വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)/archive 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉണ്ടായിരുന്നേൽ

ഇന്റഗ്രേറ്റഡ് മലയാളം എഡിറ്റർ[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ പെരിങ്ങോടരുടെ മലയാളം എഡിറ്റർ സ്ക്രിപ്റ്റ് ഉപയോഗിയ്ക്കപ്പെടുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ആ ടൂൾ ഇപ്പോൾ ആവശ്യക്കാർ അവരവരുടെ മോണോബുക്ക് ഫയലിൽ മാറ്റം വരുത്തിയാണ്‌‍ ഉപയോഗിയ്ക്കുന്നത്. ആ ടൂൾ എല്ലാവരും ടെസ്റ്റ് ചെയ്തതുമാണ് അത് നന്നായി പ്രവർത്തിയ്ക്കുന്നുമുണ്ട്. എല്ലാ ഉപയോക്താക്കൾക്കും ആ ടൂൾ ഉപയോഗിയ്ക്കത്തക്ക രീതിയിൽ പ്രധാന മോണോബുക്ക് ഫയലിലേയ്ക്കോ കോമൺ ഫലലിലേയ്ക്കോ അതിനെ ചേർത്താലോ ? അഭിപ്രായങ്ങൾ അറിയിക്കുക. ഈ താളിലെ ആദ്യ സംവാദത്തിൽ ചള്ളിയാൻ ഇതേ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. --ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:18, 18 ജൂൺ 2007 (UTC)[മറുപടി]

  • അനുകൂലിക്കുന്നു പൂർണ്ണമനസ്സോടെ --Vssun 10:00, 18 ജൂൺ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു നിർദ്ദേശം വച്ച ആൾ അനുകൂലിക്കുന്നത് എന്തായാലും വ്യക്തമല്ലേ. എന്നാലും ഷിജുവിനോട യോജിക്കുന്നു. കാരണം താഴെ പറയാം.— ഈ തിരുത്തൽ നടത്തിയത് challiyan (സംവാദംസംഭാവനകൾ)


തൽക്കാലം ഈ വോട്ടെടുപ്പ് നീട്ടി വയ്ക്കുക. എന്നിട്ട് ഏതൊക്കെ പേജിൽ ഈ ടൂൾ ഉപയോഗിച്ചാൽ മലയാളം വരുന്നില്ല എന്നു അറിയിക്കുക. ഞാൻ കണ്ടെത്തിയ രണ്ടു താളുകൾ തഴെ പറയുന്നവ ആണ്.

ഏതൊക്കെ താളിൽ മലയാളം വരുന്നില്ല , അതേ പോലെ ഫയർ ഫോക്സ് ,ഓപ്പറ ഈ രണ്ട് ബ്രൗസറുകളിൽ ഉള്ള പ്രശ്നങ്ങളും അറിയിച്ചാൽ മെയിൻ മോണോബുക്ക് അപ്ഡേറ്റ് ചെയ്യുന്നതിനു മുൻപ് അത് ശരിയാക്കാം. എല്ലാ പ്രശ്നങ്ങളും ഇവിടെ ഇതിനു താഴെ സം‌വാദം ആയി ഇടുക. --Shiju Alex 10:11, 18 ജൂൺ 2007 (UTC)[മറുപടി]

  • തലക്കെട്ട് മാറ്റുക താൾ --

ജസീം സന്ദേശം · ഒപ്പുശേഖരണം 11:29, 18 ജൂൺ 2007 (UTC)[മറുപടി]


  • എതിർക്കുന്നു It should be made to know what \ the consequences are when you register. simply adding those script can be devastating. So please make an instructions page and then do accordingly. till then I strongly deny my support.— ഈ തിരുത്തൽ നടത്തിയത് Shinysajan (സംവാദംസംഭാവനകൾ)

Oppose ചെയ്യുമ്പോൾ മറ്റൊരു യൂസറുടെ സം‌വാദം മായിച്ചു കളയുന്ന വിക്കി മര്യാദ ഷൈനി സാജൻ എവിടെ നിന്നാണോ പഠിച്ചത്.--Shiju Alex 10:25, 18 ജൂൺ 2007 (UTC)[മറുപടി]

എഡിറ്റ് കോൺഫ്ലിക്റ്റ് കൊണ്ടൊ മറ്റോ തെറ്റിപ്പോയതായിരിക്കും ഷിജു. പെരിങ്ങോടരുടെ മോണോബുക്കിൽ മലയാളം ആണ്‌ ഡീഫാൾട്ട് ആയി വരുന്നത്. ഇതിൽ ടക്സ് ചെയ്തിരിക്കുന്നതു പോലെ ചെറിയ മാറ്റം വരുത്തിയാൽ ഇംഗ്ലീഷ് ഡീഫാൾട്ട് ആകുകയും ആവശ്യമുള്ളവർക്ക് കണ്ട്രോൾ+എം. അടിച്ച് മലയാളമാക്കാനും പറ്റും. ഈ വെർഷൻ പൊതുവാക്കുന്നതായിരിക്കും നല്ലത്. ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ. എങ്കിലും ഇപ്പോഴത്തെ രീതിയിൽ കോമ്മൺ അപ്ഡേറ്റ് ചെയ്തതിനു ശേഷം അതും ശരിയാക്കി കൂട്ടിച്ചേർക്കാമല്ലോ. --Vssun 10:32, 18 ജൂൺ 2007 (UTC)[മറുപടി]


സംശോധനാ തർക്കത്തിൽ വന്നതാണ് ഷിജു. കോപപ്പെടാതെ. വാൻഡലിസത്തിൻറെ ഉദാഹരണമായും അതിനെ കാണാം. താങ്കൾക്ക് ദേഷ്യം വന്നെങ്കിൽ ചിലർക്ക് ഉറക്കം വരെ നഷ്ടപ്പെടുന്നുമുണ്ട്. --Shinysajan 11:53, 18 ജൂൺ 2007 (UTC)[മറുപടി]

ഓപ്പറയിൽ ഇടക്ക് നിന്ന് എഡിറ്റ് ചെയ്യാൻ പറ്റില്ല. അതായത് ഇൻസെറ്ട്ട് ചെയ്യാൻ പറ്റില്ല. വാലറ്റം ഡലീറ്റിക്കൊണ്ടിരിക്കും (ഇൻസർഷൻ നടക്കില്ല) . പിന്നെ ചില വാക്കുകളെ തിരുത്താൻ ബാക്ക് സ്പേസ് അടിച്ചാൽ പിന്നെ പുലിവാലാകും. അത് മൊത്തമായി തിരുത്തണ്ടി വരും. അഥർ‌വ്വം എന്ന് എഴുതാൻ അണ്ടർ സ്കോർ ഇല്ലാതെ പറ്റുന്നില്ല. അങ്ങനെ നിരവധി ബഗ്ഗുകൾ അതൊക്കെ മാറ്റിയിട്ട് പോരേ പ്രകടനം എന്നാണ്‌ സംശയം എന്റെ?????? --ചള്ളിയാൻ 12:05, 18 ജൂൺ 2007 (UTC)[മറുപടി]



കഴിയുന്നത്ര തെറ്റുകൾ തിരുത്തി പ്രധാന മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. അതിനാൽ ഇപ്പോൾ ജാസ് ചെയ്തത് പോലെ മറ്റുൾലവരും മലയാളം വരാത്ത താളുകളും വിവിധ ബ്രൗസറുകളിൽ ഈ ഇൻബിൽറ്റ് ടൂൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ലിസ്റ്റ് ചെയ്യുക. അവരവർ നോട്ട് ചെയ്ത ബഗുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ എന്താണ് പ്രശ്നം എന്നു എനിക്കു മനസ്സിലാകുന്നില്ല.

It should be made to know what \ the consequences are when you register. simply adding those script can be devastating.

ഷൈനി രാജനു ഈ ഇൻബിൽറ്റ് ടൂൾ എന്താണെന്നു അറിയാത്തതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത് എന്നു തോന്നുന്നു. പ്രസ്തുത യൂസർ പറയുന്ന മിക്കവാറും പ്രശ്നങ്ങൾ ഡിഫാൾറ്റ് ഭാഷ ഇംഗ്ലീഷ് ആക്കുന്നതോടെ തീരും. പിന്നീട് CTRL + M അടിച്ച് മലയാളവും ഇംഗ്ലീഷും മാറി മാറി തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉള്ളപ്പോൾഈല്ലാം യൂസറുടെ ഇഷ്ടം ആകുന്നു.

പിന്നെ ഇത്തരം വോട്ടെടുപ്പുകൾ എല്ലാം‍ നടത്താനുള്ള ഇടമാണ് വിക്കിപീഡിയ:വോട്ടെടുപ്പ് എന്ന താൾ. ഇപ്പോൾ എന്തിനും ഏതിനും പഞ്ചായത്തിലാണല്ലോ വോട്ടെടുപ്പ്. അതെ പോലെ ഒരു വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം പോരെ അടുത്ത വോട്ടെടുപ്പ്. വിക്കിപീഡിയ:വോട്ടെടുപ്പ് എന്ന താൾ ഉപയോഗിക്കുന്നില്ലെങ്കിൽ അത് എന്തിനു വേണ്ടി യുള്ളതാണെന്ന് അറിഞ്ഞാൽ കൊള്ളാം. --Shiju Alex 12:09, 18 ജൂൺ 2007 (UTC)[മറുപടി]

ഷിജു ഒരു വോട്ടെടുപ്പിന്റെ ആവശ്യം ഒന്നുമില്ലെന്നെ, മോണൊ ബുക്ക് ശരിയായിട്ടില്ല, മേല്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കട്ടെ, മിക്കവാറും ഞാൻ ഉപയോഗിക്കുന്നത് കീമാൻ ആണ്. കാരണം മോണോബുക്കിലെ തെറ്റുകൾ ആണ്. “ണ്ട” “ഐ” എന്നിങ്ങനെ പല അക്ഷരങ്ങളും ശരിയാകുന്നില്ല. പകുതിയിൽ മാച്ച് കളഞ്ഞ് എഡിറ്റ് ചെയ്യാൻ സാധിക്കില്ല. കാപ്സ്ലോലോക്ക് ഇട്ടാൽ പ്രശ്നമാണ്. മുഴുവൻ പ്രശ്നങ്ങളും ആദ്യം തന്നെ പോരട്ടെ എന്നിട്ട് മതി എന്നാണ് എന്റെ അഭിപ്രയം. അപ്പോൾ ആദ്യം തന്നെ എല്ലാവരും സഹകരിച്ച് മോണൊബുക്കിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുക. ഞാൻ താഴെ ഒരു പട്ടിക തുടങ്ങാം അവിടെ എല്ലാവരും പ്രശ്നങ്ങൾ കാണിക്കുക.--  ജിഗേഷ്  ►സന്ദേശങ്ങൾ  13:14, 18 ജൂൺ 2007 (UTC)[മറുപടി]

പ്രശ്നം ഉള്ളത് ഏത് ബ്രൗസറിൽ ആണ് എന്നതു കൂടി ചേർക്കുക. എനിക്ക് "ണ്ട"യും "ഐ" യും ഒക്കെ ഐ.ഇയിൽ കൃത്യമായി വരുന്നുണ്ട്. --Shiju Alex 14:02, 18 ജൂൺ 2007 (UTC)[മറുപടി]

മോണോബുക്ക് സാങ്കേതിക തകരാറുകൾ[തിരുത്തുക]

ജിഗേഷ്[തിരുത്തുക]

ബ്രൌസർ -Internet Explorer-7.0.5730.11


  • “ണ്ട” “ഐ” എന്നീഅക്ഷരങ്ങൾ ശരിയാകുന്നില്ല.
  • ബാക്ക് സ്പേസ് കൊടുത്ത് കൊണ്ട് എഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ല
  • കാപ്സ് ലോക്ക് കൊടുക്കുവാൻ സാധിക്കുന്നില്ല.
എനിക്ക് ഇതേ ബ്രൗസറിൽ (ഐ. ഇ. 7.0.5730.11) ണ്ട, ഐ, ഒക്കെ ശരിയായി റ്റൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്.. കാപ്സ് ലോക്ക് കൊടുത്ത് എഡിറ്റ് ചെയ്യാനും പറ്റുന്നുണ്ട്. പക്ഷേ കാപ്സ് ലോക്ക് കൊടുത്ത് എഡിറ്റ് ചെയ്യുമ്പോൾ എല്ലാം ഷിഫ്റ്റ് + അക്ഷരം എന്ന ഇഫക്റ്റ് ആണ് തരുന്നത്. അങ്ങനെ തന്നെ അല്ലേ വരേണ്ടത്? ബാക് സ്പേസിനു എനിക്കും ചെറിയ പ്രോബ്ലങ്ങൾ ഉണ്ട്. ചിലപ്പോ മൊത്തം വാക്കും മാഞ്ഞുപോവുന്നു. കാർത്തിക എന്ന് നേരെ റ്റൈപ്പ് ചെയ്യാൻ പറ്റുന്നില്ല.. കാർ‌ത്തിക എന്നാണ് വരേണ്ടത്, കാര്ത്തിക അല്ല. Simynazareth 14:23, 18 ജൂൺ 2007 (UTC)simynazareth[മറുപടി]
ഐ.ഇ. 6 ആണ്‌ ഞാൻ ഉപയോഗിക്കുന്നത്. ജിഗേഷ് ഉപയോഗിക്കുന്ന കീ കോംബിനേഷൻ തെറ്റാവാനാണ്‌ സാധ്യത.. ണ്ട (nTa), ഐ (ai). ക്യാപ്സ്ലോക്കിനും ബാക്ക്സ്പേസിനും‌ സിമിയുടെ അഭിപ്രായമാണ്‌ എനിക്കും. പിന്നെ കാർത്തിക ഒറ്റയടിക്ക് അടിച്ചാൽ ശരിയാവും.. പക്ഷേ ബാക്ക്സ്പേസ് ഉപയോഗിച്ചതിനു ശേഷം ചെയ്താൽ കര്ത്തികയാകാറുണ്ട്--Vssun 07:15, 20 ജൂൺ 2007 (UTC)[മറുപടി]

ഷിജു[തിരുത്തുക]

താഴെ പറയുന്ന താളുകളിൽ ഇൻ‌ബിൽറ്റ് ടൂൾ ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാൻ കഴിയുന്നില്ല. (ബ്രൗസർ: ഇന്റർ നെറ്റ് എക്സ്പ്ലോറർ 6)

  • ലേഖനം തുടങ്ങുന്ന താൾ
  • സേർച്ച് ചെയ്യുന്ന താൾ - ഈ കണ്ണി നോക്കൂ രണ്ടു പെട്ടികളിൽ ഒന്നിൽ‍ മലയാളം വരുന്നുണ്ട് താഴെയുള്ളതിൽ വരുന്നില്ല. ☒N

ജാസ്[തിരുത്തുക]

താഴെ പറയുന്ന താളുകളിൽ ഇൻ‌ബിൽറ്റ് ടൂൾ ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാൻ കഴിയുന്നില്ല.

  • തലക്കെട്ട് മാറ്റുക താൾ
ഷിജു, ജാസ്, എന്റെ മോണോസ്ക്രിപ്റ്റ് കോപ്പി / പേസ്റ്റ് മാടി. അതിൽ തലക്കെട്ടുമാറ്റുക, തിരയുക, പവർ തിരച്ചിൽ, പേജിലെല്ലാം മലയാളത്തിൽ റ്റൈപ്പ് ചെയ്യാൻ പറ്റും. മലയാളം / ഇംഗ്ലീഷ് റ്റോഗിൾ ചെയ്യാൻ കണ്ട്രോൾ + എം. ഉപയോഗിക്കുക Simynazareth 03:11, 19 ജൂൺ 2007 (UTC)simynazareth[മറുപടി]
  • സം‌വാദ താളിൽ കുറിപ്പ് ചേർക്കുന്നിടത്ത് ഹെഡിങ്ങ് മലയാളത്തിൽ വരുന്നില്ലല്ലോ. ഇതിൽ ശ്രമിക്കൂ--

ജസീം സന്ദേശം · ഒപ്പുശേഖരണം 11:39, 19 ജൂൺ 2007 (UTC)[മറുപടി]

Calicuter[തിരുത്തുക]

  • ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ട് ഉപയോഗിക്കാൻ പറ്റാത്ത ഈ സാധനംകൊണ്ട് എനിക്കു പ്രയോജനമില്ല. Calicuter 09:41, 19 ജൂൺ 2007 (UTC) ☒N[മറുപടി]

Sadik Khalid[തിരുത്തുക]

  • പല പുതിയ ഉപഭോക്താക്കളും ലേഖനത്തിന് ആംഗലേയ തലക്കെട്ടാണ് ഉപയോഗിക്കുന്നത്. ഇത് വിക്കിപീഡിയ:കളരി (ലേഖനം തുടങ്ങുക) താളില് മലയാളം ലഭിക്കാത്തതിനാലാണെന്ന് തോന്നുന്നു. ഈ ആഗ്രഹം പ്രവീണ് അറിയിച്ചതാണ്, അത് നിറവേറ്റിയിട്ടുണ്ട് എന്ന് പഞ്ചായത്തില് പറന്ഞ്ഞിട്ടുമുണ്ട്. പക്ഷേ പ്രാവര്ത്തികമായിട്ടുള്ള്തായി തോന്നുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 14:39, 22 ഏപ്രിൽ 2007 (UTC) [മറുപടി]

ഇൻസ്ക്രിപ്റ്റ്[തിരുത്തുക]

  • ഞാൻ ഇൻസ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. അതിനും കൂടെ ഓപ്ഷൻ ഉണ്ടായിരുന്നേൽ നല്ലതാണ്. മലയാളം ഇൻസ്ക്രിപ്റ്റ് കീ ബോർഡ് സപ്പോർട്ട് ഇല്ലാത്തപ്പോ ഇത് വല്യ സഹായമാവും. ☒N
  • പിന്നെ, ഡീഫാൾട്ടായി ഇത് ഓഫാക്കി വയ്ക്കാൻ സൌകര്യം വേണം.. (ഇപ്പൊഴേ ഉണ്ടോ? ഞാൻ നോക്കിയപ്പോ കണ്ടില്ല) സജിത്ത് വി കെ 07:49, 21 ജൂൺ 2007 (UTC)[മറുപടി]

പെരിങ്ങോടൻ[തിരുത്തുക]

  • ഇൻസ്ക്രിപ്റ്റിന് പ്രത്യേകിച്ചൊരു സ്ക്രിപ്റ്റ് എഴുതേണ്ടതില്ലെന്ന് തോന്നുന്നു. മിക്ക പുതിയ ഓപ്പറേറ്റിങ് സിസ്റ്റംസുകളിലും ഇൻസ്ക്രിപ്റ്റ് കീബോർഡ് ലഭ്യമാണ്. വിൻഡോസ് എക്സ്പി.സർവീസ് പാക്ക് 2 -ൽ ഇത് ഉപയോഗിക്കുവാൻ From windows Control Panel >> Regional and Language options >> Languages tab >> Text services and input languages, use button details >> Text services and input languages >> Use Add button >> Select Malayalam >> Select Malayalam Keyboard and save options. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്വതവേയുള്ള ഒരു ക്രമീകരണത്തിനെ അധികരിക്കേണ്ടതില്ലെന്ന് തോന്നുന്നു, എന്തായാലും ഞാൻ സ്ക്രിപ്റ്റ് എഴുതാനില്ല.
  • വിക്കിയിലെ സകല ടെക്സ്റ്റ് ബോക്സുകളിലും ടെക്സ്റ്റ് ഏരിയകളിലും മലയാളം ഉപയോഗിക്കാവുന്നതാണ്, ഇപ്പോഴുള്ള സ്ക്രിപ്റ്റിൽ ഓരോ element ലും പേരെഴുതി ഈവന്റ് രേഖപ്പെടുത്തുന്നതിനു പകരം document.getElementsByTagName("input") എന്ന ഫങ്ഷനിൽ നിന്ന് ലഭിക്കുന്ന element array ഉപയോഗിക്കാം.
  • ജാവാസ്ക്രിപ്റ്റിന് ബ്രൌസറിൽ പരിമിതികളില്ല, എങ്കിലും സാമ്യം, സം‌യുക്തം എന്നീ വാക്കുകളിൽ ഭാഷ ഉപയോഗിക്കുന്ന ലോജിക് സ്ക്രിപ്റ്റിൽ എഴുതി ഫലിപ്പിക്കുവാൻ ബുദ്ധിമുട്ടാകയാൽ അതിനു മുതിർന്നിട്ടില്ല. പക്ഷെ ഇത്തരം വാക്കുകൾക്ക് exceptions സമയമുള്ള ആർക്കെങ്കിലും നിർ‌വചിക്കുവാനാകുന്നതാണ്‌. പൊതുവിൽ മലയാളത്തിലെ ഏതൊരു വാക്കും യൂണികോഡ് മാനദണ്ഡമനുസരിച്ച് എഴുതുവാൻ ഈ സ്ക്രിപ്റ്റിൽ സാധ്യമാണ്‌, UNDERSCORE ചിഹ്നം ഉപയോഗിച്ച് കമ്പ്യൂട്ടർ അനാവശ്യമായ ഇടങ്ങളിൽ കൂട്ടക്ഷരങ്ങൾ ഉണ്ടാക്കുന്നത് തടയണമെന്ന് മാത്രം. പ്രത്യേകിച്ചൊരു വാക്ക് എഴുതാൻ പറ്റുന്നില്ല എന്ന ബഗ്ഗും അതുകൊണ്ട് ഞാൻ ഫിക്സ് ചെയ്യുന്നില്ല.
  • സ്ക്രിപ്റ്റിന്റെ responsiveness വർദ്ധിപ്പിക്കുന്നതിനും backspacing കുറേകൂടെ ഗുണപ്രദമാക്കുവാനും ഞാൻ ശ്രമിക്കുന്നതാണ്‌, സമയം ലഭിക്കുന്ന മുറയ്ക്കനുസരിച്ച് നിങ്ങൾക്ക് updates തന്നുകൊള്ളാം.

പെരിങ്ങോടൻ 20:40, 27 ജൂൺ 2007 (UTC)[മറുപടി]

വളരെ നന്ദി. മി. പെരിയകോഡൻ. താങ്കളുടെ വിലപിടിച്ച സമയം ഇവിടെ ചിലവാക്കുന്നതിനും സഹായം വാഗ്ദാനം ചെയ്യുന്നതിനും. കോഡെന്താണെന്നറിയാത്ത് എന്നെപ്പോലുള്ളവർക്ക് ക്കൈവക്കാവുന്ന മേഖലയായതിനാൽ മറ്റുള്ള ബഗ് ഫിക്സേർസ് ഹെല്പ് ചെയ്യുമെന്ന് പ്രത്യാശിക്കട്ടെ --202.83.54.79 03:01, 28 ജൂൺ 2007 (UTC)[മറുപടി]

vssun[തിരുത്തുക]

ചില ബ്രൗസറുകളിൽ വരുന്ന നീളം കൂടിയ URL-കൾ മലയാളം വിക്കിപീഡിയ തുടക്കം മുതൽ നേരിടുന്ന ഒരു പ്രശ്നമാണ്‌. ഇതിനു പരിഹാരമെന്ന നിലയിൽ നിലയിൽ എല്ലാ താളുകളിലും വരുന്ന രീതിയിൽ ഫലകം:കണ്ണി ഉപയോഗിക്കുന്നതിനെ പറ്റി എന്തു പറയുന്നു? എല്ലാ താളുകളിലും വരുന്ന രീതിയിൽ സൈറ്റ്‌ നോട്ടീസായോ, അല്ലെങ്കിൽ മോണൊബുക്ക്‌ വഴിയോ കൊടുക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും. അല്ലെങ്കിൽ ബോട്ട്‌ വെച്ച്‌ എല്ലാ താളിലും കൊടുക്കാവുന്നതാണ്‌. ഉദാ:സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി ഒരെണ്ണം ഇവിടെയും സംവാദം:തൃശൂർ പൂരം#ഫലകം:കണ്ണി ഉണ്ടായിരുന്നു. ഇങ്ങനെയൊന്നുണ്ടായാൽ കോപ്പി & പേസ്റ്റ്‌ ചെയ്യുന്നവർക്ക്‌ എളുപ്പമല്ലേ? --സാദിക്ക്‌ ഖാലിദ്‌ 09:58, 21 ജൂൺ 2007 (UTC)[മറുപടി]

നല്ലതുതന്നെ, പക്ഷെ അതിന്റെ കോലം ഒന്ന് പരിഷ്കരിക്കണം സ്ഥാനവും. ഇത് വരുകയാണെങ്കിൽ പ്രെറ്റിയൂ ആ ആർ എൽ ഒഴിവാക്കാം എന്നു തോന്നുന്നു--ജസീം സന്ദേശം · ഒപ്പുശേഖരണം 11:42, 21 ജൂൺ 2007 (UTC)[മറുപടി]
അതൊന്നും ഈ പ്രശ്നത്തിൻ പരിഹാരമാവുമെന്നു ഞാൻ കരുതുന്നില്ല സാദിഖേ. മീഡിയാവിക്കി സോഫ്റ്റ്‌വെയർ തന്നെ ഇന്റേണലി എല്ലാ യുണികോഡ് കാരക്റ്ററിനേയും പെർസന്റേജ് എൻ‌കോഡ് ചെയ്യുന്നുണ്ട്(ലിങ്കുകളിൽ). പക്ഷെ പല ബ്രൌസറുകളും അത് ഡിസ്പ്ലേ ചെയ്യുന്ന സമയത്ത് ഡീകോഡ് ചെയ്യുന്നു എന്ന് മാത്രം(ഉദാ:ഫയർഫോക്സ്, എന്റെ ഇഷ്ട ബ്രൌസർ.) ഞാൻ ഒരു ഉദാഹരണം കാണിച്ചു തരാം ഈ ചിത്രം നോക്കൂ ഇങനെ ഉണ്ടാവുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ പെർസന്റേജ് എൻ‌കോഡ് ചെയ്ത അഡ്രസ് മാത്രമേ അഡ്രസ് ബാറിൽ വരൂ മോസില്ലയിലും, ഇന്റർനെറ്റ് എക്സ്പ്ലോഡറിലും ഇത് ഇങനെത്തന്നെയാൺ. ഓപ്പറയിൽ എന്താൺ അവസ്ഥ എന്നറിയില്ല. പക്ഷേ നമ്മൾ ഇങനെ ഉണ്ടായിരിയ്ക്കുന്ന ഒരു ലിങ്കിൽന്റെ മുകളിം മൌസ് പോയിന്റർ കൊണ്ട് വച്ചാൽ അത് കൃത്യമായി സ്റ്റാറ്റസ് ബാറിൽ ഡിസ്പ്ലേ ചെയ്യുന്നുണ്ട് (മോസില്ലയിൽ. ഐ.ഇ 6ൽ ഇല്ല). ഓപ്പറ ഒരു പക്ഷേ ഇത് മൊത്തം സപ്പോർട്ട് ചെയ്യുമായിരിക്കും. വിക്കിപീഡിയ ഉപയോഗിയ്ക്കാനായി ഒരു പ്രത്യേക ബ്രൌസർ ഉപയോഗിക്കണം എന്ന് ഒരു എൻഡ് യൂസറിനെ നിർബന്ധിക്കാനാവുമോ ? ഈ പുതിയമാറ്റം എനിക്ക് ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാൺ. എൻഡ് യൂസേർസ് ഒരിക്കലും മാറ്റം ഇഷ്ടപ്പെടുന്നില്ല എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പ്രിൻസിപ്പൾ പണ്ട് എപ്പോഴോ പഠിച്ചതായി ഓർക്കുന്നു. അത് തന്നെയാവാം എന്റെ കാര്യത്തിലും സംഭവിച്ചത്.നേം സ്പേസ് പോലെ സാങ്കേതിക പ്രാധാന്യം മാത്രമുള്ള സംഗതികൾ ഇംഗ്ലീഷിൽ തന്നെ നിലനിറുത്തുന്നതല്ലേ നല്ലത് ? കൂടുതൽ പരിചയിച്ചു പോയ രീതി അതായതിനാലാൺ ഉപയോഗിക്കാനെളുപ്പം ഇംഗ്ലീഷ് നേംസ്പേസുതന്നെയാൺ എന്നാൺ എന്റെ വ്യക്തിപരമായ അഭിപ്രായം. എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്നു മാത്രം. പിന്നെ {{കണ്ണി}} ഉപയോഗിയ്ക്കാനാൺ ആശയ സമന്വയം ഉണ്ടാവുന്നതെങ്കിൽ അത് ലേഖനത്തിന്റെ മുകൾ ഭാഗത്ത് കൊടുക്കാതിരിയ്ക്കുകയാവും ഭംഗി. റെഫറൻസും എക്സ്റ്റേണൽ ലിങ്കും ഒക്കെ കൊടുത്തുകഴിഞ്ഞ് അതിനു താഴെയായി നോർമൽ ടെക്സ്റ്റിൽ കൊടുത്താൽ മതിയാവും. --ടക്സ് എന്ന പെൻ‌ഗ്വിൻ 12:24, 21 ജൂൺ 2007 (UTC)[മറുപടി]
ഈ സംഭവത്തിൽ ഒരു സമന്വയത്തിൽ എത്താമോ? എന്റെ അഭിപ്രായത്തിൽ പഴയപോലെ ഇംഗ്ലീഷ് നേംസ്പേസ് സ്ട്രിങ്ങുകൾ മതി എന്നാണ്. Simynazareth 11:52, 25 ജൂൺ 2007 (UTC)simynazareth[മറുപടി]
ഫയർഫോക്സ്‌ ബ്രൗസറിൽ മലയാളം വിക്കിപീഡിയയുടെ സ്ക്രീൻഷോട്ട്‌ എക്സ്റ്റെൻഷൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം)
ഒപര ബ്രൗസറിൽ മലയാളം വിക്കിപീഡിയയുടെ സ്ക്രീൻഷോട്ട്‌

