വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ/നിലവറ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലേഖനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞ അപേക്ഷകൾ[തിരുത്തുക]

ഇങ്ങനെ ഒരു വർഗ്ഗം നിലവിലുണ്ട്.

 • ന്യായോപയോഗ ഉപപത്തി
 • ബീഹാറി ഭാഷ
 • അടുമ്പി - അടുമ്പി വള്ളി - കോളാമ്പിപ്പൂവുപോലെ പൂവുള്ളതും ചിത്രശലഭത്തിന്റെ ആകൃതിയിൽ ഇലയുള്ളതുമായ ഒരു വള്ളിച്ചെടി. സാധാരണ ഞങ്ങളുടെ നാട്ടിൽ(കരുനാഗപ്പള്ളിയുടെ കടൽക്കരയിൽ) ഒർക്കെ കാണാറുണ്ടായിരുന്നതാണ്. ഓൺ ലൈനായി ഒരു വിവരണവും കിട്ടാനില്ല. എങ്ങനെ ഇവിടെ ചേർക്കാം?
താങ്കൾ ഉദ്ദ്യേശിച്ചത് "അടമ്പുവള്ളി"യാണെങ്കിൽ ആ പേരിൽ രണ്ടു ചെടികൾ ഉണ്ടെന്ന് കാണുന്നു. Spatholobus parviflorus -ഉം Ipomea pes-caprae -ഉം. --Vinayaraj (സംവാദം) 16:47, 4 ഏപ്രിൽ 2013 (UTC)
ഇതാവും താങ്കൾ നോക്കുന്നത്. http://ml.wikipedia.org/wiki/Goat%27s_foot --Vinayaraj (സംവാദം) 16:52, 4 ഏപ്രിൽ 2013 (UTC)
ഇതു തന്നെ പക്ഷേ ഞങ്ങളുടെ നാട്ടിലെല്ലാം അടുമ്പി എന്നാണിതിനെ വിളിക്കുന്നത്. ആ പേരിൽ തപ്പിയിട്ടൊന്നും കിട്ടിയില്ല. എന്റെ നിർദ്ദേശം ഞാൻ വെട്ടി. :) --Manuspanicker (സംവാദം) 06:07, 12 ഏപ്രിൽ 2013 (UTC)
ശ്രീനിവാസ് സൃഷ്ടിച്ചു--അജയ് ബാലചന്ദ്രൻ (സംവാദം) 06:12, 6 മേയ് 2013 (UTC)
ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്ന താൾ ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:59, 14 മേയ് 2013 (UTC)
പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്ന താൾ തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 10:17, 14 മേയ് 2013 (UTC)
 • കോള, പെപ്സി, -ഒരു പെപ്സി കുടിച്ചാൽ പിന്നെ 8 ഗ്ലാസ്സ് വെള്ളം കുടിക്കണം വയറൊന്ന് ക്ലീനാവാൻ എന്ന് കേട്ടിട്ടുണ്ട്
 • The Old Man and the Sea - ഹെമിങ്‌വേയുടെ അവസാനത്തേ നോവൽ. --atnair (സംവാദം) 06:54, 3 മേയ് 2013 (UTC)
കിഴവനും കടലും സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:39, 14 മേയ് 2013 (UTC)
float താൾ നിലിവലുണ്ട്. --എസ്.ടി മുഹമ്മദ് അൽഫാസ് 02:24, 10 ജൂൺ 2013 (UTC)
float--എസ്.ടി മുഹമ്മദ് അൽഫാസ് 02:25, 10 ജൂൺ 2013 (UTC)
float--Vinayaraj (സംവാദം) 11:55, 1 ജൂൺ 2013 (UTC)

മറവൻ[തിരുത്തുക]

wikt:മറവൻ - ഇവിടെ നിർവചനമുണ്ട്. മറവൻമാർ അക്രമികളായിരുന്നു എന്ന് s:താൾ:Ente naadu kadathal.pdf/54 ഇവിടെപ്പറയുന്നു. --Vssun (സംവാദം) 17:21, 15 ജൂൺ 2013 (UTC)

Exchange rate[തിരുത്തുക]

English Version

വിനിമയനിരക്ക് എന്ന താൾ സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:53, 12 ജൂലൈ 2013 (UTC)

ഫലകം:ആയുർവേദം[തിരുത്തുക]

{{ആയുർവേദം}} ആരംഭിച്ചു.--അജയ് ബാലചന്ദ്രൻ (സംവാദം) 06:13, 12 ജൂലൈ 2013 (UTC)

Streaming server[തിരുത്തുക]

en:Streaming server കാണുക

നിലവിലുണ്ടായിരുന്ന ലേഖനം സ്ട്രീമിംഗ് മീഡിയ എന്നാക്കി പരിഷ്കരിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:22, 12 ജൂലൈ 2013 (UTC)

പാൻ ഇസ്ലാമിസം[തിരുത്തുക]

ഇംഗ്ലീഷ് വിക്കി താൾ --അജയ് ബാലചന്ദ്രൻ (സംവാദം) 08:26, 12 ജൂലൈ 2013 (UTC)

പാൻ ഇസ്ലാമിസം എന്ന മലയാളം താൾ സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:47, 12 ജൂലൈ 2013 (UTC)

അച്ചടിവേല[തിരുത്തുക]

- സഹായത്തിൻ ഇംഗ്ലീഷ് വിക്കിയിലെ ലേഖനം കാണുക, en:Typography

അച്ചടിവേല എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:39, 12 ജൂലൈ 2013 (UTC)

തുകൽ ഊറക്കിടുന്ന വിധം[തിരുത്തുക]

എങ്ങിനെയാണ്‌

ടാനിംഗ് എന്ന ഇംഗ്ലീഷ് താൾ അടിസ്ഥാനമാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:55, 12 ജൂലൈ 2013 (UTC)

തുകൽ ഊറയ്ക്കിടൽ സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:29, 12 ജൂലൈ 2013 (UTC)

ഗൂഗിൾ കാർ [തിരുത്തുക]

ഗൂഗിൾ കാർ എന്ന ലേഖനം നിലവിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:31, 12 ജൂലൈ 2013 (UTC)

ഓപുസ് ദേയി[തിരുത്തുക]

(ഈ ലേഖനം)--സലീഷ് (സംവാദം) 10:21, 7 ജൂൺ 2013 (UTC)

ഓപുസ് ദേയി ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:28, 12 ജൂലൈ 2013 (UTC)

Google Glass[തിരുത്തുക]

--Vinayaraj (സംവാദം) 01:07, 18 മേയ് 2013 (UTC)

ഗൂഗിൾ ഗ്ലാസ് എന്ന ലേഖനം തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 06:20, 13 ജൂലൈ 2013 (UTC)

വർഗ്ഗം:Butterfly Larva Host Plants[തിരുത്തുക]

വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ നിലവിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:52, 13 ജൂലൈ 2013 (UTC)

life and life history of saints in catholic church in detail and in malayalam[തിരുത്തുക]

എന്ന ഒരു വർഗ്ഗം തന്നെ ഈ വിഷയത്തെ സംബന്ധിച്ചുണ്ട്. ഇതു മതിയാകുമെന്ന് തോന്നുന്നു. എന്തായാലും ഇതെല്ലാം ഒറ്റ ലേഖനത്തിലൊതുക്കാവുന്നതല്ല. ഒരു പട്ടിക വേണമെങ്കിൽ തയ്യാറാക്കാമെന്ന് തോന്നുന്നു. ഈ ഇംഗ്ലീഷ് താൾ അതിന് അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:11, 13 ജൂലൈ 2013 (UTC)

{{Catholic saints}} എന്നൊരു ഫലകവുമുണ്ട്. വിശുദ്ധരെക്കുറിച്ചുള്ള താളുകൾ കണ്ടുപിടിക്കാൻ ഇനി പട്ടിക ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:08, 13 ജൂലൈ 2013 (UTC)

