വിക്കിപീഡിയ:പഞ്ചായത്ത് (എല്ലാ സഭകളും)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

വാർത്തകൾ

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പഴയ വാർത്തകൾ
സംവാദ നിലവറ

വിക്കിപീഡിയ ജ്യോതിഷം (ജൂലൈ 2017)

ജൂൺ മാസം 1,157 പുതിയ താളുകൾ വന്ന മലയാളം വിക്കിപീഡിയയിൽ മാസാവസാനത്തോടുകൂടി 51,502 താളുകൾ ഉണ്ട്. ഡെപ്ത് 234 ആണ്.

മലയാളം വിക്കിപീഡിയിൽ ഓരോ മാസവും ചേർക്കപ്പെട്ട പുതിയ ലേഖനങ്ങളുടെ എണ്ണം

2017 ജൂൺ മാസത്തിൽ പ്രതീക്ഷിക്കപ്പെട്ട താളുകളും യാഥാർത്ഥ്യവും:

കഴിഞ്ഞ 3 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 6 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 12 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 18 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ കഴിഞ്ഞ 24 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നിരുന്നെങ്കിൽ യഥാർത്ഥം
49,862 50,201 50,429 49,692 49,096 51,502
ജ്യോതിഷം വാർത്തകളുടെ
പഴയ ലക്കങ്ങൾ
സംവാദ നിലവറ
മാസം കഴിഞ്ഞ 3 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 6 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 12 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 18 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ കഴിഞ്ഞ 24 മാസത്തെ വളർച്ചാനിരക്ക് പിന്തുടർന്നാൽ
ജൂലൈ 2017 52,130 52,196 51,797
ഓഗസ്റ്റ് 2017 53,110 53,070 52,471 51,951
സെപ്റ്റംബർ 2017 53,856 53,853 53,184 52,626 51,865
ഒക്ടോബർ 2017 54,758 54,647 53,854 53,312 52,474
നവംബർ 2017 55,555 55,546 54,570 53,999 53,084
ഡിസംബർ 2017 56,423 56,305 55,325 54,674 53,694
ജനുവരി 2018 57,243 57,146 56,060 55,313 54,304
ഫെബ്രുവരി 2018 58,095 57,958 56,752 55,930 54,910
മാർച്ച് 2018 58,926 58,787 57,393 56,569 55,511
ഏപ്രിൽ 2018 59,771 59,609 58,051 57,175 56,113
മേയ് 2018 60,607 60,415 58,765 57,808 56,707
ജൂൺ 2018 61,449 61,247 59,428 58,463 57,286

--ജേക്കബ് (സംവാദം) 04:52, 4 ജൂലൈ 2017 (UTC)

Facing problems in typing your language?

Screenshot of enabling ULS on Wikipedia

Dear friends, excuse me for writing the message in English. Please feel free to translate this message in your language.

Many of you might have experienced trouble in using the input tool - Universal Language Selector (ULS). Wikimedia Foundation's Engineering Language Engineering team is trying to resolve it as soon as possible.

However, you can enable it as an opt-in option in your User preferences (Please select the user checkbox before "Enable the Universal Language Selector" as shown in the picture above). Hindustanilanguage (സംവാദം) 10:16, 22 ജനുവരി 2014 (UTC).

IP Users ini Edit cheyanda ennano Hindustan MONE?--117.253.173.7 15:36, 23 ജനുവരി 2014 (UTC)

No one needs free knowledge in Esperanto

There is a current discussion on German Wikipedia on a decision of Asaf Bartov, Head of WMF Grants and Global South Partnerships, Wikimedia Foundation, who rejected a request for funding a proposal from wikipedians from eowiki one year ago with the explanation the existence, cultivation, and growth of the Esperanto Wikipedia does not advance our educational mission. No one needs free knowledge in Esperanto. On meta there has also started a discussion about that decision. --Holder (സംവാദം) 10:40, 5 മേയ് 2014 (UTC)

Articles about malayalam alphabets

Hi, We are writing a guide about malayalam alphabets in tamil wikibooks. Your suggestions are welcome. We are writing about the letters, way of writing, chillus, conjuncts, etc. One problem is, there is no picture for explaining way of writing malayalam alphabets. See this example. Likewise, we need animated malayalam alphabets. Can anyone create these and guide us, please?? -തമിഴ്ക്കുരിചില് தமிழ்க்குரிசில் (സംവാദം) 06:08, 11 ജൂലൈ 2014 (UTC)

സ== സൂപ്പർസംരക്ഷണവും മീഡിയവ്യൂവറും ==

ജർമ്മൻ വിക്കിപീഡിയയിൽ സൂപ്പർ പ്രൊട്ടക്റ്റ് നടത്തിയതിൽ വിക്കിമീഡിയ ഡവലപ്പർമാർക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നത് അറിഞ്ഞിട്ടുണ്ടാവുമല്ലോ.

ഉപയോക്താക്കളുടെ സമവായത്തെ യാതൊരു മാനദണ്ഡവുമില്ലതെ അടിച്ചമർത്താൻ ശ്രമിക്കപ്പെട്ട മറ്റൊരുകൂട്ടം വിക്കികളുടെ ഉപയോക്താക്കൾ എന്ന നിലയിൽ ഇത് നമ്മളും ശ്രദ്ധിക്കേണ്ട കാര്യമാണ്.

മീഡിയ വ്യൂവർ എക്സ്റ്റെൻഷൻ ജർമ്മൻ വിക്കിപീഡിയയിൽ ചേർക്കപ്പെടുകയൂം എല്ലാവർക്കും സ്വതേ സജ്ജമായിരിക്കുന്ന വിധത്തിൽ ക്രമീകരിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് ഉപയോക്താക്കൾ ശക്തമായി പ്രതിഷേധിക്കുകയും സ്വതേ സജ്ജമല്ലാത്ത വിധത്തിലാണ് വേണ്ടതെന്ന് സമവായത്തീലെത്തുകയൂം ചെയ്തു. ഇത് ചെയ്ത് കൊടുക്കാൻ ഡവലപ്പർമാർ തയ്യാറാവതെ വന്നതോടെ, അവർ സ്വന്തം നിലയ്ക്ക് വിക്കികളിലെ common.js താൾ ഉപയോഗിച്ച് തങ്ങളുടെ സമവായം നടപ്പാക്കി. ആ തിരുത്ത് റിവേർട്ട് ചെയ്ത്, കോമൺ.ജെഎസ് തങ്ങൾക്ക് മാത്രം തിരുത്താവുന്ന വിധത്തീൽ പ്രൊട്ടക്റ്റ് ചെയ്താണ് ഡവലപ്പർമാർ പ്രതികരിച്ചത്. ഈ ജാവാസ്ക്രിപ്റ്റ് താൾ വിക്കികളുടെ പ്രവർത്തനത്തിന് എത്രമാത്രം പ്രധാനമാണെന്നതറിയമല്ലോ.

ഫലത്തിൽ മീഡിയവ്യൂവറിനായി വിക്കിയിലെ ഏതൊരു കസ്റ്റമൈസേഷൻ പ്രവർത്തനവും തടയപ്പെട്ട അവസ്ഥയാണ് ഉണ്ടായത്. ഇതിനെത്തുടർന്ന് കടുത്ത പ്രതിഷേധം ഉണ്ടായി. വിക്കിമീഡിയയെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്തിൽ അറുനൂറോളം ഉപയോക്താക്കൾ ഇതുവരെ തങ്ങളുടെ ഒപ്പ് ചേർത്തിട്ടുണ്ട്. ഈ കത്തിന്റെ ഉള്ളടക്കം പ്രസക്തമാണെന്ന് താങ്കൾക്കും തോന്നുന്നുണ്ടെങ്കിൽ ഒപ്പ് ചേർത്ത് പ്രതിഷേധത്തിൽ പങ്കാളിയാവുക.

ആശംസകൾ--പ്രവീൺ:സം‌വാദം 07:23, 27 ഓഗസ്റ്റ് 2014 (UTC)

വിക്കിസംഗമോത്സവം 2014 തൃശ്ശൂരിൽ

മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ വാർഷികസമ്മേളനമായ വിക്കിസംഗമോത്സവം ഈ വർഷം തൃശ്ശൂരിൽ വെച്ച് നടത്തുവാൻ തൃശ്ശൂർക്കാരായ വിക്കിപീഡിയന്മാർ മുൻകയ്യെടുക്കുന്നു. തുറന്ന അറിവുകളുടെ വിപ്ലവമായ വിക്കിമീഡിയാപദ്ധതികളെ സംബന്ധിച്ചേടത്തോളം ദേശീയതലത്തിൽ തന്നെ വാർത്താപ്രാധാന്യവും അതുവഴി ആ പദ്ധതികൾക്കു് ജനമദ്ധ്യത്തിലേക്കു് കൂടുതൽ ഇഴുകിച്ചേരാനുള്ള അവസരവുമാണു് വിക്കിസംഗമോത്സവം കാഴ്ച്ച വെയ്ക്കുന്നതു്.

ഈ വർഷത്തെ സംഗമോത്സവത്തിന്റെ പ്രധാന തീം ജീവശാസ്ത്രവും ജൈവവൈവിദ്ധ്യവും ജീവികളുടെ വർഗ്ഗീകരണവ്യവസ്ഥയും (ടാക്‌സോണമി) ആയിരിക്കണമെന്നാണു് പരിപാടിക്കു മുൻ‌കയ്യെടുക്കുന്ന സംഘാടക ഉപയോക്താക്കൾ ആഗ്രഹിക്കുന്നതു്. ജീവശാസ്ത്രവുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങളേയും സംഘടനകളേയും (പ്രത്യേകിച്ച് തൃശ്ശൂർ കേന്ദ്രമായിട്ടുള്ളവ) പരിപാടിയിൽ ഭാഗഭാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടു്.

സംഗമോത്സവത്തോടു കൂടി സമാപിക്കാനുള്ള വിധത്തിൽ ഏതാനും മത്സരങ്ങളും യജ്ഞങ്ങളും ഉടൻതന്നെ ആരംഭിക്കാനും ആലോചനയുണ്ടു്. "മലയാളം വിക്കിമീഡിയ ജീവികളെ സ്നേഹിക്കുന്നു" എന്ന പേരിൽ തുടങ്ങുന്ന മുഖ്യയജ്ഞത്തിൽ ജീവശാസ്ത്രപ്രാധാന്യമുള്ള ചിത്രങ്ങളും വീഡിയോകളും വിക്കിമീഡിയ കോമൺസിലേക്കു് ശാസ്ത്രീയമായ വിധത്തിൽ അപ്‌ലോഡ് ചെയ്യുക, അവയെ ടാക്സോണമി, ഭൂസ്ഥാനം ഇവയനുസരിച്ചു് കൃത്യമായി വർഗ്ഗം തിരിക്കുക, തക്കതായ വിക്കിപീഡിയ പേജുകളിലേക്കു് ലിങ്കുകൾ നൽകുക, കോമൺസ് അപ്‌ലോഡ് വർക്ക്ഷോപ്പ്, ടാക്സോണമി ക്യാമ്പ്, ഫോട്ടോവാക്ക്, ഡിജിറ്റൽ ഹെർബേറിയം തുടങ്ങിയവയാണു് ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതു്. ഇതുകൂടാതെ, പോസ്റ്റർ മത്സരം, വിക്കി ഡിജിറ്റൈസേഷൻ തുടങ്ങിയവ സംഘടിപ്പിക്കാനും ഉദ്ദേശമുണ്ടു്.

വിക്കിസംഗമോത്സവത്തിൽ എന്തൊക്കെതരം പരിപാടികൾ ഉൾപ്പെടുത്തണം? അവയിൽ നിങ്ങൾക്കും പങ്കെടുക്കാൻ താല്പര്യമുണ്ടോ? ഏതൊക്കെ പരിപാടികളാണു് ദീർഘകാലാടിസ്ഥാനത്തിൽ വിക്കിപീഡിയയ്ക്കും മറ്റു വിക്കിസംരംഭങ്ങൾക്കും അതുവഴി ലോകജനതയ്ക്കും ഗുണപ്രദമാവുക?

നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി ഉടൻ തുറക്കുന്ന പദ്ധതി താളിൽ ആ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 11:51, 15 സെപ്റ്റംബർ 2014 (UTC)

float - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:16, 15 സെപ്റ്റംബർ 2014 (UTC)
float പദ്ധതി പേജ് തുടങ്ങി. കൂടുതൽ ചർച്ചകൾ വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2014 --മനോജ്‌ .കെ (സംവാദം) 18:31, 15 സെപ്റ്റംബർ 2014 (UTC)
float ഡിസംബറിലേക്കാണോ? ജന്മദിനത്തോടനുബന്ധിച്ചായാൽ ഉഗ്രനാവും. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:29, 16 സെപ്റ്റംബർ 2014 (UTC)
float ഡിസംബർ 18 മുതൽ 20വരെ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കോൺഫ്രൻസ് നടക്കുന്നുണ്ട്. അതുമായി കൂട്ടിയിടിക്കാതെ നോക്കണേ.. ശ്രീജിത്ത് കൊയിലോത്ത് - (സംവാദം) 13:29, 25 സെപ്റ്റംബർ 2014 (UTC)
float--ഡിറ്റി 13:43, 29 സെപ്റ്റംബർ 2014 (UTC)

വിക്കിപ്പീഡിയ വർക്ക്ഷോപ്പും എക്സിബിഷനും വിജയകരമായി നടന്നു

ഡി എ കെ എഫ് സംസ്ഥാനസമ്മേളനത്തിന്റെ വേളയിൽ കുസാറ്റിൽ വച്ച് നടന്ന വിക്കിപീഡിയ വർക്ക്ഷോപ്പും എക്സിബിഷനും വിജയകരമായി നടന്നു. വർക്ക്ഷോപ്പിൽ 60 പേരിൽ കൂടുതൽ ആളുകൾ പങ്കെടുത്തു. പുതിയതും പഴയത് പുതുക്കിയതുമായ 15 വിക്കിമീഡിയ ചാപ്റ്റർ മെംബർമാരെ ചേർത്തു.—ഈ തിരുത്തൽ നടത്തിയത് Dittymathew (സം‌വാദംസംഭാവനകൾ) 19:12, സെപ്റ്റംബർ 29, 2014

സ്രെബ്രനിക്ക ഴെപാ കീഴടങ്ങുന്നത്

Hi! July 11, 2015 will be the 20th anniversary of the fall of Srebrenica, but your Wikipedia does not have an article on this topic yet. Please help translate my text Fall of Srebrenica and Žepa and write a honest article about Srebrenica! 20 anniversarier (സംവാദം) 03:47, 19 ഏപ്രിൽ 2015 (UTC)

വിക്കി പഠനക്ലാസ്സ് കോട്ടയം

കഴിഞ്ഞവർഷം നടത്തിയ വിക്കി ഡിജിറ്റലെസേഷൻ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കോട്ടയം ജില്ലയിലെ NSS HS പെരുന്ന സ്ക്കൂളിനാണ് ലഭിച്ചത്. വിക്കിപീഡിയയും മറ്റു പ്രസ്ഥാനങ്ങളും കൂടിച്ചേർന്ന് നടത്തിയ ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ അഭിനന്ദിക്കുവാനും കൂടുതൽ പരിശീലനം നൽകുവാനുമായി ഒരു പഠനക്ലാസ്സ് ഈ മാസം 23 നോ .. അതിനടുത്ത ദിവസങ്ങളിലോ നടത്തണമെന്ന് ആലോചിക്കുന്നു.ചങ്ങനാശ്ശേരി പെരുന്ന സ്ക്കൂളാണ് വേദിയായി പരിഗണിക്കുന്നത് . പരിശീലനം നൽകുന്നതിനും മറ്റും വിക്കിപീഢിയ പ്രവർത്തകരുടെ സഹായം ആവശ്യമുണ്ട്. അതുപോലെ സ്ക്കൂൾ തുറക്കുന്ന സമയമായതുകൊണ്ട് കുട്ടികൾക്ക് ഒരു സഹായവും വിക്കിപീഢിയക്ക് പ്രചാരണവും കിട്ടുന്ന എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാവും  ? പരിപാടികൾ നടത്തി പരിചയമുള്ളവർ സഹായിക്കുമല്ലോ . Tonynirappathu (സംവാദം) 14:29, 11 മേയ് 2015 (UTC)

ഉള്ളടക്ക പരിഭാഷാ സംവിധാനം

നമസ്കാരം, മലയാളം വിക്കിപീഡിയയിൽ ഉള്ളടക്ക പരിഭാഷാ സംവിധാനം പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ഫീച്ചറായി സജ്ജമാക്കിയിരിക്കുന്നു. വിക്കിപീഡിയ താളുകളുടെ പരിഭാഷകൾ താഴെക്കൊടുത്തിരിക്കുന്ന വിധം ചെയ്യാം:

 1. നിങ്ങളുടെ ബീറ്റാ ഫീച്ചർ ക്രമീകരണങ്ങളിൽ "ഉള്ളടക്ക പരിഭാഷ" ഇനേബിൾ ചെയ്യുക.
 2. അതിനുശേഷം Special:ContentTranslation എന്ന താൾ സന്ദർശിക്കുക. അല്ലെങ്കിൽ നിങ്ങളുടെ സംഭാവനകൾ താളിൽ പോവുക.
 3. പുതിയ പരിഭാഷ തുടങ്ങാനുള്ള ബട്ടണിൽ ക്ലിക്കു ചെയ്യുക.
 4. പരിഭാഷയുടെ ഉറവിട ഭാഷയും താളും തെരഞ്ഞെടുക്കുക. പരിഭാഷയുടെ തലക്കെട്ടും കൊടുക്കുക
 5. പരിഭാഷ തുടങ്ങുമ്പോൾ താളിൽ ഇടതുഭാഗത്തു പരിഭാഷപ്പെടുത്തുന്ന താളിന്റെ ഉള്ളടക്കം കാണാം. നടുക്കുള്ള കോളത്തിൽ, ഓരോ പാരഗ്രാഫും പരിഭാഷപ്പെടുത്തിത്തുടങ്ങാം. താളു മുഴുവൻ പരിഭാഷപ്പെടുത്തണമെന്നില്ല. പരിഭാഷ താനെ സേവ് ആയിക്കോളും. പരിഭാഷ ചെയ്തു കഴിഞ്ഞാൽ പച്ച ബട്ടൺ അമർത്തി അതു് പ്രസിദ്ധീകരിക്കാവുന്നതാണു്. നിങ്ങളുടെ പരിഭാഷകൾ നിങ്ങൾക്കു Special:ContentTranslation താളിൽ കാണാം.
 6. പ്രസിദ്ധീകരിച്ച പരിഭാഷകളുടെ സ്ഥിതിവിവരക്കണക്ക് Content Translation stats page എന്ന താളിൽ നിന്നു വായിക്കാം.

ഉള്ളടക്കപരിഭാഷാ സംവിധാനം പരീക്ഷണാടിസ്ഥാനത്തിലുള്ള ഫീച്ചറാണു്. എന്തെങ്കിലും പ്രശ്നങ്ങൾ കാണുകയാണെങ്കിൽ Content Translation talk page എന്ന പേജിൽ രേഖപ്പെടുത്തുകയോ ഫേബ്രിക്കേറ്ററിൽ റിപ്പോർട്ട് ചെയ്യുകയോ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കു ഈ യൂസർ ഗൈഡ് കാണുക. ഉള്ളടക്കപരിഭാഷാ സംവിധാനം ഉപയോഗിക്കുന്നതിനു ഈ വീഡിയോയും സഹായകരമായേക്കും. --Santhosh.thottingal (സംവാദം) 02:57, 5 ജൂൺ 2015 (UTC)


ദേശീയ വിക്കിപീഡിയ ലേഖനനിർമ്മാനയജ്ഞം- 'ഇന്ത്യയിലെ ഭൂപ്രദേശസൂചകങ്ങൾ'

A2K-CISന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഒരു എഡിറ്റത്തോൺ (തിരുത്തൽ യജ്ഞം) സംഘടിപ്പിക്കുന്നു. W:M:CIS-A2K/Events/Geographical_Indications_in_India_Edit-a-thon 'ഇന്ത്യയിലെ ഭൂപ്രദേശസൂചകങ്ങൾ' എന്ന വിഷയത്തിൽ എല്ലാ ഇൻഡിൿ വിക്കിപീഡിയകളിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും കഴിയാവുന്നത്ര ലേഖനങ്ങൾ ചേർക്കുക എന്നതാണു് ഈ യജ്ഞത്തിന്റെ ലക്ഷ്യം.

ജീരകശാല അരി, ആറന്മുളക്കണ്ണാടി തുടങ്ങിയവ പോലെ, ലോകവ്യാപാരസംഘടന (World Trade Organisation - WTO) അംഗീകരിച്ചിട്ടുള്ള, ഉല്പാദനസ്ഥലത്തിനു് വ്യാപാരമൂല്യമുള്ള ഉല്പന്നങ്ങളാണു് ഭൂപ്രദേശസൂചകങ്ങൾ എന്നറിയപ്പെടുന്നതു്. ഇതുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ലേഖനം ഇവിടെ കാണാം:

ഈ യജ്ഞത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകർക്കും സജീവമായി പങ്കെടുക്കാം. നമുക്കു ചെയ്യാവുന്ന കാര്യങ്ങൾ:

 1. കേരളത്തിലെത്തന്നെ ഭൂ.പ്ര.സൂ. ങ്ങളുടെ മലയാളം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ പൂർത്തിയാക്കുക/ പുഷ്ടിപ്പെടുത്തുക.
 2. ഇതേ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചേർക്കുക.
 3. മറ്റു പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക.
 4. നമ്മുടെ സൂചകവസ്തുക്കളെക്കുറിച്ചു് മറ്റ് ഇന്ത്യൻ ഭാഷകളിൽ ലേഖങ്ങൾ ചേർക്കുക / പുഷ്ടിപ്പെടുത്തുക.
 5. ഇവയ്ക്കാവശ്യമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക, വർഗ്ഗീകരിക്കുക, ലേഖനങ്ങളിൽ ഉൾച്ചേർക്കുക.
 6. വിക്കി പഞ്ചായത്തിൽ ഈ യജ്ഞത്തെക്കുറിച്ചു് അറിയിപ്പു തയ്യാറാക്കുക.
 7. ഈ യജ്ഞത്തെക്കുറിച്ചു് കൂടുതൽ ആളുകളിലേക്കു് വിവരം എത്തിക്കുക.
 8. മാദ്ധ്യമങ്ങളിൽ വാർത്തകളും ലേഖനങ്ങളും വരുത്തുക.

യജ്ഞത്തിൽ പങ്കുചേരാൻ ഉദ്ദേശിക്കുന്നവർ ലോഗിൻ ചെയ്തു് അവരുടെ ഉപയോക്തൃനാമം https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon/Participants ഈ പേജിൽ ഉൾപ്പെടുത്തുമല്ലോ.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു് ഏതെങ്കിലും മലയാളം വിക്കിപീഡിയ പ്രവർത്തകരേയോ ബന്ധപ്പെടാം. പുതുതായി വിക്കിപീഡിയയിൽ എഴുതുവാൻ ആഗ്രഹിക്കുന്നവർക്കും സ്വാഗതം! വിശ്വപ്രഭViswaPrabhaസംവാദം 08:10, 22 ജനുവരി 2016 (UTC)

ഇംഗ്ലീഷിലുള്ളത് പോലെ മലയാളത്തിലും ഒരു പദ്ധതി താൾ വേണ്ടേ...നിലവിൽ ഉണ്ടോ? വരേണ്ട ലേഖനങ്ങൾ അതിൽ ലിസ്റ്റ് ചെയ്താൽ നന്നാവും. ഈ എഡിറ്റത്തോണിന് തിരുത്തോൺ എന്ന് നാമകരണം ചെയ്യാമോ? --സുഹൈറലി 06:24, 23 ജനുവരി 2016 (UTC)

Possibility for more active Malayalam community members to participate in Wikimedia Conference 2016

(വിക്കിമീഡിയ ഇന്ത്യാ സമ്മേളനം - മലയാളം വിക്കിസമൂഹത്തിലെ സജീവമായ ഏതാനും അംഗങ്ങൾക്കുകൂടി പങ്കെടുക്കാനുള്ള സാദ്ധ്യത)

വിക്കിമീഡിയ ഇന്ത്യാ സമ്മേളനം 2016 ആഗസ്റ്റ് 5, 6, 7 തീയതികളിൽ പഞ്ചാബിലെ ചണ്ഡീഗഡിൽ നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. ഭാഗിക ധനസഹായത്തോടെ ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ പേര് ചേർക്കാം.

വിക്കിമീഡിയ ഇന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ സ്കോളർഷിപ്പിന് അപേക്ഷ നൽകിയവരിൽ എട്ട് പേർക്ക് സംഘാടക സമിതി ഇതിനകം സ്കോളർഷിപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ സജീവമായി വിക്കിഎഡിറ്റിംഗിൽ ഏർപ്പെട്ടിരിക്കുന്ന മലയാളം വിക്കിമീഡിയ സമൂഹത്തിലെ ചിലർക്ക് സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല. അവർക്കായി യാത്രച്ചെലവിലേക്ക് പങ്കുവെച്ച് നൽകുവാൻ ഇതിനകം തെരഞ്ഞെടുക്കപ്പെട്ടവർ കൂട്ടായി സ്വമനസ്സാലെ ആലോചിക്കുന്ന ഒരു പദ്ധതിയാണിത്. സംഘാടക സമിതിയുമായി ആലോചിച്ച് ചണ്ഡീഗഡിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്ന സ്കോളർഷിപ്പ് ആനുകൂല്യത്തിൽ മാറ്റം വരുത്തി, തിരികെയുള്ള യാത്ര രണ്ടാംക്ലാസ്സ് Non-AC സ്ലീപ്പർ തീവണ്ടി മാർഗ്ഗമാക്കി ചെലവ് ചുരുക്കാനും ആ പണം തെരഞ്ഞെടുക്കപ്പെടാത്തവരുടെ യാത്ര ചെലവിലേക്ക് വീതിക്കുവാനാണ് ആലോചിക്കുന്നത്.

അപ്രകാരം ചണ്ടീഗഡിലേക്ക് വിമാനമാർഗ്ഗവും തിരിച്ച് തീവണ്ടിമാർഗ്ഗവുമുള്ള യാത്രാച്ചെലവ് മാത്രം വാങ്ങി, ചണ്ഡീഗഡിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ സ്വന്തമായി വഹിച്ച് വിക്കിമീഡിയ ഇന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരെയാണ് ഈ പദ്ധതിതിയിൽ പരിഗണിക്കുന്നത്. ഇപ്രകാരം സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പേരും ഉപയോക്തൃനാമവും ചേർക്കുക.

