Jump to content

വിക്കിപീഡിയ:സംശോധക യജ്ഞം /പറയി പെറ്റ പന്തിരുകുലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറയി പെറ്റ പന്തിരുകുലം എന്ന ലേഖനം ഏതാണ്ട് പൂറ്ണ്ണതയിലെത്തി എന്ന് കരുതുന്നു. അതിനെ കൂടുതൽ മെച്ചമാക്കാനായി സഹകരിക്കുക Tux the penguin 06:49, 3 ഡിസംബർ 2006 (UTC)[മറുപടി]


പറയി പെറ്റ പന്തിരുകുലം

[തിരുത്തുക]

അംഗങ്ങളുടെ പേരുകൾ പ്രായമനുസരിച്ചു order മേഴത്തോൾ അഗ്നിഹോത്രി പാക്കനാർ രജകൻ കാരയ്ക്കലമ്മ അകവൂർ ചാത്തൻ വടുതല നായർ വള്ളോൻ / തിരുവള്ളുവർ ഉപ്പുകൂറ്റൻ പാണനാർ ഉളിയന്നൂർ പെരുന്തച്ചൻ വായില്ലാക്കുന്നിലപ്പൻ നാറാണത്ത് ഭ്രാന്തൻ


  1. പന്ത്രണ്ടു മക്കളെപ്പറ്റിയും വിവരണങ്ങൾ ഇല്ല. “ഐതീഹ്യമാല“യിൽ എല്ലാ മക്കളെയും പറ്റി വിവരണങ്ങൾ ഉണ്ട്. ആരെങ്കിലും അതു വായിച്ച് കൂട്ടിച്ചേർത്താൽ നല്ലതായിരിക്കും. (ഐതീഹ്യമാല - കറന്റ് ബുക്സ്, കൊട്ടാരത്തിൽ ശങ്കുണ്ണി).
  2. നീണ്ട വാക്യങ്ങൾ - മുറിച്ച് ചെറിയ വാക്യങ്ങൾ ആക്കുക.
  3. ഏതു നദിയിലാണ് വിക്രമാദിത്യ ഭടന്മാർ പറയിയെ ഒഴുക്കിയത്?
  4. മധുസൂദനൻ നായരുടെ നാറാണത്തു ഭ്രാന്തൻ എന്ന കവിതയിൽ നിന്ന് ശകലങ്ങൾ ഉപയോഗിക്കാവുന്നതാണ്.
  5. ഐതീഹ്യമാലയിൽ പന്ത്രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ഒരു ശ്ലോകം ഉണ്ട്. “മേളത്തോളഗ്നിഹോത്രീ രജകനുളിയന്നൂർ.. “ എന്നു തുടങ്ങുന്ന ശ്ലോകം. അതും ഉൾക്കൊള്ളിക്കാവുന്നതാണ്. --ചള്ളിയാൻ 11:19, 17 ഏപ്രിൽ 2007 (UTC)[മറുപടി]
  6. ഇവർ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന കാലം ഉൾക്കൊള്ളിക്കാവുന്നതാണ്.
  7. വിക്രമാദിത്യ രാജാവ് താമസിച്ചിരുന്നത് കേരളത്തിലാണോ? ഇവർ എങ്ങനെ ഇവിടെ എത്തി?
  8. ഇപ്പോൾ ഏതൊക്കെ കുടുംബത്തിന് പിൻ‌ഗാമികൾ ഉണ്ട്?
  9. സംസ്കൃത ശ്ലോകം ശരിയാണോ? രാമാം ദശരഥാം വിദ്ധി, അടവീം അയോദ്ധ്യാം വിദ്ധി, വിദ്ധി മാം വിദ്ധി ജനകാത്മജാം എന്നല്ലേ? (രാമനെ ദശരഥനായി കരുതുക, അടവി (വനത്തിനെ) അയോദ്ധ്യ ആയി കരുതുക ജനകാത്മജനായ ലക്ഷ്മണനെ (?) ആയി കരുതുക എന്ന് ആണെന്നു തോന്നുന്നു. വളരെ പണ്ട് ഐതീഹ്യമാല വായിച്ച ഓർമ്മയാണ്. ഇപ്പോൾ പുസ്തകം കയ്യിൽ ഇല്ല.
  10. എന്തെങ്കിലും ചിത്രങ്ങൾ (രേഖാചിത്രങ്ങൾ, ചുവർചിത്രങ്ങൾ) ഉണ്ടോ?
  11. ആദ്യത്തെ ഖണ്ഡിക (ഇണ്ട്രോടക്ഷൻ) വലുതാക്കുക. --ചള്ളിയാൻ 13:04, 17 ഏപ്രിൽ 2007 (UTC)[മറുപടി]
  12. കൊട്ടാരത്തിൽ ശങ്കുണ്ണിയെ കുറിച്ചും കുറച്ച് ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. --ചള്ളിയാൻ 13:04, 17 ഏപ്രിൽ 2007 (UTC)[മറുപടി]
  13. കുറച്ചുകൂടി വിക്കിഫൈ ചെയ്യാവുന്നതാണ്. ഉദാ: രാമൻ, സീത, ലക്ഷ്മണൻ തുടങ്ങിയ പേരുകൾക്ക് കണ്ണികൾ കൊടുക്കാം.

