വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/എറണാകുളം/റിപ്പോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പത്താം വാർഷികാഘോഷത്തിന്റെ മുദ്ര

വിക്കിപീഡിയയുടെ പത്താം പിറന്നാൾ പ്രമാണിച്ച് തിരു-കൊച്ചിയിലെയും മദ്ധ്യകേരളത്തിലെയും വിക്കിമീഡിയരുടെ സംഗമം 2012 ഡിസംബർ 23 ന് എറണാകുളത്ത് കലൂരുള്ള റിന്യൂവൽ സെന്ററിൽ വച്ച് നടന്നു.

പിറന്നാൾദിന പരിപാടികൾ[തിരുത്തുക]

ആസൂത്രണം[തിരുത്തുക]

ചങ്ങമ്പുഴ പാർക്കിൽ എറണാകുളത്തും സമീപജില്ലകളിലുമുള്ള വിക്കിപ്പീഡിയർ ഒത്തുചേർന്ന് ഇതുസംബന്ധിച്ച ആലോചനായോഗം നടത്തുകയുണ്ടായി. ഒരു സംഘാടകസമിതി രൂപീകരിക്കുകയും ചെയ്തു.

പ്രചാരണപരിപാടികൾ നടത്തുകയും പരിപാടിക്കാവിശ്യമായ സാങ്കേതിക സാമഗ്രികൾ സംഘടിപ്പിക്കുകയും ചെയ്തതിനൊപ്പം ബാനർ, ഫ്ലാപ്പുകൾ എന്നിവ സമാഹരിച്ചു.

മാദ്ധ്യമങ്ങളിൽ പരിപാടി മുൻകൂട്ടി റിപ്പോർട്ട് ചെയ്യാനും അതിലൂടെ പരമാവധി പ്രചാരണം ലഭിക്കാനും വേണ്ട നടപടികളെടുത്തു.

ആഘോഷദിവസം[തിരുത്തുക]

കാര്യപരിപാടികൾ[തിരുത്തുക]