ശ്രദ്ധിക്കുക 
2016 ജൂലെ 14, 24.00 മണിക്കകം ഇവിടെ പേര് ചേർക്കുന്നവരെ മാത്രമേ ഈ പദ്ധതിയിൽ പരിഗണിക്കൂ.

നിബന്ധനകൾ

 1. വിക്കിമീഡിയ സമ്മേളനത്തിൽ പങ്കെടുക്കുവാൻ സ്കോളർഷിപ്പിനായി സംഘാടക സമിതിക്ക് നിലവിൽ അപേക്ഷ സമർപ്പിച്ചവരാകണം.
 2. കുറഞ്ഞത് നൂറ് തിരുത്തുകൾ എങ്കിലും ഉള്ളവരായിരിക്കണം.
 3. സമ്മേളനത്തിൽ ഏതെങ്കിലും തരത്തിലുള്ള അവതരണങ്ങൾ - പ്രബന്ധാവതരണം, പാനൽ ചർച്ച, ഹൃസ്വ പ്രഭാഷണം, സ്ലൈഡ് അവതരണം, പോസ്റ്റർ പ്രദർശനം, ശില്പശാല എന്നിവയിലേതെങ്കിലും നടത്താൻ തയ്യാറുണ്ടായിരിക്കണം
 4. സമ്മേളനത്തിന്റെ ഭാഗമായി നടന്നുവരുന്ന പഞ്ചാബ് തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് തിരുത്തുകൾ നടത്തിയിരിക്കണം.
 5. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗിക ചെലവുകൾ വഹിക്കുവാൻ തയ്യാറായിരിക്കണം
 6. ഒരു ഭാഗത്തേക്കുള്ള യാത്ര (തിരികെയുള്ള യാത്ര) തീവണ്ടിമാർഗ്ഗം നടത്തുവാൻ താല്പര്യമുള്ളവരായിരിക്കണം

ഇതിനകം തെരഞ്ഞെടുക്കപ്പെട്ടവർ

 1. Adv.tksujith (സംവാദം) 08:57, 13 ജൂലൈ 2016 (UTC)
 2. മനോജ്‌ .കെ (സംവാദം) 09:56, 13 ജൂലൈ 2016 (UTC)
 3. വിശ്വപ്രഭViswaPrabhaസംവാദം 10:00, 13 ജൂലൈ 2016 (UTC)
 4. Vinayaraj (സംവാദം) 10:24, 13 ജൂലൈ 2016 (UTC)
 5. ഡിറ്റി 10:28, 13 ജൂലൈ 2016 (UTC)
 6. കണ്ണൻഷൺമുഖം (സംവാദം) 11:16, 13 ജൂലൈ 2016 (UTC)
 7. അഖിൽ
 8. Jameela P. (സംവാദം)

ഭാഗിക സഹായത്താൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ

 1. Tonynirappathu (സംവാദം) 10:12, 13 ജൂലൈ 2016 (UTC)
 2. --ശിവഹരി (സംവാദം) 10:25, 13 ജൂലൈ 2016 (UTC)
 3. വിജയകുമാർ ബ്ലാത്തൂർ--Vijayakumarblathur (സംവാദം) 18:24, 13 ജൂലൈ 2016 (UTC)
 4. --സുഗീഷ് (സംവാദം) 12:05, 13 ജൂലൈ 2016 (UTC)
 5. -- --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 12:46, 13 ജൂലൈ 2016 (UTC)
 6. -- --അഭിജിത്ത് കെ.എ വരി വര (സംവാദം) 13:54, 13 ജൂലൈ 2016 (UTC)
 7. --Sai K shanmugam (സംവാദം) 16:06, 13 ജൂലൈ 2016 (UTC)
 8. --ലാലു മേലേടത്ത് 17:14, 13 ജൂലൈ 2016 (UTC)
 9. ----അക്ബറലി (സംവാദം) 04:42, 14 ജൂലൈ 2016 (UTC)
 10. നെടുമ്പാല ജയ്സെൻ (സംവാദം) 04:54, 14 ജൂലൈ 2016 (UTC)
 11. --ഇർഫാൻ ഇബ്രാഹിം സേട്ട് 06:14, 14 ജൂലൈ 2016 (UTC)
 12. --രൺജിത്ത് സിജി {Ranjithsiji} 15:38, 14 ജൂലൈ 2016 (UTC)
 13. --അദീബ് മുഹ്സിൻ (സംവാദം)

സംഘാടക സമിതിയുടെ പ്രതികരണം

സ്കോളർഷിപ്പ് കിട്ടിയ നമ്മുടെ അംഗങ്ങൾ മുന്നോട്ട് വെച്ച നിർദ്ദേശം പലവിധ കാരണങ്ങളാൽ അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘാടക സമിതി അറിയിച്ചു. (Special request from Wikimedia Malayalam community). എന്നാൽ സമ്മേളനത്തിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ തയ്യാറുള്ളവർക്ക് രജിസ്ട്രേഷൻ, താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യമായി അനുവദിക്കാമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. തീവണ്ടി മാർഗ്ഗമാണെങ്കിൽ യാത്രയുൾപ്പെടെ ഏകദേശം പത്ത് ദിവസം നീളുന്നതാണ് പരിപാടി. അത്തരത്തിൽ പങ്കെടുക്കാൻ തയ്യാറായവരും, മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്നവരുമായ താഴെ പറയുന്ന ഉപയോക്താക്കളുണ്ട്.

ചണ്ഡീഗഡ് വരെയുള്ള അവരുടെ തീവണ്ടി യാത്രാച്ചെലവിലേക്ക് കോഴിക്കോട് വിക്കിസംഗമത്തിൽ സ്പോൺസർഷിപ്പിലൂടെ ലഭിച്ചതിൽ മിച്ചം വന്നിരിക്കുന്നതിൽ കുറച്ച് തുക നൽകാമെന്ന് കോഴിക്കോടത്തെ സംഘാടക സമിതിക്കുവേണ്ടി കൺവീനർ വി.കെ.ആദർശ് അറിയിച്ചിട്ടുണ്ട്. ആ തുക ലഭിക്കുന്ന പക്ഷം കുറച്ചുപേരെക്കൂടി നമുക്ക് വിക്കിമീഡിയ ഇന്ത്യാ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ കഴിയും. ഏവരുടെയും സഹകരണത്തിന് നന്ദി. Adv.tksujith (സംവാദം) 14:37, 17 ജൂലൈ 2016 (UTC)

ഭാഗിക സഹായത്തോടെ പങ്കെടുക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടവർ

 1. Tonynirappathu
 2. ശിവഹരി
 3. സുഗീഷ്
 4. സിദ്ധീഖ് | सिधीक|Sidheeq| صدّيق
 5. അഭിജിത്ത് കെ.എ വരി വര
 6. അക്ബറലി
 7. ഇർഫാൻ ഇബ്രാഹിം സേട്ട്
 8. രൺജിത്ത് സിജി {Ranjithsiji}

സംവാദം

WikiProject Turkey 2017

Dear friends,

In an unfortunate turn of events, Wikipedia is currently blocked in Turkey, as can be seen from en: 2017 block of Wikipedia in Turkey

In order to express solidarity with the Turkish Wikipedia editors and readers, it is proposed that Indian Wikipedians write articles related to Turkey in their respective languages. Our message is clear — we are not motivated by any politics; we just want the Wikipedia to be unblocked in Turkey.

Participating members can create new articles on Turkish language, culture, political structure, religion, sports, etc. But the essential condition is that the articles should be related to Turkey.

Note: The normal Wikipedia rules also apply to all new articles. Wikipedia admins can facilitate other member contributions by creating project pages where users can list their newly written articles. --Hindustanilanguage (സംവാദം) 19:23, 30 ഏപ്രിൽ 2017 (UTC)

m:Requests for comment/Global centralnotice for the blockade of the Turkish government

Hi, you are invited to participate in the discussion on the proposal to make a banner through m: centralnotice to inform more people around the world about what the Turkish government has done about Wikipedia, ie all the language versions of Wikipedia are You are obscured, so in Turkey it is impossible to view the * .wikipedia.org site. To hope that the Turkish government will remove the block, it is necessary to raise awareness of this fact around the world because it is important to succeed in this mission because Wikipedia can not be seen in Turkey. With this message also for those interested, I invite him to sign the Wikimedian appeal.

If you have any questions or questions do not hesitate to contact me. Thanks best regards. --Samuele2002 (Talk!) 08:28, 5 ജൂൺ 2017 (UTC)

വിക്കിപീഡിയ പഠന ശിബിരം വണ്ടൂരിൽ

മലപ്പുറം സ്വതന്ത്ര സോഫ്ട് വെയർ യൂസേഴ്സിൻറെയും ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി വണ്ടൂർ പ്രദേശിക ഘടകത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ ഈ മാസം 23 ന് ( 2017 ജൂലൈ 23) മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഡെബിയൻ റിലീസ് പാർട്ടിയും മലയാളം വിക്കിപീഡിയ പഠന ശിബിരവും സംഘടിപ്പിക്കുന്നു. വിക്കിപീഡിയ പഠന ശിബിരത്തിൻറെ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത ലിങ്ക് പരിശോധിക്കുമല്ലോ... കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്ത ലിങ്ക് പരിശോധിക്കുമല്ലോ... https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം_4 വണ്ടൂർ- കാളികാവ് റോഡിൽ ഏലാട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഏവരെയും സ്വാഗതം ചെയ്യുന്നു.--Akbarali (സംവാദം) 18:40, 20 ജൂലൈ 2017 (UTC)

ഭാഷാശുദ്ധി

വിക്കിപീഡിയയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സന്ദർഭത്തിൽ എങ്ങനെ ഒരു ലേഖനം ആരംഭിക്കുന്നുവെന്ന് കാണിക്കാനായി എഴുതിത്തുടങ്ങിയതാണ് ചോക്ക് എന്ന ലേഖനം. പ്രതീക്ഷിച്ചതുപോലെ വൈകാതെ രണ്ട് ഫലകങ്ങൾ വന്നു. ആധികാരികത, വെടിപ്പാക്കൽ എന്നിവയാണ് ഫലകങ്ങൾ.

വെടിപ്പാക്കൽ ഫലകത്തിൽ ഇങ്ങനെ കാണുന്നു: വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ....

ഈ വാക്യഖണ്ഡത്തിൽ എത്ര തെറ്റുകൾ ഉണ്ടെന്ന് കാണുക. 1. സമുച്ചയത്തിന് ശേഷം കോമ ചിഹ്നം ഇടരുത്. ഇടുന്നത് തെറ്റാണ്. ഇംഗ്ലീഷിൽ andന് ശേഷം ആ ചിഹ്നം ഉപയോഗിക്കില്ലല്ലോ. 2. അന്വയപ്പിഴവ്: എത്തിച്ചേരുക എന്നത് ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എന്നിവയോട് അന്വയിക്കേണ്ടതാണ്. ഗുണനിലവാരത്തോട് അത് അന്വയിക്കാം. പക്ഷെ മാനദണ്ഡത്തിലും എന്നതിനോട് അന്വയിക്കുവാനാവില്ല. അത് തെറ്റാണ്.

കൌതുകകരം, വെടിപ്പായി മലയാളം എഴുതാനറിയാത്തവരാണ് ഈ വെടിപ്പാക്കൽ യജ്ഞത്തിന്റെ ആളുകൾ എന്നതാണ്. ഏറെക്കാലത്തിന് ശേഷമാണ് വിക്കിപീഡിയയിൽ വരുന്നത്. മടുപ്പിക്കുന്ന അനുഭവങ്ങളാണ് ഇതിലേ വരുന്നതിൽ താല്പര്യമില്ലാതാക്കിയത്. ഇത്തരം അർദ്ധസാക്ഷരമലയാളം സഹിക്കുകകൂടി വേണമെന്നാണെങ്കിൽ അതിലും പ്രയാസമാവും.

മംഗലാട്ട് (സംവാദം) 16:06, 20 ഓഗസ്റ്റ് 2017 (UTC)

നയരൂപീകരണം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


ശ്രദ്ധേയത: എഴുത്തുകാർ /പുനർവിചിന്തനം

എഴുത്തുകാരുടെ ശ്രദ്ധേയതാനയത്തിനെക്കുറിച്ച് വിക്കിപ്പീഡിയക്കു പുറത്ത് ചർച്ചകൾ സജീവമായിട്ടുണ്ട്. എഴുത്തുകാരുടെ ശ്രദ്ധേയത നിർണയിക്കുന്ന നയങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട് എന്ന അഭിപ്രായം എനിക്കും ഉണ്ട്. എഴുത്തുകാരെക്കുറിച്ച് ഇപ്പോൾ നിലവിലുള്ള നയം താഴെപ്പറയുന്നവയാണു്.

 • സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
 • ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
 • പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
  • 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
  • കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
  • പാഠപുസ്തകമായി അംഗീകരിച്ച കൃതി
  • രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
  • ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി

സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. ഇതുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങൾ‌ വിക്കിപ്പീഡിയക്കു പുറത്തുനടക്കുന്നുണ്ടെങ്കിലും വിക്കിപ്പീഡിയയുടെ നയരൂപീകരണചർച്ച ഇവിടെയാണ് നടക്കേണ്ടത് എന്നതിനാൽ ഈ ചർച്ച തുടങ്ങി വയ്കുന്നു. ഇതോടൊപ്പം തന്നെ ബ്ലോഗർമാരുടെ കാര്യവും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണു്.

- Hrishi (സംവാദം) 18:10, 8 നവംബർ 2013 (UTC)

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള ഈ നയങ്ങൾ നമുക്കും സ്വീകരിക്കാവുന്നതാണെന്നു് തോന്നുന്നു.

 • The person is regarded as an important figure or is widely cited by peers or successors. ( സമകാലീയരായ ശ്രദ്ധേയവ്യക്തികൾ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ , ഒന്നിലധികം തവണ ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ )
 • The person is known for originating a significant new concept, theory or technique. (പുതിയതും ശ്രദ്ധേയവുമായ ഒരു പുതിയ രീതി ആവിഷ്കരിച്ചു എന്ന നിലയിൽ ഈ വ്യക്തി പ്രശസ്തനാണെങ്കിൽ)
 • The person has created, or played a major role in co-creating, a significant or well-known work, or collective body of work, that has been the subject of an independent book or feature-length film, or of multiple independent periodical articles or reviews. (പ്രസിദ്ധമായ ഒരു കൃതിയുടെ രചനയിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ , പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ , ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണത്തിൽ പ്രസ്തുത വ്യക്തിയുടെ കൃതിയെക്കുറിച്ച് ഒന്നിലധികം തവണ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ വന്നിട്ടുണ്ടെങ്കിൽ )
 • The person's work (or works) either (a) has become a significant monument, (b) has been a substantial part of a significant exhibition, (c) has won significant critical attention, or (d) is represented within the permanent collections of several notable galleries or museums. (ഈ വ്യക്തിയുടെ കൃതി(കൃതികൾ) (ക)ശ്രദ്ധേയമായ ഒരു മാതൃകയായിട്ടുണ്ടെങ്കിൽ (ഖ) ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ കൃതി(കൾ) പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ (ഗ)വ്യക്തമയാ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ (ഘ)ശ്രദ്ധേയമായ മ്യൂസിയങ്ങൾ/ഗാലറികൾ എന്നിവയുടെ സ്ഥിരശേഖരത്തിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ )

മേൽപ്പറഞ്ഞവ ഉൾപ്പെടുത്തിയാൽ പുതിയ ശ്രദ്ധേയരായ എഴുത്തുകാരെക്കൂടി ഉൾക്കൊള്ളിക്കാൻ പറ്റുന്ന രീതിയിലാവും നമ്മുടെ നയങ്ങൾ എന്നു തോന്നുന്നു. ബ്ലോഗർമാരുടെ കാര്യത്തിൽ പ്രത്യേകമായി മറ്റെന്തെങ്കിലും ചേർക്കേണ്ടതുണ്ടോ? - Hrishi (സംവാദം) 18:38, 8 നവംബർ 2013 (UTC)


കുറെ ചർച്ചകൾ വായിച്ചു. എല്ലായിടത്തും നിങ്ങൾ അവിടെ വന്ന് പറയൂ എന്ന് കണ്ടു. അത് കൊണ്ടിതാ ഇവിടേ വന്ന് പറയുന്നു. ഇവിടേ തന്നെയാണോ പറയേണ്ടതെന്നോ, ഇങ്ങനെ തന്നെ യാണോ പറയേണ്ടതെന്നോ, പറയാൻ ഇന്ന ഇന്ന യോഗ്യതകൾ വേണമെന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുത്ത് കാരുടേ നോട്ടബിലിറ്റി ക്രൈറ്റീരിയ ഇത്തിരി കടുപ്പം അല്ലേ ? മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് ? ഈ നയങ്ങൾ മാറ്റാൻ, അതിനായി ഒരു ചർച്ച തുടങ്ങാൻ സാധിക്കുമെങ്കിൽ...—ഈ തിരുത്തൽ നടത്തിയത് Kuttyedathi (സം‌വാദംസംഭാവനകൾ)

കുട്ട്യേടത്തീ,
ഇവിടെത്തന്നെയാണു പറയേണ്ടതു്. ഇങ്ങനെത്തന്നെയാണു തുടങ്ങേണ്ടതു്. ശ്രദ്ധേയതാമാനദണ്ഡങ്ങളുടെ ഈ കാർക്കശ്യം മലയാളം വിക്കിപീഡിയയുടെ വളർച്ച തീരെ മുരടിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു് കാലാകാലങ്ങളായി ആവലാതി പറയുന്നവരിലൊരാളാണു് ഞാനും. അതുകൊണ്ടു് ചർച്ചയിൽ പങ്കെടുക്കൂ, നയങ്ങൾ കൂടുതൽ പക്വമാക്കാൻ സഹായിക്കൂ.
ഇത്തരം സംവാദത്താളുകളിൽ അഭിപ്രായങ്ങൾക്കൊപ്പം ‘ഒപ്പു വെക്കുക’ എന്നൊരു കീഴ്വഴക്കം കൂടി ഉണ്ടു്. അതിനു് നാലുപ്രാവശ്യം ~ എന്ന ചിഹ്നം അടുപ്പിച്ചിട്ടാൽ മതി. ഇങ്ങനെ ~~~~ - വിശ്വപ്രഭViswaPrabhaസംവാദം 21:18, 8 നവംബർ 2013 (UTC)
ഹൃഷി തുടങ്ങി വെച്ചതും പിന്നീട് കുട്ട്യേടത്തി വന്ന പുതിയ വിഭാഗത്തിൽ ആരംഭിച്ച ചർച്ച ഒരേ വിഷയമായതിനാൽ അവ ഒരു തലക്കെട്ടിനു കീഴിലാക്കുന്നു. --Anoop | അനൂപ് (സംവാദം) 04:13, 9 നവംബർ 2013 (UTC)
ഹൃഷീ, ആദ്യമേ ഇങ്ങനെയൊരു ചർച്ച ആരംഭിച്ചതിനു float. ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ
 1. B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും.
 2. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ.

ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop | അനൂപ് (സംവാദം) 04:28, 9 നവംബർ 2013 (UTC)


വിക്കിപീഡിയ സാമ്പ്രാദായിക രീതിയിലുള്ള വിജ്ഞാനകോശം അല്ല, വളരെ പെട്ടെന്ന് വിവരങ്ങൾ നേടാനുള്ള ഒരു വഴി കൂടിയാണ്.

കാൽവിന്റെ വാക്കുകള കടമെടുത്താൽ

" 'വിജ്ഞാനം വിരല്ത്തുമ്പിൽ' എന്നതാണ് എന്നെ വിക്കിയിലേക്കടുപ്പിക്കുന്നത്. തടിയൻ പുസ്തകമായോ വൃത്തികെട്ട ഇന്റര്ഫേയ്സുള്ള ഒരു അപ്ലിക്കേഷൻ സിഡി ആയിട്ടോ കിട്ടുന്ന ഒരു എന്സൈക്ലോപീഡിയ അല്ലാ എന്നുള്ളതാണ് എന്നെ സംബന്ധിച്ചേടത്തോളം വിക്കിയുടെ പ്രസക്തി. "

ശ്രധേയതയുടെ മാനദണ്ഡം ലഘൂകരിച്ചു കൂടുത്തൽ വിവരങ്ങൾ ഉള്പ്പെടുതുന്നത് കൊണ്ട് മലയാളം വിക്കി വിവരങ്ങൾ നേടാനുള്ള ഒരു വഴി എന്നാ നിലയിൽ ഒരുപാടു മെച്ചപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. NPOV യും സ്വതന്ത്ര സ്രോതസ്സുകളും വിജ്ഞാനകോശ സ്വഭാവവും (removing weasel words etc) കർക്കശമായി തന്നെ പരിശോധിക്കണം എന്നാൽ ശ്രദ്ധേയത മാനദണ്ടങ്ങൾ ലഘൂകരിക്കെണ്ടിയിരിക്കുന്നു

ഉദാഹരണത്തിന് മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ ??


ഹൃഷി ചെയ്ത തർജമയിൽ അപാകതകലുള്ളതായി തോന്നി

എന്റെ വേർഷൻ English wiki - Authors, editors, journalists, filmmakers, photographers, artists, architects, and other creative professionals:

So ours should be something like സാഹ്ത്യകാരന്മാർ (സാഹ്ത്യകാരികൾ), എഡിറ്റർമാർ, പത്രപ്രവർത്തകർ, ഫൊറ്റൊഗ്രാഫെർസ്, ശിൽപികൾ, ആര്ക്കിറെക്റ്റ്മാർ, മറ്റു സൃഷ്ടാക്കൾ


 • ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ]
 • വ്യക്തി ഒരു ശ്രദ്ധേയമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.
 • വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോ പ്രസിദ്ധമോ ശ്രധേയമോ ആയ ഒരു കൃതിയുടെ രചിച്ചിട്ടുട്ടെങ്കിൽ, പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ, സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണത്തിൽ പ്രസ്തുത വ്യക്തിയുടെ കൃതിയെക്കുറിച്ച് ഒന്നിലധികം തവണ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ വന്നിട്ടുണ്ടെങ്കിൽ ..
 • വ്യക്തിയുടെ കൃതി(കൃതികൾ) (ക)ശ്രദ്ധേയമായ ഒരു സുവ്യക്ത മാതൃക/ ലിഖിതരേഖ /സ്മാരകചിഹ്നം ആയിട്ടുണ്ടെങ്കിൽ (ഖ) ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ കൃതി(കൾ) പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ (ഗ)വ്യക്തമയാ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ (ഘ)ശ്രദ്ധേയമായ മ്യൂസിയങ്ങൾ/ഗാലറികൾ എന്നിവയുടെ സ്ഥിരശേഖരത്തിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ

(ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു, )

ഒരു പോയിന്റ്‌ അവാര്ടുകളെ പറ്റിയും വേണമെങ്കിൽ ഉൾപ്പെടുത്താം

Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)

ദെന്താപ്പോ! ഇതിലും മെച്ചം ഇപ്പോഴുള്ള നയം ഒഴിവാക്കി

വിക്കിയിൽ കേറാൻ ഒരു കവിത നിർബന്ധമായും എഴുതിയിരിക്കുകയോ പുസ്തമായി പ്രസിദ്ധീകരിച്ചില്ലെങ്കിൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുകയോ ചെയ്യണം

എന്നു മാത്രം മതിയാകും. വന്നു വന്ന് എല്ലാ സാഹിത്യകാരന്മാർക്കും വിക്കിയിൽ കേറാൻ ആവേശം വന്നുതുടങ്ങിയെന്നു തോന്നുന്നല്ലോ!!! പെട്ടെന്നൊരു പുനർവിചിന്തനം--Roshan (സംവാദം) 08:00, 9 നവംബർ 2013 (UTC)

ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങൾ അതേപോലെ പിന്തുടരണമെന്നില്ല.

 • സർക്കാരിന്റെ എന്തെങ്കിലും അവാർഡ് കിട്ടിയവരെയും ഉൾപ്പെടുത്താം. (ജ്ഞാനപീഠം / കേരള സാഹിത്യ അക്കാദമി അവാർഡ് / കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്/ വയലാർ രാമവർമ്മ അവാർഡ് / വള്ളത്തോൾ അവാർഡ് / എഴുത്തച്ഛൻ അവാർഡ് / മുട്ടത്തുവർക്കി അവാർഡ് / സ്വദേശാഭിമാനി - കേസരി സാഹിത്യ പുരസ്കാരം).
 • ഒന്നിലധികം ആനുകാലികങ്ങളിൽ (സമകാലിക മലയാളം / മാതൃഭൂമി / ചന്ദ്രിക / ഭാഷാപോഷിണി / ഇന്ത്യ ടുഡേ / അക്കാദമിക്ക് പ്രസിദ്ധീകരണങ്ങൾ) പ്രസ്തുത വ്യക്തിയെപ്പറ്റി / വ്യക്തിയുടെ കൃതിയെപ്പറ്റി പഠനം വന്നിട്ടുണ്ടെങ്കിൽ ആ വ്യക്തിയെയോ കൃതിയെയോ ഉൾപ്പെടുത്താം . --simy (സംവാദം) 08:06, 9 നവംബർ 2013 (UTC)


ആദ്യം പറഞ്ഞവ ഇപ്പോൾ നിലവിലുള്ളവയാണ്. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം എന്റെ ഉദ്ധരണി വായിക്കുക. അങ്ങനെയാക്കാൻ ചർച്ചിക്കുക.--Roshan (സംവാദം) 08:42, 9 നവംബർ 2013 (UTC)

റോഷൻ ഇത്തരത്തിൽ സര്കാസിക്കാൻ മാത്രം എന്തായിരുന്നു മുന്നോട്ടു വച്ച നിർദേശങ്ങളിൽ പ്രശനം ??--Rakeshwarier (സംവാദം) 08:45, 9 നവംബർ 2013 (UTC)

ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ]

ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ--Roshan (സംവാദം) 08:52, 9 നവംബർ 2013 (UTC)

ബ്ലോഗിന് പ്രത്യേകം ശ്രദ്ധേയത നയം വേണ്ടേ ??

ബ്ലോഗെഴുതുകാർ Suggestion

 • വ്യക്തി, തന്റെ ബ്ലോഗ്‌ കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
 • വ്യക്തിയുടെ ബ്ലോഗ്‌ ഒരു വാര്ത്താ പ്രധാന സംഭവത്തിന്റെ മർമഭാഗതുണ്ടായിരുന്നു
 • വ്യക്തിയുടെ ബ്ലോഗ്‌ രചനകൾ ഒരു സ്വതന്ത്ര പ്രസാധകർ ശ്രദ്ധേയമായ പുസ്തകമായി പുറത്തിറക്കി.
 • വ്യക്തിയുടെ ബ്ലോഗ്‌ ഒന്നിലതികം സ്വതന്ത്ര മാധ്യമങ്ങളിൽ കാര്യമായി ഉദ്ദരിക്കപ്പെട്ടു

Rakeshwarier (സംവാദം) 08:48, 9 നവംബർ 2013 (UTC)

"ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ." Isn't what this says ?? "The person is regarded as an important figure or is widely cited by peers or successors."