ഫലകം:കണ്ണി ഐ.ഡി.എൻ. സപ്പോട്ട്‌ ഇല്ലാത്ത ബ്രൗസറുകൾക്ക്‌ വേണ്ടി. താത്‌കാലികമായ പ്രധിവിധിയായി ഉപയോഗിക്കാവുന്നതാണ്‌. എവിടെ വേണമെന്നുള്ളതിന്‌; താങ്കൾ പറഞ്ഞ പോലെ ലേഖനങ്ങളുടെ അവസാനം ചേർക്കുന്നത്‌ നല്ലതായിരിക്കും. ഇതിനു മേക്കപ്പിടാൻ ജസീമുണ്ടല്ലോ. നേംസ്പേസ്‌ തിരിച്ച്‌ ഇംഗ്ലീഷ്‌ തന്നെയാക്കിയാൽ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. കാരണം ഇത്‌ നേംസ്പേസ്‌ മാറ്റിയപ്പോൾ വന്ന പ്രശ്നമല്ല എന്നതുതന്നെ. പക്ഷേ ഇപ്പോൾ കൂടുതൽ ആളുകൾ ഇത്‌ ശ്രദ്ധിച്ചു തുടങ്ങിയെന്നു മാത്രം. പ്രശ്‌നങ്ങളിൽ നിന്നും ഒളിച്ചോടുന്നതിനെക്കാൾ നല്ലതല്ലെ അതിനുള്ള പ്രധിവിധി അന്വേഷിച്ചു കണ്ടെത്തുന്നത്‌. ഫയർഫോക്സ്‌ ഉപയോഗിക്കുന്നവർ ഈ എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്താൽ അഡ്രസ്ബാറിൽ URL കൃത്യമായി വരും. സൊഴ്‌സ്‌ കോടൊക്കെ എല്ലാവരും നോക്കുമെന്ന് തോന്നുന്നില്ല. എല്ലാരും ഒപര ബ്രൗസർ ഉപയോഗിക്കണം എന്നൊന്നും ഞാൻ പറയില്ല. ഏറ്റവും എളുപ്പമുള്ള വഴി അതാണെന്ന് മാത്രം. ഇന്റർനെറ്റ്‌ എക്സ്‌പ്ലോറർ മൈക്രോസോഫ്റ്റിന്റെ വഴിക്കേ നടക്കൂ, എങ്കിലും ഈ എങ്കിലും ഈ താളുകൾ കാണുക [1] [2] [3] ഐ.ഡി.എൻ. സപ്പോട്ടിനെ കുറിച്ച്‌ ഇവിടെ കാണുക. ഒരു പട്ടിക ഇവിടെയും കൊടുത്തിട്ടുണ്ട്‌. സമീപകാല ഭാവിൽ തന്നെ എല്ലാ ബ്രസറുകളും ഈ പ്രശ്‌നം പരിഹരിച്ച്‌ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം. --സാദിക്ക്‌ ഖാലിദ്‌ 16:20, 25 ജൂൺ 2007 (UTC)[മറുപടി]

വിക്കിപ്പീഡിയയിൽ എഡിറ്റാനായി എനിക്ക് കിട്ടിയ നിർദ്ദേശം മറ്റേതെങ്കിലും ബ്രൌസർ ഉപയോഗിക്കാനായിരുന്നു. (ഞാൻ ഓപ്പെറ ഉപയ്യോഗിച്ചുകൊണ്ട് ചില്ലുകൾ തെറ്റി അടിച്ചു കൊണ്ടിരുന്ന് ഒരു കാലത്ത്‍) പിന്നെ പിന്നെ ഐ.ഇ./ഒപ്പെറ രണ്ടും ഉപയോഗിക്കാൻ തുടങ്ങി. “)--220.226.88.106 17:06, 25 ജൂൺ 2007 (UTC)[മറുപടി]
നേംസ്പേസ് മാറ്റിയപ്പോൾ വന്നതാണോ അല്ലയോ എന്ന് അറിയാൻ അധികം ഉപയോഗിക്കാത്ത ഒരു നേംസ്പേസ് മാത്രം മാറ്റി നോക്കിയാലോ. കവാടം എന്നത് മാത്രം Portal എന്ന് തിരിച്ചാക്കി നോക്കാം. ബാക്കി എല്ലാം തൽകാലം അങ്ങനെ തന്നെ കിടക്കട്ടെ.. ഒരു പരീക്ഷണം മാത്രം. Simynazareth 09:56, 26 ജൂൺ 2007 (UTC)simynazareth[മറുപടി]
ഇതു മനസ്സിലാക്കാനാണങ്കില് ഫലകത്തിന്റെ സംവാദം:Prettyurl വായിച്ചാൽ മാത്രം മതി. യു.ആർ.എൽ.-ൽ ഒരെക്ഷരമെങ്കിലും മലയാളത്തിലുണ്ടെങ്കിൽ അത്‌ %.. ആയി വരും. തുടക്കം മുതൽ തന്നെ ഞാൻ മലയാളം വിക്കിപീടിയയിൽ URL-കൾ %.. ആയിട്ടാണ്‌ കണ്ടിട്ടുള്ളത്‌. നേംസ്പേസ്‌ ഇംഗ്ലീഷിലായാൽ പ്രധാന ലേഖങ്ങളിലൊഴിച്ച്‌; Template, Help, Wikipedia തുടങ്ങിയ നേംസ്പേസുകളിൽ %ന്റെ കൂടെയുള്ള Template, Help, Wikipedia എന്ന ഭാഗം മാത്രം ഇംഗ്ലീഷിൽ വരുമെന്നു മാത്രം. ബാക്കി പിന്നെയും % തന്നെയായിരിക്കും ഉദാ: http://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_പഞ്ചായത്ത് എന്നത്‌ http://ml.wikipedia.org/wiki/Wikipedia:%E0%B4%B5%E0%B4%BF%E0........ എന്നുവരും. ഇനി മുഴുവൻ പേസ്സന്റേജും ഒഴിവാക്കണമെങ്കിൽ എല്ലാ ലേഖനങ്ങളുടെയും പേര്‌ ഇംഗ്ലീഷിലാക്കണം. അതായത്‌ http://ml.wikipedia.org/wiki/പ്രധാന_താൾ (http://ml.wikipedia.org/wiki/%E0%B4%AA......) ഐ.ഡി.എൻ. സപ്പോട്ട്‌ ചെയ്യാത്ത ബ്രൗസറുകളിൽ % ഇല്ലാതെ കിട്ടണമങ്കിൽ പ്രധാന താൾ, Main Page എന്ന പേരിലേക്ക്‌ മാറ്റേണ്ടിവരും. അങ്ങിനെയാവുമ്പോൾ http://ml.wikipedia.org/wiki/Main_Page എന്നുവരും. റ്റെമ്പ്ലേറ്റുകളിലും മറ്റും ഇംഗ്ലീഷ്‌ പേരു തന്നെ ഉപയോഗിച്ചതിനാൽ ഈ കാര്യം ചിലപ്പോൾ ശ്രദ്ധിക്കാതെ വന്നിട്ടുണ്ടാവും. മലയാളം നേംസ്പേസ്‌ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ കാര്യമായ ഒരു ബുദ്ധിമുട്ട്‌ പറഞ്ഞു കേട്ടത്‌ ടെമ്പ്ലേറ്റുകളുടെ കാര്യത്തിലാണ്‌. http://ml.wikipedia.org/wiki/ഫലകം:Welcome എന്നതിനു പകരം http://en.wikipedia.org/wiki/Template:Welcome എന്നു (ml->en)മാറ്റിയാൽ ഒരോന്നിന്റെയും ഇംഗ്ലീഷ്‌ റ്റെമ്പ്ലേറ്റ്‌ കിട്ടും എന്നത്‌. പക്ഷേ ഈ രീതി ശരിയായ രീതിയാണെന്ന് പറയാൻ പറ്റില്ല. അങ്ങിനെയാവുമ്പോൾ ഇത്‌ എല്ലാ ലേഖനങ്ങളുടെ കാര്യത്തിലും ഈ രീതി ശരിയാവണം. ഉദാഹരണത്തിന്‌ http://ml.wikipedia.org/wiki/സ്വർണ്ണം എന്തിനു പകരം http://en.wikipedia.org/wiki//സ്വർണ്ണം എന്ന് മാറ്റിയാൽ അതിനു സമാനമായ ഇംഗ്ലീഷ്‌ താൾ (http://en.wikipedia.org/wiki/Gold) കിട്ടിയിരിക്കണം. അതേസമയം സ്വർണ്ണത്തിന്റെ ഇംഗ്ലീഷ്‌)താളിനു വേണ്ടി ഇടതുവശത്ത്‌ വരുന്ന ഇതര ഭാഷകളിൽ നിന്ന് നമുക്ക്‌ ആവശ്യമുള്ള ഭാഷയിലേക്കുള്ള (ഇംഗ്ലീഷ്‌) കണ്ണിയിൽ ക്ലിക്ക്‌ ചെയ്യാറാണ്‌ പതിവ്‌. ഇതേ രീതി തന്നെ റ്റെമ്പ്ലേറ്റുകളുടെ കാര്യത്തിലും ചെയ്യാവുന്നതാണ്‌. സംശയ നിവാരണത്തിന്‌ ഫലകം:സ്വാഗതം, ഫലകം:അപൂർണ്ണം എന്നിവ സന്ദർശിക്കാവുന്നതാണ്‌. ഇതേ രീതിയിൽ തന്നെ എല്ലാ റ്റെമ്പ്ലേറ്റുകളുടെ അവസാനം <noinclude> ... </noinclude> കൾക്കുള്ളിൽ സമാനമായ ഇതര ഭാഷാ കണ്ണികൾ കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. --സാദിക്ക്‌ ഖാലിദ്‌ 16:51, 26 ജൂൺ 2007 (UTC)[മറുപടി]
സാദിക്ക്, അതല്ല ബുദ്ധിമുട്ട്. ഞാൻ എന്റെ ദു:ഖം പറയട്ടെ.

ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് കോപ്പിയടിച്ച് ഒരു ലേഖനം തുടങ്ങുന്നു എന്ന് വെക്കുക. ടെമ്പ്ലേറ്റുകൾ സഹിതം. ഇങ്ങനെ ഒരു ടെമ്പ്ലേറ്റ്

Australasia Temperate deciduous forests
Australasian mixed temperate rain forests New Zealand, southeast and southcentral Australia

ലേഖനത്തിൽ ഉണ്ടെങ്കിൽ അത് ഒരു ചുവന്ന ലിങ്ക് ആയി മലയാളം വിക്കിപീഡിയയിൽ വരും. ആ ലിങ്കിൽ ക്ലിക്കിയാൽ പണ്ട് http://ml.wikipedia.org/w/index.php?title=Template:Australasia_temperate_coniferous_forest&action=edit എന്ന ലിങ്ക് വരുമായിരുന്നു. അതിനെ അങ്ങോട്ട് അടുത്ത വിൻഡോവിലേക്ക് (കണ്ടോൾ റ്റി അടിച്ച് അടുത്ത റ്റാബിലേക്ക്) കോപ്പി പേസ്റ്റ് ചെയ്യുക. പിന്നെ ആദ്യത്തെ ml മാറ്റി en ആക്കുക. അപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയുടെ റ്റെമ്പ്ലേറ്റിന്റെ സോഴ്സ് കിട്ടും. (http://en.wikipedia.org/w/index.php?title=Template:Australasia_temperate_coniferous_forest&action=edit). പിന്നെ റ്റെമ്പ്ലേറ്റ് പേര് മലയാളത്തിലോ ഇംഗ്ലീഷിലോ ആയതുകൊണ്ട് വിക്കിപീഡിയ ഒരു സർ‌വ്വ വിജ്ഞാനകോശം എന്ന് നിനച്ച് വായിക്കാൻ വരുന്ന അന്ത്യ ഉപഭോക്താവിന് (end user :-)) ) ഒരു ഗുണമോ ദോഷമോ ഇല്ല.

സാദിക്ക് പറയുന്നത് തെറ്റാണെന്നല്ല.. എന്റെ മടികൊണ്ട് ആണ് :-) അഡ്രസ് ബാറിൽ റ്റൈപ്പ് ചെയ്യാൻ. എത്ര കുറച്ച് ജോലിചെയ്ത് (കഴിയുമെങ്കിൽ ജോലിചെയ്യാതെ) ജീവിക്കാം എന്ന് നോക്കിനടക്കുന്ന എന്നെപ്പോലെയുള്ള മറ്റു വിക്കിപീഡിയരും കാണും :-)

ലേഖനങ്ങൾക്ക് നമ്മൾ ഇപ്പോൾ ഇംഗ്ലീഷിലും മലയാളത്തിലും പേരുകൊടുക്കാറുണ്ട്.. റീഡയറക്ട് ആയി.

Simynazareth 17:24, 26 ജൂൺ 2007 (UTC)simynazareth[മറുപടി]

വിക്കിയിലെ മലയാളീകരണത്തിന് എന്തെങ്കിലും പ്രത്യാഘാതങ്ങൾ‍ ഉണ്ടാകുമോ[തിരുത്തുക]

മലയാളീരണം വളരെ നല്ലത് തന്നെ , പക്ഷെ ഇത്ര മാത്രം അക്ഷരങ്ങൾ ഉള്ളതും ഉച്ചാരണത്തിന് പ്രാധാന്യം ഉള്ള ഭാഷ വേറെ ഇല്ലെന്നാണ് ഞാൻ കരുതുന്നത്(ഈ അറിവിനെ തീരുത്താം). മറ്റുള്ള യുണീകോഡുകൾക്ക് ഒരുതരത്തിലുള്ള പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല. പ്രശ്നങ്ങളെ അതി ജീവിക്കുമ്പോഴാണ് , വിജയിക്കുന്നത്. ഇവിടെ മലയാളീകരണം വനതിന്റെ പ്രശ്നങ്ങൾ ഒരു പരിധി വരെ അതീജീവിച്ചു എന്നു തന്നെ പറയണം. പക്ഷെ അത് പോര മലയാള അക്ഷരങ്ങൾ വീണ്ടും സാങ്കേതിക മായ കാര്യങ്ങളിൽ‍ ഉപയോഗിക്കുമ്പോൾ ഇനിയും പ്രശ്നമുണ്ടാക്കാം എന്നാണ് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നത്.

ഇത് നോക്കൂ,


പ്രശ്നമില്ലാത്തവ

ഇംഗ്ലീഷ് വിക്കി


മേൽ കാണിച്ചിരിക്കുന്നവ ഒന്നു കാണുക. എന്നിട്ട് എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക. ഇതിന് ഒരു പരിഹാരം തന്നെ പറ്റൂ. --  ജിഗേഷ്  ►സന്ദേശങ്ങൾ  06:36, 2 ജൂലൈ 2007 (UTC)[മറുപടി]

"If there were any problems, please email Interiot or post at User talk:Interiot." എന്നു പ്രസ്തുത താളിന്റെ താഴെ കൊടുത്തിട്ടുണ്ടല്ലോ? ഈ ചോദ്യം അവിടെ ചോദിക്കുന്നതല്ലേ നല്ലത്‌?


Now answer the below questions after trying the below tasks.

  1. Try to sent the malayalam url of an article that is copied from opera browser through gtalk.
  2. Try to send the percentge encoded url through email. See also what is happening once we forward it.
  3. Try to use the percentge encoded url in blog. See what is happening once we republish it.
  4. How to create the english url of all the non article pages (except the main articles.)

But I know the answers the current malayalm wiki owners are going to provide for these questions.

  • Send an email to google to correct the problems in gtalk, gmail, and blogger. If the problem is there for other email clients, mail them.
  • Do not use Malayalam WIKI article URL's any where out side wiki.
  • Normal users like you just come and write the aricles in wiki as per our instructions. Do not question us.
  • Do not write blog if you are a user of malayalam wiki, nor cite any malayalam article link in it.

Actually I have more problems to list. Since the bureaucrat and other admins are keeping quiet there is no point in discussing that here. This is NOT A PRIVATE WIKI. Do not make malayalm wiki the private wiki of some users. First have consensus in every thing doing in wiki.

Always think from end user perspective before implementing anything. Let there be backward compatability in what ever new technical changes that you are implementing.

It is high time that the bureaucraet of malayalm wiki should interfere in this matter and find a solution. If needed let there be a voting in this page വിക്കിപീഡിയ:വോട്ടെടുപ്പ്. --Shiju Alex 7:38, 2 ജൂലൈ 2007 (UTC)

എന്തെങ്കിലും പരിഹാരം വേണമെങ്കിൽ ഒരു അഭിപ്രായ സമന്വയത്തിനു ശ്രമിക്കൂ. അഭിപ്രായ സമന്വയം സാധ്യമല്ലെന്ന് തോന്നുന്നെങ്കിൽ മാത്രം വോട്ടിനു ഇടൂ. Simynazareth 09:37, 2 ജൂലൈ 2007 (UTC)simynazareth[മറുപടി]
വളരെ നല്ല ഉത്തരം സാദിക്കെ, ഒന്നാമത് താങ്കളോട് മാത്രമല്ല ഈ പ്രശ്നം അവതരിപ്പിച്ചത് എന്നു മനസിലാക്കുക. Interiot നു മെയിൽ ചെയ്തിട്ടുണ്ട്. പക്ഷെ താങ്കൾക്ക് ഒന്നും മനസിലായില്ല ഞാൻ എന്താണവതരിപ്പിച്ചത്. എന്തായാലും ഞാൻ വിശദീകരിക്കാം, പ്രശ്നമുള്ള ഉള്ളവരെല്ലാം അവരുടെ സ്റ്റാറ്റിറ്റിക്സ് ഡയഗ്രം ഉപയോഗിക്കുന്നവരാണ്. സ്റ്റാറ്റിറ്റിക്സ് ഡയഗ്രം ഇല്ലാത്ത ആൾക്ക് (ചള്ളിയൻ)പ്രശ്നം ഇല്ല. പിന്നെ ഇംഗ്ലീഷ് വിക്കിയ്ൽ സ്റ്റാറ്റിറ്റിക്സ് ഡയഗ്രം ഉള്ള എനിക്ക് അതിന്റെ counter കാണാം , ഒരു പ്രശ്നവുമില്ലാതെ. ഇതിൽ നിന്ന് മനസിലാക്കേണ്ടത് മലയാളീകരണം കൊണ്ട് പറ്റിപ്പോയതാണെന്ന്. കാരണം ഈ ഡയഗ്രം എനിക്ക് വ്യക്തമായിരുന്നു. മലയാളീകരണത്തിന് മുമ്പ്. ഞാൻ മലയാളീകരണം എടുത്ത് കളയാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ പ്രശ്നം പരിഹരിക്കണം എന്നാണ് , പിന്നെ ഇത് എന്റെ മാത്രം ആവശ്യമാണെന്ന് തോന്നുണ്ടെങ്കിൽ വേണ്ട. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:51, 2 ജൂലൈ 2007 (UTC)[മറുപടി]
എന്റെ അഭിപ്രായമാണ്‌ ഞാൻ പറഞ്ഞത്‌. ഇനിയും ആർക്കുവേണമെങ്കിലും അഭിപ്രായങ്ങൾ പറയാമല്ലോ.എനിക്ക്‌ പറ്റുന്നത്‌ ഞാനും ചെയ്തിട്ടുണ്ട്‌--സാദിക്ക്‌ ഖാലിദ്‌ 08:02, 2 ജൂലൈ 2007 (UTC)[മറുപടി]
മേല് പറഞ്ഞിരിക്കുന്ന പ്രശ്നം മലയാളം വിക്കിപീഡിയയുടേ പ്രശ്നമല്ല ്~ഇന്റീരിയോട്ട്റ്റൂളിന്റെ പ്രശ്നമാണെന്നാണ്‌ തോന്നുന്നത്. അത് ":" -നു മുമ്പുള്ള എന്തിനേയും നേം സ്പേസ് ആയായിരിക്കും കണക്കാക്കുന്നത്. ചള്ളിയനും ജിഗേഷും ശ്ലോകം എന്നൊക്കെ ആദ്യമുള്ള ലേഖനങ്ങള് തിരുത്താഞ്ഞതു മൂലമാവാം അവ ലിസ്റ്റ് ചെയ്യപ്പെടാത്തതും. എഡിറ്റ് റ്റൂളിനായി വിക്കിപീഡിയ സൃഷ്ടിക്കുക എന്നു പറയുന്നത് ശരിയല്ല എന്നാണ്‌ എനിക്ക് തോന്നുന്നത്. ചില ~ഇന്റീ.... റ്റൂളുകളില് ഈ പ്രശ്നവുമില്ല --പ്രവീൺ:സംവാദം 08:33, 2 ജൂലൈ 2007 (UTC)[മറുപടി]

ജിഗേഷ് ചൂണ്ടിക്കാണിച്ച പ്രശ്നംമലയാളീകരണം കൊണ്ട് വന്നതല്ല. മറിച്ച് നേം സ്പേസിന്റെ ഓപ്പറേറ്റർ ആയ : ലേഖനത്തിന്റെ തലക്കെട്ടിൽ ഉപയോഗിച്ചത് കൊണ്ട് വന്നതാണ്.

പ്രസ്തുത ടൂളിൽ കൂടിഎന്റെ യൂസർ നെയിം വെച്ച് നോക്കിയാൽ ജിഗേഷ് ഇവിടെ തന്നതിനേക്കാൾ വലിയ ലിസ്റ്റ് കിട്ടും Shiju Alex

നേംസ്പ്പേസ് ഓപ്പറേറ്റർ ആയ : ഒരു ലേഖനത്തിന്റെ തലക്കെട്ടിലും ഉപയോഗിക്കാതിരുന്നാൽ പ്രശ്നം തീർന്നു. നേം സ്പേസിന്റെ ഓപ്പറേറ്റർ ആയ : തലക്കെട്ടിൽ ഉപയോഗിച്ചിരുന്ന നൂറോളം പേജുകളുടെ തലക്കെട്ട് ഇന്നലെ മാറ്റിയിട്ടുണ്ട്.

ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തതാണ് മലയാളീകരണത്തിന്റെ പ്രശ്നങ്ങൾ. അതിനു ഒരു പരിഹാരം ആണ് വേണ്ടത്.--Shiju Alex 09:06, 2 ജൂലൈ 2007 (UTC)[മറുപടി]

ഷിജുവിനെ ആദ്യത്തെ മൂന്നുചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ കുറുക്കുവഴി.. അത് നാം ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്. ഇനി നാലാമത്തെ ചോദ്യം നോക്കാം. അതിനുത്തരമായി ആദ്യം തന്നെ ഞാൻ പറയട്ടെ.. മലയാളത്തിൽ യൂസർ നെയിം ഉള്ളവർക്ക് യൂസർ എന്ന നെയിംസ്പേസിലൂടെ‍ റീഡയറക്റ്റ് ഒരിക്കലും പറ്റില്ല.. എന്തെന്നാൽ ആ പേരിൽ വേറെ യൂസർ വന്നാൽ കുഴപ്പമാകും. എന്നാൽ നമ്മുടെ മിക്കവാറും പേരുടേയും യൂസർ നെയിമുകൾ ഇംഗ്ലീഷിൽ തന്നെയായതു കൊണ്ട് ഇംഗ്ലീഷ് യു.ആർ.എൽ. ആയിരുന്നു എല്ലാവർക്കും വന്നു കൊണ്ടിരുന്നത്.. അതിപ്പോൾ പെർസെന്റേജ് എൻ‌കോഡഡ് ആയിപ്പോയി.. ഇനിയിപ്പോൾ ഈ പേജിലേക്ക് ഒരു ഇംഗ്ലീഷ് യു.ആർ.എൽ. വേണമെങ്കിൽ നമ്മൾ മെയിൻ നെയിംസ്പേസിൽ നിന്നും റീഡയറക്റ്റ് കൊടുക്കേണ്ടി വരും. ഇതിനെയൊക്കെ മറികടക്കാൻ ഒരു മാർഗം ഞാൻ സമർപ്പിക്കുന്നു. എന്തു കൊണ്ട് നമുക്കൊരു ഇംഗ്ലീഷ് നെയിംസ്പേസുകൂടി തുടങ്ങിക്കൂടാ?.. ഇത്തരത്തിലുള്ള റീഡയറക്റ്റുകൾക്കും കുറുക്കുവഴിക്കുമായി.. അങ്ങനെ ഇന്റർ നെയിംസ്പേസ് പ്രശ്നങ്ങൾ ആ നെയിം സ്പേസിൽ മാത്രം ഒതുക്കാം. link എന്ന് ഞാൻ ആ നെയിം സ്പേസിന്‌ പേരും നിർദ്ധേശിക്കുന്നു.

--Vssun 10:32, 2 ജൂലൈ 2007 (UTC)[മറുപടി]


ഇല്ലല്ലോ സുനിലേ കുറുക്കുവഴി , ലേഖനങ്ങൾക്ക് മാത്രം ഉള്ള പരിഹാരം ആണ്. നോൺ ആർട്ടിക്കിൾസിനു കുറുക്കുവഴി ഉണ്ടാക്കിയാൽ തന്നെ പ്രസ്തുത നേംസ്പേസുകൾ പേർസേന്റേജ് എൻക്കോഡ് ചെയ്യപ്പെടും. വിക്കിയിൽ വന്ന് എഡിറ്റുകൾ മാത്രം ചെയ്യുന്നവർക്ക് മേൽ പറഞ്ഞതിന്റെ ബുദ്ധിമുട്ടുകൾ പ്രശ്നം അല്ല. വിക്കിയിൽ ലെഖനത്തിന്റെ ലിൻകുകളും, മറ്റ് നോൺ ആർട്ടിക്കുകളുടെ ലിങ്കുകളും പല സ്ഥലത്ത് പല വിധത്തിൽ പലർ ഉപയോഗിക്കുന്നുണ്ട്. അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത്. ഇനിയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ട്.

ലേഖനത്തിന്റെ ലിങ്കിനു കുറുക്കു വഴി മതി സമ്മതിച്ചു. മറ്റുൾലതിന്റേതിനോ. ഇനി ഇതിനു മറുപടിയായി കിട്ടാൻ പോകുന്നതിന്റെ സാമ്പിൾ ഞാൻ ഇപ്പ്പോൽ തന്നെ തരാം.

ഒരു പ്രാവശ്യം ഈ പ്രശ്നം അവതരിപ്പിച്ചപ്പോൾ എനിക്കു കിട്ടിയ മറുപടികളാണ് മുകളിൽ.

ചുരുക്കി പറഞ്ഞാൽ എന്റെ സ്വകാര്യ ആവശ്യത്തിനു ബ്ലോഗിലും മറ്റു ഉപയോഗിക്കാൻ പാകത്തിനു വിക്കിയെ മാറ്റി എടുക്കണം എന്നു കൂടി പറഞ്ഞാൽ പൂർത്തിയായി. ഞങ്ങളുടെ ഇഷ്ടത്തിനു എഴുതിയില്ലെങ്കിൽ താൻ പോയി ഇംഗ്ലീഷ് നേംസ്പേസ് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വിക്കി ഉപയോഗിക്ക് എന്നു കൂടി പറഞ്ഞ എന്നെ അങ്ങ് ബ്ലോക്കു കൂടി ചെയ്താൽ വളരെ നന്നായിരിക്കും.


സുനിൽ പറഞ്ഞു "link എന്ന് ഞാൻ ആ നെയിം സ്പേസിന്‌ പേരും നിർദ്ധേശിക്കുന്നു."

link ഓ വേറെ എന്തോ ആകട്ടെ. പ്രശ്നത്തിനു പരിഹാരം ആണ് ചോദിക്കുന്നത്. അതായത് ഇംഗ്ലീഷ് യൂആർ ൽ പേർേന്റേജ് എന്ദോഡ് ചെയ്യപ്പെടരുത്.

വിക്കിയിൽ നീരാടുന്ന ഞാൻ ഒരു പ്രശ്നത്തിനു പരിഹാരം ചോദിച്ചിട്ട് കിട്ടുന്ന മറുപടികൾ ഇത്തരം ആണെങ്കിൽ‍ ഇവിടെ വരുന്ന പുതിയ യൂസർമാരെ നിങ്ങൾ എല്ലം കൂടി അടിച്ച് ഓടിക്കുമല്ലോ. അങ്ങനെ ചിലരുടെ ഇടപെടൽ മൂലം ഇവിടെ നിന്നു ഓടിയ ചില യൂസർമാർ ഉണ്ടെന്നു ഖേദപൂർവ്വം അറിയിക്കട്ടെ.

