വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015/സ്വാഗതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിസംഗമോത്സവത്തിന്റെ സ്വാഗത ഫലകം

If you are not able to read the below message, please click here for the English version


നമസ്കാരം! വിക്കിസംഗമോത്സവം - 2015

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.

വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} 08:03, 9 ഡിസംബർ 2015 (UTC)[മറുപടി]