First sarcasm, now personal attacks. Do you have any actual points ?? Rakeshwarier (സംവാദം) 09:07, 9 നവംബർ 2013 (UTC)

ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)


I am adding Simy's suggestion about awards. But I believe >>ഒന്നിലധികം ആനുകാലികങ്ങളിൽ (സമകാലിക മലയാളം / മാതൃഭൂമി / ചന്ദ്രിക / ഭാഷാപോഷിണി / ഇന്ത്യ ടുഡേ / അക്കാദമിക്ക് പ്രസിദ്ധീകരണങ്ങൾ) പ്രസ്തുത വ്യക്തിയെപ്പറ്റി / വ്യക്തിയുടെ കൃതിയെപ്പറ്റി പഠനം വന്നിട്ടുണ്ടെങ്കിൽ<< is included in "significant critical attention" or (ഗ)

Notability for {{ സാഹ്ത്യകാരന്മാർ (സാഹ്ത്യകാരികൾ), എഡിറ്റർമാർ, പത്രപ്രവർത്തകർ, ഫൊറ്റൊഗ്രാഫെർസ്, ശിൽപികൾ, ആര്ക്കിറെക്റ്റ്മാർ, മറ്റു സൃഷ്ടാക്കൾ }}

സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ] വ്യക്തി ഒരു ശ്രദ്ധേയമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്. വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോ പ്രസിദ്ധമോ ശ്രധേയമോ ആയ ഒരു കൃതിയുടെ രചിച്ചിട്ടുട്ടെങ്കിൽ, പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ, സ്വതന്ത്രമായ ഒരു പ്രസിദ്ധീകരണത്തിൽ പ്രസ്തുത വ്യക്തിയുടെ കൃതിയെക്കുറിച്ച് ഒന്നിലധികം തവണ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവ വന്നിട്ടുണ്ടെങ്കിൽ .. വ്യക്തിയുടെ കൃതി(കൃതികൾ) (ക)ശ്രദ്ധേയമായ ഒരു സുവ്യക്ത മാതൃക/ ലിഖിതരേഖ /സ്മാരകചിഹ്നം ആയിട്ടുണ്ടെങ്കിൽ (ഖ) ശ്രദ്ധേയമായ ഒരു പ്രദർശനത്തിൽ ഇദ്ദേഹത്തിന്റെ കൃതി(കൾ) പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ (ഗ)വ്യക്തമയാ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ (ഘ)ശ്രദ്ധേയമായ മ്യൂസിയങ്ങൾ/ഗാലറികൾ എന്നിവയുടെ സ്ഥിരശേഖരത്തിൽ ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ (ങ്ങ) കൃതി പാഠപുസ്തകമായി അംഗീകരിചിട്ടുന്ടെങ്കിൽ (ച ) കൃതി രാഷ്ട്രീയ കാരണങ്ങളാൽ തടയപ്പെട്ടിട്ടുന്ടെങ്കിൽ

@binu ബ്ലോഗുണ്ടാക്കുക എളുപ്പമാണെന്നത് കൊണ്ട് തന്നെ ബ്ലോഗ്‌ സ്വതന്ത്ര പ്രസാധകരാൽ ഒരു പ്രസിദ്ധീകരിച്ച പുസ്തകം പോലെ പ്രസക്തമാകുന്നില്ല. ബ്ലോഗിന് സ്വന്തമായി ശ്രധേയതാ നയം ആകാം എന്നാണ് എനിക്ക് തോന്നിയത് ` Rakeshwarier (സംവാദം) 23:42, 9 നവംബർ 2013 (UTC)


@Roshan ഒരു ചോദ്യം മാത്രം = താങ്കൾ നല്ലൊരു വിക്കിപീഡിയനാണെന്ന് ഞാൻ പത്തുതവണ പറഞ്ഞാൽ താങ്കൾ അങ്ങനെയാകുമോ /// Notability may not necessarily mean excellence. ഉദാഹരണത്തിന് ഇദ്ദേഹം ഒരു മഹാ സംഭവമായിരുന്നു. അത്യാവശ്യം ശ്രദ്ധേയതയുണ്ട്. എന്നാൽ നല്ല കവി ആയിരുന്നു എന്ന് പറയാൻ പറ്റില്ല. ശ്രദ്ധേയത അളക്കുമ്പോൾ അതും കൂടി ഓർക്കുന്നത് നന്ന്. -സാഹിർ 08:21, 10 നവംബർ 2013 (UTC)

ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയത വിലയിരുത്തലിനു ആധാരമായ പോയിന്റുകൾ കൊള്ളാം. അവിടെ നിന്ന് തുടങ്ങാം. അനൂപൻ പറഞ്ഞത് ചിലപ്പോൾ ഒരു ഇൻഫിനിറ്റ് ലൂപ്പിലെത്തിച്ചേക്കാം. c യെ കണക്കാക്കാൻ D.. അങ്ങിനങ്ങിനെ.. അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)

തീരെ സമയമില്ലാത്തതിനാൽ വിക്കിപീഡിയയിൽ അടുത്ത കുറേ മാസങ്ങളിൽ ഇടപെടാൻ സാധിക്കുകയില്ല എന്ന സ്ഥിതിയാണ്. ഈ അഭിപ്രായത്തിന് ആരെങ്കിലും മറുപടിയെഴുതിയാലും അതിന് മറുപടി പറയാൻ സാധിച്ചെന്നുവരില്ല. ക്ഷമിക്കുക. ചർച്ചയിൽ അത്യാവശ്യം പരിഗണിക്കപ്പെടേണ്ട ചില കാര്യങ്ങൾ മാത്രം പറയട്ടെ.

ചർച്ചയിൽ കൂടുതൽ ആഴത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 11 നവംബർ 2013 (UTC)

So

[1]

is marked as WP:ARTIST WP:AUTHOR WP:AUTH WP:CREATIVE WP:FILMMAKER

അങ്ങനെയെങ്കിൽ എന്താണ്

വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്ന പ്രത്യേക താൾ

അധികമാനദണ്ടങ്ങളോ ??

ഇതേ പോലെ പണ്ഡിതർ പേജ് അല്ലെ WP: Academics ആകേണ്ടത് ??

Rakeshwarier (സംവാദം) 07:29, 11 നവംബർ 2013 (UTC)

ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)

മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത് ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല ‌പരിഗണിക്കുന്നതെന്നാണ് അഭിപ്രായം. ഉദാ. ഒരു എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ ‌ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി വർത്തിക്കേണ്ടത്. അല്ലാതെ "കഖഘ‌ഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം എഴുത്തുകാരൻ ‌വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ മാത്രം എഴുത്തുകാരൻ ‌വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ "കഖഘ‌ഗങ്ങ" എന്ന അവാർഡ്, "യരലവശഷസഹ" എന്ന കൃതി എന്നിവ താക്കോൽ വാക്കുകളായി ‌കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ ‌വിക്കി പേജ് ‌വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം. ഇതു കൂടാതെ ‌മുൻ നയങ്ങളിൽ പറഞ്ഞവവും, ‌പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച് ‌സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് അഭിപ്രായം. --Devadas|ദേവദാസ് (സംവാദം) 14:32, 12 നവംബർ 2013 (UTC)

ഇതുവരെയുള്ള നിർദ്ദേശങ്ങൾ ക്രോഢീകരിച്ച് വെള്ളിയാഴ്ച്ചയോടെ (16 നവംബർ) വോട്ടിനിടാം? അതോ കൂടുതൽ സമയം വേണോ? --simy (സംവാദം) 18:28, 12 നവംബർ 2013 (UTC)
കാര്യമായ ഒരു ചർച്ച നന്നായി നടന്നെന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. എന്തായാലും ക്രോഡീകരിച്ച ശേഷം വിലയിരുത്തുന്നതാകും നല്ലെതെന്നു തോന്നുന്നു. അതിനു ശേഷമാകാം ബാക്കി കാര്യങ്ങൾ.--റോജി പാലാ (സംവാദം) 18:35, 12 നവംബർ 2013 (UTC)

സോഷ്യൽ മീഡിയ ലോകത്തിനപ്പുറമുള്ള ഒരു ലോകമുണ്ടെന്നും അതു കൂടി ഉൾപ്പെടുത്തി (സോഷ്യൽ മീഡിയയെ അവഗണിച്ചല്ല) മാത്രം നയം രൂപീകരിച്ചാൽ മതിയെന്നും എന്റെയഭിപ്രായം. അതായത് ഒരു സെബിൻ ചിലപ്പോൾ തന്റെ സോഷ്യൽ മീഡിയ പൊട്ടക്കുളത്തിലെ ഫണീന്ദ്രനായിരിക്കും എന്നുകരുതി താളുണ്ടാക്കേണ്ട എന്നെന്റെ അഭിപ്രായം. --പ്രവീൺ:സം‌വാദം 18:57, 12 നവംബർ 2013 (UTC)

ഇതുവരെയുള്ള കാര്യങ്ങൾ ക്രോഢീകരിച്ച് താഴെ ചേർത്തിട്ടുണ്ട്. നീക്കം ചെയ്യണം എന്ന് ആവശ്യമുള്ള രണ്ട് നിബന്ധനകൾ, തിരുത്തണം എന്ന് ആവശ്യമുള്ള ഒരു നിബന്ധന, പുതിയതായ രണ്ട് നിബന്ധനകൾ, എന്നിവയ്ക്കാണ് വോട്ട് വേണ്ടത്. --simy (സംവാദം) 19:38, 12 നവംബർ 2013 (UTC)

എഴുത്തുകാരുടെ ശ്രദ്ധേയതാനയം (അടുക്കിയത്)

മാനദണ്ഡം 1: ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ ഒന്നിലധികം പരാമർശം

 1. ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് വിശദമായ പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
 • ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)
രണ്ടിലേറെ ഓൺലൈൻ മാധ്യമത്തിൽ പരാമർശമോ ആസ്വാദനമോ വരുന്നത് (വളരെ എളുപ്പമുള്ള കാര്യമായതിനാൽ) സ്വതന്ത്രമായ ഒരു മാനദണ്ഡമാക്കാതെ മറ്റ് മാനദണ്ഡങ്ങളോട് കൂടി ചേർക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം അത്തരം പരാമർശങ്ങളുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുകയാണെങ്കിൽ, 5-ൽ കുറയാത്ത ഉപയോക്താക്കളുടെ വോട്ടിങ്ങിലൂടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കുന്നതും നന്നായിരിക്കും അരുൺ രവി (സംവാദം) 22:09, 12 നവംബർ 2013 (UTC)
ബ്ലോഗ് / ഫെയ്സ്ബുക്ക് / മറ്റ് സോഷ്യൽ മീഡിയ എന്നിവയും മറ്റ് അപ്രസക്തമായ ഓൺലൈൻ മാദ്ധ്യമങ്ങളും ആധികാരിക ഓൺലൈൻ മാദ്ധ്യമങ്ങളായി അംഗീകരിക്കാതിരുന്നാൽപ്പോരേ? --simy (സംവാദം) 07:42, 14 നവംബർ 2013 (UTC)
ആധികാരിക ഓൺലൈൻ മാധ്യമങ്ങളെ എങ്ങിനെ കണ്ടെത്തും? ഓൺലൈൻ പോർട്ടലുകളെ പൊതുവായി എടുക്കാം എന്നു പറയാൻ പറ്റില്ല. കാരണം പല ഓൺലൈൻ പോർട്ടലുകളും ഒരു തരത്തിലുള്ള പീർ റിവ്യൂവും അവലംബങ്ങളും ഇല്ലാതെയാണ് പഠനങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തിറക്കാറ്. എന്നാൽ ചില ബ്ലോഗുകളെങ്കിലും നല്ല രീതിയിൽ ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ അവതരിപ്പിക്കാറുമുണ്ട്. പൊതു സ്വഭാവമനുസരിച്ച് ഫേസ്‌ബുക്കും മറ്റു സോഷ്യൽ മീഡിയകളേയും തത്കാലം ഒഴിവാക്കിയാലും ബ്ലോഗുകളെ കണ്ണുമടച്ച് ഒഴിവാക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ ശരിയാണെന്ന് എനിക്കഭിപ്രായമില്ല. ഇതിന് പ്രത്യേകിച്ച് വേറേ ഒരു കാര്യം കൂടിയുള്ളത് പണ്ട് ബ്ലോഗുകൾക്കുണ്ടായിരുന്ന സോഷ്യൽ നെറ്റ്വർക്കിങ്ങ് സ്വഭാവത്തിൽ നിന്ന് വേറിട്ട്, ഇപ്പോൾ ഒരു അറിവ് സംഭരണി (വ്യക്തിനിഷ്ഠമായ രീതിയിൽ) എന്ന നിലയിൽ അത് രൂപാന്തരം പ്രാപിക്കുന്നു എന്നതാണ്. ഇപ്പോഴത്തെ കാഴ്ചപ്പാടിൽ, ആധികാരിക ഓൺലൈൻ മാധ്യമം എന്ന നിർവ്വചനം വളരെ സബ്ജക്ടീവ് ആണെന്നുള്ളതാണ് എന്റെ അഭിപ്രായം. അതിനാൽ തർക്കമുണ്ടാവാൻ സാധ്യതയുണ്ട്.അരുൺ രവി (സംവാദം) 20:21, 14 നവംബർ 2013 (UTC)
 • മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. -ദേവദാസ്
 • ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. - രവി
എന്താണ് പാരാമർശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... വിശദമായ പരാമർശമാണോ? ഒരു വരി അരവരി പരാമർശമോ??
അവാർഡ് നൽകുന്ന സമിതിയ്ക്ക് ?സംഘടനയ്ക്ക് ശ്രദ്ധേയത വേണമോ?
ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) ഏതൊക്കെയാകാം ആ ഓൺലൈൻ ഇടങ്ങൾ?
വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. ഓഫ്ലൈൻ വർക്കുകളെ മാത്രമല്ലല്ലോ ആധാരമാക്കുന്നത് !!
ഇത്രയും കാര്യങ്ങൾ വിശദീകരിക്കുമല്ലോ !!!--സുഗീഷ് (സംവാദം) 06:28, 14 നവംബർ 2013 (UTC)
1. വിശദമായ പരാമർശം എന്ന് തിരുത്തുന്നു.
2. അവാർഡ് നൽകുന്ന സമിതിക്ക് ശ്രദ്ധേയതവേണം. പക്ഷെ അങ്ങനെ ഒരു സംഘടനാലിസ്റ്റ് ഉണ്ടാക്കുന്നതിൽ കാര്യമില്ല. സമിതിയ്ക്ക് ശ്രദ്ധേയത ഇല്ല എന്ന് തോന്നിയാൽ അതേയത് താളുകളിൽ തിരുത്തിയാൽ മതിയാകും.
3. ഓൺലൈൻ ഇടങ്ങളിൽ ബ്ലോഗ് / ഫെയ്സ്ബുക്ക് / യൂട്യൂബ് / മറ്റ് സോഷ്യൽ മീഡിയകൾ എന്നിവ അനുവദിക്കരുത്. എഴുതുന്ന ആൾ അല്ലാതെ മറ്റൊരാൾ കണ്ടന്റ് റിവ്യൂ ചെയ്യാനുണ്ടാകുന്ന മീഡിയകളെയേ പരിഗണിക്കാവൂ. മറ്റ് ഓഫ്ലൈൻ / ഓൺലൈൻ പത്രങ്ങൾ, ആനുകാലികങ്ങൾ, തുടങ്ങിയവ പരിഗണിക്കാം. ഇവിടെയും തൽക്കാലത്തേയ്ക്ക് ആധികാരിക ഓൺലൈൻ സ്രോതസ്സുകളുടെ ലിസ്റ്റ് ഉണ്ടാക്കണ്ട എന്നാണ് അഭിപ്രായം. ഏതെങ്കിലും ഓൺലൈൻ ആനുകാലികങ്ങളെ ആധികാരികമായി കണക്കാക്കാൻ പറ്റില്ലെങ്കിൽ അവയുടെ ലിസ്റ്റ് ഉണ്ടാക്കുന്നതാവും നല്ലത്.

--simy (സംവാദം) 07:26, 14 നവംബർ 2013 (UTC)

1. വിശദമായ പരാമർശം എന്നത് വിശദീകരിക്ക്കേണ്ടതല്ലേ!!! അതായത് 5 വരിയുള്ള ഒരു വാർത്ത/കുറിപ്പ് എന്നിവയിൽ 1 വരി ഒരാളെക്കുറിച്ച് പരാമർശിക്കുന്നു എങ്കിൽ അത് വിശദമായ പരാമർശമാണോ?
2.അവാർഡ് നൽകുന്ന സമിതിയ്ക് ഏതു തരത്തിലുള്ള ശ്രദ്ധേയതയാണ് വേണ്ടത്? അവാർഡ് നൽകുന്ന സമിതിക്ക് അമേധ്യത്തിന്റെ അറിവാണോ ആറ്റംബോബിന്റെ അറിവാണോ എന്നത് കൃത്യമായും വേണം.. അതായത് അമേധ്യത്തിന്റെ അറിവുള്ളവർ ഉൾപ്പെടുന്ന സമിതി/സംഘടന ആറ്റംബോബിന്റെ അറിവുള്ളവർക്ക് അവാർഡ് നൽകരുത്.. അതുപോലെ തിരിച്ചും. അങ്ങനെ നൽകപ്പെടുന്ന അവാർഡുകൾ പരിഗണിക്കണമോ വേണ്ടയോ? അങ്ങനെ ഒരു മാനദണ്ഡം കൂടി എഴുതി ചേർക്കാവുന്നതാണ്. മാത്രവുമല്ല അങ്ങനെ ഒരു ലിസ്റ്റ് ഇല്ലാ എങ്കിൽ വെട്ടിനിരത്താൻ എളുപ്പമല്ലേ!!
3.എഴുതുന്ന ആൾ അല്ലാതെ മറ്റൊരാൾ കണ്ടന്റ് റിവ്യൂ ചെയ്യാനുണ്ടാകുന്ന മീഡിയകളെയേ പരിഗണിക്കാവൂ.മറ്റൊരാളുടെ ശ്രദ്ധേയത നോക്കണമോ?? --സുഗീഷ് (സംവാദം) 07:56, 14 നവംബർ 2013 (UTC)
സുഗീഷ്, 1. അല്ല. നമുക്ക് ഒരുപാട് കൃത്യമായ നിർവ്വചനങ്ങൾ വേണോ? ഒരുവരി പരാമർശങ്ങളൊക്കെ വിശദമല്ല എന്ന കാരണങ്ങൾ കൊണ്ട് തള്ളാവുന്നതല്ലേയുള്ളൂ.
ആരും കേട്ടിട്ടില്ലാത്ത അവാർഡുകൾ, പ്രാദേശികമായ അവാർഡുകൾ, തുടങ്ങിയതൊക്കെ തള്ളാവുന്നതാണ്. അവാർഡ് സമിതികളുടെ അറിവ് എങ്ങനെ നിശ്ചയിക്കും? ഉദാഹരണത്തിനു വയലാർ അവാർഡ്. വളരെ ശ്രദ്ധേയവും പ്രസക്തവുമായ അവാർഡാണ്, പക്ഷേ അപ്പർ കാസ്റ്റ് കവികൾക്കേ കൊടുത്തിട്ടുള്ളൂ. അത് അങ്ങനെയാണ്. ഈ അവാർഡിനെ പരിഗണിക്കാതിരിക്കാൻ പറ്റുമോ?
കണ്ടന്റ് റിവ്യൂവറുടെ ശ്രദ്ധേയതയ്ക്കും ഇതേ പ്രശ്നമുണ്ട്. മനോരമ പത്രത്തിന്റെ സണ്ഡേ സ്പ്ലിമെന്റിൽ ഒരു ലേഖനം വന്നാൽ അതിന്റെ റിവ്യൂവർ ആരാണ്, അയാളുടെ ശ്രദ്ധേയത എന്താണ് എന്ന് നോക്കുമോ? അല്ലെങ്കിൽ സമകാലിക മലയാളത്തിൽ വന്നാൽ അതിന്റെ എഡിറ്ററെ നോക്കുമോ? പല അച്ചടി ആനുകാലികങ്ങളുടെയും ഓഫീസിൽ സാഹിത്യകാരന്മാർ കയറിയിറങ്ങാറുണ്ട്, എഡിറ്ററുമായുള്ള പരിചയത്തിലാണ് പലതും പ്രസിദ്ധീകരിക്കുന്നത്. ഇതുകൊണ്ടൊക്കെ സാമാന്യം പ്രശസ്തിയുള്ള ഓൺലൈൻ പ്രസിദ്ധീകരണങ്ങളെയും എഡിറ്റർ നോക്കാതെ പരിഗണിക്കേണ്ടതാണ്. --simy (സംവാദം) 09:23, 14 നവംബർ 2013 (UTC)
ഇവിടെ, മുഖ്യധാരാ മാധ്യമങ്ങളിൽ ആധികാരികമല്ലാതെ വരുന്ന പാസിങ്ങ് കമന്റുകളെ ഒഴിവാക്കുകയല്ലേ വേണ്ടത്.? അരുൺ രവി (സംവാദം) 20:21, 14 നവംബർ 2013 (UTC)

തീർച്ചയായും കൃത്യമായ നിർവ്വചനങ്ങൾ വേണം. ഒരുവരി അരവരി പരാമർശങ്ങൾ വരെ വിശദമായ/കാര്യമായ പരാമർശമായി കരുതുന്നവരാണ് ഉള്ളത്..

അവാർഡ് കമ്മറ്റികൾക്ക് /സമിതികൾക്ക് കൃത്യമായ നിർവ്വചനം വേണം.. അങ്ങനെ നിർവ്വചനം ഉണ്ടെങ്കിൽ ഒരു പരിധിവരെ ഒഴിവാക്കുന്ന താളുകളിൽ പോകുന്നത് തടയാനാകും.

ഇനി സൈറ്റിന്റെ കാര്യം ... northkerala.com എന്ന സൈറ്റിൽ ഞാൻ സിമിയേക്കുറിച്ചോ സിമിയുടെ പുസ്തകമായ ചിലന്തിയേക്കുറിച്ചോ അല്ലെങ്കിൽ വെളിച്ചം വിതറുന്ന പെൺകുട്ടിയേക്കുറിച്ചോ , വിശ്വേട്ടനെക്കുറിച്ചോ ഇനി അതല്ല ഞാൻ തന്നെ വേറൊരു പേരിൽ എന്നെക്കുറിച്ചോ ഒരു നെടുങ്കൻ ലേഖനം എഴുതുന്നു എന്നിരിക്കട്ടെ.. അതിനു ശ്രദ്ധേയത കാണുമോ?? അതായത് കൃത്യമായ മാനദണ്ഡം ഉണ്ടാകണം എന്നുമാത്രമേ ഉദ്ദേശിക്കുന്നുള്ളൂ..--സുഗീഷ് (സംവാദം) 05:49, 15 നവംബർ 2013 (UTC)

അടുത്ത പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽത്തന്നെ അച്ചടിച്ച പുസ്തകങ്ങൾ എന്നത് വളരെ അപൂർവ്വമാകാനുള്ള സാധ്യതയുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ തന്നെയാണ് ഇനിയുള്ള കാലഘട്ടത്തിന്റെ മാധ്യമങ്ങൾ. സോഷ്യൽനെറ്റുവർക്കു സൈറ്റുകൾ മാത്രമുപയോഗിച്ചുപോലും മാധ്യമപ്രവർത്തനം നടത്താമെന്നിരിക്കെ അവയെ ശ്രദ്ധേയതാപട്ടികയിൽ നിന്നും ഒഴിവാക്കുന്നത് ശരിയല്ല. ഡയസ്പോറ, ഫേസ്ബുക്ക്, ട്വിറ്റർ എന്തിന് ഇപ്പോൾ ആരും തിരിഞ്ഞുനോക്കാതിരിക്കുന്ന ഓർക്കുട്ടുപോലും ഈ പട്ടികയിൽ വരണം. ബ്ലോഗുകളെയും ഒഴിവാക്കാൻ കഴിയില്ല. അനേകായിരം പേർ ദിവസവും വായിക്കുന്ന ബ്ലോഗുകളുണ്ടാകും. അവയെന്താ മോശമാണോ? ഒരാൾ ട്വിറ്റർ/ഡയസ്പോറ/ഫേസ്ബുക്കിൽ മാത്രം രചനകൾ നടത്തുന്നു എന്നിരിക്കട്ടെ. മികച്ച രചനകളെന്ന് അനുവാചകർ രേഖപ്പെടുത്തിയിട്ടുമുണ്ട്. അവരെന്താ മികച്ച സാഹിത്യകാരരാവില്ലേ? അച്ചടിച്ചയിടങ്ങളിൽ മാത്രം രചനകൾ വന്നാലേ ശ്രദ്ധേയത കിട്ടൂ എന്ന നിലപാട് അങ്ങേയറ്റം അപരിഷ്കൃതമാണ്. ---- --ടോട്ടോചാൻ (സംവാദം) 06:58, 17 നവംബർ 2013 (UTC)

ഒരാൾ ട്വിറ്റർ/ഡയസ്പോറ/ഫേസ്ബുക്കിൽ മാത്രം രചനകൾ നടത്തുന്നു എന്നിരിക്കട്ടെ. മികച്ച രചനകളെന്ന് അനുവാചകർ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഏതെങ്കിലും ലിങ്ക്?--സുഗീഷ് (സംവാദം) 10:22, 17 നവംബർ 2013 (UTC)

മാനദണ്ഡം 2:ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം

 1. വ്യക്തി, തന്റെ ബ്ലോഗ്‌ കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
 2. വ്യക്തിയുടെ ബ്ലോഗ്‌ ഒരു വാര്ത്താ പ്രധാന സംഭവത്തിന്റെ മർമഭാഗതുണ്ടായിരുന്നു
 3. വ്യക്തിയുടെ ബ്ലോഗ്‌ രചനകൾ ഒരു സ്വതന്ത്ര പ്രസാധകർ ശ്രദ്ധേയമായ പുസ്തകമായി പുറത്തിറക്കി.
 4. വ്യക്തിയുടെ ബ്ലോഗ്‌ ഒന്നിലതികം സ്വതന്ത്ര മാധ്യമങ്ങളിൽ കാര്യമായി ഉദ്ധരിക്കപ്പെട്ടു
 • ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)
float. പക്ഷേ, "ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്നുള്ള പരാമർശം" എന്നത് ഒരു ലൂപ്പാണ്. അവരുടെ ശ്രദ്ധേയതയും ഇതേ മാനദണ്ഡമനുസരിച്ചു തന്നെയല്ലേ വരുന്നത് ! അരുൺ രവി (സംവാദം) 20:28, 14 നവംബർ 2013 (UTC)
 • ബ്ലോഗുകൾക്കു പുറമേയുള്ള സോഷ്യൽ മീഡിയകളിലെ (ഫേസ്‌ബുക്ക്, റ്റ്വിറ്റർ, ഗൂഗിൾ പ്ലസ്സ്, ഡയസ്പോറ) വ്യാപകമായ പരാമർശം ( ഇതിനെ ക്വാണ്ടിഫൈ ചെയ്യാം. 1000 റ്റ്വീറ്റ് റെഫറൻസ് എന്നോ മറ്റോ. ഏതെങ്കിലും അനലിറ്റിക്സ് ടൂൾ (ഗൂഗിൾ അനലിറ്റിക്സ് പോലുള്ള എന്തെങ്കിലും) വഴി സമർഥിക്കപ്പെട്ടത് ആവണമെന്ന നിർദ്ദേശവും വയ്ക്കാവുന്നതാണ്) അരുൺ രവി (സംവാദം) 22:09, 12 നവംബർ 2013 (UTC)
ബ്ലോഗ് / ഫെയ്സ്ബുക്ക് / റ്റ്വിട്ടർ / ഗൂഗ്ല്+ എന്നിവ ആധികാരിക സ്രോതസ്സായി പരിഗണിക്കരുത് എന്നാണ് എന്റെ അഭിപ്രായം. 1000 റ്റ്വീറ്റ് റെഫറൻസ് ഉള്ള ആളെപ്പറ്റി ഓൺലൈൻ പത്രങ്ങളിലും ജേണലുകളിലും ഒന്നിലധികം ലേഖനങ്ങൾ / പരാമർശങ്ങൾ വന്നിരിക്കും. ആ പത്രങ്ങളും ജേണലുകളും മാത്രം ആധികാരിക സോഴ്സുകളായി പരിഗണിച്ചാൽ മതിയാകും. --simy (സംവാദം) 03:23, 13 നവംബർ 2013 (UTC)
സിമിയുടെ വാദം യുക്തിപരമാണ്. എന്നാൽ ബ്ലോഗുകളുടെ കാര്യത്തിൽ എനിക്ക് എതിരഭിപ്രായമുണ്ട്. അത് മാനദണ്ഡം 1 ന്റെ ചർച്ചയിൽ പറഞ്ഞിട്ടുണ്ട് അരുൺ രവി (സംവാദം) 20:28, 14 നവംബർ 2013 (UTC)

ബ്ലോഗുകൾ എപ്പോൾ സ്വീകരിക്കാം എന്നതുസംബന്ധിച്ച് ഒരു മാർഗ്ഗരേഖ നിലവിലുണ്ട്. ഇത് യുക്തിഭദ്രമാണെന്നാണ് എന്റെ അഭിപ്രായം.