താമ്രപത്രം[തിരുത്തുക]

- സർക്കാർ ബഹുമതി താമ്രശാസനം എന്ന താൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ സർക്കാർ ബഹുമതി സംബന്ധിച്ച ഒരു വിഭാഗമുണ്ട്. ഇത് ഭാവിയിൽ വികസിപ്പിച്ചാൽ മതിയാകും. --അജയ് ബാലചന്ദ്രൻ (സംവാദം) 17:49, 14 ജൂലൈ 2013 (UTC)

സത്സംഗം[തിരുത്തുക]

ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 18:15, 14 ജൂലൈ 2013 (UTC)

Soil solarization [തിരുത്തുക]

ഇതാണ് ഇംഗ്ലീഷ് താൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:58, 14 മേയ് 2013 (UTC)

സൂര്യതാപീകരണം എന്ന ലേഖനം തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 18:48, 14 ജൂലൈ 2013 (UTC)

ഒസിആർ[തിരുത്തുക]

ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നിഷനെപ്പറ്റിയുള്ള ഇംഗ്ലീഷ് താൾ അടിസ്ഥാനമാക്കാവുന്നതാണ്. മദ്യത്തിന്റെ ബ്രാൻഡല്ലല്ലോ ആവശ്യപ്പെട്ടത് എന്ന സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:43, 13 ജൂലൈ 2013 (UTC)

ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ ലേഖനം തുടങ്ങി വയ്ക്കുന്നു. :) --മനോജ്‌ .കെ (സംവാദം) 07:08, 13 ജൂലൈ 2013 (UTC)

Smiley.svg float--അജയ് ബാലചന്ദ്രൻ (സംവാദം) 19:23, 14 ജൂലൈ 2013 (UTC)

വരണാധികാരി & ഭരണാധികാരി[തിരുത്തുക]

രണ്ടുതാളുകളും സ്വതന്ത്രമായി നിർമിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:06, 15 ജൂലൈ 2013 (UTC)

parisha vadyam[തിരുത്തുക]

en:Parisha Vadyam --അജയ് ബാലചന്ദ്രൻ (സംവാദം) 19:40, 14 ജൂലൈ 2013 (UTC)

പരിഷവാദ്യം എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:23, 15 ജൂലൈ 2013 (UTC)

ഭൈരാഗി[തിരുത്തുക]

- ഒരു ചർമ്മവാദ്യമെന്ന് കരുതുന്നു. (s:താൾ:Ramarajabahadoor.djvu/44)

-en:Bairagi — ഈ തിരുത്തൽ നടത്തിയത് Raghith (സംവാദംസംഭാവനകൾ)

"ഭൈരാഗികളുടെ ചെറുതർപ്പുകൾ ആറേഴെണ്ണം കൂടിച്ചേർന്ന് ഭൂഭേദകമായ 'ധിമിധിമി' ധ്വാനത്തെ മുഴക്കുന്നു." എന്നാണ് രാമരാജാബഹാദൂറിൽ പറഞ്ഞിരിക്കുന്നത് (മുകളിൽ കൊടുത്തിരിക്കുന്ന ഉദാഹരണം). ആദ്യം പറഞ്ഞിരിക്കുന്നതുപോലെ ഇത് ഒരു ചർമ്മവാദമല്ല എന്ന് രാമരാജ ബഹദൂറിലെ മറ്റൊരു താളിലെ വിവരണത്തിൽ നിന്ന് വ്യക്തമാണ്.

ഇവിടെ ചർമ്മവാദ്യം ചെറുതർപ്പ് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സംഗതിയാവണം. രാമരാജാബഹദൂറിന്റെ ഭൈരാഗി എന്ന പ്രയോഗം ചില വ്യക്തികൾക്കുള്ള വിശേഷണമാണ്. അതിനെപ്പറ്റി താളുണ്ടാക്കുന്നതിനു തക്ക വിവരങ്ങൾ ലഭ്യമാണെന്ന് തോന്നുന്നില്ല (വൈരാഗി എന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് സംശയമുണ്ട് - സന്യാസി/ബ്രഹ്മചാരി/യോഗി എന്ന അർത്ഥത്തിൽ). തൽക്കാലം ഇംഗ്ലീഷ് വിക്കിയിലെ താളിലെ ബൈരാഗിയെപ്പറ്റി താളുണ്ടാക്കാം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:38, 14 ജൂലൈ 2013 (UTC)

ബൈരാഗി എന്ന രാഗത്തെപ്പറ്റി താളുണ്ടാക്കി. തർപ്പ് എന്ന വാക്കിന്റെ നിർവ്വചനത്തിനുള്ള അപേക്ഷ വിക്കിനിഘണ്ടുവിലുണ്ട്. എന്തായാലും ഈ അപേക്ഷ പത്തായത്തിലാക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:56, 14 ജൂലൈ 2013 (UTC)

സ്മാർട് കാർഡ്‌[തിരുത്തുക]

--Akbarali

സ്മാർട്ട് കാർഡ് എന്ന ഇംഗ്ലീഷ് താൾ അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:38, 13 ജൂലൈ 2013 (UTC)

സ്മാർട് കാർഡ്‌ എന്ന മലയാളം താളിന്റെ സ്റ്റബ് സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:39, 15 ജൂലൈ 2013 (UTC)

Rambhadracharya[തിരുത്തുക]

- en:Rambhadracharya

രാമഭദ്രാചാര്യ എന്ന താൾ ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:30, 15 ജൂലൈ 2013 (UTC)

Category:Monotypic plant genera[തിരുത്തുക]

ഈ വർഗ്ഗമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ ഇടാനുള്ള പേരറിയാമെങ്കിൽ സിമ്പിളായി ഉണ്ടാക്കാവുന്നതല്ലേയുള്ളൂ? സസ്യശാസ്ത്രജ്ഞർ ഒന്ന് കൈ വയ്ക്കുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:48, 13 ജൂലൈ 2013 (UTC)

വർഗ്ഗം:ഒരു സ്പീഷീസ് മാത്രമുള്ള സസ്യജനുസ്സുകൾ എന്ന വർഗ്ഗം ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പേരുമാറ്റിയശേഷം കൂടുതൽ താളുകളിൽ ചേർക്കാനപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:44, 15 ജൂലൈ 2013 (UTC)

ഒ.എം.ആർ.[തിരുത്തുക]

ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷനെപ്പറ്റിയുള്ള ഇംഗ്ലീഷ് താൾ അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 13 ജൂലൈ 2013 (UTC)

ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ എന്ന ലേഖനം തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 09:05, 15 ജൂലൈ 2013 (UTC)

എം.ഐ.സി.ആർ.[തിരുത്തുക]

മാഗ്നറ്റിക് ഇങ്ക് കാരക്റ്റർ റെക്കഗ്നിഷനെപ്പറ്റി ഇംഗ്ലീഷ് താളുണ്ട്. അത് അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:40, 13 ജൂലൈ 2013 (UTC)

മാഗ്നറ്റിക് ഇങ്ക് കാരക്റ്റർ റെക്കഗ്നിഷൻ എന്ന ലേഖനം തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 09:30, 15 ജൂലൈ 2013 (UTC)

Target rating point[തിരുത്തുക]

en:Target rating point --അജയ് ബാലചന്ദ്രൻ (സംവാദം) 19:36, 14 ജൂലൈ 2013 (UTC)

ടാർജറ്റ് റേറ്റിംഗ് പോയിന്റ് എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:48, 15 ജൂലൈ 2013 (UTC)

Planthopper[തിരുത്തുക]

--Vinayaraj (സംവാദം) 06:48, 7 ഏപ്രിൽ 2013 (UTC)

പ്ലാന്റ് ഹോപ്പറിനെപ്പറ്റിയുള്ള ഇംഗ്ലീഷ് താൾ അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:46, 13 ജൂലൈ 2013 (UTC)