സം‌വാദത്തിൽ എന്താണ് പറഞ്ഞിരിക്കുന്നത്, ഈ പ്രശ്നത്തിന്റെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നു മനസ്സിലാക്കിയതിനു ശേഷം മറുപടി തന്നാൽ ഉപകാരം.--Shiju Alex 15:37, 2 ജൂലൈ 2007 (UTC)[മറുപടി]

സന്ദേശങ്ങൾ[തിരുത്തുക]

സന്ദേശങ്ങൾ മലയാളീകരിക്കേണ്ട ആവശ്യം പിന്നെയും ഉയർന്നു വന്നിരിക്കുന്നു. അയ്യോ... വടിയെടുക്കല്ലേ... ഇത്‌ മുഴുവൻ കേൾക്കൂന്നേ... മലയാളം ആവശ്യമില്ല ഇംഗ്ലീഷ്‌ തന്നെ മതി എന്ന് താങ്കൾക്ക്‌ തോന്നുന്നുണ്ടെങ്കിൽ Special:Preferences-ൽ നിന്നും താങ്കൾക്ക്‌ ഇംഗ്ലീഷോ അതല്ല സ്വന്തം ഇഷ്ടാനുസരണമുള്ള മറ്റ്‌ ഭാഷയോ തിരഞ്ഞെടുക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുക വഴി മിക്കവാറും എല്ലാ സന്ദേശങ്ങളും താങ്കൾ തിരഞ്ഞെടുത്ത ഭാഷയിൽ തന്നെ കാണിക്കുന്നതായിരിക്കും. ഇനി മലയാളം ആവശ്യമുള്ളവർ Special:Allmessages-ന്റെ സംവാദതാളിൽ (Talk) (ഒാരോ സന്ദേശത്തിനും ഒാരോ സംവാദ താൾ പ്രത്യേകം നിലവിലുണ്ട്‌) തർജ്ജിമകളും നിർദ്ദേശങ്ങളും രേഖപെടുത്തുവാൻ അപേക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:47, 1 ജൂലൈ 2007 (UTC)[മറുപടി]

) --202.83.54.197 09:15, 2 ജൂലൈ 2007 (UTC) ചള്ളിയാൻ[മറുപടി]
m:Localization_statistics മലയാളം :-(

ഇത് അപ്ഡേറ്റ് ചെയ്യാത്ത ഡാറ്റയിൽ നിന്നും ഉണ്ടാക്കിയിരിക്കുന്നതാണെന്നു തോന്നുന്നു.. 0 ശതമാനമേ.. :)--Vssun 06:34, 10 ജൂലൈ 2007 (UTC)[മറുപടി]

മലയാളം നേം‌സ്പേസുകൾ[തിരുത്തുക]

മലയാളത്തിലുള്ള നേം സ്പേസുകൾ വിക്കിപീഡിയയുടെ പുറത്ത് വിക്കിപേജുകളെ ലിങ്ക് ചെയ്യുന്നതിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാവർക്കും അറിയാമല്ലോ. നമ്മുടെ കുറുക്കുവഴി({{prettyurl}}) പോലെ ഈ പ്രശ്നത്തിൻ ഒരു പരിഹാരം ഞാൻ നിർദ്ദേശിക്കുന്നു. {{nsfix}} എന്ന പുതിയ ഫലകത്തെ ഇതിനായി ഉപയോഗിക്കാം. നേം സ്പേസുകളെ അതാതിന്റെ ഇംഗ്ലീഷ് പേരിലേയ്ക്ക് ഈ ഫലകം തന്നത്താൻ മാറ്റും. ഇംഗ്ലീഷ് തലക്കെട്ടുള്ള പേജുകളിൽ (eg: ചിത്രം:Example.jpg) ഇത് വെറുതേ ചേർത്താൽ മതിയാവും({{nsfix|English Name}}) .അപ്പോൾ ഈ ഫലകം http://ml.wikipedia.org/wiki/Image:Example.jpg എന്ന പൂർണ്ണ URL ഫ്രെയിം ചെയ്തുകൊള്ളും. മലയാളം തലക്കെട്ടുള്ള പേജുകളിൽ ആദ്യം ഇംഗ്ലീഷ് റീഡയറക്ഷൻ പേജ് വേണ്ടി വരും അതിനുശേഷം {{nsfix|English Name}} എന്ന രീതിയിൽ അത് ചേർക്കുക. ഫലകങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ നിർബന്ധമായും <noinclude>> കൺസ്ട്രക്റ്റിനുള്ളിൽ വേണം ഉപയോഗിക്കാൻ.

ഉദാഹരണത്തിനായി nsfix ഫലകം ഇവിടെ ചേർക്കുന്നു

വേണ്ടിവന്നാൽ ടൂൾ ബാറിൽ ഈ ഫലകം ചേർക്കാനായി ഒരു ബട്ടണും വയ്ക്കാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 06:08, 3 ജൂലൈ 2007 (UTC)[മറുപടി]


ബഗ്ഗുകൾ ഇഷ്ടം പോലെ. ഒരെണ്ണം. Wikipedia എന്ന ഒരു നേംസ്പേസ് നിലവിലുണ്ടെന്നു തോന്നുന്നില്ല. അതിനു പകരം WP എന്ന നേം സ്പേസ് ആണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ടക്സ് കാണിച്ച ഉദാഹരണം തന്നെ വർക്ക് ചെയ്യുന്നില്ല.
പിന്നെ ഇതിന്റെ പ്ലേസ് മെന്റ് ഇപ്പോൾ പ്രെറ്റി റ്റയൂആർ കിടക്കുന്ന സ്ഥലത്തേക്ക് മാറ്റിയാൽ നന്ന്. ഇപ്പോൾ ലേഖനം തുടങ്ങുന്നതു തന്നെ ഈ ലിങ്ക് കൊണ്ടാണ്. അതു ശരിയാവില്ല.
ബാക്കി ബഗ്ഗുകൾ പിന്നാലെ.--Shiju Alex 06:28, 3 ജൂലൈ 2007 (UTC)[മറുപടി]

Thanks shiju,

Its was a real bug. Mediawiki considers anything with wikipedia: or w: prefix as a link to English wiki. It's now fixed. Dont tell me that the above link (http://ml.wikipedia.org/wiki/Project:Wiki_Panchayath_Technical) is not working :) . It WONT work coz its a cross namespace reference. The PrettyURL redirection is wrong for this page. The current Redirection page (Wiki_Panchayath_Technical)is in the (main) namespace and it is expected to be under Project namespace. Obviously this template will come up with unexpected behavior.

One more thing. I dont like placing it on the top of the pages. I like to use this template in the article body just like external links. like


  ==Freindly URL==
 *{{nsfix|Wiki Panchayath Technical}}

Thanks for your help. --ടക്സ് എന്ന പെൻ‌ഗ്വിൻ 11:41, 3 ജൂലൈ 2007 (UTC)[മറുപടി]


അതു ശരിയാണ്. ഈ പേജിനു കൊടുത്തിരിക്കുന്ന പ്രെറ്റി യൂ ആർ എൽ തെറ്റാണ്. സത്യത്തിൽ അതു ഒരു സാധാരണ ലേഖനം പോലെ ആണ് ഇപ്പോൾ. Wikipedia എന്ന നേംസ്പേസ് നിലവിലില്ല എന്നു ഞാൻ കുറച്ച് ദിവസം മുൻപ് നോട്ട് ചെയ്തിരുന്നു. പകരം അതിനു WP എന്ന നേംസ്പേസ് ആണ് ഉപയോഗിക്കുന്നത്. ബാക്കി വൈകുന്നേരം നോക്കാം. എന്തായാലും മലയാളം വിക്കിയുടെ പ്രോഗ്രാമിങ്ങ് രാജകുമാരൻ കലക്കുന്നുണ്ട്. :) --Shiju Alex 11:49, 3 ജൂലൈ 2007 (UTC)[മറുപടി]

FYI: I strongly believe that WP is not a namespace and anything starting with WP falls under the (main) namespace itself. U can try giving {{NAMESPACE}} in those pages for example WP:NPA(Dont save it just take a preview, try in all pages). Here Project namespace is the equivalent for വിക്കിപീഡിയ and not WP. --ടക്സ് എന്ന പെൻ‌ഗ്വിൻ 12:02, 3 ജൂലൈ 2007 (UTC)[മറുപടി]

ഷിജു പറഞ്ഞു..

ഷിജു ഈ പറഞ്ഞത് തെറ്റാണെന്ന്. ഈ താളിനു മുകളിലുള്ള കുറുക്കുവഴി മാത്രം നോക്കിയാൽ മതി. മെയിൻ നെയിംസ്പേസിൽ നിന്നാണ്‌ ഇത് ലിങ്ക് ചെയ്യപ്പെടുന്നത് എന്നതു കൊണ്ട്.. ഇത്തരം ലിങ്കിനു വേണ്ടി മാത്രം ഒരു നെയിംസ്പേസ് ഉണ്ടാക്കണം.. ടക്സ് പറഞ്ഞതു പോലെ WP യും ഒരു നെയിംസ്പേസ് അല്ല.. അതും മെയിൻ നെയിംസ്പേസിൽ തന്നെയാണ്‌. --Vssun 12:10, 3 ജൂലൈ 2007 (UTC)[മറുപടി]

അപ്പോൾ Link എന്ന ഒരു പുതിയ നേംസ്പേസ് ഉണ്ടാക്കി എല്ലാ നോൺ ആർട്ടിക്കിൾസിനും ലിങ്ക് കൊടുക്കാം എന്നാണോ സുനിൽ പറയുന്നത്.

പിന്നെ ഞാൻ നോൺ ആർട്ടില്ക്കിൾസിനു കുറുക്കുഴി ഉണ്ടാക്കാം എന്നു പറഞ്ഞത് പ്രസ്തുത നോൺ ആർട്ടിക്കിളിന്റെ നേംസ്പ്പ്സു കൂടി ഉപയോഗിച്ചാണ്.അല്ലാതെ ഇപ്പോൾ ഈ താളിൽ കൊടുത്തിരിക്കുന്ന പോലെ മെയിൻ സ്പെയ്സിൽ ഉള്ള കുറുക്കുവഴി അല്ല. അതു തെറ്റുമാണെന്നു തോന്നുന്ന്നു.--Shiju Alex 12:57, 3 ജൂലൈ 2007 (UTC)[മറുപടി]

അതേ ഷിജു.. അതു തെറ്റാണെന്നു തന്നെ തോന്നുന്നു.. പിന്നെ ഈ തെറ്റുകൾ മുഴുവനും ലിങ്ക് സഹിക്കട്ടെ.. :)--Vssun 07:05, 4 ജൂലൈ 2007 (UTC)[മറുപടി]

നാഥനില്ലാക്കളരി[തിരുത്തുക]

മലയാളം വിക്കിപീഡിയയെപ്പറ്റിയാണ്. കണ്ണില്ക്കണ്ട സൈറ്റുകളില്നിന്നൊക്കെ എടുക്കുന്ന ചിത്രങ്ങള്ക്ക് വ്യാജമായ ലൈസെന്സ് നല്കി അപ് ലോഡ് ചെയ്യുക. സ്വകാര്യ വെബ്സൈറ്റുകളിലെ watermarked ചിത്രങ്ങള് സര്ക്കാര് വകയാണെന്നു പറഞ്ഞ് എടുത്തു പെരുമാറുക. കേരളത്തിലെ ബീമാപ്പള്ളിയിലെ കോപ്പിറൈറ്റ് രീതിയല്ല വിക്കിമീഡിയ ഫൌണ്ടേഷന്റെ copyright policy എന്ന് മലയാളം വിക്കിപീഡിയയിലെ administrators മനസ്സിലാക്കിയിട്ടില്ലേ? Calicuter 15:55, 17 ജൂലൈ 2007 (UTC)[മറുപടി]


അഹോം രാജവംശം എന്ന താൾ നോക്കുക. < timeline > എന്ന റ്റാഗ് നേരെ പ്രവർത്തിക്കുന്നില്ല. Simynazareth 08:11, 18 ജൂലൈ 2007 (UTC)[മറുപടി]

timeline-ൽ മലയാളം വർക്കുചെയ്യില്ല. ടക്സ് അതിനെ മലയാളം പഠിപ്പിച്ചുകൊണ്ടിരിക്കുകയാ :-) --സാദിക്ക്‌ ഖാലിദ്‌ 08:30, 18 ജൂലൈ 2007 (UTC)[മറുപടി]

Using images from Commons[തിരുത്തുക]

വിക്കിപീഡിയ commonsലെ ഒരു image, external link ഉപയോഗിക്കാതെ എങ്ങനെയാണ് മലയാളം വിക്കിയിൽ ഉപയോഗിക്കാൻ സാധിക്കുക? ജേക്കബ് 13:39, 3 ഓഗസ്റ്റ്‌ 2007 (UTC)

കോമൺ‌സിലെ ഇമേജ് ഫയൽ നെയിം അതേപോലെ ഇവിടെയും ഉപയോഗിച്ചാൽ മതി ജേക്കബ്. ഇവിടെ അപ്‌ലോഡ് ചെയ്യേണ്ട കാര്യമില്ല.മൻ‌ജിത് കൈനി 13:44, 3 ഓഗസ്റ്റ്‌ 2007 (UTC)
നന്ദി മഞ്ജിത്, വർക്കു ചെയ്യുന്നുണ്ട്.. ജേക്കബ് 17:52, 3 ഓഗസ്റ്റ്‌ 2007 (UTC)

പെരുകുന്ന താളുകൾ[തിരുത്തുക]

ഒരു താൾ rename ചെയ്യുമ്പോൾ 2~3 പുതിയ താളുകൾ സൃഷ്ടിക്കപ്പെടുന്നുണ്ടല്ലോ.. എന്നാൽ ഇവയൊട്ട് “പുതിയ താളുകളുടെ” പട്ടികയിൽ ഒട്ടു കാണപ്പെടുന്നുമില്ല.. എന്താണ് ഇതിന്റെ ഒരു ഗുട്ടൻസ്? എന്തായാലും ഒരു 10+ താളുകൾ ഞാൻ rename ചെയ്തപ്പോൾ ഒരു 30നു മേൽ പുതിയ താ‍ളുകൾ സൃഷ്ടിക്കപ്പെട്ടു എന്നു തോന്നുന്നു. ഡെപ്ത് 72ൽ നിന്നും 71 ആയി കുറഞ്ഞിട്ടുമുണ്ട്. ഈ താളുകൾ zombies വല്ലോം ആണോ? That is why I am worried whether we need to hunt these down initially itself.. --ജേക്കബ് 12:06, 11 ഓഗസ്റ്റ്‌ 2007 (UTC)

ഒരു ലേഖനം റീഡയറക്ട് ചെയ്ത് ഉണ്ടാക്കുന്ന ലേഖനം പുതിയലേഖനം അല്ല. പുതിയതായി ഉണ്ടാകുന്ന ലേഖനങ്ങൾക്ക് ആനുപാതികമായി നോൺ ആർട്ടിക്കിൾസ് ഇല്ലാത്തതു കൊണ്ടും, ലേഖനങ്ങൾക്ക് ആനുപാതികമായി തിരുത്തലുകൾ നടത്താത്തു കൊണ്ടും ആണ് ഡെപ്ത്ത് കറഞ്ഞത്. --Shiju Alex 12:25, 11 ഓഗസ്റ്റ്‌ 2007 (UTC)
>>ഒരു ലേഖനം റീഡയറക്ട് ചെയ്ത് ഉണ്ടാക്കുന്ന ലേഖനം പുതിയലേഖനം അല്ല.
ഇതുതന്നെയാണ്‌ ഞാൻ സൂചിപ്പിച്ച പ്രശ്നവും. കഴിഞ്ഞ മൂന്നു ദിവസമായി ഏതാണ്ട് 20ൽ താഴെ പുതിയ താളുകളെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ (“പുതിയ താളുകൾ“ എന്ന ലിങ്ക് നോക്കുക). പക്ഷേ മൊത്തം ലേഖനങ്ങളുടെ എണ്ണം ഏതാണ്ട് 50~60 കണ്ട് വർധിച്ചു. ശ്രദ്ധിച്ചിരുന്നോ? സംശയം തോന്നിയതിനാൾ ഓരോ redirect കൊടുത്തിട്ടും “മൊത്തം താളുകളുടെ എണ്ണം“ ഞാൻ നോക്കിപ്പോന്നു. എന്റെ observation അനുസരിച്ച് ഓരോ പ്രാവശ്യവും redirectനു ശേഷം 2~3 താളുകൾ വീതം (കൃത്യമായി ഓർമ്മയില്ല) കൂടി കണ്ടു. ഇതാണ് പ്രശ്നം.
നാം ഉണ്ടാക്കുന്ന ലേഖനങ്ങൾക്ക് ആനുപാതികമായി എഡിറ്റ് ഒക്കെ മുമ്പത്തെപ്പോലെ നടത്തുന്നുണ്ട്, അതുപോലെ non-articles ഉം ആനുപാതികമായി വർദ്ധിക്കുന്നുണ്ട് എന്നാണ് ഞാൻ observe ചെയ്തത്. അതുകൊണ്ട് ഡെപ്ത് കുറയാൻ യഥാർത്ഥ കാരണം ഈ താളുകളുടെ അസാധാരണമായ വളർച്ചയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിക്കുന്നത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ (maybe wiki software bug) തിരുത്താൻ സാധിക്കും --ജേക്കബ് 14:03, 11 ഓഗസ്റ്റ്‌ 2007 (UTC)
[[വിഭാഗം:വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങൾ]]
[[വിഭാഗം:നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങൾ]]
ഈ താളുകളിൽ ഡിലീറ്റ് ചെയ്യാൻ ഇട്ടിരിക്കുന്ന ലേഖനങ്ങളിൽ പലതും (ചിലതിനു അനാവ്ശ്യമായി AFD ചേർത്തിട്ടുണ്ട്) എത്രയും പെട്ടന്ന് ഒഴിവാക്കേണ്ടതാണ്. ഡിലീറ്റ് ചെയ്യാൻ ഇട്ടിരിക്കുന്ന ഈ ലേഖനങ്ങൾ ഒക്കെ ആർട്ടിക്കിൾസ് ആയി ആണ് എണ്ണുന്നത്. നമ്മുടെ കാര്യനിര്വാഹകർ ഇതൊന്നും കാണുന്നില്ലേ. --Shiju Alex 14:20, 11 ഓഗസ്റ്റ്‌ 2007 (UTC)
രണ്ട് ബൈബിൾ സംബന്ധമായ ലേഖനങ്ങളിൽ {{AFD}} ഉണ്ട്. പക്ഷേ അതു പോരല്ലോ.. ഏതാണ്ട് 30 ലേഖനങ്ങൾ അധികമായി ഉണ്ട്. --ജേക്കബ് 14:38, 11 ഓഗസ്റ്റ്‌ 2007 (UTC)
പുതിയ താളുകൾ സ്ഥിരം നിരീക്ഷിക്കുന്ന ആളായതു കോണ്ടു പറയുകയാണ്‌. ജേക്കബ് പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ്‌ എനിക്ക് തോന്നുറന്നത്. റീഡയറക്റ്റ് പുതിയ താളാകുന്നില്ല്. പക്ഷേ എ.എഫ്.ഡി. താളുകളുടെ എണ്ണം കൂട്ടുന്നുണ്ട്. --Vssun 17:00, 11 ഓഗസ്റ്റ്‌ 2007 (UTC)
പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയി. ആവശ്യത്തിന്‌ കണ്ടന്റ് ഇല്ലാത്ത ലേഖനങ്ങൾ എണ്ണത്തിൽ കൂട്ടുകയില്ല. എന്നാൽ അവ പിന്നീട് വിപുലീകരിക്കുമ്പോൾ എണ്ണത്തിൽ പെടുത്തുകയും ചെയ്യുന്നു. --Vssun 20:12, 11 ഓഗസ്റ്റ്‌ 2007 (UTC)

ഒരു ഉദാഹരണത്തിന് ഇന്നു പകലു മുഴുവൻ (IST), മലയാളം വിക്കിയിൽ 3617 താളുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 3617ആമത്തെ താൾ ആകട്ടെ വെളുപ്പിന് സുനിൽ ചേർത്ത ‎ലെപ്റ്റൺ എന്ന താളും. ഞാൻ 20:45ISTക്ക് സ്വർഗം എന്ന താൾ ചേർത്തു. ഇത് 3618ആമത്തെ താൾ ആവണം. എന്നാൽ ഞാ‍ൻ Statistics പേജ് നോക്കിയപ്പോൾ കണ്ടത് ഇതാണ്:

ഇതുവരെ ആകെ 16,071 താളുകൾ ഡേറ്റാബേസിലുണ്ട്. ഇത് "സംവാദം" താളുകൾ, വിക്കിപീഡിയയെ സംബന്ധിക്കുന്ന താളുകൾ, "തീർത്തും അപൂർണ്ണങ്ങളായ" താളുകൾ, തിരിച്ചുവിടലുകൾ(redirects), വിജ്ഞാനസഹിതം എന്നു കണക്കാക്കാൻ പറ്റില്ലാത്ത മറ്റുതാളുകൾ എന്നിവയെ എല്ലാം ഉൾക്കൊള്ളുന്നു. അവയെല്ലാം ഒഴിവാക്കിയാൽ, ഇപ്പോൾ 3,619 താളുകൾ വിവരദാതാക്കളായി നിലവിലുണ്ട്.

18:00ISTക്കും 20:45ISTക്കും ഇടയ്ക്കാകട്ടെ പുതിയ മാറ്റങ്ങളുടെ പട്ടികയിൽ സുനിൽ പറഞ്ഞ തരം മാറ്റങ്ങളൊട്ട് കാണുന്നുമില്ല.. അപ്പോൾ ഒരു താൾ അധികം വന്നിരിക്കുന്നു.

PS-ഒരു ഡിറ്റക്ടീവ് ലേഖനം പോലെ തോന്നുന്നെങ്കിൽ ക്ഷമിക്കുമല്ലോ.. :) --ജേക്കബ് 16:02, 27 ഓഗസ്റ്റ്‌ 2007 (UTC)

ജേക്കബ് പറഞ്ഞത് പൂർണ്ണമായും ശരിയായിരിക്കാം. കാരണം താങ്കൾ ലേഖനമെഴുതിയതിനു തൊട്ടു പിന്നാലെ കുറച്ച സമയം ഡാറ്റാബേസ് ലോക്കായിരുന്നു. പിന്നെ ഒരു റൊട്ടീൻ മൈന്റനൻസ് നടന്നു. അതുകഴിഞ്ഞപ്പോൾ എണ്ണത്തിൽ വിട്ടുപോയ ഒരു താളുകൂടി സ്ഥിതിവിവരക്കണക്കിൽ കയറി പറ്റി. ഇതു തന്നെയായിരിക്കാം അന്നും സംഭവിച്ചത്. --സാദിക്ക്‌ ഖാലിദ്‌ 16:39, 27 ഓഗസ്റ്റ്‌ 2007 (UTC)
ഡേറ്റാബേസ് ലോക്ക് ആയത് ഞാൻ അറിഞ്ഞിരുന്നു (15 മിനിറ്റോളം ഉണ്ടായിരുന്നെന്നു തോന്നുന്നു). പക്ഷേ statistics പരിശോധിച്ചത് ലോക്ക് ആവുന്നതിനു മുമ്പ് ആയിരുന്നു. മാത്രവുമല്ല, ഇതിനു മുമ്പ് വിവരിച്ച അനുഭവം continous ആയിട്ട് താളുകൾ ചേർക്കുമ്പോൾ ആയിരുന്നു (ഓരോ താൾ ചേർക്കുമ്പോഴും പരിശോധിച്ചിരുന്നു). അതിനിടയ്ക്ക് ഡേറ്റാബേസ് ലോക്കായിരുന്നുല്ല..
ഇതിന്റെ മറ്റൊരു പ്രശ്നം നമ്മൾ 5000മോ 10000മോ താൾ ആഘോഷിക്കുമ്പോൾ ഒരുപക്ഷേ ആരെങ്കിലും ഈ ബഗ് ഫിക്സ് ചെയ്ത് പെട്ടെന്ന് ഒരു 500/1000 താ‍ൾ ഇടിഞ്ഞാൽ ആഘോഷമെല്ലാം വെള്ളത്തിലാവും :) --ജേക്കബ് 16:53, 27 ഓഗസ്റ്റ്‌ 2007 (UTC)

Search ഇൽ നിന്ന് monobook.js ഒഴിവാക്കുന്നതെങ്ങനെ?[തിരുത്തുക]

പലതും സെർച്ച് ചെയ്താൽ monobook.js ഫലങ്ങളിൽ വരുന്നല്ലോ.

  1. ഇതെങ്ങനെ ഒഴിവാക്കാം?
  2. "word separator" space തന്നെ ആണോ? ഫലങ്ങൾ നോക്കുമ്പോൾ സംശയം തോന്നുന്നു. സെർച്ച് ചെയ്യുന്ന കാര്യവുമായി ഒരു ബന്ധവുമില്ലാത്ത താളുകളാണ് മിക്കപ്പോഴും കിട്ടുന്നത്. --ജേക്കബ് 13:57, 21 ഓഗസ്റ്റ്‌ 2007 (UTC)
താങ്കൾ എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 14:16, 21 ഓഗസ്റ്റ്‌ 2007 (UTC)
ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക. ദക്ഷിണ കൊറിയ, ദക്ഷിണകൊറിയ എന്നീ രണ്ടു താളുകൾ നമ്മുടെ വിക്കിയിലുണ്ട്. എന്നാൽ ഇവയുമായി യാതൊരു ബന്ധവുമില്ലാത്ത താളുകളാണ് തെളിഞ്ഞു വരുന്നത്. ഈ സെർച്ച് ഫലങ്ങളുടെ രണ്ടാം പേജ് നോക്കുക. monobook.js താളുകളാണ് അവിടെ കാണുന്നത്. --ജേക്കബ് 15:19, 21 ഓഗസ്റ്റ്‌ 2007 (UTC)
ഇത് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്. ചില വിക്കിപീഡിയകളിൽ അന്വേഷണങ്ങൾക്ക് ഗൂഗിളിനെയും യാഹുവിനെയും കൂട്ട് പിടിച്ചതായും കണ്ടിട്ടുണ്ട്. ഒരു എളുപ്പവഴി കാട്ടിത്തരാം http://www.google.com -ൽ പോയി site:ml.wikipedia.org കൊറിയ എന്നു സേർച്ചുക. റിസൾട്ട് എപ്പടി? :-) --സാദിക്ക്‌ ഖാലിദ്‌ 16:42, 21 ഓഗസ്റ്റ്‌ 2007 (UTC)

സാദിക്ക്‌ ഖാലിദ്‌ പറഞ്ഞു

അങ്ങനെ ഒരു സം‌വിധാനം മലയാളം വിക്കിയിൽ നടക്കില്ലേ. അപ്പോൾ ഈ പ്രശ്നം ൊരു പരിധി വരെ ഒഴിവാക്കമല്ലോ. പക്ഷെ എന്തു കൊണ്ടു ഈ പ്രശ്നം വരുന്നു എന്നു കന്റുപിടിക്കേണ്ടിയിരിക്കുന്നു.--Shiju Alex 16:55, 21 ഓഗസ്റ്റ്‌ 2007 (UTC)

മുൻപ് ഒരിക്കൽ കണ്ടതാ, ഏതു ഭാഷയാണെന്ന് ഓർമ്മയില്ല. ഇപ്പോ നോക്കിയിട്ട് കാണാനുമില്ല. ഒന്നു കൂടി തപ്പി നോക്കാം. --സാദിക്ക്‌ ഖാലിദ്‌ 17:07, 21 ഓഗസ്റ്റ്‌ 2007 (UTC)
ഇതാണെന്ന് തോന്നുന്നു. ഇതില് ചെറിയ മാറ്റം വരുത്തി നമുക്ക് ഉപയോഗിക്കാമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 17:23, 21 ഓഗസ്റ്റ്‌ 2007 (UTC)


ഈ പരിപാടി കൊള്ളാം. പക്ഷെ വിക്കിയുടെ സേർച്ച് എഞ്ചിനുള്ള പ്രശ്നം പഖരിക്കേണ്ടതു അത്യാവശ്യം ആണ്. അതാനല്ലോ ഡിഫാൾട്ട് സേർച്ച് എഞ്ചിൻ. --Shiju Alex 17:36, 21 ഓഗസ്റ്റ്‌ 2007 (UTC)

ബഗ്ഗ് രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായങ്ങളും വോട്ടും രേഖപ്പെടുത്താൻ താത്പര്യപ്പെടുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:40, 22 ഓഗസ്റ്റ്‌ 2007 (UTC)

ഒന്നിലധികം സെർച്ച് എഞ്ചിനുകൾ സെർച്ച് പേജിൽ വരുന്ന രീതിയിൽ Special:search മാറ്റിയീട്ടുണ്ട്. എല്ലാവരും ബ്രൌസറിന്റെ കാഷ് ഒന്നു ക്ലിയർ ചെയ്ത് ടെസ്റ്റ് ചെയ്യുക. സാദിക്ക് കൊണ്ടുവന്ന സ്ക്രിപ്റ്റ് കറക്റ്റായിരുന്നു ഒരു ചെറിയ ചില മാറ്റങ്ങൾ വരുത്തിയപ്പോൾ ശരിയായി. നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 17:32, 22 ഓഗസ്റ്റ്‌ 2007 (UTC)

സൂപ്പർ, സാദ്ദിക്കിനും, ടക്സിനുമാശംസകൾ--പ്രവീൺ:സംവാദം 05:26, 23 ഓഗസ്റ്റ്‌ 2007 (UTC)
നന്നായിരിക്കുന്നു. combo box ഇലെ entryകൾക്ക് അതാത് കമ്പനികളുടെ ലോഗോ കൂടി കൊടുത്താൽ വിക്കി ഉപഭോക്താക്കൾക്ക് വളരെ സഹായകരമായിരിക്കും. --ജേക്കബ് 07:46, 23 ഓഗസ്റ്റ്‌ 2007 (UTC)


നന്ദി, പ്രധാന പ്രശ്നം അടുത്ത അപ്‌ഡേറ്റില് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ജേക്കബ് ലൊഗോയെ പറ്റി വല്ലതും പറഞ്ഞാരുന്നോ. ഇവിടെ ലൈൻ ക്ലിയറല്ല. ശരിക്ക് കേൾക്കൻ പറ്റുന്നില്ല :-) ‌--സാദിക്ക്‌ ഖാലിദ്‌ 07:58, 23 ഓഗസ്റ്റ്‌ 2007 (UTC)


ഇൻ‌ബിൽറ്റ് ടൂൾ[തിരുത്തുക]

മലയാളം ടൈപ്പ് ചെയ്യാനുള്ള ഇൻ-ബിൽറ്റ് ടൂൾ വിക്കിയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു, അതോടൊപ്പംടൂൾ ബാർ അടുക്കി പെറുക്കാനുള്ള പ്രോഗ്രാമും ഉൾ‌പ്പെടുത്തിയിരിക്കുന്നു.

