വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)/archive 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എങ്ങനെ സ്വയം സഹായിക്കാം[തിരുത്തുക]

ക്ഷമയുണ്ടെങ്കിൽ എല്ലാം ശരിയാകും എന്ന അഭിപ്രായക്കാരനാണ്. ഒന്നു കൂടിപറഞ്ഞാൽ വീടു നന്നാക്കിയിട്ട് വേണം നാടു നന്നാക്കാൻ ചാടിക്കേറി എല്ലാം ശരിയാക്കാൻ നോക്കരുത്. കുറേയേറേ സഹായം ഇവിടെ തന്നെ ലഭ്യമാണ് ഇതിന് മേലേ പരുന്തു പറന്നാലേ മറ്റുള്ളവർ സഹായിക്കണ്ടൂ. പക്ഷേ എന്നേ പോലുള്ള ചിലർ വായിക്കാൻ മെനക്കെടാറില്ല. അവർക്ക് എന്നും സ്പ്പൂൺ ഫീഡിങ്ങ് വേണ്ടിവരും (സ്വയം പരിഹാസം എനിക്കിഷ്ടമാണ്) ഇക്കാര്യത്തിൽ മറ്റുള്ളവരുടെ അഭിപ്രായം എന്താണ്? --ചള്ളിയാൻ 07:44, 22 നവംബർ 2006 (UTC)[മറുപടി]


കാറ്റഗറി എഡിറ്റിങ്ങുനുള്ള അവകാശം അഡ്‌മിനിസ്‌റ്ററേർക്കു മാത്രമേ ഉള്ളോ?[തിരുത്തുക]

കാറ്റഗറി എഡിറ്റിങ്ങുനുള്ള അവകാശം അഡ്‌മിനിസ്‌റ്ററേർക്കു മാത്രമേ ഉള്ളോ? ഈ കാറ്റഗറി കാണുക. http://ml.wikipedia.org/wiki/Category:%E0%B4%A4%E0%B4%AE%E0%B4%BF%E0%B4%B4%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D

തമിഴ്‌നാട്ടിലെ പട്ടണങ്ങൾ

ഇതിലെ “തമിഴ്‌നാട്ടിലെ“ എന്നുള്ളത് എനിക്ക് "തമിഴ്‌നാട്ടിലെ" ‍‎എന്നാക്കി മാറ്റണം. പക്ഷെ തലക്കെട്ട് പുനർനാമകരണം ചെയ്യാനുള്ള “മാറ്റുക“ എന്ന ടാബ് എനിക്കു കിട്ടുന്നില്ല. അഡ്‌മിനിസ്‌റ്ററേർക്കു മാത്രമേ അതിനു പറ്റൂ എന്നുണ്ടെങ്കിൽ ഇതിലെ അക്ഷരപിശക് തിരുത്തൂ. --Shiju Alex 03:21, 10 ജനുവരി 2007 (UTC)[മറുപടി]

ഷിജു, അതിന് കാറ്റഗറി എഡിറ്റ് ചെയ്ത് മാ‍റ്റേണ്ട ആവശ്യമില്ല. ഏതു ലേഖനത്തിലാണോ തെറ്റായ രീതിയിൽ തമിഴ്‌നാട്ടിലെ എന്നു കാറ്റഗറി കൊടുത്തിരിക്കുന്നത്, ആ താളിൽ പോയി തമിഴ്‌നാട്ടിലെ എന്നാക്കി മാറ്റുക. എന്നിട്ട് ആ തെറ്റായ കാറ്റഗറി പേജിൽ പോയി അവിടെ വേണമെങ്കിൽ ഒരു എ.എഫ്.ഡി. ടാഗ് കൊടുക്കുകയുമാവാം. കൊല്ലങ്കോട് അല്ലേ പ്രശ്നം ഞാൻ മാറ്റിയേക്കാം..--Vssun 05:44, 10 ജനുവരി 2007 (UTC)[മറുപടി]



Pramuq 18:05, 5 മാർച്ച് 2007 (UTC) വികിയിലെ ഏറ്റവും വലിയ ഫയലുകൾ മുതൽ കാണുന്നതെങ്ങനെയാൺ്??[മറുപടി]

ഏറ്റവും ചെറുതു മുതലുള്ള ലിസ്റ്റ് ഇവിടെ കാണാം.--Vssun 19:30, 5 മാർച്ച് 2007 (UTC)[മറുപടി]
വലിയ താളുകളുകളായി പട്ടിക ഇവിടേയും കാണാം--പ്രവീൺ:സംവാദം 06:48, 6 മാർച്ച് 2007 (UTC)[മറുപടി]

ഫലകങ്ങൾ[തിരുത്തുക]

വിക്കിയിലെ എല്ലാ ഫലകങ്ങളും എങ്ങനെ കാണാം.. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.. ഫലകം നിലവിലുണ്ടോ എന്നറിയാതെ ഒരേ ആവശ്യത്തിനുള്ള ഫലകങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്..--Vssun 18:32, 6 മാർച്ച് 2007 (UTC)[മറുപടി]

അങ്ങനെ തപ്പിതപ്പി ഫലകങ്ങളുടെ പട്ടിക ഒപ്പിച്ചെടുത്തു.--Vssun 18:44, 6 മാർച്ച് 2007 (UTC)[മറുപടി]

മീഡിയാ വിക്കി സന്ദേശങ്ങൾ[തിരുത്തുക]

മലയാളം വിക്കിപീഡിയ ഇപ്പോൾ ഏകദേശം മലയാളത്തിലാ‍യെന്നു തോന്നുന്നു. ഇനി ഏതെങ്കിലും മീഡിയാ വിക്കി സന്ദേശങ്ങൾ മലയാളത്തിലാക്കാനുണ്ടോ--പ്രവീൺ:സംവാദം 07:30, 20 മാർച്ച് 2007 (UTC)[മറുപടി]

നിലവിലില്ലാത്ത ഒരു താളിലേക്ക് മറ്റു വിക്കികളിൽ നിന്നും വരുമ്പോൾ ഇംഗ്ലീഷ് സന്ദേശമാണ് വരുന്നത്..--Vssun 06:28, 21 മാർച്ച് 2007 (UTC)[മറുപടി]
idathu vaSaththe nAvigEshan bOksil onninte headingil "toolbox" enna entry kidappundu. Aarkkengilum athinte malayalam pidi undo ?? - ടക്സ്‌ എന്ന പെന്‌ഗ്വിൻ 08:50, 21 മാർച്ച് 2007 (UTC)[മറുപടി]

പണിസഞ്ചി എന്നിടൂ ടക്സേ..--Vssun 10:34, 21 മാർച്ച് 2007 (UTC)[മറുപടി]

Toggle-നു എന്തെങ്കിലും മലയാളമുണ്ടോ? (ഞാനാലോചിച്ചിട്ട് ഒരൊറ്റ വാക്കേ കിട്ടുന്നുള്ളു-കുത്തിത്തിരിപ്പ് ;-) ) --പ്രവീൺ:സംവാദം 06:14, 10 ഏപ്രിൽ 2007 (UTC)[മറുപടി]

തിരിക്കുക/മറിച്ചിടുക/മറിക്കുക/തകിടം മറിക്കുക--Vssun 07:09, 10 ഏപ്രിൽ 2007 (UTC)[മറുപടി]
ആലോലം ആട്ടുക, ഞൊടിച്ചു മാറ്റുക. --ചള്ളിയാൻ 08:23, 10 ഏപ്രിൽ 2007 (UTC)[മറുപടി]

Toggle=കൂറുമാറ്റം--Shiju Alex 08:34, 10 ഏപ്രിൽ 2007 (UTC)[മറുപടി]

ബോട്ടുകൾ എഴുതുന്നത് എങ്ങനെ?[തിരുത്തുക]

ഭൌ/ഭൗ തുടങ്ങിയ തെറ്റുകൾ തിരുത്തുന്നതിന്.. ബോട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു.. സഹായം ക്ഷണിക്കുന്നു--Vssun 21:48, 20 ഏപ്രിൽ 2007 (UTC)[മറുപടി]

കുറച്ചു വിവരങ്ങൾ ഇവിടെയുണ്ട്--Vssun 21:59, 20 ഏപ്രിൽ 2007 (UTC)[മറുപടി]


ആംഗലേയ ബവിക്കിയില് നിന്നും വിവര്ത്തനം ചെയ്യുന്ന ലേഖനങ്ങളില് schoolsഎന്ന പദം വന്നുകാണാറുണ്ട് (eg:Schools of Indian philosophy). ഈ പദത്തിന്റെ മലയാളം പദം എന്താണ് ? ശാഖ എന്ന് ഉപയോഗിയ്ക്കുന്നത് ശരിയാണോ. ബുദ്ധിസം ഫലകത്തിലും മറ്റും ഈ വാക്ക് വിവര്ത്തനം ചെയ്യാതെ കിടപ്പുണ്ട്- ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:14, 22 മേയ് 2007 (UTC)[മറുപടി]

സമ്പ്രദായം / പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം. ViswaPrabha (വിശ്വപ്രഭ) 06:26, 22 മേയ് 2007 (UTC)[മറുപടി]

ഈ ഫലകത്തിലെ ഷിജുവിന്റെ വിവർത്തനം ശ്രദ്ധിക്കൂ..--Vssun 06:36, 22 മേയ് 2007 (UTC)[മറുപടി]

അവിടെ സമൂഹം എന്നു കൊടുത്തിരിക്കുന്നതാണോ? അതിലും യോജിച്ചതല്ലേ സമ്പ്രദായം / പാരമ്പര്യം? നിഘണ്ടുക്കളിലും അങ്ങനെയാണുള്ളത്. ViswaPrabha (വിശ്വപ്രഭ) 06:44, 22 മേയ് 2007 (UTC)[മറുപടി]

അതേ അതേ.. നേരത്തേ ഈ വാക്ക് വന്ന ഒരു സന്ദർഭം ചൂണ്ടികാണിച്ചെന്നേയുള്ളൂ..--Vssun 06:57, 22 മേയ് 2007 (UTC)[മറുപടി]

ഞാൻ അവിടെ സമൂഹം എന്നു പരാമർശിക്കുവാൻ കാരണം അതിൽ വ്യക്തികളെ മാത്രം പരാമർശിക്കുന്നതിനാലാണ്. കേരളീയ ജ്യോതിശാസ്ത്ര /ഗണിത സമ്പ്രദായം ഒക്കെ ഈ ടെമ്പ്ലേറ്റിൽ ചേർക്കാൻ ചേർക്കാൻ പറ്റുകയാനെങ്കിൽ, അതയത് ഈ ടെമ്പ്ലേറ്റ് വിപുലീകരിക്കുമ്പോൾ, അതിനനുസരിച്ച് പുനഃർനാമകരണം ചെയ്യണം. സ്കൂളിനു വിശ്വപ്രഭ പറഞ്ഞതു പോലെ സമ്പ്രദായം / പാരമ്പര്യം ആണ് നല്ലത് എന്നു തോന്നുന്നു.--Shiju Alex 06:59, 22 മേയ് 2007 (UTC) കുണ്ടയം ദേശീയ ഗ്രന്ഥശാല പത്തനാപുരം താലൂക്കിൽ പത്തനാപുരം പഞ്ചായത്തിൽ കുണ്ടയം കേന്ദ്രമായി 2000 ൽ രൂപീകരിച്ചു.2001 ൽ കേരള സ്റ്റേറ്റ് ലൈ ബ്രറി കൗൺസിലിന്റെ അഫിലിയേഷൻ ല ഭി ച്ചു.വാടക കെട്ടിടത്തിൽ പ്രവർത്തനം ആ രം ഭി ച്ച ഗ്രന്ഥശാലയ്ക്ക് 2008ൽ സ്വന്തം കെട്ടിടമുണ്ടായി.പൊതു ജനങ്ങളിൽ നിന്നും സംഭാവനയായി പിരിച്ച തുക ഉപയോഗിച്ച് വാങ്ങിയ വസ്തുവിൽ ചെങ്ങറ സുരേന്ദ്രൻ MP യുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നി ർ മ്മിച്ചത്.k. N ബാലഗോപാൽ MP ഫണ്ട് ഉപ യോഗിച്ച് മുകൾ നില 2015ൽ നിർമ്മിച്ചു. 2015ൽ താലൂക്ക് റഫറൻസ് ലൈബ്രറിയാ യി ഉയർത്തി. ബാലവേദി, വനിതാ വേദി, വനിത പുസ്തകവിതരണ പദ്ധതി, ഇ-വി ജ്ഞാന സേവന കേന്ദ്രം,, ഗുരു സംഗമം പദ്ധതി എന്നിവ ഗ്രന്ഥശാലയിൽ പ്രവർത്തിച്ചു വരുന്നു.പത്തനാപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസീഡ ന്റായിരുന്ന Mജിയാ സുദീന്റെ നേതൃത്വത്തിലാണ് ഗ്രന്ഥശാല രൂപീകരിച്ചത്.[മറുപടി]

മലയാളം വിക്കി പേജുകളുടെ ഇംഗ്ലീഷ് യു ആർ എൽ[തിരുത്തുക]

പല ആവശ്യങ്ങൾക്കും പല വിക്കി പേജുകളുടേയും ഇംഗ്ലീഷിലുള്ള URL അത്യാവശ്യമാണ്.

ഇപ്പോൾ ലേഖനങ്ങൾക്ക് പ്രെറ്റി യുആർ എൽ എന്ന സം‌വിധാനത്തിലൂടെ അത് ലഭ്യമാകുന്നുണ്ട്. (ഉദാ: http://ml.wikipedia.org/wiki/Astronomy) .

പക്ഷെ ഈ അടുത്ത് മലയാളം വിക്കി പീഡിയയിൽ മേലും കീഴും നോക്കാതെയും, വേണ്ടത്ര ചർച്ചയോ വോട്ടെടുപ്പോ ഒന്നും നടത്താതെയും, അന്ധമായ ഭാഷാ പ്രേമത്തിന്റെ പേരിൽ സകല നെയിംസ്പേസും ചിലർ ചേർന്ന് മലയാളീകരിച്ച് കളഞ്ഞു. (മലയാളീകരണം അല്ല പേർസെന്റേജ് എങ്കോഡിങ്ങ്) ഒരു പുതിയ സം‌വിധാനത്തിലേക്ക് മാറുമ്പോൾ ആദ്യം വേണ്ടത് നിലവിലുള്ളതിനു പ്രശ്നം ഉണ്ടവാതെ നോക്കുകയാണ്.

ഇപ്പോൾ മലയാളം വിക്കിയിൽ ഫലകത്തിന്റെയോ,ചിത്രത്തിന്റേയോ, യൂസ്ര്പേജിന്റേയോ, മറ്റ് അനവധി അനവധി പ്രക്രിയകളുടെ ലിങ്കിൽ ക്ലിക്കിയാൽ പേർസന്റ്റേജ് എങ്കോഡിങ്ങ് കൊണ്ട് ഒന്നും മനസ്സിലാവാതെ നട്ടം തിരിയുകയാണ്. ചുരുക്കത്തിൽ മലയാളം വിക്കി പീഡിയ കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി കുറച്ച് വിവര സാങ്കേതിക പ്രവർത്ത്കർക്ക് മാത്രം പ്രവർത്തിക്കവുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇങ്ങനെ കുറച്ച് വിവര സാങ്കേതിക പ്രവർത്ത്കർക്ക് മാത്രം സംഭവന ചെയ്യവുന്ന ഒരു സം‌രംഭം ആക്കി മലയാളം വിക്കിയെ മാറ്റാണാണോ ചിലരുടെ പുറപ്പാട്.

എന്റെ ഇപ്പോഴത്തെ പ്രശ്നത്തിലാക്ക് വരട്ടെ . എനിക്ക് ഇപ്പോൾ എന്റെ ബ്രൗസറിന്റെ അഡ്രസ്സ് ബാറിൽ ടെമ്പ്ലേറ്റുകൾക്ക് http://ml.wikipedia.org/wiki/Template:Astronomy-footer എന്നും ചിത്രങ്ങൾക്ക് http://ml.wikipedia.org/wiki/Image:Crab_Nebula.jpg എന്ന രീതിയിലും, യൂസർപേജിനു http://ml.wikipedia.org/wiki/User:Shijualex എന്ന രീതിയിലും കൂടെ അഡ്രസ്സ് കിട്ടാൻ സാങ്കേതിക വിദഗ്ദർ സഹായിക്കണം.

മലയാളം ഇഷ്ടം പോലെ എവിടേയും ആയി കൊള്ളൂ. പക്ഷെ അതിനൊപ്പം ഈ സം‌വിധാനം കൂടെ നിലനിർത്തണം. അതായത് ഇപ്പോൾ ലേഖനങ്ങൾക്ക് പ്രെറ്റി യു ആർ എലിൽ കൂടി ലഭിക്കുന്ന സം‌വിധാനം (ഇനി ഇതും കൂടി മലയാളീകരിക്കുമോ? മലയാളീകരണം അല്ല പേർസെന്റേജ് എങ്കോഡിങ്ങ്.) എല്ല വിക്കി പേജുകളിലേക്കും വ്യാപിപ്പിക്കണം.

