വിക്കിപീഡിയ:ബ്ലാക്ക് ലൈവ്സ് മാറ്റെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപ്പീഡിയയിലെ വർണ്ണ വിവേചനം കുറയ്ക്കാനുള്ള ഒരു തിരുത്തൽ യജ്ഞമാണ് ബ്ലാക്ക് ലൈവ്സ് മാറ്റെർ.വിക്കിപീഡിയ പലപ്പോഴും കറുത്ത നിറമുള്ള ശ്രദ്ധേയരായ ആളുകളെ കുറിച്ചുള്ള താളുകളുടെ അഭാവം,  കറുത്ത വർഗ്ഗക്കാരയവരുടെ ചരിത്രങ്ങളുടെ അഭാവം അതുപോലെ അഫ്രിക്കൻ, ആഫ്രിക്കൻ- അമേരിക്കൻ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം എന്നിവയുടെ പേരിലും വിമർശനത്തിന്  വിധേയമായിട്ടുണ്ട്. ഇത്തരം  വംശീയമായ പക്ഷപാതങ്ങളെ കുറയ്ക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു വിക്കിപീഡിയ പദ്ധതിയാണിത്.ഈ പദ്ധതിയിൽ ആർക്കും തന്നെ നിലവിൽ ശ്രദ്ധേയരായ കറുത്ത വർഗ്ഗത്തിൽപ്പെട്ടയാളുകളെ പറ്റിയും അവരുമായി ബന്ധപ്പെട്ട ചരിത്രങ്ങളെക്കുറിച്ചും ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും പുതിയ ലേഖനങ്ങൾ നിർമ്മിക്കാവുന്നതും നിലവിലുള്ള ലേഖനങ്ങൾ വികസിപ്പിക്കാവുന്നതുമാണ്.