ഇൻബിൽറ്റ് ടൂൾ മുൻപ് കോപ്പി ചെയ്ത ആൾക്കാർ അതു അവരരുടെ മോണോബഉക്കിൽ നിന്നു ഒഴിവാക്കിയാൽ നല്ലതായിയിരുന്നു. അല്ലങ്കിൽ ടൈപ്പിങ്ങ് കണ്ട്രോൾ ചെയ്യുന്ന "മലയാളം എഴുതുവാൻ ഈ ഉപാധി സ്വീകരിക്കുക - Use Ctrl + M to Toggle." എന്നതു രണ്ട് പ്രാവശ്യം വരും. വേറെയും ചില കോൺഫ്ലിക്ട്കൾ കാണുന്നു. --Shiju Alex 03:20, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

മാറ്റം ഉഗ്രൻ, മലയാളത്തിലെഴുതുക എന്ന വാക്കിന്‌ സഹായം:ടൈപ്പിംഗ്‌ എന്ന താളിലേക്ക് ലിങ്ക് കൊടുക്കാമോ, പിന്നെ ഇന്റർ‌വിക്കി ഉപയോക്താക്കൾക്ക് ചിലപ്പോൾ ടൈപ്പിങ്ങിന്റെ പൊരുൾ മനസിലാകണമെന്നില്ല, അവർക്കും ഒരു കൈ സഹായം എങ്ങിനേലും എത്തിക്കണ്ടേ?--പ്രവീൺ:സംവാദം 07:39, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

പ്രവീൺ എന്താണ് ഉദ്ദേശിച്ചതു. ഡിഫാൾറ്റായി ഇതു ഓഫാണ്. യൂസർ സെലക്ട് ചെയ്താൽ മാത്രമേ മലയാളം ടൈപ്പു ചെയ്യാൻ പറ്റൂ. ഇന്റർ വിക്കി ഉപയോക്താകൾക്കു ഏതു വിധത്തിലുള്ള് സഹായം ആയിർക്കും വേണ്ടി വരിക. ഒന്നു വിശദീകരിക്കാമോ. --Shiju Alex 08:11, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിലപ്പോൾ ഇത് തനിയെ ഓണായിരിക്കുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.. --Vssun 08:14, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

അയ്യോ, ഞാൻ ലോഗിൻ ചെയ്തപ്പം ഓണായിരുന്നെന്നു തോന്നുന്നു, ഓർക്കുന്നില്ല, (എന്റെ മോണോ...ജെ.എസും ഉണ്ടാരുന്നല്ലോ)- അതാ അങ്ങിനെ എഴുതിയത്. ഡീഫോൾട് ഓണാണേൽ ചടങ്ങാവും(അവർക്ക്) അതായിരുന്നു ഉദ്ദേശിച്ചത്. ഓഫാണെങ്കിൽ പ്രശ്നമാകാനിടയില്ല--പ്രവീൺ:സംവാദം 08:17, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ശരിയാണു പ്രവീൺ നമുക്ക് പണ്ട് മോണോ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം.. ബ്രൗസർ കാഷെ ക്ലിയർ ചെയ്ത് ലോഗിൻ ചെയ്തപ്പോൾ കുഴപ്പമൊന്നുമില്ല.. --Vssun 08:24, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

സഹായം ടൈപ്പിങ്ങ് കണ്ണി സാദിക്ക് ചെയ്തു കഴിഞ്ഞു..--Vssun 08:26, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇത് പുതിയ ഉപയോക്താക്കൾക്ക് വളരെ ഉപകാരമുള്ള കാര്യമാണ്. പക്ഷേ ഡീഫോൾട്ട് ആയിട്ട് ഓൺ ആയിട്ടുള്ളത് ഡീഫോൾട്ട് ആയിട്ട് ഓഫ് ആയിട്ട് ഒരു യൂസർക്ക് configure ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ? ഞാൻ മോണോബുക്ക് ഒഴിവാക്കി മൊഴി ഉപയോഗിച്ചായിരുന്നു ടൈപ്പ് ചെയ്തിരുന്നത്. ഇതു രണ്ടും കൂടി സ്വല്പം സ്വരച്ചേർച്ച ഉണ്ട്. പ്രത്യേകിച്ച് ജോലിക്കിടെ ഇടയ്ക്കിടയ്ക്ക് സമയം കിട്ടുമ്പോൾ മിക്കവാറും പുതിയ വിൻഡോ എടുത്ത് ഇവിടെ എത്തിനോക്കുന്ന സ്വഭാവം ഉള്ളതിനാൽ. ഓരോ പ്രാവശ്യം വിൻഡോ എടുക്കുമ്പോഴും ഇതു രണ്ടും തമ്മിലുള്ള conflict evident ആണ് (എന്തായാലും പഴയ warning dialog box ഒഴിവാക്കിയത് വലിയ സഹായം തന്നെ). വല്യ പ്രശ്നമൊന്നുമല്ല, എങ്കിലും ഒന്നു ഓഫ് ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. --ജേക്കബ് 14:48, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഡിഫാൾട്ട് ആയി ഓഫ് ആണ്. Cache ഒന്നു ക്ലിയർ ചെയ്യൂ. --Shiju Alex 14:50, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]
ഈ താൾ ക്ലിയറാക്കൂ.. കാര്യം ശരിയാവും..--Vssun 21:14, 6 സെപ്റ്റംബർ 2007 (UTC)[മറുപടി]
പെരിങ്ങോടരേ, based on your js code, <username>@ml.wikipedia[1].txt എന്ന കുക്കിയിൽ mlWikiTranslit\ntrue എന്നത് mlWikiTranslit\nfalse എന്നാക്കിയാൽ പോരേ? Is there any additional checksum or something? I tried, but it didn't work :( --ജേക്കബ് 16:22, 8 സെപ്റ്റംബർ 2007 (UTC)[മറുപടി]
തിരയാനുള്ള താളിന്റെ Search in namespaces: എന്ന ഭാഗത്തെ Search for എന്ന് ടെക്സ്റ്റ് ബോസ്കിൽ മലയാളം കിട്ടുന്നില്ലല്ലോ..--പ്രവീൺ:സംവാദം 05:45, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]


അതു പെരിങ്ങൻസിനോടു പറഞ്ഞിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ ശരിയാക്കാം എന്നാണ് പറഞ്ഞ്തു. --Shiju Alex 05:53, 7 സെപ്റ്റംബർ 2007 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ഈ തലക്കെട്ടിനെന്തു പറ്റി? അതോ ഇതെനിക്കു മാത്രമുള്ള പ്രശ്നമാണോ? --ജേക്കബ് 17:06, 11 സെപ്റ്റംബർ 2007 (UTC)[മറുപടി]

അല്ല. എനിക്കും ഉണ്ട്. വിക്കി സോഫ്റ്റ് വെയറിന്റെ എന്തെങ്കിലും ബഗ് ആയിരിക്കാനാണു സാദ്ധ്യത. --Shiju Alex 17:08, 11 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഞാനും കണ്ടിരുന്നു. പക്ഷേ ഇപ്പൊ ശരിക്കുവരുന്നുണ്ട് --സാദിക്ക്‌ ഖാലിദ്‌ 17:11, 11 സെപ്റ്റംബർ 2007 (UTC)[മറുപടി]

കുറച്ചു ജിജ്ഞാസയുള്ള കാര്യമാണ്‌. കഴിഞ്ഞ മൂന്നു മാസമായി മലയാളം വിക്കിയുടെ സ്ഥിതിവിവരക്കണക്കുകൾ എടുത്തു നോക്കിയാൽ

എന്നാണ്‌ കാണുന്നത്. ഇതിന്റെ അർത്ഥം എന്താണ്‌? ഇത്രയും കാലം ആരും വിക്കിപീഡീയ താളുകൾ സന്ദർശിച്ചിട്ടേയില്ലെന്നോ? എങ്കിൽ പിന്നെ എന്തുകൊണ്ടാണ്‌ views സ്ഥിരമായി 8,035ൽ തന്നെ നിൽക്കുന്നത്? --ജേക്കബ് 14:17, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

പണ്ടു കാലത്ത് ഇത് അപ്ഡേറ്റ് ചെയ്യപ്പെട്ടിരുന്നു എന്നു തോന്നുന്നു.. ഞാൻ കാണുമ്പോൾ മുതൽ ഇതു തന്നെയാണ്‌.. ആ മെസേജ് തൽക്കാലം നീക്കം ചെയ്തിട്ടുണ്ട്. (ഇംഗ്ലീഷിലും ഇത് കാണിക്കുന്നില്ല).--Vssun 18:23, 16 സെപ്റ്റംബർ 2007 (UTC)[മറുപടി]

Mediawikibot issue[തിരുത്തുക]

Does anyone has an idea in what situation can wiki server return 403 error on a simple GET request like below? FYI, I am using simple Wikify example in PHP - part of Mediawikibot. All the more this works for the wiki on my server - http://localhost - where I don't use proxy.


Request Header = GET http://ml.wikipedia.org/w/index.php?title=Special:Deadendpages&limit=10&offset=1 HTTP/1.0 User-Agent: Snoopy v1.2.3 Host: ml.wikipedia.org:80 Accept: image/gif, image/x-xbitmap, image/jpeg, image/pjpeg, */*


Response Header = HTTP/1.0 403 Forbidden
Date: Thu, 27 Sep 2007 15:07:55 GMT
Content-Length: 21978
Content-Type: text/html
Expires: Thu, 27 Sep 2007 15:07:55 GMT
Server: squid/2.6.STABLE12
X-Squid-Error: ERR_ACCESS_DENIED 0
X-Cache: MISS from sq35.wikimedia.org
X-Cache-Lookup: NONE from sq35.wikimedia.org:80
Via: 1.0 sq35.wikimedia.org:80 (squid/2.6.STABLE12), 1.0 proxyqh02 (NetCache NetApp/6.0.5), 1.1 proxyin01 (NetCache NetApp/6.0.5) http://ml.wikipedia.org/w/index.php?title=Special:Deadendpages&limit=10&offset=1

--ജേക്കബ് 15:16, 27 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഉത്തരം ഇവിടെ നിന്നും കിട്ടി. Security നിയമങ്ങൾ ഒക്കെ മാറിയത്രേ.. --ജേക്കബ് 16:15, 27 സെപ്റ്റംബർ 2007 (UTC)[മറുപടി]


താൽകാലിക അഡ്മിൻ റൈറ്റ്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ പോലെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സ്പെഷ്യൽ പേജുകൾ (ഉദാ:http://en.wikipedia.org/w/index.php?title=Special:Upload&uselang=en-ownwork) മലയാളം വിക്കിയിലും ഉണ്ടാക്കുവാൻ ഞാൻ താല്പര്യപ്പെടുന്നു.

പക്ഷെ പ്രശ്നം ഈ പേജുകൾ ഉണ്ടാക്കണം എങ്കിൽ അഡ്മിൻ റൈറ്റ് വേണം എന്നുള്ളതാണ്‌. അല്ലെങ്കിൽ നിലവിലുള്ള അഡ്മിനുകളുടെ കൈയ്യും കാലും പിടിക്കണം. അതിനു എനിക്കു താല്പര്യം ഇല്ല. അതിനാൽ ഈ പണി ചെയ്യുവാൻ വേണ്ടി മാത്രം (ബാക്കി ഉള്ള അഡ്മിൻ പ്രവർത്തന മേഖലകളിൽ ഒന്നിലും കൈവെക്കാൻ ഉദ്ദേശമില്ല) താൽക്കാലികമായി ഒരു മാസത്തേക്കു എനിക്കു അഡ്മിൻ പദവി തരണം എന്നു അഭ്യർത്ഥിക്കുന്നു. വേണംമെകിൽ ഇതിനും ഒരു വോട്ടെടുപ്പ് ആകാം. --Shiju Alex 05:48, 30 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഷിജുവിന്റെ റിക്വസ്റ്റ് തെരഞ്ഞെടുപ്പ് താളിലേക്ക് മാറ്റിയിട്ടുണ്ട്..--Vssun 16:50, 30 സെപ്റ്റംബർ 2007 (UTC)[മറുപടി]


ആ പേജ് ആജീവനാതം അഡ്മിൻ പദവിയിലേക്കു പ്രവേശിക്കാൻ വേണ്ടി ഉള്ളവർക്കല്ലേ. എനിക്കു ഈ ജോലി ചെയ്യാൻ വേണ്ടി മാത്രം മതിയേ. കൂടിയാൽ ഒരു മാസം.--Shiju Alex 16:53, 30 സെപ്റ്റംബർ 2007 (UTC)[മറുപടി]

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യമ്പോൾ[തിരുത്തുക]

'മാതൃഭൂമി എഫക്ടിനു' ശേഷം വിക്കിപീഡിയയിൽ ഉപയോക്താക്കൾ വളരെയധികം വർദ്ധിക്കുകയും ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യുന്നതു വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.പലരും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശ വിവരങ്ങൾ നൽകാതെയാണ്‌ അപ്‌ലോഡ് ചെയ്തു കാണുന്നത്.ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശ വിവരങ്ങൾ Required Field ആക്കിയാൽ ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം. ഒരു ചെറിയ Javascript എഴുതിയാൽ പ്രശ്നം തീർക്കാവുന്നതേയുള്ളൂ.സഹായങ്ങൾ പ്രതീക്ഷിക്കുന്നു--അനൂപൻ 09:03, 30 സെപ്റ്റംബർ 2007 (UTC)[മറുപടി]


വാൻഡലിസം[തിരുത്തുക]

വിക്കിയിൽ അഡ്മിൻ അല്ലാത്ത ആൾക്ക് എങ്ങനെയാണ്‌ താൾ ഡിലീറ്റ് ചെയ്യാൻ പറ്റുന്നതു. ഇപ്പോൾ നട്ക്കുന്ന വാൻ‌ഡലിസത്തിലേക്കു എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു. ഒരു യൂസറെ ഒരു ദിവസത്തേക്കു ഞാൻ വിലക്കിയിട്ടുണ്ട്. എല്ലാവരും പെട്ടന്നു തന്നെ ഇതെങ്ങനെ സംഭവിച്ചു എന്നതിലേക്കു ശ്രദ്ധിക്കണം.--Shiju Alex 08:52, 8 ഒക്ടോബർ 2007 (UTC)[മറുപടി]

താൾ ഡിലീറ്റ് ചെയ്യുക മാത്രം അല്ല.ഉപയോക്താവിനെ വരെ ബ്ലോക്ക് ചെയ്തിരിക്കുന്നു.വിക്കിയിൽ എവിടെയോ ഒരു ലൂപ്പ് ഹോൾ ഉണ്ട്.--അനൂപൻ 08:58, 8 ഒക്ടോബർ 2007 (UTC)[മറുപടി]
അതു ചർച്ച ചെയ്യുകയായിരുന്നു. വിക്കിമീഡിയയിൽ നിന്നുള്ളവർ വാൻഡലിനെ ബ്ലോക്ക് ചെയ്‌തതാ--സാദിക്ക്‌ ഖാലിദ്‌ 09:06, 8 ഒക്ടോബർ 2007 (UTC)[മറുപടി]
LoopHole ഇല്ല അനൂപാ. Steward-കൾക്ക് ഏതു വിക്കിയിൽ‌വേണമെങ്കിലും ചെന്ന് ഏതു അവതാരവും പ്രാപിക്കാം.(Bureaucrat, sysop, checkuser).
ഷിജൂ ഈ Az1568 ഒരു സ്റ്റീവാർഡിന്റെ സിസോപ്പ് അവതാരം ആണെന്നു തോന്നുന്നു. ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലായിരുന്നിരിക്കണം. അങ്ങേരാ ഈ വാൻഡലിസം മിക്കവാറും വൃത്തിയാക്കിയതെന്നു തോന്നുന്നു. ഈ GRAWP ആണ് യഥാർത്ഥ vandal. ഇതൊരു പഴയ ഒരു ഇന്റർ‌വിക്കി അടിയുടെ ബാക്കിയാ.. പിന്നെ സമയം കിട്ടുന്നതിനനുസരിച്ച് വിശദീകരിക്കാം --ജേക്കബ് 09:17, 8 ഒക്ടോബർ 2007 (UTC)[മറുപടി]

അപ്പോൾ ഇപ്പോഴത്തെ ബ്ലോക്കിനെ റിവേർട്ട് ചെയ്യണോ. കൂടുതൽ വാൻഡലിസം ഒഴിവാക്കാനാ തൽക്കാലം ഒരു ദിവസത്തേക്കു ബ്ലോക്ക് ചെയ്തതു. ബാക്കി നമുക്കു ചർച്ച ചെയ്തു തീരുമാനിക്കാം. വിക്കി മീഡിയയിലെ അടിയിൽ എന്തിനു മലയാളം വിക്കി കരുവാകണം എന്നതു എനിക്കു മനസ്സിലവുന്നില്ല. --Shiju Alex 09:20, 8 ഒക്ടോബർ 2007 (UTC)[മറുപടി]

റിവേർട്ട് ചെയ്യേണ്ടതില്ല, User:Darkoneko-യാണ് വിക്കിമീഡിയയിൽ നിന്നുള്ള ഉപയോക്താവ് --സാദിക്ക്‌ ഖാലിദ്‌ 09:30, 8 ഒക്ടോബർ 2007 (UTC)[മറുപടി]
ഈ താൾ ശ്രദ്ധിക്കുക. താഴെയുള്ള ലോഗുകൾ കാണാം:
>>08:53, 8 October 2007 Darkoneko (Talk | contribs) changed group membership for User:Darkoneko@mlwiki from boardvote to (none) ‎
>>08:10, 8 October 2007 Darkoneko (Talk | contribs) changed group membership for User:Darkoneko@mlwiki from bureaucrat, checkuser, sysop to boardvote ‎
>>08:05, 8 October 2007 Darkoneko (Talk | contribs) changed group membership for User:Darkoneko@mlwiki from checkuser, sysop to checkuser, sysop, bureaucrat ‎
>>08:03, 8 October 2007 Darkoneko (Talk | contribs) changed group membership for User:Darkoneko@mlwiki from checkuser to checkuser, sysop
>>08:01, 8 October 2007 Darkoneko (Talk | contribs) changed group membership for User:Darkoneko@mlwiki from (none) to checkuser ‎ (checking interwxiki vandal, then asking a dev to block his sorry ass)
>>08:00, 8 October 2007 Darkoneko (Talk | contribs) changed group membership for User:Az1568@mlwiki from (none) to sysop ‎
ഈ സ്റ്റീവാർഡ് സാധാരണ വാൻഡലിസം തടയാൻ ഉപയോഗിക്കുന്ന യൂസർനെയിമാണ്‌ User:Loveless. ഇപ്രാവശ്യം വാൻഡൽ ആ യൂസർനെയിം സൃഷ്ടിച്ച് ആണ്‌ നശീകരണപ്രവർത്തനം തുടങ്ങിയതെന്നു തോന്നുന്നു.. --ജേക്കബ് 10:40, 8 ഒക്ടോബർ 2007 (UTC)[മറുപടി]

അപ്പോൾ വാൻഡലിസം നടത്തിയതും റിവേർട്ട് ചെയ്തതും എല്ലാം ഒരാൾ തന്നെയാണോ. എന്താണ്‌ ഇതിന്റെ ഒക്കെ അർത്ഥം അല്ലെങ്കിൽ പിറകിലുള്ള കളികൾ. ലോക്കൽ വിക്കികളിലെ ആൾക്കാരെ ഒക്കെ വിഡ്ഡികൾ ആക്കുന്ന കളികൾ ആണല്ലോ. --Shiju Alex 11:01, 8 ഒക്ടോബർ 2007 (UTC)[മറുപടി]

ചൂടാവാതെ മാഷേ.. :) ലോഗിൽനിന്ന് ഇതാണ്‌ sequence എന്നാണ്‌ മനസ്സിലാക്കാൻ കഴിഞ്ഞത്:
  1. Usually stewared Darkoneko uses account "Loveless" to block vandals. This time vandal used the account "Loveless" and did vandalism
  2. Darkoneko created "Az1568" in mlwiki, then renamed "Loveless" using the account and blocked the "Renamed vandal 1".
  3. Az1568 reverted vandalism by "Loveless"
  4. Darkoneko recreated account "Loveless" and notified in user talk page that it is his bot account previously used by vandal
  5. Darkoneko created User:Darkoneko and did the rest of the cleanup job. See his talk page - User_talk:Darkoneko
ഇനി വാൻഡലിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ en:User:Grawp കാണുക. ഇങ്ങേർ ഇംഗ്ലീഷ് വിക്കിയിൽനിന്നു പിണ്ടം വച്ച് പുറത്താക്കിയിട്ട് ഗതികിട്ടാതെ ചെറിയ വിക്കികളിൽ അലയുന്ന ഒരാത്മാവാണെന്നു തോന്നുന്നു. --ജേക്കബ് 11:31, 8 ഒക്ടോബർ 2007 (UTC)[മറുപടി]

Page Move Vandalism[തിരുത്തുക]

Page Move Vandalism വർദ്ധിക്കുന്നു. ബോട്ട് ഓപ്പറേറ്റർമാർ ശ്രദ്ധിക്കുക. ഉദാ:

  1. ഛാഡ് താളിൽ
  2. യുണൈറ്റഡ് കിങ്ഡം താളിൽ

അതുപോലെ സ്ഥിരം ബോട്ടുകൾ വരുത്തുന്ന മാറ്റങ്ങളിലും ഒരു കണ്ണു വേണം. കാരണം ഇത് ഒരു പ്രത്യേക ബോട്ടിന്റെ പ്രശ്നമല്ല, എല്ലാ ഇന്റര്വിക്കി ബോട്ടുകളും ഏതാണ്ട് ഒരേ മൂലരൂപമാണ്‌ ഉപയോഗിക്കുന്നത്.. --ജേക്കബ് 13:42, 8 ഒക്ടോബർ 2007 (UTC)[മറുപടി]

ഇതു ബോട്ടിന്റെ കുഴപ്പമല്ലല്ലോ.. പ്രസ്തുത വിക്കിയിൽ നടന്ന വാൻഡലിസത്തിന്റെ ഫലമല്ലേ? --Vssun 17:45, 8 ഒക്ടോബർ 2007 (UTC)[മറുപടി]
അതെ. പക്ഷേ ആദ്യം തെറി കേൾക്കുന്നത് ബോട്ട് ഓപ്പറേറ്റർമാരാവുമല്ലോ.. :) പിന്നെ bot operation supervise ചെയ്താൽ ഒന്നു ആദ്യ വിക്കിയിൽ മാറ്റുമ്പോൾത്തന്നെ ബോട്ട് നിർത്തിയിടാൻ സാധിക്കും; ഇല്ലെങ്കിൽ ഓരോ വിക്കിയിലും പോയി revert ചെയ്യണ്ടെ..? --ജേക്കബ് 17:50, 8 ഒക്ടോബർ 2007 (UTC)[മറുപടി]

അപ്‌ലോഡ്‌[തിരുത്തുക]

അപ്‌ലോഡ്‌ താളിൽ പകർപ്പവകാശ വിവരങ്ങൾ മലയാളത്തിലെ ലൈസൻസ് "Windows 2000 / IE 6"-ൽ ശരിയായി വരുന്നില്ല - കറേ ബോക്സുകൾ മാത്രമേ കാണാൻ പറ്റുന്നുള്ളൂ. കാര്യനിർവാഹകർ ദയവായി ശ്രദ്ധിക്കുക ഷാജി 17:06, 14 നവംബർ 2007 (UTC)[മറുപടി]


തൽ‍സമയ സം‌വാദം[തിരുത്തുക]

എല്ലാ നവാഗതരോടും സ്വാഗതം പറയുമ്പോൾ നാം പറയുന്ന ഒരു കാര്യമാണ് "ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും" എന്നത്. കഴിഞ്ഞ ദിവസം കയറി നോക്കിയപ്പോൾ മനസ്സിലായത് പ്രസ്തുത ചാനൽ രെജിസ്റ്റർ ചെയ്തിട്ടു പോലുമില്ല എന്നാണ്‌. ചാനൽ രെജിസ്റ്റർ ചെയ്യാത്ത പക്ഷം ടേക്ക് ഓവർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിനാൽ ആ ചാനൽ രെജിസ്റ്റർ ചെയ്ത്, ചാനൽ സെർ‌വറിനെ ഗാർഡ് ചുമതലയേല്പ്പിച്ചിട്ടുണ്ട്. ഇപ്പോൾ പഴയതുപോലെ ആരെങ്കിലും കയറുമ്പോൾ അയാളെ ചാനൽ ഓപ്പറേറ്ററാക്കി ചാനൽ നിർമ്മിക്കുകയല്ല ചെയ്യുന്നത്. മറിച്ച് സ്ഥിരമായി നിലനിർത്തപ്പെടുകയാണ്‌. സ്ഥിരം വിക്കിപീഡിയർ ഇതൊന്നു പരീക്ഷിക്കാൻ താല്പ്പര്യപ്പെടുന്നു. സം‌വാദങ്ങൾ കുറച്ചുകൂടെ എളുപ്പമാക്കാൻ ഇതു സഹായിക്കുമെന്ന് തോന്നുന്നു. ഐ.ആർ.സി സഹായം കാണാത്തവർ അതുകൂടെ കാണുക. കൂടുതൽ സഹായം ആവശ്യമുള്ളവർ അറിയിക്കുമല്ലോ. --ജ്യോതിസ് 16:40, 20 നവംബർ 2007 (UTC)[മറുപടി]

വിക്കിയിൽ നിന്നും മോഷണം[തിരുത്തുക]

ഇന്നത്തെ( 23-11-2007) മലയാള മനോരമ ദിനപത്രത്തിന്റെ പഠിപ്പുര എന്ന സപ്ലിമന്റ്റിൽ വിക്കി കോമ്മൺസിലേയും മറ്റും 4 ലേറെ ചിത്രങ്ങൾ യതൊരു ആട്രിബൂഷനുമില്ലാതെ ഉപയോഗിച്ചാണ്‌ പ്രസിദ്ധീഇകരിച്ചിരിക്കുന്നത്. ഇത് മോഷണമാണ്‌ എന്നതിൽ സംശയമില്ല. നിയമങ്ങളുടെ ലംഘനം മാദ്ധ്യമങ്ങളും നടത്തുന്നുണ്ട് എന്നതിന്‌ പകൽ പോലെ വ്യക്തമായ തെളിവ്. ഇവിടെ പറയാൻ ഉദ്ധേശിക്കുന്നത് അതല്ല. ചിത്രങ്ങൾ തന്ന് സഹായിക്കുന്ന ഗുണഭോക്താക്കൾക്ക് എന്ത് മറുപടിയാണ്‌ വിക്കിപീഡിയ നൽകുക. ഇത്തരം പരിപാടികൾ ആവർത്തിക്കാതിരിക്കണമെങ്കിൽ മാദ്ധ്യമങ്ങളുമായി വ്യവഹാരത്തിലേർപ്പെടേണ്ടി വരില്ലേ. ഭാവിയിൽ അത് ദോഷം ചമ്യ്യുമോ. എന്തായാല്ഉം ഇത് ചർച്ച ചെയ്ത് തീരുമാനിക്കണം എന്നിട്ട് വേണം ഇനി പടം കേറ്റണോ എന്നൊക്കെ തീരുമാനിക്കാൻ. --ചള്ളിയാൻ ♫ ♫ 02:19, 23 നവംബർ 2007 (UTC)[മറുപടി]


പബ്ലിക് ഡൊമൈന് ചിത്രങ്ങളും, ഗ്നു അനുമതി ചിത്രങ്ങളും എവിടേയും ഉപയോഗിക്കാം. ക്രിയേറ്റീവ് കോമണ്സിനു ഭേദ ചിന്ത ഉണ്ട്. വിക്കി കോമണ്സിലെ ചിത്രങ്ങള് പബ്ലിക് ഡൊമൈനാണധികവും അതെവിടേയും ഉപയോഗിക്കാം .--പ്രവീൺ:സംവാദം 04:12, 23 നവംബർ 2007 (UTC)[മറുപടി]

ആറ്റ്രിബൂഷൻ കൊടുക്കേണ്ട പടങ്ങൾ അതില്ലാതെ ഉപയോഗിക്കുന്നു എന്നാണ്‌ ഞാൻ പറഞ്ഞുവരുന്നത്. അത് തെറ്റല്ലേ. പിന്നെന്ത് ക്രിയേറ്റിവ് കോമൺസ് ? ഇന്നത്തെ മനോരമയിലും കണ്ടും അടുത്തിടെ ദേശാഭിമാനിയിലും വീക്ഷണത്തിലുമെല്ലാം ഇത് സ്ഥിരം പരിപാടിയാക്കിയിരിക്കുന്നതായും കാണാൻ കഴിഞ്ഞു. --ചള്ളിയാൻ ♫ ♫ 07:15, 19 ഡിസംബർ 2007 (UTC)[മറുപടി]

ഈ വിഷയത്തിൽ‌ ഒരു ചർച്ച ആവശ്യമാണ്‌ എന്നുതോന്നുന്നു.--സുഗീഷ് 08:14, 19 ഡിസംബർ 2007 (UTC)[മറുപടി]

പ്രസ്ക്തമായ ചർച്ചയാവാം..പക്ഷേ ...ഇക്കാര്യത്തിൽ എന്ത്,ആർ ,എങ്ങിനെ നിലപാട് എടുക്കും...വെറുതെ ഒരു ചർച്ച എന്നല്ലാതെ പാവം വിക്കിക് എന്ത് ചെയ്യാൻ കഴിയും?