പോസ്റ്റ് സ്ക്രിപ്റ്റ്: മലയാളത്തിൽ ലേഖനം എഴുതണം എന്നും മലയാളം വിക്കിയിൽ മലയാളത്തിൽ ലേഖനം വരണം എന്നതും കൊണ്ടാണ് ഞാൻ ഈ വിക്കിയിൽ ലേഖനം എഴുതുന്നത്, അതിനാൽ മുകളിലെ സം‌വാദത്തിനു ആവശ്യമില്ലാത്ത അർത്ഥങ്ങൾ കൊടുക്കതിരിക്കുക.--Shiju Alex 16:10, 18 ജൂൺ 2007 (UTC)[മറുപടി]

ഷിജു പറഞ്ഞു.. ഈ അടുത്ത് മലയാളം വിക്കി പീഡിയയിൽ മേലും കീഴും നോക്കാതെയും, വേണ്ടത്ര ചർച്ചയോ വോട്ടെടുപ്പോ ഒന്നും നടത്താതെയും, അന്ധമായ ഭാഷാ പ്രേമത്തിന്റെ പേരിൽ സകല നെയിംസ്പേസും ചിലർ ചേർന്ന് മലയാളീകരിച്ച് കളഞ്ഞു
ഒരു മാസത്തിലധികം വിക്കിപീഡിയയുടെ സാങ്കേതികവിഭാഗം സം‌വാദത്താളിൽ ഉണ്ടായിരിക്കുകയും ഷിജുവടക്കം അഞ്ച് സജീവ ഉപയോക്താക്കൾ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്ത് ഒരു വിഷയമാണിത്. പ്രസ്തുത സം‌വാദത്തിൽ ആരും തന്നെ എതിരഭിപ്രായം പ്രകടിപ്പിച്ചും കണ്ടില്ല. തെറ്റുകൾ മനുഷ്യസഹജമാണ്‌. അതു പോലെ ഷിജുവിന്‌ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളും ആരും വില കുറച്ചു കാണുമെന്നും തോന്നുന്നില്ല. പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ നമുക്കില്ല (ഈ മാറ്റങ്ങൾ റിവർട്ട് ചെയ്യുന്നതടക്കം). ഇതു കൂടാതെ വിക്കിപീഡിയ, കവാടം മുതലായ മലയാളനാമങ്ങളുള്ള നെയിംസ്പേസുകൾ ഇതിനു മുൻപേ നിലവിലുണ്ടായിരുന്നു എന്നും ഓർക്കുക. സം‌യമനം പാലിച്ച സം‌വാദത്തിൽ പങ്കെടുക്കണം എന്ന് അപേക്ഷിക്കുന്നു. --Vssun 20:03, 18 ജൂൺ 2007 (UTC)[മറുപടി]
ഇതു ഷിജു എന്ന (അതായത് കഴിഞ്ഞ ഒരു വർഷമായി വിക്കിമായി പരിചയം ഉള്ള) ഒരു യൂസറുടെ മാത്രം പ്രശ്നം അല്ല. എന്തു സം‌വിധാനം ഇമ്പ്ലിമെന്റ് ചെയ്യുമ്പോഴും ആദ്യം എൻഡ് യൂസറെ മനസ്സിൽ കണ്ട് വേണം ചെയ്യുവാൻ. വിക്കിയിൽ സംഭാവന ചെയ്യുന്ന പത്തോളം യൂസർമാർക്കും പിന്നെ മലയാളം ബ്ലോഗുമായി പരിചയം ഉള്ള ആയിരത്തിൽ താഴെ മലയാളികൾക്ക് മാത്രമേ ഇപ്പോഴും യൂണിക്കോഡും മലയാളം ടൈപ്പിങ്ങും മറ്റും അറിയൂ. മൂന്നു കോടി ജനങ്ങളിൽ ആയിരം പേർ എത്ര ശതമാനം വരും എന്നു പറയേണ്ടല്ലോ. ഇപ്പോഴും കമ്പ്യൂട്ടർ എന്നു പറഞ്ഞാൽ ഇംഗ്ലീഷ് തന്നെയാണ് ഭൂരിപക്ഷത്തിനും. വിക്കിയിൽ ഒരാൾ പുതിയതായി എത്തിയാൽ പ്രസ്തുത യൂസർ ഇംഗ്ലീഷിലാണ് ആദ്യം ടൈപ്പ് ചെയ്യുക.
മജ്ഞിത്ത് ഒരു സംവാദത്തിൽ പറഞ്ഞതു പോലെ
ഇനി ഇപ്പോൾ മലയാളം വിക്കിയിലേക്ക് വന്നാലോ. പേർസന്റേജ് എങ്കോഡിങ്ങ് കൊണ്ട് നട്ടം തിരിയുകയാണ്.കവാടം, വിക്കിപീഡിയ എന്നീ നേംസ്പേസുകൾ പണ്ടേ മലയാളത്തിലായിരുന്നു എന്നത് ഇപ്പോഴത്തെ ഈ മൊത്തം മാറ്റത്തിനു ന്യായീകരണം ആകുയ്ന്നില്ല.
മലയാളം വിക്കി പീഡിയയിൽ എത്ര പോർട്ടൽ പേജുകൾ ഉണ്ടെന്ന് അറിഞ്ഞാൽ കൊള്ളാം. പക്ഷെ അതേ പോലാണോ യൂസർപേജിന്റേയും, ടെമ്പ്ലേറ്റിന്റേയും , ചിത്രത്തിന്റേയും ഒക്കെ സ്ഥിതി. ഈ പേജുകളുടെ URL വിക്കിയുടെ പുറത്ത് പല ഇടത്തും പല കാര്യങ്ങൾക്ക് സൈറ്റ് ചെയ്യേണ്ടി വരുന്നുന്ട്. ആ സമയത്ത് പേർസെന്റേജ് എങ്കോഡിങ്ങ് ഉള്ള ഒരു കിലോമീറ്റർ നീളമുള്ള ഇപ്പ്പോഴത്തെ യു ആർ എൽ ആണോ അതോ ഒരു വരി മാത്രം വരുന്ന ഇംഗ്ലീഷ് യു ആർ എൽ ആണോ പ്രയോജനപ്പെടുക.
പ്രെറ്റി യു ആർ എൽ എന്ന സംവിധാനത്തിന്റെ ആവശ്യകത നിരവധി സ്ഥലങ്ങളിൽ വിക്കിയിൽ പലർ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലർ അതിനേയും മലയാളീകരിക്കാൻ നടന്നു. അതിനു പുറമേ ആണ് വിവിധ ടെമ്പ്ലേറ്റുകലുടെ മലയാളം പേർ മലയാളത്തിലാക്കാൻ നടത്തിയ ശ്രമം.
ഞാൻ ഇവിടെ ഒരു കാര്യം വ്യക്തമാക്കാം. ഇംഗ്ലീഷിന്റെ സഹായമില്ലാതെ തല്ക്കാലം നമുക്ക് ഇന്റർനെറ്റിൽ നിലനിലക്കാൻ പറ്റില്ല. പല സ്ഥലത്തും പല വിധത്തിൽ ഇംഗ്ലീഷ് ഉപയോഗിക്കണം. ടെമ്പ്ലേറ്റുകളുടെ കാര്യത്തിൽ {{അപൂർണ്ണം}} എന്ന് അടിക്കുന്നതിനേക്കാൾ {{Stub}} എന്ന് ടൈപ്പ് ചെയ്യുന്നതാണ് കമ്പ്യൂട്ടർ നിരക്ഷരനായ എനിക്ക് എളുപ്പം. വിവര സാങ്കേതിക വിദ്ദ്ഗ്ദർക്ക് {{അപൂർണ്ണം}} എന്ന് അടിക്കുന്നത് എളുപ്പമായിരിക്കാം. എന്തായാലും അങ്ങനെ അല്ലാത്തവർക്ക് {{Stub}} തന്നെയാണ് എളുപ്പം. ഇനി മറ്റൊന്നു {{Stub}} എന്നു അടിച്ചാലും ലേഖനം വായിക്കുവാൻ വരുന്നവർ കാണുന്നത് മൊത്തം മലയാളം ആണെന്ന് ഈ മലയാളീ വാദികൾ മറക്കരുത്.
പിന്നെ മറ്റൊന്നു. ഇങ്ങനെ ഇത്ര മലയാളീകരണത്തിനു മോഹം ഉണ്ടെങ്കിൽ വിക്കിയിൽ നൂറുകണക്കിനു ടെമ്പ്ലേറ്റുകളുടെ അകത്തെ കണ്ടന്റ് ഇംഗ്ലീഷിൽ കിടപ്പുണ്ട്. തലക്കെട്ടിൽ കൈവെക്കുന്നതിനു മുൻപ് അതിലാണ് ആദ്യം കൈവെക്കുന്നത്. പക്ഷെ അതു അല്പം മിനക്കെട്ട പണിയാ. അതിനു ബോട്ടൊന്നും ഓടിക്കാൻ പറ്റില്ലല്ലോ.
ഒരു കാര്യം മനസ്സിലാക്കുക മറ്റുള്ള വിക്കികളുമായുള്ള സഹവർത്വിത്തിലേ മലയാളം വിക്കിക്ക് നിലനിൽപ്പ് ഉള്ളൂ. ഭാഷാ സ്നേഹം നല്ലതാണ്. പക്ഷെ അതു ഒരു പ്രൊജക്ടിനെ കൊന്നു കൊണ്ട് ആവരുത്. മാത്രമല്ല ഭാഷാസ്നേഹം തമിഴിനേപോലെ അന്ധമായ ഭാഷാ സ്നേഹം ആകരുത്.
എന്റെ പ്രശ്നം മുകളിൽ ഞാൻ പറഞ്ഞല്ലോ. മുകളിൽ പറഞ്ഞതു പോലത്തെ ഇംഗ്ലീഷ് യു ആർ എൽ കിട്ടാൻ സാങ്കേതിക വിദഗ്ദർ സാഹായിക്കണം. ഇപ്പോഴത്തെ പേർസേന്റേജ് എങ്കോഡിങ്ങ് (മലയാളീകരണം എന്ന പേരിൽ ചെയ്തതിന്റെ ആഫ്റ്റർ ഇഫക്ട്) ഇല്ലാതെ വെടിപ്പായി എല്ലാ വിക്കി പേജുകളുടേയും ഇംഗ്ലീഷ് യൂ ആർ കിട്ടിക്കാൻ സഹായം വേണം. ഡിഫാൾട്ട് ആയി ഇപ്പോഴത്തെ പേർസേന്റേജ് എങ്കോഡിങ്ങ് കിടന്നോട്ടെ. (അതാണല്ലോ ഭൂരിപക്ഷത്തിന്റേയും താല്പര്യം) പക്ഷെ വിക്കിയിലെ ലിങ്ക് വിക്കിക്ക് പുറത്ത് പലതരത്തിൽ ഉപയോഗിക്കുന്ന എന്നെ പോലുള്ള കമ്പ്യൂട്ടർ നിരക്ഷരന്മാരേയും, പുതിയതായി വിക്കിൽ എത്തുന്നവ്രേയും, മലയാളം വായിക്കുവാൻ അറിയാത്ത മറ്റുള്ള ഇന്റർ വിക്കി യൂസേർസിന്റെ അഭ്യർത്ഥനയും മാനിച്ചു കൊണ്ട് ഈ ഒരു സംവിധാനം കൂടി ഒരുക്കി തന്നാൽ നന്ന്.--Shiju Alex 16:35, 19 ജൂൺ 2007 (UTC)[മറുപടി]
ഷിജു മേൽ പ്പറഞ്ഞിരിക്കുന്ന കാര്യം വസ്തുനിഷ്ടമാണ്. ഇപ്പോൾ User:jigesh എന്നത് വരുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഷിജുവിന് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഞാനും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്. മൻ ജിത്ത് പറഞ്ഞ കാര്യവും അക്ഷരാർത്ഥത്തിൽ ശരിയാണ്. ഞാൻ അപേക്ഷിക്കുകയാണ്, ഈ മലയാളീകരണം ഒന്ന് പിൻ വലിച്ച് കൂടെ. നമ്മുടെ ലേഖനങ്ങൾ മലയാളത്തിൽ ആണ് എന്നതിൽ അഭിമാനിച്ച് കൊണ്ട് :)(തമാശിച്ചതാണെ!!) --  ജിഗേഷ്  ►സന്ദേശങ്ങൾ  16:45, 19 ജൂൺ 2007 (UTC)[മറുപടി]

ഒരു എളൂപ്പവഴി പറഞ്ഞ് തരാം. പെർസൻറേജ് എങ്കോഡിങ്ങ് വരുന്ന ബ്രൌസറിൽ നീന്ന് അഡ്സ്സ് കോഓപ്പി ചെയ്ത് ഓപ്പെറയിൽ കോപ്പി ചെയ്ത് നോക്കൂ. എന്താ വരുന്നത്> ഓപ്പെറ ഒരു പുലിയാണ്. Devanshi 16:54, 19 ജൂൺ 2007 (UTC)[മറുപടി]

ഷിജു ഉന്നയിച്ച ഒരു സ്റ്റേറ്റ്മെന്റിനു മാത്രമായിരുന്നു ഞാൻ മറുപടി പറഞ്ഞിരുന്നത്. അല്ലാതെ ഷിജു പറഞ്ഞ എല്ലാ കാര്യങ്ങളും തെറ്റാണെന്നു പറഞ്ഞിട്ടില്ലെന്നു കരുതുന്നു. നേരത്തേ ചർച്ച ചെയ്തപ്പോൾ ഈ കാര്യങ്ങൾ ആരും ശ്രദ്ധിക്കാതിരുന്നതാണ്‌ പ്രശ്നം (ഷിജു ഇത് ഉന്നയിച്ചിരുന്നില്ലല്ലോ). അല്ലാതെ എല്ലാരേയും ബുദ്ധിമുട്ടിക്കാൻ കരുതിക്കൂട്ടി ചെയ്തതല്ല.
പിന്നെ ലേഖനങ്ങൾക്ക് പ്രെറ്റി യു.ആർ.എൽ. നേരത്തേ ഉപയോഗിച്ചിരുന്നു അത് ഇപ്പോഴും സാധിക്കുന്നു. എന്നാൽ യൂസർ പേജുകൾക്ക് അത്തരം സം‌വിധാനം നേരത്തേയും ഉപയോഗിക്കാൻ സാധിക്കില്ലായിരുന്നു (ഉദാഹരണത്തിന്‌ ജിഗേഷിന്റെ റീഡയറക്റ്റ് എന്തിനു മാറ്റി എന്നത് ശ്രദ്ധിക്കുക).
നെയിം‌സ്പേസുകൾ എല്ലാം തിരിച്ച് ഇംഗ്ലീഷിലാക്കുന്നതിന്‌ അഭിപ്രായസമന്വയത്തിലെത്താം. --Vssun 19:17, 19 ജൂൺ 2007 (UTC)[മറുപടി]

മുൻപ്‌ നിലവിലുണ്ടായിരുന്ന എല്ലാ യു.ആർ.എൽ.-കളും അതു പോലെ തന്നെ നിലനിൽകുന്നുണ്ട്‌. ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല. http://ml.wikipedia.org/wiki/Astronomy, http://ml.wikipedia.org/wiki/Template:Astronomy-footer, http://ml.wikipedia.org/wiki/Image:Crab_Nebula.jpg , http://ml.wikipedia.org/wiki/User:Shijualex, എന്നു തുടങ്ങി എല്ലാ നേംസ്പേസുകളും, നിലവിലുള്ള താളുകളും, എന്നു വേണ്ട ജിഗേഷിന്റെ യൂസർ പേജടക്കം എല്ലാം. http://ml.wikipedia.org/wiki/User:Jigesh എന്നു റ്റെപ്പ്‌ ചെയ്താൽ ജിഗേഷിന്റെ യൂസർ പേജും http://ml.wikipedia.org/wiki/User talk:Jigesh എന്നു ടൈപ്പു ചെയ്താൽ ജിഗേഷിന്റെ യൂസർ റ്റാക്കും കിട്ടുന്നതാണ്‌. പിന്നെ എന്തിനാണാവോ വളഞ്ഞ്‌ മൂക്കു പിടിക്കാൻ ശ്രമിച്ചത്‌.