പ്ലാന്റ് ഹോപ്പർ സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:12, 15 ജൂലൈ 2013 (UTC)

European tombs, Surat[തിരുത്തുക]

ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് എന്ന സ്ഥലത്തുള്ള European tsomb നെ സംബന്ധിച്ച വിവരങ്ങൾ മലയാളത്തിൽ ലഭ്യമാക്കുമോ? email: thejasadly@gmail.com

സൂരതിലെ യൂറോപ്യൻ ശവക്കല്ലറകൾ സംബന്ധിച്ച് ഒരു സ്റ്റബ് ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:05, 16 ജൂലൈ 2013 (UTC)

Fishing population[തിരുത്തുക]

എന്ത് വിഷയത്തെപ്പറ്റിയാണ് ലേഖനം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. മീൻപിടുത്തത്തെപ്പറ്റിയുള്ള ലേഖനമാണോ ഉദ്ദേശിച്ചത്? അതോ മീൻപിടുത്തക്കാരെപ്പറ്റിയുള്ള താളാണോ? മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സമൂഹത്തെയോ ഗ്രാമത്തെപ്പറ്റിയോ ഇംഗ്ലീഷ് വിക്കിയിൽ താളുണ്ട്. ഈത്തരം താളുകളെല്ലാം വന്നുകഴിഞ്ഞാൽ ഈ ലേഖനത്തിനുള്ള അപേക്ഷ നടപ്പിൽ വന്നു എന്ന് കണക്കാക്കാം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:02, 12 ജൂലൈ 2013 (UTC)

inter national politics[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.206.24.182 (സംവാദംസംഭാവനകൾ)

അന്താരാഷ്ട്ര ബന്ധങ്ങൾ എന്നൊരു താൾ നിലവിലുണ്ട്. അത് മതിയാകും എന്ന് കരുതുന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തെപ്പറ്റി ലേഖനമെഴുതിയാൽ അത് സ്വകാര്യ ഉപന്യാസമായിപ്പോകാൻ നല്ല സാദ്ധ്യതയുണ്ട്. അത് വിക്കിപീഡിയ‌യ്ക്ക് യോജിച്ചതാവുമെന്ന് കരുതുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 19:38, 14 ജൂലൈ 2013 (UTC)

കെ.എ. സിദ്ദിഖ് ഹസൻ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദംസംഭാവനകൾ)

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ അസിസ്റ്റന്റ് അമീറാണ് ഇദ്ദേഹമെന്ന് (സിദ്ദിഖ് ഹസൻ) ഈ സ്രോതസ്സിൽ പറയുന്നു. ഇദ്ദേഹത്തിന് വിക്കിപീഡിയയിൽ ചേർക്കാൻ പറ്റിയ ശ്രദ്ധേയതയുള്ളതായി ഒരു സ്രോതസ്സിലും കാണാൻ സാധിച്ചില്ല. ഏതെങ്കിലും ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 19:36, 14 ജൂലൈ 2013 (UTC)

ഇവിടെ ലേഖനത്തിനുള്ള അപേക്ഷ നൽകിയ ഉപയോക്താവിനെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:28, 16 ജൂലൈ 2013 (UTC)

നിർദ്ദേശം പിൻവലിക്കുന്നു.കാരണം ലേഖനം 3 ലധികം വർഷമായി ഇംഗ്ലീഷിലും മലയാളത്തിലും നിലനിൽകുന്നുണ്ട്. നോക്കാതെ എന്നോ നൽകിയ നിർദ്ദേശമാണെന്ന് തോന്നുന്നു.ഓർമ്മയില്ല. താങ്കൾ ലിങ്കൊന്നും കണ്ടില്ലെന്ന് തോന്നുന്നു. --സുഹൈറലി 04:08, 17 ജൂലൈ 2013 (UTC)

ലേഖനം നിലവിലുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 17 ജൂലൈ 2013 (UTC)

1-9 വരെയേലും + -ക്ഷ വരെയും[തിരുത്തുക]

തെറ്റായി നീക്കം ചെയതതാണ് ലേഖനാപേക്ഷ പുനഃസ്ഥാപിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:17, 16 ജൂലൈ 2013 (UTC)

അക്കങ്ങൾ

ആവശ്യപ്പെട്ട എല്ലാ അക്കങ്ങൾക്കും ലേഖനമുണ്ട്. തിരിച്ചുവിടൽ സൃഷ്ടിച്ചിട്ടുണ്ട്.

അക്ഷരങ്ങൾ

അക്ഷരങ്ങൾ എല്ലാമുണ്ട്. ക്ഷ പോലുള്ള കൂട്ടക്ഷരങ്ങളില്ല. ഈ ഫലകം നോക്കൂ. എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടോ?

താളുകൾ നിലവിലുള്ളതിനാൽ പത്തായത്തിലേയ്ക്ക് നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:02, 17 ജൂലൈ 2013 (UTC)

good governance[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് 61.2.196.125 (സംവാദംസംഭാവനകൾ)

en:Good governance--അജയ് ബാലചന്ദ്രൻ (സംവാദം) 18:51, 14 ജൂലൈ 2013 (UTC)

സൽഭരണം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:42, 17 ജൂലൈ 2013 (UTC)

Genus [തിരുത്തുക]

ലേഖനം --Vinayaraj (സംവാദം) 17:28, 14 ജൂലൈ 2013 (UTC)

ജീനസ് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:16, 17 ജൂലൈ 2013 (UTC)

വെന്തിങ്ങ[തിരുത്തുക]

ക്രിസ്ത്യാനികൾ കഴുത്തിൽ അണിയുന്ന ഒരു വിശ്വാസ സംബന്ധമായ ഒരു മാല. ആംഗലേയത്തിൽ: https://en.wikipedia.org/wiki/Scapular --— ഈ തിരുത്തൽ നടത്തിയത് 161.225.129.111 (സംവാദംസംഭാവനകൾ)

വെന്തിങ്ങ എന്ന സ്റ്റബ് ഉണ്ടാക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 13:21, 17 ജൂലൈ 2013 (UTC)

സോളാർ തട്ടിപ്പ്[തിരുത്തുക]

ആവശ്യപ്പെട്ടത് - — ഈ തിരുത്തൽ നടത്തിയത് Surjithctly (സംവാദംസംഭാവനകൾ)

സോളാർ തട്ടിപ്പ് എന്ന സ്റ്റബ് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:44, 17 ജൂലൈ 2013 (UTC)

പട്ടം സദൻ[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Sadik Khalid (സംവാദംസംഭാവനകൾ)

- ശബ്ദാനുകരണം പാട്ടുകളിൽ ഉൾപ്പെടുത്തി ജനശ്രദ്ധപിടിച്ചുപറ്റി.

മലയാളം സിനിമാഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. ധാരാളം സ്രോതസ്സുകളിൽ (സ്വതന്ത്രവും അല്ലാത്തതും) പ്രസ്താവനയുണ്ട്. ലേഖനം സൃഷ്ടിക്കാൻ മതിയായ ശ്രദ്ധേയതയുണ്ടെന്നാണ് ഞാൻ കരുതുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 19:44, 14 ജൂലൈ 2013 (UTC)

പട്ടം സദൻ എന്ന സ്റ്റബ് തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 11:43, 18 ജൂലൈ 2013 (UTC)

ജെനറിക് മരുന്നുകൾ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Ashok.tcr (സംവാദംസംഭാവനകൾ)

ജെനറിക് ഡ്രഗ് എന്ന ഇംഗ്ലീഷ് വിക്കി താൾ അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:59, 13 ജൂലൈ 2013 (UTC)

ജെനറിക് മരുന്നുകൾ തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 05:33, 19 ജൂലൈ 2013 (UTC)

Malabar District Board[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് 117.97.22.134 (സംവാദംസംഭാവനകൾ)

മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:02, 18 ജൂലൈ 2013 (UTC)

അഫ്‌സൽ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Akbarali (സംവാദംസംഭാവനകൾ)