ബ്ലോഗുകളും സ്വയം പ്രസിദ്ധീകൃത വിവരങ്ങളും സംബന്ധിച്ച് മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ഈ മാർഗ്ഗരേഖയിലുള്ള (നയമല്ല എന്നതു ശ്രദ്ധിക്കുക) നിർദ്ദേശങ്ങ‌ളിൽ നിന്ന് വ്യത്യസ്തമായ ഒരു നയം സൃഷ്ടിക്കാൻ സമവായമുണ്ടെങ്കിൽ വിക്കിപീഡിയ:വിശ്വസനീയമായ സ്രോതസ്സുകൾ കണ്ടുപിടിക്കുന്നത്#ഓൺലൈനിലോ അച്ചടിച്ചതോ ആയ സ്വയം പ്രസിദ്ധീകരിച്ച സ്രോതസ്സുകൾ എന്ന ഉപവിഭാഗത്തിൽ ആവശ്യമുള്ള തിരുത്തലുക‌ളും വരുത്തുന്നത് നല്ലതായിരിക്കും.

"Blogs" in this context refers to personal and group blogs. Some news outlets host interactive columns they call blogs, and these may be acceptable as sources so long as the writers are professional journalists or are professionals in the field on which they write and the blog is subject to the news outlet's full editorial control. Posts left by readers may never be used as sources

എന്ന ഉദ്ധരണിയും

Self-published material may sometimes be acceptable when its author is an established expert whose work in the relevant field has been published by reliable third-party publications. Self-published information should never be used as a source about a living person, even if the author is a well-known professional researcher or writer; see WP:BLP#Reliable sources.

എന്ന ഉദ്ധരണിയും പ്രസക്തമാണ് എന്നു കരുതുന്നു. ചർച്ചയിൽ സജീവമായി പങ്കെടുക്കാൻ സാധിക്കാത്തതിൽ ഒന്നുകൂടി ക്ഷമ ചോദിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:44, 16 നവംബർ 2013 (UTC)

അജയ് ചൂണ്ടിക്കാണിച്ച മാർഗ്ഗരേഖയിലെ യുക്തി പിന്തുടരാവുന്നതാണ്. ഇതൊരു മാർഗ്ഗരേഖയായി നിലനിർത്തണോ, അതോ നയമായി വിവർത്തനം ചെയ്യണമോ? ഇത്രയും പ്രശ്നങ്ങളുണ്ടാവുന്ന സ്ഥിതിക്ക് നയമാക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. അരുൺ രവി (സംവാദം) 21:34, 17 നവംബർ 2013 (UTC)

മാനദണ്ഡം 3: അക്കാദമിക രംഗത്തുള്ളവരുടെ ശ്രദ്ധേയത

 1. അക്കാദമികരംഗത്തുള്ളവരുടെ ശ്രദ്ധേയത സംബന്ധിച്ച താളും കാണുക

>>വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited)<<

ഇത് മാറ്റി

>>വ്യക്തിയുടെ അഞ്ചു ഗവേഷണ പ്രബന്ധങ്ങലെങ്കിലും (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited)<<

എന്നാക്കുന്നത് നല്ലതായിരിക്കും Rakeshwarier (സംവാദം) 07:54, 14 നവംബർ 2013 (UTC)

അതിന്റെ ആവശ്യമില്ലല്ലോ. ആദ്യത്തേതു തന്നെ ധാരാളം മതിയാകും. --ടോട്ടോചാൻ (സംവാദം) 07:25, 17 നവംബർ 2013 (UTC)

മാനദണ്ഡം 4,5: പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം, പുതിയ പതിപ്പുകൾ

 1. ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
 2. പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
 • ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ] -Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)
 • മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് - kuttyedathi
 • അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു
 • മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ - Rakeshwarier (സംവാദം) 07:16, 9 നവംബർ 2013 (UTC)
 1. ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10 ------- ഹഹഹ അപ്പോ പ്രശസ്തരായ പല എഴുത്തുകാരും പുറത്താകും. ബെന്യാമനെ പുറത്താക്കേണ്ടേ.... തെത്സുകോ കുറോയാനഗിയെ പുറത്താക്കേണ്ടേ.... വേദവ്യാസനെ പുറത്താക്കേണ്ടേ.... --ടോട്ടോചാൻ (സംവാദം) 07:30, 17 നവംബർ 2013 (UTC)

ഈ രണ്ടു മാനദണ്ഡങ്ങളും ഒഴിവാക്കേണ്ടതാണെന്ന അഭിപ്രായമാണെനിക്കുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:46, 16 നവംബർ 2013 (UTC)

മാനദണ്ഡം 6: പുരസ്കാരങ്ങൾ

 1. സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
 • സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ‌ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. - Hrishi
ഇതൊരു ഉപ മാനദണ്ഡം ആയി നിലനിർത്തുന്നതു കൊണ്ട് കുഴപ്പമില്ല. സർക്കാർ / അക്കാദമി പുരസ്കാരം ലഭിക്കുകയും മറ്റു പ്രധാന മാനദണ്ഡങ്ങൾ പാലിക്കാതെ വന്നാലും ആ വ്യക്തിക്ക് ശ്രദ്ധേയതയുണ്ടല്ലോ! അതായത് ഒഴിവാക്കാനുള്ള മാനദണ്ഡമാക്കാതെ ഉൾപ്പെടുത്താനുള്ള മാനദണ്ഡമായി ഈ വ്യവസ്ഥയെ കരുതണം. അതു പോലെ ഈ അക്കാദമി എന്നു പറയുമ്പോൾ, കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങിയ സർക്കാർ നിയന്ത്രിത അക്കാദമികൾ മാത്രമാണോ? അരുൺ രവി (സംവാദം) 20:36, 14 നവംബർ 2013 (UTC)

മാനദണ്ഡം 7: കൃതിയുടെ ദൃശ്യാവിഷ്കാരം

 1. കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
 • ചലച്ചിത്രമല്ലാതെയുള്ള ഒന്നിലധികം(?) കലാസൃഷ്ടികൾക്ക് (നാടകം,സംഗീതശാഖ,നാടൻകലകൾ,കഥാപ്രസംഗം,ലൈറ്റ് ആന്റ് സൗണ്ട് ഷോ) അവലംബം ആക്കപ്പെട്ട കൃതികൾ രചിച്ചവരേയും ഉൾപ്പെടുത്താവുന്നതല്ലേ? അരുൺ രവി (സംവാദം) 22:09, 12 നവംബർ 2013 (UTC)
float--simy (സംവാദം) 03:20, 13 നവംബർ 2013 (UTC)

ഞാനിട്ട ഈ സംഭവംകണ്ടില്ലേ ?? >>പ്രസ്തുത വ്യക്തിയുടെ സൃഷ്ടി പ്രസിദ്ധമായ ഒരു സിനിമക്കു്/മറ്റൊരു പുസ്തകത്തിനു് വിഷയമായിട്ടുണ്ടെങ്കിൽ,<<

Rakeshwarier (സംവാദം) 07:58, 14 നവംബർ 2013 (UTC)

സൃഷ്ടി മറ്റൊരു കലാസൃഷ്ടിയ്ക്കു നിദാനമായിട്ടുണ്ടെങ്കിൽ എന്നു പോരേ? അതാകുമ്പോൾ സിനിമ / നാടകം / കഥാപ്രസംഗം / മറ്റൊരു പുസ്തകം എന്നിവയും വരുമല്ലോ. --simy (സംവാദം) 12:27, 14 നവംബർ 2013 (UTC)

അടിസ്ഥാന മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഈ അധിക മാനദണ്ഡം പാലിച്ചാലും ലേഖനമുണ്ടാക്കുന്നതിൽ അർത്ഥമില്ല എന്നു തോന്നുന്നു. ഇത് നീക്കം ചെയ്യുന്നതാകും നല്ലത്. ഒരു കൃതി ചലച്ചിത്രമോ നാടകമോ ആക്കപ്പെട്ട വ്യക്തി അടിസ്ഥാന മാനദണ്ഡം പാലിക്കാതെയിരിക്കും എന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 13:49, 16 നവംബർ 2013 (UTC)

മാനദണ്ഡം 8: സമകാലികരുടെ അംഗീകാരം

ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.

 • ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ. ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop
അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)

അനൂപ് പറഞ്ഞ A, B, C എന്നിവരെല്ലാവരും വ്യക്തികളുടെ ശ്രദ്ധേയതയ്ക്കുള്ള അടിസ്ഥാന മാനദണ്ഡം പാലിക്കുന്നവരാകണം എന്ന് നയത്തിന്റെ ചുവട്ടിൽ ഒരു അടിക്കുറിപ്പായി വിശദീകരിച്ചാൽ മതിയാകും. ഈ മാനദണ്ഡം നിലനിർത്തേണ്ടതാണെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:51, 16 നവംബർ 2013 (UTC)

മാനദണ്ഡം 9: മൗലിക സൃഷ്ടി

പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രിയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക

 • ഇവിടെ പ്രശസ്തൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഉദാഹരണത്തിന് ഗൂഗിൾ പ്ലസിൽ 15,000 ഫോളോവേഴ്സ് ഉള്ള ഒരു വ്യക്തിയെ പ്രശസ്തനായി കണക്കാക്കാമോ? 10,000? 5000? സന്തോഷ് തോട്ടിങ്ങൽ പ്രശസ്തനാണോ? വെള്ളെഴുത്ത് ? നേത ഹുസൈൻ? രചന ഹുസൈൻ?
അവർ എന്ത് പുതിയ ആശയം / സിദ്ധാന്തം / പ്രക്രിയ ആണ് മുന്നോട്ട് വെച്ചത്? --simy (സംവാദം) 10:29, 13 നവംബർ 2013 (UTC)
പ്രശസ്തർ എന്ന definition-ൽ വരുമോ എന്നാണ് ചോദിച്ചത്. --PrinceMathew (സംവാദം) 10:48, 13 നവംബർ 2013 (UTC)
പ്രശസ്തരായിരിക്കാം, പക്ഷേ ഈ മാനദണ്ഡം അനുസരിച്ച് വിക്കിയിൽ ചേർക്കാൻ പറ്റില്ല. --simy (സംവാദം) 03:35, 14 നവംബർ 2013 (UTC)

പ്രശസ്തി ലഭിച്ചു എന്നതിന് WP:GNG എന്ന മാനദണ്ഡം പാലിച്ചാൽ മതിയാകും. ഉദാഹരണത്തിന് ഒരു വ്യക്തി ഒരു ആശയം മുന്നോട്ടു വച്ചു എന്നതുസംബന്ധിച്ച് ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടെങ്കിൽ ആശയം മുന്നോട്ടുവച്ചതുമൂലം അദ്ദേഹത്തിനു പ്രശസ്തി ലഭിച്ചതായി കണക്കാക്കാമെന്നതാണ് വിക്കിപീഡിയയിലെ നിലവിലുള്ള കീഴ്‌വഴക്കം. ഇദ്ദേഹം ഈ ആശയം മുന്നോട്ടുവയ്ക്കുന്നതിലൂടെ പ്രശസ്തനായി എന്ന് ഒരു സ്രോതസ്സിലെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും തെളിവായി സ്വീകരിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:54, 16 നവംബർ 2013 (UTC)

മാനദണ്ഡം 10: കൃതിയുടെ പ്രസക്തി

ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.

 • വെബ്ബിൽ പ്രസിദ്ധീരിക്കുന്ന, അല്ലെങ്കിൽ ഒരു ലോക്കൽ മാസികയിൽ പ്രസിദ്ധീരിക്കുന്ന ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയും ഈ നിർവചനത്തിനു കീഴിൽ വരുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഉദാ: ഞാൻ എന്റെ ബ്ലോഗിൽ ഇട്ട ഒരു കവിതയെ നിരൂപണം ചെയ്തുകൊണ്ട് മറ്റൊരാൾ അയാളുടെ ബ്ലോഗിലോ നാലാമിടത്തിലോ മലയാൾ.ആം-ലോ ആലപ്പുഴ രൂപതയുടെ മാസികയായ മുഖരേഖയിലോ ഒരു അവലോകനം എഴുതിയാൽ ഞാൻ ശ്രദ്ധേയനാകുമോ? അതുപോലെ കൃതി/സൃഷ്ടി എന്നതും നിർവചിക്കേണ്ടതുണ്ട്. ഒരു ബ്ലോഗ് പോസ്റ്റ് അല്ലെങ്കിൽ ഒരു ഫേസ്ബുക്ക് നോട്ട്, അല്ലെങ്കിൽ യൂടൂബിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ മുതലായവ കൃതി/സൃഷ്ടി എന്ന നിർവചനത്തിൽ വരുമോ എന്ന് വ്യക്തമാക്കണം.


പങ്കാളിയായാൽ മതിയോ ?? കാര്യമായ പങ്കു വഹിക്കണ്ടേ ?

 • വ്യക്തി ഒറ്റക്കോ, പ്രധാന ഭാഗഭാക്കായോഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) രചിച്ചിട്ടുട്ടെങ്കിൽ,

Rakeshwarier (സംവാദം) 08:08, 14 നവംബർ 2013 (UTC)

മാനദണ്ഡം 11: കൃതിയുടെ അംഗീകാരം

ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)

 • ഞാൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം തമ്പാനൂരിൽ / മാനാഞ്ചിറയിൽ / അട്ടപ്പാടിയിൽ ഞാൻ തന്നെ സംഘടിപ്പിച്ചാൽ ഞാൻ ശ്രദ്ധേയനാകുമോ? പ്രധാന പ്രദർശനവും അപ്രദാന പ്രദർശനവും തമ്മിൽ വേർതിരിക്കുന്നതെങ്ങനെയാണ്?
അങ്ങനെ ഒരു വേർതിരിവ് സാദ്ധ്യമല്ല. പക്ഷേ സ്വയം സംഘടിപ്പിക്കുന്ന പ്രദർശനമായതുകൊണ്ട് മാറ്റി നിർത്തേണ്ട കാര്യമില്ല, അതിന്റെ ന്യൂസ് കവറേജ് നോക്കിയാൽ മതിയാകില്ലേ? --

simy (സംവാദം) 03:39, 14 നവംബർ 2013 (UTC)

പ്രദർശനങ്ങൾ മിക്കപ്പോഴും സ്വയം സംഘടിപ്പിക്കുന്നതു തന്നെയാവും. പക്ഷേ, പ്രധാന പ്രദർശനവും അപ്രധാന പ്രദർശനവും വേർതിരിക്കുന്നത് ഒരു പ്രശ്നമാണ്. ന്യൂസ് കവറേജ് നന്നായി ഉള്ള പ്രദർശനമാണെങ്കിലും, അതിൽ അപ്രധാന പങ്കു വഹിക്കുന്ന വ്യക്തിയുടെ ശ്രദ്ധേയത കുറയുമല്ലോ? (ഉദാ: നല്ല കവറേജ് കിട്ടിയ ഒരു തെരുവു ചിത്രപ്രദർശനത്തിൽ (നീളമുള്ള ഒരു കാൻവാസ് ആണെന്നു കരുതുക), ഒരു അപ്രധാന ചിത്രം വരച്ച ഒരു വ്യക്തി) അരുൺ രവി (സംവാദം) 20:45, 14 നവംബർ 2013 (UTC)

മാനദണ്ഡം 12: പാഠപുസ്തകമായി അംഗീകരിച്ച കൃതി

പാഠപുസ്തകമായി അംഗീകരിച്ച കൃതി

 • എവിടെ എന്നു കൂടി വ്യക്തമാക്കണം. ചെറുതും വലുതുമായ ഔപചാരിക-അനൗപചാരിക അദ്ധ്യയന ഏജൻസികൾ കേരളത്തിലും പുറത്തും ധാരാളമായി ഉണ്ട്. അതു കൊണ്ട് എവിടെ പാഠപുസ്തകമായാലാണ് കൃതിയ്ക്ക് ശ്രദ്ധേയത വരുന്നത് എന്നു കൂടി വ്യക്തമാക്കണം.
ഔപചാരിക അധ്യയന ഏജൻസികൾ പാഠപുസ്തകമായി അംഗീകരിച്ച കൃതി എന്ന് തിരുത്താം. --simy (സംവാദം) 10:29, 13 നവംബർ 2013 (UTC)

മാനദണ്ഡം 13: രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി

രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി

 • മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുട്ടിക്കൽ കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യൻ ശ്രദ്ധേയനാണോ? ബ്ലോഗർ ഷൈൻ?
മോർഫ് ചെയ്ത ചിത്രവും മറ്റും കൃതിയായി കൂട്ടേണ്ടതില്ല. (ജെയ്ംസ് ജോയ്സിന്റെ) യുളീസിസ്, നബക്കോവിന്റെ ലോലിത, സോൾഷെനിത്സിന്റെ ഗുലാഗ് ആർച്ചിപ്പെലാഗോ തുടങ്ങിയവ. --simy (സംവാദം) 03:44, 14 നവംബർ 2013 (UTC)

മാനദണ്ഡം 14: വിവർത്തനങ്ങൾ

ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി

 • എന്താണ് സ്വതന്ത്രകക്ഷിയെ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം? ഉദാഹരണത്തിന് ഒരു മെത്രാൻ എഴുതിയ കൃതി ഇറ്റാലിയൻ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നു എന്നിരിക്കട്ടെ. പരിഭാഷപ്പെടുത്തിയവർ ക്രിസ്ത്യാനികളായതുകൊണ്ട്, അല്ലെങ്കിൽ കത്തോലിക്കരായതു കൊണ്ട് ആണ് പരിഭാഷപ്പെടുത്തിയത് എന്ന് ഒരാൾക്ക് ആരോപിച്ചുകൂടേ? ഒരു യുക്തിവാദിയുടെ കൃതി മറ്റൊരാൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്താൽ, അയാളും യുക്തിവാദിയായതുകൊണ്ടാണെന്ന് ആരോപിക്കാമല്ലോ? --PrinceMathew (സംവാദം) 06:49, 13 നവംബർ 2013 (UTC)

ഒരു പുസ്തകം എഴുതിയ ആളോ/ പ്രസ്ഥാനമോ, അവർ ജോലിക്ക് വെച്ച ആളുകളോ ചെയ്യാത്തിടത്തോളം സ്വതന്ത്ര കക്ഷിയാണ് വിവര്ത്തനം ചെയ്യുന്നത് പറയാം എന്ന് തോന്നുന്നു .. അതായത്, മാവോയുടെ പുസ്തകം മാവോ അധികാരതിലുള്ളപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ടു വിവര്ത്തനം ചെയ്‌താൽ അതു സ്വതന്ത്രമല്ല .. അത് പോലെ മാധവിക്കുട്ടി സ്വന്തം പുസ്തകം (മറ്റൊരു എഴുതുകാരനോറൊപ്പം ആയാലും) വിവര്ത്തനം ചെയ്‌താൽ അതും സ്വതന്ത്രമല്ല .. പ്രിന്സ് പറഞ്ഞ ഉദാഹരണങ്ങൾ ഒന്നും സ്വതന്ത്രമാകതിരിക്കുന്നില്ല Rakeshwarier (സംവാദം) 19:08, 21 നവംബർ 2013 (UTC)

പൊതുവായ അഭിപ്രായങ്ങൾ

വായിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല, സജീവമായി പങ്കെടുത്ത് ആരെങ്കിലും ക്രോഡീകരിച്ചാൽ ഉപകാരമായിരിക്കും. അതുപോലെ തന്നെ ഈ ചർച്ച തുടങ്ങിയിട്ട് ഒരാഴ്ച പോലും ആയിട്ടില്ല അതിനു മുൻപ് തന്നെ എങ്ങനെ ഉറപ്പിക്കാൻ സാധിക്കും തർക്കുമുള്ളത് ഏത് ഇല്ലാത്തത് ഏത്?--KG (കിരൺ) 14:01, 13 നവംബർ 2013 (UTC)
ഒന്നുകൂടി അടുക്കിയിട്ടുണ്ട്. തർക്കമുള്ളവ, ഇല്ലാത്തവ, തുടങ്ങിയ തരംതിരിവുകൾ എടുത്തുകളഞ്ഞിട്ടുണ്ട്. നിർദ്ദേശങ്ങൾ ചില മാനദണ്ഢങ്ങൾ എടുത്തു കളയാനും പുതിയ ചില യോഗ്യതാമാനദണ്ഢങ്ങൾ കൂട്ടിച്ചേർക്കാനും ഇപ്പോൾ ഉള്ളതിൽ ചിലത് തിരുത്താനുമാണ്. പതിനാല് നയങ്ങളാണ് ഇതുവരെ (ചിലപ്പോൾ ഇനിയും നിർദ്ദേശങ്ങൾ വരാം). ഇതിൽ എല്ലാം ഒരുമിച്ച് ചർച്ചചെയ്ത് സമന്വയത്തിൽ എത്താൻ പറ്റില്ല. അതുകൊണ്ട് ഓരോ മാനദണ്ഢവും വായിച്ചുനോക്കി അവയിൽ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അതാത് മാനദണ്ഢത്തിനു കീഴെ കുറിക്കുക. --simy (സംവാദം) 20:42, 13 നവംബർ 2013 (UTC)

ക്രോഡീകരിക്കുമ്പോൾ മനസ്സിലാകുന്ന വിധം ക്രോഡീകരിക്കണം, ഇതിന്റെ ഇടയിലൂടെ കുഴൂരുമാരും മണ്ണത്തൂരുകാരും ഊരിപ്പോകും. ഇതിപ്പോൾ അവരെ കേറ്റാനുള്ള ശ്രമമാണെന്നു കരുതണ്ട. അതു തന്നെയാണ് ലക്ഷ്യം. അതിനാൽ നയങ്ങൾ അക്കമിട്ടു നിരത്തി മനസ്സിലാകാൻ പാകത്തിൽ വെയ്ക്കുക. ഇവിടെ പല നയങ്ങളും ചർച്ചകളും ഇപ്പോളും പത്തായത്തിലാക്കാതെ പത്തായം പോലെയാക്കി വച്ചിട്ടുണ്ട്. അതിലൊന്നും ഇത്ര ഹാഷ്‌പുഷ് ഇല്ല. എന്താ ശുഷ്കന്റെ കാന്തി. ബ്ലോഗും സോഷ്യൽ നെറ്റ്‌വർക്കു അവലംബമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്നും സംശയിക്കണം. എന്തായാലും സ്വന്തം കോണ്ടാക്റ്റ് ഡീറ്റെയിൽസ് പോലും വെയ്ക്കാൻ ഭയക്കുന്ന സൈറ്റുകളെ അവലംബമാക്കാൻ നടക്കുന്ന ശ്രമത്തെ എതിർക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ ആ സൈറ്റിൽ പ്രവർത്തിക്കുന്നവർ പോലും ഇവിടുള്ള ലേഖനങ്ങൾക്ക് ഉതകുന്ന വിധം അവലംബങ്ങൾ സൃഷ്ടിച്ച് വിശ്വാസ്യത തെളിയിച്ചുകളയും. അതിനോട് ഒരിക്കലും യോജിക്കാനാകില്ല. ബ്ലോഗുകളിലെ പ്രവർത്തനവും സോഷ്യൽ നെറ്റ്‌വർക്കുകളിലെ പരാമർശങ്ങളും അവലംബമാക്കാനോ ശ്രദ്ധേയതയാക്കാനോ നടക്കുന്ന ശ്രമം വെറും ബാലചാപല്യം എന്നേ പറയാനാകൂ. ബ്ലോഗർമാരെയും പ്രവേശിപ്പിക്കാൻ മാത്രം ഉദാരസമീപനം നടത്താൻ ശ്രമിക്കുന്ന ഈ ശ്രമങ്ങളും അങ്ങനെതന്നെ. അതൊക്കെ സോഷ്യൽ നെറ്റ്‌വർക്കുകളിലും ബ്ലോഗിലും ആയിക്കൂടെ. അവിടെ ചൊറിഞ്ഞാൽ ഇവിടെ ശ്രദ്ധേയത പോലും.--Roshan (സംവാദം) 14:54, 13 നവംബർ 2013 (UTC)

ഇത്രയുമൊക്കെ ആയസ്ഥിതിക്ക് പഴയ നിർദ്ദേശങ്ങളിൽ അടയിരുന്നിട്ട് കാര്യമില്ലല്ലോ!! അപ്പോ പുതിയ നിർദ്ദേശങ്ങളിലേയ്ക്ക് വരാം... അവിടേയും ഇവിടേയുമൊക്കെ കൂലങ്കഷമായ ചർച്ചകളും തെറിവിളിയും അമ്മയ്ക്കും അമ്മൂമ്മയ്ക്കും അവരുടെ തന്തതള്ളമാർക്കു വരെ വിളിച്ചിട്ട് ആകെ മുന്നോട്ടു വച്ച ആശയം ഇത്രയുമേയുള്ളോ!!!!!