അഡ്രസ്സ്‌ ബാറിൽ പേർസെന്റേജ്‌ വരുന്നത്‌ പണ്ടെയുള്ളതാണല്ലോ! അതു കൊണ്ടല്ലെ ഗവേഷണം നടത്തി കുറുക്കുവഴി കണ്ടുപിടിച്ചത്‌. എന്തിനാ കണ്ണടച്ച്‌ ഇരുട്ടാക്കുന്നത്‌? റ്റൈപ്‌ ചെയ്യാൻ എളുപ്പത്തിനും മലയാള അക്ഷരാഭ്യാസമില്ലാത്തവർക്ക്‌ മനസ്സിലാകാനും വേണ്ടി ഇനി ലേഖനങ്ങൾ കൂടി ഇംഗ്ലീഷിലാക്കേണ്ടി വരുമോ ആവോ? ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം പെർസെന്റേജ്‌ വരുന്നത്‌ വിക്കിപീഡിയ നേംസ്പേസ്‌ മലയാളത്തിലാക്കിയതുനൊണ്ടൊന്നുമല്ല; മറിച്ച്‌ തങ്കളുപയോഗിക്കുന്ന ബ്രസറിന്റെ തകരാറാണ്‌. എളുപ്പവഴി ദിവൻഷി പറഞ്ഞതു തന്നെ ഓപറ ഉപയോഗിക്കുക അതിലാവുമ്പോൾ തത്സമയ സംവാദത്തിന്‌ ക്ലൈറ്റും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല . ഇന്റർനെറ്റ്‌ എക്സ്‌പ്ലോളറർ പഴയ വേർഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ മലയാളം നേംസ്പേസുകൾ അതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ്‌. ലിങ്ക്‌ ഇവിടെ കൊടുക്കുന്നു. വിൻഡോസ്‌ വിസ്റ്റ ഉപയോഗിക്കുന്നവർക്ക്‌ ഈ പ്രശ്നമുണ്ടാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ മൊസില്ല ഫയർഫോക്സോ, നെറ്റ്‌സ്‌കേപ്‌ നാവിഗേറ്ററോ മറ്റോ ഉപയോഗിക്കാം. ഇതിനെ പേർസന്റെജ്‌ എൻകോഡിംഗ്‌ എന്നു വിളിച്ച്‌ തരം താഴ്‌ത്താൻ ശ്രമിക്കുന്നവർ ഈ താളുകൂടെ ഒന്നു പരിശോധിച്ചാൽ നന്നായിരിക്കും.

നേംസ്പേസുകളും മറ്റും മാറ്റുന്നതിന്‌ ചർച്ചചെയ്യേണ്ട വേദിയല്ല വിക്കിപീഡിയ. അത്‌ ചർച്ച ചെയ്ത്‌ തീരുമാനമെടുത്തത്‌ തെറ്റായിപോയെന്ന് ഇപ്പോഴെനിക്ക്‌ തോന്നുന്നു. കണ്ണടച്ചിരിക്കുന്നവരുടെ സൗകര്യത്തിനു വേണ്ടി വിക്കിയെ എന്തിനു പിന്നോട്ട്‌ നയിക്കണം? നേംസ്പേസ്‌ മാറ്റിയത്‌ എന്റെ അഡ്മിൻ പവർ ഉപയൊഗിച്ച്‌ ചെയ്തതൊന്നുമല്ല. ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾ ആർക്കും നൽകാവുന്നതാണ്‌. ഇതൊന്നും ഞാൻ ഒരു വെളിപാടുകിട്ടിയിട്ട്‌ പെട്ടെന്ന് വന്ന് കാട്ടികൂട്ടിയതൊന്നുമല്ല. അതിനെ കുറിച്ച്‌ വ്യക്തമായി മനസിലാക്കിയിട്ടു തന്നെ ചെയ്ത കാര്യങ്ങളാണ്‌.

ഈ തലക്കെട്ടിനു കീഴിൽ വരാത്ത കാര്യങ്ങൾക്ക്‌ ഇവിടെ മറുപടി പറയുന്നില്ല. എങ്കിലും ഇനി പറയുന്നത്‌ എന്റെ മനോവികാരമാണ്‌ ഇനി ഇതിൽ ആരും പിടിച്ച്‌ കയറണ്ട.

സഹായം ചോദിച്ച രീതി ശരിയായിരുന്നെങ്കിൽ വളരെ വിശദമായി തന്നെ അന്നു തന്നെ മറുപടി തരുമായിരുന്നു. പരിചയ സമ്പന്നരായ വിക്കിപീഡിയർ സംവാദത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ കാണുമ്പോൾ ലജ്ജ തോന്നുന്നു. അവർ മറ്റു വിക്കികളുമായുള്ള സഹവർത്തിത്വത്തെ പറ്റി പറയുന്നതിനു മുമ്പെ ഇവിടെ ഉള്ളവരുമായുള്ള സഹവർത്തിത്വത്തിന്റെ ആവശ്യകത മനസ്സിലാക്കിയാൽ നന്നായിരുന്നു. സ്വന്തം താത്പര്യത്തെ എന്തിനു ഭൂരിപക്ഷത്തിന്റെ താത്പര്യമായി ചിത്രീകരിക്കണം? ടെമ്പ്ലേറ്റ്‌ മാറ്റണോ അതോ അതിലെ കണ്ടന്റ്‌ മാറ്റണമൊ എന്ന കാര്യം എന്റെ മനോധർമ്മം അനുസരിച്ച്‌ ഞാൻ തന്നെ ചെയ്തുകൊള്ളാം. ഇംഗ്ലീഷ്‌ മാത്രം മനസ്സിലാകുന്നവർക്ക്‌ ഇംഗ്ലീഷ്‌ വിക്കിപീഡിയ ഉണ്ടെന്ന കാര്യം മറക്കരുത്‌. അല്ലതെ മലയാള ഭാഷയെ സ്നേഹിക്കുന്നവരെ അന്ധരെന്നും പ്രോജക്റ്റിന്റെ കൊലപാതകികൾ എന്നും വിളിക്കരുത്‌. --സാദിക്ക്‌ ഖാലിദ്‌ 09:45, 20 ജൂൺ 2007 (UTC)[മറുപടി]

ശാന്തനാകുക സദിഖേ. എല്ലാം മലയാളത്തിൽ വേണമെന്നു പറയുന്ന സാദിഖിന്റെ മനസിൽ വിക്കിപീഡിയയുടെ പുരോഗതിയാണെന്നറിയാം. അതുപോലെ തന്നെയാണ് എല്ലാം മലയാളത്തിലാക്കുമ്പോൾ വരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുന്നവരുടെയും. താങ്കൾ നിസാരമായി പറഞ്ഞ ഒരു കാര്യം, അതു വിക്കിയുടെ കുഴപ്പമല്ല ബ്രൌസറിന്റെ കുഴപ്പമാണ്. അതത്ര നിസാ‍രമല്ലല്ലോ. ബ്ര ഏത് ബ്രൌസറേത് എന്നു തിരിച്ചറിയാത്ത, സാങ്കേതികമായി ഒരു പരിജ്ഞാനവുമില്ലാത്ത സാധാരണ മലയാളികളും മലയാളം വിക്കിപീഡിയ ഉപയോഗിക്കും എന്നു മറക്കരുത്. എല്ലാ ബ്രൌസറുകളും മലയാളം വായിച്ചെടുക്കുന്ന കാലം അത്ര വിദൂരത്തിലല്ല. അതിനാൽ അല്പം കൂടി ക്ഷമകാണിക്കാം.
എന്റെ സന്ദേഹം ഇതൊന്നുമല്ല, മറ്റൊരു കാര്യത്തിലാണ്. മലയാളം വിക്കിപീഡിയയിൽ അന്യഭാഷാ ബോട്ടുകൾ സജീവമായുണ്ടായിരുന്നു. എന്നാൽ നേംസ്പേസുകളെല്ലാം മലയാളത്തിലായശേഷം ഒറ്റബോട്ടുകൾ പോലും തുഴയാനെത്തുന്നില്ല. നേംസ്പേസുകൾ മലയാളത്തിലാക്കിയതിന്റെ പ്രശ്നമാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, അവരുടെ വരവ് എന്തുകൊണ്ടു നിലച്ചു എന്നു പരിശോധിക്കേണ്ടതാണ്.മൻ‌ജിത് കൈനി 14:43, 20 ജൂൺ 2007 (UTC)[മറുപടി]
പക്ഷേ ഇവിടെ പറഞ്ഞ ആളുകൾ സങ്കേതികമായി ഒന്നുമറിയാത്ത പുതുമുഖങ്ങളല്ലലോ? --സാദിക്ക്‌ ഖാലിദ്‌ 15:01, 20 ജൂൺ 2007 (UTC)[മറുപടി]
ബോട്ടുകളും വഞ്ചികളും കൃത്യമായി പണി ചെയ്യുന്നുണ്ട് മൻ‌ജിത്ത്ജീ. ബോട്ട് ഫ്ലാഗ് കൊടുത്തതിനാൽ RC യിൽ ഡിസ്പ്ലേ ചെയാത്തതാൺ. ഒരു കപ്പിത്താനെ ഞാൻ ഇന്ന് കോണ്ടാക്റ്റ് ചെയ്തിരുന്നു. പുള്ളി പറഞ്ഞത് ബോട്ട് കൃത്യമായി ഓടുന്നുണ്ടെന്നാൺ (ഇത് നോക്കൂ പ്രത്യേകം:Contributions/SieBot). പക്ഷേ എന്റെ അഭിപ്രായം ഞാൻ പറയാം മലയാളം നേം സ്പേസുകൾ എന്നെ വളരെ ബുദ്ധിമുട്ടിയ്ക്കുന്നുണ്ട്. നമ്മൾ ബ്രൌസറിൽ പഴയ രീതിയിൽ ടൈപ്പ് ചെയ്തു കൊടുത്താലും മലയാളത്തിൽ ടൈപ്പ് ചെയ്തു കൊടുത്താലും യു.ആർ.എൽ പെർ‌സന്റേജ് എൻ‌കോഡ് ചെയ്യപ്പെടുന്നുണ്ട്. യു.ആർ.എല്ലുകളുടെ നീളവും വളരെകൂടുതലാണ്. --ടക്സ് എന്ന പെൻ‌ഗ്വിൻ 15:24, 20 ജൂൺ 2007 (UTC)[മറുപടി]

Translate a page on english wiki to malayalam wiki[തിരുത്തുക]

Hi,

First of all I want to congragulate and thank all the people who have taken the initiative to create and maintain the malayalam wiki page. I believe this a welcome reprieve from the silly media that we have back home.

I have a page( I nourish it) in english wiki. Can any one help on how to translate that page to malayalam and make it a part of the malayalam wiki.

Thanks, Iaminfo 11:36, 29 ജൂൺ 2007 (UTC)[മറുപടി]

This may be a Translation ;-) ഞാൻ ഇംഗ്ലീഷ് വിക്കിയിൽ ഒരു താൾ ഉണ്ടാക്കിയിട്ടുണ്ട്(അതിൽ നല്ല രീതിയിൽ ഞാൻ സംഭാവന ചെയ്തിട്ടുണ്ട്). ആരെങ്കിലും ആ താൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് മലയാളം വിക്കിപീഡിയയുടെ ഭാഗമാക്കാൻ സഹായിക്കാമോ. --പ്രവീൺ:സംവാദം 14:37, 29 ജൂൺ 2007 (UTC)[മറുപടി]

Travancore pictures on commons[തിരുത്തുക]

Hello! I was wondering if there are any users who can identify the source of the pictures at commons:Category:Travancore. Nearly all of these, except the flag, have been tagged as lacking a source, which means they will be deleted in a few days unless the source is provided. The pictures are all old, and seem to have been scanned from a book. Is anyone in a position to try and identify which book the pictures are from? It will be a pity if the pictures were deleted.
My skills at reading Malayalam aren't that great, so I hope I've found the correct section. Apologies if this is the wrong place. Thanks! -- Arvind 13:45, 5 ജൂലൈ 2007 (UTC)[മറുപടി]


Wikipedia:Citing sources എന്ന താൾ പരിഭാഷപ്പെടുത്തണം.. സഹായം?--220.226.38.93 16:38, 11 ഓഗസ്റ്റ്‌ 2007 (UTC)

ദ്വയാണുതന്മാത്ര[തിരുത്തുക]

ദ്വയാണുതന്മാത്രയുടെ ആംഗലേയം എന്താണ്? ദയവായി ഇവിടെ ശരിയായ interwiki link ചേർത്താൽ നന്നായിരുന്നു. --ജേക്കബ് 11:37, 24 ഓഗസ്റ്റ്‌ 2007 (UTC)

checkY ചെയ്തു--Vssun 19:41, 24 ഓഗസ്റ്റ്‌ 2007 (UTC)

മലയാള സാഹിത്യകാരന്മാർ[തിരുത്തുക]

കവാടം:സാഹിത്യം-ലുള്ള കവാടം:സാഹിത്യം/മലയാള സാഹിത്യകാരന്മാർ ഒന്നു മെച്ചപ്പെടുത്തുവാൻ അപേക്ഷിക്കുന്നു (നിലവിൽ ഉണ്ടായിരുന്ന‌വ കമന്റാക്കിയിട്ടിട്ടുണ്ട്)--സാദിക്ക്‌ ഖാലിദ്‌ 07:56, 29 ഓഗസ്റ്റ്‌ 2007 (UTC)

മൊഴിമാറ്റ സഹായി[തിരുത്തുക]

ഇവിടേക്ക് മാറ്റിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:31, 12 സെപ്റ്റംബർ 2007 (UTC)[മറുപടി]

Sreedharinte sambhaavanakal onnu review cheythal nannayirunnu. He moved two articleson Chaaraayam today which may have been unnecessary. Njanum athinitayil oru abadham kaanichu. അപ്പി ഹിപ്പി (talk) 15:22, 21 സെപ്റ്റംബർ 2007 (UTC)[മറുപടി]


റിവേർട്ട് ചെയ്തിട്ടുണ്ട്.--Shiju Alex 17:10, 21 സെപ്റ്റംബർ 2007 (UTC)[മറുപടി]

അക്ഷരത്തെറ്റുകൾ സമസ്തപദങ്ങൾ[തിരുത്തുക]

നിലവിൽ ഓടികൊണ്ടിരിക്കുന്ന അക്ഷരത്തെറ്റ് തിരുത്തുവാനുള്ള യന്ത്രത്തിൽ ചേർക്കണമെന്ന് താങ്കൾ തോന്നുന്ന സാധാരണ തെറ്റായി എഴുതാറുള്ള വാക്കുകൾ, സമസ്തപദങ്ങൾ എന്നിവ ഇവിടെ അതാതിന്റെ ഉപശീർഷകത്തിനു താഴെയായി ചേർക്കുവാൻ ദയവായി അപേക്ഷിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:38, 14 നവംബർ 2007 (UTC)[മറുപടി]

വിവർത്തന സഹായം[തിരുത്തുക]

താഴെപ്പറയുന്ന പദങ്ങളുടെ മലയാളം കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു:

  • Parts of Speech (നാമം, ക്രിയ, നാമവിശേഷണം, ക്രിയാവിശേഷണം.. മുതലായവ)
  • inflection

--ജേക്കബ് 13:31, 21 ഡിസംബർ 2007 (UTC)[മറുപടി]

ഒന്നാമത്തേത് വാക്യഘടനയാണോ എന്നറിയില്ല. രണ്ടാമത്തേതിന്റെ അർത്ഥം മർക്കടമുഷ്ടി, വളയ്ക്കാൻ പറ്റാത്തത് എന്നെല്ലാമാണ്‌. --സുഗീഷ് 13:57, 21 ഡിസംബർ 2007 (UTC)[മറുപടി]
  • യ്യോ ന്റമ്മോ! വിഭക്തി, വചനലിങ്ഗാദികളുടെ പരസ്പരബന്ധം സൂചിപ്പിക്കുന്നതിനായി പ്രത്യയത്തില് വ്യത്യാസം വരുത്തല് എന്നൊക്കെ ഗുപ്തന്നായര് പറയുന്ന കാര്യമാണ് മര്ക്കടമുഷ്ടിയായി മാറിയത്. calicuter
ശരിയായ വിവർത്തനം പറഞ്ഞുതന്നാൽ വിക്കിനിഘണ്ടുവിൽ വളരെ ഉപകാരമാവുമായിരുന്നു. --ജേക്കബ് 15:46, 21 ഡിസംബർ 2007 (UTC)[മറുപടി]
കാലിക്കൂട്ടര്ക്കുള്ള മറുപടി. ഞാൻ നൽകിയ ഉത്തരങ്ങൾ ശരിയല്ല എന്ൻ ശരിയായിട്ടുള്ള ഉത്തരം അറിയാവുന്നവർക്കല്ലേ മനസ്സിലാകൂ. ഞാൻ വലിയ പണ്ഡിതനല്ല പ്രത്യേകിച്ചും ഇംഗ്ലീഷിൽ . ശരാശരി വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. ആദ്യത്തേതിന്റെ ഉത്തരം എനിക്ക് ശരിക്ക് അറിയില്ല എന്നത് അതിനോട് ചേർത്തുതന്നെ നൽകിയിട്ടുണ്ടല്ലോ? അത് നോക്കിയില്ല അല്ലേ? രണ്ടാമത്തെ വാക്കിന്റെ അർത്ഥം ഞാൻ നിഘണ്ടു നോക്കിയാണ്‌ നൽകിയത്. (Books India, Publishers and and Distributors, Thrissur) അല്ലാതെ എനിക്ക് താങ്കളുടെ അത്രയും വിവരമോ വിദ്യാഭ്യാസമോ ഇല്ല. ഒരാൾ ഒരു ഉത്തരം നൽകിയാൽ അത് ശരിയാണോ എന്ന് പരിശോധിക്കുക. തെറ്റാണ്‌ എങ്കിൽ അതിന്റെ ശരിയായരൂപം, തെറ്റാണെന്ന് പറഞ്ഞവർ തന്നെ നൽകണം. അതിനു കഴിവില്ലാത്തവർ മിണ്ടാതിരിക്കുന്നതാണ്‌ നല്ലത്. അല്ലാതെ വായിൽ തോന്നുന്നതെല്ലാം കോതക്ക് പാട്ട് എന്ന് പറഞ്ഞുനടന്നാൽ പോര. --സുഗീഷ് 17:44, 21 ഡിസംബർ 2007 (UTC)[മറുപടി]
inflection പദരൂപഭേദം (ദേശബന്ധു നിഘണ്ടുവിൽ നിന്ന്)--Arayilpdas 17:51, 21 ഡിസംബർ 2007 (UTC)[മറുപടി]
വളരെ നന്ദി. ഇംഗ്ലിഷ് നിർ‌വചനവുമായി ഒത്തുനോക്കിയശേഷം ഇതു ശരിയാണെന്നു തോന്നുന്നു. പിന്നെ etymology-യുടെ മലയാളം അറിയുമോ? നിഷ്പത്തി എന്ന് ഒരു ഉപയോക്താവ് ഉപയോഗിച്ചിരുന്നു. ഇത് ശരിയാണോ എന്നൊരു സംശയം. ഞാൻ "പദത്തിന്റെ ഉദ്ഭവം" എന്നാണ്‌ സാധാരണയായി ഉപയോഗിക്കാറ്. ഇതു കൃത്യമായ വിവർത്തനമല്ല. മെച്ചപ്പെട്ട ഒറ്റപ്പദം ഉണ്ടായിരുന്നെങ്കിൽ വളരെ ഉപകാരപ്രദമായിരുന്നു.. --ജേക്കബ് 19:12, 21 ഡിസംബർ 2007 (UTC)[മറുപടി]
Parts of Speech - ശബ്ദഭേദം (ഇവിടെ നിന്നും), etymology - ശബ്‌ദോത്‍പത്തി, നിരുക്തി, പദോത്പത്തിവർണ്ണന, പദകാൺഡപഠനം --സാദിക്ക്‌ ഖാലിദ്‌ 20:00, 21 ഡിസംബർ 2007 (UTC)[മറുപടി]
etymology ശബ്ദോത്പത്തി ശാസ്ത്രം, നിരുക്തം. etymological പദോത്പത്തി വിഷയകമായ etymologist വ്യുൽ‌പ്പത്തി വിജ്ഞാനി.--Arayilpdas 02:25, 22 ഡിസംബർ 2007 (UTC)[മറുപടി]
  • inflection-the action of bending (inwards). formerly, ability to bend.

