വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജീവശാസ്ത്രം/ആരോഗ്യശാസ്ത്രപദസൂചി
ദൃശ്യരൂപം
സമാനമായ മറ്റ് പദാവലികൾ കൂടി കാണുക: കോശവിജ്ഞാനം,ശരീരശാസ്ത്രം, ജനിതകശാസ്ത്രം, ശരീരർധർമ്മശാസ്ത്രം, ജൈവരസതന്ത്രം.
മലയാളം | ഇംഗ്ലീഷ് |
---|---|
കപാലവേധം | Craniotomy |
വാഹികാരോധം | Embolism |
രക്തപ്രതിബന്ധക വാഹികാരോധം | Thromboembolism |
അധ്യാരോപ്യാണുബാധ | superinfection |
രക്തചംക്രമണ അസ്ഥിരാവസ്ഥ | hemodynamic instability |
ശ്വസനപരാജയം | respiratory failure |
പ്രതിരോധദമനം | immunosuppression |
അധിവൃക്ക ന്യൂനത | adrenal insufficiency |
ശരീരജല പുനഃസ്ഥാപനം | fluid resuscitation |
രക്താതിമർദ്ദം | hypertension |
രക്തന്യൂനമർദ്ദം | hypotension |
മൂത്രവർദ്ധകം | diuretic |
ശ്വാസകോശ നീർവീഴ്ച | pulmonary edema |
ശ്വസനസഹായിക്കുഴൽ | Endotracheal tube |
അപസ്കന്ദകം | Anticoagulant |
രക്തപ്രതിബന്ധ വിഘടനം | Antithrombosis |
ഫൈബ്രിനോലയകം | Fibrinolytic |
ശ്വസനികാവായുകോശ ക്ഷാളനം | Bonchoalveolar Lavage (BAL) |
വെന്റിലേറ്റർ സംബന്ധ ന്യുമോണിയ | Ventilator Associated Pneumonia |
പ്ലൂറൽ സ്രവണം | Pleural Effusion |
രോഗാവകലനം | Differential Diagnosis |
തീവ്ര ബ്രോങ്കൈറ്റിസ് | Acute Bronchitis |
സമൂഹാർജിത ന്യുമോണിയ | Community Acquired Pneumonia |
വക്ഷ വേധനം | Thoracocentesis, Thoracentesis |
അമ്ലരക്തത | Acidosis |
സഹന്യുമോണിക സ്രവണം | Parapneumonic Effusion |
ശ്വാസനാളാന്തര സ്രവം | Endotracheal Aspirate |
സംയോജകകലാ രോഗങ്ങൾ | Connective Tissue Disorders |
ഗുപ്തജന്യ സാന്ദ്രീകരണ ന്യുമോണിയ | Cryptogenic Organizing Pneumonia |
ശൽക്കലാപക്ഷയം | Desquamation |
ലസികാണുവർദ്ധ- | Lyphocytic |
ഇഡിയോപ്പതിക് ശ്വാസകോശ ഫൈബ്രോസിസ് | Idiopathic Pulmonary Fibrosis |
തീവ്രശസനനിരോധ സിൻഡ്രോം | Acute Respiratory Distress Syndrome (ARDS) |
നാസികാ-ആമാശയ കുഴൽ | Nasogastric tube |
അവായു ബാക്റ്റീരിയ | Anaerobic Bacteria |
അവസരവാദപര അണുബാധ | Opportunistic Infection |
ശ്ലേഷ്മസീലീയ ശുചീകരണം | Mucociliary clearance |
സഹരോഗാതുരതാവസ്ഥകൾ | Comorbid Conditions |
രോഗീപരിചരണം സംബന്ധി- | Health-care Associated |
തൊഴിൽജന്യ രോഗം | Occupational Disease |
ഹൃദയത്തളർച്ച | Heart failure |
മൃത്യുജകാഠിന്യം | Rigor mortis |
നിർവിഷീകരണം | Detoxification |
സംക്രമണം | Infection |
രോഗാണു | Pathogenic microbe |
രോഗലാക്ഷണിക- | Clinical |
ആന്ത്ര- | Enteric |
സൂക്ഷ്മാണു സംവർധനം | Microbiological culture |
ശ്വാസതടസ്സ രോഗം | Obstructive airway disease |
സീമിത ശ്വാസകോശവികാസ രോഗം | Restrictive lung disease |
വസാവൃദ്ധി | Steatosis |
അതിസംവേദനത്വം | Hypersensitivity |
ഉത്തേജകം | Stimulant |
പ്രത്യൂർജ്ജകം | Allergen |
പ്രത്യൂർജ്ജത | Allergy |
പ്രതിവിഷം | Antitoxin |
പ്രതിജൈവികം | Antibiotic |
ശ്വാസകോശ ലംഘനം | Pulmonary infarction, Lung infarction |
ശ്വാസകോശഹൃദ്രോഗം | Cor pulmonale |
ഊതകക്ഷയം | Necrosis |
മേദീയ ഊതകക്ഷയം | Fat necrosis |
ദ്രവണ ഊതകക്ഷയം | Liquifaction necrosis |
സ്കന്ദന ഊതകക്ഷയം | Coagulative necrosis |
ഘൃതരൂപ ഊതകക്ഷയം | Caseous necrosis |
അതിവൃദ്ധി | Hyperplasia |
പശ്ചവൃദ്ധി | Metaplasia |
ദുർവൃദ്ധി | Dysplasia |
സ്ഥലാന്തരം | Metastasis |
പ്രചുരോദ്ഭവനം | Proliferation |
സ്ഥലാന്തരീ- | Metastatic |
നവകോശവൃദ്ധി | Neoplasia |
പോഷണം | Nutrition |
ശോഷണം | Atrophy |
അതിപോഷണം | Hypertrophy |
ഇസ്കീമിയ | Ischemia |
ഇൻഫാർക്ഷൻ | Infarction |
വസാവൃദ്ധി | Steatosis |
രോഗപ്രതിരോധവ്യവസ്ഥ | Immune system |
രോഗപ്രതിരോധശേഷി | Immunity |
പ്രതിരോധവത്കരണം | Immunisation |
സ്കന്ദനം | Coagulation (Thrombosis കൂടി നോക്കുക) |
രക്തപ്രതിബന്ധനം | Thrombosis (Coagulation കൂടി നോക്കുക) |
സ്കന്ദനാപക്ഷയ രോഗം | Coagulopathy |
സ്കന്ദം | Coagulum |
പ്രതിരോപണം | Transplantation |
പ്രതിസ്ഥാപനം | Transfusion |
രാസാഗ്നി ആമാപനം | Enzyme assay |
സൂക്ഷ്മാണു സംവർധനം | Microbiological culture |
സാംക്രമിക രോഗം | Communicable disease |
സന്ധി സ്ഥാനഭ്രംശം | Joint dislocation |
സന്ധി ഊർധ്വപതനം | Joint subluxation |
ഉളുക്ക് | Sprain |
വിഭേദനം | Strain |
രക്തഗതികം | Hemodynamics |
ഊതകവിജ്ഞാനീയം | Histology |
ശ്വാസകോശ വഹികാരോധം | Pulmonary embolism |