എന്നിരുന്നാലും ഇതു ചർച്ചയ്ക്കെടുക്കാവുന്നതാണ്.

1.ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.

ഇതിൽ പരാമർശം എന്നത് എങ്ങനെയുള്ള പരാമർശം ?? കാര്യമായ പരാമർശമാണോ ഒരു വരി പരാമർശമാണോ??
ഇനി ബ്ലോഗിന്റെ കാര്യം.. ബിനുമാഷ് മുന്നോട്ടുവച്ച ഭേദഗതികൾ തന്നെയല്ലേ എല്ലാത്തിലും ബാധകം.. ആദ്യം ബ്ലോഗ് എന്നൊരു വാക്ക് മാത്രമല്ലേയ്റ്റുള്ളൂ.. സാഹിത്യകൃതികൾക്ക് ഇതല്ലേ സ്ശ്രദ്ധേയതാ മാനം?!!
അവാർഡും പുസ്തകവും എങ്ങനെ ബ്ലോഗുമായി ബന്ധപ്പെടുന്നു.?
ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.ഒരു ബ്ലോഗിനേക്കുറിച്ച് എഴുത്തുകാരൻ തന്നെ പരാമർശിക്കണമോ?? അങ്ങനെയെങ്കിൽ എങ്ങനെ പരാമർശിക്കണം?
ഇനി അടുത്തത് ചില വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇതിൽ ആകെ കാര്യമായി എനിക്ക് തോന്നിയത് ദേവദാസ് മുകളിൽ പറഞ്ഞിരിക്കുന്ന...'ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം ഏതൊക്കെയാണ് ആ ഓൺലയിൽ ഇടങ്ങളായി താങ്കൾക്ക് തോന്നുന്നതെന്നു കൂടി പറയുമല്ലോ... (അതായത് സൈറ്റുകൾ/ബ്ലോഗുകൾ/ജേർണലുകൾ/ഒൺലൈൻ പത്രങ്ങൾ/വാരികകൾ/മാസികകൾ)--സുഗീഷ് (സംവാദം) 17:34, 13 നവംബർ 2013 (UTC)
സുഗീഷ്, പ്രസക്തമായ മാനദണ്ഢത്തിനു ചുവടെ അഭിപ്രായം എഴുതാമോ? ഓരോ മാനദണ്ഢവും വെവ്വേറെ ചർച്ച ചെയ്ത് സമന്വയത്തിൽ എത്താം. --simy (സംവാദം) 20:42, 13 നവംബർ 2013 (UTC)


വിക്കിപീഡിയ: എഴുത്തുകാരുടെ ശ്രദ്ധേയതയെ സംബന്ധിച്ച് വിയോജിപ്പുണ്ട്

 
  "സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
   ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
   പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
       50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
       കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
       പാഠപുസ്തകമായി അംഗീകരിച്ച കൃതി
       രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
       ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി"

ഈ മാനദണ്ഡപ്രകാരം രാജലക്ഷ്മി, കെ പി അപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ കഷ്ടിച്ചു കടന്നു കൂടിയേക്കാം. കാരണം കൃതികൾ ചിലരെല്ലാം പാഠപുസ്തകമാക്കിയിട്ടുണ്ട്. എം കൃഷ്ണൻ നായരൊക്കെ പെടുമോ എന്തോ? മാത്യ മറ്റത്തിനു സ്കോപ്പുണ്ട് ഇതിലേറെ. കാരണം അമ്പതിലേറെ കൃതികൾ ഉണ്ട്. സിനിമയും ഉണ്ട്. ഏറ്റുമാനൂർ ശിവകുമാറിനു സ്കോപ്പുണ്ട്. പക്ഷേ സി അഷറഫിനും കവിയൂർ മുരളിക്കും സ്കോപ്പില്ല. ഒരു പൊട്ട സിനിമ പിടിച്ചാൽ വിക്കിപ്പീഡിയയിൽ വരാം. എന്നാൽ ഒരൊന്നാന്തരം കൃതി എഴുതിയാൽ സർക്കാർ അവാർഡ് കിട്ടുന്നതുവരെ കാത്തിരിക്കണം. മസാലദോശയ്ക്കുള്ള ശ്രദ്ധേയത നോം ചോംസ്കിയെപറ്റി ഒന്നാന്തരം പുസ്തമെഴുതിയ കെ എൻ ആനന്ദനില്ല. നാലാം തരം നടന്മാരായി അഭിനയ രംഗത്തുള്ളവർക്കു കിട്ടുന്ന ശ്രദ്ധേയത വർഷങ്ങളായി ജ്ഞാന ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ബി ഇക്ബാലിനുണ്ടോ? അദ്ദേഹത്തിനു ശ്രദ്ധേയത ലഭിക്കുന്നത് എഴുത്തുകാരൻ എന്ന നിലയിലൊ മുൻ വി സി എന്ന നിലയിലോ? ജനപ്രിയതയെയാണോ ശ്രദ്ധേയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

എഴുത്തിൽ പല തരം വിഭാഗങ്ങളുണ്ട് . ചരിത്രം, ഗവേഷണം, സാഹിത്യ ചരിത്രം, നിരൂപണം, വിമർശനം, പഠനം, പരിഭാഷ എന്നൊക്കെ. ഈ മേഖലയിൽ ഒക്കെ ആയിരക്കണക്കിനാളുകൾ പുസ്തകങ്ങൾ രചിക്കുന്നുണ്ട്. അവ മിക്കതും റഫറൻസ് പുസ്തകങ്ങളാണ്. അതെഴുതുന്നത് ഒരു പക്ഷേ ജീവിതത്തിൽ ഒന്നോ രണ്ടോ ആയിരിക്കാം. ഉദാ എരുമേലി പരമേശ്വരപിള്ള. അവർക്കൊന്നും ശ്രദ്ധേയതയില്ല എന്നു പറയാൻ കഴിയുമോ? കേരളത്തിലെ ദളിത് സാഹിത്യ ചരിത്രമെഴുതിയ കവിയൂർ മുരളിയുടെ ശ്രദ്ധേയത തീരുമാനിക്കാൻ എന്തു മാനദണ്ഡമാണുള്ളത്? ആരാണ് ശ്രദ്ധേയത തീരുമാനിക്കുക?

എട്ട് വർഷമായി ഒരു കലാശാലാദ്ധ്യാപകനായി ജോലി ചെയ്യുന്ന എനിയ്ക്ക് വിക്കിപ്പീഡിയാ മലയാളം പഴയ സാഹിത്യത്തെപറ്റിയല്ലാതെ ഒരു തരത്തിലുമുള്ള പുതിയ സാഹിത്യത്തെപറ്റിയും എഴുത്തുകാരെപ്പറ്റിയും അറിയാൻ നിർവാഹമില്ല. എന്റെ അനേകം കലാശാലാവിദ്യാർത്ഥികൾക്ക് ഇന്നും അവരുടെ അസൈന്മെന്റുകൾ, സെമിനാറുകൾ, പ്രൊജക്ടുകൾ, തീസീസുകൾ എന്നിവ തയ്യാറാക്കാൻ വളരെ കഷ്ടപ്പെട്ട് ഓരോ പുതിയ ഗ്രന്ഥകാരന്മാരേയുമ്പറ്റി വിവരം ശേഖരിക്കാൻ മറ്റു ഓൺലൈൻ പ്രസിദ്ധീകരണങ്ങളേയും (അതും തീരെയില്ല) അക്കാദമി പോലുള്ള ഗ്രന്ഥശാലകളേയും ആശ്രയിക്കുകയല്ലാതെ മാർഗമില്ല. ഇതൊന്നും ഒരു ഡിജിറ്റൽ ലോകത്ത്, ഓൺലൈൻ ലോകത്ത്, പോസ്റ്റ് മോഡേൺ കാലത്ത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ടി വി മധു, പി പി രവീന്ദ്രൻ, കെ ഇ എൻ, പി കെ പോക്കർ, ടി ശ്രീവൽസൻ എന്നിങ്ങനെ നൂറുകണക്കിനു റഫറൻസ് ആവശ്യമുള്ള പണ്ഡിതന്മാർ മലയാളത്തിലുണ്ട്. അവരൊക്കെ പെട്ടാല്പെട്ടു എന്ന മട്ടിലാണിപ്പോൾ കരയ്ക്കു നിൽക്കുന്നത്.

അതുകൊണ്ട് എഴുത്തുകാരുടെ കാര്യത്തിൽ തന്നെ വ്യക്തമായ പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണം സാഹിത്യകാരന്മാർ, ഗവേഷകർ, വിമർശകർ, സൈദ്ധാന്തികന്മാർ, സാഹിത്യചരിത്രകാരന്മാർ എന്നിവർക്കൊക്കെ ശ്രദ്ധേയത നിർണ്ണയിക്കേണ്ടത് വ്യത്യസ്ത അളവു കോലുകൾ കൊണ്ടായിരിക്കണം. എല്ലാവർക്കും ഒരേ നുകം ചേരില്ല. എന്നു മാത്രമല്ല ശ്രദ്ധേയതാ മാനദണ്ഡം കൊണ്ടു മാത്രം അനേകായിരം ലേഖനങ്ങൾ ഒഴുവാക്കപ്പെടും. ഞാൻ എന്റെ വിദ്യാർത്ഥികളുടെ ആവശ്യത്തിനു വേണ്ടി എഴുതിയ ഏതാനും ലേഖനങ്ങളിൽ ശ്രദ്ധേയതയുടെ പേരിൽ മാർക്കിങ്ങ് വീണപ്പോൾ ഞാൻ സത്യത്തിൽ നിരാശനായി. വർഷങ്ങളോളം കുട്ടികളെ സാഹിത്യം പഠിപ്പിക്കുകയും മറ്റും ചെയ്തിട്ടുള്ള എനിയ്ക്ക് ഈ ശ്രദ്ധേയതാ നിയമം ബാലിശമായിട്ടാണനുഭവപ്പെട്ടത്. എല്ലാ എഴുത്തുകാരെക്കുറിച്ചും കിട്ടാവുന്നത്ര വിവരം ലഭിക്കുന്ന ഒരിടമായി വിക്കിപ്പീഡിയ മാറണം എന്നാണെന്റെ അഭിപ്രായം. വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ആർക്കും എന്തും നെറ്റിലൂടെ ലോകത്തെത്തിക്കാമെന്നിരിക്കെ ശ്രദ്ധേയത എന്ന മാനദണ്ഡമുണ്ടാക്കി മലയാളത്തിലെ ആയിരക്കണക്കിനു എഴുത്തുകാരെ വിധിയുടെ കളിയാട്ടത്തിനു വിട്ടുകൊടുത്ത് തമസ്കരിക്കുന്ന ഈ ഏർപ്പാട് അങ്ങേയ്അറ്റം ജനാധിപത്യവിരുദ്ധമാണ് എന്ന് രേഖപ്പെടുത്തട്ടെ. തീരെ അപ്രധാനരായ ആളുകളെപ്പോലും വിക്കിയിൽ പരാമർശിക്കണം. അതിനുള്ള ഇടം സൈബർ സ്പേസ് അനുവദിക്കുന്നുണ്ട്. അഥവാ അതിനു മാനദണ്ഡം വേണമെന്ന് ഇക്കാലത്തെ 'അഭിനവ എഡിറ്റർമാർക്ക്' നിർബന്ധമാണെങ്കിൽ താഴെപ്പറയുന്ന ചില നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു മലയാള / കേരള സാഹിത്യ ചരിത്രകാരന്മാരെ മുഴുവൻ ഉൾപ്പെടുത്തണം. പഴയ പി ഗോവിന്ദപ്പിള്ള മുതൽ ഉള്ളൂർ മുതൽ സജിതാ മഠത്തിൽ വരെ ഇതിൽ വരും. സാഹിത്യ ചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും ഉൾപ്പെടുത്തണം കേരളത്തിലെ സർവകലാശാലകളിൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് (അക്കാഡമിക്) വിദഗ്ദ്ധന്മാർ തയ്യാറാക്കിയിട്ടുള്ള സിലബസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾ ഉൾപ്പെടുത്തപ്പെടണം അഞ്ഞൂറിലേറെ ലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസാധകരാൽ മൂന്നോ അതിലധികമോപ്രസിദ്ധീകരിക്കുന്ന എഴുത്തുകാരും പുസ്തകങ്ങളും പരാമശിക്കപ്പെടണം അഞ്ചിലേറെ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാരെ ഉൾപ്പെടുത്തണം വള്ളത്തോൾ പുരസ്കാരം, കുമാരനാശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ് മുതലായ പത്ത് വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കളെ മുഴുവൻ ഉൾപ്പെടുത്തണം അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാരെ ഉൾപ്പെടുത്തണം ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം ഒരു ലക്ഷത്തിലേറെ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരും ഉൾപ്പെടുത്തപ്പെടണം കേരള കേന്ദ്ര സാഹിത്യ അക്കാഡമി, ഭാഷാ ഇൻസ്റ്റിട്യൂട്ട് മുതലായവ, പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവൻ പേരും ഉൾപ്പെടുത്തപ്പെടണം ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും/ഗവേഷകരേയും ഉൾപ്പെടുത്തണം സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് ലഭിച്ചവരും അത് പുസ്തകമാക്കിയവരും അത്തരം പുസ്തകങ്ങളോ തീസിസോ റഫറൻസ് ചെയ്യപ്പെടുന്നവരുമായ (ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർ) ഉൾപ്പെടുത്തപ്പെടണം ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർ പരാമർശിക്കപ്പെടണം ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളും ഉൾപ്പെടുത്തപ്പെടണം. അങ്ങനെ വന്നാൽ ശ്രദ്ധേയരായ പുതിയ എഴുത്തുകാർ ഉൾപ്പെടുത്തപ്പെടാനുള്ള അവസരമുണ്ടാകും

റഫറൻസിനായി ഈ മാധ്യമത്തെ നിരന്തരം ആശ്രയിക്കുന്ന ഒരു വിക്കി ഉപഭോക്താവിന്റെയും അയാളുടെ അനേകം വിദ്യാർത്ഥികളുടേയും അവശ്മ്മായിട്ടാണ് ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിക്കീപീഡിയയ്ക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന സുമനസുകളും നിസ്വാർത്ഥരുമായ സുഹൃത്തുക്കൾ ഇത് ചർച്ച ചെയ്ത് കൊള്ളുകയോ തള്ളുകയോ ചെയ്യണമെന്നപേക്ഷിക്കുന്നു വിവരവും വിജ്ഞാനവും യഥേഷ്ടം നിറഞ്ഞൊഴുകുന്ന സരസ്വതീപ്രവാഹമാകട്ടെ വിക്കിപ്പീഡിയ --M.R.Anilkumar (സംവാദം) 07:12, 15 ജനുവരി 2014 (UTC)

ഒഴിവാക്കാനുള്ള കാരണങ്ങൾ

ശ്രദ്ധേയതയെക്കാൾ പ്രധാനമായി, ഒഴിവാക്കാനുള്ള ചില കാരണങ്ങൾ മുന്നോട്ട് വെയ്ക്കുന്നതാണ് നല്ലത്. ഉദാ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ സ്ഥാപനങ്ങളെയോ ബൂസ്റ്റ് ചെയ്യാനുള്ള ശ്രമം. ലേഖനം പരിഗണിക്കാനുള്ള മുഖ്യ മാനദണ്ഡം, പൊതുജനം, വിദ്യാർത്ഥികൾ, ഗവേഷകർ, പത്രപ്രവർത്തകർ, മറ്റു സവിശേഷ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള 'പ്രയോജന'മായിരിക്കണം. ആളുകളുടെ ആവശ്യം നിർവഹിക്കാൻ ഒരു ലേഖനത്തിനു കഴിഞ്ഞാൽ അതിനു ശ്രദ്ധേയതയായി. ലേഖനം പരാമർശിക്കുന്ന വ്യക്തിയെയല്ല ശ്രദ്ധേയതയുടെ മാനദണ്ഡമാക്കേണ്ടത്. മറിച്ച് ആ ലേഖനം കൊണ്ടുള്ള പൊതുവോ സവിശേഷമോ ആയ പ്രയോജനമായിരിക്കണം. ലേഖനത്തിന്റെ ശ്രദ്ധേയത മാത്രമേ പരിഗണിക്കേണ്ടതുള്ളു എന്നർത്ഥം --M.R.Anilkumar (സംവാദം) 07:30, 15 ജനുവരി 2014 (UTC)


ആനകൾ

വിക്കിപീഡിയയിൽ മൃഗങ്ങളെ പറ്റി പേജ് ഉണ്ടാക്കാൻ ഉള്ള ശ്രധേയത നയമെന്താണ് ? കേരളത്തിന്റെ തനതായ സംസ്കാരത്തിന്റെ ഭാഗമാണ് അമ്പലങ്ങളിലെയും മറ്റും ആനകൾ. പക്ഷെ ഒരാനക്ക് സ്വന്തമായി വിക്കി പെജുണ്ടാകാൻ എന്താണ് മാനദണ്ഡം??--Rakeshwarier (സംവാദം) 07:22, 9 നവംബർ 2013 (UTC)

ആനകൾക്കായി ശ്രദ്ധേയതാ മാനദണ്ഡം മലയാളം വിക്കിയിൽ നിലവിലില്ല. അങ്ങനെയുള്ള അവസരത്തിൽ പൊതുവായ ശ്രദ്ധേയത മാനദണ്ഡമായി എടുക്കും. ശ്രദ്ധേയതാ നയം നിലവിലുണ്ടെങ്കിൽ അതാണ് ബാധകമാകുക.--Roshan (സംവാദം) 07:49, 9 നവംബർ 2013 (UTC)

ആനകളുടെ താളുകളിൽ ഉപയോക്താക്കൾ ഇടയ്ക്കിടയ്ക്ക് മായ്ക്കുക/ശ്രേദ്ധെയത ഫലകങ്ങൾ ചേർത്ത് കാണാറുണ്ട്‌. പൊതുവായ ശ്രദ്ധേയത മാനദണ്ഡമായി എടുക്കും എങ്കിൽ നിലവിൽ അവലംബങ്ങളോട് കൂടി നിലനിൽക്കുന്ന ലേഖനങ്ങളിൽ നിന്ന് മായ്ക്കുക എന്ന ഫലകം എടുത്ത് മാറ്റാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:14, 11 നവംബർ 2013 (UTC)

ഇങ്ങനൊന്ന് മുന്നോട്ടു വെച്ചാലോ ??

അമ്പലത്തിൽ / ഉത്സവങ്ങളിൽ / നേര്ച്ചകളിൽ (religious festivals) ഉപയോഗിക്കപ്പെടുന്ന ആനകളുടെ ശ്രദ്ധേയത നയം

തീര്ച്ചയായും പാലിക്കേണ്ട നിബന്ധനകൾ ക) ആന ഒരു പ്രത്യേക പേരില് അറിയപ്പെടണം.. താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് കൂടെ പാലിക്കണം ഖ ) ആന മദപ്പാടു കൊണ്ടോ അക്രമം കൊണ്ടോ ഏല്ക്കേണ്ടി വന്ന ക്രൂരത കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ ഒരു വാർത്ത പ്രധാന സംഭവത്തിൽ ഉൾപ്പെടുക ഗ ) ആനയെ പറ്റി വ്ഷയത്തിൽ നിന്നും സ്വതന്ത്രമായ മാധ്യമം ഒന്നിലധികം തവണ കാര്യമായി പരമാര്ഷിക്കുക. ഉദാ ഇ4എലെഫന്റ്റ്‌ പോലുള്ള ഒരു പ്രോഗ്രാം, ഒരു പുസ്തകം etc.

മുകളിലെ നിര്ബന്ധം ആയ നിബന്ധനകൾ (ക)(ഖ)(ഗ) പാലിക്കാതെ താഴെ പറയുന്നവ മതിയായ കാരണങ്ങളാകില്ല

ഘ ) ആനക്ക് ഗജരാജൻ / ഗജേന്ദ്രൻ etc പട്ടങ്ങൾ കിട്ടിയിട്ടുണ്ട് ങ്ങ ) ആനക്ക് വിവിധ ആനപ്രേമി സംഘങ്ങളുടെയും ഉത്സവ കമ്മിട്ടിക്കരുടെയും felicitation കിട്ടിയിട്ടുണ്ട് ച ) ആനയുടെ കൊമ്പിന്റെ നീളം, തുമ്പിയുടെ നീളം, ഉയരം തുടങ്ങിയ ശാരീരിക പ്രത്യേകതകൾ ഛ ) ആനയുടെ സൌമ്യത തുടങ്ങിയ attributed qualities ..

Rakeshwarier (സംവാദം) 21:40, 11 നവംബർ 2013 (UTC)

ആനകൾ, സ്കൂളുകൾ തുടങ്ങിയ വിഷയങ്ങളിൽ പൊതുവായ ഓരോ ലിസ്റ്റ്-അധിഷ്ഠിത പ്രാഥമികതാളുകളും അവയിലെ ഓരോ ഉപശീർഷകത്തിനും (ലിസ്റ്റിനങ്ങൾക്കും) ലഘുഖണ്ഡികകളിലായി തനതുവിവരങ്ങളും (വേണമെങ്കിൽ ചിത്രവും) എന്ന അടിസ്ഥാനരീതിയും കൂടുതൽ ഉള്ളടക്കവും അവലംബത്തോടെയുള്ള വിശദാംശങ്ങളും ഉള്ളവയ്ക്കു മാത്രം അവ ലഭ്യമാകുന്ന മുറയ്ക്കു് പ്രത്യേകലേഖനങ്ങളുടെ നിർമ്മാണവും എന്ന നയം സ്വീകരിച്ചാൽ മതി എന്നു് അഭിപ്രായപ്പെടുന്നു. മുമ്പ് ഗ്രന്ഥശാലകളുടെ കാര്യത്തിൽ നടന്ന സമാനമായ ചർച്ച ഓർക്കുമല്ലോ. വിശ്വപ്രഭViswaPrabhaസംവാദം 20:51, 12 നവംബർ 2013 (UTC)