ഇതിന് മർക്കടമുഷ്ടി, വളയ്ക്കാൻ പറ്റാത്തത് എന്നൊക്കെ അര്ത്ഥം പറഞ്ഞ ഒരു ദേഹത്തില്നിന്നു പ്രതീക്ഷിക്കാവുന്നതുതന്നെ മുകളില് സുഗീഷിന്റെ ഉദീരണമായി കാണുന്നത്. നിഘണ്ടുവില് നിന്നു കിട്ടിയതാണത്രേ. വിവരം വേണമെന്നില്ല. ഉളുപ്പില്ലാതിരുന്നാല് മതി. ഞാന് തുടങ്ങിയതുതന്നെ ശരിയായ അര്ത്ഥം പറഞ്ഞാണ്. അതു പറഞ്ഞില്ലെന്നു പറഞ്ഞ് വങ്കത്തരം വിളമ്പാന് എത്ര വാക്യമാണ് ഇയ്യാള് ചെലവിട്ടത്! calicuter

വങ്കത്തരം ആരാണ്‌ കാണിച്ചത് ഇതും വാൻഡലിസമല്ലേ? ഇതിനുമുൻപ് ഒരു സംവാദത്താളിൽ നിന്നും വിവരങ്ങൾ മാറ്റിയപ്പോൾ അത് വാൻഡലിസമായി പരിഗണിക്കും എന്നു പറഞ്ഞു. അപ്പോൾ ഇങ്ങനെ ചെയ്യുന്നത് വാൻഡലിസമല്ലേ?

പിന്നെ വിവരത്തിന്റെ കാര്യം കൂടുതൽ വിവരം ഉണ്ടായതിനാലാണോ അങ്ങയെ പടിക്ക് പുറത്തുനിർത്തിയിരിക്കുന്നത്. അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട. ഉളുപ്പിന്റെ കാര്യം, ഈ ഉളുപ്പ് ഉള്ളതിനാലാകണം പലരുടേയും നെഞ്ചത്ത് കയറുന്നത്. അങ്ങനെയാണെങ്കിൽ എനിക്ക് ഉളുപ്പും ഇല്ല. താങ്കളെപ്പോലെ ജനിച്ചപ്പോഴേ എല്ലാം പഠിച്ചുകൊണ്ടല്ല ഞാൻ ജനിച്ചത്. എനിക്ക് ഉള്ള കുറവുകൾ ഞാൻ മറുപടിയിൽ ഇതിനുമുൻപ് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം മാത്രമാണ്‌ വിവരത്തിന്റെ മാനദണ്ഡം എങ്കിൽ വിദ്യാഭ്യാസമില്ലാത്തവരെല്ലാം വിവരദോഷികൾ ആകണമല്ലോ? അങ്ങനെയെങ്കിൽ ഇന്നുള്ള പലകാര്യങ്ങളും വിവരമുള്ളവർ ഉപയോഗിക്കരുത്. മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്തിയ പലരും എന്നെപ്പോലെ വിവരദോഷികൾ ആണല്ലോ?.. ആയതിനാൽ വിവരദോഷിയായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. പക്ഷേ, എനിക്ക് അതിന്റെ അഹംഭാവം അല്പം പോലുമില്ല കേട്ടോ? :-). വലിയ ശാസ്ത്രജ്ഞരേയും എന്നേയും ഒരുപോലെകാണുന്ന താങ്കളുടെ മനസ്സ് വളരെ വലുതാണ്‌. അത് എന്നും അങ്ങനെതന്നെ ഉണ്ടായിരിക്കുകയും വേണം. --സുഗീഷ് 20:13, 22 ഡിസംബർ 2007 (UTC)[മറുപടി]

കാലികറ്റർ പേഴ്സണലായി ചോദിച്ചതു കൊണ്ട് ഇടുന്ന മറുപടി:- സഹവിക്കിപീഡിയന്മാരോടുള്ള സ്നേഹം വഴിഞ്ഞൊഴുകിയ മര്യാദയും അന്തസ്സുമെല്ലാം നിറഞ്ഞ ഒരു വാക്യം ആയിരുന്നല്ലോ നീക്കം ചെയ്തത്. അത് നീക്കാൻ പ്രത്യേകിച്ച് ഇനി ഒരു നയം വേണം എന്നു തോന്നുന്നില്ല, നീക്കാനുള്ള വിശദീകരണം വാക്യം തന്നെ കൊണ്ടുവന്നായിരുന്നല്ലോ.--പ്രവീൺ:സംവാദം 06:07, 23 ഡിസംബർ 2007 (UTC)[മറുപടി]

ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മലയാളം വിക്കിനിഘണ്ടുവിൽ inflection എന്ന വാക്കിന്റെ നിർ‌വചനം ചേർത്തിട്ടുണ്ട്. ദയവായി review ചെയ്യാനും തെറ്റുണ്ടെങ്കിൽ തിരുത്താനും താത്പര്യപ്പെടുന്നു. നമ്മുടെ വിക്കിനിഘണ്ടു, കാലിക്കുട്ടർ ചൂണ്ടിക്കാണിച്ച അബദ്ധനിഘണ്ടുക്കൾ പോലെ ആവാൻ നമ്മൾ അനുവദിക്കരുതല്ലോ.. --ജേക്കബ് 16:33, 23 ഡിസംബർ 2007 (UTC)[മറുപടി]

ഒരു ചെറിയ TOC പ്രശ്നം[തിരുത്തുക]

ഔഷധസസ്യങ്ങളുടെ പട്ടിക എന്ന താളിലെ നീണ്ട ഒറ്റയക്ഷരം വച്ചുള്ള TOC ഒഴിവാക്കി ഒരു അക്ഷര സൂചിക ചേർക്കാം എന്നു കരുതി ഒരു ഉപതാളുണ്ടാക്കാൻ ശ്രമിച്ചു 1. പക്ഷേ അത് ഉപതാളാകുന്നില്ല. പക്ഷേ അതിന്റെ തന്നെ സമ്വാദം താൾ സമ്വാദം:ഔഷധസസ്യൻഗ്ങളുടെ പട്ടിക എന്നതാളിന്റെ ഉപതാളാണു താനും!! ആരെങ്കിലും ഫിക്സ് ചെയ്ത് ഔഷധസസ്യങ്ങളുടെ പട്ടിക എന്ന തളിൽ കേറ്റുവാണെങ്കിൽ നീണ്ട Toc ഒഴിവാക്കാം എന്നുകരുതുന്നു--പ്രവീൺ:സംവാദം 05:51, 20 ജനുവരി 2008 (UTC)[മറുപടി]

TOC ഒഴിവാക്കാൻ __NOTOC__ എന്ന വിക്കി കോഡ് താളിന്റെ ഏറ്റവും മുകളിൽ കൊടുത്താൽ മതി. ഉപതാളിന്റെ പ്രശ്നം ഫിക്സ് ചെയ്യാൻ അറിയില്ല :) --ഷിജു അലക്സ് 03:16, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

യാനം എന്ന വാക്കിന്റെ അർത്ഥം എന്താണ്‌? ഒരു നിഘണ്ടുവിൽ യാനം എന്നാൽ യാത്ര എന്നാണ്‌ അർത്ഥമാക്കുന്നതെന്നു കാണുന്നു. എന്നാൽ യാനം നൗകയല്ലേ? ആകാശയാനം എന്നാൽ ആകാശക്കപ്പൽ അല്ലേ? അതോ യാനം ചെയ്യാനുള്ള പാത്രം എന്ന അർത്ഥത്തിൽ യാനപാത്രം = കപ്പൽ ആണോ? ആകാശയാനം ആകാശയാത്ര ആണോ? --ജേക്കബ് 20:52, 31 ജനുവരി 2008 (UTC)[മറുപടി]

യാനം എന്നാൽ കപ്പൽ എന്നുതന്നെയായിരുന്നു വിചാരം എന്നാൽ ഒരു സിനിമയുടെ പേരുണ്ടല്ലോ മഹായാനം.. അതെന്താണ്‌? ഇനി യാത്ര എന്നാണോ അർത്ഥം? --Vssun 10:18, 1 ഫെബ്രുവരി 2008 (UTC)[മറുപടി]
യാനം: യാത്ര, നടപ്പ്, പോക്ക്, 2. ആന, തേര് മുതലായ വാഹനം. ശബ്ദതാരാവലിയില്നിന്നാണ്. എന്നുവെച്ചാല് ബാക്കി ഊഹിച്ചെടുക്കണമെന്ന് അര്ത്ഥം. പക്ഷേ ശബ്ദതാരവലിപോലെ ഒരു scholarly enterprise മലയാളത്തില് പിന്നീട് ഉണ്ടായിട്ടില്ല. വിക്കിപീഡിയയില് സ്ഥിരമായി കയ്യിലുകുത്തുന്നവരെല്ലാം അത് ഒരു കോപ്പി വാങ്ങിവെയ്ക്കണം. Calipso 15:34, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

അടിമ രാജവംശം[തിരുത്തുക]

അടിമരാജവംശത്തെക്കുറിച്ചുള്ള ഏതോ ഒരു ലേഖനം വിക്കിയിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. തിരഞ്ഞിട്ട് കിട്ടുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ലിങ്ക് തരണം. --Vssun 23:20, 7 മാർച്ച് 2008 (UTC)[മറുപടി]

മൂലകങ്ങളേക്കുറിച്ചുള്ള മിക്കവാറും എല്ലാ ലേഖനത്തിലും ഇങ്ങനെയൊരു തലക്കെട്ടുണ്ട്. ഉദാ, ഹരണങ്ങൾ. അർഥം മാറാതെ ഈ വാക്കിന് എന്ത് മലയാളം കൊടുക്കാം? നിഘണ്ടുക്കളൊക്കെ നോക്കിയിണ്ട് ഒന്നും ശരിയാവുന്നില്ല.--അഭി 15:39, 1 ഏപ്രിൽ 2008 (UTC)[മറുപടി]

സാന്നിദ്ധ്യം എന്നു കുറഞ്ഞപക്ഷം മൂലകങ്ങളെകുറിച്ചുൾല ലേഖനങ്ങളിൽ കൊടുക്കാം. --ഷിജു അലക്സ് 16:13, 1 ഏപ്രിൽ 2008 (UTC)[മറുപടി]

നന്ദി :-)--അഭി 05:39, 12 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ മൂലകങ്ങളുടെ ഫലകത്തിൽ മുകളിൽ കാണുന്ന സംഭവം മാത്രമേ ഇവിടെയുള്ളൂ. താഴേക്കുള്ള ഭാഗം ആരെങ്കിലും മലയാളമാക്കിത്തന്നാൽ വളരെ ഉപകാരമാരമായിരുന്നു. അത് പല പല ചെറിയ ഫലകങ്ങലാണെന്ന് തോന്നുന്നു. എനിക്ക് അത് ഉണ്ടാക്കുന്നതിനേക്കുറിച്ച് ഒരു പിടിയുമില്ല. നന്ദി--അഭി 05:39, 12 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ ഏതു ഫലകമാണു എന്നും അതിനു സമാനമായ മലയാളം വിക്കി ഫലകം ഏതു എന്നു ചൂണ്ടിക്കാണിച്ചാല് സഹായിക്കാന് ശ്രമിക്കാം. ആവര്ത്തനപ്പട്ടികയുടെ ഫലകം ആണെങ്കില് ഞാന് നോക്കിയിട്ട് ഇപ്പോള് രണ്ടും ഒരേ പോലെ ഉണ്ട്. --ഷിജു അലക്സ് 16:14, 13 ഏപ്രിൽ 2008 (UTC)[മറുപടി]
ആവർത്തനപ്പട്ടികയല്ല. മൂലകം താളിൽ വലത് വശത്തുള്ള ഇൻഫോബോക്സ്. മലയാളത്തിൽ അതിന്റെ മുകൾഭാഗം മാത്രമേയുള്ളൂ.--അഭി 17:58, 13 ഏപ്രിൽ 2008 (UTC)[മറുപടി]
w:en:Template:Infobox hydrogen ഈ ഫലകം വേണം ഹൈഡ്രജൻ താളിലെ ഇൻഫോ ബോക്സ് ആയി ഉപയോഗിക്കാൻ. പണ്ട് മലയാളം വിക്കിയിൽ ഹൈഡ്രജൻ എന്ന ലെഖനം തുടങ്ങുന്ന സമയത്ത് ഇംഗ്ലീഷ് വിക്കിയിലെ ഇൻഫോ ബോക്സ് ഇപ്പോൾ കാണുന്ന തരത്തിലായിരുന്നില്ല. ഇപ്പോൾ ഓരോ മൂലകത്തിനും വെവേറെ ഇൻഫോ ബോക്സ് ആയി. അതിനാൽ അത്രയും ഫലകങ്ങളും ഉണ്ടാക്കെണ്ടി വരും. അഭിഷേക് എനിക്കൊരു മെയിലയക്കാമോ?--ഷിജു അലക്സ് 18:14, 13 ഏപ്രിൽ 2008 (UTC)[മറുപടി]
checkY ചെയ്തു, തർജ്ജമ നടന്നുകൊണ്ടിരിക്കുന്നു. ഫലകങ്ങൾ ഇവിടെ കാണാം --സാദിക്ക്‌ ഖാലിദ്‌ 17:03, 15 ഏപ്രിൽ 2008 (UTC)[മറുപടി]
എല്ലാം കഴിഞ്ഞപ്പോ ഇതും ഫിക്സ് ചെയ്തിരിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 09:16, 16 ഏപ്രിൽ 2008 (UTC)[മറുപടി]

എനിക്ക് മ്ല എന്ന് ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല. mla എന്ന് ടൈപ്പുമ്പോൾ ംല എന്നാണ് വരുന്നത്. ഇത്രയും നാൾ ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നുവെന്ന് തോന്നുന്നു(ഓർമക്കുഴപ്പമാണോന്നും അറിയില്ല)--അഭി 09:45, 18 ഏപ്രിൽ 2008 (UTC)[മറുപടി]

അതു ഇൻബിൽറ്റ് ടൂളിന്റെ ഒരു പരിമിതിയാണു. കീമാൻ ഉപയോഗിക്കൂ. --ഷിജു അലക്സ് 09:49, 18 ഏപ്രിൽ 2008 (UTC)[മറുപടി]

മ്ല,മ്ലാ,മ്ലി,മ്ലീ,മ്ലു,മ്ലൂ!!!കീമാൻ കൊള്ളാമല്ലോ!--അഭി 09:54, 18 ഏപ്രിൽ 2008 (UTC)[മറുപടി]

ഉറപ്പാക്കാമോ?[തിരുത്തുക]

ആരെങ്കിലും ഇതൊന്നുറപ്പാക്കാമോ? പക്ഷി എന്നെഴുതാൻ ഡച്ചുകാർക്ക് എന്തായാലും ഒരു മലയാളി സഹായത്തിനു വേണമല്ലോ ;-)--പ്രവീൺ:സംവാദം 04:03, 3 ജൂൺ 2008 (UTC)[മറുപടി]