ഇത് ഏത് അഫ്സലിനെക്കുറിച്ചാണ്? ഈ സംവാദത്തിൽ പറയുന്ന വ്യക്തിയെക്കുറിച്ചാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:18, 12 ജൂലൈ 2013 (UTC)

അഫ്സൽ യൂസഫ് എന്ന സംഗീതജ്ഞനെപ്പറ്റി ഒരു താളുണ്ട്. ആരെപ്പറ്റിയാണെന്ന് വ്യക്തമാകാത്ത നിലയ്ക്ക് ഈ അപേക്ഷ നീക്കം ചെയ്യാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:24, 12 ജൂലൈ 2013 (UTC)

ഇവിടെ ലേഖനമാവശ്യപ്പെട്ട ഉപയോക്താവിനെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:52, 16 ജൂലൈ 2013 (UTC)

അഫ്സൽ എന്ന ഗായകനെപ്പറ്റിയും ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:33, 19 ജൂലൈ 2013 (UTC)

കേരളത്തിലെ റസിഡന്റ്സ് അസോസിയേഷനുകൾ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.199.2.153 (സംവാദംസംഭാവനകൾ)

റെസിഡന്റ്സ് അസ്സോസ്സിയേഷൻ എന്ന താളിനെ അൽപ്പം വികസിപ്പിച്ചാൽ പോരേ? കേരളത്തിലെ പ്രധാന സംഘടനകളുടെയും മറ്റും വിവരങ്ങൾ സാധിച്ചാൽ ചേർക്കാമല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 19:57, 14 ജൂലൈ 2013 (UTC)

ലേഖനം അൽപ്പം വികസിപ്പിക്കുകയും തിരിച്ചുവിടൽ സൃഷ്ടിക്കുകയും ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:35, 19 ജൂലൈ 2013 (UTC)

താർതാരികൾ[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Sidheeq (സംവാദംസംഭാവനകൾ)

എന്താണിത്? en:Tartar എന്നതുമായി എന്തെങ്കിലും ബന്ധമുണ്ടോ? ദയവായി കൂടുതൽ വിവരങ്ങൾ നൽകുക. --അജയ് ബാലചന്ദ്രൻ (സംവാദം) 19:53, 14 ജൂലൈ 2013 (UTC)

ടാട്ടർ എന്ന ലേഖനത്തിൽ പറയുന്ന ജനവിഭാഗമാണിത് എന്നു തോന്നുന്നു.

 • ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യർ ടാട്ടാറി എന്നു വിളിച്ചിരുന്നു എന്ന് മലയാളം വിക്കിപീഡിയ താളിലുണ്ട്.
 • അവസാനത്തെ അടയാളം താർതാരികൾ ദമാസ്കസ് കീഴടക്കിയപ്പോൾ കത്തിച്ചു എന്ന് ഈ ബ്ലോഗിൽ പറയുന്നു. ഇത് ടാട്ടറുകളുടെ കാര്യമാകാൻ സാദ്ധ്യതയുണ്ട്

ടാട്ടർ എന്ന ലേഖനത്തിലേയ്ക്ക് തിരിച്ചുവിട്ടാൽ മതിയാകുമെന്ന് കരുതുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 11:11, 18 ജൂലൈ 2013 (UTC)

ടാട്ടർ എന്ന ലേഖനത്തിലേയ്ക്ക് തിരിച്ചുവിട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:44, 19 ജൂലൈ 2013 (UTC)

Spot Soldering[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് 210.7.74.124 (സംവാദംസംഭാവനകൾ)

(സ്പോട്ട് സോൾഡറിങ്ങ് എന്നൊരു പരിപാടി ഇല്ല എന്ന് തോന്നുന്നു. സ്പോട്ട് വെൽഡിങ്ങ് ഉണ്ട്.. തെറ്റിയതായിരിക്കുമോ?> --ചള്ളിയാൻ ♫ ♫ 04:47, 8 ജനുവരി 2008 (UTC) )

en:Soldering എന്ന താൾ മലയാളത്തിലാക്കേണ്ടതുണ്ട്. അതിൽ സ്പോട്ട് സോൾഡറിംഗിനെപ്പറ്റി പ്രസ്താവനകളൊന്നുമുള്ളതായി കാണുന്നി‌ല്ല. സ്പോട്ട് സോൾഡറിംഗ് സംബന്ധിച്ച് ഗൂഗിളിൽ ധാരാളം വിവരങ്ങൾ കിട്ടാനുണ്ട്. അതുകൊണ്ട് സോൾഡറിംഗിലെ ഒരു വിഭാഗമായോ പ്രത്യേക ലേഖനമായോ ഇത് ആരംഭിക്കാൻ സാധിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 18:55, 14 ജൂലൈ 2013 (UTC)

തൽക്കാലം സോൾഡറിങ്ങ് എന്ന ലേഖനത്തിലേയ്ക്ക് തിരിച്ചുവിട്ടു. ഇതിൽ സ്പോട്ട് സോൾഡറിങ്ങിനെപ്പറ്റി ഒരു വരി കൊടുത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:21, 20 ജൂലൈ 2013 (UTC)

സൂപ്പർബഗ്[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Salini (സംവാദംസംഭാവനകൾ)

en:Antibiotic resistance എന്ന താളിൽ സൂപ്പർബഗിനെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്ന താളുണ്ടാക്കുന്നതാവും നല്ലത്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:51, 14 ജൂലൈ 2013 (UTC)

ആന്റീബയോട്ടിക് റെസിസ്റ്റൻസ് എന്ന ലേഖനമുണ്ടാക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 07:19, 20 ജൂലൈ 2013 (UTC)

en:Elections in India[തിരുത്തുക]

- Relevant to the entire country, good to have it in regional languages WhisperToMe (സംവാദം) 17:13, 9 സെപ്റ്റംബർ 2012 (UTC)

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ എന്ന ലേഖനം തുടങ്ങി. --അജയ് ബാലചന്ദ്രൻ (സംവാദം) 15:12, 22 ജൂലൈ 2013 (UTC)

Arrival and Spread of Islam in Kerala[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 223.235.188.205 (സംവാദംസംഭാവനകൾ)

ഇസ്ലാം ഇൻ കേരള എന്ന ഇംഗ്ലീഷ് വിക്കി താൾ തർജ്ജമ ചെയ്യുകയും അതിൽ ചരിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ചേർത്ത് വിപുലപ്പെടുത്തുകയും ചെയ്താൽ മതി എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:22, 13 ജൂലൈ 2013 (UTC)

ഇസ്ലാം മതം കേരളത്തിൽ എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:49, 22 ജൂലൈ 2013 (UTC)

en:École française d'Extrême-Orient[തിരുത്തുക]

(Operates in Pondicherry, which has Malayalam as a language) WhisperToMe (സംവാദം) 17:51, 20 ഡിസംബർ 2012 (UTC)

ശ്രദ്ധേയതയെപ്പറ്റി എന്താണഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 15:35, 16 ജൂലൈ 2013 (UTC)

ഇതിനെപ്പറ്റിൽ മലയാളം ലേഖനമുണ്ടാക്കുകയാണെങ്കിൽ തലക്കെട്ട് എന്താകും? ഇതിന്റെ ഉച്ചാരണം എന്താണ്? ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് എന്നുമതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:23, 22 ജൂലൈ 2013 (UTC)

ഇകോൾ ഫ്രോസിസ് ഡെ എക്സ്ട്രീം ഓറിയെന്റ് എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:48, 23 ജൂലൈ 2013 (UTC)

system theory[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.206.24.182 (സംവാദംസംഭാവനകൾ)

സിസ്റ്റം തിയറി സംബന്ധിച്ച താൾ ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട്. ഇത് അടിസ്ഥാനമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:28, 13 ജൂലൈ 2013 (UTC)

സിസ്റ്റംസ് തിയറി എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:17, 23 ജൂലൈ 2013 (UTC)