ഇതിന്‌ ആരും മറുപടി നൽകിയിട്ടില്ലല്ലോ? ഇതിനെക്കാൾ പ്രാധാന്യം ഈ വിഷയത്തിലല്ലേ?--സുഗീഷ് 19:40, 25 ഡിസംബർ 2007 (UTC)[മറുപടി]
ആർക്കും ഒന്നും ചെയ്യാനില്ല എങ്കിൽ ആവശ്യമില്ലാത്ത പകർപ്പവകാശടാഗുകൾ ചിത്രത്തിന്‌ നൽകണം എന്ന് ശഠിക്കുന്നത് എന്തർത്ഥത്തിലാണ്‌--സുഗീഷ് 19:56, 25 ഡിസംബർ 2007 (UTC)[മറുപടി]

സുഗീഷ് ചോദിച്ചത് തന്നെയാണ്‌ എനിക്കും ചോദിക്കാനുണ്ടായിരുന്നത്. വിക്കിയിൽ കയറ്റുന്ന ചിത്രങ്ങൾക്ക് പകർപ്പാവകാശം സൗജന്യമായിരിക്കാം.പക്ഷേ അതിന്റെ ഛായഗ്രാഹകന്‌ അർഹിക്കുന്ന പരിഗണനയാണ്‌ കടപ്പാട് കൊടുക്കുക എന്നത്. വിക്കിയിൽ എഴുതി സമയം കളയുന്നവർക്ക് സമ്മാനം ഒന്നുമില്ലെങ്കിലും സ്വന്തം പടം മറ്റുള്ളവർ മോഷ്ടിച്ചിട്ട് ഉടമസ്ഥൻ കള്ളനെന്ന് മുദ്ര കുത്തപ്പെടുന്ന തരം അവഹേളനം ഇല്ലാതിരിക്കാൻ ശ്രമിക്കാമല്ലോ. ബ്യൂറോക്രാറ്റുമാരുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട് --ചള്ളിയാൻ ♫ ♫ 06:44, 26 ഡിസംബർ 2007 (UTC)[മറുപടി]

അനുമതി പ്രശ്നം ഒന്നുമില്ലാത്ത ചിത്രങ്ങളാണ്‌ പബ്ലിക് ഡൊമൈനിൽ വരിക. അത് ആറ്റ്രിബ്യൂഷൻ വേണ്ടാത്തവരാണ്‌ നൽകുകക. http://www.gnu.org/licenses/fdl.html ഇതിനും വലിയ വ്യത്യാസമൊന്നുമില്ല. ക്രിയേറ്റീവ് കോമൺസിൽ ആറ്റ്രിബ്യൂഷൻ ആവശ്യപ്പെടാം.. വേണമെങ്കിൽ നിയമനടപടികളെടുക്കാം; വിക്കിപീഡിയയെ നിയമപ്രശ്നത്തിലോട്ടും കൂടി വലിച്ചിഴക്കെരുതെന്നാണ്‌ എന്റെ അഭിപ്രായം.
>>ആർക്കും ഒന്നും ചെയ്യാനില്ല എങ്കിൽ ആവശ്യമില്ലാത്ത പകർപ്പവകാശടാഗുകൾ ചിത്രത്തിന്‌ നൽകണം എന്ന് ശഠിക്കുന്നത് എന്തർത്ഥത്തിലാണ്‌
ഇത് വിക്കിപീഡിയയെ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാനാണ്‌. വേറേ എവിടെയെങ്കിലും പകർപ്പവകാശമുള്ള ചിത്രത്തെ ഇവിടേ വെറുതേ ഉപയോഗിക്കാതിരിക്കാൻ
സ്വന്തം കൈയിലുള്ള വിവരങ്ങൾ ലോകത്തുള്ള എല്ലാവർക്കും ഉപയോഗപ്പെടണം എന്നാഗ്രഹമള്ളവരല്ലേ വിക്കിപീഡിയർ അപ്പോൾ വിക്കിയിൽ നിന്നും മോഷണം എന്നതു തന്നെ എനിക്ക് ദഹിക്കാത്ത കാര്യമാണ്‌. അതേ സമയം തന്നെ നാം മറ്റെവിടെയെങ്കിലുമുള്ള നിയമത്തെ ലംഘിക്കാനും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നാം പകർപ്പവകാശ വിവരങ്ങൾ നൽകുന്നു.-പ്രവീൺ:സംവാദം 13:03, 26 ഡിസംബർ 2007 (UTC)[മറുപടി]
പബ്ലിക് ഡൊമൈനിൽ വരുന്ന വിക്കി ചിത്രങ്ങൾക്ക് ഒരു വാട്ടർമാർക്ക് ഇടുന്നതിനേപ്പറ്റി? --Arayilpdas 05:53, 27 ഡിസംബർ 2007 (UTC)[മറുപടി]

ക്രിയേറ്റീവ് കോമ്മൺസ് എന്ന ലൈസൻസുള്ള പടങ്ങൾ വിക്കിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയത് അതിൻറെ ഉടമസ്ഥന് കടപ്പാട് കൊടുക്കണം എന്നുള്ള നിയമബന്ധിതമായാണ് (നിയമല്ലെങ്കിലും) അത് ചെയ്യാതെ ഉള്ളതിനാണ് മോഷണം എന്ന് പറയുന്നത്. അത് വിക്കി ഉറപ്പാക്കണം എന്നത് ഉപയോക്താവിൻറെ ന്യായമായ ആവശ്യമാണ്. ഒരു വശത്തേക്ക് മാത്രം സഞ്ചാരം ആവുന്നത് നല്ലതല്ലല്ലോ. ദാസിൻറെ സജ്ജഷൻ നല്ലതാണ്. വിക്കിയിലെ കോമ്മൺസിൽ കയറ്റുന്നവയിലും വാട്ടർമാർക്ക് അല്ലെങ്കിൽ ഡൌൺലോഡ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തണം. ഫ്ലിക്കറിലുള്ള പോലെ. എങ്കിൽ പ്രശ്നം പരിഹരിക്കാം. അതിന് ചില വിരലുകൾ അനക്കണ്ടി വരും എന്നു മാത്രം --ചള്ളിയാൻ ♫ ♫ 06:38, 27 ഡിസംബർ 2007 (UTC)[മറുപടി]

മലയാളം കീബോര്ഡ്[തിരുത്തുക]

മലയാളം കീബോര്‌ഡ് ഉപയോഗിച്ച് ചില്ലക്ഷരങ്ങള് ലിനക്സ് ഓ.എസില്(ഫെഡോറ 7) നിന്ന് എഴുതാന് സാധിക്കുന്നില്ല. ചില്ലക്ഷരങ്ങള്ക്കൊടുവിലുള്ള മിന്നല് രക്ഷാ ചാലകം വരാത്തതഅണ്‌ പ്രശ്നം എന്നു തോന്നുന്നു--പ്രവീൺ:സംവാദം 02:18, 18 ഡിസംബർ 2007 (UTC)[മറുപടി]

ഉബുണ്ടുവിലെ മലയാളം റെൻഡറിംഗ് അടിപൊളിയാനെനു പെരിങ്ങൻസ് ഒരിക്കൽ പറഞ്ഞതോർക്കുന്നു. ജ്യോതിസ്സ് ഇപ്പോ ഉബുണ്ടുവിൽ ഗവേഷണം നടത്തുന്നു എന്നു കേട്ടു  :) പുള്ളിക്കു സഹായിക്കാനാവുമായിരിക്കും.

ഓ. ടോ: വിസ്റ്റയിൽ മലയാളം റെൻഡറിംഗ് മോശമാണെന്നാ പലരും പറഞ്ഞത്. --ഷിജു അലക്സ് 04:50, 18 ഡിസംബർ 2007 (UTC)[മറുപടി]

ബ്ലോഗ് ചിലപ്പോൾ ഉപയോഗപ്രദമായേക്കാം.ചില്ലു പ്രശ്നം തീരുമോ എന്നു പറയുന്നില്ലെങ്കിലും--അനൂപൻ 07:49, 18 ഡിസംബർ 2007 (UTC)[മറുപടി]

ചില്ല് ടൈപ്പ് ചെയ്യാനാവില്ലെങ്കിൽ പിന്നെ എന്ത് മലയാളമാണ്? എസ്എംസിയുടെ മെയിലിംഗ് ലിസ്റ്റിൽ ഫെഡോറയിൽ മലയാളം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചില പോസ്റ്റുകൾ കണ്ടിരുന്നു. നോക്കുക.  മംഗലാട്ട്  ►സന്ദേശങ്ങൾ 

സെർച്ച് റിസൽട്ട്[തിരുത്തുക]

വിക്കിയിൽ തിരയുന്നവർക്ക് തല തിരിയും. കക്കരിക്ക എന്ന് സെർച്ചിയപ്പോൾ കിട്ടിയ റിസൽട്ട് ആണ് മുകളിൽ.ഇതെന്താ ഇങ്ങനെ ? --ബ്ലുമാൻ‍ഗോ ക2മ 10:27, 31 ഡിസംബർ 2007 (UTC)[മറുപടി]

സർച്ച് ചെയ്യേണ്ട പദങ്ങൾ ഡബിൾ ക്വോട്ട്സിനു ഉള്ളിൽ കൊടുത്തു നോക്കൂ. "കക്കരിക്ക" എന്ന രീതിയിൽ. മെറ്റാവിക്കിയുടെ പ്രശ്നമാണ് ഇപ്പോഴത്തേത് - സാദിക്ക് ഇതിനു ഒരു ബഗ് ഫയൽ ചെയ്തിരുന്നു. simy 10:31, 31 ഡിസംബർ 2007 (UTC)[മറുപടി]
കൂടുതൽ വിവരങ്ങൾക്ക് ഈ ചർച്ച കാണുക. --ജേക്കബ് 10:34, 31 ഡിസംബർ 2007 (UTC)[മറുപടി]
ഈ ബഗ്ഗ് reopen ചെയ്യണമെന്നു തോന്നുന്നു. എന്താ എല്ലാവരുടെയും അഭിപ്രായം? --ജേക്കബ് 10:37, 31 ഡിസംബർ 2007 (UTC)[മറുപടി]

തീർച്ചയായും വേണ്ടത് തന്നെ. :) --ചള്ളിയാൻ ♫ ♫ 14:02, 10 ജനുവരി 2008 (UTC)[മറുപടി]

ഇതൊന്ന് ശ്രദ്ധിക്കണെ[തിരുത്തുക]

എനിക്ക് വിസ്റ്റയിൽ വിക്കി ഇങ്ങനെ കിട്ടുന്നത്.അലൈന്മെന്റ്ൊന്നും ശരിയില്ല. എന്തെങ്കിലും മാർഗഗമുണ്ടോ? പ്രമാണം:ഇതൊന്ന് ശ്രദ്ധിക്കണെ.jpg

--ബ്ലുമാൻ‍ഗോ ക2മ 13:55, 10 ജനുവരി 2008 (UTC)[മറുപടി]

ഫോണ്ട് അഞ്ജലിഓൾഡ്ലിപി ആക്കി നോക്കൂ.. അച്ചരപ്രശ്നങ്ങൾ ഉണ്ടെന്നതച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. :) --ജ്യോതിസ് 15:01, 10 ജനുവരി 2008 (UTC)[മറുപടി]

അജ്ഞലി ബീറ്റ ഫോണ്ട് ഉപയോഗിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നുതാണ്. -- ജിഗേഷ് സന്ദേശങ്ങൾ  15:28, 10 ജനുവരി 2008 (UTC)[മറുപടി]

എല്ലോർക്കും നന്ദി. അഞലി ഇൻസ്റ്റാൾ ചെയ്തപ്പോൾ വ്രാപ്പിങ്ങ് ഒക്കെ ശരിയായി. ഓളില്ലായിരുന്നെങ്കിൽ കാണാമായിരിന്നു ഹെന്റെ റബ്ബേ. ഞമ്മള പാത്തുമ്മ.ttf ഒന്നും ഒന്നുമല്ല അഞലിയുടെ മുന്നിൽ :) --ബ്ലുമാൻ‍ഗോ ക2മ 16:33, 10 ജനുവരി 2008 (UTC)[മറുപടി]

അഞ്ജലി ബീറ്റ യും നല്ലതാണ് --ചള്ളിയാൻ ♫ ♫ 16:39, 10 ജനുവരി 2008 (UTC)[മറുപടി]

തെറ്റായ സ്പാം മുന്നറിയിപ്പ് ?[തിരുത്തുക]

ദയവായി ഇതു ശ്രദ്ധിക്കുക:

യൂദാസിന്റെ സുവിശേഷം എന്ന താളിലുള്ള ഈ ലിങ്ക് സ്പാം ആണെന്നു തോന്നുന്നില്ലല്ലോ... --ജേക്കബ് 14:48, 15 ജനുവരി 2008 (UTC)[മറുപടി]

ഒരാളുടെ ഒപ്പ് ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾ ധാരാളമായി ദുരുപയോഗം ചെയ്യുന്നതു കോണ്ട് (2 ഉദാഹരണങ്ങൾ ഇതാ [4] [5]),അതാത് ഉപയോക്താക്കൾക്ക് മാത്രം സ്വന്തം ഒപ്പിടാൻ മാത്രം പറ്റുന്ന ഏതെങ്കിലും ഒരു സം‌വിധാനം പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു.--അനൂപൻ 17:00, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

വളരെ ആവശ്യം. {{ഒപ്പിടാത്തവ}} എന്ന ഫലകത്തിന്റെ ഉപയോഗം കാര്യനിർ‌വാഹകർത്ത് മാത്രമായി പരിമിതപ്പെടുത്തണം. ഐപി കളും സോക്കുകളും ഒക്കെ സ്വാഗതം പറയാൻ തുടങ്ങിയ സ്ഥിതിക്കു സ്വാഗതം പറയുന്ന സം‌വിധാനം ഓട്ടോമേറ്റ് കൂടി ചെയ്താൽ നന്ന്.--ഷിജു അലക്സ് 17:04, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

സ്റ്റീവാർഡുമാർ നിർദേശിച്ചത് ഈ ബോട്ട് ഉപയോഗിക്കാൻ ആണ്‌. --ജേക്കബ് 17:57, 11 ഫെബ്രുവരി 2008 (UTC)[മറുപടി]


ഇതു മതിയാകും. അതേ പോലെ സ്വാഗതവും ഓട്ടോ മേറ്റ് ചെയ്യുന്നതാണു നല്ലതു. പക്ഷെ സ്വാഗതത്തിനു മാനുഷിക മുഖം നഷ്ടപ്പെടും എന്ന പ്രശ്നം ഉണ്ട്.--ഷിജു അലക്സ് 18:04, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

സ്വാഗതം ഓട്ടോമേറ്റ് ചെയ്യേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. ഐ.പി.കൾ സ്വാഗതം ഓതുന്നത് വാൻഡലിസമായി കണക്കാക്കി തടഞ്ഞാൽ മതിയാവുമെന്നാണെന്റെ പക്ഷം. പുതിയ ഉപയോക്താക്കൾ (ഐ.പി.കൾ) ആരും ആദ്യം വരുമ്പോഴേ പഠിക്കുന്ന ഒരു കാര്യമല്ലല്ലോ സ്വാഗതമോതുക എന്നത്. (അബദ്ധത്തിൽ, പഴയ ഉപയോക്താക്കൾക്കും ലോഗിൻ ചെയ്യാത്തതുമൂലം അങ്ങനെ സംഭവിക്കുന്ന സന്ദർഭമൊഴിച്ചാൽ) --ജേക്കബ് 18:07, 11 ഫെബ്രുവരി 2008 (UTC)[മറുപടി]
സ്വാഗതമോതൽ ഇത്ര ഭംഗിയായി നടക്കുന്ന വേറൊരു വിക്കിപീഡിയയും ഇല്ല എന്നാണെന്റെ അഭിപ്രായം.ഞാൻ മറ്റു വിക്കിപീഡിയകളിൽ ഒരു ആഴ്ച മുമ്പ് സൃഷ്ടിച്ച പ്രൊഫൈലുകളിൽ പോലും ഇതുവരെ ആരും സ്വാഗതമോതിയിട്ടില്ല :). മലയാളിയുടെ ആതിഥ്യ മര്യാദ.എന്റെ കാതുകളിൽ വരൂ ഇരിക്കൂ മുഴങ്ങുന്നു--അനൂപൻ 18:11, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

:). ഐപിയുടെ സ്വാഗതമോതൽ തടഞ്ഞാൽ മതിയാകും. ഒരു കാര്യം നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ഇംഗ്ലീഷ് വിക്കിയിൽ ഐപികൾ പുതിയ ലേഖനം ഉണ്ടാക്കുന്നതു പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇങ്ങനെ ഒരു സാദ്ധ്യത് മുൻപ് ആരോ പ്രവചിച്ചിരുന്നു --ഷിജു അലക്സ് 18:20, 11 ഫെബ്രുവരി 2008 (UTC)[മറുപടി]

ഹണ്ടാലറിയാത്തവന് ഹൊണ്ടാലറിയും എന്ന് കന്നഡത്തില് ഒരു ചൊല്ലുണ്ട്. ഹ ഹ. --ചള്ളിയാൻ ♫ ♫ 02:29, 12 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിലെ സ്ഥിതി ഇതായിരുന്നില്ല. അവിടെ അല്ലാതെ തന്നെ എഴുതാൻ ആവശ്യത്തിനാളുള്ളതിനഅലാണ്‌ അതിപ്പോൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. മലയാളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്‌.തരം പോലെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ കാര്യങ്ങൾ നല്ല താണെന്നും മോശമാണെന്നും പറയുന്നതും അത്ര ശരിയാണെന്ന്് എനിക്കു തോ ന്നുന്നില്ല. --പ്രവീൺ:സംവാദം 06:05, 12 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇംഗ്ലീഷ് തലക്കെട്ട്[തിരുത്തുക]

പ്രമാണം:Wiki-snapshot.JPG
ഇംഗ്ലീഷ് ടാബ്(വൃത്തത്തിനകത്ത്)

വിക്കിപീഡിയയിൽ ചുവന്ന കണ്ണികളിൽ ഞെക്കി,പുതിയ താളുകൾ സൃഷ്ടിക്കുമ്പോൾ Create എന്നൊരു ഇംഗ്ലീഷ് ടാബ് കൂടി പ്രത്യക്ഷപ്പെടുന്നു. നിലവിലുള്ള താളുകൾ തിരുത്തുമ്പോൾ ഈ ടാബ് പ്രത്യക്ഷപ്പെടുന്നുമില്ല. ആരെങ്കിലും ശ്രദ്ധിക്കുമെന്നു കരുതുന്നു--അനൂപൻ 04:49, 22 മാർച്ച് 2008 (UTC)[മറുപടി]


അതു മീഡിയവിക്കിയുടെ പുതിയൊരു എക്ഷ്റ്റൻഷൻ ആണ്‌. താമസിയാതെ മലയാളത്തിലാക്കാം.--ഷിജു അലക്സ് 05:21, 22 മാർച്ച് 2008 (UTC)[മറുപടി]

"ഈ താൾ സൃഷ്ടിക്കുക" എന്നാക്കിയിട്ടുണ്ട്. എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 08:59, 22 മാർച്ച് 2008 (UTC)[മറുപടി]

തിരച്ചിലിന്റെ ഫലം[തിരുത്തുക]

[6]ഈ താളിൽ Google തുടങ്ങിയ Options കാണാനില്ല, ഇതൊന്ന് ശ്രദ്ധിക്കണേ --ഷാജി 18:17, 24 മാർച്ച് 2008 (UTC)[മറുപടി]

പുതിയ സ്കിൻ ഉണ്ടാക്കുന്നതെങ്ങനെയാണ്? ഉപയോക്താക്കൾക്ക് അതിനനുമതിയുണ്ടോ? പഴ്യ സ്കിന്നുകളുടെ റിസോർസ് കാണുവാനാകുമോ?--ബിനോ 12:56, 22 ഏപ്രിൽ 2008 (UTC)[മറുപടി]

Special:Mypage/monobook.js ഇവിടെ മാറ്റം വരുത്തിയാൽ മതിയെന്ന് തോന്നുന്നു.--സാദിക്ക്‌ ഖാലിദ്‌ 06:52, 23 ഏപ്രിൽ 2008 (UTC)[മറുപടി]

ഓട്ടോ കം‌പ്ലീറ്റ്[തിരുത്തുക]

ഓട്ടോകം‌പ്ലീറ്റ്

വിക്കിപീഡിയയിൽ സേർച്ച് ചെയ്യുമ്പോൾ ഓട്ടോ കം‌പ്ലീറ്റ് ഓപ്‌ഷൻ (അതായത് തിരയേണ്ട പദത്തിന്റെ ആദ്യ അക്ഷരം ഉൾപ്പെടുത്തിയാൽ ബാക്കി ഓട്ടോമാറ്റിക്കായി വരുന്ന സാങ്കേതിക വിദ്യ) പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു. സ്ക്രീൻഷോട്ട് ഇവിടെ ചേർത്തിട്ടുണ്ട്--അനൂപൻ 17:18, 24 ഏപ്രിൽ 2008 (UTC)[മറുപടി]

ഈ ഒപ്ഷൻ ഒരു ബുദ്ധിമുട്ടായിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മൾ മുൻപ് തിരഞ്ഞ വാക്കുകളായിരിന്നു ആദ്യം ഇങ്ങനെ വന്നിരിന്നത്. പഴയപോലെ കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ? -- നീലമാങ്ങ ♥♥✉  06:34, 25 ഏപ്രിൽ 2008 (UTC)[മറുപടി]
ഈ സാങ്കേതിക വിദ്യ അസൗകര്യമായി തോന്നുന്നവർക്ക് ഇവിടെ പോയി തിരയുക എന്ന ടാബിനകത്തെ അജാക്സ് നിർദ്ദേശങ്ങൾ വേണ്ട എന്ന ബട്ടൻ ക്ലിക്ക് ചെയ്ത് സേവ് ചെയ്താൽ മതി.--അനൂപൻ 08:16, 25 ഏപ്രിൽ 2008 (UTC)[മറുപടി]

പ്രധാന പേജിൽ ൻറെ എഴുതിയതെല്ലാം തെറ്റാണല്ലോ? ൻറെ ശരിയാക്കൂ. ൻ എഴുതിയതിനു ശേഷം ൻ കണ്ട്രോൾ + 1 അമർത്തുക പിന്നെ റ എഴുതുക Bluemangoa2z 10:52, 23 ഒക്ടോബർ 2007 (UTC)[മറുപടി]

ന്റെ / ൻറെ - ഇതിൽ ആദ്യത്തെതാണ് ശരിയായ രൂപം. --സാദിക്ക്‌ ഖാലിദ്‌ 15:12, 23 ഒക്ടോബർ 2007 (UTC)[മറുപടി]

ഇങ്ങനെ ഒരു അക്ഷരം മലയാളത്തിൽ കണ്ടിട്ടീല്ലല്ലോ? ‘ന‘ യുടെ മുകളിൽ ചന്ദ്രക്കല ഇട്ട് പിന്നെ ‘റെ’ എഴുതുന്നത്. ഞാൻ പഠിച്ചത് ൻ എന്നെഴുതിയതിനു ശേഷം ഇടതു വഷത്ത് ‘െ‘ താഴെ ‘റ’ എഴുതുന്നതാൺ് Bluemangoa2z 15:59, 23 ഒക്ടോബർ 2007 (UTC)[മറുപടി]

സാദിക്കേ എനിക്കും സംശയമുണ്ട്. ചില്ലുകൾ സപ്പോർട്ട് ചെയ്യാത്ത ചില അച്ചടിമാധ്യമങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്‌ "" എന്നാണെന്റെ അഭിപ്രായം. ഞാൻ പഠിച്ചിട്ടുള്ള പ്രയോഗം "" മാത്രമാണ്‌. ആരെങ്കിലും ആധികാരികമായി പറഞ്ഞിരുന്നോ "" തെറ്റാണ്‌, "" ആണ്‌ ശരി എന്ന്? ഞാൻ ഉദ്ദേശിച്ചത്, എന്തെങ്കിലും ചർച്ച നടത്തിയിരുന്നോ? --ജേക്കബ് 16:04, 23 ഒക്ടോബർ 2007 (UTC)[മറുപടി]
അതിനെ പറ്റി വല്യ പിടുത്തമില്ല. ഫോണ്ട് പ്രശ്നമാണെന്നാ ഞാൻ കരുതിയത്. ജേക്കബ് പറഞ്ഞതു പ്രകാരമാണെങ്കിൽ വിക്കിപീഡിയയിൽ മാത്രമല്ല, ഇന്റർനെറ്റ് മുഴുവനും, പിന്നെ അച്ചടിച്ചു കൂട്ടിയ പുസ്തകങ്ങൾ മൊത്തത്തിലും ഇപ്പോ അച്ചടിച്ചുകൊണ്ടിരിക്കുന്നവയും ഇനി അച്ചടിക്കാൻ തയ്യാറായിരിക്കുന്നവയും തെറ്റായി കരുതേണ്ടി വരില്ലേ? --സാദിക്ക്‌ ഖാലിദ്‌ 16:42, 23 ഒക്ടോബർ 2007 (UTC)[മറുപടി]
മാഷെ, ഓപ്പറയിലും ഫയർഫോക്സിലും മാത്രമേ ഇങ്ങനെ രണ്ടായി കാണിക്കുന്നുള്ളൂ. ഇൻറർനെറ്റ് എക്സ്പ്ലോറൽ ഒന്ന് പരീക്ഷിച്ച് നോക്കരുതോ? ഇത്രയും ആധികാരികമായി പറയാൻ ഞാൻ ഈ മൂന്നും ഉപയോഗിക്കുന്നുണ്ട്. എനിയ്ക്ക് ഓപ്പറയിലും ഫയർഫോക്സിലും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടുമുണ്ട്.--സുഗീഷ് 17:43, 23 ഒക്ടോബർ 2007 (UTC)[മറുപടി]
ഇവിടെ തെറ്റോ ശരിയോ എന്നു വ്യക്തമായി വിധിക്കാൻ സാധ്യമല്ല എന്നാണെന്റെ അഭിപ്രായം. ടൈപ്പുസെറ്റുകളുടെ ലിമിറ്റേഷൻ മൂലം അന്നതേ മാർഗ്ഗമുണ്ടായുള്ളൂ‍ . എന്നുവച്ച അത് തെറ്റാകുന്നില്ല. കാരണം അങ്ങനെ നോക്കിയാൽ നാരായംകൊണ്ട് ഉരുട്ടിയെഴുതുന്ന മലയാളിക്ക് ഉരുണ്ട മനോഹരമായ അക്ഷരമാല സൃഷ്ടിക്കാൻ സാധിച്ചപ്പോൾ ബ്രഷുകൊണ്ടുമാത്രം എഴുതാൻ സാധിച്ച ചൈനക്കാരനും ജപ്പാൻ‌കാരനും അതുപോലെ പ്രധാനമായും നേർ‌രേഖകൾ മാത്രം ഉപയോഗിച്ച് അക്ഷരമാല സൃഷ്ടിക്കുന്ന ഇംഗ്ലീഷുകാരന്റെയും അക്ഷരമാലകൾത്തന്നെ തെറ്റെന്നു വരുമല്ലോ.. പിന്നെ അടിച്ചുകൂട്ടിയ പുസ്തകങ്ങൾ മൊത്തത്തിലും ഗതികേടുകൊണ്ട് താരതമ്യേന തെറ്റായ പ്രയോഗം "മാമ്മോദീസാ മുക്കി" ശരിയെന്നാക്കി കടന്നുകൂടിയിട്ടുണ്ടെങ്കിലും പ്രസ്തുത സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്ത അവസരത്തിൽ കൂടുതൽ ശരിയായ പ്രയോഗം തന്നെയാണ്‌ ഉപയോഗിക്കപ്പെടേണ്ടതാണ്‌ എന്നാണെന്റെ അഭിപ്രായം.. --ജേക്കബ് 17:46, 23 ഒക്ടോബർ 2007 (UTC)[മറുപടി]

ഇവിടെ ഞാൻ ഒരു സ്ക്രീൻ ഷോട്ട് കൊടുക്കുന്നു ഇൻറെർനെറ്റ് എക്സ്പ്ലോററിൽ നിന്നും തന്നെ എടുത്തതാണ്.

സാധാരണ യുനികോട് (വിണ്ടോസിൻറെ കൂടെ വരുന്ന കാർത്തിക) ഉള്ള കമ്പ്യൂട്ടറാണ് എൻറേത്. പിന്നെ രജനയിലും അഞചലിയിലും എല്ലാം nte എന്നു നൽകിയാൽ യതാർത്ഥ ൻറെ വരുമെന്നെനീക്കറിയാം. അങ്ങനെ ആണെങ്കിൽ സൈറ്റ് ലോഡ് ചെയ്യുന്ന സമയത്ത് രജനയോ അഞചലിയോ എംബഡ് ഫോണ്ട് ആയി ലോഡ് ചെയ്യുന്ന രൂപത്തിൽ കൊടുക്കണ്ടെ?

മാഷെ, ഈ സം വാദത്തിൽ സമവായം ഉണ്ടാകുന്ന ഒരു ലക്ഷണവും കാണുന്നില്ല എന്ന് എനിയ്ക്ക് ഇപ്പോൾ തോന്നുന്നു. മാഷെ ഏറ്റവും എളുപ്പമാർഗ്ഗം ഞാൻ പരീക്ഷിച്ച് ഉപയോഗിക്കുന്നതാണ്‌. ൻറെ എന്ന് എഴുതാൻ nRe എന്നും ൻറേ എന്നെഴുതാൻ nRE ഇങ്ങനേയും ചെയ്തുനോക്കുക. ശരിയാവാൻ സാധ്യത ഉണ്ട്.--സുഗീഷ് 18:07, 23 ഒക്ടോബർ 2007 (UTC)[മറുപടി]
ഇവിടെ സമവായത്തിനു രണ്ടഭിപ്രായത്തിന്റെ പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. കാരണം സാദിക്കും "ന്റെ" ശരിയാണോ എന്നു സംശയം പ്രകടിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
nRE = ; nte = ആവണം ശരി എന്നാണെന്റെ അഭിപ്രായം. എന്നാൽ ഇപ്പോൾ അഞ്ജലി ഫോണ്ടിൽ ഇത് തിരിച്ചാണ്‌. അത് തെറ്റാണെന്നാണെന്റെ വാദം.. "രചന"യിൽ കാണിക്കുന്നതാണ്‌ ശരി. എന്നുവച്ച് ബോട്ടോടിച്ച് തിരുത്തേണ്ട ആവശ്യമില്ലെന്നു തോന്നുന്നു. ഭാവിയിൽ അഞ്ജലിയിൽ ഫോണ്ട് റെൻഡറിങ് തിരുത്തിയാലോ.. --ജേക്കബ് 18:22, 23 ഒക്ടോബർ 2007 (UTC) [മറുപടി]
മൈക്രോസൊഫ്റ്റിൽ i18n ൽ മലയാളം വിഭാഗത്തിൽ ജോലി ചെയ്യുന്ന ആൾ ആരെന്നു വല്ല പിടിയുമുണ്ടോ (ഗൂഗിളിൽ ഇത് സിബുവാണെന്നു തോന്നുന്നു). പ്രസ്തുത വ്യക്തിയെ ഈ വിവരം അറിയിച്ചാൽ അടുത്ത വെർഷനിൽ ശരിയാക്കിക്കൊള്ളും. പിന്നെ ഇത്തരം കാര്യങ്ങൾക്ക് മൈക്രോസോഫ്റ്റ് ഉപദേശം സ്വീകരി‍ക്കുന്നത് (consultancy) ആരുടേ അടുത്തുനിന്നാണെന്നും അറിയുന്നത് നല്ലതാണ്‌. അവരുമായാണ്‌ ഒരു യോജിപ്പിലെത്തേണ്ടത്. --ജേക്കബ് 18:27, 23 ഒക്ടോബർ 2007 (UTC) (മൈക്രോസോഫ്റ്റ് ഉപയോഗിക്കുന്നത് കാർത്തികയാണ്‌. തിരുത്തിയതിന്‌ ജ്യോതിസിനു നന്ദി)[മറുപടി]
വിക്കിയിൽ ഇത് തത്കാലം ട്രാൻസ്‌ലിറ്ററേഷനിൽ മാറ്റം വരുത്തി ശരിയാക്കാവുന്നതേയുള്ളൂ.. ആ common.js-ൽ ഒന്നു തിരുത്തിയാൽ മതിയാവും..