സ്പെസ് ബേർഡിയുടെ മെറ്റായിലെ യൂസർ താളിൽ ഒരു സന്ദെശം ഇടൂ.--ഷിജു അലക്സ് 04:34, 3 ജൂൺ 2008 (UTC)[മറുപടി]
en:wikt:bird#Translations, en:wikt:bird:പക്ഷി ഇവിടുന്ന് വന്ന പക്ഷിയായിരിക്കും :-) --സാദിക്ക്‌ ഖാലിദ്‌ 06:36, 3 ജൂൺ 2008 (UTC)[മറുപടി]
സ്ഥിരമായി ബ്ലോക്കിയ വാൻഡലിനെ റീനേം ചെയ്യുന്നതു നയങ്ങൾക്കെതിരാവില്ലല്ലോല്ലേ??--പ്രവീൺ:സംവാദം 12:16, 4 ജൂൺ 2008 (UTC)[മറുപടി]
  • എതിർക്കുന്നു റീനേം ചെയ്യുന്നതുമൂലം ആൾ മാറുന്നില്ലല്ലോ ? അത്രക്ക് ആവശ്യമാണെങ്കിൽ ബ്ലോക്ക് മാറ്റിയാൽ പോരെ ????!!!! :)--സുഗീഷ് 12:27, 4 ജൂൺ 2008 (UTC)[മറുപടി]

അല്ലല്ല; അങ്ങിനെയല്ല. ബ്ലോക്കിയ വാൻഡൽ വേറൊരാളാണ്‌. ഗ്ലോബലായി വരുന്ന പുതിയ ജാക്കിനു ഇങ്ങിനെ ഒരു അംഗത്വമുള്ളതിനാൽ ഇവിടെ കേറാൻ പറ്റുന്നില്ല അതാണു പ്രശ്നം--പ്രവീൺ:സംവാദം 12:31, 4 ജൂൺ 2008 (UTC)[മറുപടി]

എങ്കിൽ കുഴപ്പം ഇല്ല എന്നു തോന്നുന്നു. എങ്കിലും ചെറിയ ഒരു വോട്ടിനിടാൽ വേണം എന്ന്‌ തോന്നുന്നു. --സുഗീഷ് 12:34, 4 ജൂൺ 2008 (UTC)[മറുപടി]

വോട്ടിന്റെ ആവശ്യം ഉണ്ടന്ന്ന് തോന്നുന്നില്ല. എന്തിനു സമയം കളയണം— ഈ തിരുത്തൽ നടത്തിയത് Lijujacobk (സംവാദംസംഭാവനകൾ)

പാവം പക്ഷി സ്റ്റീവാഡ് വന്ന് പറഞ്ഞതല്ലെ. വിശ്വസിക്കാമെന്ന് തോന്നുന്നു. പണ്ട് ഇങ്ങേർക്കും ഇതുപോലെ എന്തോ പ്രശ്നമുണ്ടായിരുന്നില്ലേ? ഇനി വോട്ട് വേണമെങ്കിൽ എന്റെ വോട്ട് അനുകൂലം--അഭി 13:42, 4 ജൂൺ 2008 (UTC)[മറുപടി]

ശ്രോതസ്സോ സ്രോതസ്സോ?[തിരുത്തുക]

ശ്രോതസ്സോ സ്രോതസ്സോ? ഇതിൽ ഏതാണ്‌ ശരി ശ്രോതസ്സാണ്‌ ശരി എന്ന് വിശ്വസിക്കുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 09:45, 9 ജൂൺ 2008 (UTC)[മറുപടി]

സ്രോതസ്സ് ആണ്‌ ശരി --അനൂപൻ 09:47, 9 ജൂൺ 2008 (UTC)[മറുപടി]
നന്ദി അനൂപൻ. കിട്ടിപ്പോയി അർത്ഥം. സംഭവം കടലും കടലാടിയും പോലെയാണ്‌.

ശ്രോതസ്സ്= തുമ്പിക്കൈ, ചെവി. സ്രോതസ്സ്= ഉറവിടം. --ടക്സ് എന്ന പെൻ‌ഗ്വിൻ 09:59, 9 ജൂൺ 2008 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

ഞാൻ അപ‌ലോഡിയ കുറച്ച് ചിത്രങ്ങൾ. അവയ്ക്ക് നൽകേണ്ടുന്ന പകർപ്പവകാശത്തേക്കുറിച്ച് അല്പം സംശയം ഉണ്ട്. ഏത് പകർപ്പവകാശ ടാഗ് നൽകണം എന്നുമാത്രം പറഞ്ഞാൽ മതി. --സുഗീഷ് 11:44, 11 ജൂൺ 2008 (UTC)[മറുപടി]

ഈ ചിത്രം താങ്കൾ നിർമ്മിച്ചതാണെങ്കിൽ ഇപ്പോഴത്തെ ലൈസൻസ് ഉപയോഗിക്കുന്നതിൽ തെറ്റില്ല.അല്ലെങ്കിൽ ലൈസൻസ് മാറ്റേണ്ടി വരും--അനൂപൻ 11:48, 11 ജൂൺ 2008 (UTC)[മറുപടി]
ഞാൻ സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ്‌. ഇത് പല സ്ഥലങ്ങളിലും നെറ്റിലല്ല (റോഡിന്റെ വശങ്ങളിൽ) കണ്ടിട്ടുണ്ട്. അതിനാലാണ്‌ ഇത്തരം ഒരു സംശയം തോന്നിയത്. --സുഗീഷ് 11:58, 11 ജൂൺ 2008 (UTC)[മറുപടി]

ഓഫ് ടോപിക് എങ്കിലും ഒരു അഭിപ്രായം പറയട്ടെ. ഇത്തരം സൈനുകൾ സോഡിപോഡിയോ, ഇങ്ക്സ്‌കേപ്പോ ഉപയോഗിച്ച് SVG (Scalable Vector Graphics) ആയി വരച്ചാൽ നന്നായിരിക്കും. SVG വെക്ടർ മോഡ് ഉപയോഗിക്കുന്നതിനാൽ എതു വലുപ്പത്തിലേയ്ക്കും പടത്തിന്റെ മേന്മ നഷ്ടപ്പെടാതെ മാറ്റാൻ പറ്റും. ഇനി Raster തന്നെ വേണമെങ്കിൽ, ഇത്തരം ചിത്രങ്ങൾക്ക് JPG ഫോർമാറ്റിനേക്കാൾ PNG ആണ്‌ അഭികാമ്യം --ടക്സ് എന്ന പെൻ‌ഗ്വിൻ 12:06, 11 ജൂൺ 2008 (UTC)[മറുപടി]

അങ്ങനെയെങ്കിൽ ബാക്കി ചിത്രങ്ങൾ എല്ലാം SVG യോ PNGയോ ആയി ചെയ്തെടുക്കാം. ഇനി ഇപ്പോൾ അപ‌ലോഡിയ ചിത്രങ്ങൾ അങ്ങനെ ചേർക്കണമെങ്കിൽ ഇതെല്ലാം ഡിലീറ്റിയാൽ പുതിയ ഫോർമാറ്റിൽ ചേർക്കാവുന്നതാണ്‌.--സുഗീഷ് 12:11, 11 ജൂൺ 2008 (UTC)[മറുപടി]
ഈ ചിത്രങ്ങൾ പല സൈസിലും ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതിനാൽ SVG തന്നെയാണ് അഭികാമ്യം. ഇപ്പോഴുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ {{IFD}} ടാഗ് ഇടൂ--അനൂപൻ 12:14, 11 ജൂൺ 2008 (UTC)[മറുപടി]


അവയുടെ പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്തോളൂ. ഓരോ ചിത്രത്തിന്റെയും താളിൽ ചെന്നിട്ട് പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്യാനുള്ള ലിങ്കിൽ ഞെക്കിയാൽ മതി. അതിനുശേഷം ഒരു കമന്റിട്ടാൽ. പഴയ കോപ്പി ഡിലീറ്റ് ചെയ്യാം. ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേയ്ക്ക് അപ്‌ലോഡ് ചെയ്താൽ മറ്റു വിക്കിമീഡിയ പ്രസ്ഥാനങ്ങൾക്കും അവയുടെ സ്വന്തം കോപ്പി അപ്‌ലോഡ് ചെയ്യാതെ ഉപയോഗിക്കം --ടക്സ് എന്ന പെൻ‌ഗ്വിൻ 12:16, 11 ജൂൺ 2008 (UTC)[മറുപടി]

ചെയ്തേക്കാം --സുഗീഷ് 12:18, 11 ജൂൺ 2008 (UTC)[മറുപടി]

HOW I CAN BE A HAM ?[തിരുത്തുക]

Dear Sir This is Sabu Raphel , Ernakulam, North paravoor, kerala 683519 , would like to be a ham operatior , please guide me how it will workout and how i can i start with its first step of SWL and which will be a good swl receiver how about SONY ICF2001 . please reply to my mail id saburap@gmail.com my QTH TP 04843265423 , mobile 09847130442 . Seeking reply

Dear Sabu,You are in the wrong place. This is not the place to get the technical help for HAM or any other technical instruments. This is an online encyclopedia. You can search in google and find out more information about HAM . Thanks and Regards,--അനൂപൻ 06:31, 12 ജൂൺ 2008 (UTC)[മറുപടി]


എന്താണ് ഇതിന് ഒരു നല്ല മലയാളം വാക്ക്?--അഭി 16:45, 13 ജൂൺ 2008 (UTC)[മറുപടി]

യക്ഷിക്കഥ, കൽപ്പിതകഥ ??--പ്രവീൺ:സംവാദം 03:47, 14 ജൂൺ 2008 (UTC)[മറുപടി]
He fantasised about her എന്നുവച്ചാൽ അവൻ അവളെ യക്ഷിക്കഥയിലെ യക്ഷിയായി സംകല്പിച്ചു എന്നാവുമോ?

മനോരാജ്യം, മനക്കോട്ട, ദിവാസ്വപ്നം എന്നൊക്കെയാണ്‌ ഞാൻ കേട്ടിരിക്കുന്നത് --202.83.55.82 05:11, 14 ജൂൺ 2008 (UTC)[മറുപടി]

ചില സ്കിന് എടുക്കുമ്പോൾ ക്രമീകരണങ്ങളിൽ ക്യൂക് ബാർ എന്നൊരു സാധനം കാണുന്നുണ്ടല്ലോ??--പ്രവീൺ:സംവാദം 05:09, 29 ജൂൺ 2008 (UTC)[മറുപടി]

വിക്കിപീഡിയ ലോഗോയുടെ താഴെ കാണുന്ന നാവിഗേഷൻ ബാറാണ്‌ ക്യുക്ക് ബാർ എന്നറിയപ്പെടുന്നത്. ചില സ്കിന്നുകളിൽ(ഉദാ:സാർവത്രികം) അതിനെ ഇടത്തോട്ടും വലത്തോട്ടും മാറ്റുകയും സ്റ്റാറ്റിക് ഫ്ലോട്ട് എന്ന് ആട്രിബ്യൂട്ടുകൾ സെറ്റ് ചെയ്യുകയും ചെയ്യാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 06:52, 29 ജൂൺ 2008 (UTC)[മറുപടി]

ഫോട്ടോ അപ്ലോഡ് ചെയ്യുന്ന വിധം[തിരുത്തുക]

സർ,

ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള രീതികൾ എന്തെല്ലാമാണ്? അപ്ലോഡ് മെനുവിൽ ക്ലിക് ചെയ്യുബോൾ, അനുമതി പ്രശ്നം എന്ന തലക്കെട്ടിൽ, "യാന്ത്രീകമായി സ്തിതീകരിക്കപ്പെട്ട ഉപയോക്താക്കൾ" , സിസോപ്പ് ഗ്രൂപ്പുകളിൽ ഏതെങ്കിലുമൊന്നിൽ അംഗമാകണം എന്നു കാണുന്നു. ഞാൻ യാന്തീകമായി സ്തിതീകരിക്കപ്പെട്ട ഉപയോക്താക്കൾ എന്നതിൽ ക്ലിക്ക് ചെയ്തു എന്നിട്ടും ചിത്രം അപ്ലോഡ് ചെയ്യുവാൻ സാധിക്കുന്നില്ല.

ഫോട്ടോ ചേർക്കുന്ന വിധം ഒന്നുകൂടി വിശദീകരിച്ചാൽ വളരെ നന്നായിരിക്കും അഭി എന്ന കൂട്ടുകാരന്റെ അഭിപ്രായം ഞാൻ വായിച്ചു. അഭിക്കും സാദിഖിനും നന്ദി.

വിനയപൂർവം

മണികണ്ഠൻ. — ഈ തിരുത്തൽ നടത്തിയത് Manikandan (സംവാദംസംഭാവനകൾ)

അഭി പറഞ്ഞ രണ്ട് കാരണങ്ങൾ കൊണ്ടാണ് മണികണ്ഠനു ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തത്. യാന്ത്രികമായി സ്ഥിരീക്കൽ താങ്കൾക്ക് ചെയ്യാൻ സാധ്യമല്ല, അത് ഒരു ആട്ടോമാറ്റിക് പ്രൊസെസ്സാണ്. താഴെ പറയുന്ന രണ്ട് കാര്യങ്ങൾ പാലിച്ചാൽ സ്വയം യാന്ത്രികമായി സ്ഥിരീക്കച്ചുകൊള്ളും
  1. വിക്കിപീഡിയയിൽ അംഗത്വമെടുത്ത് 4 ദിവസം പൂർത്തിയാക്കണം (മണികണ്ഠൻ അംഗമായത് 4-ജൂലൈ-2008 15:15 നാണ്)
  2. കുറഞ്ഞത് 10 തിരുത്തലുകൾ വിക്കിപീഡിയയിൽ നടത്തിയിരിക്കണം (മണികണ്ഠൻ നടത്തിയ തിരുത്തലുകൾ ഇവിടെ കാണാം).
ഈ താൾ മണികണ്ഠനു സഹായകരമാവുമെന്ന് തോന്നുന്നു. ദയവായി സംവാദത്താളുകളിൽ ഒപ്പുവെക്കാൻ ശ്രദ്ധിക്കുക. --സാദിക്ക്‌ ഖാലിദ്‌ 15:01, 7 ജൂലൈ 2008 (UTC)[മറുപടി]

മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം[തിരുത്തുക]

സർ,

അഭി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശരിയായിട്ടുണ്ട്. അതായത്, ഞാൻ അംഗമായിട്ട് ഇന്നേക്ക്, 4 ദിവസം കഴിയുകയും , 10 തിരുത്തലുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഞാൻ എഴുതിയിട്ടുള്ള "മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം" എന്ന ലേഘനത്തിൽ, ഭഗവതിക്ഷേത്രത്തിന്റേയും , ഉൽസവത്തിന്റെ എഴുന്നെള്ളിപ്പിന്റേയും ഫോട്ടോ ഉൾപ്പെടുത്തണമെന്നുണ്ട്. ഫോട്ടോഉൾപ്പെടുത്തുന്ന വിധം അറിയുവാൻ ആഗ്രഹിക്കുന്നു.

താങ്കളുടെ മറുപടി കാത്തുകൊണ്ട്.

മണികണ്ഠൻ

ഇല്ലല്ലോ മണികണ്ഠൻ. ഇതു വരെ 8 തിരുത്തലെ ആയിട്ടുള്ളൂ. Special:Contributions/Manikandan. പത്തു തിരുത്തൽ ആയിക്കഴിഞ്ഞാൽ യാന്ത്രികമായി ഫോട്ടോ അപ്ലോഡ് ചെയ്യാൻ സാധിക്കും. ഞങ്ങൾ അതിനു പ്രത്യെകമായി ഒന്നും ചെയ്യെണ്ട.

ധൈര്യമായി ലേഖനങ്ങളിലോ മറ്റോ ധാരാളം തിരുത്തൽ ചെയ്യൂ. ഇവിടെ അഭിയെ പോലുള്ള ചില വിക്കി അടിമകൾ മിനിറ്റിൽ 10 തിരുത്തു വെച്ചു ചെയ്യുന്നുണ്ട്. :) അപ്പൊഴാണോ ചേട്ടൻ നാലു ദിവസം കൊണ്ട് മൊത്തം 10 തിരുത്തൽ ചെയ്യാൻ കഷ്ടപ്പെടുന്നതു. :) --Shiju Alex|ഷിജു അലക്സ് 10:57, 8 ജൂലൈ 2008 (UTC)[മറുപടി]

ചിത്രം അപ്ലോട് ചെയ്യുവാൻ[തിരുത്തുക]

ബഹുമാനപ്പെട്ട ഷിജു ,

വളരെ നന്ദി , താങ്കളുടെ ഉചിതമായ മറുപടിക്ക്. "എന്റെ ക്രമീകരണങ്ങൾ" മെനുവിൽ ക്ലിക് ചെയ്തപ്പോൾ നമ്മുടെ വിശദവിവരങ്ങൾ കാണുമല്ലൊ? അതിൽ എന്റെ തിരുത്തലുകൾ 11 എന്നു കാണിച്ചിരിക്കുന്നു.