Charcoal[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.196.153.245 (സംവാദംസംഭാവനകൾ)

ചാർക്കോൾ എന്ന ഇംഗ്ലീഷ് താൾ അടിസ്ഥാനമാക്കാവുന്നതാണ്. മലയാളം താളിന് മരക്കരി എന്ന് പേരുകൊടുക്കാമോ (മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കത്തിയാലും ചാർക്കോൾ ഉണ്ടാകുമെന്ന് ഇംഗ്ലീഷ് വിക്കിയിൽ പറയുന്നു)? എന്ത് പേരാണ് കൊടുക്കാവുന്നത്? --അജയ് ബാലചന്ദ്രൻ (സംവാദം) 07:04, 13 ജൂലൈ 2013 (UTC)

കരി എന്ന ലേഖനം ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:06, 23 ജൂലൈ 2013 (UTC)

idealism Vs realism[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.206.24.182 (സംവാദംസംഭാവനകൾ)

തത്ത്വചിന്താപരമായ യാഥാർത്ഥ്യവാദം എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:36, 23 ജൂലൈ 2013 (UTC)

ഭ്രംശനം[തിരുത്തുക]

Akbarali 00:58, 23 ജൂലൈ 2013 (UTC)

തത്തുല്യമായ ഇംഗ്ലീഷ് വിക്കിപീഡിയ താൾ ഏതാണ്? --അജയ് ബാലചന്ദ്രൻ (സംവാദം) 05:23, 23 ജൂലൈ 2013 (UTC)

അക്ബറലി തന്നെ ലേഖനം ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:14, 25 ജൂലൈ 2013 (UTC)

നഗാരം[തിരുത്തുക]

മുസ്്‌ലിം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം മുഴക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണം 117.204.99.28 11:33, 25 ജൂലൈ 2013 (UTC)

റിസോഴ്സ് ബേസ്ഡ് എക്കണോമി[തിരുത്തുക]

'വിഭവ അധിഷ്ടിത സാമ്പത്തിക നയം' എന്ന പേരു യോജിക്കുമെന്ന് കരുതുന്നു.

 1. (http://thevenusproject.com/en/the-venus-project/resource-based-economy)
 2. (http://blog.thezeitgeistmovement.com/category/tags/resource-based-economy)

--Bharath chand (സംവാദം) 15:57, 22 ജൂലൈ 2013 (UTC)

en:Resource-based economy--അജയ് ബാലചന്ദ്രൻ (സംവാദം) 16:10, 27 ജൂലൈ 2013 (UTC)

വിഭവാധിഷ്ടിത സാമ്പത്തിക വ്യവസ്ഥ എന്ന ലേഖനം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:00, 27 ജൂലൈ 2013 (UTC)

ബിരുദം[തിരുത്തുക]

Vanischenu (സംവാദം|സംഭാവനകൾ) 15:25, 11 ജൂലൈ 2013 (UTC)

അക്കാദമിക ഡിഗ്രികളെപ്പറ്റിയുള്ള ഈ ലേഖനം മാതിരിയൊരെണ്ണം മതിയാകുമെന്ന് കരുതുന്നു. ഇതിൽ ബിരുദം ബിരുദാനന്തരബിരുദം ഡിപ്ലോമ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:27, 12 ജൂലൈ 2013 (UTC)

ഉം, അത് മതിയാകുമായിരിക്കും. ബാച്ചിലേഴ്സ് ഡിഗ്രി എന്ന മറ്റൊരു താൾ ഉണ്ട്.Vanischenu (സംവാദം|സംഭാവനകൾ) 15:52, 12 ജൂലൈ 2013 (UTC)

അക്കാദമിക ഡിഗ്രികൾ എന്ന ഒരു സ്റ്റബ് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:10, 29 ജൂലൈ 2013 (UTC)

UAPA[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.211.18.28 (സംവാദംസംഭാവനകൾ)

അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റിനെപ്പറ്റി ഒരു ഇംഗ്ലീഷ് താളുണ്ട്. അത് അടിസ്ഥാനമാക്കാവുന്നതാണ്. അതുതന്നെയാണോ ഉദ്ദേശിച്ചത്? --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 13 ജൂലൈ 2013 (UTC)

അൺലോഫുൾ ആക്റ്റിവിറ്റീസ് പ്രിവെൻഷൻ ആക്റ്റ്, 1967 എന്ന ലേഖനം നിർമിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:30, 29 ജൂലൈ 2013 (UTC)

ulcer[തിരുത്തുക]

ഇത് ആരെങ്കിലും ചേർക്കുമല്ലോ?--Vinayaraj (സംവാദം) 11:02, 21 ജൂലൈ 2013 (UTC)

en:Ulcer എന്നത് ഒരു വിവക്ഷാ താൾ പോലത്തെ താളാണ്. ഒരുപാടു തരം അൾസറുകളിലേയ്ക്കുള്ള ലിങ്കുകൾ. അത്തരമൊരു താൾ തൽക്കാലം ഉണ്ടാക്കാം. ലിങ്കുകൾ ഭാവിയിൽ സൃഷ്ടിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:51, 29 ജൂലൈ 2013 (UTC)

അൾസർ എന്ന ലേഖനമാരംഭിച്ചു. ഇനി ഇതിലെ പ്രധാന ലിങ്കുകൾ ശരിയാക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 10:02, 29 ജൂലൈ 2013 (UTC)

എഡ്വേർഡ് അബേ[തിരുത്തുക]

http://en.wikipedia.org/wiki/Edward_Abbey — ഈ തിരുത്തൽ നടത്തിയത് 117.204.114.123 (സംവാദംസംഭാവനകൾ)

എഡ്വേർഡ് അബേ എന്ന സ്റ്റബ് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:08, 30 ജൂലൈ 2013 (UTC)

പന്തല്ലൂർ [തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Akbarali (സംവാദംസംഭാവനകൾ)

അതെ,പന്തല്ലൂർമല എന്ന താളുമായി ഇതിന് ബന്ധമുണ്ട്.സ്‌കൂൾ കുട്ടികൾക്ക് പ്രൊജക്ട് കൊടുത്ത് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നു --അക്ബറലി (സംവാദം) Akbarali

 • ഏറനാട് താലൂക്കിലെ പന്തല്ലൂർ എന്ന വില്ലേജിനെ (പ്രദേശത്തെപ്പറ്റി) യാണ് കുട്ടികൾ ടൈപ്പിംഗ് തുടങ്ങിയത്.പക്ഷെ വയനാട് ജില്ലയിലും സമാനമായ പേരിൽ ഒരു വില്ലേജില്ലേ....അപ്പോൾ ഇനി എന്ത് ചെയ്യും?--അക്ബറലി (സംവാദം)Akbarali 15:28, 29 ജൂലൈ 2013 (UTC)
രണ്ട് പേരിലും ലേഖനം വന്നാൽ ആദ്യം എഴുതുന്ന ലേഖനം പന്തല്ലൂർ എന്നും രണ്ടാമതു വരുന്ന ലേഖനം ഒന്നുകിൽ പന്തല്ലൂർ, ഏറനാട് അല്ലെങ്കിൽ പന്തല്ലൂർ, വയനാട് എന്ന് പേരുകൊടുക്കാം. രണ്ടിൽ കൂടുതൽ പന്തല്ലൂരുകളെപ്പറ്റി താളുകളുണ്ടെങ്കിൽ വിവക്ഷാ താളും സൃഷ്ടിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 12:43, 30 ജൂലൈ 2013 (UTC)

the shadow lines[തിരുത്തുക]

novel by amitav gosh in malayalam— ഈ തിരുത്തൽ നടത്തിയത് Sithara amina (സംവാദംസംഭാവനകൾ)

ഇതാണ് ഇംഗ്ലീഷ് താൾ. ഗ്രന്ഥത്തിന്റെ മലയാളം തർജ്ജമയെപ്പറ്റി താൾ ഉണ്ടാക്കുക എന്നതാണ് ആവശ്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:07, 13 ജൂലൈ 2013 (UTC)

സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകമായതുകൊണ്ടും ([3]) മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുകൊണ്ടും ശ്രദ്ധേയതയുണ്ട് എന്നതിൽ സംശയമില്ല (വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ) --അജയ് ബാലചന്ദ്രൻ (സംവാദം) 15:34, 16 ജൂലൈ 2013 (UTC)

ദ് ഷാഡോ ലൈൻസ് എന്ന ലേഖനത്തിന്റെ സ്റ്റബ് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:04, 30 ജൂലൈ 2013 (UTC)

വെള്ളാരങ്കല്ല്[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Ashok.tcr (സംവാദംസംഭാവനകൾ)

വ്യക്തമായില്ല. എന്തായിരിക്കും ഉദ്ദേശിച്ചത്? --അജയ് ബാലചന്ദ്രൻ (സംവാദം) 08:47, 13 ജൂലൈ 2013 (UTC)

വെള്ളാരംകല്ല് ഒരു തരം കല്ലാണ്. വെള്ള നിറം. ഉളി മൂർച്ചകൂട്ടാൻ പൊടിച്ചുപയോഗിക്കും--117.218.66.74 10:26, 13 ജൂലൈ 2013 (UTC)

വെള്ളാരങ്കല്ല് ക്വാർട്ട്സ് ആണെന്ന് ഈ സ്രോതസ്സിൽ പറയുന്നു. en:Quartz എന്ന ഇംഗ്ലീഷ് വിക്കി താൾ മലയാളമാക്കിയാൽ മതിയാകും എന്ന് തോന്നുന്നു. മിനുസമായ ഉരുണ്ട ക്വാർട്ട്സാണ് വെള്ളാരംകല്ല് എന്ന ഒരു പ്രസ്താവനയും ചേർത്താൽ മതിയാകും എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 19:30, 14 ജൂലൈ 2013 (UTC)

അതോ en:Pebble എന്ന താൾ തർജ്ജമ ചെയ്ത് ചേർത്ത് അതിൽ വെള്ളാരങ്കല്ലിനെപ്പറ്റി ഒരു പ്രസ്താവന ചേർത്താൽ മതിയാകുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 19:33, 14 ജൂലൈ 2013 (UTC)

അഗേറ്റ് എന്ന ലേഖനത്തിൽ കാണുന്ന കല്ല് വെള്ളാരങ്കല്ല് തന്നെ എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:20, 31 ജൂലൈ 2013 (UTC)

ക്വാർട്ട്സ് എന്ന ലേഖനം ഒരു സ്റ്റബായി ആരംഭിച്ചിട്ടുണ്ട്. ക്വാർട്ട്സാണ് വെള്ളാരങ്കല്ല് എന്ന അവലംബം അതിൽ കൊടുത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:47, 31 ജൂലൈ 2013 (UTC)

കല്ലുവാതുക്കൽ മദ്യദുരന്തം[തിരുത്തുക]

മണിച്ചൻ എന്ന ലേഖനത്തിൽ ഇതെപ്പറ്റിയുള്ള ചില അടിസ്ഥാനവിവരങ്ങളുണ്ട്. കൂടുതൽ വിവരങ്ങളുള്ള ഒരു ലേഖന‌ത്തിന്റെ ആവശ്യമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:14, 2 ഓഗസ്റ്റ് 2013 (UTC)

ലേഖനം സൃഷ്ടിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 6 ഓഗസ്റ്റ് 2013 (UTC)

en:INS Vikrant (2013)[തിരുത്തുക]

ഐ.എൻ.എസ്. വിക്രാന്ത് എന്ന ലേഖനം പുതിയ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:48, 17 ഓഗസ്റ്റ് 2013 (UTC)

en:Giza Necropolis[തിരുത്തുക]

എല്ലാ ഭാഷയിലും വേണ്ട ലേഖനങ്ങളുടെ പട്ടികയിൽ പുതുതായി ചേർക്കപ്പെട്ട ലേഖനമാണ്. മലയാളത്തിൽ അത്യാവശ്യമുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 6 ഓഗസ്റ്റ് 2013 (UTC)

ഗിസ നെക്രൊപൊളിസ് എന്ന നിലവിലുള്ള ലേഖനവുമായി ലിങ്ക് ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:44, 12 ഓഗസ്റ്റ് 2013 (UTC)

ഗിസയിലെ പിരമിഡുകൾ[തിരുത്തുക]

വിക്കിഡേറ്റ കണ്ണി. ഇത് അവശ്യലേഖനങ്ങളുടെ പട്ടികയിൽ പെട്ട ഒന്നാണ്. ഇംഗ്ലീഷിൽ തത്തുല്യമായ ലേഖനമില്ല എന്നതും ഒരു പ്രശ്നമാണ്. നമുക്ക് നിലവിലുള്ള ഗിസ നെക്രോപോളിസിനെ കുറിച്ചുള്ളതാണ്. അതും ഒരു അവശ്യ ലേഖനമാണ്. അതിനാൽ വിക്കിഡേറ്റ കണ്ണി മാറ്റിക്കൊടുക്കുന്നത് ഒരു പരിഹാരമല്ല. ഗിസ പിരമിഡ് എന്ന ലേഖനം ഈ പിരമിഡുകളിൽ ഒന്നിനെപ്പറ്റിയുള്ളതാണ്. അതിനെപ്പറ്റി മാത്രമുള്ള ലേഖനമല്ല വേണ്ടത്. ഗിസ നെക്രോപോളിസിലെ പിരമിഡുകളല്ലാത്ത നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താതെ പിരമിഡുകളെപ്പറ്റി മാത്രം വിവരങ്ങൾ ചേർത്തുള്ള ഒരു ലേഖനമാണ് ആവശ്യം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:18, 5 സെപ്റ്റംബർ 2013 (UTC)

ഗിസയിലെ പിരമിഡുകൾ എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:23, 8 സെപ്റ്റംബർ 2013 (UTC)

Conspiracy theory[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം en:Conspiracy theory. --മനോജ്‌ .കെ (സംവാദം) 18:28, 30 ഓഗസ്റ്റ് 2013 (UTC)

കോൺസ്പിറസി തിയറി എന്ന സ്റ്റബ് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:07, 28 സെപ്റ്റംബർ 2013 (UTC)

en:Kochu Preman[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.204.96.252 (സംവാദംസംഭാവനകൾ)

കൊച്ചു പ്രേമൻ എന്ന ലേഖനം ഇംഗ്ലീഷിന്റെ ഭാഗികമായ തർജ്ജമയായി ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:23, 28 സെപ്റ്റംബർ 2013 (UTC)

en:Bijukuttan[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.204.96.252 (സംവാദംസംഭാവനകൾ)

ബിജുക്കുട്ടൻ എന്ന ലേഖനം ഇംഗ്ലീഷിൽ നിന്ന് ഭാഗികമായി തർജ്ജമ ചെയ്ത് ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:32, 28 സെപ്റ്റംബർ 2013 (UTC)

en:Neena_Kurup[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.221.155.49 (സംവാദംസംഭാവനകൾ)

നീന കുറുപ്പ് എന്ന ലേഖനം ഇംഗ്ലീഷ് താളിന്റെ ഭാഗികമായ തർജ്ജമായി സൃഷ്ടിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:42, 28 സെപ്റ്റംബർ 2013 (UTC)

en:Jose (Malayalam film actor)[തിരുത്തുക]

--കാർത്തുമ്പി (സംവാദം) 10:31, 11 സെപ്റ്റംബർ 2013 (UTC)

ജോസ് എന്ന ലേഖനം ഇംഗ്ലീഷ് ലേഖനത്തിന്റെ ഭാഗിക തർജ്ജമയായി ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:53, 28 സെപ്റ്റംബർ 2013 (UTC)

പെരുച്ചാഴി[തിരുത്തുക]