സുധീഷ് മാഷെ ഇവിടെ അതല്ല പ്രശനം.എങ്ങനെ എഴുതുന്നോ ഏതു സോഫ്റ്റ്വേർ ഉപയോഗിക്കുന്നു എന്നല്ല. മറിച്ച് ഞാൻ പറയുന്നത് രജനയിലും മറ്റും ൻറെ എന്നു പ്രത്യക്ഷപ്പെടുന്ന അതെ അക്ഷരം കാർത്തികയിൽ വ്യ്ത്യസ്താമായാണ് വരുന്നത്.(പ്രധാന താളി എൻറെ സംഭാവനകൾ പോലും ശരിയായിട്ടല്ല വരുന്നത്) സാധാരണ ഒരാൾ രജനയോ അഞലിയോ കമ്പ്യൂട്ടറിൽ ഉപയോഗിക്കില്ല. കാർത്തിക മാത്രമെ ഉണ്ടാവുകയുള്ളു താനും. കാർത്തികയിൽ ൻറെ എഴുതൻ ഒരു പ്രശനവുമില്ല. അപ്പോൾ ൻറെ സാധാരണ യൂനികോഡിൽ ഉള്ളത് പോലെ ഉപയോഗിക്കുകയല്ലെ നല്ലത് എന്നതു മാത്രമാണ് എൻറെ ചോദ്യം? Bluemangoa2z 19:08, 23 ഒക്ടോബർ 2007 (UTC)[മറുപടി]

ഇതു വായിക്കൂ. പ്രത്യേകിച്ച് Why the Change? എന്ന ഭാഗം. വഴക്കുണ്ടാക്കിയിട്ടു കാര്യമില്ല :) --ജ്യോതിസ് 19:30, 23 ഒക്ടോബർ 2007 (UTC)[മറുപടി]
മാഷെ ഇത് ഇത്രയും വലിയ ഒരു പ്രശ്നമാക്കണ്ട. അവരവരുടെ കയ്യിൽ ഉള്ളതുപോലെ എഴുതിയാൽ മതി എന്നാണ്‌ എൻറെ അഭിപ്രായം. എന്തെങ്കിലും വിധത്തിൽ മാറ്റങ്ങളോ തെറ്റുകളോ‍ ഉണ്ടായാൽ പിറകെ വരുന്നവർ തിരുത്തും എന്നതല്ലേ വിക്കിയുടെ ആപ്തവാക്യം. മാഷ്ക്ക് എങ്ങനെ കഴിയുന്നു അങ്ങനെതന്നെ ചെയ്യുക. അല്ലെങ്കിൽ മലയാളം ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുക. ഈ സം വാദം ആവശ്യമില്ലതെ നീണ്ടുപോകുന്നതിനോട് എനിയ്ക്ക് വ്യക്തിപരമായി യോജിപ്പില്ല. കാരണം ഇതിൽ വരുന്നവരിൽ എല്ലാവരും അവരവരുടെ സമയം പരമാവധി ഉണ്ടാക്കി വിക്കിയിലേയ്ക്ക് എന്തെങ്കിലും തന്നാൽ കഴിയുന്നത് ചെയ്യുവാൻ വേണ്ടിയാണ്‌. ആരും പരിഭവിക്കണ്ട. താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാവുന്നു. പക്ഷേ ഇതിനെ എങ്ങനെയെങ്കിലും തീർക്കാൻ അപേക്ഷിക്കുന്നു. സസ്നേഹം --സുഗീഷ് 19:58, 23 ഒക്ടോബർ 2007 (UTC)[മറുപടി]
വഴക്കുണ്ടാക്കണ്ടാ. ഇപ്പോൾ ന്റ എഴുതാൻ യൂണിക്കോഡിൽ എല്ലാവരും അംഗീകരിച്ച ഒരു വഴിയില്ല. മൈക്രോസോഫ്റ്റ് ചെയ്ത പോലെയല്ല ബാക്കിയുള്ളവർ ചെയ്തതു്. അതിനാൽ ഐ. ഇ. യിൽ കാണുന്നതു പോലെയല്ല മറ്റുള്ളിടത്തു കാണുന്നതു്. എവിടെയായാലും ൻ എന്ന ചില്ലിന്റെ കീഴിൽ റ എന്ന അക്ഷരം വരുന്ന രീതിയിൽ ഒറ്റ അക്ഷരമായി വേണം അതു വരാൻ. അതു് ഒരക്ഷരമായി ഇല്ലെങ്കിൽ ൻ, റ എന്നിവ ഇടത്തും വലത്തുമായി വരാം. പക്ഷേ അവയെ ഒന്നായി കരുതണം. ന, ചന്ദ്രക്കല, റെ എന്നു വരരുതു്. ഒറ്റപ്പുള്ളി, ൻ, റ (താഴെയോ വലത്തു വശത്തോ) എന്നേ വരാവൂ. നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയല്ല വരുന്നതു്. ഇതിനൊരു പരിഹാരമായി പല നിർദ്ദേശങ്ങളും ഇപ്പോൾ യൂണിക്കോഡ് കൺസേർഷ്യത്തിന്റെ മുന്നിൽ ഉണ്ടു്. അവർ അതിലൊന്നു് അംഗീകരിച്ചു കഴിഞ്ഞാൽ പിന്നീടു സോഫ്റ്റ്വെയർ വെണ്ടേഴ്സ് അതു് അംഗീകരിച്ചു കഴിഞ്ഞാൽ എല്ലാം ശരിയാകും. അതു വരെ ക്ഷമിക്കണം. വിശദവിവരങ്ങൾ വേണമെങ്കിൽ എഴുതാം. Umesh | ഉമേഷ് 04:38, 24 ഒക്ടോബർ 2007 (UTC)[മറുപടി]

ഞാൻ ഉപയോഗിക്കുന്നത് രജനി ഫോണ്ട് ആണ്(ഫയർ ഫോക്സിൽ)‍. എനിക്ക് ന്റേ യോ ന്റെ ഉപയോഗിക്കാൻ പ്രശ്നമില്ലല്ലോ...--ബിനോ 13:38, 10 ഏപ്രിൽ 2008 (UTC)[മറുപടി]

ഒരു കണക്കെടുപ്പ്[തിരുത്തുക]

1. ൻറെ 2. ന്റെ

രണ്ടു രീതിയിലുള്ള ന്റെ ആണ്‌ മുകളിൽ കൊടുത്തിരിക്കുന്നത് ഓരോരുത്തരും എതാണ്‌ ശരിയായി വരുന്നതും എന്നും അവരവർ ഉപയോഗിക്കുന്ന ഫോണ്ടും ഓപ്പറേറ്റിങ് സിസ്റ്റവും ബ്രൗസറും താഴെയുള്ള പട്ടികയിൽ ചേർക്കും എന്നു പ്രത്യാശിക്കുന്നു.. പ്രശ്നങ്ങൾ എവിടെയൊക്കെ വരുന്നു എന്നു കണ്ടുപിടിക്കാൻ ഇത് സഹായകരമായിരിക്കും..

(പ്രത്യേക ശ്രദ്ധക്ക്: എഡിറ്റ് വിൻഡോയിൽ കാണുന്ന രീതിയായിരിക്കില്ല സേവ് ചെയ്യുമ്പോൾ കാണുന്നത്. അതുകൊണ്ട് എഡിറ്റ് ചെയ്യുന്നതിനു മുൻപ് ഏതാണ്‌ ശരിയായ രീതി എന്ന് കണ്ടു പിടിച്ചതിനു ശേഷം പട്ടിക പൂരിപ്പിക്കുക)

ഇന്റർനെറ്റ് എക്സ്പ്ലോററിൽ താഴെക്കാണുന്ന രീതിയിൽ നിങ്ങളുടെ ഫോണ്ട് ഏതാണേന്ന് കണ്ടുപിടിക്കാം..

tools->options->General tab->Fonts->select malayalam from language script list


ഉപയോക്താവ് ശരിയായ രീതി (1/2) ഒ.എസ്. ബ്രൗസർ ഫോണ്ട്
Vssun 2 വിൻഡോസ് എക്സ്.പി.+SP2 ഐ.ഇ. 6 അഞ്ജലി ഓൾഡ് ലിപി
Vssun 1 വിൻഡോസ് എക്സ്.പി.+SP2 ഐ.ഇ. 6 കാർത്തിക
Jacob വിൻഡോസ് എക്സ്.പി. + SP2 ഐ.ഇ. 6 കാർത്തിക, അഞ്ജലി
സുഗീഷ് 1 ഉം 2ഉം വിൻഡോസ് എക്സ്.പി.+ S.P.2 ഐ.ഇ.6, മോസ്സില്ല 1.7.7, മൊസ്സില്ല ഫയർഫോക്സ് 2.0.0.8, ഓപ്പറ 11.0.0.28844 അഞ്ചലി ഓൾഡ് ലിപി, ഏരിയൽ യൂണികോഡ് എം.എസ്സ്., കാർത്തിക, തൂലിക ട്രഡീഷണൽ യൂണികോഡ്, തൂലിക യൂണികോഡ്, തൂലിക യൂണികോഡ് ന്യൂ 0
ജ്യോതിസ് ജേക്കബിന്റെ ഉത്തരത്തോട് യോജിക്കുന്നു. വിൻഡോസ് എക്സ്.പി.(പ്രോ, ഹോം) SP-2,എല്ലാ ഹോട്ട്ഫിക്സുകളും, ഐ.ഇ.6, ഐ. ഇ 7, ഫയർഫോക്സ് 2.0.0.7 അഞ്ജലി ഓൾഡ് ലിപി
ഹിരുമോൻ 2 - ഇൻബിൽറ്റ് ടൂൾ വിൻഡോസ് എക്സ്.പി.+SP2 ഐ.ഇ. 6 അഞ്ജലി ഓൾഡ് ലിപി
ബ്ലുമാഗോ 1 ൻറെ ശരി വിൻഡോസ് എക്സ്.പി.+SP2 മലയാളം ഇൻറർഫേസ് ഐ.ഇ. 7 കാർത്തിക
ചള്ളിയാൻ 1 ന്റെ ശരി (പലതിലും പലതായിട്ടാ) വിൻഡോസ് എക്സ്.പി.+SP2 മലയാളം ഇൻറർഫേസ്; വിസ്ത ഹോം (പിസ്ത) ഐ.ഇ. 6, 7, ഓപ്പെറ. 9.0 5 എലി ബീറ്റ
ShajiA വിൻഡോസ് എക്സ്.പി വിൻഡോസ് എക്സ്.പി/കാർത്തിക 1 ശരി - വിൻഡോസ് എക്സ്.പി അഞ്ജലി ഓൾഡ് ലിപി - 2 ശരി വിൻഡോസ് എക്സ്.പി.+SP2, ഐ.ഇ. 7 അര മണിക്കൂർ‍ മുൻപു വരെ കാർത്തിക , ഇനി അഞ്ജലി ഓൾഡ് ലിപി (പല കൂട്ടക്ഷരങ്ങളും കാർത്തിക ശരിയായി റെൻഡറിങ് ചെയ്യുന്നില്ല)
ShajiA വിൻഡോസ് 2000 അഞ്ജലി ഓൾഡ് ലിപി - 2 ശരി വിൻഡോസ് 2000 ഐ.ഇ. 6 അഞ്ജലി ഓൾഡ് ലിപി ,Default Font ഇല്ലാത്തതിനാൽ വരമൊഴിയുടെ കൂടെ ഇൻസ്റ്റാൾ ചെയ്തത്.

സം‌വാദം[തിരുത്തുക]

കാർത്തിക ഉപയോഗിക്കുമ്പോൾ രണ്ടു രീതിയിലുള്ള ന്റയും ശരിയായി കാണുന്നു എന്ന് ജേക്കബ് പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. കാർത്തിക ഉപയോഗിക്കുമ്പോൾ ഒന്നാമത്തെ രീതി മാത്രം ശരിയായി (ൻ ന്റെ അടിയിൽ റ) കാണുന്നു എന്നാണ്‌ എനിക്കു തോന്നുന്നത്. (നിങ്ങളുടെ കമ്പ്യൂട്ടറിൽ ന്റ ശരിയായി കാണിക്കാൻ സാധിക്കുമോ എന്നുള്ളതല്ല. മറിച്ച് ഇവിടെ കാണുന്നതിൽ ഏതാണ്‌ ശരിയായി കാണുന്നത് എന്നാണ്‌ പട്ടികയിൽ ചേർക്കേണ്ടത്) --Vssun 04:42, 24 ഒക്ടോബർ 2007 (UTC)[മറുപടി]

അതുപോലെ ബ്രൗസറുകളും, ഫോണ്ടുകളും കൂട്ടിയെഴുതിയാൽ ഏതു ഫോണ്ടിലാണ്‌ ശരിയായി വരുന്നതെന്നും തെറ്റായി വരുന്നതെന്നും മനസിലാക്കാൻ പറ്റില്ല.. ഓരോരോ കോൺഫിഗറേഷനും വെവ്വേറെ വരി ചേർക്കാൻ അഭ്യർത്ഥിക്കുന്നു.. --Vssun 04:45, 24 ഒക്ടോബർ 2007 (UTC)[മറുപടി]
കൺഫ്യൂഷൻ ഒഴിവാക്കാൻ ഞാൻ ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ചുരുക്കത്തിൽപ്പറഞ്ഞാൽ "ൻ"‌ ഇന്റെ അടിയിൽ "റ"യും ഇടത്തുവശത്ത് "എ"ചിഹ്നവും വന്ന് ഒറ്റ അക്ഷരമാവുന്നതാണ്‌ ശരിയായ ഫോണ്ട് റെൻഡറിങ് എന്നതിനോട് എല്ലാവരും യോജിക്കുന്നു എന്നു കരുതുന്നു.. :) എതിർപ്പുണ്ടെങ്കിൽ താഴെ അറിയിക്കുക. --ജേക്കബ് 08:03, 24 ഒക്ടോബർ 2007 (UTC)[മറുപടി]

എതിർപ്പില്ല ന്റെ ജേക്കബേ. എങ്കിലും ഈ സം‌വാദം പഞ്ചായത്തിൽ സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്യുന്നതായിരിക്കുകില്ലേ നല്ലത്? --ചള്ളിയാൻ ♫ ♫ 08:29, 24 ഒക്ടോബർ 2007 (UTC)[മറുപടി]

മാറ്റി മാറ്റി ൻറെ ചള്ളിയാനേ.. :) --ജേക്കബ് 08:45, 24 ഒക്ടോബർ 2007 (UTC)[മറുപടി]
അതെങ്ങനാ, സാദിക്കിന്റെ ബോട്ടിന്റെ സംഭാവനകൾ നോക്കുമ്പോൾ ഇതല്ലേ കാണുന്നത്.. ചുമ്മാതാണോ പ്രശ്നമുണ്ടാക്കിയേ.. :) --ജേക്കബ് 08:53, 24 ഒക്ടോബർ 2007 (UTC)[മറുപടി]

ഇതിൽ നിന്നും എനിക്ക് മനസിലാക്കാൻ പറ്റുന്നത്.. ബ്രൗസറിന്റേയോ ഓ.എസിന്റേയോ കുഴപ്പമല്ല.. മറിച്ച് ഫോണ്ടിന്റെ കുഴപ്പം കൊണ്ടു മാത്രമാണ്‌ ഓരോരുത്തർക്കും വ്യത്യസ്ഥമായി ന്റ കാണുന്നതെന്നാണ്‌. തൽക്കാലത്തേക്ക് ഏതെങ്കിലും ഒരു ഫോണ്ടിന്റെ രീതി നമ്മൾ പിന്തുടരേണ്ടിയിരിക്കുന്നു. മറ്റു ഫോണ്ടുകൾ ഉപയോഗിക്കുന്നവർ ഒന്നുകിൽ നമ്മൾ പൊതുവായി തിരഞ്ഞെടുക്കുന്ന ഫോണ്ട് ഉപയോഗിക്കുക. അല്ലെങ്കിൽ ന്റ താൻ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റാൻ ശ്രമിക്കാതിരിക്കുക. --Vssun 11:50, 24 ഒക്ടോബർ 2007 (UTC)[മറുപടി]


ൻറെ എഴുതാൻ വിൻഡോസിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളതായി എനിക്ക് തോന്നുന്നില്ല. സാധാരണ കീബോഡ് ഉപയോഗിച്ച് എഴുതുന്നവർ (മക്ലീഷിൽ സോഫ്റ്റ്വേർ ഉപയോഗിക്കുന്നവരല്ല) ന (ഇംഗ്ലീഷിൽ v എന്ന അക്ഷരം)എന്നെഴുതിയ ശേഷം ചന്ദ്രകല ഇടുക (ഇംഗ്ലീഷിൽ d എന്ന അക്ഷരം). ശേഷം കീബോഡിലെ Ctrl + Shift + 1 അമർത്തുക ഇപ്പോൾ ൻ എന്നായിട്ടുണ്ടാവും. പിന്നെ റ (ഇംഗ്ലീഷിൽ വലിയക്ഷരം J (shift+j)) എന്ന കീ പ്രസ്സ് ചെയ്യുക. അപ്പോൾ ൻറ എന്നായിട്ടുണ്ടാവും ഇനി ക് കീ പ്രസ്സ് ചെയ്യുക അപ്പോൾ ‘ൻറെ’ എന്നായിട്ടുണ്ടാവും. വിൻഡോസിൻറെ കൂടെ ഉള്ള കാർത്തിക ഒഴികെയുള്ള മറ്റു ഫോണ്ടുകളുടെ സ്ഥിതി എനിക്കറിയില്ല. മൊഴി കീമാനിലും ഇത് ചെയ്യാവുന്നതാണ്. മൊഴി കീമാനിൽ ൻ + Ctrl or Alt + 1 + റ +െ ബ്ലുമാ‍ഗോ 12:58, 24 ഒക്ടോബർ 2007 (UTC)[മറുപടി]

മാവേലി മൻ‌റം എന്ന കെ.ജെ. ബേബിയുടെ പുസ്തകത്തിന്റെ തലക്കെട്ടും, ഫാന്റം എന്ന പേരും എങ്ങിനെ തിരിച്ചറിയും? ൻ-ന്റെ അടിയിൽ തന്നെ റ എഴുതണ്ടേ? സാദ്ദിഖിന്റെ ബോട്ട് ഇക്കാര്യത്തിൽ പ്രശ്നക്കാരനല്ല എന്നു തോന്നുന്നു, ൻ‌റെ എന്നത് (ചള്ളിയൻ പറഞ്ഞത്) ശരിയാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്. അപ്പോൾ ഞാനാണ്‌ അഞ്ജലി .730 ഉപയോഗിച്ചു നോക്കാനും ഡിസ്പ്ലേ നോക്കാനും ന്റെ തിരുത്താൻ ബോട്ടിനെ ഉപയോഗിക്കാനും പറ്റത്തില്ലേ എന്നു ചോദിച്ചത്. ന്റയും ൻ‌റയും തിരിച്ചറിയാൻ പണ്ടുപയോഗിച്ച മഹത്തായ കണ്ടുപിടുത്തം (ശരിയാണോന്നറിയില്ല): പദത്തിന്റെ ഒടുവിൽ നിന്ന് മുന്നോട്ട് സെലക്റ്റ് ചെയ്താൽ റ-മാത്രം സെൽക്റ്റ് ചെയ്യപ്പെട്ടാൽ അത് ന്റ അല്ല ;-). --പ്രവീൺ:സംവാദം 13:32, 24 ഒക്ടോബർ 2007 (UTC)[മറുപടി]

ഇതൊക്കെ ന്റെ പ്രശ്‌നാണോ?

--സാദിക്ക്‌ ഖാലിദ്‌ 17:19, 24 ഒക്ടോബർ 2007 (UTC)[മറുപടി]

ഭാഷ, വ്യാകരണം, ലിപി എന്നിവസംബന്ധിച്ച തെറ്റുകൾ യന്ത്രങ്ങൾ തിരുത്തുന്നത് ശരിയല്ല. മലയാളം ലിപിവിന്യാസ ക്രമങ്ങളെക്കുറിച്ച് യുണികോഡ് ഇനിയും പല പരിഷ്കരണങ്ങൾ വരുത്താനിടയുണ്ട് എന്നതിനാൽ വിശേഷിച്ചും. സ്വന്തം ബ്രൌസറിന്റെയും ഫോണ്ടിന്റെയും ശരികൾ മറ്റുള്ളവരിലേക്കും അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നത് ശരിയല്ല എന്നു പലതവണ ഇവിടെ പറഞ്ഞിട്ടുള്ളതാണ്. എന്തൊക്കെയായാലും ഭാഷാപരമായ തെറ്റുകൾ തിരുത്തുന്ന ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ നിർത്തിയിടണമെന്ന് അഭ്യർത്ഥിക്കുന്നു.മൻ‌ജിത് കൈനി 17:37, 24 ഒക്ടോബർ 2007 (UTC)[മറുപടി]

മാഷെന്മാരെ അവസാന തീരുമാനം എന്തായി? ഏത് ഫോണ്ട് ആണ്‌ എല്ലാവരും ഉപയോഗിക്കേണ്ടത്? --സുഗീഷ് 18:53, 24 ഒക്ടോബർ 2007 (UTC)[മറുപടി]

അക്ഷരത്തെറ്റ് തിരുത്താൻ ബോട്ട് ഓടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.. വിവിധതരത്തിൽ റെൻഡർ ചെയ്യുന്ന ഫോണ്ടുകളാണല്ലോ പ്രശ്നക്കാരൻ.. അഞ്ജലി ഓൾഡ് ലിപി കൂട്ടക്ഷരങ്ങളെ നന്നായി കാണിക്കുന്നതു കൊണ്ട് കുറേ പേരെങ്കിലും അതുപയോഗിക്കുന്നു. അതിൽ കാണിക്കുന്ന ന്റ ഉപയോച്ചതാണ്‌ ബോട്ടിനു സംഭവിച്ച ആശയക്കുഴപ്പം. പണ്ട് അർണ്ണോസ് പാതിരിക്കും ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടായിരുന്നു. അന്ന് അഞ്ജലിയെ ആണ്‌ മാനദണ്ഡമായി എടുത്തിരുന്നത്..
ബോട്ടിനു മാത്രമല്ല.. വിക്കിയിലെ ഇന്റർഫേസിലെ ന്റ മുഴുവൻ അഞ്ജലിയിൽ കൃത്യമായി റെൻഡർ ചെയ്യുന്ന രീതിയിലാണ്‌ എഴുതിയിരിക്കുന്നത്. അഞ്ജലിയെ സപ്പോർട്ട് ചെയ്യുകയല്ല.. സാധിക്കുന്നവർ മറ്റു ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്ത് ഏതാണ്‌ നല്ല ഫോണ്ട് എന്നു തീരുമാനിച്ച ശേഷം.. ഒന്നിനെ അടിസ്ഥാനമാക്കി എടുക്കാം..

--Vssun 19:25, 24 ഒക്ടോബർ 2007 (UTC)[മറുപടി]

ഇവിടെ ഒന്നും അടിച്ചേല്പ്പിക്കാൻ ശമിച്ചിട്ടില്ല. ഏറ്റവും കൂടുതൽ പേര് ഉപയോഗിക്കുന്നതും പ്രശ്നങ്ങൾ കുറവുള്ളതുമായ ഫോണ്ട് അഞ്ജലിയാണെന്നാണ് എന്റെ അറിവ് (ശരിയായിരിക്കാം/തെറ്റായിരിക്കാം). അതു വെച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയത്. പക്ഷേ അന്നൊന്നും ആരും ഒന്നും പറഞ്ഞില്ല (പലതവണ പറഞ്ഞെന്നും പറയുന്നു!). ആറാൾക്ക് നൂറ് അഭിപ്രായമായതിനാൽ ബോട്ട് പണ്ടേ കരയ്ക്ക് കയറ്റിയതാ. അത്യാവശ്യം വല്ലതും ഉണ്ടെങ്കിൽ മാത്രമെ അത് വെള്ളത്തിലിറക്കാറുള്ളൂ. (കുറിപ്പ്: ചിന്തിച്ചാൽ ഒരു അന്തവുമില്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല, അപ്പോ ചിന്തിക്കാതിരിക്കുന്നതാ നല്ലതെന്ന് തോന്നുന്നു) --സാദിക്ക്‌ ഖാലിദ്‌ 10:27, 25 ഒക്ടോബർ 2007 (UTC)[മറുപടി]
വിൻഡോസ് എക്സ്.പി -യുടെ കൂടെയുള്ള കാർത്തിക പല കൂട്ടക്ഷരങ്ങളും കാർത്തിക ശരിയായി റെൻഡറിങ് ചെയ്യുന്നില്ല - വഴികാട്ടി\സഹായം\എന്ന താളിലെ യുണികോഡ്‌ ഫോണ്ടുകൾ സെക്ഷനിൽ നിന്നും "അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് " ഇൻസ്റ്റാൾ ചെയ്ത് ഐ ഈ മലയാളം Web Page Font മാറ്റിയപ്പോൾ കൂട്ടക്ഷരങ്ങൾ ശരിയായി (ഉദാ: ന്റെ, ഞ്ച, ണ്ട ) - ആവശ്യമെങ്കിൽ വേറെ ഫോണ്ട് പരീക്ഷിച്ചുനോക്കാൻ ഞാൻ തയ്യറാണ്‌ ShajiA 02:01, 26 ഒക്ടോബർ 2007 (UTC)[മറുപടി]

ഭാഷാപരമായ തെറ്റുകൾ എല്ലാം ബോട്ടുകൾ ശരിയാക്കരുത് എന്ന മൻ‌ജിത്തിന്റെ ആശയത്തോടെ യോജിക്കാൻ സാധിക്കുന്നില്ല. തെറ്റായ സന്ധിചേർക്കലും മറ്റും മൂലം നിരവധി തെറ്റുകൾ കടന്നുകൂടിയത് തിരുത്താൻ ബോട്ടുകൾക്കാവും. അവയെല്ലാം തിരഞ്ഞ് ശരിയാക്കാൻ ബുദ്ധിമുട്ടുമാണ്‌. എന്റെ യൂസർ പേജിൽ അത്തരം കുറച്ച് തെറ്റ്റുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഇനിയും ഏറെ ഉണ്ട്. ഒരു ചർച്ചക്ക് ശേഷം ബോട്ടോടിക്കാം തെറ്റുകൾ- ബോട്ടോടിക്കേണ്ടവ --ചള്ളിയാൻ ♫ ♫ 03:09, 26 ഒക്ടോബർ 2007 (UTC)[മറുപടി]

മുകളിലുള്ള ചർച്ചയിൽ കുറ്റം ഫോണ്ടുകളുടെ പുറത്തു മാത്രം വെച്ചുകെട്ടിയതു കണ്ടു. ഫോണ്ടുകളിൽ ബഗ്ഗുകളുണ്ടു്. പക്ഷേ ഇവിടെപ്പറഞ്ഞ പലതും മലയാളത്തിന്റെ യൂണിക്കോഡ് സ്റ്റാൻഡേർഡൈസ് ചെയ്യാഞ്ഞതു മൂലവുമാണു്. ഉദാഹരണമായി, ന്റ എങ്ങനെ എൻ‌കോഡ് ചെയ്യണമെന്നു് (ൻ ചില്ലു്, വിരാമ, റ) യൂണിക്കോഡ് 5.1-ലേ നിഷ്കർഷിക്കുകയുള്ളൂ. അതു വരെ മൈക്രോസോഫ്റ്റും മറ്റുള്ളവരും രണ്ടു വിധത്തിലാണു് അവയെ സൂചിപ്പിച്ചിരുന്നതു്. പൂജ്യത്തിന്റെ ചിഹ്നം യൂണിക്കോഡ് സ്പെസിഫിക്കേഷനിൽ വന്ന തെറ്റായിരുന്നു. അതു് 5.0-ൽ തിരുത്തിയിട്ടുണ്ടു്. യൂണിക്കോഡ് 5.1 പുറത്തിറങ്ങുകയും അതിനനുസരിച്ചു ലേയൌട്ട് എഞ്ചിനുകളും ഫോണ്ടുകളും അപ്‌ഡേറ്റു ചെയ്യുകയും ചെയ്തിട്ടു പോരേ ബോട്ടോടിക്കൽ? Umesh | ഉമേഷ് 05:09, 31 ഒക്ടോബർ 2007 (UTC)[മറുപടി]

അഞ്ജലിഓൾഡ് ലിപി അക്ഷരസഞ്ചയത്തിലെ ബഗ്ഗുകൾ[തിരുത്തുക]

അഞ്ജലിയിലെ ബഗുകൾ ഒക്കെ തിരുത്തി എറർ ഫ്രീ തിരുത്താനുള്ള ശ്രമത്തിലാണ്‌. ന്റെ യുടെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പക്ഷെ അഞ്ജലിയുടെ പുതിയ വേർഷൻ അപ്‌ലോഡ് ചെയ്യുന്നതിനു മുൻപ് ന്റെയുടെ പ്രശ്നം പോലെ വിക്കിയിൽ സംഭാവന ചെയ്യുന്നവർ കണ്ടു പിടിച്ച ബഗ്ഗുകൾ ഒക്കെ ഇവിടെ ലിസ്റ്റ് ചെയ്യാൻ താല്പര്യപ്പെടുന്നു. ഞാൻ കണ്ടെത്തിയ ഒരെണ്ണം.ക്ബ എന്ന കൂട്ടക്ഷരം ആണ്‌. അക്ബർ എന്നു എഴുമ്പോഴാണ്‌ മലയാളത്തിൽ ഇല്ലാത്തെ ഈ കൂട്ടക്ഷരം അജ്ഞലിയിൽ ഉണ്ടെന്നു ഞാൻ കണ്ടത്. അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക.