ഒരു വന്യജീവി എന്നതിൽ കവിഞ്ഞ് എന്തു പ്രത്യേകതയാണ് ആനകൾക്കുള്ളത്? മനുഷ്യൻ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് കയറും ചങ്ങലയും ഇട്ടുവലിച്ചും കൂർത്ത ലോഹം കൊണ്ട് കുത്തിയും ചുട്ടുപഴുത്ത ലോഹം കൊണ്ട് പൊള്ളിച്ചും പീഡിപ്പിച്ച് അനുസരിപ്പിക്കുന്ന പല ജന്തുക്കളിൽ ഒന്നുമാത്രമാണ് ആനയും. അല്ലെന്ന് തോന്നുന്നത് മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ഫ്യൂഡൽ തഴമ്പു കൊണ്ടാണ്. ആനകളെ പറ്റി ലേഖനമാകാമെങ്കിൽ അതേ അളവുകോൽ വച്ച് പ്രശസ്തരായ sniffer dogs-നെയും സർക്കസ് സിംഹങ്ങളെയും കരടികളെയും പ്രശസ്തരായ മഹാരാജാക്കന്മാരുടെ മൂലം താങ്ങിയതിനാൽ ചരിത്രത്തിൽ ഇടം പിടിച്ച കുതിരകളെയും കുറിച്ചും ലേഖനം വേണം. --PrinceMathew (സംവാദം) 05:11, 13 നവംബർ 2013 (UTC)
പ്രിൻസ് പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. ആനയ്ക്കുള്ള ലേഖനങ്ങളിൽ കാണുന്ന ഒരു സവിശേഷതകളും അതിനുള്ളതല്ല, അത് acquire ചെയ്തതുമല്ല. എത്രത്തോളം ക്രൂരമായി കീഴ്‌പ്പെടുത്തി അനുസരിപ്പിച്ചോ അത്രയ്ക്ക് ശാന്തശീലനായിരിക്കും അത്, അപ്പോൾ നല്ല മര്യാദയുള്ളവനും തുടർന്ന് മര്യാദക്കാരനായതുകൊണ്ട്, എല്ലായിടത്തും തിടമ്പെടുക്കാനും ഉൽസവങ്ങൾക്കും കൊണ്ടുപൊകുകയും ചെയ്യും. അങ്ങനെയാണ് അത് പ്രസിദ്ധനാവുന്നതും. എന്നിട്ടോ നാനാതരം വിശേഷണങ്ങളും പട്ടങ്ങളും നൽകി വിക്കിയിലെത്തിക്കുന്നു. ഈ വാദങ്ങളെയൊന്നും ഒരാൾ പോലും പിന്തുണച്ചിലെങ്കിലും പ്രശ്നമില്ല. നാട്ടാന എന്നൊരു സാധനമില്ല, കാട്ടാന മാത്രമേയുള്ളൂ, ആന ഒരു വളർത്തുമൃഗമല്ല, ആർക്കും അതിനെ അങ്ങനെ ആക്കാനും ആവില്ല, ഓരോ ആനയും അടങ്ങി നിൽക്കുന്നതു കാണുമ്പോൾ ഓർത്തുകൊള്ളൂ ക്രൂരമായ നിരന്തര കൊടിയ പീഢനങ്ങൾ ഏറ്റുവാങ്ങിയ ഒരു വന്യമൃഗത്തെയാണ് നിങ്ങൾ മുന്നിൽ കാണുന്നതെന്ന്. ഒരുപക്ഷേ വിക്കിയിൽ ചേർക്കണമെങ്കിൽ ചേർക്കേണ്ടതും അങ്ങനെയാവണം. "ഇന്നയിടത്തു നിന്ന് ഇന്ന ദിവസം കെണിവച്ച് പിടിച്ച് അടികൊടുത്ത് മെരുക്കപ്പെട്ട ഒരാനയാണ് പാമ്പാടി രാജൻ/കേശവൻ/..... (ക്രൂരമായ മർദ്ദനം കാരണം കേൾവി നഷ്ടമായതിനാൽ) ഉൽസവസ്ഥലത്ത് പെരുമ്പറ മുഴങ്ങുമ്പോഴും വെടിക്കെട്ട് നടക്കുമ്പോഴും ഈ ആന ശാന്തനായി നിൽക്കാറുണ്ട്. (ഒരിക്കൽ വെള്ളമടിച്ച് ആശാൻ തോട്ടി കൊണ്ട് കണ്ണുകുത്തി പൊട്ടിച്ചപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട ഈ ആന) ഉൽസവങ്ങളിലെ വെടിക്കെട്ട് മൂലമുണ്ടാവുന്ന പ്രകാശത്തിലും ശാന്തസ്വഭാവം കാണിക്കുന്നുണ്ട്. (കൊടിയ മർദ്ദനത്തെ ഭയന്ന്) തിളച്ച ടാർ റോഡുവഴിയിൽ എത്രനേരം വേണമെങ്കിലും നടക്കാനുള്ള കഴിവുമൂലം ഈ ആനയ്ക്ക് നടരാജൻ പട്ടവും നൽകിയിട്ടുണ്ട്. --Vinayaraj (സംവാദം) 09:09, 13 നവംബർ 2013 (UTC)
 1. . ആനയ്ക്കു മറ്റു വന്യജീവികളിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലും പ്രത്യേകതയുണ്ടോ, അവയെ മനുഷ്യന്മാർ എന്തു ചെയ്തു/ചെയ്യുന്നു, അതു ശരിയാണോ എന്നൊക്കെ തീരുമാനിക്കുന്നതു് വിക്കിപീഡിയയല്ല. അങ്ങനെ judge ചെയ്യുന്നതു വിക്കിപീഡിയരുടെ ജോലിയുമല്ല. ആളുകൾ ആനയെ കാണുമ്പോൾ ശ്രദ്ധിക്കുന്നുണ്ടോ, അതിനെപ്പറ്റി (അവയിൽ ഏതെങ്കിലും ഒന്നിനെപ്പറ്റി) കേൾക്കുവാനും അറിയുവാനും താല്പര്യം കാണിക്കുന്നുണ്ടോ, അത്തരം വാർത്തകൾ പത്രങ്ങളിലും മറ്റു മാദ്ധ്യമങ്ങളിലും സിനിമയിലും സാഹിത്യസാംസ്കാരികമണ്ഡലങ്ങളിലും മറ്റും വ്യാപകമായും സ്ഥിരമായും ആവർത്തിച്ചുവന്നുകൊണ്ടിരിക്കുന്നുണ്ടോ എന്നതെല്ലാമാണു് അക്കാര്യങ്ങളിൽ ആനയുടെ വിജ്ഞാനമൂല്യവും ശ്രദ്ധേയതയും തീരുമാനിക്കുന്നതു്. ഇതുവരെ/ഇപ്പോൾ കണ്ടുവരുന്നതുപോലെ, 'വളർത്താനകളെ' ദ്രോഹിക്കുന്നതു് എനിക്കും ഇഷ്ടമല്ല. പക്ഷേ അതെന്റെ സ്വന്തം മനഃസാക്ഷിയുടേയും നീതിബോധത്തിന്റേയും പ്രകൃതിസ്നേഹത്തിന്റേയും പ്രശ്നമാണു്. അതു ഞാനെന്റെ ബ്ലോഗിലും ‘പ്രകൃതിസ്നേഹം’ ഫേസ്ബുക്ക് ഗ്രൂപ്പിലും ഇനി വേണ്ടിവന്നാൽ ഒരു പുസ്തകമായോ സിനിമയായോ തന്നെയും എഴുതിക്കോളാം. എന്നാൽ ഒരുപക്ഷെ ക്രൂരമായിതോന്നിയേക്കാവുന്ന നിസ്സംഗത മാത്രമേ ഇക്കാര്യത്തിൽ ഒരു വിക്കിപീഡിയനെന്ന നിലയിൽ ഇവിടെ അനുവർത്തിക്കാൻ പറ്റൂ. ചെയ്യാവുന്നതു് അതേ പേജുകളിൽ ആ ആനയോടു ചെയ്ത ക്രൂരകൃത്യങ്ങളുടെ ലഭ്യമായ പൂർവ്വചരിത്രം മുഴുവൻ ഡോക്യുമെന്റ് ചെയ്യുകയാണു്.
 2. . സ്നിഫ്ഫർ ഡോഗുകളെപ്പറ്റിയും കുതിരകളെപ്പറ്റിയും കൂടി ലേഖനങ്ങളാവാം. അവയ്ക്കോരോന്നിനും ശ്രദ്ധേയത എത്ര, എങ്ങനെ വേണം എന്നതു് വേറെ ചർച്ചചെയ്തു് അളന്നുമുറിക്കേണ്ട വിഷയമാണു്.
 3. . വഴിപോക്കന്മാരുടെ കയ്യടി ചുളുവിലും കൊട്ടകൊട്ടയായും പെട്ടെന്നും കിട്ടാൻ നല്ലൊരു മാർഗ്ഗമാണു് ഫ്യൂഡൽ തഴമ്പ്, രാജാക്കന്മാരുടെ മൂലംതാങ്ങി എന്നൊക്കെ പറയുന്നതു്. അതേ നാണയം കൊണ്ടു് പള്ളിസ്കൂളിൽ പഠിപ്പിച്ചുവിട്ട ‘അന്യതാബോധം’ കൊണ്ടാണു് ആനകളോടു് ഈ വല്ലാത്ത അമ്മായിസ്നേഹം എന്നും അതുകൊണ്ടുതന്നെയാണു് ഇത്തരം പോപ്പുലിസ്റ്റ് POV ഒക്കെ ഉണ്ടാവുന്നതെന്നും” വേണമെങ്കിൽ തിരിച്ചടിക്കാം. പക്ഷേ അങ്ങനെ ചുണ്ടയ്ക്കാക്കച്ചവടം നടത്താൻ ഇപ്പം മനസ്സില്ല.
 4. . ഇത്രേം കുഞ്ഞ്യ ആനയുടെ പേജുണ്ടു്, ഇത്രേം വല്യ കവിയുടെ പേജില്ല എന്നു പറയുന്നവരോടു് സഹതപിക്കാനേ കഴിയൂ. വിക്കിപീഡിയ എന്ന ആശയത്തിനെക്കുറിച്ചുള്ള അവരുടെ വിവരക്കേടിനു തൽക്കാലം മരുന്നൊന്നുമില്ല.
 5. . ഇതൊക്കെയാണെങ്കിലും ഏതെങ്കിലും ആന വന്നു് സ്വന്തം ആത്മകഥ വിക്കിയിലെഴുതിയാൽ ആ വിശുദ്ധഗർഭത്തിന്റെ ഉത്തരവാദിയെ ഒന്നുരണ്ടുകൊല്ലം കാത്തുകിടന്നു് ആ ലേഖനവും ഡീലിറ്റു ചെയ്യപ്പെട്ടു എന്നു വരാം. ഇനി അങ്ങനെ പാടില്ല്യാച്ചാ, ഏതെങ്കിലും പാപ്പാന്മാർ വന്നു് ലേഖനത്തെ സഹായിക്കേണ്ടി വരും.
വിശ്വപ്രഭViswaPrabhaസംവാദം 09:26, 13 നവംബർ 2013 (UTC)

വിനയനും പ്രിൻസും പറഞ്ഞതനുസരിച്ച് ടി.പി. ചന്ദ്രശേഖരനെ ഓർമ്മവരുന്നു. ആനയും അദ്ദേഹവും പീഠയേറ്റുവാങ്ങി ശ്രദ്ധേയത നേടി എന്നും ആവാം.--Roshan (സംവാദം) 09:35, 13 നവംബർ 2013 (UTC)

വിനയൻ മാഷ് പറയുന്നതും ലേഖനത്തിൽ എഴുതിയിട്ടുള്ള ആനപ്രേമിയുടെ സ്വരവും ആന എന്നതിന്റെ ഒരു മാനസിക വിചാരമാണ്. ഇവിടെ വിക്കിയിൽ നമുക്കു വേണ്ടത് അതിന്റെ വിജ്ഞാനമൂല്യം ആണ്. സ്ത്രീപീഡനവും പീഡോഫീലിയയും അങ്ങേയറ്റം മാനസിക വൈകൃതം എന്നു സമൂഹം ഏകദേശം മൊത്തമായും കരുതുന്ന സാധനങ്ങളാണെങ്കിലും വിക്കിയിൽ അതിനെയൊക്കെ പറ്റി എഴുതരുതെന്നു പറയുന്നതു ശരിയല്ലല്ലോ! അതിന്റെ വിജ്ഞാന മൂല്യത്തിനെ ഇവിടെ കടത്തരുതെന്നു പറയുന്നത് ശരിയല്ല. ഹിറ്റ്ലറിനെയും മറ്റും പറ്റി എഴുതുന്നത് ജൂതന്മാരോടുള്ള ക്രൂരതായാണെന്നു പറയുന്നതുപോലെ ഈ ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നു പറയുന്നതും ശുദ്ധ അസംബണ്ഡമായി തന്നെ കണക്കാണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:15, 13 നവംബർ 2013 (UTC)

@ റോഷൻ: പീഠയാണെങ്കിൽ യേശുവിനേയും വിക്കിക്കു പുറത്താക്കണം. പീഠതന്നെയാണല്ലോ പുള്ളിയുടേയും ശ്രദ്ധേയത (ആരും തല്ലരുത്, വെറുതേ ഒരു ഉദാഹരണം പറഞ്ഞതാ...) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:17, 13 നവംബർ 2013 (UTC)

//പള്ളിസ്കൂളിൽ പഠിപ്പിച്ചുവിട്ട ‘അന്യതാബോധം’ കൊണ്ടാണു് ആനകളോടു് ഈ വല്ലാത്ത അമ്മായിസ്നേഹം എന്നും അതുകൊണ്ടുതന്നെയാണു് ഇത്തരം പോപ്പുലിസ്റ്റ് POV ഒക്കെ ഉണ്ടാവുന്നതെന്നും” വേണമെങ്കിൽ തിരിച്ചടിക്കാം. പക്ഷേ അങ്ങനെ ചുണ്ടയ്ക്കാക്കച്ചവടം നടത്താൻ ഇപ്പം മനസ്സില്ല.//

എന്റെയും താങ്കളുടെയും തലമുറകൾ ഉൾപ്പെടെ അക്ഷരാഭ്യാസമുള്ള മലയാളികളിൽ ഭൂരിഭാഗവും പഠിച്ചു വളർന്നത് പള്ളിസ്കൂളുകളിൽ തന്നെയാണ്. ആ വിദ്യാലയങ്ങളിൽ പകർന്നു തന്ന പൊതുബോധമാണ് ആധുനിക മലയാളിയെ ഭരിക്കുന്നതെങ്കിൽ അത് തികച്ചും അഭിമാനകരമായ കാര്യമാണ്. ആനകളെ മാത്രമല്ല, കീഴ്ജാതിക്കാരനായ മനുഷ്യനെയും സഹജീവിയായി കാണാൻ പഠിപ്പിച്ചത് പള്ളിസ്കൂളുകൾ തന്നെയാണ്. അതേ പള്ളിസ്കൂളുകളിൽ നിന്നാണ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു ജനത അക്ഷരം പഠിച്ചത്. ആ വിദ്യാലയങ്ങളിൽ നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് തങ്ങൾ തലമുറകളായി അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് ഇവിടുത്തെ കീഴാളർ മനസിലാക്കിയത്. തങ്ങളുടെ സ്ത്രീകൾക്കും മാറുമറയ്ക്കാൻ അർഹതയുണ്ടെന്നു അവർ ആദ്യമായി മനസിലായത് ഇതേ പള്ളിസ്കൂളുകളിൽ നിന്നാണ്. എന്നെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. ആ ചുണ്ടങ്ങ കയ്യിൽത്തന്നെയിരിക്കട്ടെ. ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ല.

//ഹിറ്റ്ലറിനെയും മറ്റും പറ്റി എഴുതുന്നത് ജൂതന്മാരോടുള്ള ക്രൂരതായാണെന്നു പറയുന്നതുപോലെ ഈ ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നു പറയുന്നതും ശുദ്ധ അസംബണ്ഡമായി തന്നെ കണക്കാണം.//

ഹിറ്റ്‌ലറെ കുറിച്ചുള്ള വിക്കി താളിൽ തീർച്ചയായും അയാൽ ജൂതരെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പരാമർശം ഉണ്ടാകും. ആനയോടുള്ള ക്രൂരതകൾ മൂലം ആനകളെ പറ്റിയുള്ള താളുകൾ മായ്ക്കണം എന്നല്ല പറയുന്നത്. ഈ ക്രൂരതകൾ ഒഴിവാക്കി നിർത്തിയാൽ ഇവ ശ്രദ്ധേയതയില്ലാത്ത വെറും കാട്ടുജന്തുക്കൾ മാത്രമാണ് എന്നതാണ്.

//പീഠതന്നെയാണല്ലോ പുള്ളിയുടേയും ശ്രദ്ധേയത//

ക്രിസ്തുവിന്റെ ശ്രദ്ധേയത ലോകത്തെ പകുതിയിലേറെ ആളുകൾ അദ്ദേഹത്തെ ദൈവപുത്രനായോ പ്രവാചകനായോ കണക്കാക്കുന്നു എന്നതാണ്. --PrinceMathew (സംവാദം) 10:44, 13 നവംബർ 2013 (UTC)
ക്ഷമിക്കണം, ക്രിസ്തുവിനെ വിട്ടേരെ! അദ്ദേഹത്തിനെ പറയാൻ ഉദ്ദേശിച്ചതല്ല.
 • ആനകൾ കേരളത്തിലെങ്കിലും വെറും കാട്ടു ജന്തുക്കളല്ലെന്നാണെന്റെ അഭിപ്രായം. അതു കേരള സമൂഹവുമായും സംസ്ക്കാരവുമായും വളരെ അടുത്ത ഒന്നല്ലേ? ആനകളോടുള്ള ക്രൂരതകളും വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യപ്രശ്നമാണെന്നതും ആനകളെ ശ്രദ്ധേയരാക്കുന്നില്ലേ? ക്രൂരതകൾ എടുത്തുമാറ്റിയാൽ കുറച്ചുപേർക്കു ആനകളിൽ വേറേ ഒരു പ്രത്യേകതയും ഇല്ല എന്നതു സത്യമായിരിക്കാം. പക്ഷേ കേരളത്തിലെ പൊതുസമൂഹത്തിൽ അങ്ങനെയാണോ? നാട്ടിൽ വളർത്തുന്ന (ക്രൂരതയോടെ അടിച്ചടക്കിയതു തന്നെ) ആനകൾ ഒന്നും ശ്രദ്ധേയരല്ല എന്ന പരാമർശം ശരിയല്ലെന്നു തന്നെയാണ് എന്റെ പക്ഷം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:03, 13 നവംബർ 2013 (UTC)
ആനകൾക്കായാലും, പൂച്ചകൾക്കായലും വിക്കിപീഡിയയിലെ ജനറൽ ശ്രദ്ധേയത ബാധകമാണ് അതായത് ഒന്നിൽ കൂടുതൽ സോഴ്സുകളിൽ കാര്യപരാമർശം ഉള്ളത്, അത്തരം ക്രൈറ്റീരിയയിലുള്ളവ എന്തുതന്നെയായാലും വിക്കിയിൽ വരും.--KG (കിരൺ) 14:05, 13 നവംബർ 2013 (UTC)

ഇതെങ്ങനെ പറഞ്ഞു മനസിലാക്കും എന്നെനിക്കറിയില്ല

ലൈക്ക ബഹിരാകാശത്ത് പോയത് അതിനു വേണം എന്നുണ്ടായിട്ടല്ല അതിനെ ഒരു പട്ടിയോടുള്ള ക്രൂരതയായി കണ്ടു ആ പേജ് പാടില്ല എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ?

ഒരു ആനക്ക് എന്താണ് പ്രത്യേകത ? ആന എന്ത് ചെയ്യുന്നു എന്നതല്ൽ ആന മറ്റുള്ളവര്ക്ക് എന്താണ് എന്നതാണ് ഇവിടത്തെ ശ്രദ്ധേയത ..

കോടികൾ മറിയുന്ന,ജനലക്ഷങ്ങല് പങ്കെടുക്കുന്ന കേരള ഉത്സവങ്ങളുടെ ഒഴിച്ചുക്കൂടാനാവാത്ത സൂപര് താരങ്ങൾ, പത്തും അതിൽ കൂടുതലും ആനകൾ ഇല്ലാതെ ഒരു പ്രധാന നേര്ച്ചയോ ഉത്സവമോ നടക്കാറില്ല നീരവധി ആനപ്രേമി സംഘങ്ങൾ , ബ്ലോഗുകൾ, ഫെസ്ബൂക് ഗ്രൂപ്പുകൾ, ഇ ഫോര് എലെഫന്റ്റ്‌ പോലെ ഒരു dedicated ടീവീ പ്രോഗ്രാം, ഉത്സവ കാലത്തെ ഫ്ലെക്സുകൾ, ഗജ രാജ പട്ടം പോലെ അനവധി അവാർഡുകൾ,ലക്ഷങ്ങൾ വില മ്തിക്കുന്ന ഒരു മൃഗം ..

ഇതിലുപരി മനുഷ്യന്റെ ക്രൂരതയുടെ പ്രത്യക്ഷ ഉദാഹരണങ്ങൾ, നിരവധി നിയമങ്ങളും ഗജ കമ്മിറ്റി പോലുള്ള റിപ്പോർട്ട്‌ കളും ഉണ്ടായിട്ടും അതെല്ലാം നഗ്നമായി ലംഘിച്ചു ലാഭകൊതിയന്മാരായ മനുഷ്യര് നടത്തുന്ന ക്രൂരതയുടെ ഇരകൾ ..

ഇടക്കിടെ ഉണ്ടാകുന്ന അകര്മങ്ങളിലൂടെ കൂടുത്തൽ ജനശ്രദ്ധ ആകര്ഷിക്കുന്നവർ, മൂന്നോ നാലോപേരെ കൊന്ന മറ്റൊരു മൃഗത്തെയും ഒരു നാട് ജീവനോടെ വെക് കില്ല ആനകൾ മൂന്നോ നാലോ പപ്പന്മാരെ കൊല്ലുന്നത്‌ സാധാരണം

ഇതിലെല്ലാം ഉപരി കേരളത്തിന്റെ തനതായ സംസ്കാരത്തിന്റെ ഭാഗം, അനവധി പഴഞ്ചൊല്ലുകൾ, ശൈലികൾ, കഥകൾ, സിനിമകൾ, എന്തിനു കേരളത്തിന്റെ ഔദൌഗിക മൃഗം ..

>> "ഇന്നയിടത്തു നിന്ന് ഇന്ന ദിവസം കെണിവച്ച് പിടിച്ച് അടികൊടുത്ത് മെരുക്കപ്പെട്ട ഒരാനയാണ് പാമ്പാടി രാജൻ/കേശവൻ/..... (ക്രൂരമായ മർദ്ദനം കാരണം കേൾവി നഷ്ടമായതിനാൽ) ഉൽസവസ്ഥലത്ത് പെരുമ്പറ മുഴങ്ങുമ്പോഴും വെടിക്കെട്ട് നടക്കുമ്പോഴും ഈ ആന ശാന്തനായി നിൽക്കാറുണ്ട്. (ഒരിക്കൽ വെള്ളമടിച്ച് ആശാൻ തോട്ടി കൊണ്ട് കണ്ണുകുത്തി പൊട്ടിച്ചപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ട ഈ ആന) ഉൽസവങ്ങളിലെ വെടിക്കെട്ട് മൂലമുണ്ടാവുന്ന പ്രകാശത്തിലും ശാന്തസ്വഭാവം കാണിക്കുന്നുണ്ട്. (കൊടിയ മർദ്ദനത്തെ ഭയന്ന്) തിളച്ച ടാർ റോഡുവഴിയിൽ എത്രനേരം വേണമെങ്കിലും നടക്കാനുള്ള കഴിവുമൂലം ഈ ആനയ്ക്ക് നടരാജൻ പട്ടവും നൽകിയിട്ടുണ്ട്. --<<

ഇതിനൊക്കെ തക്കതായ റഫറൻസ് ഉണ്ടെങ്കിൽ ചെര്തോളൂ .. ഞാൻ പാമ്പാടി രാജന്റെ പേജിൽ അങ്ങനൊരു സെക്ഷൻ ഉണ്ടാക്കിയിട്ടുണ്ട് ... ഒറിജിനൽ രേസേര്ച് ആകരുത് എന്ന് മാത്രം

>>പ്രശസ്തരായ sniffer dogs-നെയും സർക്കസ് സിംഹങ്ങളെയും കരടികളെയും പ്രശസ്തരായ മഹാരാജാക്കന്മാരുടെ മൂലം താങ്ങിയതിനാൽ ചരിത്രത്തിൽ ഇടം പിടിച്ച കുതിരകളെയും കുറിച്ചും ലേഖനം വേണം.<<

തീര്ച്ചയായും വേണം എന്താ സംശയം ?? ബ്യൂസിഫാലസിനെയും (അലെക്സാണ്ടാരിന്റെ കുതിര ) ചെതകിനെയും (മഹാരണാ പ്രതാപിന്റെ കുതിര ) സിനിസിനാട്ടിയെയും (ulyssus ഗ്രാന്റിന്റെ കുതിര ) പോലെ ശ്രദ്ധേയ മൃഗങ്ങളെ വിക്കിയിൽ കേറ്റണ്ടതാണ്, ഇവയൊക്കെ വിക്കിയിൽ ഉണ്ട്

എല്ലാ ആനയും വിക്കിയിൽ വേണോ എന്നും വിക്കിയില എടുത്താൽ ആനപ്രേമിയുടെ ഭാഷ സംമാതിക്കണോ എന്നും ന്യായമായ ചോദ്യം .. NPOV യും ശര്ധേയത് ഇല്ലയ്മയുമൊന്നല്ല

ആനകള്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് വെച്ചാണെങ്കിൽ ആനകള്ക്കെതിരെയുള്ള ക്രൂരതക്ക് അഒരു വിക്കി പെജുണ്ടാകൂ വെങ്കിടാചലം എന്നാ ആക്ടിവ്സ്റ്റ്, ഗജ കമ്മിറ്റി റിപ്പോര്ട്ട്, ആനകലെ എഴിന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, പപ്പന്റെ ക്രൂരത മൂലം ആന ഇടഞ്ഞ സംഭവങ്ങൾ, ഒരുപാടു വിഷയങ്ങളുണ്ട്.. I can help.. Be creative, not destructive

Rakeshwarier (സംവാദം) 05:52, 14 നവംബർ 2013 (UTC)

നയരൂപീകരണത്തിൽ പങ്കാളിയാകാൻ മാത്രം വിക്കിക്ക് സംഭാവനകൾ നൽകിയചരിത്രമുള്ള ആളൊന്നുമല്ല ഞാൻ. എങ്കിലും ആനയെ വിക്കിയിൽ വാരിക്കുഴി കുത്തി പിടിച്ച് ഫെയിസ്ബുക്കിൽ എഴുന്നെള്ളിച്ച ആളെന്ന നിലയ്ക്ക് അഭിപ്രായം പറയാനുള്ള ബാധ്യസ്ഥത ഉണ്ടാകുന്നു.

1. നാട്ടാനകളുടെ ശ്രദ്ധേയത നാട്ടിൽ എത്രപേർക്കിടയിൽ അത് ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതുമാത്രമാണ്, പോപ്പുലർ ആനകൾ ശ്രദ്ധേയരാണ്.

2. പീഡോഫൈലുകളെക്കുറിച്ച് പോസ്റ്റ് എഴുതുന്നതുമായി താരതമ്യം ചെയ്യാനാവില്ല ആനപ്പോസ്റ്റുകളെ. ഒന്നാമത് ആനയല്ല ക്രിമിനൽ. രണ്ടാമത് ഒരു ക്രിമിനലിനെക്കുറിച്ചും "ഏറ്റവും മികച്ച പീഡകനുള്ള മഹാപീഡകൻ എന്ന സംസ്ഥാന അവാർഡ് കരസ്തമാക്കി എന്ന് ആരും ലേഖനം എഴുതില്ല. മാത്രമല്ല, ആന വിക്റ്റിം ആണ് എന്ന കാഴ്ചപ്പാടുതന്നെ ആന ഫാൻസ് ക്ലബ്ബുകൾക്ക് ഇല്ല എന്നതിനാൽ ആനയ്ക്കു ലഭിച്ച വീരപ്പട്ടങ്ങളെ ഒഴിവാക്കൽ പറ്റില്ല, സ്വന്തം കാഴ്ച്ചപ്പാട് സ്ഥാപിക്കരുത് എന്ന വിക്കി നിയമം ബാധകമാകുന്നു.

3. ആനലേഖനങ്ങളുടെ പ്രധാന പ്രശ്നം ആന മിടുക്കൻ, സന്തുഷ്ടൻ, ജനസമ്പർക്കം ഇഷ്ടപ്പെടുന്നവൻ, പട്ടങ്ങൾ സസന്തോഷം കൈപ്പറ്റിയവൻ (പുല്ലിംഗം മനപ്പൂര്വ്വം ചേർത്തതാണ്, കൊമ്പന്മാർക്കേ സാധാരണ ഫാൻസ് ഉള്ളൂ) എന്ന രീതിയിൽ മാത്രം അവതരിപ്പിച്ചു പോകുന്നതാണ്. ഓരോരോ ആനകൾക്ക് നേരേ നടന്ന അതിക്രമങ്ങൾക്ക് ഡോക്യുമെന്റ് ചെയ്യപ്പെട്ട തെളിവുള്ള ക്രൂരതകളുടെ വിവരം ലഭ്യമാണെങ്കിൽ ചേർക്കാവുന്നതാണ്.

4. ഇതൊന്നുമല്ല ശരിയായ പോം വഴി. ആനയ്ക്ക് കേരള സംസ്കാരത്തിലുള്ള പ്രാധാന്യം എന്താണ്, അതിന്റെ ചരിത്രം എന്താണ്, നിലവിലെ റ്റ്രെൻഡ് എന്താണ്, അതുവഴി നാട്ടാനകൾ നേരിടുന്ന പ്രശ്നം എന്താണ്, ആന നാട്ടിലെ ജീവിതം ആസ്വദിക്കുകയും മനുഷ്യനെ സ്നേഹിച്ച് ജീവിക്കുകയും ആണ് എന്നത് മിധ്യാധാരണ ആണോ, ആനയ്ക്കെതിരേയുള്ള ക്രൂരതകൾ എന്താണ്, കേരളത്തിലെ ആനക്കമ്പം വർദ്ധിക്കുന്നത് ഇന്ത്യയാകെ കാട്ടാനകളെ വംശനാശത്തിലേക്ക് നയിക്കുമോ, ആനസം‌രക്ഷണ നിയമം കേരളം ലംഘിക്കുന്നുണ്ടോ, നിലവിലെ നിയമങ്ങൾ ആനയ്ക്ക് പ്രയോജനം ചെയ്യുന്നുണ്ടോ, അന്താരാഷ്ട്ര സമൂഹത്തിലെയും ഇന്ത്യയിലെയും ജന്തു/പരിസ്ഥിതി വിദഗ്ദ്ധർ കേരളത്തിലെ ആനക്കമ്പത്തെ വിലയിരുത്തുന്നത് എന്നത് പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ, പത്രമാസികാ റിപ്പോർട്ടുകൾ, സർക്കാർ വെബ്സൈറ്റിലും അന്താരാഷ്ട്ര സംഘടനകളുടെ വെബ്സൈറ്റിലും ഉള്ള വിവരങ്ങൾ എന്നിവയിലേക്ക് ശരിയായ അവലംബം കൊടുത്ത് സമ്പൂർണ്ണ ലേഖനം ഉണ്ടാക്കുകയും നാട്ടാനകളെപ്പറ്റിയുള്ള ലേഖനങ്ങളിൽ ഇതും കാണുക എന്ന രീതിയിൽ ഒരു കണ്ണി ചേർക്കുകയും ആണ്. ഇതോടെ ആന ലേഖനങ്ങൾ എല്ലാം തന്നെ സന്തുലിതാവസ്ഥയിൽ തനിയേ എത്തിക്കോളും എന്നാണ് എന്റെ അഭിപ്രായം. ശ്രദ്ധേയതാമാനദണ്ഡം വേണമെങ്കിൽ ആകാം, ഇല്ലെങ്കിലും കുഴപ്പമില്ല, ആകെ ആയിരത്തിൽ താഴെ നാട്ടാനകൾ ഉള്ള കേരളത്തിൽ പരമാവധി ആയിരം അധിക ലേഖനങ്ങൾ വിക്കിയിൽ വരും, അത്രതന്നെ. --ദേവാനന്ദ്/devanand (സംവാദം) 06:47, 15 നവംബർ 2013 (UTC)

തീരുമാനം എടുത്ത ശേഷം പത്തായത്തിലേക്കു മാറ്റേണ്ട താളുകൾ നയം കരട്

കരട്

 • തീരുമാമെടുത്ത ശേഷം പത്തായത്തിലേക്കു മാറ്റേണ്ട താളുകൾ, തീരുമാനത്തോടുകൂടി രണ്ടു ദിവസം പ്രസ്തുത താളിൽ നിലനിർത്തേണ്ടതാണ്.

ചർച്ച

ഫലമറിയാനുള്ള അവകാശമെല്ലാവർക്കുമുണ്ട്, പത്തായത്തിലേക്ക് എല്ലാവരും എത്തിനോക്കണമെന്നില്ല, ഇതു സമവായത്തിലെത്തിയവയോ, നീക്കം ചെയ്യേണ്ട താളുകളോ, സംവാദം താളുകളോ എന്നില്ലാതെ പൊതുനയമാക്കാൻ ശുപാർശ ചെയ്യുന്നു. --എഴുത്തുകാരി സംവാദം 16:22, 18 മാർച്ച് 2014 (UTC)

യോജിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 20 മാർച്ച് 2014 (UTC)

ഇന്റർനെറ്റ് സബ് കൾച്ചറുകളെ സംബന്ധിച്ച നയരൂപീകരണം

ഇന്റർനെറ്റ് സബ്കൾച്ചറുകളെ കുറിച്ചുള്ള ലേഖനങ്ങൾ വിക്കിപ്പീഡിയയിൽ ചേർക്കുമ്പോൾ പിന്തുടരേണ്ട കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായ ഒരു നയം ഇതുവരെ ഇല്ല. കാര്യനിർവാഹകർക്ക് തോന്നുന്നതുപോലെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഉദാഹരണത്തിനു് വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഇന്റർനാഷണൽ_ചളു_യൂണിയൻ കാണുക, ആധികാരികമെന്ന് കരുതുന്ന വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകളും, മറ്റു വിക്കിപ്പീഡിയരുടെ അഭിപ്രായങ്ങളും കണക്കിലെടുക്കാതെ(വോട്ടെണ്ണാൻ കാത്തിരിക്കാൻ ഇതൊരു തിരഞ്ഞെടുപ്പല്ല. എന്നാണ് അവിടെ വന്ന അഭിപ്രായം) ഏകപക്ഷീയമായി താൾ നീക്കം ചെയ്യുകയാണ് ഉണ്ടായത്, അവാർഡ് കിട്ടിയിട്ടില്ല (ഇന്റർനെറ്റ് സബ്കൾച്ചറിന് അവാർഡ്!!) എന്നതിനാൽ ശ്രദ്ധേയതയില്ല മുതലായ ബാലിശമായ നിലപാടുകളാണ് അവിടെ എടുത്തത്. എന്നാൽ ഇതിനു സമാനമായ മലയാളീഗ്രഫി ലേഖനത്തിന്റെ ശ്രദ്ധേയത ഇതിനു മുൻപ് ചോദ്യം ചെയ്യപ്പെട്ടപ്പോൾ അത് നിലനിർത്താനും തീരുമാനിച്ചു. (സംവാദം:മലയാളീഗ്രഫി കാണുക.)

ഈ രണ്ടു ലേഖനങ്ങളും വിക്കിപ്പീഡിയയിൽ നിലനിർത്തേണ്ടതാണ് എന്നാണ് എന്റെ യുക്തി പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ചിലർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവാൻ കാരണം ഇന്റർനെറ്റ് സബ്‌‌കൾച്ചറുകളെ സംബന്ധിച്ച് വ്യക്തമായ ഒരു നയം മലയാളം വിക്കിപ്പീഡീയയിൽ ഇല്ലാത്തതിനാലാണ്. അതിനാൽ നയരൂപീകരണ ചർച്ച തുടങ്ങിവെക്കുന്നു. (ഇപ്പോൾ ഓഫീസിലാണ്, നയങ്ങളെ സംബന്ധിച്ച എന്റെ നിർദ്ദേശങ്ങൾ വൈകീട്ട് ചേർക്കുന്നതാണ്)

- Hrishi (സംവാദം) 10:29, 29 ജൂലൈ 2015 (UTC)
Hrishi നിലനിൽക്ക തക്കതായ ശ്രദ്ധേയത ഉണ്ടേൽ നിലനിൽക്കണം എന്ന് തന്നെയാണ് എന്റെയും നിലപാട് . നയത്തിന്റെ കുറവാണേൽ നയം ഉണ്ടാക്കാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:53, 29 ജൂലൈ 2015 (UTC)
കരടുതരാം കരടുതരാം :) - Hrishi (സംവാദം) 11:12, 29 ജൂലൈ 2015 (UTC)


മനോരമവാർത്തയുടെ ഹൈപ്പർലിങ്കുകൾ

മറ്റ് പത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മനൊരമ വാർത്തയുടെ ഹൈപ്പർ ലിങ്കുകൾക്ക് ഒരു കുഴപ്പം ഉണ്ട്. ലിങ്ക് അല്പ നാൾ കഴിഞ്ഞാൽ ഡെഡ്‌ലിങ്ക് ആയി. ഉദാഹരണമായി വിക്കിയിൽ ഉപയോഗിച്ചിരിക്കുന്ന ചില അവലംബലിങ്കുകൾ നോക്കാം.

ഈ വിധത്തിൽ നൂറുകണക്കിനു മനോരമ-ചത്തകണ്ണികൾ വിക്കിയിൽ നിന്ന് എടുത്ത് എഴുതാൻ പറ്റും. ഇതെല്ലാം ഇപ്പോൾ ചത്തകണ്ണികൾ ആയി തീർന്നിരിക്കുന്നു.

ഈ വിധത്തിൽ, പ്രസിദ്ധീകരിച്ച് അല്പ നാളുകൾക്ക് ശേഷം കണ്ണികളെ കൊല്ലുന്നതിനു മനോരമ കമ്പനിക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം. പക്ഷെ വാർത്ത്കളുടെ അവലംബം ആയി ഈ കണ്ണികൾ ഒക്കെ ഉപയോഗിച്ചിരിക്കുന്ന വിക്കിപീഡിയയിൽ ഈ പ്രശ്നം ഗുരുതരമായ സംഗതിയാണ്. അതിനാൽ ഈ പ്രശ്നത്തിനു ഒരു പരിഹാരം വിക്കിയിൽ ഉണ്ടാവേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ വെക്കുന്നു.

 1. മനോരമയുടെ ലിങ്കുകൾ അവലംബം ആയി നൽകുന്നത് പൂർണ്ണമായി നിരോധിക്കുക. (മലയാളത്തിലെ പ്രമുഖമായ ഒരു പത്രം എന്ന നിലയിൽ ആ പരിഹാരം അത്ര നന്നാണോ എന്ന് സംശയം ഉണ്ട്.
 2. അവലംബം ആയി നൽകുന്ന പേജ് അപ്പോൾ തന്നെ http://archive.is/ ഉപയോഗിച്ച് വെബ്ബ്‌ക്യാപ്ചർ ചെയ്ത് ആ ലിങ്ക് അവലംബം ആയി ഉപയോഗിക്കുക.

ഇതിൽ രണ്ടാമത്തെ പരിഹാരം ഈ വിധത്തിൽ പ്രശ്നം കാണുന്ന എല്ലാ താളുകൾക്കും ഉപയോഗിക്കാം എന്ന് തോന്നുന്നു.

ഈ വിഷയത്തിൽ വിക്കിസമൂഹത്തിന്റെ അഭിപ്രായം ക്ഷണിക്കുന്നു.--ഷിജു അലക്സ് (സംവാദം) 12:17, 30 സെപ്റ്റംബർ 2015 (UTC)

@ഉ:Shijualex ഒരു ബോട്ടോടിച്ചാലോ? ചേർത്തിട്ടില്ലേൽ ആ താളിന്റെ ഒരു ആർക്കൈവ് ബോട്ടുതന്നെ എടുത്തു വെച്ചാൽ പോരേ? വേണ്ടി വരുമ്പോൾ ലിങ്കുകളെ പിന്നീടാർക്കും Cite web/news ഫലകങ്ങളിലൂടെ കണ്ണി ചേർക്കുകയും ആവാം. (web.archive.org-ഉം ഉപയോഗിക്കാം.):- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:21, 1 ഒക്ടോബർ 2015 (UTC)
മനോരമയുടെ ലിങ്കുകൾ അവലംബം ആയി നൽകുന്നത് പൂർണ്ണമായി നിരോധിക്കുക എന്ന നിർദ്ദേശം ശരിയാണെന്ന് തോനുന്നില്ല എന്നാൽ വാർത്താ കണ്ണികൾ ചേർക്കുന്ന എല്ലാരും വെബ്ബ്‌ക്യാപ്ചർ ചെയ്ത് ആ ലിങ്ക് അവലംബം ആയി നൽക്കും എന്നും തോനുന്നില്ല. രണ്ടാമത്തെ നിർദേശത്തെ അനുകൂലിക്കുന്നു- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:04, 1 ഒക്ടോബർ 2015 (UTC)
സാധാരണ/പുതിയ ഉപയോക്താക്കൾ ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്കും ആ താൾ പരിശോധിച്ച് ഇതു ചെയ്യാം.--റോജി പാലാ (സംവാദം) 09:08, 1 ഒക്ടോബർ 2015 (UTC)

എന്തായാലും ബോട്ടോടിച്ചോ മറ്റോ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുന്നത് നന്നാവും. ഇത് മനൊരമയിൽ ഒതുങ്ങുന്ന പ്രശ്നം ആണെന്ന് തോന്നുന്നില്ല. --ഷിജു അലക്സ് (സംവാദം) 13:35, 1 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയാണ് കൂടുതൽ നല്ലത്. ഇത് വിക്കിപീഡിയ:കണ്ണികൾ ചേർക്കൽ അവലംബം[2] എന്ന ഭാഗത്ത് വിശദീകരിച്ചാൽ തുടക്കക്കാർക്ക് ഉപകരിക്കും. ഷാജി 15:40, 1 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയെ അനുകൂലിക്കുന്നു. --ജേക്കബ് (സംവാദം) 22:46, 1 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയും സുരക്ഷിതാണോ? അവയും നശിപ്പിക്കാൻ സാധ്യതയില്ലേ..---ഉപയോക്താവ്:Akbarali (സംവാദം) 12:00, 3 ഒക്ടോബർ 2015 (UTC)

ഇത് മനോരമയുടെ മാത്രം പ്രശ്നമല്ല. ഒട്ടുമിക്ക മലയാളം ഓൺ-ലൈൻ പത്രങ്ങളുടേയും സ്ഥിതി ഇതുതന്നെ. ഏതെങ്കിലും വഴിയിലൂടെ മുകളിൽ പറഞ്ഞ web.archive.org പോലെയുള്ള സംരംഭങ്ങൾ വഴിയോ അല്ലെങ്കിൽ ഏതെങ്കിലും സൈറ്റിൽ സ്ക്രീൻ കാപ്ചർ ചെയ്ത് അപ്ലോഡി അതിന്റെ ലിങ്കോ ഉപയോഗിക്കാം. ഇതിൽ web.archive.org എന്നതിന്റെ ചെറിയ ഒരു പ്രശ്നം കൂടിയുണ്ട്. മലയാളം പത്രങ്ങളിൽ ഇന്ന് ഉപയോഗിക്കുന്ന ലിങ്കുകൾ കുറേ നാളിനു ശേഷം മറ്റൊരു വാർത്തയുടെ ലിങ്കായും മാറുന്നുണ്ട്. --സുഗീഷ് (സംവാദം) 06:24, 10 ഒക്ടോബർ 2015 (UTC)

രണ്ടാമത്തെ രീതിയെ അനുകൂലിക്കുന്നു .. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:10, 13 ഒക്ടോബർ 2015 (UTC)

വെബ്‌സൈറ്റുകൾക്കെല്ലാംതന്നെ വാർത്തകളുമായി ബന്ധപ്പെട്ടുള്ള ഡാറ്റ സൂക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. നമുക്ക് ചരിത്രരേഖാശേഖരണം നടത്തുന്നതാവും ഉചിതമെന്നുതോന്നുന്നു. പ്രശോഭ് ജി. ശ്രീധർ (സംവാദം) 11:07, 15 ഒക്ടോബർ 2015 (UTC)

"തിരുത്തുക" എന്നത് തിരുത്തുക.

മലയാളം വിക്കിയിലെ തിരുത്തുക എന്ന പ്രയോഗം ചിലപ്പോഴൊക്കെ പൂർണത ഇല്ലാത്ത ഒരു പദം എന്ന ഒരു തോന്നൽ ഉണ്ടാക്കാറുണ്ട്. തിരുത്തുക എന്നതിന് പകരം നവീകരിക്കുക, മെച്ചപെടുത്തുക, പുതുക്കുക എന്നിവയിൽ ഏതെങ്കിലും ഒരു പദം ഉപയോഗിച്ച് കൂടെ...?

ലാലു മേലേടത്ത് 05:23, 14 മാർച്ച് 2016 (UTC)

നവീകരിക്കുക - ശരിയാവുമോ ചിലപ്പോഴെല്ലാം ലേഖനത്തിന്റെ പുരാതനീകരണം ആണ് നടക്കുക. മെച്ചപെടുത്തുക - പറ്റുമോ ചിലപ്പോഴെല്ലാം ലേഖനത്തിന്റെ നിലവാരം വളരെ താഴോട്ടാണ് പോവുക. അപ്പോഴെല്ലാം ഈ പുരാതനീകരണം നടത്തേണ്ടിവരാറില്ലേ? പുതുക്കുക - കുഴപ്പമില്ല നേരത്തേയുള്ളതിലും പുതിയപതിപ്പാണ് കിട്ടുക. മാറ്റുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതല്ലേ കുറേക്കൂടി നല്ലത്. നല്ലമാറ്റങ്ങളും ചീത്തമാറ്റങ്ങളുമുണ്ടല്ലോ? തിരുത്തുകയുടെ കുഴപ്പമെന്താണ്? മാറ്റണമെങ്കിൽ ചെയ്യാം. ഒരു മാറ്റം ആർക്കാണിഷ്ടമില്ലാത്തത്.

--രൺജിത്ത് സിജി {Ranjithsiji} 05:31, 14 മാർച്ച് 2016 (UTC)

എഡിറ്റ് എന്നതാണ് ശരിയായ പദം. അഥവാ ഒരു പത്രത്തിലെ എഡിറ്റർ നിർവഹിക്കുന്ന ജോലി എഴുതിക്കൊടുക്കുന്നതെല്ലാം തിരുത്തകയല്ല. നല്ലതാണെങ്കിൽ അത് ശരിവെക്കുകയും ആവശ്യമായ നവീകരണം നടത്തുകയും മെച്ചപ്പെടുത്തുകയുമാണ്. ഈ ആശയമാണ് എഡിറ്റ് എന്ന വാക്കിനുള്ളത്. എന്നാൽ മലയാളത്തിൽ കൊടുക്കുന്ന തിരുത്തുക എന്ന വാക്ക് ആ പോസിറ്റിവ് അർഥം ഉൾക്കൊള്ളുന്നതാണോ? വൃത്തിയുള്ള ലേഖനത്തിന് നേരെയും തിരുത്തുക എന്ന ആഹ്വാനമാണ് വായനക്കാർക്ക് നൽകുന്നത്. എല്ലാം തിരുത്തണം എന്ന് വിക്കിപീഡിയ ഉദ്ദേശിക്കുന്നില്ല. സ്ഥിരമായി ആ പ്രയോഗം കണ്ടു ശീലിച്ചവർക്ക് അതിന്റെ ഉദ്ദേശ്യം തിരിയുമെങ്കിലും ആ പ്രയോഗം പലപ്പോഴും തെറ്റായ തിരുത്തലുകളിലേക്ക് വരെ നയിക്കുന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് കാണിച്ചു തരുന്നു. കുറച്ചു കൂടി നല്ല പദം നവീകരിക്കുക, പുതുക്കുക, മെച്ചപ്പെടുത്തുക, എന്ന് കാണാം. അറബി വിക്കിയിൽ അദ്ൽ എന്ന പദമാണ്. അർഥം-മെച്ചപ്പെടുത്തുക, സന്തുലിതമാക്കുക,ശരിയാക്കുക എന്നർഥം. സമാനമായ പദം ഉപയോഗിക്കുകയോ എഡിറ്റ് എന്ന വാക്ക് തന്നെ നിലനിർത്തുകയോ ചെയ്യാം.സുഹൈറലി 05:55, 14 മാർച്ച് 2016 (UTC)

മലയാളം വിക്കിപീഡിയയുടെ ബാല്യദശയിൽ 'എഡിറ്റ്' എന്നു തന്നെ (മലയാളത്തിൽ) ആയിരുന്നു. [| ഈ സംവാദശകലത്തിൽ] ഇതേപ്പറ്റിയുള്ള ചർച്ച കാണാം.

ആദ്യകാലത്തു് വീക്കിപീഡിയയിലെ/ മീഡിയാവിക്കിയിലെ പരമാവധി വാക്കുകൾ തനിമലയാളത്തിലാക്കുക എന്നതായിരുന്നു പൊതുവേ അവലംബിച്ചിരുന്ന നയം. 'എഡിറ്റ്' മാറ്റി 'തിരുത്താ'ക്കിയതു് ആ സമയത്താണു്. യഥാർത്ഥത്തിൽ തിരുത്തിനു് നെഗറ്റീവ് അർത്ഥമൊന്നുമില്ല. ( കാലഹരണപ്പെട്ടതോ അപൂർണ്ണമായതോ എല്ലാം തിരുത്തേണ്ടവ തന്നെയാണു്). വിക്കിപീഡിയയിൽ എന്തായാലും ആ വാക്കു് അങ്ങനെത്തന്നെ സ്ഥിരമാവുകയും ചെയ്തു. എന്നാൽ, വിക്കിപീഡിയയെപ്പറ്റി കുറച്ചുമാത്രം അറിയാവുന്ന മാദ്ധ്യമപ്രവർത്തകർക്കും നവാഗതർക്കും ഈ വാക്കു് ശരിയല്ലാത്ത അർത്ഥമാണു തോന്നിക്കുന്നതു്.

എന്റെ അഭിപ്രായത്തിൽ, തിരുത്തുക എന്നതിനു പകരം വെക്കാൻ പറ്റിയ ഏറ്റവും യുക്തമായ വാക്കു് മെച്ചപ്പെടുത്തുക എന്നതുതന്നെയാണു്. ലേഖനം ഏതെങ്കിലും തരത്തിൽ മെച്ചപ്പെടുത്താൻ തന്നെയാണു് നാം edit ബട്ടൻ ക്ലിക്കു ചെയ്യുന്നതു്. ഇനി ആ അവസരം മുതലെടുത്തു് ആരെങ്കിലും ലേഖനം കൂടുതൽ മോശമാക്കുന്നുണ്ടെങ്കിൽ അതു് വാക്കിന്റെ കുറ്റമല്ല.

മാറ്റുക എന്നതിനു് replacement / move / change as a whole എന്ന അർത്ഥം കൂടിയുണ്ടു്. പുതിയ ആളുകൾക്കു് കൂടുതൽ ധൈര്യവും ലാഘവത്വവും നൽകാൻ കുറേക്കൂടി നിരുപദ്രവമായ വാക്കു് 'മെച്ചപ്പെടുത്തുക' എന്നുതന്നെയാണു്. ആ വാക്കിനൊരു built-in inspiration ഉണ്ടു്.

ഇതുപോലെത്തന്നെ, മാറ്റം വരുത്തേണ്ട വാക്കാണു് 'സൃഷ്ടിക്കുക'. അതെന്തോ ഭയങ്കര കാര്യമാണെന്നു തോന്നിപ്പിക്കേണ്ടതില്ല. പുതിയ ലേഖനം തുടങ്ങുക എന്നോ തുടങ്ങിവെക്കുക എന്നോ ആണു കൂടുതൽ സൗഹൃദാത്മകമായ വാക്കു്.

'തിരുത്തുക' മാറ്റുകയാണെങ്കിൽ, വളരെ പ്രധാനമായ ഒരു മാറ്റമാണു് നാം കൈക്കൊള്ളുന്നതു്. അതിനാൽ, ഇതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു നിർദ്ദേശിക്കുന്നു: (1) തക്കതായ സമയാവധിയോടെ ഇതൊരു ചർച്ചയായി വെക്കണം. സമവായത്തിലെത്തിയിട്ടുമതി മാറ്റം. (2) ഈ മാറ്റത്തോടെ, അനുബന്ധ വാൿപ്രയോഗങ്ങൾ )ആ ക്രിയയുടെ മറ്റു രൂപങ്ങൾ അവ ഉദ്ദേശിക്കുന്ന അർത്ഥങ്ങളെ ബാധിക്കുന്നുണ്ടോ എന്നാലോചിക്കണം. (ഉദാ: കഴിഞ്ഞ മാസം 18 തിരുത്തലുകളുണ്ടായി -> കഴിഞ്ഞ മാസം 18 മെച്ചപ്പെടുത്തലുകളുണ്ടായി / 18 മാറ്റങ്ങളുണ്ടായി. വിശ്വപ്രഭViswaPrabhaസംവാദം 07:21, 14 മാർച്ച് 2016 (UTC)

അപ്പോ "തിരുത്തുക" എന്നതോ തിരുത്തോ Abijith k.a (സംവാദം) 16:05, 16 ജൂലൈ 2016 (UTC)

വീണ്ടും എഴുത്തുകാർ

വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/എഴുത്തുകാർ ഇവിടെ ഉപയോക്താവ്:M.R.Anilkumar നിർദ്ദേശിച്ചത് ചർച്ചക്കു വെക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:54, 20 ജൂൺ 2016 (UTC)

മലയാള / കേരള സാഹിത്യ ചരിത്രകാരന്മാർ

 • മലയാള / കേരള സാഹിത്യ ചരിത്രകാരന്മാരെ മുഴുവൻ ഉൾപ്പെടുത്തണം. പഴയ പി ഗോവിന്ദപ്പിള്ള മുതൽ ഉള്ളൂർ മുതൽ സജിതാ മഠത്തിൽ വരെ ഇതിൽ വരും.

സാഹിത്യ ചരിത്രങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാർ

സിലബസ് 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾ

 • കേരളത്തിലെ സർവകലാശാലകളിൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് (അക്കാഡമിക്) വിദഗ്ദ്ധന്മാർ തയ്യാറാക്കിയിട്ടുള്ള സിലബസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള 'റഫറൻസ് ' ഗ്രന്ഥങ്ങളുടെ രചയിതാക്കൾ ഉൾപ്പെടുത്തപ്പെടണം

അഞ്ഞൂറിലേറെലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസാധകരാൽ മൂന്നോ അതിലധികമോ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർ

 • അവരുടെ പുസ്തകങ്ങളും ശ്രദ്ധേയമാകണം.
 • തീരെച്ചെറിയ കൈപ്പുസ്തകങ്ങൾ, ഭക്തിമാർഗ്ഗഗ്രന്ഥങ്ങൾ തുടങ്ങിയവ ധാരാളമായി പ്രസിദ്ധീകരിക്കുന്ന H&C പോലുള്ള സ്ഥാപനങ്ങളെ 500-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണശാലകളിൽ ഉൾപ്പെടുത്തി, അവർ വഴിയായി മൂന്നോ നാലോ പുസ്തകങ്ങൾ പുറത്തിറക്കി എന്ന ഒരു ന്യായം കൊണ്ടുമാത്രം ഒരാൾ ശ്രദ്ധേയനാണെന്നു് അവകാശപ്പെടാൻ പാടില്ല.