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:14, 29 ഓഗസ്റ്റ് 2013 (UTC)

ഇംഗ്ലീഷെന്താ ?--മനോജ്‌ .കെ (സംവാദം) 18:29, 30 ഓഗസ്റ്റ് 2013 (UTC)

en:Greater bandicoot rat പെരുച്ചാഴി http://indiabiodiversity.org/species/show/238536 - Irvin Calicut....ഇർവിനോട് പറയു 09:03, 8 സെപ്റ്റംബർ 2013 (UTC)

എലി#മറ്റെലികൾ എന്നതിൽ Bandicota bengalensis ആണ് പെരുച്ചാഴി/പന്നിയെലി എന്ന് അവലംബമില്ലാ‌തെ പറയുന്നുണ്ട്. മറ്റു പല വിക്കി താളുകളിലും പെരുച്ചാഴിയും പന്നിയെലിയും രണ്ടാണ് എന്ന മട്ടിൽ എഴുതിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:10, 8 സെപ്റ്റംബർ 2013 (UTC)

തുരപ്പനെലി എന്ന പേരിൽ Bandicota bengalensis-യെപ്പറ്റിയുള്ള ലേഖനം നിലവിലുണ്ട്. പന്നിയെലി വേറൊന്നാണെന്ന് ലേഖനത്തിൽ കാണുന്നു. അതിനെപ്പറ്റി ലേഖനമില്ല. പെരുച്ചാഴി ഇതിൽ ഏതിനോടെങ്കിലും ഒരു തിരിച്ചുവിടലാക്കിയാൽ മതിയാകും എന്ന് തോന്നുന്നു. ഏതാണ് ശരിയായ പെരുച്ചാഴി? --അജയ് ബാലചന്ദ്രൻ (സംവാദം) 15:01, 8 സെപ്റ്റംബർ 2013 (UTC)

ഞാൻ മനസിലാക്കിയതിൽ നിന്നും
 • Greater bandicoot rat = പെരുച്ചാഴി ..... വലിയ ഇനം ആണ് ഇവ
 • Lesser Bandicoot Rat = തുരപ്പനെലി .... ചെറിയ ഇനം ആണ് ഇവ

അഭിപ്രായങ്ങൾ വരട്ടെ - Irvin Calicut....ഇർവിനോട് പറയു 12:48, 9 സെപ്റ്റംബർ 2013 (UTC)

കൂടുതൽ അഭിപ്രായങ്ങൾ വരാത്തതുകൊണ്ട് പെരുച്ചാഴി എന്ന ലേഖനം ആരംഭിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:08, 28 സെപ്റ്റംബർ 2013 (UTC)

കുണ്ടറ ജോണി[തിരുത്തുക]

--117.204.96.252 08:26, 20 ഓഗസ്റ്റ് 2013 (UTC)

ഇംഗ്ലീഷ് ലേഖനത്തിന്റെ ഭാഗിക തർജ്ജമയായി ഒരു ലേഖനം ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:19, 28 സെപ്റ്റംബർ 2013 (UTC)

കൃത്രിമ ഹൃദയം[തിരുത്തുക]

ലോകത്ത് ആദ്യമായി അഞ്ചുവർഷം കൂടി ആയുസ്സ് നീട്ടിനൽകാൻ ശേഷിയുള്ള കൃത്രിമഹൃദയം മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ശസ്ത്രക്രിയ പാരിസിലെ ജോർജസ് പോംപിഡു ആശുപത്രിയിൽ 16 അംഗ ഡോക്ടർമാർ 75-കാരനിൽ കൃത്രിമഹൃദയം വിജയകരമായി തുന്നിച്ചേർത്തു. ഫ്രാൻസിലെ ബയോ മെഡിക്കൽ സ്ഥാപനമായ കാർമാറ്റാണ് ലിഥിയം അയേൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൃത്രിമ ഹൃദയം രൂപകൽപ്പന ചെയ്തത്.കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാൻ രണ്ടര കോടിയോളം രൂപ ചെലവ് വരും.900 ഗ്രാം ഭാരമുള്ളതാണ്.

ബിറ്റ്കോയിൻ[തിരുത്തുക]

en:Bitcoin

Yes check.svg ബിറ്റ്കോയിൻ കാണുക --അൽഫാസ് ( ) 15:44, 27 ഡിസംബർ 2013 (UTC)

— ഈ തിരുത്തൽ നടത്തിയത് WhisperToMe (സംവാദംസംഭാവനകൾ)

നീക്കം ചെയ്ത അപേക്ഷകൾ[തിരുത്തുക]

ശ്രീ നാരായണ ഗുരുകുലം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് 117.196.164.205 (സംവാദംസംഭാവനകൾ)

ഇതിന് ശ്രദ്ധേയതയുണ്ടാകുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:04, 12 ജൂലൈ 2013 (UTC)

ഒരു എഞ്ചിനീയറിംഗ് കോളേജ് എന്നതിലുപരി മറ്റു ശ്രദ്ധേയത കാണുന്നില്ല , ഈ അപേക്ഷ നീക്കം ചെയ്യാവുന്നതാണ്— ഈ തിരുത്തൽ നടത്തിയത് Weeje (സംവാദംസംഭാവനകൾ)

ചന്തുപ്രസാദ്.ബി[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് ChanduPrasad (സംവാദംസംഭാവനകൾ)

ഈ പേരുള്ള പ്രശസ്തനായ (ശ്രദ്ധേയതയുള്ള) ഒരാളെക്കുറിച്ചും അറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 13 ജൂലൈ 2013 (UTC)

ഉപയോക്താവ്:ChanduPrasad സ്വന്തം പേരിൽ ഒരു ലേഖനം ആവശ്യപ്പെട്ടതാണ്. ഇദ്ദേഹം സ്വന്തം വിവരങ്ങൾ ലേഖനമാക്കുകയും അത് നീക്കം ചെയ്യുകയും ചെയ്യപ്പെട്ടതായി സംവാദത്തിൽ നിന്ന് മനസ്സിലാകുന്നു. ഈ ലേഖനത്തിനുള്ള അപേക്ഷ നീക്കം ചെയ്യേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:02, 16 ജൂലൈ 2013 (UTC)

ഇവിടെ ലേഖനത്തിനുള്ള അപേക്ഷ നീക്കം ചെയ്യുന്നതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:46, 16 ജൂലൈ 2013 (UTC)

ആർ.സി. ബോസ്‌ - മജീഷ്യൻ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Magicbose (സംവാദംസംഭാവനകൾ)

ഇതാണ് ഇദ്ദേഹത്തിന്റെ വെബ് സൈറ്റ്. ഇദ്ദേഹത്തെപ്പറ്റി കാര്യമായ പ്രസ്താവനയുള്ള സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളൊന്നും ല‌ഭിച്ചില്ല. ഇതും ഇതും ഇദ്ദേഹത്തെപ്പറ്റി ഒറ്റവരി പ്രസ്താവനയുള്ള ലേഖനങ്ങളാണ്. വിക്കിപീഡിയയിൽ ചേർക്കാൻ പറ്റിയ ശ്രദ്ധേയതയുള്ളതായി തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 19:05, 14 ജൂലൈ 2013 (UTC)

തന്നെപ്പറ്റിത്തന്നെ സ്വയം ആവശ്യപ്പെട്ട ലേഖനമാണെന്ന് തോന്നുന്നു. ഇത് കാണുക. --അജയ് ബാലചന്ദ്രൻ (സംവാദം) 13:34, 16 ജൂലൈ 2013 (UTC) ഉപയോക്താവ്:Magicbose എന്ന ഉപയോക്തൃതാൾ നിലവിലുണ്ട്. ഈ ലേഖനത്തിനുള്ള അപേക്ഷ നീക്കം ചെയ്യാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:36, 16 ജൂലൈ 2013 (UTC) ഇദ്ദേഹം തന്നെ മജീഷ്യൻ ആർ.സി. ബോസ് എന്ന ലേഖനം തുടങ്ങുകയും അത് നീക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതു സംബന്ധിച്ച സംവാദം ശ്രദ്ധിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 13:38, 16 ജൂലൈ 2013 (UTC)