മെംബർ ഓഫ് ഗ്രൂപ്  : യൂസേഴ്സ്

                                          (യൂസർ ഗ്രൂപ് റൈറ്റ്സ്)  

ആകെ തിരുത്തലുകൾ  : 11

എന്ന് കാണിക്കുന്നു. ഇത് ഒന്ന് വിശദീകരിച്ചാൽ വളരെ ഉപകാരമായി.


എന്ന് വിനയപൂർവം

മണികണ്ഠൻ .


ഇപ്പോ 10 തിരുത്തലുകൾ കടന്നു. പക്ഷെ 4 ദിവസം കഴിഞ്ഞിട്ടില്ല. 22:56, 4 ജൂലൈ 2008 നാണു താങ്കൾ ആദ്യത്തെ തിരുത്തൽ നടത്തിയതു. നാളെ ജൂലൈ 9നു താങ്കളുടെ മെംബർ ഓഫ് ഗ്രൂപ് യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ, എന്ന വിഭാഗത്തിൽ വരും. അതോടെ താങ്കൾക്കു പടം അപ്‌ലോഡ് ചൈആം. അതു വരെ ഈ 10 തിരുത്തൽ എന്ന നൂൽ പാലത്തിൽ കിടക്കതെ ധാരളം നല്ല എഡിറ്റുകൾ ചെയ്യൂ. --Shiju Alex|ഷിജു അലക്സ് 12:44, 8 ജൂലൈ 2008 (UTC)[മറുപടി]

മണികണ്ഠൻ, താങ്കൾ 'യാന്ത്രികമായ സ്ഥിരീകരിക്കപ്പെട്ട യൂസർ ആവണമെങ്കിൽ 4 ദിവസവും 10 ഏഡിറ്റുകളും നടത്തേണ്ടതുണ്ട്. പക്ഷേ അത് എപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല.ഇംഗ്ലീഷ് വിക്കിയിലെ നിർവ്വചനം ഇങ്ങനെയാണ്.

number of actions on the english wikipedia are restricted to user accounts which pass certain thresholds for age and editcount: users which meet these requirements are considered part of the pseudo-group autoconfirmed. Autoconfirmed status is checked every time the user performs a restricted action: consequently, it is granted automatically by the software and cannot be removed. The precise requirements for autoconfirmed status varies according to circumstances: for most users on en.wiki, accounts which are more than 4 days old and have made at least 10 edits are considered autoconfirmed. However, users editing through a TOR network are subjected to much stricter autoconfirmed thresholds: currently 90 days and 100 edits.

അതായത് താങ്കൾ autoconfirmed ആവാൻ ചിലപ്പോൾ കൂടുതൽ ദിവസങ്ങൾ എടുത്തേക്കാം. താങ്കൾ ടോർ(TOR) തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചല്ല എഡിറ്റ് നടത്തിയതെന്നും ഞങ്ങൾ കരുതട്ടെ.--അനൂപൻ 12:55, 8 ജൂലൈ 2008 (UTC)[മറുപടി]

വളരെ നന്ദി ഷിജുവിനും മലയാളം വിക്കീപീഡിയക്കും , മലയാളം വിക്കിപീഡിയയുടെ എല്ലാകാര്യനിർവ്വാഹകർക്കും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.

ഷിജു പറഞ്ഞ കാര്യങ്ങൾ ശ്രധ്ധിക്കാം. എല്ലാവിധ സഹകരണങ്ങളും നേർന്നുകൊണ്ട് ഷിജു,അഭി,സാദ്ദിഘ് എന്നിവർക്ക് ഒരിക്കൽ കൂടി നന്ദി രേഘപ്പെടുത്തികൊണ്ട്,


വിനയപൂർവം

മണികണ്ഠൻ —ഈ തിരുത്തൽ നടത്തിയത്: Manikandan (സംവാദംസേവനങ്ങൾ) .

ലേഖനങ്ങളിൽ ഫോട്ടോ ചേർക്കുന്നവിധം[തിരുത്തുക]

ബഹുമാനപ്പെട്ട ഷിജു,

ഇന്ന് ഞാൻ ഒരു ഫോട്ടോ അപ്ലോഡ് ചെയ്തു. പ്രസ്തുത ഫോട്ടൊ എങ്ങനെയാണ് ഞാൻ എഴുതിയിട്ടുള്ള ലേഖനത്തിൽ ചേർക്കുക എന്നു കൂടി പറഞ്ഞുതന്നാൽ വളരെ നന്നായിരുന്നു.


സ്നേഹത്തോടെ, വിനയത്തോടെ, നന്ദിയോടെ, മണികണ്ഠൻ .

ഇതാ ഇവിടെ നോക്കൂ. വിനയവും ബഹുമാനവും അല്പം കൂടുതലാണോ എന്നൊരു സംശയം. :) --ടക്സ് എന്ന പെൻ‌ഗ്വിൻ 07:07, 9 ജൂലൈ 2008 (UTC)[മറുപടി]

മണികണ്ഠാ, ലേഘനമല്ല ലേഖനമാണ് ശരി. തെറ്റ് ഞാൻ തിരുത്തിയിട്ടുണ്ട്. lEkhanam എന്ന് ഇങ്ങനെ എഴുതിയാൽ മതി--അനൂപൻ 07:19, 9 ജൂലൈ 2008 (UTC)[മറുപടി]

താളിലേക്കുള്ള കണ്ണികൾ.[തിരുത്തുക]

സർ,

കണ്ണികൾ എന്ന മെനു എന്തിനുള്ളതാണ്?

ലേഘനത്തിൽ ചിത്രം അപ്ലോഡ് ചെയ്യുവാൻ , "തിരുത്തുക" എന്ന റ്റെക്സ്റ്റിൽ ക്ലിക് ചെയ്തിട്ടുവേണോ "അപ്ലോഡ്" എന്ന മെനുവിൽ ക്ലിക് ചെയ്ത് , ചിത്രങ്ങൾ ചേർക്കുവാൻ ?

അപ്ലോഡ് ചെയ്യുബോൾ, ലേഘനത്തിന്റെ "തലവാചകം" ചേർക്കേണ്ടതുണ്ടോ? ഇമേജ് ഫയൽ എന്നുള്ളത്, ചിത്രത്തിന്റെ ഫയൽനേമാണോ? അതോ വിക്കിപീഡിയയിൽ ചിത്രത്തിന് കൊടുത്ത പേരാണോ എഴുതേണ്ടത്?

"വിക്കീമീഡിയ കോമൺസ്" എന്താണ് ? കുറച്ചുകൂടി ഒന്നു വിശദമാക്കിയാൽ നല്ലതായിരുന്നു.

ഇതെല്ലാം അറിയുവാൻ താല്പര്യപ്പെട്ടു കൊണ്ട്,

സസ്നേഹം മണികണ്ഠൻ .

ഉത്തരങ്ങൾ
  1. കണ്ണികൾ എന്ന് എവിടെ കണ്ടതിനെ പറ്റിയാണ് പറഞ്ഞതെന്ന് മനസിലായില്ല.
  2. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യലും ലേഖനത്തിലേക്ക് ചിത്രം ചേർക്കലും ഒരു ബന്ധവും ഇല്ലാത്ത രണ്ട് പ്രവർത്തനങ്ങളാണ്. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ലേഖനത്തിന്റെ തിരുത്തുക എന്ന കണ്ണി ഞെക്കേണ്ട യാതൊരു ആവശ്യവുമില്ല. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതെങ്ങനെയെന്നറിയാൻ [സഹായം:ചിത്ര സഹായി#ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ|ഈ കണ്ണി]](Link) ഉപയോഗിക്കുക. അപ്‌ലോഡ് ചെയ്ത ചിത്രം ലേഖനത്തിലുൾപ്പെടുത്താൻ ഈ കണ്ണിയും കാണുക. ഉദാഹരണമായി മണികണ്ഠൻ അപ്‌ലോഡ് ചെയ്ത ചിത്രം:Ezhunnellippu.jpg എന്ന ചിത്രം മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം എന്ന താളിലുൾപ്പെടുത്താൻ ആ ലേഖനത്തിന്റെ മുകളിൽ കാണുന്ന തിരുത്തുക എന്ന കണ്ണി ഞെക്കി [[ചിത്രം:Ezhunnellippu.jpg|thumb|250px|മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ്]] എന്ന് ഏറ്റവും മുകളിലായി കൂട്ടിച്ചേർത്ത് സേവ് ചെയ്യുക എന്ന ബട്ടൺ ഞെക്കുക മാത്രം ചെയ്യുക.
  3. വിക്കിപീഡിയ കോമൺസ് എന്നത് സ്വതന്ത്ര ഉള്ളടക്കമുള്ള ചിത്രങ്ങളുടെയും, ശബ്ദശ്രാവ്യശകലങ്ങളുടെയും ഒരു കലവറയാണ്. അവിടെ ഒരു ചിത്രം അപ്‌ലോഡ് ചെയ്താൽ അത് എല്ലാ വിക്കിപീഡിയകളിലും(ഇംഗ്ലീഷ്,മലയാളം,ഹിന്ദി തുടങ്ങിയ വിക്കിപീഡിയകളിൽ) പ്രത്യേകം പ്രത്യേകം അപ്‌ലോഡ് ചെയ്യാതെ തന്നെ ഉപയോഗിക്കാം.--അനൂപൻ 08:24, 9 ജൂലൈ 2008 (UTC)3[മറുപടി]


മണികണ്ഠൻ സാർ താങ്കളുടെ സം‌വാദം താളിൽ ഉള്ള സ്വാഗതത്തിലെ സഹായതാളുകൾ ഒന്നും വായിച്ചിട്ടില്ല എന്നു ഇതിനാൽ മനസ്സിലാക്കുന്നു.

ചോദ്യം 1 : 'കണ്ണികൾ എന്ന മെനു എന്തിനുള്ളതാണ്?'

ഉദാഹരണമായി മാത്തൂർ എന്ന ലേഖനം എടുക്കാം. ആ ലെഖനത്തിൽ നിന്നു കണ്ണികൾ എന്ന ലിങ്കിൽ ഞെക്കിയാൽ കിട്ടുന്ന താളിൽ വേറെ ഏതൊക്കെ ലേഖനങ്ങളിൽ മാത്തൂർ എന്ന വാക്ക് കൺനിയായി ചേർത്തിട്ടുണ്ട് എന്നു കാണാം.

ചോദ്യം 2: ലേഘനത്തിൽ ചിത്രം അപ്ലോഡ് ചെയ്യുവാൻ , "തിരുത്തുക" എന്ന റ്റെക്സ്റ്റിൽ ക്ലിക് ചെയ്തിട്ടുവേണോ "അപ്ലോഡ്" എന്ന മെനുവിൽ ക്ലിക് ചെയ്ത് , ചിത്രങ്ങൾ ചേർക്കുവാൻ ?

വിക്കിയിൽ ചിത്രം അപ്‌ലോഡ് ചെയ്യുന്നതും അതു ലേഖനത്തിൽ ചേർക്കുന്നതും രണ്ടു വ്യത്യസ്ത പ്രക്രിയ ആണു. ചേട്ടൻ [[ചിത്രം:Ezhunnellippu.jpg]] എന്ന ചിത്രം ഇതിനകം അപ്‌ലോഡ് ചെയ്തല്ലോ. അതിനാൽ ആദ്യത്തെ പ്രക്രിയ പൂർത്തിയായി. ഇനി അതു ലെഖനങ്ങളിൽ ചേർക്കണമെങ്കിൽ തിരുത്തുക" എന്ന റ്റെക്സ്റ്റിൽ ക്ലിക് ചെയ്തിട്ടു, ഞാൻ ഇനി പറയുന്ന കോഡ് അതേ പോലെ ലേഖനത്തിന്റെ ഏതു ഭാഗത്താണോ ചിത്രം വരേണ്ടതു, അവിടെ ഇടണം. [[ചിത്രം:Ezhunnellippu.jpg|300px|right|thumb|എഴുന്നള്ളിപ്പ്]]

സഹായം:ചിത്ര സഹായി എന്ന സഹായ താൾ നോക്കിയാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരം കിട്ടും.

ചോദ്യം 3: അപ്ലോഡ് ചെയ്യുബോൾ, ലേഘനത്തിന്റെ "തലവാചകം" ചേർക്കേണ്ടതുണ്ടോ? ഇമേജ് ഫയൽ എന്നുള്ളത്, ചിത്രത്തിന്റെ ഫയൽനേമാണോ? അതോ വിക്കിപീഡിയയിൽ ചിത്രത്തിന് കൊടുത്ത പേരാണോ എഴുതേണ്ടത്?

അപ്‌ലോഡ് ചെയുമ്പോൾ ലെഖനത്തിന്റെ തലവാചകം വേണ്ട. ഒരു ചിത്രം അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ അതു ആ ചിത്രവുമായി ബന്ധപ്പെട്ട ലെഖനങ്ങളിൽ ഒക്കെ ഉപയോഗിക്കുവാൻ വിക്കിയിൽ പറ്റും. ഒരു ലേഖനത്തിൽ ഒരു ചിത്രം വരാൻ ചിത്രത്തിന്റെ പേരു എന്താണോ അതു വേണം കൊടുക്കാൻ. ചേട്ടൻ ഇപ്പോൾ അപ്‌ലോഡ് ചെയ്ത ചിത്രം ലെഖനങ്ങളിൽ വരാൻ ‍ ചിത്രം:Ezhunnellippu.jpg എന്ന പേരു തന്നെ ഉപയോഗിക്കണം.

ചൊദ്യം 4: "വിക്കീമീഡിയ കോമൺസ്" എന്താണ് ? കുറച്ചുകൂടി ഒന്നു വിശദമാക്കിയാൽ നല്ലതായിരുന്നു.

വിക്കിമീഡിയ കോമൺസ് എന്നതു ലോകത്തുള്ള എല്ലാ വിക്കിമീഡിയ വിക്കികൾക്കും പൊതുവായി ഉപയോഗിക്കുവാൻ വേണ്ടി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഇടമാണു. അവിടെ ഒരു ചിത്രം അപ്‌ലോഡ് ചെയ്താൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള എല്ലാ വിക്കികലിലും പ്രസ്തുത ചിത്രം ഉപയോഗിക്കാൻ പറ്റും. ഇവിടെ അപ്‌ലോഡ് ചെയ്താൽ മലയാളം വിക്കിപീഡിയയിൽ മാത്രമേ ഉപറയോഗിക്കാൻ പറ്റൂ.

ഇപ്പോൽ എല്ലാം മനസ്സിലായി കാണും എന്നു കരുതുന്നു. ഇനി സാവധാനം, സം‌വാദതാളിൽ കാണുന്ന സഹായ താളുകളും വീഡിയോകളും ഒക്കെ വായിക്കുകയും കാണുകയും ചെയ്യൂ. എന്നിട്ടു കൂടുതൽ ചോദ്യങ്ങൾ ചോദിക്കൂ.--Shiju Alex|ഷിജു അലക്സ് 08:40, 9 ജൂലൈ 2008 (UTC)[മറുപടി]

ബഹുമാനപ്പെട്ട അനൂപ് & ഷിജു,

ഇത്രയും വിശദമായി പറഞ്ഞുതന്നതിന് നന്ദി.


സസ്നേഹം മണികണ്ഠൻ .

ഫയൽ നേം.[തിരുത്തുക]

സർ,

ഞാൻ രണ്ടാമത് ഒരുഫോട്ടോകൂടി അപ്ലോഡ് ചെയ്തിട്ടുണ്ട് . അത് ലേഖനത്തിൽ ചേർക്കുന്ന ഫയൽ നേം "Parayeduppu,_Mathur_Koothabhishekam.jpg‎" എന്നാണോ? പ്രസ്തുത ഫയൽ നേം കൊടുത്തപ്പോൾ, ലേഖനത്തിൽ ഫോട്ടൊ വന്നില്ല. ഉൽസവദിവസം , ഭഗവതിയുടെ മുന്നിൽ പറയെടുക്കുന്ന ഫോട്ടോയാണ് രണ്ടാമതായി ,ലേഖനത്തിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നത്.

സസ്നേഹം മണികണ്ഠൻ .


ലേഖനങ്ങളും ചിത്രങ്ങളും രണ്ടു വിഭാഗമായാണു വിക്കിയിൽ കൈകാര്യം ചെയ്യുന്നതു എന്നു ഇതിനു മുൻപു സൂചിപ്പിച്ചതാണു. അതിനാൽ തന്നെ ചിത്രങ്ങൾ എല്ലാം ചിത്രം: അല്ലെങ്കിൽ Image: എന്ന നാമമേഖലയിൽ ഇട്ടു വേണം വിക്കിയിൽ കൈകാര്യം ചെയ്യാൻ. അതായതു ചിത്രങ്ങൾക്കു മുൻപു ഈ നാമ മെഖല ചെർക്കണം. എന്നാലെ അതു ദൃശ്യമാവൂ. [[ചിത്രം:Parayeduppu,_Mathur_Koothabhishekam.jpg]] അല്ലെങ്കിൽ [[Image:Parayeduppu,_Mathur_Koothabhishekam.jpg]] എന്നു ചേർത്താലെ ഇതു ലേഖനങ്ങളിൽ വരൂ. ഒപ്പം കൃത്യമായി ഭംഗിയിൽ വരണമെങ്കിൽ മുൻപത്തെ ചിത്രത്തിൽ ഇട്ട കോഡുകൾ കൂടെ ചേർക്കണം. ചേട്ടൻ ഇപ്പൊഴും സഹായ താളുകൾ വായിക്കുന്നില്ല എന്നാണു ഇതിൽ നിന്നു മനസ്സിലാകുന്നത്. --Shiju Alex|ഷിജു അലക്സ് 13:14, 9 ജൂലൈ 2008 (UTC)[മറുപടി]

പരീക്ഷണശാല.[തിരുത്തുക]

സർ,

മലയാളം വിക്കീപീഡിയയുടെ "പരീക്ഷണശാല" യിൽ കുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നതിന്, പുതിയ അക്കൗണ്ട് ക്രിയേറ്റീവ് ചെയ്യണമൊ?

