വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/മതം/ക്രിസ്തുമതപദസൂചി
ദൃശ്യരൂപം
| മലയാളം | ഇംഗ്ലീഷ് |
|---|---|
| പിതാവായ ദൈവം | God the Father |
| പുത്രനായ ദൈവം | God the Son |
| യേശു, ഈശോ, ഈശോമിശിഹാ, യേശുക്രിസ്തു | Jesus |
| മിശിഹ | Messiah |
| ക്രിസ്തു | Christ |
| ദൈവപുത്രൻ | Son of God |
| പരിശുദ്ധാത്മാവ്, ദൈവാത്മാവ് | Holy Spirit, Holy Ghost |
| ത്രിത്വം | Trinity |
| ക്രൈസ്തവ ദൈവശാസ്ത്രം | Christian theology |
| ദൈവശാസ്ത്രജ്ഞൻ | Theologian |
| യേശു കർത്താവാണ് | Jesus is Lord |
| രക്ഷ | Salvation |
| കുരിശുമരണം | Crucifixion |
| ജ്ഞാനസ്നാനം, മാമ്മോദീസ | Baptism |
| ഉയിർപ്പ് | Resurrection |
| കന്യാജനനം | Virgin birth |
| ബൈബിൾ | Bible |
| പഴയ നിയമം | Old Testament |
| പുതിയ നിയമം | New Testament |
| സുവിശേഷം | Gospel |
| അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ | Acts of the Apostles |
| ലേഖനം | Epistle |
| ക്രിസ്തുമസ് | Christmas |
| ഈസ്റ്റർ | Easter |
| ദൈവരാജ്യം | Kingdom of God |
| കാതോലിക ലേഖനങ്ങൾ | Catholic epistles |
| രൂപത, ഭദ്രാസനം, മഹായിടവക | Diocese |
| സാമന്തരൂപത | Suffragan diocese |
| അതിരൂപത, അതിഭദ്രാസനം | Archdiocese |
| വൈദികൻ, അച്ചൻ, പുരോഹിതൻ | Priest |
| പ്രധാനപുരോഹിതൻ | High priest |
| ഇടവക | Parish |
| ശെമ്മാശൻ, ഡീക്കൻ | Deacon |
| അർക്കദ്യാക്കോൻ | Archdeacon |
| മെത്രാൻ, ബിഷപ്പ് | Bishop |
| മെത്രാപ്പോലീത്ത | Metropolitan, Archbishop |
| സഹായമെത്രാൻ | Auxiliary bishop |
| സ്വയാധികാരസഭ | Church sui iuris |
| വികാരി | Vicar |
| കൊച്ചച്ചൻ | Assistant vicar |
| വിശുദ്ധൻ/വിശുദ്ധ | Saint |
| ദൈവദാസൻ/ദൈവദാസി | Servant of God |
| ധന്യൻ/ധന്യ | Venerable |
| വാഴ്ത്തപ്പെട്ട | Blessed |
| സൂനഹദോസ് | Synod |
| സഭാകോടതി | Ecclesiastical court |
| പെന്തക്കോസ്ത് സഭ | Pentecostalism |
| പെന്തിക്കൊസ്തി, പെന്തക്കോസ്ത | Pentecost |
| ദിവ്യകാരുണ്യം | Eucharist, Holy Communion, Lord's Supper |
| ദളിത് ക്രിസ്ത്യാനി | Dalit Christian |
| സെമിനാരി | Seminary |
| റീത്ത് | Rite |
| പൗരസ്ത്യകത്തോലിക്കാസഭകൾ | Eastern Catholic Churches |
| പാശ്ചാത്യസഭ | Western Church |
| സ്ഥൈര്യലേപനം, മൂറോനഭിഷേകം | Confirmation, Chrismation |
| കൂദാശകൾ | Sacraments |
| കുമ്പസാരം | Confession |
| തിരുപ്പട്ടം, പൗരോഹിത്യം | Holy orders |
| രോഗീലേപനം, അന്ത്യകൂദാശ | Anointing of the Sick |
| വി.കുർബ്ബാന, ദിവ്യബലി, കദീശ | Mass, Holy Qurbana |
| ക്രിസ്തുവിജ്ഞാനീയം | Christology |
| മേരിവിജ്ഞാനീയം, മരിയവിജ്ഞാനീയം | Mariology |
| പ്രതിമാഭഞ്ജനം, സ്വരൂപഭഞ്ജനം | Iconoclasm |
| സൈദ്ധാന്തികദൈവശാസ്ത്രം | Dogmatic Theology |
| ധാർമ്മികദൈവശാസ്ത്രം | Moral Theology |
| മൗതികദൈവശാസ്ത്രം | Mysitcal Theology |