ഇവിടെ ഈ അപേക്ഷ നീക്കം ചെയ്യുന്നതു സംബന്ധിച്ച വിവരം അറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:42, 16 ജൂലൈ 2013 (UTC)

കള്ളിക്കൽ ഗംഗാധരൻ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Kgkallikkal (സംവാദംസംഭാവനകൾ)

(ഇതാരാണെന്ന് വല്ല ധാരണയുമുണ്ടോ?)--അജയ് ബാലചന്ദ്രൻ (സംവാദം) 11:30, 14 മേയ് 2013 (UTC)

ഉപയോക്താവ്:Kgkallikkal ആണ് ഈ ലേഖനം ആവശ്യപ്പെട്ടത്. പേരിന്റെ സാമ്യതയിൽ നിന്ന് ഇദ്ദേഹ‌ത്തെപ്പറ്റിത്തന്നെയോ അടുത്ത ബന്ധുക്കളിലാരെയെങ്കിലുമോ സംബന്ധിച്ചാണ് ഈ ലേഖനം ആവശ്യപ്പെട്ടതെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:42, 16 ജൂലൈ 2013 (UTC)

ലേഖനാപേക്ഷ നീക്കം ചെയ്യുന്നതുസംബന്ധിച്ച് ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:00, 16 ജൂലൈ 2013 (UTC)

എം.സി.സി. അബ്ദുല്ല മൗലവി[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഈ വ്യക്തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:12, 16 ജൂലൈ 2013 (UTC)

അപേക്ഷ നൽകിയ ഉപയോക്താവിനെ ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:21, 16 ജൂലൈ 2013 (UTC)

എം.സി.സി. അബ്ദുറഹ്മാൻ മൗലവി[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഈ വ്യക്തിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:12, 16 ജൂലൈ 2013 (UTC)

അപേക്ഷ നൽകിയ ഉപയോക്താവിനെ ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:21, 16 ജൂലൈ 2013 (UTC)

ഡോ. സകരിയ്യ സ്വലാഹി[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഒരു ഇസ്ലാമിക പണ്ഠിതനും പ്രഭാഷകനുമാണെന്നാണ് മനസ്സിലാക്കുന്നത്. ശ്രദ്ധേയത തെളിയിക്കത്തക്ക സ്രോതസ്സുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 13:32, 27 മേയ് 2013 (UTC)

നോട്ടബിലിറ്റി പ്രശ്നം മുൻപേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:21, 16 ജൂലൈ 2013 (UTC)

അപേക്ഷ നൽകിയ ഉപയോക്താവിനെ ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:22, 16 ജൂലൈ 2013 (UTC)

മുജാഹിദ് ബാലുശേരി[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ശ്രദ്ധേയത വ്യക്തമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 20:01, 14 ജൂലൈ 2013 (UTC)

നോട്ടബിലിറ്റി പ്രശ്നം മുൻപേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:21, 16 ജൂലൈ 2013 (UTC)

മായിം കുട്ടി മേത്തർ[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഇതിൽ കാണുന്ന പ്രഭാഷകനാണ് അഡ്വക്കേറ്റ് മായിൻ (മായൻ) കുട്ടി മേത്തർ എന്ന് തോന്നുന്നു. ഇദ്ദേഹത്തിന് വിക്കിപീഡിയയിൽ ഉൾപ്പെടുത്താനുള്ള ശ്രദ്ധേയതയുണ്ട് എന്ന് കരുതുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:44, 15 ജൂലൈ 2013 (UTC)

നോട്ടബിലിറ്റി പ്രശ്നം മുൻപേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:21, 16 ജൂലൈ 2013 (UTC)

അപേക്ഷ നൽകിയ ഉപയോക്താവിനെ ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:22, 16 ജൂലൈ 2013 (UTC)

എം.കെ ഹാജി[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഈ ബ്ലോഗിൽ പറയുന്ന വ്യക്തിയെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ശ്രദ്ധേയത വ്യക്തമല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 20:02, 14 ജൂലൈ 2013 (UTC)

അപേക്ഷ നൽകിയ ഉപയോക്താവിനെ ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:22, 16 ജൂലൈ 2013 (UTC)

അബ്ദുല്ല കൊലജ്ജ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Sadik Khalid (സംവാദംസംഭാവനകൾ)

(ഇതാരാണെന്ന് വല്ല ധാരണയുമുണ്ടോ?)--അജയ് ബാലചന്ദ്രൻ (സംവാദം) 11:30, 14 മേയ് 2013 (UTC)

ഇവിടെ ശ്രദ്ധേയതാപ്രശ്നം അറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:08, 16 ജൂലൈ 2013 (UTC)

വി കൊട്ടൻ വൈദ്യർ[തിരുത്തുക]

— ഈ തിരുത്തൽ നടത്തിയത് Sadik Khalid (സംവാദംസംഭാവനകൾ)

പ്രശസ്ത വിഷ ചികിൽസകൻ

(തിരഞ്ഞുനോക്കിയെങ്കിലും ഇദ്ദേഹത്തെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല)--അജയ് ബാലചന്ദ്രൻ (സംവാദം) 11:30, 14 മേയ് 2013 (UTC)

ഇവിടെ ശ്രദ്ധേയതാപ്രശ്നം അറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:07, 16 ജൂലൈ 2013 (UTC)


വോഡ ഫോൺ തക്ധിമതോം[തിരുത്തുക]

ആവശ്യപ്പെട്ടത് — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ലേഖനം ആരംഭിച്ചിരുന്നെങ്കിലും ശ്രദ്ധേയതയില്ല എന്ന കാരണത്താൽ നീക്കം ചെയ്തിരുന്നു. "ശ്രദ്ധേയത വ്യക്തമാക്കുന്ന യാതൊന്നുമില്ല" എന്ന നിരീക്ഷണമായിരുന്നു മായ്ക്കാനുള്ള ചർച്ചയിൽ വന്നത്. "വോഡഫോൺ സ്പോൺസർ ചെയ്ത ഒരു ഡാൻസ് റിയാലിറ്റി ഷോ" എന്ന ഒറ്റവരിയേ ലേഖനത്തിൽ ഉണ്ടായിരുന്നുള്ളൂ.

ഇനി ലേഖനം ആരംഭിക്കുന്നുവെങ്കിൽ പരിപാടിയെപ്പറ്റി കാര്യമായ പ്രസ്താവനയുള്ള രണ്ട് സ്വതന്ത്ര ദ്വിതീയ അവലംബങ്ങളെങ്കിലും ഉള്ളതും സാമാന്യം വലിപ്പമുള്ളതുമായിരിക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:59, 14 ജൂലൈ 2013 (UTC)

അപേക്ഷ നൽകിയ ഉപയോക്താവിനെ ഇവിടെ വിവരമറിയിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:21, 16 ജൂലൈ 2013 (UTC)

വോഡഫോൺ തകധിമി എന്നല്ലേ ഇതിന്റെ പേര്? തിരഞ്ഞുനോക്കിയിട്ട് കാര്യമായ പ്രസ്താവനയുള്ള സ്വതന്ത്ര സ്രോതസ്സുകളൊന്നും തന്നെ ലഭിച്ചില്ല. എന്ന ഒരു പ്രസ്താവനയേ ലഭിച്ചുള്ളൂ. ഇതിന്റെ ധാരാളം യൂട്യൂബ് വീഡിയോകൾ ലഭ്യമാണ്. അത് പരിപാടിയെപ്പറ്റിയുള്ള കാര്യമായ പ്രസ്താവനയാകുമോ എന്ന് സംശയമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:16, 29 ജൂലൈ 2013 (UTC)