Simynazareth 07:34, 3 ഡിസംബർ 2006 (UTC)simynazareth[മറുപടി]

  1. എൻറെ ഓർമ്മ ശരിയാണെങ്കിൽ ഐതിഹ്യമാലയിൽ എല്ലാവരേയും പ്രതിപാദിക്കുന്നുണ്ടെങ്കിലും ചിലരേക്കുറിച്ചു അധികം വിവരങൾ ഒന്നും നൽകുന്നില്ല.--ചള്ളിയാൻ 13:04, 17 ഏപ്രിൽ 2007 (UTC)[മറുപടി]
  2. മധുസൂദനൻ നായർ സാറിൻറെ നാറാണത്തുഭ്രാന്തൻ എന്ന കവിതയിൽ എല്ലാവരുടെയും പേർ പറഞ്ഞ് ഒരു 6 വരി ഉണ്ട്. അത് ലളിതവും മനസ്സിലാക്കുവാൻ പ്രയാസമില്ലാത്തതുമാണ്. ശ്ലോകത്തോടൊപ്പം അതും ചേർത്താൽ നന്നായിരിക്കും.--ചള്ളിയാൻ 13:04, 17 ഏപ്രിൽ 2007 (UTC)[മറുപടി]

ലിജു മൂലയിൽ 19:50, 3 ഡിസംബർ 2006 (UTC)[മറുപടി]


വളരെ നല്ല ആശയങ്ങളാണ് ഇവിടെ മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്, കൊട്ടാരത്തിൽ ശങ്കുണ്ണിയെയും ഐതിഹ്യമാലയേയും മധുസൂദനൻ നായറ് സാറിന്റെ നാറാണത്തു ഭ്രാന്തനെയും നമുക്ക് ഇതിന്റെ കൂടെ ലിങ്ക് ചെയ്യാം.ഇവിടെ യു.എ.ഇ യിൽ പക്ഷെ ആവശ്യത്തിനുള്ള റിസോഴ്സുകൾ കിട്ടാനില്ല(ഉദാ:ഐതിഹ്യമാല). അതു കയ്യിൽ ഉള്ളവരുടെ സഹായം അഭ്യറ്ത്ഥിക്കാം.