അഞ്ജലി ഓൾഡ് ലിപി എന്ന ഫോണ്ട് ഇപ്പോൾ മലയാളം പഴയ ലിപിയിൽ വായിക്കുവാൻ ഇഷ്ടപ്പെടുന്നവരുടെ ഒരു സ്റ്റാൻ‌ഡേർഡ് ഫോണ്ട് ആയിട്ടുണ്ട്. അതിനാൽ അതിലെ ബഗ്ഗുകൾ പരിഹരിച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ സഹായിക്കേണ്ടത് നമ്മുടെ കൂടെ കടമയാണ്‌. പ്രത്യേകിച്ച് അഞ്ജലി ഒരു സൗജന്യ ഫോണ്ട് ആകുമ്പോൾ. --Shiju Alex 08:40, 25 ഒക്ടോബർ 2007 (UTC)[മറുപടി]

ഒരു പ്രധാന കാര്യം ഇവിടെ കുറിപ്പ് ഇടുന്നതിനു മുൻപ് നിങ്ങൾ അഞ്ജലിയിൽ തന്നെയാണ്‌ വിക്കി വായിക്കുന്നത് എന്നു ഉറപ്പു വരുത്തണം. --Shiju Alex 08:50, 25 ഒക്ടോബർ 2007 (UTC)[മറുപടി]

അഞ്ജലിയുടെ ഏറ്റവും പുതിയ വെർഷനിലേക്കുള്ള ലിങ്ക് ഇവിടെ ഇട്ടാൽ നന്നായിരിക്കും. --Vssun 04:46, 31 ഒക്ടോബർ 2007 (UTC)[മറുപടി]
പ്രശ്നങ്ങൾ പരിഹരിച്ചിട്ട് ഏറ്റവും പുതിയ വേർഷൻ അപ്‌ലോഡ് ചെയ്യാം എന്നാണ്‌ സിബുചേട്ടൻ പറഞ്ഞത്. അല്ലെങ്കിൽ മൾട്ടിപ്പിൾ വേർഷൻ ആയി പോവും. എന്തായാലും പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ. --Shiju Alex 04:53, 31 ഒക്ടോബർ 2007 (UTC)[മറുപടി]

ഗ്ദ്ധ മുഗ്ദ്ധത്തിൽ ഉണ്ട് -സിബു 04:31, 31 ഒക്ടോബർ 2007 (UTC)[മറുപടി]
ഒന്നാമതായി, അജ്ഞലി അല്ല, അഞ്ജലി.
രണ്ടാമതായി, സിബു വരമൊഴി വിക്കിയയില് ഇതു ക്രോഡീകരിച്ചിട്ടുണ്ടു്. ഇവിടെ. Umesh | ഉമേഷ് 04:59, 31 ഒക്ടോബർ 2007 (UTC)[മറുപടി]



പ്രശ്നങ്ങൾ[തിരുത്തുക]

  • ക്ബ എന്ന കൂട്ടഷരം ശരിയാക്കി
  • മലയാളത്തിലെ പൂജ്യം എന്ന അക്കം.ശരിയാക്കി
  • ഭക്ഷ്യ എണ്ണ യിലെ ക്ഷ്യ ശരിയായി ആ‍ണോ വരുന്നത്? || ഭക്ഷ്യ ചില വിന്ഡോസ് വേര്ഷനുകളില് ശരിയാണെന്നു തോന്നുന്നു
  • സോഫ്റ്റ്വെയർ
  • ഗ്ദ്ധ - വിദഗ്ദ്ധനില് ശരിയല്ലന്നു തോന്നുന്നു. അങ്ങിനെ ഒരു അക്ഷരം ഉണ്ടോ അക്ഷരം ഉണ്ട്
  • ഫ്ഹ എന്ന കൂട്ടക്ഷരം
  • ഡ്ക എന്ന കൂട്ടക്ഷരം
  • റ്റ്ലാന്റിക്ക് => അറ്റ് ലാന്റിക്ക്
  • വാസ്കോ ഡ ഗാമ
  • ർണ്ണോസ്
  • ഴ്ന - തമിഴ്നാടിൽ ?
  • ഴ്സ - പഴ്സണൽ
  • യ്ജ- ബെയ്ജിങ്ങ് --> ബെയ്‌ജിങ്ങ്
  • യ്ബ- ബെയ്ബോയ് -->ബെയ്‌ബോയ്
  • യ്ജ - അസർബെയ്ജാൻ -->അസർബെയ്‌ജാൻ
  • ഹിറ്റ്ലർ -> ഹിറ്റ്‌ലർ
  • ചില സമയത്ത് ആ ശരിയായി വരുന്നില്ല ഉദാ: ഉദഅ എന്ന് വരുന്നു. അതു ടൂളിന്റെ കുഴപ്പമാണ്‌ ഫോണ്ടിന്റെ അല്ല.
  • ദ്ക - അംബേദ്കർ‎; --> അംബേദ്‌കർ‎;
  • ബ്സ - ഇബ്സൻ --> ഇബ്‌സൻ
  • ക്പാ - അഷ്ടദിക്പാലകന്മാർ

റ്റ്യാ[തിരുത്തുക]

വാള്യം[തിരുത്തുക]

അഞ്ജലിയുടെ പുതിയ വേർഷൻ[തിരുത്തുക]

വിക്കിപീഡിയ ഒരു പ്രത്യേക ഫോണ്ടിനെ ആശ്രയിച്ചല്ല നിൽക്കുന്നത്. എങ്കിലും കൂടുതലാളുകൾ ഉപയോഗിക്കുന്നൊരു ഫോണ്ട് എന്ന നിലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി അഞ്ജലിയിലെ ചില പ്രശ്നങ്ങൾ പലരായി ചൂണ്ടിക്കാണിച്ചിരുന്നു.

മുകളിൽ പലരായി ചൂണ്ടി കാണിച്ച ബഗ്ഗുകൾ ഫിക്സ് ചെയ്തതിനു ശേഷം അഞ്ജലിയുടെ പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നു. പുതിയ പതിപ്പിലേക്കുള്ള കണ്ണി. http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf

പ്രധാനപ്പെട്ട മാറ്റങ്ങൾ ഇവയാണു

  • മലയാളത്തിലെ പൂജ്യം എന്ന അക്കം ശരിയാക്കി
  • മുകളിൽ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ പരിഹരിച്ചു (മിക്കവാറും എണ്ണം)
  • വായിക്കുവാൻ പ്രയാസമാണെന്നു ചൂണ്ടിക്കാണിച്ച ചില കൂട്ടക്ഷരങ്ങൾ പിരിച്ചു
  • ന്റെ യുടെ പ്രശ്നം പരിഹരിച്ചു (ഇപ്പോൾ പഞ്ചായത്ത വായിക്കാൻ രസമാണ്‌)

ഇനി ബാക്കി നിൽക്കുന്ന ചില പ്രശ്നനങ്ങൾ

  • അർണ്ണോസ് പാതിരി
  • സ്ഥൂലം
  • ന്ഥ്ര

പോലുള്ള ചിലതാണു. അതും താമസിയാതെ ശരിയാകും എന്നു കരുതാം. --ഷിജു അലക്സ് 19:05, 28 ഏപ്രിൽ 2008 (UTC)[മറുപടി]


അക്ഷരങ്ങളുടെ വലിപ്പം വലിയൊരു പ്രശ്നമാണല്ലോ?തീരെ ചെറുത്. കാർത്തികയുടെയും , അഞ്ചലിയുടെയും സ്ക്രീൻ ഷോട്ട് നോക്കൂ. ആദ്യകാലത്ത് കാർത്തികക്ക് വലിപ്പമില്ലായിരിന്നു. ഇപ്പോൾ അഞ്ചലിക്കു വലിപ്പമില്ല.
പ്രമാണം:അഞലി.jpg പ്രമാണം:കാർത്തിക.jpg

വിൻഡോസ് വിസ്റ്റയിലുള്ള ie7 നിന്നും പ്രകാശ് രഘുവംശം നീലമാങ്ങ. -- നീലമാങ്ങ ♥♥✉  19:21, 28 ഏപ്രിൽ 2008 (UTC)[മറുപടി]

അഞ്ജെലി ബീറ്റാ ഉപയോഗിച്ചു നോക്കൂ. --ചള്ളിയാൻ ♫ ♫ 02:15, 29 ഏപ്രിൽ 2008 (UTC)[മറുപടി]

ഷിജു മുകളിൽ കാണീച്ച ലിങ്കും അഞലി ബീറ്റയും തമ്മിൽ വ്യത്യാസമുണ്ടോ? ക്രമീകരണങ്ങളിൽ രൂപം എന്നതിന്റെ കാർത്തികക്ക് വേണ്ടി ഒരു ഫലകം/ടെമ്പ്ലേറ്റ് വേണം.ഇപ്പോൾ ഉള്ള ഡീഫാൾട്ട് രൂപം കാർത്തികക്ക് ചേരുന്നതല്ല. സൈഡ് ബാർ മെനു 2 ലൈനായിട്ട് കാണുന്നത്-- നീലമാങ്ങ ♥♥✉  03:50, 29 ഏപ്രിൽ 2008 (UTC)[മറുപടി]

യാന്ത്രികമായി അക്കൗണ്ട് സൃഷ്ടിക്കൽ[തിരുത്തുക]

കുറെ ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ട് യാന്ത്രികമായി സൃഷ്ടിച്ചതായി പലരും ഇവിടെ ശ്രദ്ധിച്ചുകാണും. ഇതിന്റെ കാരണം unified login ഉള്ള ഒരു വ്യക്തിയ്ക്ക് ഏതു വിക്കിപീഡിയയിലും പുതിയ അക്കൗണ്ട് സൃഷ്ടിക്കാതെതന്നെ തങ്ങളുടെ മാതൃവിക്കിയിലെ ഉപയോക്തൃനാമവും രഹസ്യവാക്കും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അപ്പോൾ അവർക്കുവേണ്ടി അതാതു വിക്കിയിൽ ഒരു അക്കൗണ്ട് യാന്ത്രികമായി സൃഷ്ടിക്കപ്പെടും. അതാണ്‌ കാരണം. Unified login നെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ താൾ ശ്രദ്ധിക്കുക. --ജേക്കബ് 18:16, 27 മേയ് 2008 (UTC)[മറുപടി]

ഫലകം:Cite book എന്ന ഫലകത്തിന്റെ പുതുക്കിയ പതിപ്പ് ചേർത്തിട്ടുണ്ട്. കുറച്ച് താളുകൾ നോക്കിയതിൽ പ്രശ്നമൊന്നും കണ്ടില്ല. എന്തെങ്കിലും പ്രശ്നം ശ്രദ്ധയില്പ്പെട്ടാൽ ചൂണ്ടിക്കാണിക്കാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 19:24, 29 മേയ് 2008 (UTC)[മറുപടി]

ഓപ്പൺ പ്രോക്സി[തിരുത്തുക]

ഓപ്പൺ പ്രോക്സി എന്ന പേരിൽ എന്റെ ബ്ലോക്കിയ ഐപി എങ്ങനെ അൺ ബ്ലോക്ക് ചെയ്യും? അതിനുള്ള അപ്പീൽ എവിടെ കൊടുക്കു?200 കൂടുതൽ കമ്പ്യൂട്ടറുകളുള്ള ഒരു ഡിപ്പാർട്ട് മെന്റിൽ നിന്നാണ്‌ ഞാൻ എഡിറ്റ് ചെയ്യുന്നത്. ഇതു പോലെ 100 കൂടൂതൽ ഡിപ്പാർട്ട്മെന്റുകളുണ്ട് ഈ യൂണിവേഴ്സിറ്റിയിൽ. മിനുട്ടുകൾക്കകം എന്റെ ഐപി മാറികൊണ്ടിരിക്കുന്നു. പല ഐപിയും ഓപ്പൺ പ്രോക്സി എന്ന പേരിൽ ബ്ലോക്കിയിരിക്കുന്നു. ഞാനെന്ത് ചെയ്യും. ഐപി എഡിറ്റിങ്ങ് ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ.

പരാതി നൽകേണ്ടത് ഇവിടെത്തന്നെയാണ്‌. ഐ.പി.കൾ ഏതൊക്കെയെന്ന് ദയവായി ചൂണ്ടിക്കാണിക്കുക. പുനഃപരിശോധിക്കുന്നതാണ്‌. --ജേക്കബ് 11:28, 2 ജൂൺ 2008 (UTC)[മറുപടി]

വാൻ‌ഡലിസം കാണിച്ചതിനു ബ്ലോക്ക് ചെയ്യപ്പെട്ട ഐപിയെ ഒരു കാരണവശാലും ബ്ലൊക്ക് കാലാവധി തീരാതെ അൺ‌ബ്ലോക്ക് ചെയ്യരുത്. അതേ പോലെ ഐപികൾ ഓപ്പൺ പ്രോക്സി അല്ല എന്നു ഉറപ്പിക്കേണ്ടതുമാണ്‌. --ഷിജു അലക്സ് 11:35, 2 ജൂൺ 2008 (UTC)[മറുപടി]

മറ്റാരെങ്കിലും വാൻ‌ഡലിസം കാണിച്ചതിനു ബ്ലോക്ക് ചെയ്യപ്പെട്ട ഐപിയെ ബ്ലൊക്ക് കാലാവധി തീരുന്നതിനു മുൻപ് അൺ‌ബ്ലോക്ക് ചെയ്യണം. അതേ പോലെ ഐപികൾ ഓപ്പൺ പ്രോക്സി അല്ല എന്നു ഉറപ്പിക്കേണ്ടതുമാണ്‌.--78.93.85.12 19:41, 2 ജൂൺ 2008 (UTC) അവയിൽ ഒന്ന് ഇതാണ്‌. DerHexer ഈ തടയൽ നടത്തിയത്. open proxy എന്നതാണു അതിനു രേഖപ്പെടുത്തിയിട്ടുള്ള കാരണം.[മറുപടി]

തടയലിന്റെ തുടക്കം: 09:47, 3 ജൂൺ 2008 തടയലിന്റെ കാലാവധി: 09:47, 3 ജൂൺ 2008 തടയപ്പെട്ട ഉപയോക്താവ്: ഈ തടയലിനെ പറ്റി ചർച്ച ചെയ്യാൻ നിങ്ങൾക്ക് DerHexer നേയോ മറ്റ് കാര്യനിർ‌വാഹകരെയോ സമീപിക്കാവുന്നതാണ്. നിങ്ങളുടെ ക്രമീകരണങ്ങളിൽ നിങ്ങൾ സാധുവായ ഇമെയിൽ വിലാസം കൊടുത്തിട്ടുണ്ടെങ്കിൽ, അതു അയക്കുന്നതിൽ നിന്നു നിങ്ങൾ തടയപ്പെട്ടിട്ടില്ലെങ്കിൽ, 'ഇദ്ദേഹത്തിന് ഇ-മെയിൽ അയക്കൂ' എന്ന സം‌വിധാനം ഉപയോഗിച്ച് നിങ്ങൾക്ക് മറ്റുപയോക്താക്കളുമായി ബന്ധപ്പെടാം. നിങ്ങളുടെ നിലവിലുള്ള ഐപി വിലാസം 212.138.47.20 ഉം, നിങ്ങളുടെ ബ്ലോക്ക് ഐഡി # ഉം ആണ്. ഇവ രണ്ടും നിങ്ങൾ കാര്യനിർവാഹകനെ ബന്ധപ്പെടുമ്പോൾ ചേർക്കുക.


212.138.47.20 എന്ന ഐപി വിലാസം ഓപ്പൺ പ്രോക്സി അല്ല എന്നുറപ്പു വരുത്തിയും, ഈ ഐപി‍ വാൻഡലിസം കാണിച്ചതില്ല തടയപ്പെട്ടിള്ളതു എന്നു ഉറപ്പു വരുത്തിയതിനും ശേഷം അൺ‌ബ്ലോക്ക് ചെയ്യാവുന്നതാണല്ലോ. --ഷിജു അലക്സ് 10:06, 3 ജൂൺ 2008 (UTC)[മറുപടി]


ഗൂഗിളിൽ ഒന്നു തിരഞ്ഞാൽ ഈ ഐപി മറ്റു പല വിക്കികളിലും വാൻഡലിസത്തിനു ബ്ലൊക്കു ചെയ്യപ്പെട്ടതാണു എന്നു കാണാം. മാത്രമല്ല ഈ ഐപി പലയിടത്തും കരിമ്പട്ടികയിലാണു, അതിനാൽ കാര്യനിർ‌വാഹകർ ശ്രദ്ധാപൂർവ്വം നീങ്ങുക --ഷിജു അലക്സ് 10:17, 3 ജൂൺ 2008 (UTC)[മറുപടി]

☒N--212.138.47.20 എന്ന ഈ ഐ.പിയെ മലയാളത്തിൽ മാത്രം അല്ല,ഇംഗ്ലീഷിലും വാൻഡലിസം നടത്തിയതിന്റെ പേരിൽ കുറഞ്ഞ കാലയളവുകളിലേക്കും ,പിന്നീട് 16 March 2006 -ന് ഓപ്പൺ പ്രോക്സി അല്ലെങ്കിൽ സോംബി എന്ന കാരണം പറഞ്ഞ് അനന്തകാലത്തേക്കും ബ്ലോക്ക് ചെയ്തതാണ്.(ബ്ലോക്ക്‌ലോഗ് ഇവിടെ) അത് കൊണ്ട് ഈ ഐ.പിയെ അൺബ്ലോക്ക് ചെയ്യേണ്ടതില്ല.--അനൂപൻ 14:41, 3 ജൂൺ 2008 (UTC)[മറുപടി]

Malwareകളെ സൂക്ഷിക്കുക[തിരുത്തുക]

ദയവായി പി.സി.കളിൽ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്ന സോഫ്റ്റ്വെയറുകൾ മാൽ‌വെയറുകൾ അല്ലെന്ന് ഉറപ്പുവരുത്തുക. മാൽ‌വെയറുകൾ പലപ്പോഴും പി.സി.കളിലെ പോർട്ടുകൾ ഓപ്പൺ പ്രോക്സികളാക്കി മാറ്റാറുണ്ട്. ഇത് പി.സി.യുടെ ഉടമയോ ഉപയോക്താവോ അറിയണമെന്നുമില്ല. പക്ഷേ മാൽ‌വെയറുകൾക്കെതിരെ ജാഗ്രത പുലർത്താത്ത/അവയെ തടയാത്ത ഐ.പി.(കൾ) ബ്ലോക്ക് ചെയ്യാതിടാതെ നിർ‌വാഹവുമില്ല. ഉചിതമായ ശ്രദ്ധ പുലർത്താത്ത ഡൈനാമിക് ഐ.പി. provider ആണെങ്കിൽ റേഞ്ചുതന്നെയും.. --ജേക്കബ് 15:01, 3 ജൂൺ 2008 (UTC)[മറുപടി]

അത് മാൽ വേറൊന്നുമല്ല ഓപൺ പ്രോക്സിയുമല്ല. ഈ(kaau) യൂണിവേഴ്സിറ്റിയുടെ ഐപിയാണ്. അത് ഓപൺ പ്രോക്സി ആണെന്ന് പറയുന്നെങ്കിൽ പിന്നെ നിങ്ങളെ കുറിച്ച് വിലയിരുത്താൻ എളുപ്പമാണ്.{ഒപ്പുവെക്കാത്തവ|67.159.44.103 }}

മറ്റു ഭാഷകളിൽ വാഡലിസം കാണിച്ചിട്ടില്ല എന്നൊന്നും പറയാൻ ഞാൻ ആളല്ല. ലക്ഷക്കണക്കിനു സ്റ്റുഡൻസ് പഠിക്കുന്ന സർവ്വകലാശാലയാണ്. അൺബ്ലോക്ക് ചെയ്യണമെന്ന് നിർബന്ധവുമില്ല. എനിക്ക് എഡിറ്റാൻ അല്ലാതെ തന്നെ നൂറുവഴികളുണ്ട്. സഹപ്രവർത്തകരായ മലയാളികൾ പരാതി പറഞ്ഞപ്പോൾ ഓർമ്മിപ്പിച്ചെന്നു മാത്രം — ഈ തിരുത്തൽ നടത്തിയത് 67.159.44.103 (സംവാദംസംഭാവനകൾ)

മോഡേൺ സ്കിന്നിന്റെ പ്രശ്നങ്ങൾ[തിരുത്തുക]

മോഡേൺ സ്കിൻ നിങ്ങളുടെ വിക്കിപീഡിയ താളുകളുടെ രൂപം ആയി തെരഞ്ഞെടുത്താൽ അനുഭവപ്പെടുന്ന പ്രശ്നം ഒരു ബഗ്ഗ് തന്നെയാണ്‌. ഇതിനോടകം തന്നെ ബഗ്ഗ്സില്ലയിൽ ഈ ബഗ്ഗ് അവതരിപ്പിച്ചിട്ടുമുണ്ട്.ഈ പ്രശ്നം സിമ്പിൾ എന്ന സ്കിന്നിനുമുണ്ടെന്ന് പറയപ്പെടുന്നു. ആ ബഗ്ഗ് ഫിക്സ് ചെയ്യുന്നതുവരെ മോണോസ്പേസ് തന്നെ രൂപം ആയി ഉപയോഗിക്കുക.--Anoopan| അനൂപൻ 18:17, 28 ജൂലൈ 2008 (UTC)[മറുപടി]

ഇപ്പോൾ ബഗ്ഗ് പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പരിഹാരം -- സിദ്ധാർത്ഥൻ 19:41, 28 ജൂലൈ 2008 (UTC)[മറുപടി]

സി.സി. ലൈസൻസും തലവേദനയും[തിരുത്തുക]

നാളിതുവരെയായി സ്വന്തം പടങ്ങൾ സി.സി. ലൈസൻസ് ഉപയോഗിച്ച് ചേർത്തു വരുന്നു. സ്വന്തം പടമാവുമ്പോൾ അതാരെടുത്തതഅണെന്ന് പ്രത്യേകം പറയാറില്ല. മറിച്ച് മറ്റാരുടെയെങ്കിലുമാണെങ്കിൽ ആളുടെ പേരും പടം ഇരിക്കുന്ന സ്ഥലത്തേക്ക് ലിങ്കും കൊടുക്കാറുണ്ട്.

ഇപ്പോൾ എന്റെ പടങ്ങൾക്ക് ഉറവിടം ചേർക്കണമെന്ന് പറയുന്നു. അപ്‌ലോഡ് ചെയ്യുന്ന താളിൽ ഉറവിടം ചേർക്കാൻ വിഭാഗം കാണുന്നില്ല. ചുരുക്കം എന്നിടത്ത് പടത്തിന്റെ വിവരണമാണല്ലോ ചേർക്കേണ്ടത്. ആ നിലക്ക് സി.സി. ലൈസൻസ് ചേർക്കുന്നവർക്കായി ഉറവിടം (സ്വന്തം രചന/മറ്റുള്ളവരുടെയെങ്കിൽ പടഥ്റ്റിലേക്കുള്ള ലിങ്ക്) ചേർക്കാനായി അപ്‌ലോഡ് താളിൽ വ്യത്യാസങ്ങൾ ചേർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പഴയ പടങ്ങൾക്കൊക്കെ ഇനി പേരും നാളും ചേർക്കണമെന്ന് പറഞ്ഞാൽ നടപ്പുള്ള കാര്യമല്ല. ഡലീറ്റണ്ടതുട്ണെങ്കിൽ ഡലീറ്റാം --ചള്ളിയാൻ ♫ ♫ 07:24, 7 ഓഗസ്റ്റ്‌ 2008 (UTC)

സിസി യെങ്കിൽ; ദാ ഇത് പോലെ വരണം http://commons.wikimedia.org/w/index.php?title=Special:Upload&uselang=fromflickr


ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ലൈസൻസ് മാത്രം കൊടുത്താൽ പോര. സോഴ്സും വേണം ലൈസൻസും വേണം. ഇവിടെ ഇതിന്റെ പേരിൽ വല്യ അടി നടന്നതു കാണാം. സ്വന്തമായി എടുത്ത ഫോട്ടോകൾക്ക് ഞാൻ എടുത്ത ഫോട്ടോ എന്നോ സ്വയം രചിച്ചതെന്നോ ചേർത്താൽ മതി. മറ്റെവിടെ നിന്നെങ്കിലും എടുത്തതാണെങ്കിൽ ചള്ളിയാൻ ചെയ്തിരുന്നതുപോലെ ഒറിജിനലിന്റെ യു.ആർ.എല്ലോ മറ്റും ചേർക്കണം.

ഇതിനെയെല്ലാം സ്റ്റാൻഡേഡൈസ് ചെയ്യാനായി {{വിവരങ്ങൾ}} എന്നൊരു ഫലകം ഉണ്ട്.

ഉപയോഗം ഇങ്ങനെ.

  {{വിവരങ്ങൾ
   |വിവരണം=
   |ഉറവിടം=സ്വയം-നിർമ്മിച്ചത്
   |തിയ്യതി=
   |സ്ഥലം=
   |രചയിതാവ്=~~~
   |മറ്റു പതിപ്പുകൾ=
   }}

ഇപ്പോഴത്തെ അപ്‌ലോഡ് കുന്ത്രാണ്ടം കൊണ്ട് ഇതു ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്‌. വിക്കിപീഡിയ:Upload ഈ സാധനം ഉപയോഗിച്ചാൽ കുറേക്കൂടി പെട്ടന്ന് കാര്യം നടക്കും. അതിന്റെ പണി കഴിഞ്ഞതാണോ ആവോ?? അത്യാവശ്യമായി അതിനെ ശരിയാക്കി എടുക്കണം.

സോഴ്സ് ചേർക്കാതിരുന്നാൽ ഏതു ലൈസൻസായാലും ഇംഗ്ലീഷ് വിക്കിയിൽ നിന്നും കോമൺസിൽ നിന്നും പടങ്ങൾ ഡിലീറ്റ് ചെയ്യാറുണ്ട്. "ഈ പടം ഞാൻ എടുത്തതാണ്‌", "ഈ പടം ഇവിടുന്നു കൊണ്ടുവന്നതാണ്‌" എന്നൊക്കെയുള്ള ക്ലെയിം ആണ്‌ സോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ലൈസൻസ് ടാഗിന്റെ ബോഡിയിലെ ടെക്സ്റ്റ് സോഴ്സ് ചേർക്കാതിരിക്കാനുള്ള work around അല്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 09:11, 7 ഓഗസ്റ്റ്‌ 2008 (UTC)


ഇനി കയറ്റുന്ന പടങ്ങൾക്കു ഇതു ശ്രദ്ധിച്ചാൽ മതി. ചള്ളിയൻ, അരുണ, ജ്യോതിസ്സ് തുടങ്ങിയ വിക്കിയിലെ ഫോട്ടോ പിടുത്തകാരുടെ ഇതു വരെയുള്ള പടങ്ങളിൽ സോർസ് ചേർക്കാൻ ഒരു ബോട്ട് ഓടിച്ചാൽ മതിയാകും. അല്ലാതെ മാനു‌വലായി ചെയ്യണം എന്നു പറയുന്നതു നടപ്പുള്ള കാര്യമല്ല. --Shiju Alex|ഷിജു അലക്സ് 09:37, 7 ഓഗസ്റ്റ്‌ 2008 (UTC)

പലതും നമ്മുടെ അറിവില്ലായ്മകൊണ്ട് പറ്റിയ അബദ്ധങ്ങളാണ്, അതിൽ മിക്കവാറും ശരിയാക്കിയെടുക്കാൻ പറ്റുന്നവയുമാണ്. അതിൽ പറ്റാവുന്നത് ശരിയാക്കിയെടുക്കാൻ ശ്രമിക്കാം. അല്ലാതെ സോർസില്ല, ലൈസൻസില്ല എന്നു പറഞ്ഞ് വിലപ്പെട്ട പടങ്ങൾ ഡിലീറ്റ് ചെയ്യേണ്ടതില്ലെന്ന് തോന്നുന്നു. ശരിയാക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ളവ മാത്രം നീക്കം ചെയ്താൽ മതിയാകും. ഏറ്റവും പഴയ ചിത്രങ്ങൾ മുതൽ സ്റ്റാന്റാഡൈസ് ചെയ്യേണ്ടതുണ്ട്. [7] ഈ ടൂൾ ഉപയോഗിച്ച് ലൈസൻസ് പ്രശ്നം കുറെ പരിഹരിക്കാമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:43, 7 ഓഗസ്റ്റ്‌ 2008 (UTC)


ഇവിടത്തെ പടങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനായല്ല ഈ വിപ്ലവം തുടങ്ങിയത്. കുറഞ്ഞ പക്ഷം ഈ ചിത്രങ്ങളെയെല്ലാം ഒരു കാറ്റഗറിയിൽ കിട്ടുമല്ലോ. സമയം പോലെ തെരഞ്ഞു പിടിച്ച് നമുക്ക് സമ്മറി ചേർക്കാം. എല്ലാം അപ്‌ലോഡർ തന്നെ ചെയ്യണം എന്നൊന്നുമില്ല. ബോട്ടിറക്കുകയോ കുത്തിയിരുന്നു തിരുത്തുകയോ ഒക്കെയാവാം.