സസ്നേഹം

മണികണ്ഠൻ . — ഈ തിരുത്തൽ നടത്തിയത് Manikandan (സംവാദംസംഭാവനകൾ)

പരീക്ഷണശാല മറ്റൊരു സംരംഭമാണ്. അതിനെ പറ്റിയുള്ള സംശയങ്ങൾ അവിടെതന്നെ ചോദിക്കുന്നതാണ് നല്ലത്. സംവാദങ്ങളിൽ ഒപ്പ് വെക്കുന്നത് വല്യ ഉപകാരമായിരിക്കും ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. . ഇതും ഒന്നു വായിക്കണേ --സാദിക്ക്‌ ഖാലിദ്‌ 16:37, 9 ജൂലൈ 2008 (UTC)[മറുപടി]

അദ്ദേഹം സാൻഡ് ബോക്സാവും ഉദ്ദേശിച്ചതു. മറ്റേതു പൂർൺനമായും പ്രൈവറ്റ് വിക്കിയാണു. അതിലേക്കു ഇവിടെ നിന്നു ലിങ്കുകൾ കൊടുക്കാതിരിക്കുന്നതാണു നല്ലതു.--Shiju Alex|ഷിജു അലക്സ് 16:51, 9 ജൂലൈ 2008 (UTC)[മറുപടി]

ഏഴുത്തുകളരിയിൽ അങ്ങിനെ ഒരു ലിങ്ക് കിടപ്പുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:54, 9 ജൂലൈ 2008 (UTC)[മറുപടി]


ഞാൻ കണ്ടു. അതു പക്ഷെ ജ്യോതിസ്സ് ചെർത്തതല്ല. ജ്യോതിസ്സിനു സമ്മതമാണെങ്കിൽ നമുക്കു അതൊരു എക്സ്റ്റേർണൽ സാൻഡ് ബോക്സായി ഉപയോഗിക്കാം. ഒരു പ്രത്യേക ദിവസത്തെ നിലയിലേക്കു വിക്കി റോൾ ബാക്ക് ചെയ്യാനുള്ള സം‌വിധാനം ഒക്കെ ഉണ്ടെങ്കിൽ പരീക്ഷണങ്ങൾക്ക് പുതുമുഖങ്ങളെ അങ്ങോട്ടു പറഞ്ഞു വിടുകയും ചെയ്യാം. --Shiju Alex|ഷിജു അലക്സ് 17:01, 9 ജൂലൈ 2008 (UTC)[മറുപടി]

വിക്കീമീഡിയ കോമൺസ് അംഗത്വം[തിരുത്തുക]

സർ,

എനിക്ക് വിക്കീമിഡിയ കോമൺസിൽ അംഗമാകുവാമോ? അംഗമാവുന്നത് ഗുണമാണൊ? താങ്കളുടെ വിലയേറിയ അഭിപ്രായം അറിയുവാൻ താല്പര്യപ്പെട്ടുകൊണ്ട്.

മലയാളം ലേഖനങ്ങളുടെ ഇംഗ്ലീഷ് യു.ആർ.എൽ എങ്ങിനെയാണ് ഉണ്ടാക്കുക. (http//www.ml.wikipedia/wiki......) എന്നതിന്റെ കൂടെ എന്താണ് ? എങ്ങനെയാണ് ചേർക്കുക?


സസ്നേഹം മണികണ്ഠൻ — ഈ തിരുത്തൽ നടത്തിയത് Manikandan (സംവാദംസംഭാവനകൾ) .

മണികണ്ഠാ, ആരേയും ഇവിടെ സർ എന്നൊന്നും വിളിക്കേണ്ട. സ്നേഹിതരായി കണ്ടാൽ മതി float.
കോമൺസും വിക്കിപീഡിയ പോലെ തന്നെയുള്ള ഒരു സം‌രംഭമാണ്‌ ഏതു വിക്കിമീഡിയ സം‌രംഭത്തിൽ നിന്നും ആക്സസ് ചെയ്യാവുന്ന തരത്തിൽ ഫയലുകൾ ശേഖരിക്കാനൊരു സംഭരണി; അത്രേയുള്ളു. ഉദാഹരണത്തിന് കോമൺസിലെ ഈ ചിത്രം മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള ഏതൊരു ചിത്രവും പോലെ ഇവിടെ നിന്നും ആക്സസ് ചെയ്യാം ([[Image:Kadakali_painting.jpg]] ഇങ്ങിനെ)
ഇംഗ്ലീഷ് യു.ആർ.എൽ. ഉണ്ടാക്കാൻ ആദ്യം ഏത് താളിന്റെയാണോ ഇംഗ്ലീഷ് യൂ.ആർ.എൽ വേണ്ടത് അതിന്റെ ഇംഗ്ലീഷ് പേരിൽ ഒരു തിരിച്ചുവിടൽ താൾ തുടങ്ങുക. പുതിയ താളിൽ എഡിറ്റ് ബോക്സിനു മുകളിൽ കാണുന്ന ബട്ടണുകളിൽ #R എന്നെഴുതിയിരിക്കുന്ന ബട്ടണിൽ ഞെക്കുക. Insert Text എന്ന ഭാഗത്ത് വേണ്ട താളിന്റെ പേരു നൽകുക (ഇവിടെ മാത്തൂർ എന്ന്) സേവ് ചെയ്യുക. അത്രേയുള്ളു. മലയാളം തലക്കെട്ടുള്ള താളിൽ ഇംഗ്ലീഷ് വിലാസം സൂചിപ്പിക്കാൻ {{Prettyurl|ഇംഗ്ലീഷിലുള്ള താള്‌}} കൊടുക്കുക സേവ് ചെയ്യുക. അപ്പോൾ ഇംഗ്ലീഷ് വിലാസവും ആകും
ഉദാഹരണത്തിന്‌ മാത്തൂർ എന്നതിലേക്കാണു വേണ്ടതെങ്കിൽ Mathoor എന്നു തുടങ്ങുക. Mathoor എന്നതാളിൽ #Redirect[[മാത്തൂർ]] എന്ന് കൊടുത്താൽ ഒരു തിരിച്ചുവിടൽ താൾ ആകും. മാത്തൂർ എന്ന താളിൽ {{Prettyurl|Mathoor}} എന്ന് കൊടുത്ത് സേവ് ചെയ്താൽ മലയാളം താളിൽ ഇംഗ്ലീഷ് വിലാസത്തെ കുറിച്ച് ഒരു സൂചനയുമായി
ഒപ്പിടാൻ ~~~~ ഇട്ടാൽ മതി. ആശംസകൾ--പ്രവീൺ:സംവാദം 10:31, 11 ജൂലൈ 2008 (UTC)[മറുപടി]

തിരിച്ചുവിടൽ താളുകൾ[തിരുത്തുക]

നന്ദി പ്രവീൺ കാര്യങ്ങൾ വിശദമാക്കിയതിന്ന്. തിരിച്ചുവിടൽ താളുകൾ ഏതുമെനുവിൽ ക്ലിക് ചെയ്താണ് നടത്തേണ്ടത്, പുതിയ താളുകൾ, ലേഖനം തുടങ്ങുക, പ്രത്യേക താളുകൾ, അനുബദധമാറ്റങ്ങൾ എന്നീ മെനുകൾ കാണുന്നുണ്ട്.

സസ്നേഹം മണികണ്ഠൻ . — ഈ തിരുത്തൽ നടത്തിയത് Manikandan (സംവാദംസംഭാവനകൾ)

ദയവായി ഈ താളിൽ രണ്ടാമതായി കൊടുത്തിരിക്കുന്ന വീഡിയോ നോക്കാൻ അഭ്യർത്ഥിക്കുന്നു. --ജേക്കബ് 18:01, 11 ജൂലൈ 2008 (UTC)[മറുപടി]

നന്ദി, ജേക്കബ്, മണികണ്ഠൻ --Manikandan 06:07, 12 ജൂലൈ 2008 (UTC)[മറുപടി]

മോസിലാഫയർഫോക്സിലൊ,ഇന്റർനെറ്റ് എക്സ്പ്ലോറലിലൊ ഉള്ള അഡ്രസ് ബാറിൽ "http/wikipidea.org/wiki/Mathoor" എന്ന് ടൈപ് ചെയ്യുമ്പോൾ , മലയാളത്തിൽ ഞാൻ എഴുതിയ ലേഖനം തുറക്കുന്നില്ല . പ്രസ്തുത ലേഖനം , (അഡ്രസ് ബാറിൽ ഇംഗ്ലിഷിൽ ടൈപ് ചെയ്താൽ) തുറക്കുന്നതിന്, Mathoor എന്നതാളിൽ വീണ്ടും മുഴുവൻ (മുകളിൽ കാണിച്ചിട്ടുള്ള ഇംഗ്ലീഷ്) അഡ്രസ് ടൈപ്ചെയ്ത് സേവ് ചെയ്താൽ മതിയൊ?

സസ്നേഹം മണികണ്ഠൻ --Manikandan 07:43, 13 ജൂലൈ 2008 (UTC)[മറുപടി]

പ്രിയപ്പെട്ട പ്രവീൺ & ജേക്കബ്, പ്രെറ്റി യു ആർ എൽ ഉണ്ടാക്കുന്നതിന്, "www.ml.wikipedia/wiki/Mathoor" എന്നുകൊടുത്താൽ "മാത്തൂർ" എന്ന താളിനുള്ള ഇംഗ്ലീഷ് വിലാസമാകുമോ? .

സസ്നേഹം മണികണ്ഠൻ --Manikandan 07:25, 12 ജൂലൈ 2008 (UTC)[മറുപടി]

ഇതു വായിക്കുക --സാദിക്ക്‌ ഖാലിദ്‌ 07:45, 12 ജൂലൈ 2008 (UTC)[മറുപടി]

പ്രിയപ്പെട്ട സാദ്ദിഖ്, ഇംഗ്ലീഷ് വിലാസം എന്നുള്ളതിൽ റൈറ്റ് ക്ലിക് ചെയ്യുബോൾ , "കോപ്പി" എന്നുമാത്രമെ കാണുന്നുള്ളൂ,, "കോപ്പി ദിസ് ഷോർട്ട്കട്ട്" എന്നുകാണുന്നില്ല. (മോസില്ല ഫയർഫോക്സ്).


സസ്നേഹം മണികണ്ഠൻ --Manikandan 09:21, 12 ജൂലൈ 2008 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്, ഇപ്പോൾ വായിച്ചു നോക്കിക്കേ. ഇതേ വിഷയത്തിലുള്ള തുടർ സംവാദങ്ങൾക്ക് പ്രത്യേകം പ്രത്യേകം തലക്കെട്ടുകൾ നൽകേണ്ടതില്ല. പകരം ഇതിനു താഴെയായി ചേർത്താൽ മതിയാകും --സാദിക്ക്‌ ഖാലിദ്‌ 09:43, 12 ജൂലൈ 2008 (UTC)[മറുപടി]

നന്ദി സാദ്ദിഖ്, Pretyurl ടൈപ് ചെയ്യുന്നത് , താൾ തിരിച്ചുവിടുന്നതുപോലെയാണൊ? പുതിയ താളിൽ ഇംഗ്ഗീഷ് വിലാസം മുഴുവൻ ടൈപ് ചെയ്യണമൊ? ഉദാ: "pretyurl/Mathoor" എന്ന് ടൈപ് ചെയ്ത് "ലേഖനം തുടങ്ങുക" എന്നതിൽ ക്ലിക് ചെയ്ത്,പുതിയ താളിൽ "http/www.ml.wikipedia.org/wiki/Mathoor" എന്ന് ടൈപ് ചെയ്ത് സേവ് ചെയ്താൽ മതിയൊ?

സസ്നേഹം മണികണ്ഠൻ --Manikandan 14:54, 12 ജൂലൈ 2008 (UTC)[മറുപടി]

Mathoor എന്ന ലേഖനത്തിൽ #Redirect[[മാത്തൂർ]] എന്ന് ചേർത്ത് (അത് ഇപ്പോൾ നിലവിലുണ്ട്), മാത്തൂർ എന്ന ലേഖനത്തിൽ {{prettyurl|Matoor}} എന്നു കൊടുത്താൽ മതി. ഉദാഹരണത്തിന് ഇവിടെയുള്ള ലേഖനങ്ങൾ തുറന്ന് നോക്കിയാൽ മനസ്സിലാകും --സാദിക്ക്‌ ഖാലിദ്‌ 07:49, 13 ജൂലൈ 2008 (UTC)[മറുപടി]

സംയോജിത അകൗണ്ട്[തിരുത്തുക]

സർ,

സംയോജിത അക്കൗണ്ടിനുവേണ്ടി ഞാൻ പാസ് വേർഡ് റ്റൈപ് ചെയ്ത് ലോഗിൻ ചെയ്തു.

എന്നാൽ "മണികണ്ഠൻ" എന്ന പേരിൽ മറ്റാരെങ്കിലും ഇംഗ്ലീഷ് അകൗണ്ട് തുടങ്ങിയിട്ടുണ്ടെങ്കിൽ അത് നമ്മൾ എങ്ങിനെയാണ് അറിയുക. ഞാൻ ലോഗിൻ ചെയ്തപ്പോൾ ഇംഗ്ലീഷ് അകൗണ്ടിൽ "വി.മണികണ്ഠൻ" എന്ന വേറൊരാളെ കണ്ടു. എന്റെ താൾ എങ്ങിനേയാണ് അറിയുക? ഞാൻ ചിത്രങ്ങൾ (ഫോട്ടോസ്) ഇംഗ്ലീഷ് വിക്കീപീഡിയയിലും ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നതുകൊൺടാണ്, സംയോജിത അകൗണ്ടിൽ ലോഗിൻ ചെയ്തത്. അത് കൂടുതൽ വിഷമകരമാവുമൊ? താങ്കളുടെ വിലയേറിയ അഭിപ്രായം അറിയുവാൻ താല്പര്യപ്പെട്ടുകൊണ്ട്.

സസ്നേഹം മണികണഠൻ --Manikandan 17:16, 15 ജൂലൈ 2008 (UTC)[മറുപടി]

മണികണഠന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലോഗിൻ ചെയ്യാൻ പ്രയാസമൊന്നുമില്ലാത്ത അവസ്ഥയിൽ വേറെ ആളെ പറ്റി പേടിക്കേണ്ടതില്ല. മണികണഠന്റെ താളിലേക്കുള്ള ലിങ്ക് ഏറ്റവും മുകളിൽ ഇടത്തെ അറ്റത്തായിക്കാണാം. വിക്കിയിൽ ലോഗിൻ എളുപ്പമാക്കാൻ വേണ്ടിയാണ് സംയോജിത അകൗണ്ട് എന്ന പരിപാടി. --സാദിക്ക്‌ ഖാലിദ്‌ 09:48, 19 ജൂലൈ 2008 (UTC)[മറുപടി]

ഇതിന്റെ മലയാളം എന്താ[തിരുത്തുക]

  • Cousin
  • Nephew / Niece

simy 10:50, 8 ഓഗസ്റ്റ്‌ 2008 (UTC)

  • Cousin = ഒറ്റപ്പദം ഉള്ളതായി അറിവില്ല
  • Nephew / Niece = മരുമകൻ /മരുമകൾ

ബിപിൻ

നന്ദി, മാതുലൻ എന്നത് എന്താ? കസിൻ ആയി വരുമോ? അതോ അളിയൻ എന്നതിനു പകരം ആണോ? simy 10:57, 8 ഓഗസ്റ്റ്‌ 2008 (UTC)

മാതുലൻ = അമ്മാവൻ; അളിയനല്ല ബിപിൻ 11:00, 8 ഓഗസ്റ്റ്‌ 2008 (UTC)

  • Nephew / Niece =അനന്തരവൻ/അനന്തരവൾ അല്ലേ?--അഭി 11:02, 8 ഓഗസ്റ്റ്‌ 2008 (UTC)

ശരിയാണ്. നാട്ടിൽ‍, രണ്ടു രീതിയിലും വിളിച്ചു കേട്ടിട്ടുണ്ട്. ബിപിൻ 11:09, 8 ഓഗസ്റ്റ്‌ 2008 (UTC)

ബിപിൻ, ഒപ്പിടാൻ നാല് തിൽദെ (~) ഉപയോഗിക്കുക. simy 11:19, 8 ഓഗസ്റ്റ്‌ 2008 (UTC)
കസിനു എന്നതിനു മലയാളത്തില മചുനൻ എന്നു പറയാറുണ്ട്

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല...[തിരുത്തുക]

നമസ്കാരം.. എനിക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല... പക്ഷെ ഇംഗ്ലീഷ് വിക്കിപീടിയയിൽ പറ്റുന്നുണ്ട്...! എന്താ ഇങ്ങനെ?