| അജപാലനദൈവശാസ്ത്രം | Pastoral Theology |
| സുകൃതയോഗാഭ്യാസപരമായ ദൈവശാസ്ത്രം | Ascetical Theology |
| പ്രഘോഷണപരമായ ദൈവശാസ്ത്രം | Kerygmatic Theology |
| വി.ഗ്രന്ഥാധിഷ്ഠിത ദൈവശാസ്ത്രം | Biblical Theology |
| സാമൂഹിക ദൈവശാസ്ത്രം | Social Theology |
| വേദപാരംഗതൻ/വേദപാരംഗത | Doctor of the Church |
| പുണ്യധീരത | Heroic Virtue |
| സഭയുടെ അദ്ധ്യാപനാധികാരം | Magisterium |
| മതബോധനം | Catechism |
| കാനൻനിയമം, കാനോനിക നിയമം, കാനോൻ നിയമം | Canon law |
| അപ്രാമാണിക ഗ്രന്ഥങ്ങൾ | Apocrypha |
| കാനോൻ നിയമസംഹിത | Code of Canon Law |
| ശീശ്മ | Schism |
| പാഷണ്ഡത | Heresy |
| റൂഹാക്ഷണം | Epiclesis |
| കർത്തൃപ്രാർത്ഥന | Lord's Prayer, Our Father, Pater Noster |
| അരുളിക്ക | Monstrance, Ostensorium, Ostensory |
| അധ്യക്ഷപ്രാർത്ഥന | Presidential prayer |
| ദിവ്യപൂജാഗ്രന്ഥം | Missal |
| അധോതലസഭ | Underground church |
| വിശുദ്ധ വാരം | Holy Week |
| അംശമുടി | Mitre |
| വൈദികമേധാവിത്വം | Clericalism |
| ത്രികാലപ്രാർത്ഥന | Angelus |
| സഭാകൂട്ടായ്മ | Ecclesial community, Ecclesial communion |
| ഗാർഹിക സഭ | Domestic Church |
| സ്വാധികാര പ്രബോധനം | Motu Proprio |
| സുവിശേഷവത്കരണം | Evangelisation |
| ദനഹാ തിരുനാൾ, ദനഹാ പെരുനാൾ | Epiphany |
| സങ്കീർത്തി | Sacristy |
| കൊത്തീന | Alb |
| ഊറാറ | Stole |
| സൂനാറ | Cincture |
| കാപ്പ/പൈന | Chasuble |
| അപ്പസ്തോലിക അനുരഞ്ജനക്കോടതി | Apostolic Penitentiary |
| അപ്പസ്തോലിക ന്യായപീഠം | Apostolic Signatura |
| സഭാകോടതി, റോത്താ | Rota Romana |
| ദണ്ഡവിമോചനം | Indulgence |
| ചാക്രികലേഖനം | Encyclical |
| കപ്പേള, ചാപ്പൽ | Chapel |
| ചെറുകപ്പേള | Oratory |
| സ്തോത്രക്കാഴ്ച | Offertory |
| ആഗമനകാലം | Advent |
| മൗതിക ദൈവശാസ്ത്രം | Mystical theology |
| ഉത്തരീയം, വെന്തിങ്ങാ | Brown Scapular |
| ളോഹ | Cassock, Soutane |
| ഇടവകസ്ഥാനി | Presentee |
| അംശവടി | Crosier |
| രാത്രിനമസ്കാരം, രാത്രിജപം, ലെലിയാ | Compline |
| പ്രഭാതനമസ്കാരം | Lauds |
| സന്ധ്യാനമസ്കാരം, സായംകാലപ്രാർത്ഥന, റംശ | Vespers |
| യാമപ്രാർത്ഥനകൾ | Liturgy of the Hours, Divine Office, Divine Praises, Breviary, Work of God, Canonical Hours |
| മദ്ധ്യാഹ്നപ്രാർത്ഥന, എന്ദാനാ | Sext |
| മൂന്നാം മണിജപം, ഖൂഥാആ | Terce |
| വെളുപ്പാൻകാലജപം, ഖാലാ ദ് ശഹറ | Matins |
| പ്രഭാതജപം, സപ്രാ | Prime |
| ജാഗരണപ്രാർത്ഥന | Vigil |
| ഒൻപതാം മണിജപം, ദ്ബസ്ശാ ശായിൻ | Nones, None |
| പട്ടംവെട്ട് | Tonsure |
അവലംബം
[തിരുത്തുക]- ശങ്കൂരിക്കൽ, ഫാ. മാർട്ടിൻ (2010). സമ്പൂർണ്ണ കാറ്റിക്കിസം ക്വിസ്.
- "വത്തിക്കാനിൽനിന്ന് - സഭാവാർത്തകൾ - വത്തിക്കാൻ ന്യൂസ്". www.vaticannews.va. Retrieved 18 മേയ് 2019.
- ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി