വിക്കിപീഡിയ:പഞ്ചായത്ത് (പലവക)/archive 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

സേർച്ചിങ് ശാപം[തിരുത്തുക]

ഒടുവിൽ സേർച്ചിങ് ശാപത്തിൽനിന്ന് ഒരു മോചനമായി. സംഗതി കൊള്ളാം--അഭി 05:41, 22 ഏപ്രിൽ 2008 (UTC)

ആധാരസൂചിക[തിരുത്തുക]

ചള്ളിയാ ആധാരസൂചിക എന്ന പദം ഇത്തരത്തില് ഡൊണാൾഡ് ഡക്ക്, ഉള്ളൂർ എസ്. പരമേശ്വരയ്യർ തുടങ്ങിയ ലേഖങ്ങളിലേതു പോലെ ചേര്ക്കരുതെന്ന് അഭ്യര്ത്ഥിക്കുന്നു. കുറഞ്ഞപക്ഷം സമവായമുണ്ടാവുന്നതുവരെയെങ്കിലും :-(--പ്രവീൺ:സംവാദം 04:10, 7 മേയ് 2008 (UTC)

ആധാരസൂചിക എന്നത് സമവായത്തിലെത്തി എന്നാണല്ലോ ഞാൻ കരുതിയത്, അതിന്റെ സംവാദങ്ങൾ എവിടെയാണ്‌ എന്നറിയാമോ? --ചള്ളിയാൻ ♫ ♫ 04:27, 7 മേയ് 2008 (UTC)

ആധാരസൂചിക എന്ന പദത്തിന്റെ നിർമ്മിതി തന്നെ തെറ്റാണ്‌, മുമ്പ് ഏറെ പറഞ്ഞതുമാണ്‌ :-(, താങ്കൾ മാത്രമാണ്‌ ഈ പദം എല്ലാ ലേഖനത്തിലും ചേർക്കാൻ ശ്രമിക്കുന്നതും. നല്ല വിക്കിപ്പീഡിയ പോലെ നല്ല മലയാളവും നാം നോക്കേണ്ടേ?? ചർച്ചകൾ :- 1, 2, 3--പ്രവീൺ:സംവാദം 04:41, 7 മേയ് 2008 (UTC)

പ്രമാണാധാര സൂചിക തെറ്റായിരുന്നു. അതു സമ്മതിച്ചു, അതിനുശേഷം ആധാരസൂചിക എന്ന പദം ഉപയോഗിക്കാൻ തുടങ്ഗ്നിയത്. സിമി തന്നെ നിരവധി താളുകളിൽ പ്രമാണാധാരസൂചിക മാറ്റി ആധാരസൂചികയാക്കിയിരുന്നു. അത് തെറ്റാണെന്ന് ആരും പറഞ്ഞുകണ്ടില്ല. അവലംബം എന്നത് ഒരേ ഒരു ഗ്രന്ഥം അല്ലെങ്കിൽ ആധാരം ആസ്പദമാക്കുമ്പോളാണ്‌ എന്ന് താങ്കൾ തന്നെ കാണിച്ചു തന്നു. ഉദ: എഴുത്തച്ഛൻറ്റെ അദ്ധ്യാത്മികരാമായണം. മാത്രവുമല്ല, കൂടിപ്പോയാൽReference എന്ന ആശയമേ അവലംബം തരുന്നുള്ളൂ, References എന്ന അർത്ഥം വരണമെങ്കിൽ അവലംബങ്ങൾ എന്ന് വക്കണം, അത് തെറ്റാണെന്നു പലരും, ഉമേഷ് നായർ അവലംബങ്ങൾ എന്ന് കൊടുക്കാം എന്നും..--ചള്ളിയാൻ ♫ ♫ 05:38, 7 മേയ് 2008 (UTC)

ആധാരസൂചിക എന്ന പദത്തിൽ വ്യക്തമായ ഒരു വ്യാകരണ ഭംഗം ഉണ്ട്. കുറഞ്ഞപക്ഷം ആധാരം എന്നുപയോഗിക്കുക്കൂ. അല്ലങ്കിൽ സൂചിക എന്ന്. പക്ഷേ അതു തന്നെയാണ്‌ അവലംബവും. ആധാരസൂചിക എന്ന പദം തന്നെ തെറ്റായതിനാൽ അതിലെ ഏകവചന രൂപത്തെ കുറിച്ച് പരാമർശിക്കേണ്ട കാര്യമേയില്ല. സി.എഫ്.എൽ ബൾബ് എന്ന് പറയുന്നതു പോലെയാണത്. ഏകവചനം പ്രശ്നമാണെങ്കിൽ അവലംബങ്ങൾ എന്നോ ആധാരങ്ങൾ എന്നോ സൂചിക എന്നോ ഉപയോഗിക്കൂ (വ്യക്തതയുള്ള പദം അവലംബം/അവലംബങ്ങൾ എന്നാണെന്നാണ്‌ എന്റെ അഭിപ്രായം). അവലംബം എന്ന പദം ആധാരസൂചിക എന്ന് മാറ്റുന്നത് ഭാഷയോടു ചെയ്യുന്ന തെറ്റാണ്‌. ആധാരസൂചിക എന്ന വാക്ക് ബലമായി ചേർക്കുന്നതാവും ഒരു പക്ഷേ തെറ്റ്, റെഫ് ചേർക്കുന്നവർ അനുയോജ്യമായ വാക്ക് സ്വയം ചേർക്കട്ടെ. അനുയോജ്യമായ വാക്ക് അൽപ്പം താമസിച്ചാണെങ്കിൽ കൂടി സ്വയം വന്നുകൊള്ളും. പിന്നീട് വേണമെങ്കില് ബോട്ടോടിച്ച് ഇത് ശരിയാക്കുകയും ചെയ്യാമല്ലോ. സിമിയുടെ അഭിപ്രായം ഇവിടെ വ്യക്തമായുണ്ട്. --പ്രവീൺ:സംവാദം 06:39, 7 മേയ് 2008 (UTC)

റഫറൻസ് എന്നതിനു പകരമായി ഗ്രന്ഥസൂചി എന്ന്്‍ മിക്ക ഗ്രന്ഥങ്ങൾക്കും കാണുന്നു. അതും തെറ്റാണോ. സിമിയുടെ അഭിപ്രായം അവലംബം വേണ്ട എന്ന് പൊതു തീരുമാനമായോ എന്ന ചോദ്യമായിരുന്നു. ചർച്ച വീണ്ടും പുനരാരംഭിക്കാതെ താങ്കൾടെ അഭിപ്രായം മാത്രം എടുക്കാൻ സാധിക്കില്ല. കാരണം ആധാരസൂചിക എന്ന പദത്തിനുള്ള തെറ്റ് എന്താണെന്ന് ചൂണ്ടിക്കാണിച്ചില്ല. തെറ്റുണ്ടെന്ന് പറഞ്ഞതൽലാതെ. ചർച്ചക്കിട്ട് തീരുമാനിക്കാം. അതുവരെ അവലംബം മാറ്റി ആധാര സൂചി ആക്കില്ല എന്നുറപ്പു തരുന്നു. --ചള്ളിയാൻ ♫ ♫ 08:43, 7 മേയ് 2008 (UTC)


സിമിയുടെ അഭിപ്രായം ദാ ഇവിടെ ക്വോട്ടുന്നു " നെല്ലും പതിരും മാറ്റുമ്പോൾ പ്രമാണാധാരസൂചികകളെ ആധാരസൂചികകൾ കൊണ്ട് തിരുത്തൂ ചള്ളിയാനേ. തിരഞ്ഞുനോക്കിയിട്ട് പ്രമാണാധാരസൂചി, പ്രമാണാധാരസൂചിക എന്നിവ ഇരുപത്തിച്ചില്വാനം ലേഖനങ്ങളിലേ ഉള്ളൂ. ബോട്ടോടിക്കേണ്ട കാര്യമില്ല. താങ്കൾ എഴുതിയ സ്ഥലങ്ങളിൽ താങ്കൾക്ക് തന്നെ തിരുത്താവുന്നതേ ഉള്ളൂ. മറ്റുള്ളവർ എഴുതിയ സ്ഥലങ്ങളിൽ അവർ തന്നെ തിരുത്തട്ടെ. Simynazareth 14:06, 18 ജൂലൈ 2007 (UTC)" --ചള്ളിയാൻ ♫ ♫ 08:56, 7 മേയ് 2008 (UTC)

ആധാരസൂചികക്കു പകരം അവലംബം എന്നെഴുതിയ സിമിയോടു താങ്കള് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഞാന് കാട്ടിയ മുകളിലെ ലിങ്ക്. അത്ആധാരസൂചികക്ക് അനുകൂലമാണെന്നു തോന്നുന്നില്ല. താങ്കള് ഉദ്ധരിച്ച സിമിയെഴുതിയ വാക്യം അല്പം കൂടി മെച്ചപ്പെട്ട വാക്ക് എന്നുദ്ദേശിച്ചാവാം (ഒരുറപ്പുമില്ല ;-)). അവിടെ സിമി താങ്കള് മറ്റൊരാളുടെ തിരുത്തരുതെന്ന് പറഞ്ഞിട്ടുമുണ്ടെല്ലോ.. സിമിയുടെ അഭിപ്രായം അവലംബമോ ആധാരമോ സൂചികയോ ഒറ്റക്ക് ഉപയോഗിക്കാനാണെന്നാണ്‌ ഞാന് മനസ്സിലാക്കിയിട്ടുള്ളത്. ആധാരസൂചികയിലെ പിശക് [ഇനി ആവര്ത്തിക്കില്ല ;-) ]: ആധാരവും സൂചികയും ഒരേ അര്ത്ഥത്തിലുള്ള വാക്കാണെന്നാണ് ശബ്ദതാരാവലി പറയുന്നത്. ആധാരസൂചിക എന്നൊരു വാക്ക് അതിലില്ലതാനും. അങ്ങിനെ വിക്കിയിലൊഴിച്ച് പ്രയോഗിച്ചുകണ്ടിട്ടുമില്ല. ഗ്രന്ഥസൂചി മുമ്പ് മഞ്ജിത്ത്ജീ നിര്ദ്ദേശിച്ച വാക്കാണ്‌. സൈറ്റുകളും അവലംബിക്കുന്നതിനാല് അതനുയോജ്യമായേക്കില്ലന്ന് എവിടോ ആരോ ആശങ്കപ്പെട്ടിരുന്നു. അതിനേക്കുറിച്ചെന്റെ അഭിപ്രായം ഉപയോഗിക്കുന്നതില് തെറ്റില്ല എന്നാണ്‌ ;നാം താള് എന്നിവിടെ പറയുന്നത് പുസ്തകത്തിന്റെ താളല്ലല്ലോ.. അതുപോലെ. ഏതായാലും ഇതു പോലെ സംവദിച്ചു സമയം കളയുന്നതിലും നല്ലത് ഇതെല്ലാം കൂടി ഒരു പൊതു ചര്ച്ചയാക്കുന്നതാണ്‌. ഇതിനുമുമ്പ് നടന്ന ചര്ച്ചകളിലെല്ലാം അധികം പേര് നിര്ദ്ദേശിച്ചതും അവലംബം ആയിരുന്നല്ലോ. ആ വാക്കിന് സ്വതന്ത്രമായി തന്നെ റെഫ് എന്ന അര്ത്ഥം ഉള്ളതുകൊണ്ടാവണം അത്. അത് ഫോഴ്സ് ചെയ്ത് മാറ്റുന്നതിലാണ്‌ എനിക്കു സങ്കടം. ചേര്ക്കേണ്ടവര് അനുയോജ്യമായ വാക്ക് സ്വയം ചേര്ക്കട്ടെ. മുമ്പേ ഇട്ടുകൊടുക്കുന്നതും മുമ്പിട്ടത് മാറ്റുന്നതും മര്യാദയാണെന്ന് കരുതുന്നില്ല. ഇതേ പാടുള്ളു എന്ന് പറയുന്നതു പോലെയാണത്. ഇക്കാര്യം പറഞ്ഞ് ചിറക്കടവ എന്ന ലേഖന്ത്തിന്റെ സമ്വാദത്തില് കമന്റിട്ടിരുന്നെങ്കിലും താങ്കള് മറുപടി തന്നുമില്ല. --പ്രവീൺ:സംവാദം 09:27, 7 മേയ് 2008 (UTC)

Yes check.svg അവലംബം വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. --Vssun 00:13, 12 ഒക്ടോബർ 2008 (UTC)

ആധാരസൂചിക- ചർച്ച[തിരുത്തുക]

ആദ്യം ഒരു അഭിപ്രായ സമന്വയമുണ്ടാക്കൂ.. എന്നിട്ടാവാം. --ചള്ളിയാൻ ♫ ♫ 14:07, 7 മേയ് 2008 (UTC)

ആധാരസൂചിക എന്ന പദം മിക്ക ലേഖനങ്ങളിലും അവലംബം എന്ന വാക്കോ അല്ലങ്കില് അതുപോലുള്ള മറ്റുവാക്കോ നീക്കിയിട്ടു ചേര്ക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്ച്ചയാണിത്. ഇതേക്കുറിച്ച് ഒരു തീരുമാനം ആകുന്നതുവരെ ഇത്തരം വാക്കുകള് മുന്‌കൂട്ടിയോ മറ്റു പദങ്ങള് നീക്കം ചെയ്തോ ചേര്ക്കെരുതെന്ന് ആവശ്യപ്പെടുന്നു. ലേഖനം എഴുതുന്നവര് എന്തു ചേര്ക്കുന്നോ അതു തന്നെ നിലനില്ക്കട്ടെ. പഴയ ചര്ച്ചകള്: വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (പലവക)/archive 2, ഹെല്പ് വിക്കി--പ്രവീൺ:സംവാദം 05:47, 8 മേയ് 2008 (UTC)


എന്റെ വോട്ട് അവലംബം, അവലംബങ്ങൾ, അവലംബസൂചിക എന്നതിനൊക്കെയാണ്‌. ഇതു എല്ലാ ലേഖനങ്ങളിലും ഉപയോഗിക്കെണ്ട ഒരു വിഭാഗം ആയതിനാൽ ഈ ചർച്ച അനന്തമായി നീട്ടി കൊണ്ടു പോകാതെ എന്തെങ്കിലും തീരുമാനം പെട്ടന്നു തന്നെ എടുക്കേണ്ടതാണു. --ഷിജു അലക്സ് 06:03, 8 മേയ് 2008 (UTC)

ആധാരങ്ങൾ/ആധാരസൂചിക എന്നിവയാണ്‌ എന്റെ നിർദ്ദേശങ്ങൾ. ആധാരങ്ങളെ സൂചിപ്പിക്കുന്നതെന്തോ അതാൺ ആധാരസൂചിക.

"ആധാരവും സൂചികയും ഒരേ അര്ത്ഥത്തിലുള്ള വാക്കാണെന്നാണ് ശബ്ദതാരാവലി പറയുന്നത്" - പ്രവീൺ. പക്ഷെ എന്റെ കയ്യിലുള്ള ശബ്ദതാരാവലിയിൽ അങ്ങനെ ഒന്നുമില്ല. അതിൽ സൂചന എന്നാണ്‌ അർത്ഥം കൊടുത്തിരിക്കുന്നത്. സൂചി എന്നതിന്‌ പട്ടിക എന്നും. ആധാരം എന്നതിന്‌ 1)ആശ്രയം 2) പ്രമാണം,3) ആസ്പദം, 4)തെളിവ് എന്നൊക്കെയും. ആധാര സൂചിക എന്നാൽ പ്രമാണപട്ടിക, തെള്വിഉകളുടെ പട്ടിക എന്ന് വരില്ല എന്നാണോ പദത്തിനു വ്യാകരണ ഭംഗം ഉണ്ടെന്ന് പറയുന്നവർ അത് തെളിയിച്ചിട്ടാകട്ടേ --ചള്ളിയാൻ ♫ ♫ 06:17, 8 മേയ് 2008 (UTC)പതിപ്പുകള് വ്യത്യാസപ്പെട്ടാല് പേജ് നം മാത്രമേ മാറാന് തരമുള്ളു. 1. ആധാരസൂചികയുടെ അതേ പ്രശ്നം അവലംബ സൂചികക്കുമുണ്ട്. അവലംബം(ങ്ങള്) ആധാരം(ങ്ങള്) ഗ്രന്ഥസൂചി, തുടങ്ങിയ വാക്കുകളിലേതെങ്കിലുമാണ്‌ ആണ്‌ നല്ലതെന്നെനിക്കു തോന്നുന്നു. അവലംബം ആധാരം പ്രമാണം സൂചി സൂചിക തുടങ്ങിയ വാക്കുകള് കൂട്ടിച്ചേര്ത്താല് ശരിയായ പദം തരാനൊരു വഴിയുമില്ല. --പ്രവീൺ:സംവാദം 09:33, 8 മേയ് 2008 (UTC)


അവലംബങ്ങൾ എന്നു തന്നെയാക്കാം. ഇതിന്റെ പുറത്ത് ധാരാളം ചർച്ച നടന്നു കഴിഞ്ഞു. മിക്കവാറും എണ്ണത്തിലും കൂടുതൽ ആളുകൾ നിർദ്ദേശിച്ച പദം എന്ന നിലയിൽ ഇതു തന്നെയാകട്ടെ എന്നെന്റെ അഭിപ്രായം. --ഷിജു അലക്സ് 09:57, 8 മേയ് 2008 (UTC)

മൂന്നു പേരാണോ ഭൂരിപക്ഷം? --ചള്ളിയാൻ ♫ ♫ 10:24, 8 മേയ് 2008 (UTC)

പ്രമാണം:Aadharam.jpg
ശബ്ദതാരാവലിയിൽ നിന്ന്
 • Symbol support vote.svg അനുകൂലിക്കുന്നുഅവലംബങ്ങൾ എന്നതിനെ അനുകൂലിക്കുന്നു

--ലിജു മൂലയിൽ 10:36, 8 മേയ് 2008 (UTC)

 • പരാമർശസൂചിക
 • പരാമർശപട്ടിക

അവലംബങ്ങൾ എന്ന പദം തെറ്റാണെന്നാണ്‌ എന്റെ നിഗമനം. ഇക്കാര്യത്തിൽ ചള്ളിയാന്റെ ആധാരസൂചികയാവും നല്ലത്. --പച്ച പീടിക 11:01, 8 മേയ് 2008 (UTC)


ഒരുമൂല ഗ്രന്ഥത്തെ ആസ്പദമാക്കി എഴുതിയ ഗ്രന്ഥങ്ങള് നാടകങ്ങള് എന്നൊക്കെ കേട്ടിരിക്കുന്നു. ഉദാ: കാളിദാസന്റെ വിക്രമോര്‌വശീയം പുരാണത്തെ അവലംബിച്ച് എഴുതപ്പെട്ടതാണ്‌., പക്ഷേ 10 നൂറും ഗ്രന്ഥത്തെ അവലംബിച്ച് എഴുതിയ ഗ്രന്ഥങ്ങള് എന്ന് പറഞ്ഞ് കേട്ടിട്ടില്ല. തെളിവുകള് എന്നായാലോ? --LinsyDavis 11:06, 8 മേയ് 2008 (UTC)

അവലംബം എന്ന വാക്കിനോടും ആധാരസൂചിക എന്ന വാക്കിനോടുമാണ്‌ എനിക്കു താല്പര്യം. ആധാരം, സൂചിക എന്നീ വാക്കുകൾക്ക് ഒരേ അർത്ഥം ആണെന്നതിനോട് യോജിക്കാനാവില്ല. പ്രമാണം ,ആധാരം എന്നിവയാണെങ്കിൽ ശരി. അത് ഒരേ അർത്ഥം തന്നെ. ആധാരം എന്നതിനോടൊപ്പം സൂചിക വരുമ്പോൾ എന്താണ്‌ വ്യാകരണ അഭംഗി എന്ന് അറിയില്ല. വിശദമാക്കുമല്ലോ?--അനൂപൻ 17:26, 8 മേയ് 2008 (UTC)
 • അവലംബം എന്നതോ ആധാരസൂചിക എന്നതോ (സൂചിക എന്നതിനു ലിസ്റ്റ് എന്നുമർത്ഥമില്ലേ?) ആവാമെന്നാണ്‌ എന്റെയും അഭിപ്രായം - അവലംബങ്ങൾ എന്നു ബഹുവചനം വേണമെന്നില്ല. --ഷാജി 19:37, 8 മേയ് 2008 (UTC)

ഞാൻ അറിയാവുന്ന കുറച്ച് മലയാളം അദ്ധ്യാപകരുടെ അഭിപ്രായത്തിൽ “ആധാരസൂചിക” എന്ന വാക്കാൺ കൂടുതൽ യോജിക്കുക എന്നാൺ. ആധാരസൂചിക എന്നാൽ “Reference List“ എന്നാണ്. അതുകൊണ്ട് ആധാരസൂചിക എന്ന വാക്ക് ആവാമെന്നാൺ എൻറെയും അഭിപ്രായം. അവലംബങ്ങൾ എന്നത് കേള്കാൻതന്നെ ഒരു സുഖമുള്ള വാക്കല്ലല്ലോ?Aruna 02:31, 9 മേയ് 2008 (UTC)

ചള്ളിയന് തന്ന പടം ഏതു എഡിഷനാണ്‌. അതെന്നെ ഹഠാദാകര്ഷിച്ചു. ഒന്നാമത് index എന്ന ഇംഗ്ലീഷ് പദം; രണ്ടാമത് പുതിയലിപി, മൂന്നാമത് തയ്യൽക്കാരൻ എന്നെഴുതിയിരിക്കുന്നതിലെ പ്രത്യേകത. (ഇത് സംശയിച്ചതഅണെന്ന് തെറ്റിദ്ധരിക്കരുതെന്നപേക്ഷ). മറ്റെവിടേയും ഉപയോഗിക്കാത്ത ആധാരസൂചിക തന്നെ ഉപയോഗിക്കണം എന്നു വാശിപിടിക്കുന്നതന്താണ്‌?? ഇവിടെ തന്നെ എത്ര പേർ അവലംബം എന്ന പദം പറഞ്ഞു എന്നു നോക്കൂ.. അതു തന്നെ ആ പദത്തിനുള്ള accessibility പറഞ്ഞുതരുന്നില്ലേ, മുമ്പ് പറഞ്ഞിട്ടുള്ളതും കൂടി കൂട്ടിയാല് എന്തായാലും ഭൂരിപക്ഷം മൂന്നാകില്ല--പ്രവീൺ:സംവാദം 03:58, 9 മേയ് 2008 (UTC)
ശബ്ദതാരാവലിവീട്ടിലാണിരിക്കുന്നത് പടം എടുക്കണമെങ്കില് ഒരാഴ്ചയെങ്കിലും താമസിക്കും. ;-). മുമ്പ് ശബ്ദതാരവലിയില് കാര്യമില്ലന്നാണു പറഞ്ഞത് അന്നു നോക്കി അര്ത്ഥം എഴുതിയത് എതിര്ത്തുമില്ല. :-( --പ്രവീൺ:സംവാദം 04:12, 9 മേയ് 2008 (UTC)

ഗ്രന്ഥസൂചിക എന്നതിനു വ്യാകരണഭംഗം ഇല്ലെങ്കിൽ ആധാരസൂചികക്കും ഉണ്ടാവാൻ തരമില്ല. അവലംബം എന്നത് എന്നത് ഒന്നിനെ മാത്രം ആസ്പദമാക്കുമ്പോഴാൺ ഉപയോഗിക്കേണ്ടത്. --ചള്ളിയാൻ ♫ ♫ 04:38, 9 മേയ് 2008 (UTC)

ആധാരം എന്ന പദമല്ല ഗ്രന്ഥം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. അതുകൊണ്ടാണ്‌ അതിൽ തെറ്റില്ലാത്തതും. എങ്കിൽ പിന്നെ ഗ്രന്ഥസൂചി എന്നു തന്നെ ഉപയോഗിക്കാം എന്നു കരുതുന്നു--പ്രവീൺ:സംവാദം 03:49, 12 മേയ് 2008 (UTC)
അവലംബം എന്ന വാക്ക് ഒറ്റ ഗ്രന്ഥത്തെ ആശ്രയിക്കുമ്പോൾ മാത്രം ഉപയോഗിക്കാം എന്ന് ഞാൻ തന്നെ മുൻപ് പറഞ്ഞിരുന്നോ എന്നു തോന്നുന്നു. എങ്കിലും എനിക്കിപ്പോൾ തോന്നുന്നത് അവലംബം എന്ന വാക്ക് തന്നെ ഉപയോഗിക്കാം എന്നാണ്‌. അവലംബങ്ങൾ എന്നതിന്റെ ആവശ്യമില്ല. അവലംബിക്കുന്നത് എന്തെല്ലാമാണോ അതെല്ലാം അവലംബത്തിന്റെ താഴെ വരാം. അവലംബം എന്ന വാക്ക് ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നു. --Vssun 04:19, 12 മേയ് 2008 (UTC)

ഒരു ലേഖനത്തിൽ അവലംബിച്ചിരിയ്ക്കുന്ന നിരവധി പ്രമാണങ്ങളെ സൂചിപ്പിയ്ക്കുന്ന പട്ടികയ്ക്കു് ആധാരസൂചി (അവലംബസൂചി, ആധാരസൂചിക, പ്രമാണസൂചി )എന്നും ലേഖനം മൊത്തത്തിൽ ഏതെങ്കിലും പ്രമാണങ്ങളെ അവലംബിയ്ക്കുന്നുവെങ്കിൽ ആധാരം (അവലംബം)എന്നും ആണു് ചേർക്കേണ്ടതു്. ഒന്നാമത്തേതു് ലേഖനത്തിലെ പരാമര്ശങ്ങളുടെ അടിസ്ഥാനം സൂചിപ്പിയ്ക്കുന്നതാണെങ്കിൽ രണ്ടാമത്തേതു് ലേഖനത്തിന്റെ മൊത്തത്തിലുള്ള അടിസ്ഥാനം (ഉറവിടം)സൂചിപ്പിയ്ക്കുന്നതാണു്.രണ്ടും രണ്ടാണു്. ചിലപ്പോൾ ഒരു ലേഖനത്തിനു് രണ്ടും ആവശ്യമായി വന്നേക്കാം. ആധാരത്തിനു് പ്രമാണമെന്നും അടിസ്ഥാനമെന്നും അർത്ഥം. അവലംബത്തിനു് ആശ്രയമെന്നും.--എബി ജോൻ വൻനിലം 12:33, 12 മേയ് 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - എബിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. --ജേക്കബ് 12:42, 12 മേയ് 2008 (UTC)

ശ്രീമാൻ ചള്ളിയാബുദ്ധൻ രചിച്ച് അട്ടത്തുവെച്ചിട്ടുള്ള പൊത്തകത്തിൽ ആധാരസൂചിയാണ്‌ ഉള്ളതെന്നും ടിപൊത്തകത്തെ ശരിയാക്കാനാണ്‌ ഇവിടിത്ത്രമസിലുപിടുത്തം നടത്തുന്നതെന്നും കാര്യേക്കാർക്ക് മനസ്സിലാകാതെ ഇതുകൊണ്ടൊരു കാര്യവുമില്ല — ഈ തിരുത്തൽ നടത്തിയത് 59.93.9.15 (സംവാദംസംഭാവനകൾ)

പ്രസവം സിസേറിയനായാലും കുട്ടി നന്നായാൽ പോരേ, കാലിക്കൂട്ടരേ.. :) --ജേക്കബ് 14:23, 16 മേയ് 2008 (UTC)
ബുദ്ധനാക്കിയതിനു നന്ദി. ഒരു നിമിഷം കാലിക്കൂട്ടരെ ഓർത്തുപോയി.. വീണ്ടും എബി പറഞ്ഞത് ഒന്നു കൂടെ ആവർത്തിക്കട്ടേ. ഒരു ലേഖനം മൊത്തത്തിൽ ഒരു പ്രമാണത്തെ മാത്രമേ ആധാരമാക്കുന്നുള്ളൂ എങ്കിൽ അവലംബം എന്നും അതല്ല പലയിടത്തും പല പല ഗ്രന്ഥനങ്ങളാണ് ആധാരം എങ്കിൽ ബഹുവചനവും വേണ്ടി വരും.. --ചള്ളിയാൻ ♫ ♫ 13:22, 16 മേയ് 2008 (UTC)

ആധാരസൂചിയെന്നൊരിടത്തും കാണുന്നില്ലല്ലോ!!. എന്റെ അഭിപ്രായത്തിൽ ആധാരസൂചിയെന്ന് ബലമായി ചേർക്കരുത്. റെഫറെൻസ് ചേർക്കുന്നവർ അനുയോജ്യമായ പദം സ്വയം ചേർക്കട്ടെ. ഓ.ടോ. മുകളിൽ കാലിക്കട്ടരെ പോലുണ്ടെങ്കിലും കാലിക്കട്ടരാണെന്നു തോന്നുന്നില്ല--പ്രവീൺ:സംവാദം 10:29, 22 മേയ് 2008 (UTC)

അതു ശരിയാണെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ എഡീറ്റ് ചെയ്യുന്ന എല്ലാവരും അവർക്കിഷ്ടമുള്ളത് ചേർക്കേണ്ടിവരും. ആധാരങ്ങൾ എന്നോ തെളിവുകൾ എന്നോ മാത്രം പോരെ? സൂചിക എന്നൊരു വാലു വേണോ? --FirozVellachalil 11:40, 22 മേയ് 2008 (UTC)

എഡിറ്റ് ചെയ്യുന്ന എല്ലാവരും അവർക്കിഷ്ടമുള്ളത് ചേർക്കുന്നതിനോട് യോജിക്കുന്നില്ല. ആംഗലേയവിക്കിയിൽ പൊതുവേ References എന്നാണ്‌ കണ്ടൂവരുന്നത് - ഇതിനു സമാനമായ പദത്തിന്റെ കാര്യത്തിൽ സമവായം ഇല്ലെങ്കിൽ റഫറൻസുകൾ എന്ന വാക്കു കൂടി പരിഗണിച്ചുകൂടെ? --ഷാജി 13:40, 22 മേയ് 2008 (UTC)

വൈക്കം സത്യാഗ്രഹം[തിരുത്തുക]

ഇവിടെ ആധാരമാക്കിയ ലിങ്ക് ബ്ലോഗ്നു സമാനമായ ജിയോസിറ്റീസിൽ നിന്നാണ് അത് വിക്കിനയങ്ങൾക്കെതിരാവില്ലെ? സിദ്ധീഖ് | सिधीक|صدّيق 18:41, 8 മേയ് 2008 (UTC)


ദൈവമേ, ആ ലിങ്ക് ചേർത്തപ്പോൾ അത്തരം ഗുലുമാലുകളൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ഹിന്ദു ദിനപ്പത്രത്തിൽ വന്ന ഒരു ലേഖനം ആയത്കൊണ്ട് കൊടുത്തതാണ്. മാറ്റിയേക്കാം. Georgekutty 22:00, 8 മേയ് 2008 (UTC)

Betawiki: better support for your language in MediaWiki[തിരുത്തുക]

Dear community. I am writing to you to promote a special wiki called Betawiki. This wiki facilitates the localisation (l10n) of the MediaWiki interface. You may have changed many messages here to use your language in the interface, but if you would log in to for example the Japanese language Wiktionary, you would not be able to use the interface as well translated as here. In fact, of 1,736 messages in the core of MediaWiki, 77.52% of the messages have been translated. Betawiki also supports the translation of messages for 126 extensions, with 2,174 messages. Many of them are used in WMF projects and they are vital for understanding the wiki. Currently 4.11% of the WMF extension messages have been translated. Translators for over 90 languages contribute their work to MediaWiki this way every month.

If you wish to contribute to better support of your language in MediaWiki, as well as for many MediaWiki extensions, please visit Betawiki, create an account and request translator privileges. You can see the current status of localisation of your language on MediaWiki.org and do not forget to get in touch with others that may already be working on your language on Betawiki.

If you have any further questions, please let me know on my talk page on Betawiki. We will try and assist you as much as possible, for example by importing all messages from a local wiki for you to start with, if you so desire.

You can also find us on the Freenode IRC network in the channel #mediawiki-i18n where we will be happy to help you get started.

Thank you very much for your attention and I do hope to see some of you on Betawiki soon! Thanks, GerardM@Betawiki

 • Currently 84.42% of the MediaWiki messages and 87.62% of the messages of the extensions used by the Wikimedia Foundation projects have been localised. Please help us help your language by localising at Betawiki. This is the recent localisation activity for your language. Thanks, GerardM 08:25, 26 ഏപ്രിൽ 2008 (UTC)
 • Currently 83.48% of the MediaWiki messages and 86.70% of the messages of the extensions used by the Wikimedia Foundation projects have been localised. Please help us help your language by localising at Betawiki. This is the recent localisation activity for your language. Thanks, GerardM 08:36, 27 മേയ് 2008 (UTC)

The village pump[തിരുത്തുക]

Could someome be so kind and move my contribution to your "village pump" and also, could someone please add a link to your village pump on meta ? GerardM 11:21, 20 ജനുവരി 2008 (UTC)

സൈറ്റ് നോട്ടീസിൽ ചേർക്കുക[തിരുത്തുക]

സൌദി അറേബ്യയിലെ മലയാളം വിക്കി സുഹൃത്തുക്കളുടെ ഒരു അനൌദ്യേഗിക യോഗം ജൂൺ 12ന് ഷറഫിയ്യയിലെ (ജിദ്ദ) റിലാക്സ് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നു. എല്ലാ സൌദി യൂസേർസും തദവസരത്തിൽ ഷറഫിയ്യയിൽ എത്തിച്ചേരാൻ താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾ 0551562538 — ഈ തിരുത്തൽ നടത്തിയത് PrameelaPM (സംവാദംസംഭാവനകൾ)

ഈ മീറ്റിംഗിന്റെ ഉദ്ദേശം എന്താണാവോ? നല്ലതിനായാൽ കൊള്ളാം --ടക്സ് എന്ന പെൻ‌ഗ്വിൻ 11:24, 10 ജൂൺ 2008 (UTC)

വർഗ്ഗീയവാദലേഖനങ്ങൾ നിയന്ത്രിക്കണം[തിരുത്തുക]

വർഗ്ഗീയവാദനിലപാടിൽ നിന്ന് എഴുതപ്പെടുന്നതും വിഭാഗീയസമീപനം പുലർത്തുന്നതുമായ ലേഖനങ്ങൾ വിക്കിയിൽ നിയന്ത്രിക്കപ്പെടേണ്ടതാണ്. വിക്കി മതവിജ്ഞാനകോശമല്ല എന്നതിനാൽ മതപരമായ കാര്യങ്ങളെക്കുറിച്ചുള്ള അനാവശ്യമായ വിവരണങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പുകൾ ഒഴിവാക്കപ്പെടേണ്ടതാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

float മാഷിന്റെ അഭിപ്രായത്തോട് പൂറ്ണ്ണമായും യോജിക്കുന്നു.--സുഗീഷ് 07:14, 15 ജൂൺ 2008 (UTC)

മലയാളം വിക്കി യുക്തിവാദ നിലപാടുകളിൽ നിന്ന് എഴുതപ്പെടുന്ന ലേഖനങ്ങൾ മാത്രമെ പറ്റൂ എന്ന നിലപാട് ശരിയല്ല.വിജ്ഞാനകോശമാണങ്കിൽ സർ വ്വ വിജ്ഞാനവും വേണം മാഷിൻറെ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു.സിദ്ധീഖ് | सिधीक|Sidheeq| صدّيق

User:Mangalat ഉദ്ദേശിച്ചത് ലേഖനങ്ങൾ സന്തുലിതമായ കാഴ്ചപ്പാടോടെ വേണം എഴുതാൻ എന്നാണെന്നു കരുതുന്നു. അത് വിക്കിപീഡിയയുടെ ഒരു അടിസ്ഥാന മാർഗ്ഗരേഖകൂടിയാണ്‌. വിഭാഗീയത ഉണ്ട് എന്ന് തോന്നുന്ന ലേഖനങ്ങളോ/സബ്-സെക്ഷനുകളോ {{POV}} എന്ന ഫലകം ഉപയോഗിച്ച് ടാഗ് ചെയ്യുകയും ഏത് വാചകം അഥവാ സബ്-സെക്ഷനിൽ ആണ്‌ ഈ പ്രശ്നം ഉള്ളത് എന്നു ലേഖനത്തിന്റെ സം‌വാദം താളിൽ ചേർക്കുകയും ചെയ്യാം. ഇങ്ങനെ ടാഗ് ചെയ്യപ്പെട്ട ലേഖനങ്ങൾ വിക്കിപീഡിയർക്ക് റിവ്യൂ ചെയ്യുകയും വേണ്ട മാറ്റം വരുത്തുകയും ചെയ്യാം. --ടക്സ് എന്ന പെൻ‌ഗ്വിൻ 10:01, 15 ജൂൺ 2008 (UTC)

വിജ്ഞാനകോശലേഖനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട പ്രാഥമികമായ യോഗ്യത അവയുടെ വൈജ്ഞാനികസ്വഭാവമാണ്. മതം വിജ്ഞാനത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകൾ കൈക്കൊള്ളുന്നതിന് എക്കാലത്തും എതിരായിരുന്നു. ഓരോ മതവും അവയുടെ പ്രമാണങ്ങൾ പരമപ്രധാനമായി കണക്കാക്കുകയും അന്യമതാസഹിഷ്ണുത കാണിക്കുകയും ചെയ്യാറാണ് പതിവ്. മതത്തെക്കാൾ അപകടകരമാണ് വർഗ്ഗീയത. അത് സാമൂഹികവിരുദ്ധവും മാനവികതാവിരുദ്ധവുമാണ്. അതിനാൽ മതത്തിന്റെ വേഷംകെട്ടി വരുന്ന വർഗ്ഗീയതയെ ചെറുക്കേണ്ടതുണ്ട്. വിജ്ഞാനകോശം മതേതരജ്ഞാനത്തിന്റെ ഇടമായിരിക്കേണ്ടതുണ്ട്. പുരോഹിതന്മാർ മതത്തിന്റെ കാര്യം നോക്കിക്കൊള്ളും. അവർക്ക് വിജ്ഞാനകോശത്തിൽ കാര്യമൊന്നുമില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 


വിക്കിപീഡിയയുടെ ലേഖനങ്ങളുടെ പ്രത്യേകത തന്നെ അതു നിഷ്പക്ഷം ആയിരിക്കണം എന്നതാണു. നിഷ്പക്ഷമെന്നാൽ യുക്തിവാദവും നിരീശ്വരവാദവും എന്നാണു നമ്മുടെ ചില മാന്യ ഉപയൊക്താക്കൾ മനസ്സിലാക്കിയിട്ടുള്ളതു. അതിന്റെ കുഴപ്പമാണു

യുക്തിവാദ നിലപാടുകളിൽ നിന്ന് എഴുതപ്പെടുന്ന ലേഖനങ്ങൾ മാത്രമെ പറ്റൂ

തുടങ്ങിയ കമെന്റുകൾ വരാൻ കാരണം. ഏതെങ്കിലും ഒരു പ്രത്യേക പൊയിന്റ് ഓഫ് വ്യൂവിൽ നിന്നു ലെഖനം എഴുതണമെങ്കിൽ അതിനായി ഒരു വിക്കിയ തുടങ്ങാവുന്നതാണു. ഇസ്ലാം പോയിന്റ് ഓഫ് വ്യൂവിൽ നിന്നു ലേഖനങ്ങൾ എഴുതാൻ ഒരു വിക്കിയൂസർ തന്നെ http://ml.islamkerala.wikia.com/ എന്ന ഒരു വിക്കിയ തുറന്നിട്ടുണ്ട്. അവിടെ ഇസ്ലാം പോയിന്റ് ഓഫ് വ്യൂവിൽ തന്നെ ലേഖനം എഴുതാം.

ഏതെങ്കിലും ഒരു പ്രത്യേക പോയിന്റ് ഓഫ് വ്യൂവിൽ നിന്നു ലെഖനം എഴുതണമെന്നുള്ളവർക്കൊക്കെ അതിനു വേണ്ടി ഓരോ വിക്കിയ വിക്കി തുടങ്ങാം. പക്ഷെ വിക്കിപീഡിയയിൽ വരുന്ന ലെഖനങ്ങൾ നിഷ്പക്ഷം തന്നെയാവണം. അതു അങ്ങനെ തന്നെയേ എഴുതാവൂ. --ഷിജു അലക്സ് 14:57, 15 ജൂൺ 2008 (UTC)

അപ്പോൾ [ഈ ലേഖനങ്ങൾ]‍ഇതുംമഹേഷ് മംഗലാട്ട്ഇതും ഏത് പോയിൻറ് ഓഫ് വ്യൂവിൽ വരും ഇതിനായി ഒരു വിക്കിയ തുടങ്ങേണ്ടി വരുമൊ? വിമർശിക്കുന്നവർ എല്ലാം കാണണം സിദ്ധീഖ് | सिधीक|Sidheeq| صدّيق


ഏതു ലേഖനവും നിഷ്പക്ഷമല്ല എന്നു കാണുപോൾ അതു നിഷ്പക്ഷമാക്കാനാനു ശ്രമിക്കെണ്ടതു. അല്ലതെ ഉടനെ പോയി വേറെ കുറേ നിഷപക്ഷമല്ലാത്തെ ലേഖനങ്ങൾ എഴുതുകയല്ല വേണ്ടതു.

[ഇദ്ദേഹം എഴുതുന്ന‍ത്] ഒരു പ്രത്യേക പോയിന്റ്വ് ഓഫ് വ്യൂവിൽ നിന്നല്ല.

അതു നിഷപക്ഷം എന്നതു യുക്തിവാദം അല്ലെങ്കിൽ നിരീശ്വരവാദം എന്നതു പോലെ ഇഷ്ട വിഷയത്തിൽ ലേഖനമെഴുതുന്നതു ഒരു പോയിന്റ് ഓഫ് വ്യൂവിൽ ലേഖനം എഴുതുകയാണു എന്നു ധരിച്ചു വെച്ചിരിക്കുന്നതിന്റെ കുഴപ്പമ്മാണു. ഒരു പ്രത്യേക വിഷയത്തിൽ എഴുതി എന്നതു കൊണ്ടു അയാൾ എഴുതുന്ന ലേഖനങ്ങൾ നിഷപക്ഷം അല്ലാതാവുന്നില്ല. പക്ഷെ അങ്ങനെ നിഷ്പഷമായി എഴുതണമെങ്കിൽ നിഷ്പക്ഷമായി ചിന്തിക്കണം. അതിനു കഴിയാത്തപ്പോൾ മുഹമ്മദ് നബിയുടെ കുടുംബ ജീവിതം പോലുള്ള ഒരു പ്രത്യേക പോയിന്റ് ഓഫ് വ്യൂവിൽ ഉള്ള ലേഖനങ്ങൾ വരും. വിക്കിപീഡിയയിലെ ലേഖനങ്ങൾക്കു ഒരു പോയിന്റ് ഓഫ് വ്യൂവും പറ്റില്ല. അതു വിക്കിയ വിക്കിയിൽ ആവാം.--ഷിജു അലക്സ് 16:28, 15 ജൂൺ 2008 (UTC)

ലവൻ ശിശുവല്ലേ. പഠിച്ചു വരുന്നേ ഉള്ളൂ. തല മുതിരയുള്ള വിക്കിപീഡിയർ പഠിപ്പിച്ചില്ലെങ്കിലും ക്ഷമീശ് ബേഗു... --117.196.141.180 16:37, 15 ജൂൺ 2008 (UTC)


മുകളിലെ ചർച്ചയിൽ ഞാൻ എഴുതിയ ലേഖനങ്ങൾ പരാമർ‍ശിക്കപ്പെട്ടല്ലോ. അവയിൽ മതസംബന്ധിയായവ കുറേ ഉണ്ട് എന്നത് ശരിയാണ്. ആ ലേഖങ്ങൾ എഴുതിയത് അവയുടെ വിഷയങ്ങൾ എനിക്ക് കൈകാര്യം ചെയ്യാൻ എളുപ്പമെന്നു തോന്നിയതുകൊണ്ടും, അവയെക്കുറിച്ചുള്ള ലേഖനങ്ങൾ ഏതു വിജ്ഞാനകോശത്തിനും വേണം എന്നതുകൊണ്ടുമാണ്. കൊള്ളാവുന്ന ഏതു secular വിജ്ഞാനകോശത്തിലും അവയെക്കുറിച്ച് ലേഖനങ്ങൾ ഉണ്ടാകും. ഒരിക്കലും ഏതെങ്കിലും മതത്തിന്റെ point of view‌ വച്ച് എഴുതിയിട്ടില്ല. വിഷയം വിശുദ്ധനോ വിശുദ്ധഗ്രന്ഥമോ ആണെങ്കിലും, ഭിന്ന നിലപാടുകൾ പ്രതിഫലിപ്പിച്ചും, വിമർശനങ്ങൾ ഉൾക്കൊള്ളിച്ചും ആണ് എഴുതാറ്. ഉദാഹരണത്തിന് ഒടുവിൽ എഴുതിയ ആമോസിന്റെ പുസ്തകത്തെക്കുറിച്ചുള്ള ലേഖനത്തിൽ അതിനെ പരാമർശിച്ച് മതപ്രഭാഷകന്മാരോ മാർപ്പാപ്പയോ പറഞ്ഞതല്ല കൊടുത്തത്, എച്ച്.ജി.വെൽസിന്റേയും വിൽ ഡുറാൻഡിന്റേയും പ്രശംസകളും ഡോക്ടർ രാധാകൃഷ്ണന്റെ വിമര്ശനവുമാണ്. ഇവരുടെയൊക്കെ ശ്രദ്ധ ആകർഷിച്ച വിഷയത്തിന് വൈജ്ഞാനികസ്വഭാവം ഇല്ലെന്ന് പറയാൻ പറ്റുമോ? "വിജ്ഞാനകോശം മതേതരജ്ഞാനത്തിന്റെ ഇടമായിരിക്കേണ്ടതുണ്ട്" എന്നു പറയുന്നതിന്റെ അർഥം എനിക്കു വ്യക്തമല്ല. മതസംബന്ധിയായതൊന്നും വിജ്ഞാനകോശത്തിന് പറ്റിയ അറിവല്ല എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനോട് എനിക്ക് യോജിപ്പില്ല. "ഓരോ മതവും അവയുടെ പ്രമാണങ്ങൾ പരമപ്രധാനമായി കണക്കാക്കുകയും അന്യമതാസഹിഷ്ണുത കാണിക്കുകയും ചെയ്യാറാണ് പതിവ്" എന്നെഴുതിയിട്ടുണ്ടല്ലോ. ഇത് മതത്തിന്റെ മാത്രം സുഖക്കേടല്ല. മിക്കവാറും സംഘടിതപ്രസ്ഥാനങ്ങളുടേയും രോഗമാണത്. സംഘടിതമാകുമ്പോൾ യുക്തിവാദവും "ശാസ്ത്രീയസോഷ്യലിസവും" ഒന്നും മതത്തേക്കാൾ കൂടുതൽ സഹിഷ്ണുത കാണിക്കാറില്ല. "പുരോഹിതന്മാർ മതത്തിന്റെ കാര്യം നോക്കിക്കൊള്ളും. അവർക്ക് വിജ്ഞാനകോശത്തിൽ കാര്യമൊന്നുമില്ല" എന്നു പറയുന്നതിനോട് പോലും പൂർണമായി യോജിക്കാൻ ബുദ്ധിമുട്ടാണ്. മതത്തെ പുരോഹിതന്മാർക്ക് മാത്രമായി വിട്ടുകൊടുക്കുമ്പോഴാണ് മതവും സമൂഹവും ദുഷിക്കുന്നത്. (അത് ഈ കുറിപ്പിന്റെ scope-ൽ ഉള്ള വിഷയമല്ലെന്ന് അറിയാം). വിക്കിപ്പീഡിയപൊലുള്ള ഒരു വിജ്ഞാനകോശത്തിൽ പുരോഹിതന്മാരടക്കം എല്ലാവർക്കും കാര്യമുണ്ട്. ആരായാലും, നിഷ്പക്ഷമായി എഴുതണം എന്നേ പറയാവൂ.Georgekutty 18:11, 15 ജൂൺ 2008 (UTC)

ഒരു കളവ് 100 വട്ടം പറഞ്ഞ് സത്യമാക്കുകയാണിവിടെ? ടക്സ് എന്ന പെൻ‌ഗ്വിൻ പറഞ്ഞതാണ് അതിന്റെ ശരി ? ഏത് കാഴ്ചപ്പാടിനും ഒരു ഓപ്പോസിറ്റ് സൈഡ് ഉണ്ട്. ഒരാൾ അയാളുടെ കാഴ്ചപ്പാടിലെ ലേഖനം എഴുതാൻ കഴിയൂ. ശേഷം മറ്റൊരാൾ അത് തിരുത്തുമ്പോൾ അത് അയാളുടെ കാഴ്ചപ്പാടായി മാറി. അങ്ങനെ അത് പൊതു കാഴചപ്പാടിലെത്തും.--78.93.140.129 18:22, 15 ജൂൺ 2008 (UTC)

“മതപ്രഭാഷകന്മാരോ മാർപ്പാപ്പയോ പറഞ്ഞതല്ല കൊടുത്തത്, എച്ച്.ജി.വെൽസിന്റേയും വിൽ ഡുറാൻഡിന്റേയും പ്രശംസകളും ഡോക്ടർ രാധാകൃഷ്ണന്റെ വിമര്ശനവുമാണ്“ ഇതിനോടും യോജിക്കാൻ കഴിയില്ല. മാർപ്പാപ്പ പറഞ്ഞതും എച്ച്.ജി.വെൽസിന്റേയും ആദ്യം കൊടുക്കണം വിമർശനമല്ല ആദ്യം കൊടുക്കേണ്ടത്. --78.93.140.129 18:26, 15 ജൂൺ 2008 (UTC)


വിമർശനമല്ല ആദ്യം കൊടുത്തിരിക്കുന്നത്, എച്ച്.ജി.വെൽസിന്റേയും വിൽ ഡുറാൻഡിന്റേയും പ്രശംസകളാണ്. വായിക്കുന്നതിനുമുൻപേ എന്തിനിങ്ങനെ പ്രതികരിക്കുന്നു?Georgekutty 20:45, 15 ജൂൺ 2008 (UTC)


സുഗീഷ് എന്നൊരാൾ ഇവിടെ വാൻഡലിസം കാണിക്കുന്നത് അഡ്മിന്മാർ ശ്രദ്ധിക്കുമല്ലോ?--78.93.140.129 18:41, 15 ജൂൺ 2008 (UTC)

ഉദ്ഭവം/ഉത്ഭവം[തിരുത്തുക]

ഉദ്ഭവം ആണോ ഉത്ഭവം ആണോ ശരി?--അനൂപൻ 12:20, 20 ജൂൺ 2008 (UTC)

രണ്ടും ശരിയാണെന്ന് തോന്നുന്നു. മഷിത്തണ്ടിൽ രണ്ടുമുണ്ട്. മറ്റ് ചില നിഘണ്ടുക്കളിലും രണ്ട് വാക്കും കണ്ടു.--അഭി 12:39, 20 ജൂൺ 2008 (UTC)

പേരും കുത്തും[തിരുത്തുക]

മലയാളം വിക്കിയിൽ വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങളിൽ തലക്കെട്ടിൽ ഇനീഷ്യലിനിടയിൽ സ്പേസ് വേണ്ട എന്നാണ് നയം, എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. പക്ഷെ ഇംഗ്ലീഷിൽ മിക്ക താളുകളിലും ഇമീഷ്യലിനിടയിൽ സ്പേസ് കാണുന്നുണ്ടല്ലോ. നയം രണ്ടിടത്തും വേറെയാണെന്നറിയാം. ഇവിടുത്തെ നയത്തിന്റെ ലിങ്ക് ഒന്ന് തരാമോ?--അഭി 17:18, 29 ജൂൺ 2008 (UTC)

കീഴ്വഴക്കം കാണൂ. പത്രങ്ങളിലും ഇങ്ങിനെ തന്നെയാണു കാണുന്നത്--പ്രവീൺ:സംവാദം 04:19, 30 ജൂൺ 2008 (UTC)

ഉപഭോയോക്തനാമം[തിരുത്തുക]

Junaidpv എന്ന ഉപഭോക്താവ് അമ്പതിലേറെ തിരുത്തലുകൾ നടത്തി കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിന്റെ ഉപഭോക്ത നാമം നീല കളറായി കണ്ടില്ല. എന്നാൽSreekutty എന്ന ഉപഭോക്താ‍വ് വെറും പത്തിൽ താഴേ തിരുത്തലുകൾ മാത്രമേ നടത്തിയിട്ടുള്ളൂ. അവരുടെ ഉപഭോക്തനാമം നീലയായിട്ടൂണ്ട് ഇതിന്റെ കാരണമെന്താൺ? ഉപഭോക്തനാമം നീലയാക്കുന്നതിന്റെ മാനദണ്ഡം എന്താൺ? ഇവർ തമ്മിലുള്ള വ്യത്യാസം എന്താൺ?ഇതിന്റെ നയം എന്താൺ? തുടങ്ങിയ അഡിമിൻ മാർ വിശദീകരിച്ച് തരുമെന്ന് കരുതുന്നു. ഇനി ഈ നീലയാക്കുന്നത് ഉപഭോക്താവ് തന്നെയാണെങ്കിൽ അതെങ്ങനെയാൺ?Backer 05:57, 2 ജൂലൈ 2008 (UTC)

ഉപയോക്താവ് തന്നെയാണ് നീലയോ ചുവപ്പോ ആക്കുന്നത്. സ്വന്തം പേരിൽ ക്ലിക്ക് ചെയ്താൽ മതി, ഉപയോക്താവിനുള്ള താൾ സൃഷ്ടിക്കപ്പെടും. അപ്പോൾ നീലയാവുകയും ചെയ്യും. വേറെ ആർക്കു വേണമെങ്കിലും ജുനൈദിനു വേണ്ടി ഒരു താൾ സൃഷ്ടിക്കാവുന്നതാണ്, പക്ഷേ ജുനൈദ് തന്നെ വേണമെങ്കിൽ ഒരു താൾ സൃഷ്ടിക്കുന്നതായിരിക്കും നല്ലത്. simy 06:01, 2 ജൂലൈ 2008 (UTC)
User:Junaidpv എന്ന ഉപയോക്താവ് അദ്ദേഹത്തിന്റെ "ഉപയോക്താവിനുള്ള താൾ" സൃഷ്ടിക്കാത്തതിനാലാണ്‌ അത് ചുവപ്പു നിറത്തിൽ വരുന്നത്. സിസോപ്പുകൾക്കോ ബ്യൂറോക്രാറ്റിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല.

ഒരു ചെറിയ കാര്യം കൂടി . ഉപഭോക്താവ്=Consumer, ഉപയോക്താവ്=User എന്നതാണ്‌ വിക്കി നയം (As far as I know and see). വിക്കിപീഡിയ ഉപയോഗിക്കുന്നവർ ഉപയോക്താക്കളാണ്‌ ഉപഭോക്താക്കളല്ല. --ടക്സ് എന്ന പെൻ‌ഗ്വിൻ 06:04, 2 ജൂലൈ 2008 (UTC) സിമി എന്ന ഉപഭോക്താവും സോറി ഉപയോക്താവും ടക്സ് എന്ന പെൻ ഗ്വിനും എന്റെ സംശയവും എനിക്ക് പറ്റിയ തെറ്റും ചൂണ്ടി കാണിച്ചതിൻ നന്നി. അത് പോല തന്നെ ടക്സ് എന്ന പെൻ ഗ്വിനും എന്ന ഉപഭോക്താവിന് സോറി ഉപയോക്താവിന് ഞാൻ ഉദ്ദേശിച്ച കാര്യവും മനസ്സിലായി. രണ്ടാൾക്കും വളരെ നന്ദി Backer 06:18, 2 ജൂലൈ 2008 (UTC)

Smiley.svg
simy 06:39, 2 ജൂലൈ 2008 (UTC)

പണ്ട് എന്റെ യൂസപേജ്‌‌ യൂസർ(ഉപ-ക്താവ്) പേജ് എല്ലാ വിവരവും ഒഴിവാക്കിയിട്ടും ചുവപ്പായില്ല അതെന്തു കൊണ്ടാണ്‌? ഇത്തരം സംശയം ചോദിക്കാൻ ഇങ്ങനെ ഒരു സ്ഥലമുണ്ടായത് ഏതായാലും നന്നായി--Abdullah.k.a 08:45, 2 ജൂലൈ 2008 (UTC)

വിവരങ്ങൾ മുഴുവൻ നീക്കിയാൽ താൾ ചുവപ്പാവില്ല. അതിനു താ‍ൾ മായ്ക്കേണ്ടതുണ്ട് (ഡിലീറ്റ്). അല്ലാത്തപക്ഷം താളും അതിന്റെ അതിന്റെ നാൾവഴിയും (ഹിസ്റ്ററി) മറ്റും നിലനിൽക്കും. --സാദിക്ക്‌ ഖാലിദ്‌ 08:55, 2 ജൂലൈ 2008 (UTC)

നിർദ്ദേശങ്ങൾ[തിരുത്തുക]

എനിക്കല്പം നിർദ്ദേശങ്ങളുണ്ട്. പറയുന്നത് തെറ്റായെങ്കിൽ ക്ഷമിക്കുക.

 • പ്രധാന താളിന്റെ ടൈറ്റിൽ ബാർ ടെക്സ്റ്റ് മാറ്റി ഒരു നീണ്ട വിശദീകരണം കൊടുക്കുക" മലയളത്തിലെ ആദ്യത്തെ...തുടങ്ങിയ..
 • വിക്കിപീഡിയയുടെ ബാഗ്ൗണ്ട് ഇമേജ് അല്പം കളർ ഫുള്ളാക്കുക
 • ഒരു ലേഖനം ഓപ്പൺ ചെയ്യുമ്പോൾ ഇടതു വശം എല്ലാ ഭാഷയിലുള്ള ലിങ്കുകളും കാണാമല്ലോ. അവിടെ ഭാഷയുടെ പേരിനു നേരെ ആ ഭാഷയിലുള്ള വാക്കുകൂടി നൽകിക്കൂടെ? ഉദാഹരണം
  • മലയാളം:മനുഷ്യൻ
  • English:man
 • പ്രധാന താളിൽ "പ്രധാന താൾ" എന്ന തലക്കെട്ട് പറ്റുമെങ്കിൽ ഹൈഡ് ചെയ്യുക
 • വിക്കിപീഡിയ എന്നത് വിക്കിജ്ഞാനകോശം എന്നാക്കുക
 • വിഷനറി എന്നത് വിഘണ്ടു എന്നാക്കുക :)
 • വിക്കിയിൽ കാണുന്ന മലയാളം അക്കങ്ങൾ റോമനാക്കുക-ഒരു പുതിയ ആൾക്ക് അത് ചിലപ്പോൾ അരോചകമായി തോന്നിയേക്കാം (യൂസർ റീജണൽ സെറ്റിങ്ങ്സ് മാറ്റാതെ സൈറ്റിൽ തന്നെ അത് മാറ്റാവുന്നതാണെന്ന് കരുതുന്നു) — ഈ തിരുത്തൽ നടത്തിയത് Abdullah.k.a (സംവാദംസംഭാവനകൾ)


രണ്ടെണ്ണത്തിനു മാത്രം ഞാൻ മറുപടി പറയാം.

ഒരു ലേഖനം ഓപ്പൺ ചെയ്യുമ്പോൾ ഇടതു വശം എല്ലാ ഭാഷയിലുള്ള ലിങ്കുകളും കാണാമല്ലോ. അവിടെ ഭാഷയുടെ പേരിനു നേരെ ആ ഭാഷയിലുള്ള വാക്കുകൂടി നൽകിക്കൂടെ?

അതു വിക്കിമീഡിയ സോഫ്റ്റ് വെയറിലെ ഫീച്ചറാണു. അതു മലയാളം വിക്കിക്കു മാത്രമായി കസ്റ്റമൈസ് ചെയ്യാൻ പറ്റില്ല. ഇപ്പോളുള്ള രീതി തന്നെ നല്ലത് എന്നുഎന്റെ അഭിപ്രായം.

വിക്കിയിൽ കാണുന്ന മലയാളം അക്കങ്ങൾ റോമനാക്കുക-ഒരു പുതിയ ആൾക്ക് അത് ചിലപ്പോൾ അരോചകമായി തോന്നിയേക്കാം (യൂസർ റീജണൽ സെറ്റിങ്ങ്സ് മാറ്റാതെ സൈറ്റിൽ തന്നെ അത് മാറ്റാവുന്നതാണെന്ന് കരുതുന്നു

വിക്കിയിൽ മലയാളം അക്ഷരമാല എന്ന ഒരു ലേഖനന്ത്തിൽ അല്ലാതെ വേറെ എവിടെയാണു മലയാളം അക്കം കാണുന്നത്. എല്ലായിടത്തും ഇൻഡോ-അറബിക്ക് ന്യൂമറൽ തന്നെയാണു ഉപയോഗിച്ചിരിക്കുന്നതു. --Shiju Alex|ഷിജു അലക്സ് 11:02, 2 ജൂലൈ 2008 (UTC)

ഇവിടെ അങ്ങനെ അല്ലല്ലോ കാണുന്നത്. പുതിയ മാറ്റങ്ങളിൽ പോയാൽ ചില തിയ്യതി സമയം ബൈറ്റ് ഒക്കെ മലയാളം അക്കമായും ചിലത് സാധാരണ രൂപത്തിലുമാണ്‌ കാണുന്നത്. റീജണൽ സെറ്റിങ്ങസിൽ പോയി മാറ്റിയാൽ ശരിയാവുന്നുണ്ട്. പക്ഷെ ഡീഫാൾട്ട് ആണല്ലോ എന്നെപോലെയുള്ള പുതുമുഖങ്ങൾ മിക്കവാറും ഉപയോഗിക്കുക--Abdullah.k.a 11:09, 2 ജൂലൈ 2008 (UTC)

ഉപയോഗിക്കുന്ന ബ്രൗസറ് വെർഷൻ, ഫോണ്ട് തുടങ്ങിയവയുടെ വിവരം കൂടി ചേർത്താൽ നന്നായിരുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 11:12, 2 ജൂലൈ 2008 (UTC)

xpsp2 ie6 karthika unicode (ara ena)--Abdullah.k.a 11:18, 2 ജൂലൈ 2008 (UTC)


ഇതു വേരെ എന്തോ പ്രശ്നമാണു. ഇതേ കോൺഫിഗറെഷൻ തന്നെയാണു ഞാനൊക്കെ ഉപയോഗിക്കുന്നത്. --Shiju Alex|ഷിജു അലക്സ് 11:23, 2 ജൂലൈ 2008 (UTC)


എന്തായാലും അബ്ദുള്ള ഫോണ്ട് മാറ്റി അഞ്ജലി ഓൾഡ് ലിപി ആക്കുക. കൂടാതെ റീജിയണൽ സെറ്റിങ്സും മാറ്റി ശ്രമിക്കുക. എനിക്ക് ഇതുവരേയും അബ്ദുള്ള ചൂണ്ടിക്കാണിച്ചതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. --സുഗീഷ് 13:17, 2 ജൂലൈ 2008 (UTC)

അല്ലയോ സുഗീഷ് അണ്ണാ, ഞാൻ ചൂണ്ടിക്കാണിച്ചത് എന്റെ ഒരു പ്രോബ്ലം മാത്രം ആയിട്ടല്ല. എനിക്കത് ഒരു പ്രശ്നവുമല്ല.നിങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടർ ഫോർമാറ്റ് ചെയ്ത് വിൻഡോസ് എക്സ്പിയും മലയാളം ഇന്റെർ ഫേസും മാത്രം ഒന്ന് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം വിക്കിപീഡിയ ഒന്ന് തുറന്നു നോക്കൂ.ഒരു പുതിയ യൂസർ വരുമ്പോൾ അയ്യേ എന്ന് പറയരുതെന്നേ ഞാൻ നിർദ്ദേശിച്ചുള്ളൂ.ക്ഷമിക്കണം--Abdullah.k.a 07:32, 9 ജൂലൈ 2008 (UTC)

പ്രിയ അബ്ദുള്ള, ക്ഷമചോദിക്കേണ്ട ആവശ്യമൊന്നും ഇല്ലല്ലോ :) ഞാൻ ഈ വിഷയത്തിൽ വളരെയധികം ഒന്നും പഠിച്ചിട്ടില്ല. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂ. ഞാൻ ഏകദേശം 18 കമ്പ്യൂട്ടറുകളിൽ വിക്കി പീഡിയ തുറന്നു നോക്കിയിട്ടുണ്ട്. അതിലൊന്നും എനിക്ക് താങ്കൾ പറഞ്ഞ കാര്യം ശ്രദ്ധയില്പ്പെട്ടിട്ടില്ല. കൂടാതെ എന്റെ കമ്പ്യൂട്ടർ 3 പ്രാവശ്യം ഫോർമാറ്റ് ചെയ്തിട്ട് ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടും കാണാൻ കഴിഞ്ഞിട്ടില്ല. നമുക്ക് ആരോടെങ്കിലും ചോദിക്കാം. :) --സുഗീഷ് 07:49, 9 ജൂലൈ 2008 (UTC)

മെയിലിങ് ലിസ്റ്റ്||Mailing List[തിരുത്തുക]

നമുക്കൊരു മെയലിങ് ലിസ്റ്റ് വേണമെന്ന ആവശ്യത്തിനായി #wikimedia-tech സമീപിച്ചപ്പോൾ സമവായം ഉണ്ടാക്കി ബഗ് ഫയൽ ചെയ്യാൻ പറഞ്ഞു

11:36 praveenp we wish to create a mailing list
11:37 MZMcBride https://bugzilla.wikimedia.org
11:38 MZMcBride File a bug there, with a link to on-wiki consensus. :)
11:38 praveenp k

അഭിപ്രായം അറിയിക്കുമല്ലോ--പ്രവീൺ:സംവാദം 06:17, 11 ജൂലൈ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു. Support. It will be good if the discussion here is in English. (മെയിലിങ്ങ് ലിസ്റ്റ് ഉണ്ടാക്കാനും സമവായം വേണമെത്രേ :) --Shiju Alex|ഷിജു അലക്സ് 06:20, 11 ജൂലൈ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു Support a wikimedia based mailing list. --ജേക്കബ് 11:25, 11 ജൂലൈ 2008 (UTC)
എന്താണിതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ലക്ഷ്യം, പ്രവർത്തന രീതി, തുടങ്ങിയവ എന്തൊക്കെയാണെന്നും പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടുമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 12:09, 11 ജൂലൈ 2008 (UTC)
ഷിജൂ.. സഹായിക്കൂ..--പ്രവീൺ:സംവാദം 06:56, 16 ജൂലൈ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മെയിലിംഗ് ലിസ്റ്റ് ഒക്കെ കൊള്ളാം സ്പാം വരാതിരുന്നാൽ മതി -ടക്സ് എന്ന പെൻ‌ഗ്വിൻ 07:00, 2 ഓഗസ്റ്റ്‌ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു simy 18:09, 2 ഓഗസ്റ്റ്‌ 2008 (UTC)
Forwarding to bugzilla--പ്രവീൺ:സംവാദം 10:34, 2 ഓഗസ്റ്റ്‌ 2008 (UTC)

വിക്കി സമൂഹം[തിരുത്തുക]

ഇപ്പോൾ വിക്കി സമൂഹം എന്ന രണ്ട് കണ്ണികൾ ലെഫ്റ്റ് നാവിഗേഷനിൽ കാണുന്നു. ഞെക്കിയാൽ രണ്ടും വെവ്വേറെ താളുകളിലേക്കാണ് പോകുന്നതും. ഏതാണ് ശരി? --Anoopan| അനൂപൻ 08:19, 28 ജൂലൈ 2008 (UTC)

Yes check.svg ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 07:29, 2 ഓഗസ്റ്റ്‌ 2008 (UTC)

വിഭാഗം:ഭൂമിശാസ്ത്രം[തിരുത്തുക]

Hi, my bot, Purbo T has linked വിഭാഗം:ഭൂമിശാസ്ത്രം with other Wikipedias' "Category:Main", or "Category:Everything", or "Category:Categories", or similar. I had to separate these ones from up to four different other Categories in many Wikipedias. There had been lot of other interwiki links, these were mainly to "Category:Geography", and "Category:World" (in a geographical perspective), and related. Now with വിഭാഗം:ഭൂമിശാസ്ത്രം, I was not certain, which group it belongs to. My best guess was the "Category:Main" cluster. If I was guessing wrongly, please let me know on my talk page, what it should interwiki-link to, and I shall repair my mistake. Thank you --Purodha Blissenbach 08:33, 18 ഓഗസ്റ്റ്‌ 2008 (UTC)

Usurpation -ന്റെ മലയാളം[തിരുത്തുക]

അത് വെറും പുനർനാമകരണമല്ലന്നു കരുതുന്നു. അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു, (സ‌ം‌വാദം)--പ്രവീൺ:സംവാദം 07:17, 23 ഓഗസ്റ്റ്‌ 2008 (UTC)

Usurpation ആവാഹനമാണ്‌. അധിനിവേശം എന്തായാലും അല്ല എന്ന് തോന്നുന്നു. --ചള്ളിയാൻ ♫ ♫ 07:43, 23 ഓഗസ്റ്റ്‌ 2008 (UTC)

വെറും പുനർ‌നാമകരണമല്ലല്ലോ. http://dictionary.reference.com/browse/Usurpation, http://www.askoxford.com/concise_oed/usurp?view=uk ആവാഹനം ആണോ എന്നാലോചിക്കൂ. --പ്രവീൺ:സംവാദം 07:51, 23 ഓഗസ്റ്റ്‌ 2008 (UTC)
Usurpation ന്റെ മലയാളം അപഹരണം(ബലമായി തട്ടിയെടുക്കൽ) എന്നാണ്‌. അധിനിവേശവും യോജിയ്ക്കും.--ശ്രുതി 08:25, 23 ഓഗസ്റ്റ്‌ 2008 (UTC)

അപഹരണവും ശരിയാണ്‌. പക്ഷേ അധിനിവേശം കൊണ്ട് അർത്ഥമാക്കുന്നത് കുടീയേറുക, കോളനൈസ് ചെയ്യുക എന്നൊക്കെയാണ്. പിന്നെ usrupation ന്റ്റെ പദാനുപദ തർജ്ജമ ചെയ്യണമെന്നില്ല. --ചള്ളിയാൻ ♫ ♫ 08:45, 23 ഓഗസ്റ്റ്‌ 2008 (UTC)

ഇത് വഴി പോകുമ്പോൾ കണ്ടതിനാൽ ചേർക്കുന്നു. Usurpation എന്നാൽ അനധികൃതമായി പ്രവേശിക്കുക, അനധികൃതമായി കൈവശം വയ്ക്കുക. --ജുനൈദ് 09:04, 23 ഓഗസ്റ്റ്‌ 2008 (UTC)

കാണാതെ എടുക്കുന്നതല്ലേ അപഹരണം. ഇത് ഒരാളുപയോഗിച്ചുകൊണ്ടിരുന്ന ഉപയോക്തൃനാമത്തിലേക്കുള്ള കുടിയേറ്റം തന്നെയാണ്‌. ഒരു തരത്തിൽ നോക്കിയാൽ നയങ്ങൾക്കു വിരുദ്ധവും. അതുകൊണ്ടാണ്‌ usurpation എന്ന നെഗെറ്റീവര്ത്ഥം ഉള്ള പദം വിക്കിമീഡിയക്കാർ തിരഞ്ഞെടുത്തതും. വേറാർക്കും അസ്വീകാര്യമെന്നു തോന്നാതിരിക്കുകയും ചള്ളിയനുമാത്രം അതു തോന്നുകയും ചെയ്യുന്നതിന്റെ അസ്വാഭാവികത ചള്ളിയൻ മനസ്സിലാക്കുമെന്നു കരുതുന്നു. അല്ലങ്കിൽ തന്നെ കമന്റിട്ടതിനു മറുപടി പോലും നൽകാതെ പ്രവർത്തിച്ച് വിക്കിമര്യാദകളെ ധിക്കരിച്ചത് സ്വയം റിവേർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കളെപ്പോലുള്ളവരിൽ നിന്ന് പുതിയ ഉപയോക്താക്കൾ ഇതായിരിക്കില്ല പ്രതീക്ഷിക്കുന്നത്. സത്യത്തിൽ ഈ സംഭവം ഒറ്റയ്ക്ക് എടുത്ത് കാണാനെനിക്കു കഴിയുന്നില്ല. നന്ദി--പ്രവീൺ:സംവാദം 10:07, 24 ഓഗസ്റ്റ്‌ 2008 (UTC)

നിങ്ങൾ എങ്ങനെ മലയാളം ടൈപ്പ് ചെയ്യുന്നു?[തിരുത്തുക]

ഞാൻ ഗൂഗിളിൽ ഉള്ള "indic transliteration" വെച്ചാണ്‌ മലയാളം ടൈപ്പ് ചെയ്യുന്നത്. ഇതു വിക്കിയിൽ ഉള്ള മലയാളം ടൈപ്പിങ്ങിനെക്കാളും വളരെ എളുപ്പമാണ്...

സുനിൽ|Sunil 11:50, 1 സെപ്റ്റംബർ 2008 (UTC)

http://www.google.com/transliterate/indic/Malayalam

മലയാളം ടൈപ്പു ചെയ്യുന്നതിനു ഏറ്റവും നല്ലത് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുകയാണു. അതു പഠിച്ചെടുക്കാൻ മടിയുള്ള ആളുകൾക്കു വേണ്ടിയാണു വരമൊഴി, കീമാൻ, സ്വനലേഖ, വിക്കിയിലെ ഇൻബിൽറ്റ് ടൂൾ, ഗൂഗിൾ ട്രാൻസ്സ് ലിറ്ററേഷൻ പോലുള്ള ട്രാൻസ്‌ലിറ്ററേഷൻ ടൂളുകൾ. വിക്കിയിൽ ഇന്ന ടൂൾ ഉപയോഗിച്ചേ ടൈപ്പു ചെയ്യാവൂ എന്ന നിയമമില്ല. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ളതും എളുപ്പമായി തോന്നുന്ന എന്തു മാർഗ്ഗവും ഉപയോഗിക്കാം. താങ്കൾക്ക് ഗൂഗിളിന്റെ ട്രാൻസ്പിറ്ററേഷൻ ആണു എളുപ്പമെന്നു തോന്നുന്നുവെങ്കിൽ അതുപയോഗിച്ചോളൂ. --Shiju Alex|ഷിജു അലക്സ് 04:26, 26 ഓഗസ്റ്റ്‌ 2008 (UTC)

ശരിയാണ്.. പക്ഷെ ഒരു പ്രത്യേക കീബോർഡ് ഉപയോഗിക്കുക എന്നത് അത്ര പ്രായോഗികം അല്ല... പ്രത്യേകിച്ചും പല പല സ്ഥലങ്ങളിൽ നിന്നും എഴുതുമ്പോൾ. trans-literation ഇൽ പ്രത്യേകിച്ചു ഒന്നും പഠിക്കണ്ട... ഇതുവരെ ഇംഗ്ലീഷിൽ എഴുതിക്കൊണ്ടിരുന്ന മലയാളം അതേപടി അങ്ങ് എഴുതിയാൽ മതി. Ajax വെച്ചു അവന്മാർ കുറെ ചെയ്തു കൂട്ടിയിട്ടുണ്ട്... നമ്മൾ വിചാരിക്കുന്ന വാക്കുകൾ തന്നെ ആണ് മിക്കവാറും വരുന്നതു.. അഥവാ തെറ്റിയാൽ drop-down ബോക്സിൽ ശരിയായ വാക്കും കാണും! സുനിൽ|Sunil 11:50, 1 സെപ്റ്റംബർ 2008 (UTC)

ഇവിടെയും ഇംഗ്ലീഷിൽ (മംഗ്ലീഷ്) ടൈപ്പിയാൽ മലയാളത്തിൽ വരുമല്ലോ. കീബോർഡ് കാണാപ്പാടം പഠിക്കണ്ട ആവശ്യമൊന്നുമില്ല. പിന്നെ ഠ,ഥ,ഋ തുടങ്ങിയ ചിലതൊക്കെ ഒന്ന് ഓർത്ത് വക്കണമെന്ന് മാത്രം. പക്ഷെ ഓരോരുത്തരുടെയും സൗകര്യമാണല്ലോ പ്രധാനം :) --അഭി 11:59, 1 സെപ്റ്റംബർ 2008 (UTC)
അതു സത്യം. - സുനിൽ|Sunil 14:36, 1 സെപ്റ്റംബർ 2008 (UTC)
എന്തായാലും ഈ UTF-8 കണ്ടുപിടിച്ച പഹയന്മാരെ സമ്മതിക്കണം! :) സുനിൽ|Sunil 14:39, 1 സെപ്റ്റംബർ 2008 (UTC)

ബോട്ടപേക്ഷ[തിരുത്തുക]

ഇതൊന്നു പുനഃക്രമീകരിച്ചു. എല്ലാരുമൊന്നു നോക്കുമല്ലോ?

--ജ്യോതിസ് 17:31, 29 ഓഗസ്റ്റ്‌ 2008 (UTC)

ങ്[തിരുത്തുക]

ജാവാ പ്രോഗ്രാമിങ് ഭാഷ എന്ന ലേഖനം തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചപ്പോളാണ്‌ ഇങ്ങനെ ഒരു സംശയം വന്നത്. ഇംഗ്ലീഷിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്ന ing എന്ന വാക്ക് എങ്ങനെയാണു മലയാളീകരിക്കേണ്ടത്? ങ് എന്നോ മിംഗ് എന്നോ അല്ല ങ്ങ് എന്നോ ? ഇപ്പോൾ പലയിടങ്ങളിൽ പലരീതിയിലാണ്‌ ഉപയോഗിക്കുന്നത്. ഇതേ പ്രശ്നം singh എന്ന് മലയാളത്തിലെഴുതുമ്പോളും ഉണ്ട് --Anoopan| അനൂപൻ 18:27, 2 സെപ്റ്റംബർ 2008 (UTC)

ഇതിന്‌ പലയിടത്തായും സം‌വാദങ്ങൾ നടന്നിട്ടുണ്ട്. പൊതുവേ സ്വീകരിക്കേണ്ടതെന്ന് ഒരു അഭിപ്രായരൂപീകരണം നന്നായിരിക്കും.
ing-ങ് എന്നുപയോഗിക്കാൻ അഭിപ്രായപ്പെടുന്നു.
singh= സിങ് എന്ന് എഴുതാനും (സിംഹ് എന്നാണ്‌ ശരി എങ്കിലും പൊതുവേ ഉച്ചരിക്കുന്നത് സിങ് എന്നരീതിയിലാണ്‌).

--Vssun 04:06, 25 സെപ്റ്റംബർ 2008 (UTC)

കമ്പ്യൂട്ടറിന് വാക്കുണ്ടോ?[തിരുത്തുക]

തമിഴിൽ കമ്പ്യൂട്ടറിന് വാക്കുണ്ട്. മലയാളത്തിൽ ഉണ്ടോ? 'ഗുണന-ഗണന യന്ത്രം' എന്ന് പറയാമോ? ഹ ഹ ‌suniltg 13:39, 23 സെപ്റ്റംബർ 2008 (UTC)

സംഗണകം എന്ന് ഇവിടെ കാണുന്നു--അഭി 16:00, 23 സെപ്റ്റംബർ 2008 (UTC)
കൂടാതെ ഗണികാരം എന്നും, ഗണികാരയന്ത്രം എന്നും ( ഗണികാരയന്ത്രം = കമ്പ്യൂട്ടർ സംവാദം:ബെംഗളൂരു താളിൽ) --ഷാജി 16:28, 23 സെപ്റ്റംബർ 2008 (UTC)

കമ്പ്യൂട്ടർ തന്നെ ഭേദം :) --Shiju Alex|ഷിജു അലക്സ് 16:30, 23 സെപ്റ്റംബർ 2008 (UTC)

കൃത്രിമ പദങ്ങളോട് എനിക്ക് പൊതുവേ എതിർപ്പുണ്ട്. കാരണം ഭാഷയിൽ കൃത്രിമ ശാസ്ത്രപദങ്ങൾ നിറച്ചതിന്റെ അനന്തരഫലങ്ങൾ കൊറിയക്കാർ ധാരാളം അനുഭവിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ജപ്പാൻകാരാകട്ടെ ആംഗലേയത്തിൽനിന്നും മറ്റു വിദേശ ഭാഷകളിൽനിന്നും കടമെടുത്ത പദങ്ങൾക്കായി ഒരു അക്ഷരമാല തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് ആംഗലേയ പരിജ്ഞാനം ജപ്പാൻകാർക്ക് വളരെ കുറവാണെങ്കിലും ശാസ്ത്രീയ വിഷയങ്ങൾ വിദേശികളുമായി കൂടുതൽ യോജിച്ചു പ്രവർത്തിക്കാൻ സാധിക്കുന്നു എന്നു ശ്രദ്ധിച്ചിട്ടുണ്ട്. പുതിയതായി ഒരു മലയാള അക്ഷരമാല സൃഷ്ടിച്ചില്ലെങ്കിൽത്തന്നെയും പൊതുവായി ഉപയോഗിക്കുന്ന ആംഗലേയപദങ്ങൾ അങ്ങനെതന്നെ നിലനിർത്തണമെന്നാൺ എന്റെ പക്ഷം. --ജേക്കബ് 16:52, 23 സെപ്റ്റംബർ 2008 (UTC)
ശരിയാണ്. ജാപ്പനീസ് ഭാഷയ്ക്ക് 3 തരം സ്ക്രിപ്റ്റ് ഉണ്ട്. Hiragana, Katakana പിന്നെ Kanji. ഇതിൽ Katakana സ്ക്രിപ്റ്റ് ഇംഗ്ലീഷ് പദങ്ങൾ അല്ലെങ്കിൽ വേറെ ഭാഷയിൽ നിന്നോക്കെ കടമെടുത്ത പദങ്ങൾ എന്നിവയൊക്കെ എഴുതാൻ മാത്രമായി ഉപയോഗിക്കുന്നു. ഉധാഹരണത്തിന് നമ്മുടെ ഒക്കെ പേരു ജപ്പാനിൽ katakana സ്ക്രിപ്റ്റിൽ എഴുതുകയും അവരുടെ പേരുകൾ Hiragana യിൽ എഴുതുകയും ചെയ്യും. Kanji പഠിച്ചെടുക്കാൻ കുറെ പാടാണ്. Hiragana യും Katakana യും എളുപ്പം പഠിക്കാം. suniltg 08:14, 24 സെപ്റ്റംബർ 2008 (UTC)
ജേക്കബിനോട് യോജിക്കുന്നു. സംഗണകം എന്ന പദത്തിനേക്കാൾ ഭേദം കമ്പ്യൂട്ടർ എന്ന പരിചിത പദം തന്നെയാണ്‌. ഇവ ഉപയോഗിക്കോമ്പോഴുള്ള പ്രധാന പ്രശ്നം ഒരു വായനക്കാരൻ വന്ന് വിക്കിലേഖനങ്ങൾ വായിക്കുമ്പോഴാണ്‌. ഗണികാര യന്ത്രം,സംഗണകം എന്നൊക്കെ ആരു മലയാളീകരിച്ചാലും മലയാളികൾ കമ്പ്യൂട്ടർ എന്നേ ഉപയോഗിക്കൂ. അതാണവർക്ക് കൂടുതൽ പരിചിതവും. വിക്കിപീഡിയ പോലൊരു വിജ്ഞാനകോശത്തിന്റെ ഉദ്ദേശം ഭാഷയെ ശുദ്ധീകരിക്കുക എന്നതിനേക്കാൾ വിവരങ്ങൾ പ്രദാനം ചെയ്യുക എന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു.സംഗണകവും,ഗണികാരയന്ത്രവുമൊക്കെ വിക്ഷ്ണറിയിലേക്ക് പോകട്ടെ എന്നതാണെന്റെ അഭിപ്രായം.--Anoopan| അനൂപൻ 18:18, 23 സെപ്റ്റംബർ 2008 (UTC)

നമ്മുടെ മലയാളത്തിലെ നിരവധി പദങ്ങൾ മറ്റു ഭാഷകളിൽ നിന്ന് ആദേശം ചെയ്യപ്പെട്ടവയാണ്. തഹസീൽദാർ മുതൽ പൊറോട്ട വരെ.. അക്കണക്കിന് കമ്പ്യൂട്ടർ എന്നത് ആദേശം ചെയ്യുന്നതുകൊണ്ടു കുക്ഷ്ഹപ്പംന്നുമില്ല. വ്യത്യാസമുള്ളത് വേണമെങ്കിൽ കമ്പൂത്തെറാ എന്നോ മറ്റോ ആവാം അതു ലത്തീനാണ്> --218.248.68.63 08:37, 24 സെപ്റ്റംബർ 2008 (UTC)

നോട്ട്‌പാഡ് എന്നലേഖനം ഈ രൂപത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? -- നീലമാങ്ങ ♥♥✉  20:46, 24 സെപ്റ്റംബർ 2008 (UTC)

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ വലിപ്പം[തിരുത്തുക]

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾക്ക് നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സൽ വേണം എന്ന് പറയുന്നതെന്തിനാ? എന്തായാലും വിക്കിയിലെ ചിത്രങ്ങൾ ശരാശരി 800*600 റെസല്യൂഷൻ ഉള്ളവയാണ്. ചിലത് 600 കളിലും ചിലത് 1000 ങ്ങളിലും ആണ്. ഇതെല്ലം വെബ് പേജുകൾക്ക് പറ്റിയ വലിപ്പം ആണ്. അച്ചടി ഉദ്ദേശം ഇല്ലാത്തതു കാരണം സാധാരണ ഞാൻ എന്റെ കയിലുള്ള വളരെ വലിയ പടങ്ങൾ എല്ലാം 800*600 അല്ലെങ്കിൽ 1024*768 എന്നിങ്ങനെയുള്ള റെസല്യൂഷൻ ആക്കിയാണ് മുകളിലോട്ട് കയറ്റുന്നത്. (അപ്ലോഡ്) suniltg 12:16, 25 സെപ്റ്റംബർ 2008 (UTC)

രാജ്യപ്പേര്[തിരുത്തുക]

രണ്ട് സ്ഥലങ്ങളുടെ പേര് ചേർന്ന രാജ്യപ്പേരുകൾ എങ്ങനെ എഴുതണം? ഉദാഹരണമായി ട്രിനിഡാഡ് ആന്റ് ടൊബാഗോ എന്നോ അതോ ട്രിനിഡാഡും ടൊബാഗോയും എന്നോ?--അഭി 16:40, 11 ഒക്ടോബർ 2008 (UTC)

ട്രിനിഡാഡും ടൊബാഗോയും, ബോസ്നിയയും ഹെർസെഗോവിനയും എന്നൊക്കെയുള്ള തലക്കെട്ടുകളല്ലേ നല്ലത്.. --ജേക്കബ് 16:46, 11 ഒക്ടോബർ 2008 (UTC)

പഞ്ചായത്ത്[തിരുത്തുക]

സർക്കാരിന്റെ ഈ സൈറ്റിൽ പഞ്ചായത്തുകളേക്കുറിച്ചുള്ള വിവരങ്ങൾ വിക്കിവൽക്കരിച്ച് ലേഖനങ്ങളാക്കിയാൽ (കോപ്പി പേസ്റ്റ് ;)) എന്തെങ്കിലും പ്രശ്നമുണ്ടോ?--അഭി 09:26, 20 ഒക്ടോബർ 2008 (UTC)

അവിടുന്നു തന്നെയാണു പട്ടികയിലേക്കു വിവരം ശേഖരിച്ചിരിക്കുന്നത്. കോപ്പി പേസ്റ്റാൻ പാകത്തിൽ അവിറ്റെ ഒന്നും ഇല്ല. അവിടുത്തെ വിവരങ്ങൾ ഉപയോഗിച്ച് ലേഖനങ്ങൾ ഉണ്ടാക്കാം എന്നു മാത്രം. അതിനു കുഴപ്പമൊന്നുമില്ല. അല്ലെങ്കിൽ തന്നെ പൊതുജനത്തിന്റെ കൈയ്യിൽ നിന്നുള്ള പണം കൊണ്ട് ഓടുന്ന സർക്കാർ സൈറ്റിനു എന്തു കോപ്പിറൈറ്റ്?--Shiju Alex|ഷിജു അലക്സ് 09:41, 20 ഒക്ടോബർ 2008 (UTC)

ഗ്രാമപഞ്ചായത്ത് ലേഖനങ്ങളിൽ തലക്കെട്ടിലെ ഗ്രാമപഞ്ചായത്ത് ബ്രാക്കറ്റിലാക്കേണ്ടതുണ്ടോ? ‎വെട്ടൂർ (ഗ്രാമപഞ്ചായത്ത്), അതോ ‎വെട്ടൂർ ഗ്രാമപഞ്ചായത്ത്?--അഭി 13:00, 23 ഒക്ടോബർ 2008 (UTC)

വേണ്ട. ബ്രാക്കറ്റിൽ തന്നെ മതി. ഇതു എത്ര പ്രാവശ്യം പലർ പലയിറ്റത്തായി പറഞ്ഞതാ അഭിക്കുട്ടാ. രാമായണം മൊത്തം ......--Shiju Alex|ഷിജു അലക്സ് 13:02, 23 ഒക്ടോബർ 2008 (UTC)

കണിക്കൊന്ന ഡോട്ട് കോം[തിരുത്തുക]

മായ്ക്കുവാനുള്ള തീരുമാനം ഉചിതമല്ല എന്നു വിശ്വസിക്കുന്നു. കാരണം, വിക്കി നയങ്ങൾക്കെതിരായതല്ല ലേഖനം. മലയാളത്തിലെ അച്ചടിപ്പത്രങ്ങളെക്കുറിച്ച് ലേഖനങ്ങൾ ഉണ്ടല്ലോ. മാത്രമല്ല, കൃത്യമായും വിഭാഗീയതപുലർത്തുന്ന പ്രസിദ്ധീകരണങ്ങളെക്കുറിച്ചെല്ലാം ആസൂത്രിതമായി ലേഖനം എഴുതപ്പെട്ടിട്ടുണ്ടു്. ൈനിൿ ജാഗരൺ പോലുള്ള അന്യഭാഷാപത്രങ്ങളെക്കുറിച്ചും ലേഖനങ്ങളുണ്ടു്.എന്തിനു്,റെയിൽവേസ്റ്റേഷനെക്കുറിച്ചുപോലും ലേഖനം എഴുതപ്പെട്ടു തുടങ്ങിയിട്ടുണ്ടു്. ഇനി,പോസ്റ്റ് ഓഫീസുകളേ ഈ വിഭാഗത്തിൽ വിഷയമാകാൻ ബാക്കിയുള്ളൂ.

അച്ചടിപ്പത്രങ്ങളോളം എണ്ണത്തിൽ കൂടുതലല്ല വെബ്ബ് മാഗസിനുകൾ. അതിൽത്തന്നെ, സാഹിത്യപ്രസിദ്ധീകരണങ്ങൾ അധികമില്ല താനും. അതാവട്ടെ അടുത്തകാലത്തൊന്നും മലയാളത്തിലെ അച്ചടിപ്പത്രത്തോളം വരില്ല താനും. സ്ഥാപനങ്ങളുടെ വെബ്ബ് ൈറ്റുകളുടെ പ്രമോഷൻ വിക്കിയിലൂടെ നടത്തുന്നത് തടയാനായി ഇംഗ്ലീഷിൽ ഉണ്ടാക്കിയ നയം നിഷേധാത്മകമായി ഉപയോഗിക്കുകയാണു് കണിക്കൊന്നയുടെ കാര്യത്തിൽ സംഭവിച്ചത്. ആരുടെയോ ഈഗോ പ്രശ്നം പോലെ ഇക്കാര്യത്തിൽ നിഷേധാത്മകമായ വാശിയും കണ്ടു. പടം നടിപ്പുകാരെക്കുറിച്ചും നൂറാംകിട സിനിമകളെക്കുറിച്ചും ഉദാരത പുലർത്തുകയും അതു് മുഖമുദ്രയാക്കുകയും ചെയ്യുന്നു മലയാളം വിക്കി എന്നതിനാലാണു് ഇങ്ങനെ സംഭവിക്കുന്നതു് എന്നു ഞാൻ കരുതുന്നു.

കണ്ടംകുളത്തി ൈദ്യശാലയുടെ പരസ്യം ഇപ്പോഴും വിക്കിയിലുണ്ട്. സിസോപ്പുമാരുടെ ജാഗ്രത അഭിനന്ദനീയം തന്നെ.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇവിടെ നിന്നും പകർത്തിയത് --സാദിക്ക്‌ ഖാലിദ്‌ 09:20, 4 നവംബർ 2008 (UTC)

മായ്ക്കണം എന്ന അഭിപ്രായമിട്ട് ഒരാഴ്ച കാത്തിരുന്നു ഒരു എതിരഭിപ്രായവും വന്നില്ല. മായ്ച്ചു കഴിഞ്ഞപ്പോൾ എതിരഭിപ്രായം വന്നു, മായ്ക്കാതിരിക്കാനുള്ള ഒരു കാരണവും അതിലുമില്ല. :-( --പ്രവീൺ:സം‌വാദം 08:24, 5 നവംബർ 2008 (UTC)

മലയാളം മീഡിയവിക്കി[തിരുത്തുക]

സ്നേഹിതരേ, Siebrand എന്നൊരാൾ ഇടയ്ക്കിടെ അവിടവിടെ ഓരോ കമന്റിട്ടിട്ടു പോകുന്നതു കണ്ടിട്ടുണ്ടായിരിക്കുമല്ലോ. മീഡിയാവിക്കി സോഫ്റ്റ്വെയറിന്റെ പരിഭാഷ നടത്താനുള്ള പദ്ധതിയുടെ പ്രധാന കാര്യനിർ‌വ്വാഹകനാണദ്ദേഹം. നിങ്ങളിൽ സമയമുള്ളവർ അതിനായി നിർമ്മിച്ചിട്ടുള്ള വിക്കി സന്ദർശിച്ച് വേണ്ട തിരുത്തലുകൾ നടത്താൻ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു. നന്ദി--പ്രവീൺ:സം‌വാദം 07:39, 12 നവംബർ 2008 (UTC)

സ്വതന്ത്ര സോഫ്റ്റ്‌വെയർ കോൺഫറൻസ് - തിരുവനന്തപുരം ഡിസംബർ 2008[തിരുത്തുക]

2008 ഡിസംബർ 9 മുതൽ 11 വരെ കേരളാ സർക്കാർ മുൻകൈ എടുത്തു നടത്തുന്ന Free Software Free Society എന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് മലയാളം വിക്കിപീഡിയേക്കുറിച്ചും മറ്റു മലയാളം വിക്കിസം‌രംഭങ്ങളെക്കുറിച്ചും ഉള്ള ഒരു പ്രസെന്റേഷൻ/സെമിനാർ എടുക്കാൻ കേരളാ സർക്കാറിന്റെ ഔദ്യോഗിക ക്ഷണം നമ്മൾക്കു കിട്ടിയിരിക്കുന്നു. കിട്ടിയ ക്ഷണത്തിന്റെ കോപ്പി നമ്മുടെ മെയിൽ ലിസ്റ്റിലേക്ക് ഫോർവേറ്ഡ് ചെയ്തിരുന്നല്ലോ. അതു ഇവിടേയും ഒട്ടിക്കുന്നു.


Ml-wikipedia Official Invitation

Dear Friends,

Government of Kerala is organising a conference on free software and free knowledge. 
People like RMS, Jimmy Wales etc are expected to join for this conference. Please see http://fsfs.in

It would be nice if a session on Malayalam Wikipedia can be organised as part of this event. 
I would like to get your feedback on this.

With warm regards
Arun M
Special Officer FOSS
KSITM

ഈ കോൺഫറൻസിനു ജിമ്മിവെയിൽസും പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സെഷൻ ഡിസംബർ 11നായിരിക്കും. മലയാളം വിക്കിപീഡിയരും ആയുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പരിപാടിയുടെ വെബ്ബ് സൈറ്റ് ഇതാണ്‌. http://fsfs.in. പ്രസ്തുത കോൺഫറൻസിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. എൻട്രി ഫീ 500 രൂപയാണെന്നു കാണുന്നു.

ഈ കോൺഫറൻസിൽ മലയാളം വിക്കിസം‌രംഭങ്ങളെ കുറിച്ച് ആ കോൺഫറൻസിനു വരുന്ന വിവിധ തുറകളിലുള്ള ആളുകൾക്ക് പരിചയപ്പെടുത്താൻ, മലയാളം വിക്കിപീഡിയയിലെ സജീവമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസേവകന്റെ സഹായം അഭ്യർത്ഥിക്കുന്നു. മലയാളികളല്ലാത്ത ധാരാളം ആളുകളും പ്രസ്തുത കോൺഫറൻസിൽ വരുന്നതിനാൽ ഇം‌ഗ്ലീഷും മലയാളവും ഒരേ വഴക്കത്തോടെ കൈകാര്യം ചെയ്യാൻ പ്രസ്തുത വിക്കിപ്രവർത്തകനു കഴിയണം. എതൊക്കെ വിഷയങ്ങളാണു കോൺഫറൻസിൽ അവതരിപ്പിക്കേണ്ടത് എന്ന് ചർച്ച ചെയ്തു തീരുമാനിക്കണം. ഏതാണ്ട് 40-60 മിനിറ്റ് സമയമാണു നമുക്ക് അനുവദിച്ചിരിക്കുന്നത്.

ജിമ്മി വെയിൽസുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം പ്രസ്തുത കോൺഫറൻസിന്റെ സം‌ഘാടക സമിതിയുമായി ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാകുന്നു. ആദ്യം നമുക്ക് വേണ്ടത്. പ്രവേശനം പാസ്സ് മൂലം ആയതിനാൽ ജിമ്മി വെയിൽസുമായുള്ള കൂടിക്കാഴ്ച എങ്ങനെയാവണം എന്നതും സം‌ഘാടക സമിതിയുടെ നിയന്ത്രണത്തിലാണ്. --Shiju Alex|ഷിജു അലക്സ് 11:41, 18 നവംബർ 2008 (UTC)

policy page semi protection[തിരുത്തുക]

ഈ താളുകളൊക്കെ Indefinite ആയി സെമി ചെയ്തിട്ടുണ്ട് ഒരു അഡ്മിൻ. ഇതു സംബന്ധമായി എവിടെയെങ്കിലും ചർച്ച നടന്നോ? encyclopedia that anyone can edit എന്ന അടിസ്ഥാന സ്വഭാവത്തെ നിഷേധിക്കുന്ന കാര്യമാണല്ലോ ഇത്. തികച്ചും അനാവശ്യവും. Not4u 18:45, 9 ഏപ്രിൽ 2009 (UTC)

ഓട്ടപ്രദക്ഷിണം[തിരുത്തുക]

തെക്കോട്ടോടുന്ന ഈ അസംബന്ധം നീക്കാൻ നിർദ്ദേശിക്കുന്നു. ഏതെങ്കിലും താൾ എന്ന സർക്കാർ കുറിപ്പടി എത്രയോ നന്ന്. മറ്റൊരു ലേഖനം എന്നും ആവാം. Not4u 18:10, 11 ഏപ്രിൽ 2009 (UTC)

simple.wiki/.wiktയിൽ "ഏതെങ്കിലും താൾ കാണിക്കുക" എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നത്. --ജേക്കബ് 03:46, 12 ഏപ്രിൽ 2009 (UTC)

താൾ എന്നതിൽ സംവാദവും മറ്റു നെയിംസ്പേസിലുള്ള പേജുകളുൾ ഉള്ളതിനാൽ "ഏതെങ്കിലും ലേഖനം" എന്നതാവില്ലേ നല്ലത്?--അഭി 05:43, 12 ഏപ്രിൽ 2009 (UTC)

ആ കണ്ണിയിൽ ഞെക്കിയിൽ ലേഖനങ്ങളിലേക്കു് മാത്രമേ പോകൂ എന്നതിനാൽ ഏതെങ്കിലും ലേഖനം എന്നാക്കുന്നതാവും അഭികാമ്യം. ഓട്ടപ്രദക്ഷിണം എന്തായാലും മാറ്റണം. പക്ഷെ അതൊരു തെറ്റായൊന്നും കാണണ്ട. വിക്കിസം‌രംഭങ്ങളിൽ ചർച്ചകളിലൂടെ ആണു് പറ്റിയ വാക്കുകൾ കണ്ടെത്തുന്നതു്. ചർച്ച ചെയ്യാൻ ആരുമില്ലാതിരുന്ന കാലത്ത് നടത്തിയ പരിഭാഷയെ വില കുറച്ചു കാണേണ്ടതില്ല. --Shiju Alex|ഷിജു അലക്സ് 17:40, 12 ഏപ്രിൽ 2009 (UTC)

Yes check.svg ഏതെങ്കിലും ലേഖനം എന്നാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:58, 13 ഏപ്രിൽ 2009 (UTC)

പ്രിവ്യൂ കാണുക[തിരുത്തുക]

എന്നത് ശരിയാണോ. പ്രിവ്യൂ എന്നു മാത്രം പോരെ? അല്ലെങ്കിൽ പകരം മറ്റെന്തെങ്കിലും. മുൻകൂർ കാണുക എന്നോ മറ്റോ? --Challiovsky Talkies ♫♫ 12:13, 1 മേയ് 2009 (UTC)

ചിത്രങ്ങൾ[തിരുത്തുക]

ഇത് കണ്ടോ . നമ്മുക്ക് ഉപയോഗമില്ലാത്ത ഒരു പാട് ചിത്രങ്ങൾ ഉണ്ട്. --Jigesh talk 09:21, 2 മേയ് 2009 (UTC)

രമേശിന് ഒരു ചോദ്യം[തിരുത്തുക]


വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്#രമേശ് എൻ.ജി എന്ന താളിൽനിന്നും


വിക്കിപീഡിയ പാലിക്കുന്ന കോപ്പിറൈറ്റ്, കോപ്പിലെഫ്റ്റ് നയങ്ങളെക്കുറിച്ചു ധാരണയുണ്ടോ? ഈ ചിത്രം എങ്ങനെയാണ് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 3.0 അനുമതിപത്രത്തിനു കീഴിൽ വരുക? ഇവിടെ കാണുക. ഇംഗ്ലീഷ് പീഡിയയിൽ വ്യാജ ലൈസെൻസോടെ ചേർത്ത ചിത്രം ഇവിടെ ചേർക്കുന്നതിനു മുൻപ് ശരിയായ ലൈസെൻസ് വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്നു നോക്കിയോ? ഇന്നു രമേശ് ചേർത്ത ചിത്രം വ്യാജ ലൈസെൻസാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തം. ഗൂഗ്ൾ ഇമേജ് സെർച്ച് നടത്തിയാൽ ഇതെവിടെന്നു മോഷ്ടിച്ചതാണെന്നു വ്യക്തമാവും. ഇംഗ്ലീഷു പീഡിയയിൽ കാണുന്ന ഫയലുകളുടെ നെല്ലും പതിരും തിരിയാതെ ഇങ്ങനെ ചെയ്യുന്ന ആൾക്ക് അഡ്മിൻ റൈറ്റ്സ് കിട്ടിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്നു പറയാമോ?--☻ചെമ്പോത്ത് 14:53, 7 മേയ് 2009 (UTC)

പ്രിയപ്പെട്ട സുഹൃത്തേ,
വിമർശനത്തിനു നന്ദി. തുടക്ക സമയത്ത് ഞാൻ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ എനിക്ക് തന്നെ ഒരു പാട് തെറ്റായ ലൈസൻസ് മൂലം അപ്‌ലോഡ് ചെയ്തത് കാണിച്ചു തരാനുണ്ടാകും. പിന്നെ വിക്കിയിൽ നിന്ന് കോപ്പിയടിച്ച് മറ്റുള്ള സൈറ്റുകളിൽ കോപ്പിറൈറ്റോടെയോ അല്ലാതെയോ ഇട്ടാൽ അത് വിക്കിയിൽ നിന്ന് നീക്കണമോ? പക്ഷേ, തെറ്റുകൾ തിരുത്താൻ ഇവിടെ ഉള്ള ഒരു പാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്. തെറ്റുകൾ മനസ്സിലായി കഴിയുമ്പോൾ അത് പിന്നീട് ആവർത്തിക്കാ‍തിരിക്കാനും ശ്രമിക്കാറുണ്ട്. ആരും എല്ലാം തികഞ്ഞവരാണെന്ന് അല്ല എന്നാണ് എന്റെ അഭിപ്രായം. തെറ്റുകൾ ആർക്കും പറ്റാം. അഡിമിൻസിന് തെറ്റ് പറ്റരുത് എന്ന് പറയാമോ? അതിനല്ലേ ഒരു കൂട്ടായ്മയായി നമ്മൾ പ്രവർത്തിക്കുന്നത്. പക്ഷേ, തെറ്റുകൾ ചൂണ്ടി കാണിച്ചു ഒരാളെ തരം താഴ്ത്തുന്നതിൽ വലിയ കഴിവ് ഉണ്ടെന്ന് തോന്നുന്നില്ല എന്ന് തോന്നുന്നു. നന്ദി.. --  Rameshng | Talk  05:17, 8 മേയ് 2009 (UTC)

ഇതൊന്നും കേട്ടിട്ട് പേടീക്കേണ്ട രമേഷേ. തുടക്കക്കാലത്ത് എല്ലാവർക്കും അബദ്ധം പറ്റാറുണ്ട്. പ്രത്യേകിച്ച് വിക്കി നയങ്ങൾ മലയാളത്തിൽ അത്രക്ക് വിപുലമാകാത്തപ്പോൾ. പക്ഷെ വിക്കി നയങ്ങൾ ഇംഗ്ലീഷിൽ നിന്നും മറ്റും അരച്ചു കുടിച്ച ഈ കക്ഷി, പഴയ കാര്യങ്ങൾ ഇട്ട് വിളമ്പുന്നതടക്കം, വ്യക്തിപരമായി അക്ഷേപിക്കൽ തുടങ്ങി നിരവധി നയങ്ങൾ ലംഘിക്കുന്ന ആളാണ്‌. ഒപ്പിടലും ഇല്ല. അഡ്മിന്മാരാനെങ്കിലും ചെയ്താൽ പിന്നെ അഡ്മിന്മാരുടെ മെക്കിട്ടും കേറും. എന്തെങ്കിലും തെറ്റ് കണ്ടാൽ പുള്ളി മുണ്ടാതിരിക്കും എന്നിട്ട് ഇതേ പൊലെ സന്ദർഭം വരുമമ്പോൾ തുരുപ്പ് ചീട്ടായി വീശും. . --Challiovsky Talkies ♫♫ 07:37, 8 മേയ് 2009 (UTC)

ഈ ആർ എഫ് ഏ ക്ലോസ് ചെയ്യുന്നവർ ശ്രദ്ധിക്കുക. വിക്കിപീഡിയ ജനാധിപത്യമല്ല. ഭൂരിപക്ഷമല്ല ഇവിടെ നിർണ്ണയിക്കേണ്ടുന്നത്. ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയാതെ നെറികെട്ട പേർസണൽ അറ്റേക് നടത്തിയ സ്ഥാനാർത്ഥി സിസോപ്പാവാൻ യോഗ്യനല്ല. മാത്രമല്ല. ഇന്നലെ വ്യാജലൈസൻസുമായി അപ്‌ലോഡ് ചെയ്ത പടത്തെപ്പറ്റി നുണ പറഞ്ഞതു നോക്കുക. വിക്കിപീഡിയയിൽനിന്നു മറ്റിടത്തേക്കു പകർത്തിയതാണത്രേ. ഓൺലൈൻ ഇമേജസിനെപ്പറ്റിയോ വിക്കിപീഡിയ ചിത്രങ്ങളെപ്പറ്റിയോ അടിസ്ഥാന ധാരണയില്ലാതെ നിരുത്തരവാദപരമായി വിഷയം കൈകാര്യം ചെയ്ത രീതി സിസോപ്പിനു യോജിച്ചതല്ല. ഗൂഗ്ൾ ഇമേജ് സേർച്ച് ചെയ്യുകയാണെങ്കിൽ 2002ലെ ഹിന്ദുവിൽ വന്ന ഫീച്ചറിൽ ഈ ഫോട്ടോ മുറിഞ്ഞ രീതിയിൽ കാണാം. ചിത്രത്തിൻറെ കേപ്ഷൻ തന്നെ വ്യക്തമാക്കുന്നു പത്രത്തിൽ വന്ന ഫോട്ടോ മുറിച്ചാണ് ഓൺലൈൻ എഡിഷനിൽ കാട്ടുന്നതെന്ന് [1]. --☻ചെമ്പോത്ത് 16:36, 8 മേയ് 2009 (UTC)

അഡ്മിൻ കാര്യപ്രാപ്തി കേമം. സ്ഥാനാർത്ഥിയും മറ്റൊരാളും നടത്തിയ personal attacks ഈ ഇഷ്ടന് പ്രശ്നമല്ലെന്നതു രസകരം. ☻ചെമ്പോത്ത് 16:21, 8 മേയ് 2009 (UTC)

തെറ്റുകൾ സ്വാഭാവികം, അത് മനസ്സിലാകുന്ന മുറയ്ക്ക് എല്ലാ‍വരും തിരുത്തേണ്ടതാണ്. ഇവിടെ ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ രമേശ് കൂടുതൽ മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. കൂടാതെ വിക്കിപീഡിയയിലെ ധാരാളം മേഖലകളിൽ നിലവിൽ അഡ്മിൻ സേവനം ആവശ്യമാണ്. അതുകൊണ്ട് ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ ശരിക്കറിയില്ല എന്ന ഒറ്റ കാരണം പറഞ്ഞ് രമേശിന് അഡ്മിൻ റൈറ്റ്സ് കിട്ടിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന് ചോദിക്കുന്നതിൽ യാതൊർത്ഥവുമില്ല. --സാദിക്ക്‌ ഖാലിദ്‌ 08:28, 10 മേയ് 2009 (UTC)

അഭിപ്രായം[തിരുത്തുക]

Abusive sock puppetry നടമാടുന്നിടത്ത് ഇത്തരം വോട്ടെടുപ്പുകളെല്ലാം വെറും അസംബന്ധം മാത്രം. --☻ചെമ്പോത്ത് 18:35, 6 മേയ് 2009 (UTC)

ഇങ്ങനെ ആരോപണമുന്നയിക്കുന്നതിനു മുൻപ് അതാരൊക്കെയൊന്ന് വെളിവാക്കിയാൽ, മീറ്റായിൽ ഒരു റിക്വസ്റ്റ് ഇടുകയും സോക്ക് ആണെന്ന് തെളിയുകയാണെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനു സഹായകരമാകും. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് വിക്കിപീഡിയ പോലെയുള്ള ഒരു Collaborative effort നിലനിൽക്കുന്ന പരിസ്ഥിതിയെ തകർക്കാൻ മാത്രമേ സഹായകരമാകുകയുള്ളൂ. --Anoopan| അനൂപൻ 05:58, 7 മേയ് 2009 (UTC)

ഈ ആരോപണത്തിൻറെ അടിസ്ഥാനം രണ്ടുവർഷം മുമ്പോ മറ്റോ മലയാളം പീഡികയിൽ ചെക്ക് യൂസർ വേണമെന്നു പറഞ്ഞു നടന്ന ഒരു വോട്ടെടുപ്പും (അഡ്മിൻ പദവി അബ്യൂസ് ചെയ്യുന്ന ജിഗേഷായിരുന്നു അന്നത്തെ candidate) അന്നു നടന്ന ഉളുപ്പില്ലാത്ത കള്ളക്കളികളും അതുവെളിവായപ്പോഴുണ്ടായ കോമാളിക്കളികളും മുതൽ ഇന്നുവരെയുള്ള പാവ നാടകങ്ങളാണ്. അന്നു പാവനാടകം കളിച്ചവരാരും അതു തെറ്റാണെന്നു പറഞ്ഞ് വൃത്തിയുള്ള കറിയർ പാലിച്ചവരല്ല. നാടകം ഇപ്പോഴും നടക്കുന്നു. ഇന്നിടത്തുകാരി, ഇന്ന പണി എന്നു തുടക്കത്തിലേ യൂസെർ പേജിൽ എഴുതിവെച്ചാൽ ഒരു സോക്കായി. ഈ വോട്ടെടുപ്പിലുണ്ടോ ഇല്ലയോ എന്നല്ല, ഇങ്ങനെയുള്ള കാലാവസ്ഥയിൽ ഇതു പ്രഹസനമാവാതെ വയ്യ എന്നാണുദ്ദേശിച്ചത്. പിന്നെ എതിർത്ത് ഇവിടെ വോട്ടു ചെയ്ത കക്ഷി ആരുടെ പാവയാണെന്നത് അന്വേഷിക്കാവുന്നതാണ്. --☻ചെമ്പോത്ത് 14:41, 7 മേയ് 2009 (UTC)

ചുമ്മാ.. കാടടച്ച് വെടി വക്കുകയാണ്‌. ഈ വോട്ടെടുപ്പിൽ പങ്കെടുത്ത ആരെങ്കിലും സോക്കാണെന്ന് നേരിട്ട് ആരോപിക്കാനുള്ള ധൈര്യമില്ല. അല്ലെങ്കിൽ ചുമ്മാ വളുപ്പടിക്കുന്നു.

പിന്നെ ആരോപണങ്ങൾടെ കേസ് എടുക്കുകയാണെങ്കിൽ ടിയാൻ(വിക്കി നയമായ സം‌വാദത്തിൽ ഒപ്പിടണമെന്ന വ്യവസ്ഥ പോലും പാലിക്കാതെ, അഡ്മിൻ നോട്ടിസ് കോടുത്തിട്ടു പോലും നാട്ടുകാരെ ബഹുദൂരം വിക്കി നയങ്ങൾ ഉപദേശിച്ചു നടക്കുന്ന കക്ഷി) ഇതിനു മുന്നും ഇതു പോലെ അറയിൽ ദാസനേയും അരുണയേയും ചേർത്ത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നതിന്റെ കെട്ടിറങ്ങിയിട്ടില്ല. അതിനു മുന്ന് സോക്കിനെ ഉണ്ടാക്കരുതെന്ന് വഴിയോര പ്രസംഗം. ആന്റി ആസ്സ് മുതൽ ഇങ്ങ് ചെമ്പോത്ത വരെ സ്വയം എത്ര അക്കഊണ്ട് ഉണ്ടാക്കിയെന്ന് പുള്ളിക്ക് തന്നെ അറിയില്ല. കഷ്ടം. ഇപ്പോൾ അടുത്തിടെയായി ഒരു പുതിയ വിദ്യ ഇറക്കിയിട്ടുണ്ട്. ഒരു അക്കൗണ്ടിൽ എഡിറ്റി കുറച്ചു കാലം കഴിഞ്ഞ്, മറ്റൊന്നിലേക്ക് മാറും. എന്നിട്ട് പുതിയ അക്കൗണ്ടിൽ നിന്ന് പഴയത് ബ്ലോക്ക് ചെയ്യാൻ വരെ റിക്വസ്റ്റും (അതും വിക്കി നയത്തിന്‌ നിരക്കാത്താതെന്ന് പറയണ്ടതില്ലല്ലോ) ഈ വിദ്യയുടെ ഗുണമോ, പുതിയ യൂസേർസിനു പോയിട്ട് പഴയ അഡ്മിന്മാർക്കു വരെ ഇങ്ങേരാരാണെന്നോ എത്ര തെറി വിളി നടത്തിയെന്നോ അറിയാൻ കഴിയില്ല. പോരാത്തതിന്‌ ഇപ്പോൾ ഒപ്പിടലും നിർത്തി. സാരോപദേശ സംഹിതമാത്രമാക്കി. ഒരൊപ്പിൽ എന്തിരിക്കുന്നു. --Challiovsky Talkies ♫♫ 06:39, 8 മേയ് 2009 (UTC)

ഇത്തരം കോപ്രായങ്ങൾ എത്ര കണ്ടിരിക്കുന്നു. ചള്ളിയാൻറെ നുണകൾ പക്ഷേ രസകരം തന്നെ. ഞാൻ സൈൻ ചെയ്യുന്നില്ലത്രേ. പിന്നെ ആ നാലു പിരിയൻ സംഗതി എന്താണിഷ്ടാ. എൻറെ മൾട്ടിപ്‌ൾ എക്കൌണ്ട്സ് നയലംഘനം ആണത്രേ. ഏതാണിഷ്ടാ ആ നയം. ഭാര്യയുടെയും മോളുടെയും അയ്ല‍്ക്കാരിയുടെയും പേരിൽ സോക്കുണ്ടാക്കുന്നതു നയം. റിയൽ ലൈഫ് ഹേരസ്മെൻറ് പോലെ ഗൌരവുമള്ള കാരണങ്ങൾകൊണ്ട് എക്കൌണ്ടുകൾ മാറ്റുന്നത് നയലംഘനം. അതു പറയുന്നതോ റിയൽ ലൈഫ് ഹേരസ്മെൻറെ നടത്താന് തെമ്മാടിക്കൂട്ടവുമായി correspondence നടത്തിയ കക്ഷി. ഫോണ്‌‍ നംബർ കൈക്കലാക്കി വീട്ടിലേക്കു വിളിക്കുന്ന ആശാൻ. ചള്ളിയാന് എൻറെ ഫോൺ നംബർ എവിടെന്നു കിട്ടി? --☻ചെമ്പോത്ത് 16:18, 8 മേയ് 2009 (UTC)

പിരിയൻ സംഗതികൾ ആവശ്യത്തിനിടണം. എവിടെയൊക്കെ എത്രയെണ്ണം വേണമെന്ന് നയമുള്ളത് മറ്റുള്ളവരെയും സഹ വിക്കിപീഡിയരായി കാണണമെന്നുള്ളതു കൊണ്ടാണ്‌. അല്ലെങ്കിൽ ആൾക്കാർ ഇട്ടു തരും. അതെങ്ങിനെ സഹ പ്രവർത്തകർ എന്നൊന്നു താങ്കൾക്കില്ലല്ലോ. ആ ജോർജ്ജ് കുട്ടിക്ക് മാത്രമെന്താണാവോ ഇതു വരെ ഭാഗ്യം വീണു കിട്ടാഞ്ഞത്.???

റിയൻ ലൈഫ് ഹറാസ്മെന്റ് നടത്തിയെന്ന് പറയുന്നത് ഭീരുത്വം. തെമ്മാടിക്കൂട്ടങ്ങൾ എന്ന് വിളിച്ചതാരെയാണോ ആവോ? അങ്ങനെ ഒരു കൂട്ടമുണ്ടെങ്കിൽ എന്നെ അതിൽ പെടുത്തരുത്. ഇത്തരം സം‌വാദത്തിനല്ലാതെ മറ്റൊന്നിനും തൽകാലം ഉദ്ദേശ്യമില്ല.

എന്റെ സോക്കാണ്‌, ആ സോക്കുകൾ നയ ലംഘനം നടത്തി എന്നു താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ അഡ്മിനോട് പറഞ്ഞ് അത് മീറ്റായിലോ മറ്റോ പോയി അത് തെളിയിക്കൂ. ഇതേ ആവശ്യം ഇവിടെ ഇരുന്ന് കണ്ടുപിടിക്കാനായി ചെക്ക് യൂസറെ ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യം ഇല്ല, സോക്കുകൾ മലയാളം വിക്കിയിൽ ഉണ്ടാവുന്നില്ല എന്ന കാരണം എതിർക്കാനായാണ്‌ അന്ന് രണ്ട് മൂന്ന് സോക്കുകൾ ഉണ്ടാക്കിയത്. ചെക്ക് യൂസറെ കിട്ടിയാൽ തന്നെ എന്റെ സോക്കുകളായിരിക്കുമല്ലോ ആദ്യം തെളിയുക എന്നറിഞ്ഞു കൊണ്ട് തന്നെ ചെയ്തതാണ്‌. അല്ലാതെ ജിഗേഷിനെ സ്ഥാനത്തവരോധിക്കാനോ മറ്റോ അല്ല. അതിന്റെ ഉദ്ദേശ്യശുദ്ധിയിൽ നിങ്ങളെപ്പോലുള്ളവർക്ക് സംശയം ഉണ്ടെന്ന് അറിയാം. അതുകൊണ്ടാണല്ലോ ആ വളിച്ച കൂട്ടാൻ ഇടക്കിടക്ക് എടുത്ത് കീച്ചുന്നത്. അന്ന് ചെക്ക് യൂസറെ എതിർത്ത എല്ലാവരും എന്നെക്കാളധികം സോക്കുകളെ മുൻപ് ഉണ്ടാക്കിയവരായിരുന്നു എന്ന പരമാർത്ഥം അന്ന് എനിക്ക് മനസ്സിലായതു മാത്രം മിച്ചം. --Challiovsky Talkies ♫♫ 16:36, 8 മേയ് 2009 (UTC)

വോട്ടെടുപ്പ് തൊഴിലാളികൾ[തിരുത്തുക]

രമേശ് എൻ.ജി യുടെ തെ/തിരഞ്ഞെടുപ്പിൽ ചെമ്പോത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. ചെമ്പോത്ത് പറഞ്ഞ കാര്യങ്ങളിൽ ചിലർക്ക് ഇപ്പോഴും സംശയങ്ങളുണ്ട്. ചില യൂസർമാർ വോട്ടിനായി മാത്രം ജനിച്ചവരായി തോന്നുന്നു.-- ലീ 2©©8 /††← 10:14, 8 മേയ് 2009 (UTC)

ആരു വോട്ട് ചെയ്താലും വിക്കിപീഡിയ:വോട്ടെടുപ്പ് നയം അനുസരിച്ചുള്ള വോട്ടുകളെ ഏണ്ണാറുള്ളൂ. മുകളിലെ ഒരു വാചകം വെട്ടിയിട്ടുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 08:07, 11 മേയ് 2009 (UTC)

മുകളിലെ വാചകം വെട്ടിയത് ഏത് നയമാണ് വിശദീകരിച്ചാൽ നന്ന് -- ലീ 2©©8 /††← 08:19, 11 മേയ് 2009 (UTC)

ആക്റ്റീവല്ലാത്ത ഉപയോക്താക്കളെ കൂടി അപമാനിക്കുന്ന അല്ലെങ്കിൽ അവരുടെ പ്രവർത്തനം നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള ഒരു അഭിപ്രായമാണെന്ന് തോന്നിയതിനാൽ --സാദിക്ക്‌ ഖാലിദ്‌ 09:15, 11 മേയ് 2009 (UTC)

ട്രോളും സിവിലിറ്റിയും[തിരുത്തുക]

ശ്രദ്ധിക്കുക, ട്രോൾ സിവിലിറ്റി നയങ്ങൾക്കു പുറത്താണ്. മലയാളം പീഡിയയിൽ നാണംകെട്ട പേക്കൂത്തു നടത്തുന്ന ഒരു ട്രോളിനോട് യാതൊരു സിവിലിറ്റി നയങ്ങളും പാലിക്കാൻ എനിക്കു ബാദ്ധ്യതയില്ല. --☻ചെമ്പോത്ത് 15:27, 11 മേയ് 2009 (UTC)

 • അല്പംകൂടി,

ചള്ളിയാൻ മാന്യതയുടെ എല്ലാ അതിരുകളും ആവർത്തിച്ചു ലംഘിക്കുന്നു. ഇതേ സന്ദർ‌ഭം രണ്ടു വർഷം മുൻപ് ഉണ്ടായപ്പോൾ ഞാൻ ടിയാൻറെ വിവരക്കേടുകൾ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. ചള്ളിയാൻ എങ്ങനെയോ എൻറെ ഫോൺ നംബർ കൈക്കലാക്കി വീട്ടിലേക്കു വിളിക്കലായി പിന്നെ. ഫോണിൽ ഇത്ര മാന്യതയില്ലാത്ത രീതി കാണാഞ്ഞതുകൊണ്ട് ബ്ലോഗിൽ ചള്ളിയാനെ സംബന്ധിക്കുന്ന പോസ്റ്റുകൾ ഞാൻ മാറ്റി. വിക്കിപീഡിയ മുസ്ലീം ഭീകരർ കയ്യടുക്കുന്നു സൂക്ഷിക്കണം എന്നൊക്കെ ചില പരോക്ഷമായ ഭീഷണികൾ പ്രയോഗിച്ചത് ഞാനോർക്കുന്നു. വി പീ നയങ്ങൾ പ്രകാരം ചള്ളിയാൻ ഗുരുതരമായ പ്രൈവസി വയലേഷനാണ് നടത്തിയത്. പിന്നീട് മ വി പീയിൽ എനിക്കു താത്പര്യം നഷ്ടമാവുകയും ഞാനതൊക്കെ അവഗണിക്കുകയും ചേയ്തു. ഇപ്പോഴിതാ എൻറെ ബ്ലോഗിൽ ഒരു സ്കേൻ പോസ്റ്റ് ചെയ്തതിനെപ്പറ്റി ഈ ദേഹം ചില വിരട്ടലുകളെല്ലാം നടത്തുന്നു. ഇവിടത്തെ സിസോപ്പുമാർക്ക് ടിയാനെ നിയന്ത്രിക്കാൻ പറ്റില്ലെന്ന് അറിയാം. ഇത്രയും പറഞ്ഞത് സിവിലിറ്റി വയലേഷൻ നടത്താൻ ഞാൻ തീരുമാനിച്ചതിൻറെ ബേക്ഗ്രൌണ്ട് വ്യക്തമാക്കാനാണ്. --☻ചെമ്പോത്ത് 15:41, 11 മേയ് 2009 (UTC)

"വിക്കിപീഡിയ മുസ്ലീം ഭീകരർ കയ്യടുക്കുന്നു സൂക്ഷിക്കണം എന്നൊക്കെ ചില പരോക്ഷമായ ഭീഷണികൾ പ്രയോഗിച്ചത് ഞാനോർക്കുന്നു" ഇത് എനിക്കിട്ട് വച്ചതാണെന്ന് ഇപ്പോൾ വ്യക്തമായല്ലോ? ഇതേ പോലെ താങ്കളും പ്രസ്താവിച്ചു എന്ന് എനിക്ക് പറയാമല്ലോ. താങ്കൾ അനൊനിയായിരിക്കാൻ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതോർക്കുന്നു. അതു കൊണ്ട് ഞാൻ ഇതുവരെ അതിനെക്കുറിച്ച് ആരോടും ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. അതിന് കടകവിരുദ്ധമായി സർട്ടിഫിക്കറ്റ് പോസ്റ്റി പ്രസിദ്ധീകരിച്ചപ്പോപ്പോൾ സൂചിപ്പിച്ചു എന്നു മാത്രം. ഇതു വരെ ആരെയും ഒരു ഭീഷണിയും ചെയ്തിട്ടില്ല. ഇനി അതും വേണമെന്നായിരിക്കും. എൻറെ വിവരക്കേടുകൾ ബ്ലോഗിൽ പ്രസിദ്ധീകരിച്ചത് വിരോധമില്ല.പക്ഷെ അത്തരത്തിൽ താങ്കൾ ചെയ്യുന്ന പലതും വിക്കി നയങ്ങൾക്കെതിരാണെന്നത് താങ്കൾ കണ്ടില്ലെന്ന് നടിക്കുന്നു. --Challiovsky Talkies ♫♫ 13:13, 12 മേയ് 2009 (UTC)

പീക്കിരി സംശയം[തിരുത്തുക]

വെറും 150 Active യൂസർമാരുള്ള (സോക്കുകൾ ഉൾപ്പെടെ) മലയാളം വിക്കിപീഡിയക്ക് എന്തിനാണാവോ അധികം കാര്യനിർവാഹകർ. -- ലീ 2©©8 /††← 08:59, 12 മേയ് 2009 (UTC)

ഉപയോക്താവ്:Aum[തിരുത്തുക]

ഈ യൂസർപേജ് ഉള്ളടക്കം ഒരു പരസ്യമാണ്. നീക്കം ചെയ്യണ്ടേ? (Usurpation request-ൽ കിടക്കുന്ന ആളാണ്)--അഭി 17:09, 5 ജൂൺ 2009 (UTC)

Yes check.svg താൾ നീക്കം ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 09:52, 6 ജൂൺ 2009 (UTC)

ഒറ്റവരി ലേഖനങ്ങൾ[തിരുത്തുക]