2012 ഡിംസബർ 23, ഞായർ
  വിഷയം അവതാരകർ കുറിപ്പ്
പകൽ
09:30 – 10:00
രജിസ്ട്രേഷൻ. ഇതോടൊപ്പം വിക്കി കൈപ്പുസ്തകവും ഫ്ലാപ്പുകളും വിതരണം ചെയ്യപ്പെട്ടു.
10:00 മുതൽ 10.45 വരെ പിറന്നാൾ ആഘോഷം
ഉദ്ഘാടനം:മുതിർന്ന വിക്കിപ്പീഡിയനായ
ജി. ബാലചന്ദ്രൻ
ആശംസകൾ: പ്രകാശ് ബാരെയും എ. സഹദേവനും.
അദ്ധ്യക്ഷൻ: ആദർശ്.
സ്വാഗതപ്രസംഗം: ശിവഹരി നന്ദകുമാർ
കൃതജ്ഞത: അജയ് ബാലചന്ദ്രൻ
പ്രകാശ് ബാരെ മലയാള സാംസ്കാരികരംഗം നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും പൈറസിയെപ്പറ്റിയും മറ്റും സംസാരിച്ചു. വിക്കിപ്പീഡിയയ്ക്ക് തന്നാലാവും വിധം സഹായങ്ങൾ നൽകാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എ. സഹദേവൻ ആശംസകളർപ്പിച്ചതിനൊപ്പം താൻ വിക്കി മീഡിയ ഫൗണ്ടേഷന് സ്ഥിരമായി കോൺട്രിബ്യൂഷനുകൾ നൽകുന്നയാളാണെന്ന കാര്യം വെളിപ്പെടുത്തുകയും ചെയ്തു
11.05 മുതൽ 11.15 വരെ വിക്കിപീഡിയ - വിഹഗവീക്ഷണം വിക്കിപീഡിയയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ആമുഖം ഈ അവതരണത്തിലൂടെ നൽകപ്പെട്ടു. വിവിധ വിക്കി പദ്ധതിക‌ളെപ്പറ്റിയുള്ള ആമുഖവും ഈ അവതരണത്തിലൂടെ നൽകപ്പെട്ടു.
11.15 – 11.30 ചായ
11.30 മുതൽ 12.00 വരെ വിക്കിപീഡിയ - തൽസ്ഥിതി അവലോകനം കണ്ണൻ ഷൺമുഖം മലയാളം വിക്കിപീഡിയയുടെയും, ഗ്രന്ഥശാല, ചൊല്ലുകൾ, വിക്ഷണറി തുടങ്ങിയ സംരംഭങ്ങളുടെയും ഇതുവരെയുള്ള നേട്ടങ്ങളും ഇപ്പോഴുള്ള സ്ഥിതിയും വിശദമാക്കുന്ന അവതരണം.
12.00 മുതൽ 12.30 വരെ പൊതുചർച്ച പങ്കാളികൾ സ്വയം പരിചയപ്പെടുത്തലും വിക്കിപ്പീഡിയയെക്കുറിച്ചുള്ള തങ്ങളുടെ ധാരണ വെളിപ്പെടുത്തലും നടന്നു. അഡ്വക്കേറ്റ് സുജിത്ത്, വിശ്വപ്രഭ, ശിവഹരി നന്ദകുമാർ എന്നിവർ പരിചയപ്പെടുത്തലിൽ പ്രോത്സാഹനത്തോടെയുള്ള ഇടപെടലുകൾ നടത്തി.
12.30 – 01.30 ഉച്ചഭക്ഷണം
01.30 മുതൽ 02.45 വരെ സെമിനാർ /സിമ്പോസിയം
വിക്കിപീഡിയയും മലയാളം കമ്പ്യൂട്ടിംഗും
മോഡറേറ്റർ: വി.കെ ആദർശ്
വിഷയാവതരണം: വിശ്വപ്രഭ, കെ.വി. അനിൽകുമാർ
വിക്കിപീഡിയയുടെ വികാസത്തിലും തിരിച്ചും മലയാളം കമ്പ്യൂട്ടിംഗ് രംഗം വഹിച്ച പങ്കും ഈ രംഗത്തെവെല്ലുവിളികളും വിശകലനം ചെയ്യൽ -
02.45 മുതൽ 03.00 വരെ കേക്കുമുറിക്കൽ കെ. വേണു ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്കുമുറിച്ചതിനൊപ്പം ഇദ്ദേഹം വിക്കിപ്പീഡിയയിൽ അംഗത്വമെടുക്കുകയും പ്രപഞ്ചവും മനുഷ്യനും എന്ന തന്റെ കൃതി വിക്കി ഗ്രന്ഥശാലയിലേയ്ക്ക് സ്വതന്ത്രാവകാശത്തോടെ സമ്മാനിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
03.00 മുതൽ 04.00 വരെ വിക്കിപീഡിയ പഠനശിബിരം
ശിവഹരി നന്ദകുമാർ, മനോജ് കെ. മോഹൻ, അഡ്വക്കേറ്റ് സുജിത്ത് എന്നിവർ വിക്കിപ്പീഡിയയിൽ പ്രായോഗികപരിശീലനം നടത്തി മറ്റു വിക്കിപ്പീഡിയർ പങ്കെടുത്തു
04.00 മുതൽ – 04.10 വരെ ചായ
04.10 മുതൽ – 04.40 വരെ വിക്കിഗ്രന്ഥശാലയിൽ
ഇടപ്പള്ളിയുടെ കവിതകൾ ചേർക്കൽ

പങ്കാളികൾ വിക്കി എഡിറ്റിംഗിലെ പ്രായോഗികപരിശീലനവും ആതിഥേയ ജില്ലയ്ക്ക് വിക്കിമീഡിയർ നൽകുന്ന സമ്മാനവും എന്ന നിലയ്ക്കായിരുന്നു ഈ പദ്ധതി നടത്തിയത്. ഗ്രന്ഥത്തിന്റെ പ്രകാശനം ഫ്രീ സോഫ്റ്റ്വെയർ മൂവ്മെന്റ് ഓഫ് ഇൻഡ്യയുടെ പ്രസിഡന്റും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘത്തിന്റെ പ്രവർത്തകനുമായ ജോസഫ് തോമസ് നടത്തി.
04.40 മുതൽ – 05.00 വരെ സമാപനം പ്രഫസർ ജോൺസൺ എ.ജെ. നടത്തിപ്പിൽ സഹകരിച്ചവർക്കും പങ്കെടുത്തവർക്കും നന്ദി പ്രകാശനം. പങ്കെടുത്തവർക്ക് ടി.ഷർട്ടും സ്റ്റിക്കറുകളും വിതരണം ചെയ്യപ്പെട്ടു.

ചിത്രശാല[തിരുത്തുക]

ചിത്രശാല അപൂർണമാണ്. ദയവായി കൂടുതൽ ചിത്രങ്ങൾ ചേർത്ത് വിപുലമാക്കുക. 

പരിപാടികളുടെ വിലയിരുത്തൽ[തിരുത്തുക]

മലയാള സർവ്വകലാശാല വൈസ് ചാൻസലർ വരാമെന്നേറ്റതിനെത്തുടർന്ന് അപ്രകാരം മാദ്ധ്യമങ്ങളെയും മറ്റും വിവരങ്ങൾ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അടിയന്തിരമായ ഔദ്യോഗിക ആവശ്യങ്ങളെത്തുടർന്ന് എത്താൻ സാധിക്കാതിരുന്നത് കാരണം പരിപാടിയിൽ മാറ്റം വരുത്തേണ്ടിവന്നു. ഇതെത്തുടർന്നാണ് ബാബുജിയെ ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. ഈ കാരണത്താൽ പരിപാടികൾ തുടങ്ങുന്നതിലും അൽപ്പം താമസം വന്നു.

ധാരാളം ഹാളുകളും മറ്റനുബന്ധസൗകര്യങ്ങളുമുള്ള സ്ഥലമാണ് റിന്യൂവൽ സെന്റർ. വിക്കിപ്പീഡിയയുടെ പരിപാടി നടന്ന ഹാളിനു താഴെത്തന്നെ സൗകര്യപ്രദമായ രീതിയിൽ ഭക്ഷണസൗകര്യമുണ്ടായിരുന്നു. ചായയും ഉച്ചഭക്ഷണവും നല്ല നിലവാരമുള്ളതായിരുന്നു. ഉച്ചഭഷണശേഷം ഹാളിൽ ഐസ്ക്രീം വിതരണവുമുണ്ടായിരുന്നു.

അനുഭവക്കുറിപ്പുകളും പ്രതികരണങ്ങളൂം[തിരുത്തുക]

പങ്കെടുത്തവരുടെ അനുഭവക്കുറിപ്പുകളും അഭിപ്രായങ്ങളും ഉൾക്കൊള്ളിക്കുക.

വാർത്തകൾ[തിരുത്തുക]

ഇതെപ്പറ്റിയുള്ള പത്രവാർത്തകൾ[തിരുത്തുക]

ദൃശ്യശ്രാവ്യമാദ്ധ്യമങ്ങൾ[തിരുത്തുക]

ബ്ലോഗുകൾ[തിരുത്തുക]

 1. ബാലുവിന്റെ ബ്ലോഗ്
 2. കുറിഞ്ഞി ഓൺലൈൻ

പങ്കെടുത്തവരുടെ ലിസ്റ്റ്[തിരുത്തുക]

 1. ഋഷി കെ. മനോജ് (മലയാള മനോരമ)
 2. സി.ടി അജയകുമാർ (ദേശാഭിമാനി)
 3. ബാലശങ്കർ സി
 4. ബ്രൂസ് തോമസ് (യു.സി. കോളേജിലെ അസിസ്റ്റന്റ് പ്രഫസർ)
 5. ഡോ ധനലക്ഷ്മി (മഹാരാജാസ് കോളേജിൽ മലയാളം പ്രഫസർ ആയിരുന്നു)
 6. മൻസൂർ (മാതൃഭൂമി)
 7. അശോകൻ ഞാറയ്ക്കൽ
 8. സുമിത്ര സത്യൻ (ഡി സി ബുൿസ്)
 9. സുനിൽ പ്രഭാകർ
 10. വിപിൻ പാണപ്പുഴ (റിപ്പോർട്ടർ ടിവി)
 11. ജി. ബാലചന്ദ്രൻ
 12. അജയ് ബാലചന്ദ്രൻ
 13. വി. കെ. ആദർശ്
 14. സീമ ശ്രീലയം
 15. വിശ്വപ്രഭ
 16. ഡിറ്റി
 17. ജോൺസൺ എ. ജെ.
 18. ജോസഫ് തോമസ്
 19. അഡ്വ. ടി. കെ. സുജിത്ത്
 20. കണ്ണൻ ഷണ്മുഖം
 21. ബിനു കെ.ജെ.
 22. ജോബി ജോൺ
 23. പ്രകാശു് ബാരെ
 24. അനിലൻ
 25. പ്രശോഭ്.ജി.ശ്രീധർ
 26. മനോജ്‌ .കെ
 27. നത ഹുസൈൻ
 28. ചിയാമി
 29. സുരേഷ് കുളങ്ങര പാണത്തൂർ
 30. രാജീവ് മണവേലി
 31. സജൽ
 32. അരുൺ വിജയ്
 33. ജെറിൻ
 34. കുമാർ വൈക്കം
 35. അഖിൽ എസ്
 36. കെ വേണു
 37. കൃഷ്ണദാസ്
 38. ശിവഹരി നന്ദകുമാർ
 39. സുഹൈറലി
 40. രഞ്ജിത്ത് സിജി
 41. ഹിരൺ വേണുഗോപാൽ
 42. പി രാജൻ
 43. ഷാജി പി ആർ
 44. ഇ എം നയിബ്
 45. മണിയപ്പൻ
ലിസ്റ്റ് അപൂർണ്ണമാണ്. പൂർത്തിയാക്കാൻ സഹായിക്കുക