PS:ഡിലീറ്റ് ചെയ്യണമെങ്കിൽ തന്നെ നിങ്ങളാരെങ്കിലും ചെയ്തേ മതിയാവൂ. സിസോപ്പിന്റെ ചെങ്കോലും കിരീടവും ഞാൻ metawikiyil തിരിച്ചു കൊടുത്തു :) --ടക്സ് എന്ന പെൻ‌ഗ്വിൻ 09:54, 7 ഓഗസ്റ്റ്‌ 2008 (UTC)

സമകാലികം/വാർത്തയിൽ നിന്ന്[തിരുത്തുക]

പ്രധാനതാളിൽ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫലകം:പ്രധാനതാൾ-വാർത്തകൾ എന്ന ഫലകത്തിലെ സമകാലികം ഫലകത്തിനു പകരമായി വാർത്തയിൽ നിന്ന് എന്നൊരു പുതിയ ഫലകം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ഇതു വഴി മാസാവസാനമാകുമ്പോൾ സമകാലികം ഫലകത്തിനു വരുന്ന നീളക്കൂടുതൽ ഒഴിവാക്കാം. ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവ വിക്കിപീഡിയ:സമകാലികം എന്ന താളിൽ ഉപയോഗിക്കുകയുമാവാം. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു--Anoopan| അനൂപൻ 17:09, 7 ഓഗസ്റ്റ്‌ 2008 (UTC)

float--അഭി 11:20, 8 ഓഗസ്റ്റ്‌ 2008 (UTC)

float--Vssun 12:22, 8 ഓഗസ്റ്റ്‌ 2008 (UTC)

float-- നല്ല നിർദ്ദേശങ്ങൾ --സുഗീഷ് 14:52, 8 ഓഗസ്റ്റ്‌ 2008 (UTC)

float-- തീർച്ചയായും വേണം. ഓഗസ്റ്റ് 10 ആയപ്പോഴേക്കും നീളം വളരെക്കൂടിക്കഴിഞ്ഞിരിക്കുന്നു. --സിദ്ധാർത്ഥൻ 17:16, 10 ഓഗസ്റ്റ്‌ 2008 (UTC)

ഇതേപോലൊരു ലിങ്ക് ചരിത്രരേഖയ്ക്കും നല്കിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. -- സിദ്ധാർത്ഥൻ 17:20, 10 ഓഗസ്റ്റ്‌ 2008 (UTC)
 --ഫലകം:വാർത്തയിൽ നിന്ന് എന്നൊരു ഫലകം നിർമ്മിച്ചിട്ടുണ്ട്. --Anoopan| അനൂപൻ 18:36, 10 ഓഗസ്റ്റ്‌ 2008 (UTC)
ചരിത്രരേഖ എങ്ങനെ മാറ്റണം എന്നാണുദ്ദേശിക്കുന്നതെന്ന് വിശദീകരിച്ചാൽ നന്നായിരുന്നു--Anoopan| അനൂപൻ 18:36, 10 ഓഗസ്റ്റ്‌ 2008 (UTC)
ഇപ്പോൾ ഉപയോഗിക്കുന്ന ഫലകത്തിൽ തിയതി വരുന്നില്ലല്ലോ അത് കൂടി വന്നാൽ നന്നായിരിക്കില്ലേ? --Vssun 23:42, 10 ഓഗസ്റ്റ്‌ 2008 (UTC)

ഒന്നുകൂടി നോക്കിയപ്പോഴാണ് ചരിത്രരേഖ ഇപ്പോൾ ഒരു പ്രത്യേക ഫലകത്തിൽ നിന്നാണ് വിളിക്കുന്നതെന്ന് ഓർമ്മ വന്നത്. അതുകൊണ്ട് തല്ക്കാലം ഇതുതന്നെ മതിയാകും. വേണമെങ്കിൽ ഓരോ ദിവസത്തെയും ലിങ്കിനൊപ്പം അതാതു മാസത്തെ ലിങ്ക് കൂടി ഉൾപ്പെടുത്താം. ഉദാ: ഓഗസ്റ്റ്. -- സിദ്ധാർത്ഥൻ 16:35, 11 ഓഗസ്റ്റ്‌ 2008 (UTC)

അപ്‌ലോഡ് സൂത്രം[തിരുത്തുക]

നിലവിലുള്ള അപ്‌ലോഡിനു പകരം വിക്കിപീഡിയ:അപ്‌ലോഡ് ഡിഫാൾട്ടായി ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നു. അതോടൊപ്പം {{EnPic}} എന്ന ലൈസൻസിന്റെ ഉപയോഗം നിർത്തുന്നതിനെകുറിച്ചും ആലോചിക്കുന്നു. ദയവായി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക --സാദിക്ക്‌ ഖാലിദ്‌ 16:17, 13 ഓഗസ്റ്റ്‌ 2008 (UTC)

ഒന്നാമത്തെ നിർദ്ദേശം float.
രണ്ടാമത്തെ നിർദ്ദേശത്തോട് 100% വിയോജിക്കുന്നു .--Anoopan| അനൂപൻ 16:21, 13 ഓഗസ്റ്റ്‌ 2008 (UTC)
വിക്കിപീഡിയ:അപ്‌ലോഡിനു ആശംസകൾ. ഫോട്ടോ അപ്‌ലോഡിങ്ങും ലൈസൻസിങ്ങും കുറച്ചുകൂടി യൂസർ ഫ്രണ്ട്‌ലി ആവുന്നതിന്റെ ആദ്യത്തെ പടിയാവട്ടെ ഈ മാറ്റം.
{{EnPic}}ന്റെ ഉപയോഗം നിർത്തിയേ പറ്റൂ. ഇംഗ്ലീഷ് വിക്കിയിൽ ഉണ്ട് എന്ന ഒറ്റകാരണത്താൽ ഏതു ലൈസൻസ് ആയാലും, ഡിലീഷനു വച്ച ചിത്രമായലും, മലയാളം വിക്കിയിൽ കയറ്റാനുള്ള കുറക്കു വഴിയായാണു പലരും ആ ലൈസൻസ് ഉപയോഗിക്കുന്നത്. ചിത്രങ്ങൾ ഒന്നുകിൽ കോമ്മൺസിൽ നിന്നു അല്ലെങ്കിൽ നമ്മുടെ ഫോട്ടോപിടുത്തക്കാർ മലയാളം വിക്കിയിലേക്കു കയറ്റുന്ന ചിത്രങ്ങൾ ഇങ്ങനെ 2 തരത്തിലുള്ള ചിത്രങ്ങൾ മാത്രമേ മലയാളം വിക്കിയിൽ അനുവദിക്കാവൂ എന്നു എന്റെ അഭിപ്രായം. കോമ്മസിൽ ലക്ഷക്കണക്കിനു ചിത്രങ്ങൾ ഉണ്ട്. പലതും ഒരു ലേഖനത്തിലും ഉപയോഗിക്കുന്നതു പോലും ഇല്ല. ലേഖനങ്ങൾക്ക് ആവശ്യമുള്ള മിക്കവാറും ചിത്രങ്ങൾ അവിടുന്നു കിട്ടുകയും ചെയ്യും. തിരയാനുള്ള ക്ഷമ വേണമെന്നു മാത്രം. --Shiju Alex|ഷിജു അലക്സ് 16:37, 13 ഓഗസ്റ്റ്‌ 2008 (UTC)
ഒരു ബോട്ട് ഉണ്ടാക്കി അവിടേയും ഇവിടേയും ഉള്ളത് ടാലി ആവുന്നോ എന്നുറപ്പു വരുത്തിക്കൂടെ? അല്ലെങ്കിൽ ആ ടാഗ് ഉപയോഗിച്ചാൽ ഇംഗ്ലീഷിൽ ഉള്ള എല്ലാ വിവരങ്ങളും മലയാളത്തിൽ കയറ്റുമ്പോൾ പ്രത്യക്ഷപ്പെടുന്ന രീതിയിലാക്കിയാലും മതി... പറ്റില്ലാ എങ്കിൽ {{EnPic}}എടുത്തു കളയുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല.
കോമ്മൺസിൽ തിരയാൽ [http://toolserver.org/~tangotango/mayflower/ മേയ് ഫ്ലവർ സെർച്ച് ടൂൾ 0 ഉപയോഗിക്കാം. --ചള്ളിയാൻ ♫ ♫ 17:04, 13 ഓഗസ്റ്റ്‌ 2008 (UTC)

ഇപ്പോ കുറച്ചെണ്ണം ലൈസൻസ് പരിശോധിച്ചപ്പോൾ കിട്ടിയ റിസൾട്ട് ഇംഗ്ലീഷ് വിക്കിയിൽ ഇല്ലാത്തത്: ചിത്രം:Bhagat21.jpg, ചിത്രം:പരമശിവൻ.jpg, ചിത്രം:Asoka2.jpg, ചിത്രം:Krishnamenon time cover.jpg,ചിത്രം:Idly sambar vada.jpg

ഇംഗ്ലീഷ് വിക്കിയിൽ നിന്നും കോമൺസിലേക്ക് മാറ്റിയവ: ചിത്രം:125px-Afghanistan flag large.png,ചിത്രം:110px-COA Afghanistan.png, ചിത്രം:കാട്ടുപോത്ത്.jpg, ചിത്രം:ഐൻസ്റ്റീൻ.jpg

കോമൺസിൽ ഡൂപ്ലിക്കേറ്റ് ഉള്ളവ: ചിത്രം:Human.png, ചിത്രം:Akira Kurosawa.jpg

CC ചിത്രം: ചിത്രം:Ophiophagus hannah.jpg, ചിത്രം:Ophiophagus hannah2.jpg

GFDL: ചിത്രം:Ophiophagus hanna3.JPG, ചിത്രം:Yakshi1.jpg, ചിത്രം:Aravindan.jpg 16 എണ്ണത്തിൽ 9 എണ്ണം ഡിലീറ്റ് ചെയ്യേണ്ടവ. കൂടുതൽ എണ്ണം ഇവിടെ കാണാം--സാദിക്ക്‌ ഖാലിദ്‌ 17:07, 13 ഓഗസ്റ്റ്‌ 2008 (UTC)

float രണ്ടു നിർദ്ദേശങ്ങളേയും അനുകൂലിക്കുന്നു. --Vssun 17:17, 13 ഓഗസ്റ്റ്‌ 2008 (UTC)
Enpic ലൈസൻസ് നീക്കം ചെയ്യണം എന്ന് പറയുന്ന എന്റെ സുഹൃത്തുക്കളോട് ചില ചോദ്യങ്ങൾ
  1. Enpic എന്ന ലൈസൻസ് ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണം എന്താണ്‌? ഇതിനെ അനുകൂലിച്ച മറ്റുള്ളവരുടെ അഭിപ്രായവും അറിയാൻ ആഗ്രഹമുണ്ട്.
  2. ഈ ലൈസൻസ് നീക്കം ചെയ്താൽ ഇപ്പോൾ ഈ ലൈസൻസിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ഒക്കെ എന്തു ചെയ്യും?
സംശയങ്ങൾ ഇനിയുമുണ്ട്. അവ പിന്നീടാവാം--Anoopan| അനൂപൻ 05:23, 14 ഓഗസ്റ്റ്‌ 2008 (UTC)
  1. പ്രധാനകാരണം കോപ്പിറൈറ്റിനെ ബഹുമാനിക്കുക എന്നതു തന്നെയാണു. അതില്ലാത്തതു കൊണ്ടാണു ഏതെങ്കിലും സൈറ്റിൽ നിന്നു അടിച്ചു മാറ്റിയ പടം വിക്കിയിൽ കയറ്റുന്നതും (കോട്ടപ്പുറം ചിത്രങ്ങൾ ഉദാഹരണം) അതു Enpic ലൈസൻസിൽ മലയാളം വിക്കയിലേക്കു അപ്‌ലോഡ് ചെയ്തിരിക്കുന്നതും. ഇതിനൊക്കെ അപ്പുറമാണു ഡിലീഷനു വച്ച ചിത്രവും Enpic ലൈസൻസിൽ മലയാളം വിക്കയിലേക്കു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
  2. വാലിഡ് അല്ലാത്ത ലൈസൻസ് ഇല്ലാത്തവ ഒക്കെ ഡിലീറ്റ് ചെയ്യുക തന്നെ വേണം. അതു Enpicനു മാത്രമല്ല എല്ലാത്തിനും ബാധകമാണു. ഇതു വരെ ചെയ്തു എന്നതു കൊണ്ട് ഒരു തെറ്റ് തുടർന്നു പോകുന്നതിനോ, ഒരാൾ (ഞാനടക്കം) Enpic ലൈസൻസിൽ കുറേ പടങ്ങൾ അപ്‌ലോഡ് ചെയ്തിതിട്ടുണ്ട് എന്ന കാരണമോ ആ തെറ്റു ആവർത്തിക്കുന്നതിനുള്ള ന്യായീകരണം അല്ല.
കൂടുതൽ ചോദ്യങ്ങൾ പോരട്ടെ.--Shiju Alex|ഷിജു അലക്സ് 05:51, 14 ഓഗസ്റ്റ്‌ 2008 (UTC)

കോപ്പി റൈറ്റിനെ ബഹുമാനിക്കുന്നതു കൊണ്ടാണ് Enpic നിലനിർത്തണം എന്ന് ഞാനാഗ്രഹിക്കുന്നത്. ഒരു കോട്ടപ്പുറം ചിത്രത്തിന്റെ പേരിലാണ് ഈ ലൈസൻസ് റിമൂവ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ ശുദ്ധ വിഡ്ഡീത്തരം എന്നേ പറയേണ്ടതുള്ളൂ.ഇത്തരം ചിത്രങ്ങൾ കണ്ടുപിടിക്കുന്നതിനും ഡിലീറ്റുന്നതിനുമാണ്‌ ഇവിടെ ഞാനടക്കം 12 സീസോപ്പുകളും ഇംഗ്ലീഷ് വിക്കിയിൽ 1000-ൽ അധികം സീസോപ്പുകളും ഉള്ളത്. അങ്ങനെ കണ്ടുപിടിക്കപ്പെടുന്നില്ലെങ്കിൽ അതിനുത്തരവാദികൾ കാര്യനിർവ്വാഹകർ തന്നെയാണ്. തന്നിലേല്പ്പിച്ച ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്നതിനാണോ സീസോപ്പുകൾ ഈ ലൈസൻസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നത്? ഒരു ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടാൽ മലയാളം വിക്കിയിൽ നിന്നും ഡിലീറ്റ് ചെയ്യാൻ 'കോമൺസ് ഡീലിങ്കർ 'പോലെ ഒരു ബോട്ട് നമ്മളും ഓടിച്ചാൽ മതി. അല്ലെങ്കിൽ ആരുടെ എങ്കിലും ശ്രദ്ധയിൽ പെട്ടാൽ അവിടെ ഒരു IFD ഇട്ടാൽ മതി. ഒരു ലേഖനം തുടങ്ങുമ്പോൾ അതിൽ ചിത്രങ്ങളും,ഇൻഫോബോക്സുകളും ചേർത്ത് ഭംഗിയാക്കണമെന്ന് എല്ലാ വിക്കി എഴുത്തുകാരും ആഗ്രഹിക്കുന്നുവെന്ന് കരുതുന്നു.കുറഞ്ഞ പക്ഷം ഞാനെങ്കിലും. പകർപ്പവകാശ അനുമതികളോടെ ഉള്ള ചിത്രങ്ങൾ കിട്ടാനുള്ള ഏറ്റവും എളുപ്പവഴി Enpic ലൈസൻസ് ആണ്. അല്ലെങ്കിൽ ഒരു താളിൽ ആവശ്യമായ പകർപ്പവകാശാനുമതികൾ ഉള്ള ചിത്രങ്ങൾ തരാൻ ആർക്കെങ്കിലും(എല്ലായ്പ്പോഴും) കഴിയുമെങ്കിൽ പിന്നെ ഈ ലൈസൻസ് ആവശ്യമില്ല. അതിനു കഴിയുന്നില്ലെങ്കിൽ ഈ ലൈസൻസ് നിലനിർത്തുക തന്നെ വേണം--Anoopan| അനൂപൻ 06:16, 14 ഓഗസ്റ്റ്‌ 2008 (UTC)

12 കാര്യനിർവാഹകർ ഇതിൽ http://ml.wikipedia.org/wiki/Special:WhatLinksHere/Template:EnPic എത്ര ചിത്രങ്ങൾ പരിശോധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ലൈസൻസ് കാര്യത്തിൽ എത്ര പേർ ശ്രദ്ധിക്കുന്നുണ്ടെന്നു കാര്യനിർവാഹകരുടെ പ്രവരത്തനം കണ്ടാൽ തന്നെ മനസ്സിലാകും. എന്തായാലും ഇന്നത്തെ രൂപത്തിൽ ആ ലൈസൻസ് ഉപയോഗിക്കാൻ പാടില്ല. മെറ്റാവിക്കിയിൽ നിന്നു തന്നെ നമ്മൾ ആ ലൈസ്ൻസ് ഉപയോഗിക്കുന്നതിനു എതിർപ്പു വന്നു കഴിഞ്ഞു (തെളിവു തരാൻ നിവൃത്തിയില്ല. ചാറ്റിൽ പറഞ്ഞതാണു.)
വേണമെങ്കിൽ ആദ്യം കാണുന്ന 100 ചിത്രത്തിന്റെ ഒരു കണക്കെടുക്കാം.
ഒരു പരിഹാരം ചള്ളിയൻ പറഞ്ഞതാണു, ഈ ലൈസ്ൻസ് ഉപയോഗിച്ചാൽ ഇംഗ്ലീഷ് വിക്കിയിലുള്ള ലൈസൻസ് അതെ പോലെ ഇവിടെ കാണിക്കാനുള്ള സം‌വിധാനം. അതിനു പക്ഷെ കുറച്ചു കോഡ് ചെയ്യെണ്ടി വരും. --Shiju Alex|ഷിജു അലക്സ് 06:30, 14 ഓഗസ്റ്റ്‌ 2008 (UTC)
ഇംഗ്ലീഷ് വിക്കിയിലെ പടങ്ങൾ ഇവിടെ ഉപയോഗിക്കുന്നതിന് എതിർപ്പൊന്നുമില്ല. പകർപ്പവകാശ സ്വാതന്ത്ര്യം നൽകുന്ന ചിത്രമാണെങ്കിൽ അതേ ലൈസൻസിൽ ഇവിടെം ഉപയോഗിക്കാമല്ലോ. കോമൺസിലുള്ളതാണെങ്കിൽ നേരിട്ട് ഉപയോഗിക്കുകയും ആവാം. EnPic ഒഴിവാക്കനുള്ള ചില കാരണങ്ങൾ ഇതാ: ഇവിടെയുള്ള പല ചിത്രങ്ങളിലും ഇംഗ്ലീഷിലേതിനു സമാനമായ ലൈസൻസാണെന്ന് പറയുന്നുണ്ടെങ്കിലും ഇംഗ്ലീഷിൽ അങ്ങ്നിനെയൊരു ചിത്രം അവിടെ കാണാത്തതിനാലും, ഇംഗ്ലീഷിൽ പകർപ്പാവകാശ ലംഘനത്തോടെയുള്ള ചിത്രം മിക്കവാറും (എല്ലായ്പ്പോഴുമല്ല) നീക്കം ചെയ്യാറുണ്ട്. അത് ഡിലീറ്റ് ചെയ്യുന്നതോടെ ആ ചിത്രം അപ്ലോഡ് ചെയ്ത ആളുടെയും ഇംഗ്ലീഷ് വിക്കിപീഡിയയുടെയും തലവേദന തീർന്നു; പക്ഷേ ഇതേ ചിത്രം EnPic എന്ന ലൈസൻസിൽ ഇവിടെ കിടപ്പുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ആര് എന്ന ചോദ്യം ബാക്കി നിൽക്കുന്നതു കൊണ്ടും, 2006 മുതൽ ഉപയോഗിക്കുന്ന ഈ ഫലകത്തിനു കീഴിലുള്ള ചിത്രങ്ങളുടെ ലൈസൻസുകൾ ഇതുവരെ ടാലിയല്ലാത്തതുകൊണ്ടും, IFD ചേർക്കലും ലൈസൻസ് നോക്കലും അഡ്മിനുകളുടെ മാത്രം ജോലിയായി കരുതുകയും, അഥവാ അങ്ങിനെ തന്നെയാണെങ്കിൽ 12 അഡ്മിനുകളിൽ പലരും വിക്കിയിലേക്ക് എത്തിനോക്കാത്തതുകൊണ്ടും, ബോട്ടോടിച്ച് ശരിയാക്കാവുന്നതാണെങ്കിൽ അങ്ങിനെ ഒരു ബോട്ടിനേം കാണാത്തതുകൊണ്ടും, ഒരേ പോലെയുള്ള ലൈസൻസ് വരാനുള്ള കോഡോ സംവിധാനങ്ങളോ നിലവിൽ ഇല്ലാത്തതുകൊണ്ടും, തികച്ചും സൗജന്യമായി ലഭിക്കുന്ന ചിത്രങ്ങൾക്ക് EnPic കൊടുക്കേണ്ട ആവശ്യകതയില്ലാത്തതിനാലും, പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങൾ EnPic ടാഗ് നൽകി ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിരിക്കുന്നതിനു വിരുദ്ധമായി ഇവിടെ ഉപയോഗിക്കുന്നതുകൊണ്ടുമാണ് (അത് പകർപ്പവകാശ ലംഘനമല്ലെന്ന് പറയാതിരിക്കാൻ വയ്യ). ഇതുവരെ അപ്ലോഡ് ചെയ്ത് EnPic അനുബന്ധം ചേർത്തിട്ടുള്ള ചിത്രങ്ങൾ കുത്തിയിരുന്ന് ലൈസൻസ് ശരിയാക്കിയെടുക്കണം. കോമൺസിൽ പകർപ്പുള്ളവ നീക്കം ചെയ്ത് ലിങ്ക് ശരിയാക്കണം അഡ്മിനുകൾക്ക് പണി കുറയുന്നു എന്നു കരുതേണ്ടതില്ല. എന്നെക്കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം. ഇത്രയും പ്രശ്നങ്ങൾ പരിഹരിക്കാമെങ്കിൽ EnPic ഉപയോഗിക്കുനതിനെ ഞാൻ എതിർക്കില്ല --സാദിക്ക്‌ ഖാലിദ്‌ 08:38, 14 ഓഗസ്റ്റ്‌ 2008 (UTC)

EnPic അനുമതി ശരിയല്ലങ്കിൽ മാറ്റേണ്ടതാണ്‌. അനുമതി കൊടുത്ത് നിലനിർത്താവുന്നവ നിലനിർത്തണം. EnPic എന്ന ഫലകം കൂടെ കിടക്കട്ടെ.. അതു പരിശോധിക്കാൻ ഡെഡിക്കേറ്റഡ് ബോട്ടുണ്ടാക്കുകയാണെങ്കിൽ EnPic ഉപകാരപ്പെടും. കോമൺസിൽ ഉണ്ട് എന്ന കാരണത്താൽ ചിത്രം ഡിലീറ്റണ്ട, ലൈസൻസ് മാറ്റി കൊടുത്താൽ മതിയാകും.. അത്തരം ചിത്രം ഡിലീറ്റുന്നതുകൊണ്ട് ഡേറ്റാബേസിലടക്കം ഒരിടത്തും ഒരു പ്രയോജനവും ഇല്ല; പകരം ഈ ചിത്രം കോമൺസിലുണ്ട് എന്നൊരു ലിങ്ക് കൊടുക്കുന്നതായിരിക്കും നല്ലത്--പ്രവീൺ:സംവാദം 14:59, 14 ഓഗസ്റ്റ്‌ 2008 (UTC)

ഇംഗ്ലീഷ് വിക്കിയിൽ പകർപ്പവകാശം ഉള്ള ചിത്രങ്ങൾ അതേ പകർപ്പവകാശത്തോടെ നമ്മൾ ഉപയോഗിക്കുമ്പോഴും സാദിഖ് പറഞ്ഞ ചില പ്രശ്നങ്ങൾ കടന്നു വരും. കാരണം ഇംഗ്ലീഷിൽ കിടന്ന ഒരു ചിത്രം അതേ ലൈസൻസോടെ നമ്മൾ മലയാളം വിക്കിയിലും പകർത്തുന്നു കരുതുക. ആ ലൈസൻസ് തെറ്റാണെന്ന് കണ്ടെത്തിയോ മറ്റേതിങ്കിലും കാരണങ്ങളാലോ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ആ ലൈസൻസ് ഡിലീറ്റ് ചെയ്താൽ നമ്മളും അത് ഡിലീറ്റ് ചെയ്യേണ്ടി വരും. ഇതെങ്ങനെ മനസിലാകും. ഇപ്പോൾ ഉപയോഗിക്കുന്ന Enpic ലൈസൻസ് ആണെങ്കിൽ ആ കണ്ണിയിൽ ഞെക്കിയാലെങ്കിലും മനസിലാകും. പകരം നമ്മൾ നമ്മുടേതായ ലൈസൻസ് ആണെങ്കിൽ അത് കണ്ടുപിടിക്കുക ഇന്നുള്ളതിലും പ്രയാസമായിരിക്കും. മെറ്റാവിക്കിയിൽനിന്നും നമ്മൾ ഉപയോഗിക്കുന്ന ഈ ലൈസൻസിനു എതിർപ്പു വന്നെങ്കിൽ അത് ഔദ്യോഗികമാകട്ടെ. അല്ലാതെ മലയാളം വിക്കിയിലെ ഒരു ഉപയോക്താവിനോടു മാത്രമായി സ്റ്റീവാർഡുകൾക്ക് പറയേണ്ടതിന്റെ ഔചിത്യം മനസിലാകുന്നില്ല.--Anoopan| അനൂപൻ 11:15, 15 ഓഗസ്റ്റ്‌ 2008 (UTC)

വിക്കിപീഡിയ:അപ്‌ലോഡ് ഡിഫാൾട്ടാക്കിയിട്ടുണ്ട്, പഴയ അപ്ലോഡ് ഉപയോഗിക്കാൻ തത്പര്യമുള്ളവർക്ക് അതിനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. Enpic നീക്കം ചെയ്തിട്ടില്ല. --സാദിക്ക്‌ ഖാലിദ്‌ 16:51, 24 ഓഗസ്റ്റ്‌ 2008 (UTC)


വീണ്ടും EnPic[തിരുത്തുക]

  • ഇതുമായി ബന്ധപ്പെട്ട് മുൻപ് നടന്ന ഒരു സംവാദം ഇവിടെ കാണാം

രസകരമായ ഒരു ലൈസൻസ് ഇവിടെയുണ്ട് ചിത്രം:Aravindan.jpg മലയാളം വിക്കി പറയുന്നു ഇംഗ്ലീഷിലെ അതേ ലൈസൻസാണ് ഇവിടെയെന്ന്, എന്നാൽ ഇംഗ്ലീഷ് വിക്കി പറയുന്നു അവിടെ GFDL ലൈസൻസാണെന്ന്. പ്രശ്നം അതല്ല ഇംഗ്ലീഷ് വിക്കിയിലെ ഉറവിടം കാണിച്ചിരിക്കുന്നത് “Source: Malayalam Wikipedia (Image: Photo of director G. Aravindan Source: http://upload.wikimedia.org/wikipedia/ml/8/8d/Aravindan.jpg)“ അടിപൊളി. --സാദിക്ക്‌ ഖാലിദ്‌ 08:21, 25 ഓഗസ്റ്റ്‌ 2008 (UTC)

ഇത് പ്ണ്ട് ഞാനും ഒന്ന് പ്രയോഗിച്ച് നോക്കിയിരുന്നു. കെ.ജി. ബാലക്കൃഷ്ണൻറെ ലേഖനത്തിൽ. ഉത്തരം മുട്ടിയാൽ ചിലപ്പ ഇതൊക്കെ ചെയ്തെന്നിരിക്കും. അള മുട്ടിയാൽ... --ചള്ളിയാൻ ♫ ♫ 08:35, 25 ഓഗസ്റ്റ്‌ 2008 (UTC)

Aravindan.jpg നീക്കി --സാദിക്ക്‌ ഖാലിദ്‌ 10:16, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

ദ്വന്ദവ്യക്തിത്വം[തിരുത്തുക]

സുമൻ ബാബു എന്ന ഉപയോക്താവിന്റെ യൂസർ പേജ് നോക്കുക. ഇങ്ങനെ റീഡയറക്റ്റ് നൽകുന്നത് പ്രോൽസാഹിപ്പിക്കേണ്ടതുണ്ടോ?. പണ്ട് ജിഗേഷിന്റെ ഇത്തരത്തിലുള്ള ഒരു യൂസർ പേജ് നീക്കം ചെയ്തിരുന്നു. --Vssun 09:26, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഈ അടുത്തായി ഇത്തരത്തിലുള്ള കുറേ റീഡയറക്ടുകൾ ഒഴിവാക്കിയിരുന്നു. രണ്ടാമതൊരു അക്കൗണ്ട് വേണമെങ്കിൽ രെജിസ്റ്റർ ചെയ്യുക തന്നെ വേണം. ഇതേ പോലുള്ള റീഡയറക്സ് പ്രോത്സാഹിപ്പിക്കരുത്. മറ്റൊരാൾക്ക് അതേ നാമം ഉപയോഗിക്കാനുൾല അവസരമാണു ഇത്തരം റീഡയറക്ടിലൂടെ നഷട്പ്പെടുന്നത് --Shiju Alex|ഷിജു അലക്സ് 09:32, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]

 സുമൻ ബാബുവിന്റെ റീഡയറക്റ്റ് പേജ് നീക്കം ചെയ്തിട്ടുണ്ട്. --Vssun 09:44, 24 സെപ്റ്റംബർ 2008 (UTC)[മറുപടി]