടസ്സം നിന്നേക്കാവുന്ന ഇത്തരം സ്വാധീനങ്ങളെ നീക്കം ചെയ്തതോടെ, ത്വരിതഗതിയിലുള്ള ഒരു മാറ്റത്തിന് ഗ്രാമീണ സമുദായങ്ങൾക്ക് മാർക്സ് അനുവാദം നൽകി - മർക്സിന്റെ ജീവിതകാലത്ത് എന്തു മാറ്റമാണ് രഷ്യയിൽ സംഭവിച്ചത്? ഇതിന്റെ മൂലം എന്താണെന്ന് ചൂണ്ടിയിരുന്നെങ്കിൽ , എന്താണ് സംഭവിച്ചതെന്ന് ഊഹിക്കുകയെങ്കിലും സാധ്യമാവുമായിരുന്നു. ബിനു (സംവാദം) 08:27, 10 ഡിസംബർ 2012 (UTC)
ലേഖനത്തിൽ ഒരു റൗണ്ട് വൃത്തിയാക്കൽ നടത്തിയിട്ടുണ്ട്. എങ്കിലും ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ അപൂർണ്ണമായി കാണുന്നു. അവ ശരിയാക്കും വരെ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായം -- റസിമാൻ ടി വി 13:42, 10 ഡിസംബർ 2012 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനവുമായി താരതമ്യം ചെയ്യണോ ?? മികച്ച ലേഖനമാവാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു നോക്കിയാ പോരേ ?? സമാധാനം (സംവാദം) 13:13, 19 ഡിസംബർ 2012 (UTC)
- ഇംഗ്ലീഷ് വിക്കി ലേഖനവുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിയിലേത് സമഗ്രലേഖനമാണെന്ന് തോന്നുന്നില്ല എന്നാണുദ്ദേശിച്ചത് -- റസിമാൻ ടി വി 14:14, 19 ഡിസംബർ 2012 (UTC)
സാധുത
[തിരുത്തുക]റഷ്യയിലെ സംഭവങ്ങൾക്ക് അവലംബം ദാ | ഇതാണ്. ഇതിലുള്ളത് എഴുതാൻ ശ്രമിച്ചുവെന്നേയുള്ളു. സമാധാനം (സംവാദം) 11:24, 19 ഡിസംബർ 2012 (UTC)