 ടക്സ്‌ എന്ന പെന്‌ഗ്വിൻ   സംവാദം Tux the penguin 07:03, 4 ഡിസംബർ 2006 (UTC)[മറുപടി]

ഇവിടെ സൂചിപ്പിക്കപ്പെട്ട കുറേ കാര്യങ്ങൾകൂടി ലേഖനത്തിൽ ചേറ്ത്തിട്ടൂണ്ട്. (വിക്രമാദിത്യനെപ്പറ്റിയും വരരുചി കേരളത്തിലെത്തിയതിനെപ്പറ്റിയും ഉള്ള കാര്യങ്ങൾ ഇപ്പോൾ ഉണ്ട്. വിക്കിഫിക്കേഷൻ ഏതാണ്ട് പൂറ്ണ്ണമായെന്നും തോന്നുന്നു) വിക്കിപീഡിയറ് കൂടുതൽ കാര്യങ്ങൾ ചേറ്ക്കുന്നുമുണ്ട്. പിയറ് റിവ്യു തകറ്പ്പൻ തന്നെ.

 ടക്സ്‌ എന്ന പെന്‌ഗ്വിൻ   സംവാദം 13:16, 4 ഡിസംബർ 2006 (UTC)[മറുപടി]

ലേഖനത്തിലെ വാക്യഘടനകൾ പലയിടത്തും ശരിയാക്കാനുണ്ട്. അതുപോലെതന്നെ അക്ഷരത്തെറ്റുകളും ഒട്ടേറെ. സാഹിത്യത്തിൽ ഈ ഐതിഹ്യങ്ങളെക്കുറിച്ചുള്ള പരാമർശം പ്രത്യേക ഭാഗമായി ചേർക്കാമെന്നു തോന്നുന്നു. പറയിപെറ്റ പന്തിരുകുലം എന്ന പേരിൽ തന്നെ ഒരു നോവൽ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. രചയിതാവിന്റെ പേരോർമ്മയില്ല. പ്രഭാത് ബുക്ക് ഹൌസ് ആണെന്നു തോന്നുന്നു പ്രസാധകർ.--മൻ‌ജിത് കൈനി 16:45, 5 ഡിസംബർ 2006 (UTC)[മറുപടി]
ഇവിടെ ലേഖനം ഐതിഹ്യം മാത്രമായി പോയതുപോലെ തോന്നുന്നു. ഉദാഹരണത്തിന് യുവതിയെ പരീക്ഷിച്ചു എന്നു പറഞ്ഞാൽ തീരുന്ന കാര്യം ഇത്രവിശദമാക്കണോ. സമൂഹത്തിനവരോടുണ്ടായിരുന്ന മനോഭാവമൊക്കെ കൊടുക്കത്തില്ലേ--പ്രവീൺ:സംവാദം 19:02, 5 ഡിസംബർ 2006 (UTC)[മറുപടി]

അഭിപ്രായങ്ങൾ

[തിരുത്തുക]
  • തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. ഇതു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണോ ? mainstream അഭിപ്രായമല്ലെങ്കിൽ അങ്ങനെ വ്യക്തമാക്കിയാൽ നന്നായിരുന്നു.
  • കൃതികളായ അകത്തുനൂറ്, പുറത്തുനൂറ് സംശയം തീർക്കാനാണു. അകനാനൂറ്, പുറനാനൂറ് എന്നു ധാരാളം കേട്ടിട്ടുണ്ട്. ഇതു വേറെ പുസ്തകങ്ങളാണോ ? ഗൂഗിളിൽ നിന്നു ഒന്നും കിട്ടുന്നില്ല.
  • അംഗങ്ങളുടെ പേരുകൾ പ്രായമനുസരിച്ചു order മേഴത്തോൾ അഗ്നിഹോത്രി

പാക്കനാർ രജകൻ കാരയ്ക്കലമ്മ അകവൂർ ചാത്തൻ വടുതല നായർ വള്ളോൻ / തിരുവള്ളുവർ ഉപ്പുകൂറ്റൻ പാണനാർ ഉളിയന്നൂർ പെരുന്തച്ചൻ വായില്ലാക്കുന്നിലപ്പൻ നാറാണത്ത് ഭ്രാന്തൻ

അകനാനൂറ്, പുറനാനൂറ്