വിക്കിപീഡിയ:വിശ്വാസ്യതാനിർണ്ണയവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മാതാ അമൃതാനന്ദമയി ജീവിതചരിത്രം - മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്[തിരുത്തുക]

"സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു. അസാധാരണ ഓർമ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു. മൂന്ന്-നാല് വയസ്സായപ്പോൾ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികൾ ഉണ്ടാക്കി പാടുമായിരുന്നു."

അമൃതാനന്ദമയി എന്ന ലേഖനത്തിലെ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗത്തിന് അവലംബമായി കൊടുത്തിരിക്കുന്നത് ഇതാണ്:

മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സർ. എം. രാമകൃഷ്ണൻ നാ‍യർ. മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225

ഈ കൃതി പ്രാഥമിക സ്രോതസ്സ് (Primary Source) അല്ലേ? ഒരാളെക്കുറിച്ച് അയാളുടെതന്നെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രസിദ്ധീകരിക്കുന്ന രേഖകൾ എങ്ങനെ വിശ്വാസയോഗ്യമാകും? - കല്ലുപുരയ്ക്കൻ Kallupurakkan 14:26, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]

അതെ. പ്രാഥമികസ്രോതസ്സുകളിൽ നിന്ന് ജനനത്തീയതി മുതലായവയല്ലാതെ (അതും controversy ഇല്ലാത്തപ്പോൾ മാത്രം) ഇങ്ങനത്തെ സാധനങ്ങളൊന്നും പകർത്തുന്നത് ശരിയാവില്ല. അവലംബം നീക്കുന്നതാകും നല്ലത്. ഇത്തരം സംവാദങ്ങൾ ലേഖനത്തിന്റെ സംവാദത്താളിൽ തന്നെ നടത്തിക്കൂടേ? RSN ഉണ്ടാക്കാൻ മാത്രം വലിപ്പമൊന്നും മലയാളം വിക്കിപീഡിയക്ക് ആയിട്ടില്ലെന്നാണ് കരുതുന്നത് -- റസിമാൻ ടി വി 14:31, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]