ഇവരെ ഇങ്ങനെ വച്ചിരുന്നാൽ ശരിയാകുമോ? ഒറ്റവരി ടാഗിട്ടശേഷം 1 മാസം കഴിയുമ്പോഴോ മറ്റോ ലേഖനം നീക്കം ചെയ്യാൻ സാധ്യതയുള്ളവയിലേക്ക് ചേർക്കാൻ ഒരു സംവിധാനം വേണം എന്നാണ് എന്റെ അഭിപ്രായം.--അഭി 08:13, 1 സെപ്റ്റംബർ 2009 (UTC)

ഇത് നമുക്ക് ഇവിടെ ചർച്ച ചെയ്യാമെന്ന് തോന്നുന്നു. --Rameshng:::Buzz me :) 09:03, 1 സെപ്റ്റംബർ 2009 (UTC)


Wikimedia Commons - Own work translation[തിരുത്തുക]

Hi, as I can't write on embasy (why?), I write here. someone as request to change the malayam translation of "own work" on commons. [2]. So could you confirm that this request is essential ? Please answer [http://commons.wikimedia.org/wiki/Template_talk:Own#Malayalam _Language|there] thank you very much. Kind regards, Otourly 16:49, 6 ഒക്ടോബർ 2009 (UTC)

ഉപയോഗനിബന്ധകൾ[തിരുത്തുക]

ഒരു ന കുറവുണ്ട്. ഉപയോഗനിബന്ധകൾ എന്നതിന് 73500 google search results ഉപയോഗനിബന്ധനകൾ എന്നതിന് ഒറ്റയുമില്ല. --117.204.80.183 19:19, 19 ഏപ്രിൽ 2010 (UTC)

ശരിയാക്കിയിട്ടുണ്ട്. ഏതാനം ദിവസങ്ങൾക്കുള്ളിൽ ശരിരൂപം കാണാം. മീഡിയവിക്കിയിലെ ഇത്തരം തർജ്ജമപിശകുകൾ കണ്ടെത്തുക അത്യാവശ്യമാണ്. മലയാളയത്തിൽ തന്നെ നിരവധി സൈറ്റുകൾ മീഡിയവിക്കി ഉപയോഗിക്കുന്നുണ്ട്. (ഈ പിഴവ് വിക്കിമീഡിയയ്ക്ക് മാത്രമുള്ളതാണ് ;-)). നന്ദി.--പ്രവീൺ:സം‌വാദം 07:29, 8 ജൂൺ 2010 (UTC)

പഞ്ചായത്ല്[തിരുത്തുക]

കാഴിഞ 2 മാസ്സം മുന്മ്ബ് മധ്യമം പത്രതതിൽ സ്വകാരിയ വസ്തുവിൽ മണ്ണ് നിരപ്പക്കുനതിനൊ, മണ്ണ എടൂൿകുന്നതിനൊ പഞ്ചായതിൻറ്റ് അനുവാദം വെണ്ടാ എന്ന് ഒരു വർതതാ കണ്ടൂ. അതിനേപറ്റി അരിയാവുന്നവർ ഒന്ന് വിശധികാരിചു തരുമ്മൊ — ഈ തിരുത്തൽ നടത്തിയത് SHIBIA (സംവാദംസംഭാവനകൾ) 07:09, 8 ജൂൺ 2010 (UTC)

അത് ഈ പഞ്ചായത്തല്ല. ഈ പഞ്ചായത്ത് ഒരു പൊതുചർച്ചാവേദിയല്ല, വിക്കിപീഡിയ സംബന്ധിയായ കാര്യങ്ങൾ മാത്രം ചർച്ചചെയ്യുകയുള്ളൂ. --ജുനൈദ് | Junaid (സം‌വാദം) 07:15, 8 ജൂൺ 2010 (UTC)

കാഴിഞ 2 മാസ്സം മുന്മ്ബ് മധ്യമം പത്രതതിൽ സ്വകാരിയ വസ്തുവിൽ മണ്ണ് നിരപ്പക്കുനതിനൊ, മണ്ണ എടൂൿകുന്നതിനൊ പഞ്ചായതിൻറ്റ് അനുവാദം വെണ്ടാ എന്ന് ഒരു വർതതാ കണ്ടൂ. അതിനേപറ്റി അരിയാവുന്നവർ ഒന്ന് വിശധികാരിചു തരുമ്മൊ — ഈ തിരുത്തൽ നടത്തിയത് SHIBIA (സംവാദംസംഭാവനകൾ) 13:20, 8 ജൂൺ 2010 (IST)

RfC: Indic Sysop Proposal[തിരുത്തുക]

Kindly take a moment to read the Indic Sysop proposal in meta and express your opinion. Thanks --Jyothis 19:47, 15 ഒക്ടോബർ 2010 (UTC)

ഇന്ത്യൻ ഭാഷാ വിക്കികൾ - 2010ലെ പ്രവർത്തനറിപ്പോർട്ട്[തിരുത്തുക]

വിവിധ ഇന്ത്യൻ ഭാഷാ വിക്കികളുടെ 2010-ലെ പ്രവർത്തനം ലഘുവായി വിലയിരുത്തുന്ന ഒരു ബ്ലോഗ് പോസ്റ്റ് ഞാൻ ഇവിടെ ഇട്ടിട്ടുണ്ട്. http://shijualex.wordpress.com/2011/02/27/indian-language-wikipedias-2010-statistical-report/ എല്ലാ ഭാഷക്കാർക്കും പ്രയോജനപ്പെടട്ടെ എന്ന് കരുതി ഇംഗ്ലീഷിലാണു് തയ്യാറാക്കിയത്.

മിക്കാവാറും എല്ലാ എല്ലാ ഗുണനിലവാരമാനകങ്ങളിലും മലയാളം വിക്കിപീഡിയ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. ഓൺ‌ലൈനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമേ വിക്കി പഠനശിബിരങ്ങളുടേയും മറ്റും മലയാളം വിക്കികളെ കുറിച്ചുള്ള അറിവ് മലയാളികൾക്ക് ഇടയിലേക്ക് എത്തിക്കാൻ നമ്മൾ നടത്തിയ വിവിധ പ്രവർത്തനങ്ങൾ കൂടിയാണു് ആണു് അതിനു് കാരണം എന്ന് ഞാൻ കരുതുന്നു.

മലയാളം വിക്കിപീഡിയ ഒട്ടൊക്കെ സജീവമായി കഴിഞ്ഞ സ്ഥിതിക്ക് മലയാളഭാഷയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള മറ്റ് മലയാളം വിക്കി സംരംഭങ്ങൾ (വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല) കൂടെ സജീവമാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം.--ഷിജു അലക്സ് 04:09, 1 മാർച്ച് 2011 (UTC)

ത്വരകം എന്ന വാക്ക്[തിരുത്തുക]

'ത്വരകം' എന്ന വാക്കിൻറെ അർഥവും മറ്റും വിക്കിനിഘണ്ടുവിൽ കണ്ടെത്തുവാൻ സാധിച്ചില്ല. എന്നാൽ ഒരു Google തിരച്ചിലിൽ കുറെയധികം ലേഖനങ്ങളും മറ്റും കാണുകയും ആ വാക്കിൻറെ അർഥം 'accelerator' എന്നാണെന്ന് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു. ഇതിനെപ്പറ്റി കൂടുതൽ അറിയാവുന്ന ആരെങ്കിലും പ്രസ്തുത വാക്കും അതിൻറെ മലയാളം അർഥവും മറ്റും വിക്കിനിഘണ്ടുവിൽ ചേർക്കുകയാണെങ്കിൽ എന്നെപ്പോലെ ഉള്ള മലയാളിയായിട്ടും ഇപ്പോളും മലയാളം പഠിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു സഹായമാകും. --Evyavan 09:38, 6 മാർച്ച് 2011 (UTC)

വിക്കിപീഡിയയെ പോലെ വിക്കിനിഘണ്ടുവും ആർക്കും തിരുത്താവുന്നതാണ്, താങ്കൾക്ക് തന്നെ അത് അവിടെ ചേർക്കാൻ സാധിക്കും. --ജുനൈദ് | Junaid (സം‌വാദം) 09:41, 6 മാർച്ച് 2011 (UTC)
ഞാൻ ഉദ്ദേശിച്ചത് മലയാളഭാഷയിൽ എന്നെക്കാളും അവഗാഹമുള്ള ആരെങ്കിലും ഈ വാക്ക് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു എന്നാണ്. --Evyavan 16:33, 6 മാർച്ച് 2011 (UTC)

ത്വരിത്രം എന്നാണു് കേട്ടിരിക്കുന്നത്. 'ത്വരകം' എന്നത് ആദ്യമായി കേൾക്കുകയാ. --ഷിജു അലക്സ് 17:01, 6 മാർച്ച് 2011 (UTC)

ഉൽപ്രേരകത്തിന് രാസത്വരകം എന്ന പേരും കേട്ടിട്ടുണ്ട്. ത്വരിപ്പിക്കുന്നത് (accelerator) തന്നെയായിരിക്കും. --Vssun (സുനിൽ) 17:39, 6 മാർച്ച് 2011 (UTC)

മാത്രമല്ല്ല,'ത്വരണം' എന്നത് 'acceleration' ആയതിനാലും 'ത്വരകം' എന്നത് 'accelerator' ആണെന്നു കരുതാം. ഇതുപോലെ തന്നെ ആവേഗം(velocity),ആവൃത്തി(frequency) തുടങ്ങിയ ഒട്ടേറെ പദങ്ങൾ ചേർത്ത് വിക്കിനിഘണ്ടു അപ്ഡേറ്റ് ചെയ്യണമെന്ന് തോന്നുന്നു. - Johnchacks 17:55, 6 മാർച്ച് 2011 (UTC)

സധൈര്യം ചെയ്തോളൂ ജോണേ :) --സുഗീഷ് 18:08, 6 മാർച്ച് 2011 (UTC)

'ആവൃത്തി = frequency' എന്ന നിലയിലുള്ള അപ്ഡേറ്റ് മതിയെങ്കിൽ വാരാന്ത്യത്തിൽ ഒന്നു ശ്രമിക്കാം. നിർവചനരീതിയിൽ മലയാളത്തിലുള്ള വിശദീകരണം വേണമെങ്കിൽ കുഴങ്ങിപ്പോകും സുഗീഷേ. ഹൈസ്ക്കൂൾ ക്ലാസുകളിലെ ഊർജ്ജതന്ത്ര-രസതന്ത്ര പുസ്തകങ്ങൾ സംഘടിപ്പിക്കേണ്ടി വരും :) - Johnchacks 04:54, 7 മാർച്ച് 2011 (UTC)

ആവേഗമെന്നും പ്രവേഗമെന്നും velocityയ്ക്കു പറയാറുണ്ടോ? വല്ല വ്യത്യാസവും? --ജേക്കബ് 01:07, 29 ഒക്ടോബർ 2011 (UTC)

ഗൂഗിൾ ക്രോമും മലയാളം വിക്കിപ്പീഡിയയും[തിരുത്തുക]

ഗൂഗിൾ ക്രോമിൽ മലയാളം വിക്കിപ്പീടിയുടെ തിരുത്തൽ താൾ തുറന്നാൽ മൊത്തം പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നു. കമ്പ്യൂട്ടർ മൊത്തത്തിൽ hang ആവുന്നു. ഇത് എനിക്കുമാത്രം സംഭവിക്കുന്നതാണോ? ഇതിനെന്തെങ്കിലും പോംവഴി [browser മാറ്റുക എന്നുള്ളതല്ലാതെ] ഉണ്ടോ? പലതവണ പരീക്ഷിച്ചതിനുശേഷം ആണ് ഇത് ചോദിക്കുന്നത്. മറ്റാർക്കെങ്കിലും എൻറെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ദയവുചെയ്ത് അറിയിക്കുക. --Evyavan 16:39, 6 മാർച്ച് 2011 (UTC)

പൊതുവെ ഗൂഗിൾ ക്രോം, നോൺ-ലാറ്റിൻ ലിപികൾ ഉപയോഗിക്കുന്ന ഭാഷകൾക്ക് ശരിയായി വഴങ്ങിയിട്ടില്ല. അതിന്റെ പ്രശ്നം ആണു്. വായന പോലെയല്ലല്ലോ എഡിറ്റിങ്ങ്. സത്യത്തിൽ ക്രോം ഉപയോഗിക്കുന്നവർ മലയാളം വിക്കിയിൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മിക്കവാറും പേർ ഫയർഫോക്സാണു്. ഒരു ന്യൂനപക്ഷം ഐ,ഇയും. --ഷിജു അലക്സ് 17:00, 6 മാർച്ച് 2011 (UTC)

ഫയർഫോക്സ് നല്ലതുപോലെ മലയാളം റെൻഡർ ചെയ്യുന്നുണ്ട്. അതിനാൽ ഫയർഫോക്സ് ഉപയോഗിക്കുന്നതാകും ഉചിതം.. --സുഗീഷ് 17:26, 6 മാർച്ച് 2011 (UTC)
വിൻഡോസിൽ ഗൂഗിൾ ക്രോം ഉപയോഗിക്കാറുണ്ട്. പലപ്പോഴും ജാവാസ്ക്രിപ്റ്റുകൾ പ്രശ്നമുണ്ടാക്കാറൂണ്ട്. വെക്റ്റർ.ജെ.എസ്. ശൂന്യമാക്കിയിട്ടാണ് എഡിറ്റിങ് നടത്താറുള്ളത്. അല്ലെങ്കിൽ അനാവശ്യമായ വരികളൊക്കെ കയറീവരും. --Vssun (സുനിൽ) 17:36, 6 മാർച്ച് 2011 (UTC)

വിജ്ഞാനകോശസ്വഭാവം[തിരുത്തുക]

വിജ്ഞാനകോശസ്വഭാവം എന്ന പദം തിരുത്തൽതാളുകളിൽ ധാരാളമായി ഉപയോഗിച്ചുകാണുന്നു. നിർവചനം നൽകാനപേക്ഷ— ഈ തിരുത്തൽ നടത്തിയത് Mozhiyalan (സംവാദംസംഭാവനകൾ)

ഇരിഞ്ഞാലക്കുടയിലോ തൃശ്ശൂരോ ഒരു പഠനശിബിരം സംഘടിപ്പിയ്ക്കാനാകുമോ?[തിരുത്തുക]

തൃശ്ശൂർ പ്രദേശത്തുള്ളതോ,സമീപദേശങ്ങളിലുള്ളതോ,അന്യദേശവാസികളോ( :) ) ആയ 'വിക്കി'പ്രവർത്തകർക്ക് സൗകര്യം ഉള്ള പക്ഷം പഠനശിബിരത്തിനായി ഇരിഞ്ഞാലക്കുട ലൈബ്രറി കൗൺസിലിന്റെ ഹാൾ ലഭ്യമാക്കാമെന്ന് ഖാദർ പട്ടേപ്പാടം അറിയിച്ചിട്ടുണ്ട്.മാത്രമല്ല തൃശ്ശൂരോ സമീപപ്രദേശങ്ങളിലോ അടുത്തൊരു പഠനശിബിരം നടന്നതായി അറിവുമില്ല... --രഞ്ജു ബി കൃഷ്ണ 16:42, 3 ഒക്ടോബർ 2011 (UTC)

വിക്കിയുടെ പ്രധാനപേജ്[തിരുത്തുക]

വിക്കിയുടെ പ്രധാനപേജ് ഫേസ്ബുക്കിൽ കോപിചെയ്യുമ്പോൾ വരുന്ന ചിത്രങ്ങൾ പലപ്പോഴും പഴയചിത്രങ്ങളാണ്. ഒന്നു ശരിയാക്കുക.--രാജേഷ് ഉണുപ്പള്ളി Talk‍ 17:28, 28 ഒക്ടോബർ 2011 (UTC)

മുൻപേ ശേഖരിച്ചുവച്ചിരിക്കുന്ന താളിനെ ഫേസ്ബുക്ക് പ്രദർശിപ്പിക്കുന്നതുകൊണ്ടല്ലേ ഈ പ്രശ്നം. വിക്കിയിലെന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. --Vssun (സുനിൽ) 05:44, 29 ഒക്ടോബർ 2011 (UTC)
മനസ്സിലായില്ല; ഒന്നു വിശദികരിക്കുക.--രാജേഷ് ഉണുപ്പള്ളി Talk‍ 18:00, 31 ഒക്ടോബർ 2011 (UTC)

ഹിന്ദി വിക്കിപീഡിയ[തിരുത്തുക]

ഇതൊന്നു കണ്ടോളൂ. ചർച്ചക്ക് വരാവുന്നവർക്ക് വരാം. --ജ്യോതിസ് (സംവാദം) 00:49, 10 മാർച്ച് 2012 (UTC)

സംഗമോത്സവം-2012[തിരുത്തുക]

സംഗമോത്സവത്തിൽ മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ സജീവമായിട്ടുള്ള ഭൂരിപക്ഷം ആൾക്കാരും രജിസ്റ്റർ ചെയ്തിട്ടില്ല. സുനിൽ, ഷിജു, സന്തോഷ്, പ്രവീൺ, നവീൻ, രാഘിത്ത്, അഖിൽ അപ്രേം, ദീപക്, Johnchacks, ജയ്ദീപ് തുടങ്ങിയ പലരും ഇതുവരെ ഇക്കാര്യം ശ്രദ്ധിച്ചിട്ടുകൂടിയില്ല എന്നു കരുതുന്നു. സുനിൽന്റെ ബോട്ട് ഓടിയത് മാത്രം മിച്ചമായിട്ടുണ്ട്. ദയവായി എത്തിച്ചേരാൻ കഴിയുന്ന എല്ലാവരും വളരെ പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരമാവധി 200 പേരെയാണ് ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നുള്ളൂ എങ്കിലും ഇപ്പോൾ തന്നെ കൊല്ലം ജില്ലയിൽ നിന്നു 75 ഓളം ആൾക്കാർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പ്രചാരണം പുറത്തേക്കും കൂടി വ്യാപിപ്പിക്കുന്നതിനാൽ വളരേവേഗം രജിസ്ട്രേഷൻ പൂർത്തിയാക്കും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പരിപാടിയിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. --സുഗീഷ് (സംവാദം) 18:56, 8 ഏപ്രിൽ 2012 (UTC)

ദുബൈ മീറ്റപ്പ്[തിരുത്തുക]

വിക്കീപീഡിയയുടെ ഒരു മീറ്റപ്പ് ദുബൈയിൽ വെച്ച് ഡിസംബർ നാലിനു നടക്കുന്ന വിവരം ഇവിടെ കാണുന്നു. ഇതു മലയാളം വിക്കിപീഡിയയിൽ ഒരറീപ്പായി കൊടുക്കാനാവില്ലേ--വിചാരം 11:39, 3 ഡിസംബർ 2010 (UTC)