ചിത്രം അപ്‌ലൊഡ് ചെയ്യണമെങ്കിൽ വിക്കിയിൽ അംഗത്വം എടുത്തിട്ടു നാലു ദിവസം പൂർത്തിയായിരിക്കണം. നാലു ദിവസം കഴിഞ്ഞാൽ യാത്രികമായി ചിത്രം അപ്‌ലോഡ് ചെയ്യാനുള്ള പ്രിവിലേജ് കിട്ടും. --Shiju Alex|ഷിജു അലക്സ് 04:02, 26 ഓഗസ്റ്റ്‌ 2008 (UTC)

ഓ അത് ശരി... നന്ദി. Suniltg 04:05, 26 ഓഗസ്റ്റ്‌ 2008 (UTC)

മലയാള വാക്കു വേണം: Design[തിരുത്തുക]

Design എന്ന വാക്കിന്റെ ശരിയായ മലയാള വാക്ക് എന്താണെന്ന് ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ വളരെ ഉപകാരമായനെ.

Suniltg 07:31, 27 ഓഗസ്റ്റ്‌ 2008 (UTC)

രൂപകൽപ്പന, രൂപരേഖ --ചള്ളിയാൻ ♫ ♫ 07:48, 27 ഓഗസ്റ്റ്‌ 2008 (UTC)

നന്ദി സുനിൽ 08:03, 27 ഓഗസ്റ്റ്‌ 2008 (UTC)


ത്രിതീയൻ/തൃതീയൻ[തിരുത്തുക]

ത്രിതീയൻ/തൃതീയൻ ഇവയിൽ ശരിയായ പദം ഏതാണെന്ന് പറഞ്ഞു തരുമോ? പത്രങ്ങളും മറ്റും രണ്ട് കോം‌ബിനേഷനും ഉപയോഗിക്കുന്നുണ്ട്. എന്റെ അറിവിൽ "തൃതീയൻ" ആണ്‌ ശരി. ബന്ധപ്പെട്ട തിരുത്തൽ/ലേഖനം

'ത്രിത്വം', 'ത്രിമാനം' എന്നീ പദങ്ങളിൽ ഉപയോഗിചിട്ടുള്ള അർത്ഥത്തിലാണ് മൂന്നാമൻ എന്നർത്ഥമുള്ള 'ത്രിതീയൻ'ഉം ഉപയോഗിക്കപ്പെടേണ്ടത്.Simon Cheakkanal 06:01, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

'തൃ' എന്ന വാക്ക് 'പാവനം' 'പരിശുദ്ധം' എന്നീ അർത്ഥങ്ങളിലാണു ഉപയോഗിക്കുന്നത്. 'തിരു' എന്ന നാമവിശേഷണത്തിൻറെ ചുരുക്കരുപമാണത്. ഉദാ.തൃപ്പാദം, തൃപ്പാഥേയം, തൃച്ചേവടി. Simon Cheakkanal 06:21, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

മഷിത്തണ്ട് നിഘണ്ടു തൃതീയം എന്നതിന്‌ അർത്ഥം തരുന്നുണ്ട്. തൃതീയന്റെ മൂലപദം അതായിരിക്കണം

തൃതീയം :
മൂന്നാമത്തേത്, മൂന്നിലൊന്ന്
the third, one hird

--ടക്സ് എന്ന പെൻ‌ഗ്വിൻ 14:07, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

മൂന്നാമൻ എന്ന അർത്ഥത്തിൽ “തൃതീയൻ” ആണു ശരി. Umesh | ഉമേഷ് 14:27, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]
ത്രിമാനം, ത്രിത്വം എന്നിവിടങ്ങളിൽ “ത്രി” ആണു്. ത്രയോദശിയിൽ “ത്ര”യും. തൃ എന്ന ധാതുവിൽ നിന്നാണു് ഇതെല്ലാം. “ത്രി” എന്നതു മൂന്നു് എന്നതിന്റെ സംസ്കൃതവാക്കാണു്. അതിൽ നിന്നാണു് ത്രിത്വവും മറ്റും. തൃതീയ ഉണ്ടാകുന്നതിന്റെ നിയമം അല്പം മാറും. വേണമെങ്കിൽ ഇവിടെ എഴുതാം. Umesh | ഉമേഷ് 14:32, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരു നല്ല കലണ്ടർ നോക്കിയാൽ മതിയല്ലോ ശരി കണ്ടുപിടിക്കാൻ. :) --ചള്ളിയാൻ ♫ ♫ 16:02, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

തൃതീയൻ തന്നെ ശരി. വിശകലനത്തിനു സഹായിച്ച എല്ലാവർക്കും നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 17:22, 16 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞാൻ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം എന്ന ശീർഷകത്തിൽ ഒരു ലേഖനം എഴുതിയിരുന്നു ഇത് നീക്കം ചെയ്തിരിക്കുന്നു . ഇത് എന്റെതന്നെ ബ്ലോഗിൽ നിന്നും ഞാൻ ചേർത്തതാണിത്. എന്തുകൊണ്ടാണിത് നീക്കം ചെയ്തത്. ഈ ലേഘനം കേരളത്തിലെ ക്ഷേത്രങ്ങൾ എന്ന ശീർഷകത്തിൽ ചേർത്താലും.— ഈ തിരുത്തൽ നടത്തിയത് Kayunni (സംവാദംസംഭാവനകൾ)

ലേഖനം നീക്കം ചെയ്തിട്ടില്ല. ഉള്ളടക്കം ആവർത്തിക്കുന്നതിനാൽ ശ്രീ പരിയാനമ്പറ്റ ക്ഷേത്രം ഇപ്പോൾ റീഡയറക്ട് ചെയ്തിട്ടുണ്ട്. താങ്കൾ വിഭാഗം താളുകളിൽ നല്കിയ തിരുത്തലുകളാണ് നീക്കം ചെയ്തത്. അതിൻറെ കാരണം താങ്കളുടെ സംവാദം താളിൽ നല്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 12:32, 27 സെപ്റ്റംബർ 2008 (UTC)[മറുപടി]

എനിക്കു ചിത്രങൽ ചേർകുന്നത് എങിനെ എന്നു പറഞ്ഞുതരാമോ? ഉണ്ണി

ഹൈപ്പെർറ്റെക്സ്റ്റിന് തുല്യമായി മലയാളം പദം ഉപയോഗത്തിലുണ്ടോ? ഇല്ലെങ്കിൽ നിർദ്ദേശിക്കാമോ? 'തിരമൊഴി' എന്നൊരു മണ്ടത്തരം പ്രചരിപ്പിക്കാൻ ഒരു മാന്യൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതു കണ്ടു. സ്ക്രീനിനെ തിരയാക്കിയാണെനു തോന്നുന്നു ഈ hyper തൻറെ pet expression പ്രചരിപ്പിക്കുന്നത്. ചലച്ചിത്രശീലയുടെ ephemeralityയോ മറശ്ശീലയുടെ ഗോപ്യതയോ ഹൈപ്പെർറ്റെക്സ്റ്റിനില്ലെന്നതിനാൽ ആ പ്രയോഗത്തിനു സാധുതയൊന്നും ഇല്ല. (ഇനി തമിഴൻറെ പ്രയോഗം അതാണോ?) റ്റെക്സ്റ്റിനു പാഠം എന്നു പറഞ്ഞുവരുന്നുണ്ട്. text ൻറെ linear സ്വഭാവത്തെ hybperlinks വഴി മറികടക്കുന്ന റ്റെക്സ്റ്റാണല്ലോ hypertext. sensitive, hyper-sensitive എന്നൊക്കെപ്പോലെ പറയേണ്ട കാര്യമേയുള്ളൂ എന്നു തോന്നുന്നു. വ്യവസ്ഥയില്ലാത്ത ഇൻറെർനെറ്റ് മലയാളത്തിൽ ഒരുത്താൻ മിനക്കെട്ടാൽ തന്നെ മേൽപ്പറഞ്ഞതുപോലുള്ള മണ്ടത്തരം സ്ഥാപിച്ചെടുക്കാമെന്നിരിക്കെ മുളയിലേ നുള്ളുന്നതാണു നല്ലത്. ശരാശരി ആധുനിക സൈദ്ധാന്തിക മലയാളി ബുദ്ധിജീവി ഇതിനെ മേലും കീഴും ചിന്തിക്കാതെ അധിപാഠം അതിപാഠം എന്നോ എന്നു കാച്ചും എന്ന് എനിക്കു പരോക്ഷാനുഭൂതിയുണ്ട്. അവയ്ക്കു വല്ല സാധുതയുമുണ്ടോ? clter 59.91.254.10 06:05, 5 ഒക്ടോബർ 2008 (UTC)[മറുപടി]


മലയാളം വാക്ക്[തിരുത്തുക]

  • Constitutional monarchy
  • Federation (സഖ്യരാഷ്ട്രം?)
  • Peninsula

--അഭി 13:04, 10 ഒക്ടോബർ 2008 (UTC)[മറുപടി]

  • Constitutional monarchy - മൊണാർക്കി = തലവന്റെ കീഴിലുള്ള ഭരണം, രാജഭരണം, ഉദാ:സൗദി അറേബ്യ
  • Federation (സഖ്യരാഷ്ട്രം?) = സ്വയംഭരണമുള്ള പ്രദേശങ്ങളുടെ കൂട്ടം ;-), ഐക്യരാഷ്ട്രങ്ങൾ ??
  • Peninsula = ഉപദ്വീപ്

ഇതാണോ???--പ്രവീൺ:സംവാദം 13:17, 10 ഒക്ടോബർ 2008 (UTC)[മറുപടി]

താങ്കൂ. ഇന്നെ ഇതൂടെ

"ഈ താൾ എത്ര തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്" എന്ന് എങ്ങനെ കണ്ടെത്തും? മീഡിയാ വിക്കിയുടെ ഫൂട്ടറിൽ അത് വരില്ലെ?--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 15:54, 21 ഒക്ടോബർ 2008 (UTC)[മറുപടി]

വിക്കിപീഡിയ പൊലുള്ള വിക്കികളിൽ ആ ഫീച്ചർ ഡിസേബിൾ ചെയ്തിരിക്കുകയാണെന്നു തോന്നുന്നു. ഡിഫാൾട്ടായി മീഡിയാവിക്കിയിൽ അതു വരുന്നുണ്ട്. ഉദാ: ജ്യോതിസ്സിന്റെ പ്രൈവറ്റ് വിക്കി. http://radiolines.com/index.php?title=Main_Page --Shiju Alex|ഷിജു അലക്സ് 16:03, 21 ഒക്ടോബർ 2008 (UTC)[മറുപടി]

നിർബന്ധമാണെങ്കിൽ ഈ താൾ, പ്രധാന താൾ ഒക്ടോബർ മാസം 2008 --സാദിക്ക്‌ ഖാലിദ്‌ 16:10, 21 ഒക്ടോബർ 2008 (UTC)[മറുപടി]

സാദിഖ് ഇത് കൊള്ളാമല്ലോ--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 16:23, 21 ഒക്ടോബർ 2008 (UTC)[മറുപടി]

ഡെപ്ത് കണക്ക്കൂട്ടാൻ സഹായിക്കാമോ?[തിരുത്തുക]

Depth = ((Edits/Articles) × (Non-Articles/Articles) × (Stub-ratio))

  • Total Pages: 5,21,603
  • Article: 85,434
  • Edits: 39,84,163
  • Edits/Articles: 7.6383053778448
  • Non-Articles/Articles: 5.1053327714961
  • Stub-ratio: 7.6383053778448 (Edits/Article തന്നെയാണോ??)
  • Depth: 297.86404979916
  • Depth Rounded : 297.86

ഇത് ശരിയാണോ? --സാദിക്ക്‌ ഖാലിദ്‌ 09:37, 23 ഒക്ടോബർ 2008 (UTC)[മറുപടി]


സാദിക്ക് കണക്കു കൂട്ടിയ വിധം തെറ്റാണു.. ഇതാണു ഡെപ്ത്ത് കണക്കാനുള്ള വിവരങ്ങൾ ശേഖരിക്കുന്ന താൾ. അതിന്റെ ഇന്നു ഉച്ചയ്ക്കു 2 മണിക്കു ഉണ്ടായിരുന്ന മൂല്യങ്ങൾ ഇതാണു.

total=46227;good=7966;views=8035;edits=260939;users=7315;activeusers=168;admins=13;images=5246;jobs=2

ഡെപ്ത്ത് കണക്കാക്കനുള്ള സമവാക്യം Depth = ((Edits/Articles) × (Non-Articles/Articles) × (Stub-ratio)) എന്നതാണു.

ഇതിൽ നോൺ ആർട്ടിക്കിൾസ്( Non-Articles) എന്നതു, total എന്നതിൽ നിന്നു good കുറച്ചു കിട്ടുന്നതാണു. അതു കണക്കാക്കുന്നതു തെറ്റിയാൽ ഡെപ്ത്തിന്റെ വാല്യുവും മാറും.

സ്റ്റബ് റേഷ്യോ കണക്കാക്കുന്നതു കുറച്ചു കൂടി സങ്കീർണ്ണമാണു. (Stub-ratio) = (1-(good/total)) എന്നതാണു സ്റ്റബ് റേഷ്യോ കണക്കാനുള്ള സമവാക്യം.

ഇതു വച്ച് മലയാളം വിക്കിപീഡിയയുടെ ഡെപ്ത്ത് കണക്കാക്കുന്നതു എങ്ങനെയാണെന്നും നിലവിലുള്ള ഡെപ്ത്ത് എത്രയാനെന്നും നോക്കാം.

Depth = ((Edits/Articles) × (Non-Articles/Articles) × (Stub-ratio))

total=46227;good=7966;views=8035;edits=260939;users=7315;activeusers=168;admins=13;images=5246;jobs=2 എന്നതാണു വിവിധ മൂല്യങ്ങൾ.
  • edits=260939
  • Articles= good = 7966
  • Non-Articles = total - good = 46227 - 7966 = 38261
  • Stub-ratio = (1-(good/total) )= (1-(7966/ 46227) ) = ( 1 - 0.1723)) = 0.8277

Hence, depth = ((Edits/Articles) × (Non-Articles/Articles) × (Stub-ratio)) = ((260939/7966) × (38261/7966) × (0.8277)) = 32.7566 × 4.8030 × (0.8277)) = 130.222

ഒരു വിക്കിയുടെ ഡെപ്ത്ത് എന്നത്, ലേഖനങ്ങൾക്കുമേൽ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും, അംഗങ്ങളുടെ താൾ, സംവാദ താൾ, പ്രോജക്ട്‌ താൾ, ചിത്രങ്ങൾ, വിഭാഗങ്ങൾ, ടെംപ്ലേടുകൾ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും, ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌. ഇത്‌ അക്കാദമിക്‌ ഗുണമേന്മ അല്ല. എന്നാൽ വിക്കി മാനകമനുസരിച്ചുള്ള നിലവാരം അവയ്ക്കുണ്ടാവും. പക്ഷെ വിക്കിപീഡിയ പടുത്തുയർത്തിയിന്നതു തന്നെ കൂടുതൽ ആളുകൾ ഒരു ലെഖനം എഡിറ്റ് ചെയ്യുമ്പോൾ ലേഖനത്തിന്റെ നിലവാരം കൂടുന്നു എന്നതിലാണു. വിക്കിയിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടന്ന താളുകൾ എടുത്തു നോക്കിയാൽ ആ നയത്തിന്റെ പ്രാധാന്യം മനസ്സിലാകും.

ഡെപ്ത്ത് പരാമീറ്റർ വിക്കിയിലെ ആക്ടിവസിത്തെ കൂടി സൂചിപ്പിക്കുന്നതിനാൽ അതു അനുനിമിഷം മാറി കൊണ്ടിരിക്കുന്ന ഒന്നാണു. അതു കൊണ്ടാണു ആക്ടിവിസം കൂടുതലായ നമ്മുടെ വിക്കിക്കു ലോകഭാഷകളിൽ മൂന്നാമതു എത്താൻ കഴിഞ്ഞതു. --Shiju Alex|ഷിജു അലക്സ് 11:31, 23 ഒക്ടോബർ 2008 (UTC)[മറുപടി]


  • Edits/Articles: 46.634396142051
  • Stub-ratio: 0.83620876413671
  • Depth: 199.08802013873

നന്ദി ഷിജു. Edits/Articles, Stub-ratio എന്നിവയിൽ പിഴവുണ്ടായിരുന്നു ഇപ്പോ ശരിയായില്ലേ? --സാദിക്ക്‌ ഖാലിദ്‌ 19:16, 23 ഒക്ടോബർ 2008 (UTC)[മറുപടി]

ഇതു വെച്ച് {{ആഴം}} എന്ന ഒരു ഫലകം നിർമ്മിച്ചിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 20:52, 23 ഒക്ടോബർ 2008 (UTC)[മറുപടി]