Jump to content

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കി ലൗസ് വിമെൻ 2021പങ്കെടുക്കുന്നവർതുടങ്ങാവുന്ന ലേഖനങ്ങൾ


വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ലേഖന രചനാമത്സരമാണ് വിക്കി ലൗസ് വിമെൻ 2021. 2021 സെപ്തംബർ ഒന്നിന് ആരംഭിച്ച് 2021 സെപ്തംബർ 30 ന് അവസാനിക്കുന്നതാണ് ഈ പദ്ധതി.

ഇതുവരെ 163 ലേഖനങ്ങൾ

ലേഖനങ്ങളുടെ പരിശോധനയ്ക്ക് ഫൗണ്ടൻ ടൂളിൽ ലേഖനങ്ങൾ ചേർക്കേണ്ടതാണ്.

നിയമങ്ങൾ

[തിരുത്തുക]

ഒരു ലേഖനം വിക്കി ലൗസ് വിമെൻ 2021 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം 2021 സെപ്റ്റംബർ 1 നും 2021 സെപ്റ്റംബർ 30 നും ഇടയിൽ സൃഷ്ടിച്ചവ ആയിരിക്കണം.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ലേഖനത്തിന് യാന്ത്രിക പരിഭാഷയേക്കാളും നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്.
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • സ്ത്രീ, ഫെമിനിസം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ പെടുന്നതായിരിക്കണം ലേഖനം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.

സംഘാടനം

[തിരുത്തുക]

പേര് ചേർക്കുക

[തിരുത്തുക]

2021 സെപ്തംബർ 30, 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ലേഖനങ്ങൾ സമർപ്പിക്കുക

[തിരുത്തുക]

നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ.

ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

{{വിക്കി ലൗസ് വിമെൻ 2021|created=yes}}

സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:

ഉപയോഗപ്രദമായ ലിങ്കുകൾ

[തിരുത്തുക]