5+ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാർ

 • അഞ്ചിലേറെ ശ്രദ്ധേയമായ അവാർഡുകൾ നേടിക്കൊടുത്തിട്ടുള്ള പ്രസാധകരുടെ പരിഗണന ലഭിച്ച എഴുത്തുകാരെ ഉൾപ്പെടുത്തണം

വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കൾ

 • വള്ളത്തോൾ പുരസ്കാരം, കുമാരനാശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ് മുതലായ പത്ത് വർഷത്തിലേറെക്കാലമായി നിരന്തരമായി നൽകപ്പെടുന്ന ട്രസ്റ്റ് അവാർഡു ജേതാക്കളെ മുഴുവൻ ഉൾപ്പെടുത്തണം

അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാർ

 • അഞ്ചിലേറെ വിഭിന്ന പ്രസിദ്ധീകരണങ്ങളിൽ മറ്റുള്ളവരാൽ പഠന്മോ നിരൂപണമോ വന്നിട്ടുള്ള എഴുത്തുകാരെ ഉൾപ്പെടുത്തണം

ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവർ

 • ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം

1ലക്ഷം+ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവർ

 • ഒരു ലക്ഷത്തിലേറെ സർക്കുലേഷനുള്ള മലയാളപത്രങ്ങളിൽ ഫീച്ചറോ നിരൂപണമോ പഠനമോ വന്നിട്ടുള്ളവരേയും ഉൾപ്പെടുത്തണം

വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരും

 • വിക്കിപ്പീഡിയയിലെ ലേഖനങ്ങളിൽ അഞ്ചിലേറെത്തവണ പരാമർശിക്കപ്പെട്ടിട്ടുള്ള കൃതികളും എഴുത്തുകാരും ഉൾപ്പെടുത്തപ്പെടണം

കേരള/കേന്ദ്ര സാഹിത്യ അക്കാഡമി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളവർ

 • കേരള കേന്ദ്ര സാഹിത്യ അക്കാഡമി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള മുഴുവൻ പേരും ഉൾപ്പെടുത്തപ്പെടണം

ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാർ/ഗവേഷകർ

 • ഇന്റർനാഷണൽ മാസികകളിൽ റഫറൻസ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ എഴുത്തുകാരേയും/ഗവേഷകരേയും ഉൾപ്പെടുത്തണം.
 • അന്താരാഷ്ട്ര മാസികകളുടെ മാനദണ്ഡം എന്തായിരിക്കും, എവിടെയെങ്കിലും ഒരു മാസികയിൽ പേരുണ്ടായിരുന്നു എന്നു കാണിച്ച് എഴുത്തുകാർ എത്താൻ സാധ്യതയുണ്ട്. ഈ നിയമം കുറച്ചു വ്യക്തത വേണം. സർവ്വകലാശാലകളോ, സർക്കാരുകളോ, അതുപോലുള്ള അറിയപ്പെടുന്ന സ്ഥാപനങ്ങളോ പ്രസിദ്ധീകരിക്കുന്ന മാസികകൾ എന്നു വേണം. ബിപിൻ (സംവാദം) 18:44, 20 ജൂൺ 2016 (UTC)

സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് - പുസ്തകം / തീസീസ്

 • സർവകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് ലഭിച്ചവരും അത് പുസ്തകമാക്കിയവരും അത്തരം പുസ്തകങ്ങളോ തീസിസോ റഫറൻസ് ചെയ്യപ്പെടുന്നവരുമായ (ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർ) ഉൾപ്പെടുത്തപ്പെടണം
 • സർവ്വകലാശാലകൾ നൽകുന്ന ഡോക്ടറേറ്റ് മുകളിൽ പറഞ്ഞ അന്താരാഷ്ട്ര മാസികകളിൽ പരാമർശിക്കുന്ന ആളുകൾ എന്നാക്കി മാറ്റണം. അല്ലെങ്കിൽ പി.ച്ച്.ഡി ലഭിച്ച് എല്ലാവരും വിക്കിയിലെത്തും, അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം മിക്കവാരും ഡോക്ടറേറ്റു കിട്ടിയവരൊക്കെ അവരുടെ പ്രബന്ധങ്ങൾ പുസ്തകങ്ങളാക്കിയിട്ടുണ്ട്. ബിപിൻ (സംവാദം) 18:46, 20 ജൂൺ 2016 (UTC)

ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർ

 • ശ്രദ്ധേയമായ ഒരു പുതിയ സാഹിത്യശൈലിയോ സാഹിത്യ പ്രസ്ഥാനമോ സാഹിത്യ വിഭാഗമോ ശ്രദ്ധേയമായ പരീക്ഷണമോ സിദ്ധാന്തമോ നിർമ്മിച്ചവർ പരാമർശിക്കപ്പെടണം

ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളും

 • ഒന്നിൽക്കൂടുതൽ മുഖ്യ പ്രസിദ്ധീകരണങ്ങളാൽ 'ഈ വർഷത്തെ മികച്ച കൃതികളുടെ കൂട്ടത്തിൽ' തെരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരും കൃതികളും ഉൾപ്പെടുത്തപ്പെടണം.

നിറപൂരിതമായ സ്ക്കൂൾ വിക്കി

വിക്കിപീഡിയയിലേക്ക് ആദ്യമായി വന്നപ്പോൾ ഗഹനമായ, എന്തോ ഒന്ന് എന്നാണ് കരുതിയിരുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ആഴങ്ങളിലേക്കും പോയില്ല. ആദ്യമായി വരുന്ന നവാഗതരായ വിക്കിപീഡിയർക്ക് വിക്കിപീഡിയയെ അങ്ങനെതന്നെയായിരിക്കും തോന്നുക. അതുകൊണ്ടുതന്നെ പരമാവതി അങ്ങോട്ട് എത്തിനോക്കാതിരിക്കുകയും ചെയ്യും. അധികമാരും വരാത്ത മേഖലതന്നെയാണ് വിക്കിപീഡിയ. അത് വിപുലീകരിക്കാനും, കൂടുതൽ ലേഖനങ്ങൾ ഉണ്ടാക്കുവാനും, വരും തലമുറയ്ക്ക് അറിവ് പങ്കുവെക്കുവാനുമൊക്കെ ഇനിയും, പുതിയ വിക്കിപീഡിയരെ കൊണ്ടുവരേണ്ടതുണ്ട്. അത് തുടങ്ങേണ്ടത് സ്ക്കൂൾ തലത്തുനിന്നുതന്നെയാണ്. സ്ക്കൂൾ തലങ്ങളിൽ കുട്ടികളെ വിക്കിയിലേക്ക് കൊണ്ടുവരാനുള്ള സ്ക്കൂൾ വിക്കി പദ്ധതി.

മറ്റൊന്ന്, കുട്ടികളേയും, അതോടൊപ്പം തന്നെ വരാനിരിക്കുന്ന എല്ലാ വിക്കിപീഡിയരേയും, ഇവിടേക്ക് ആകർഷിക്കണമെങ്കിൽ വിക്കിപീഡിയ കൂടുതൽ ആകർഷണീയമാകേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ വിക്കിപീഡിയ ആകർഷണമുള്ള ഒന്നല്ല. അതിനായിതന്നെ വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങൾ എന്ന പൊതു രീതി മാറ്റി വർണ്ണാഭമായ ഒരു വിക്കിപീഡിയയായി മാറ്റണം. കൂടുതൽ നിറങ്ങൾ ചേർക്കണം....

നിറപൂരിതമായ സ്ക്കൂൾ വിക്കിയെക്കുറിച്ച് ഇവിടെ ചർച്ചയ്ക്ക് വെയ്ക്കുന്നു.

മലയാളത്തിൽ പുതിയ പദങ്ങൾ വിക്കിപീഡിയയിൽ സൃഷ്ടിക്കുന്നതുസംബന്ധിച്ച് (പ്രത്യേകിച്ച് ശാസ്ത്രസാങ്കേതി രംഗത്തെ വിഷയങ്ങളിലെ പദങ്ങൾ സംബന്ധിച്ച്)

വിക്കിപീഡിയയുടെ നയം - വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത് എന്നതാണ് വിക്കിപീഡിയയുടെ പൊതുവേയുള്ള നയം. അതായത് മറ്റെവിടെയങ്കിലും ഉപയോഗിച്ചുകാണും വരെ വിക്കിപീഡിയയിൽ ഒരു പദം ഉപയോഗിക്കാൻ കഴിയില്ല.

ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽ ഈ നയത്തിന് ഒരു ഒഴിവ് കൊണ്ടുവരുന്നതിനാണീ ചർച്ച.

പ്രശ്നങ്ങൾ

1.മലയാളത്തിൽ മതിയായ ശാസ്ത്രസാങ്കേതിക ലേഖനങ്ങൾ മറ്റുസ്ഥലങ്ങളിൽ ലഭ്യമല്ലാത്ത അവസ്ഥ. പ്രധാനമായും പുതിയ എഴുത്തുകൾ ഉണ്ടാവുന്നത് പത്രപോർട്ടലുകൾ, ബ്ലോഗുകൾ, സോഷ്യൽമീഡിയ, സർക്കാർ വെബ്സൈറ്റുകൾ തുടങ്ങിയ ഇടങ്ങളിലാണ്. ഇവിടെയൊന്നും ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയവയിലെ ലേഖനങ്ങൾ വളരെ വിരളമാണ്. ശാസ്ത്ര സാങ്കേതികരംഗത്തെ സർവ്വകലാശാല തലത്തിലുള്ള ഗവേഷണങ്ങളും ആധുനിക സാങ്കേതികവിദ്യകളും മലയാളത്തിൽ വളരെ വിരളമായേ എഴുതപ്പെടുന്നുള്ളു. അതുകൊണ്ട് പുതിയ ശാസ്ത്രസാങ്കേതികപദങ്ങൾ മലയാളത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല. വിക്കിപീഡിയയുടെ നയമനുസരിച്ച് മറ്റിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നതുവരെ ഇവിടെ ഉപയോഗിക്കാൻ നിവൃത്തിയില്ല. തത്തുല്യമായ ഇംഗ്ലീഷ് പദങ്ങൾ മലയാളഅക്ഷരത്തിൽ എഴുതിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

2. ഇംഗ്ലീഷ് പദങ്ങൾ അപ്പടി മലയാളത്തിലുപയോഗിക്കുമ്പോഴുണ്ടാവുന്ന പ്രശ്നം. പ്രത്യേക ശാസ്ത്രത്തിലോ സാങ്കേതികവിദ്യയിലോ മുൻപരിചയമില്ലാത്ത ഉപയോക്താവിന് വളരെ ദുർഗ്രാഹ്യതയുണ്ടാക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറവായ വായനക്കാർക്ക് കാര്യം തീരെ മനസ്സിലാവുകയില്ല എന്നു പറയാം.

3.പുതിയ സാങ്കേതിക പദങ്ങൾ മലയാളത്തിലുണ്ടാവുന്നതിനെ തടയുന്നു. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായി പ്രവർത്തിക്കുന്നതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദമായിരിക്കും മറ്റിടങ്ങളിലും ഉപയോഗിക്കുന്നതിന് സാദ്ധ്യത അതുകൊണ്ട് ഇംഗ്ലീഷ് പദങ്ങളുടെ ഉപയോഗം പുതിയ പദങ്ങളുടെ വരവിനെ തടയുന്നു.

പരിഹാരങ്ങൾ

 1. മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്ന ഒരു ശാസ്ത്രസാങ്കേതിക പദാവലിസൂക്ഷിക്കുക.
 2. പുതിയ പദങ്ങൾ അവയിൽ ചേർക്കുകയും ഇത് വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകുകയും ചെയ്യുക.
 3. പുതിയ പദങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കാം. Original Research എന്ന നിയമത്തിന് തിരഞ്ഞെടുത്ത പദങ്ങൾക്ക് ഒഴിവ് അനുവദിക്കാം.

ഒരു ചർച്ച തുടങ്ങിവയ്ക്കുന്നു. ഉദാഹരണങ്ങളായി ഞാൻ തുടങ്ങിയ ലേഖനങ്ങൾ ഇന്റർഗാലക്ടിക്_നക്ഷത്രം , ഇന്റർഗലാക്ടിക്_ഡസ്റ്റ് എന്നിവ നോക്കുക. ഇന്റർഗാലാക്ടിക്എന്നതിന് മലയാളം വാക്കില്ല. inter prefix ആയി ഉപയോഗിച്ചാൽ അന്തരം എന്ന് നിഘണ്ടു പറയുന്നു. അതായ്ത് international - രാജ്യാന്തരം, intercontinental - ഭൂഖണ്ഡാന്തരം, interplanetary -ഗ്രഹാന്തരം, interstellar - നക്ഷത്രാന്തരം അങ്ങനെയെങ്കിൽ intergalactic സ്വാഭാവികമായും താരാപഥാന്തരം ആകണമല്ലോ. പക്ഷെ ഇതെവിടെയും ഉപയോഗിച്ച് കാണുന്നില്ല. അതുകൊണ്ട് മുകളിലെ നയത്തിന് എതിരായിതീരുന്നു. എല്ലാ ശാസ്ത്രവിഷയങ്ങളിലെയും ആധുനിക ഗവേഷണവിഷയങ്ങളെപ്പറ്റി എഴുതാൻ തുടങ്ങിയാൽ ഗതിയിതുതന്നെ അതുകൊണ്ട് ഒരു ഒഴിവുനയം വേണ്ടതാണെന്ന്അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 13:06, 16 ഒക്ടോബർ 2016 (UTC)

അഭിപ്രായങ്ങൾ

ഇന്ത്യൻ, പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ എന്നീ പ്രയോഗങ്ങളെ സംബന്ധിച്ചുള്ള നയം

വിക്കി ലേഖനങ്ങളിലും വർഗ്ഗീകരണം നടത്തുമ്പോഴും പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ എന്നീ വാക്കുകൾ ഉപയോഗിക്കാറുണ്ട്. ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ തന്നെ അവ മലയാളത്തിൽ ഉപയോഗിക്കുകയാണ്. ഇത് ശരിയായ പ്രയോഗമാണോ ? ഇതിന് പകരം പാകിസ്താനിലെ, ചൈനയിലെ, അമേരിക്കയിലെ, യൂറോപ്പിലെ, ഏഷ്യയിലെ എന്ന് പ്രയോഗിക്കേണ്ടതുണ്ടോ ? ഇത് സംബന്ധമായ തീരുമാനം ശൈലീപുസ്തകത്തിൽ ചേർക്കണമെന്ന് താല്പര്യപ്പെടുന്നു. --Adv.tksujith (സംവാദം) 13:48, 23 ഒക്ടോബർ 2016 (UTC)

അഭിപ്രായങ്ങൾ

ഇന്ത്യൻ എന്നാൽ 'ഇന്ത്യയുമായി ബന്ധപ്പെട്ടത്' എന്നാണ് അർത്ഥം. ഇന്ത്യയിലെ എന്നത് അതിന് പകരമാവില്ല. മുകളിൽ സൂചിപ്പിച്ച പദങ്ങളെല്ലാം ആ രാജ്യങ്ങളുമായി ബന്ധപ്പെട്ടത് എന്നാണ് അർത്ഥം. അതിനു തത്തുല്യമായി പദങ്ങൾ മലയാളത്തിലുണ്ടോ?--Arjunkmohan (സംവാദം) 17:28, 24 ഒക്ടോബർ 2016 (UTC)

യൻ/യിലെ പ്രയോഗത്തെക്കുറിച്ചുള്ള ശൈലീപുസ്തകത്തിന്റെ സംവാദം താളിലെ ചർച്ച ഇവിടെ, അഭിപ്രായം രേഖപ്പെടുത്തുമല്ലോ--Arjunkmohan (സംവാദം) 12:29, 12 നവംബർ 2016 (UTC)

ചലച്ചിത്രങ്ങൾ സംബന്ധിച്ച നയം ഉണ്ടാക്കുന്നതു സംബന്ധിച്ച്

മലയാളം വിക്കിപീഡിയയിൽ ചലച്ചിത്രങ്ങൾ സംബന്ധിച്ച നയമുണ്ടാക്കാനുള്ള ചർച്ച

ഇംഗ്ലീഷിലെ നയം - [3]

"If a topic has received significant coverage in reliable sources that are independent of the subject, it is presumed to satisfy the inclusion criteria for a stand-alone article or stand-alone list."

 1. The film is widely distributed and has received full-length reviews by two or more nationally known critics.
 2. The film is historically notable, as evidenced by one or more of the following:
  • Publication of at least two non-trivial articles, at least five years after the film's initial release.
  • The film was deemed notable by a broad survey of film critics, academics, or movie professionals, when such a poll was conducted at least five years after the film's release.
  • The film was given a commercial re-release, or screened in a festival, at least five years after initial release.
  • The film was featured as part of a documentary, program, or retrospective on the history of cinema.
 3. The film has received a major award for excellence in some aspect of filmmaking.
 4. The film was selected for preservation in a national archive.
 5. The film is "taught" as a subject at an accredited university or college with a notable film program.

രൺജിത്ത് സിജി {Ranjithsiji} 09:52, 14 മേയ് 2017 (UTC)

സംവാദം

മലയാളം ഉൾപ്പടെയുള്ള ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങൾക്കു് മാത്രമായി ഒരു നയമാണോ ലക്ഷ്യമാക്കുന്നത് ? എങ്കിൽ മുകളിൽ നൽകിയിരിക്കുന്ന നയം ഇതിനായി മാറ്റി എടുത്ത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ട്.--സുഗീഷ് (സംവാദം) 09:43, 17 മേയ് 2017 (UTC)
പ്രസ്തുത വിഷയത്തിൽ ആർക്കും താത്പര്യമില്ല എന്നു തോന്നുന്നു. ആയതിനാൽ തന്നെ ഇംഗ്ലീഷ് വിക്കിയിലെ നയം അതുപോലെ തർജ്ജുമ ചെയ്ത് മലയാളത്തിലും നയമാക്കി മാറ്റാവുന്നതാണ്. --സുഗീഷ് (സംവാദം) 10:09, 19 മേയ് 2017 (UTC)
എന്റെ അഭിപ്രായത്തിൽ സിനിമകൾ എല്ലാം തന്നെ ശ്രദ്ധേയത ഉള്ളവ ആകുന്നു . ചിത്രപ്രദർശന ശാലകളിൽ വന്നിട്ടുള്ള സിനിമ എന്ന് നിർവചനം കൊടുക്കുന്നത് നന്നാക്കും , കാരണം പ്രദർശന ശാലകളിൽ വരാത്ത എന്നാൽ സിനിമ എന്ന പദവി ഉള്ള സിനിമകൾ ഒട്ടേറെ ഉണ്ട് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:46, 19 മേയ് 2017 (UTC)
രണ്ടു തരം സിനിമകൾക്കും നയം വേണം. മലയാളം വിക്കിയായതുകൊണ്ട് പ്രത്യേകിച്ച് മലയാളം സിനിമകൾക്ക് നയം അത്യാവശ്യമാണ്. ഏതാണ്ട് അതേനയം ഇന്ത്യൻ സിനിമകൾക്കും പിൻതുടരാമെന്ന് തോന്നുന്നു. ആഗോളസിനിമകൾക്ക് ആനയം പറ്റുമെന്ന് തോന്നുന്നില്ല. ചിത്രപ്രദർശന ശാലകളിൽ വന്നിട്ടുള്ള സിനിമ - ഇതിന് ഒരു കുഴപ്പമുണ്ട്. കാരണം പ്രദർശനശാലകളിൽ വരാത്തതും അവാർഡുകൾ നേടിയ സിനിമകളുമുണ്ട്. അപ്പോ

എന്റെ അഭിപ്രായത്തിൽ

 • ഇന്ത്യൻ സിനിമ - സെൻസർ ബോർഡ് അനുവദിച്ച സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • പ്രദർശനശാലയിൽ വന്ന സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • വിവാദത്തിൽ പെട്ട സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • അവാർഡുകൾ നേടിയ സിനിമക്ക് ശ്രദ്ധേയതയുണ്ട്
  • പ്രശസ്തകൃതികളെ അവലംബിച്ച് നിർമ്മിച്ച സിനിമകൾ
  • പ്രശസ്ത അഭിനേതാക്കളുടെ നാഴികക്കല്ലുകളായ സിനിമ - ആദ്യസിനിമ, അവാർഡ് ലഭിച്ച സിനിമ, അമ്പതാം സിനിമ, അവസാന സിനിമ അങ്ങനെ
  • പ്രശസ്ത സംവിധായകരുടെ നാഴികക്കല്ലുകളായ സിനിമ -ആദ്യസിനിമ, അവാർഡ് ലഭിച്ച സിനിമ, അമ്പതാം സിനിമ, അവസാന സിനിമ അങ്ങനെ
  • അവാർഡുകളുടെ പരമ്പരയിലെ സിനിമ ഉദാ : - ഗിന്നസ്ബുക്ക് അവാർഡ് നേടിയ താരജോഡികളായ നസീറിന്റെയും ഷീലയുടെയും അവാർഡിന് കാരണമായ എല്ലാ സിനിമകളും,
  • ഒരു സിനിമാ പരമ്പരയിലെ എല്ലാ സിനിമകളും (സിബിഐ ഡയറിക്കുറിപ്പ് സീരീസ്)
 • ആഗോളസിനിമ
  • ഹോളിവുഡ്ഡിന് വേറെ നയവും മറ്റുരാജ്യങ്ങളിലെ സിനിമക്ക് വേറെ നയവും വേണ്ടിവരും
  • ഹോളിവുഡ്ഡിന് മുകളിലത്തെ നയം തുടരാമെന്ന് തോന്നുന്നു
 • മറ്റുരാജ്യങ്ങളിലെ സിനിമക്ക് വേറെ നയം വേണം

രൺജിത്ത് സിജി {Ranjithsiji} 16:05, 19 മേയ് 2017 (UTC)

സംവാദത്തിൽ പറഞ്ഞ ഇന്ത്യൻ സിനിമ - സെൻസർ ബോർഡ് അനുവദിച്ച സിനിമക്ക് ശ്രദ്ധേയതയുണ്ട്, പ്രദർശനശാലയിൽ വന്ന സിനിമക്ക് ശ്രദ്ധേയതയുണ്ട്. ഈ രണ്ട് കാര്യങ്ങളോടും യോജിക്കുന്നില്ല. സംക്ഷിപ്തം രൂപം ഇംഗ്ഗീഷിൽൽ നിന്നും തർജ്ജിമ ചെയ്ത് സംവാദത്തിനു മുകളിൽ കൊടുത്താൽ നന്നായിരുന്നു. അപ്പോൾ ആ ലിസ്റ്റിൽ നിന്ന് ചർച്ച ചെയ്യും. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യുന്നത് ഇംഗ്ലീഷ് വിക്കിയിലെ നയത്തെ അടിസ്ഥാനപെടുത്തിയാണോ അതോ സംവാദത്തിൽ കൊടുത്ത മാനദണ്ഡങ്ങളെ ആശ്രയിച്ചോ?--KG (കിരൺ) 04:48, 20 മേയ് 2017 (UTC)
മുകളിൽ പറഞ്ഞത് എന്റെ അഭിപ്രായമാണ്. മറ്റു അഭിപ്രായങ്ങൾ പറയാൻ തടസ്സമില്ല. സംക്ഷിപ്തം തർജ്ജമ ചെയ്യൽ എല്ലാവർക്കും ചെയ്യാം. പിന്നെ ചർച്ച ഒരു ലിസ്റ്റിൽ നിന്നുമാത്രമേ നടത്താവൂ എന്ന് വല്ല നിബന്ധനയുമുണ്ടോ എന്നെനിക്കറിയില്ല. ചർച്ച നടത്തുന്നത് പ്രാധമികമായി ഇംഗ്ലീഷ് വിക്കിയിലെ നയത്തെ അടിസ്ഥാനപെടുത്തിയാണെന്നാണ് എനിക്ക് മനസ്സിലായത്. അവിടത്തെ ചിലനയങ്ങളാണ് മുകളിൽ പകർത്തി വച്ചത്. ഏതായാലും ചർച്ച നടക്കട്ടെ. ഒരു നയം രൂപീകരിക്കാൻ പറ്റുമോ എന്നു നോക്കാമല്ലോ. രൺജിത്ത് സിജി {Ranjithsiji} 12:56, 21 മേയ് 2017 (UTC)

ചലച്ചിത്ര അഭിനേതാക്കൾ ശ്രദ്ധേയത സംബന്ധിച്ച നയരൂപീകരണ ചർച്ച

ചലച്ചിത്ര അഭിനേതാക്കളുടെ ശ്രദ്ധേയതാനയം ഇംഗ്ലീഷ് വിക്കിയിൽ- [4]

 1. Has had significant roles in multiple notable films, television shows, stage performances, or other productions.
 2. Has a large fan base or a significant "cult" following.
 3. Has made unique, prolific or innovative contributions to a field of entertainment.

രൺജിത്ത് സിജി {Ranjithsiji} 10:02, 14 മേയ് 2017 (UTC)

സംവാദം

ചലച്ചിത്ര അഭിനേതാക്കൾ എന്ന വിഷയം പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ചലച്ചിത്രത്തിൽ മാത്രമല്ല അഭിനയം ഉള്ളത്.. നാടകം, ബാലെ, ചവിട്ടുനാടകം, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, ടെലീ സീരിയലുകൾ തുടങ്ങി അഭിനേതാക്കൾ പ്രവർത്തിക്കുന്ന അനേകം മേഖലകളുണ്ട്. അവിടങ്ങളിലെല്ലാം അവരെ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്. ഇൻഡ്യയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ തന്നെ സർക്കാരിനുവേണ്ടി അതാത് മേഖലയിലുള്ളവരെ ആദരിക്കുന്നുമുണ്ട്. ആയതിനാൽ അഭിനേതാക്കൾ എന്ന ഒരു വിഭാഗമായി വിശാലമായ അർത്ഥത്തിൽ ഇത് ഉപയോഗിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെടുന്നു. ആയതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളെക്കൂടി പരാമർശിക്കുന്ന (ഉൾക്കൊള്ളുന്ന ) വിധത്തിൽ നയം ഉണ്ടാക്കേണ്ടതുണ്ട്. --സുഗീഷ് (സംവാദം) 09:49, 17 മേയ് 2017 (UTC)
മലയാളത്തിൽ ചലച്ചിത്ര അഭിനേതാക്കൾക്ക് മാത്രമായി ഇംഗ്ലീഷിലെ നയം പിന്തുടരാവുന്നതാണ്. --സുഗീഷ് (സംവാദം) 10:10, 19 മേയ് 2017 (UTC)
മുകളിലെ മൂന്ന് നയങ്ങളും ഇപ്പോൾ മതിയാക്കും , significant roles എന്നതിന് നിർവചനം വേണ്ടി വന്നേക്കാം . മുകളിൽ സുഗീഷ് സൂചിപ്പിച്ച പോലെ അഭിനയം ഉള്ളത് സിനിമയിൽ മാത്രമല്ല അത് കൊണ്ട് performing roles in any Art എന്ന് ചേർത്താൽ കൊള്ളാം- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:43, 19 മേയ് 2017 (UTC)
ഇത് കുറച്ചുകട്ടിയാണ്. മലയാളത്തിലെ, ഇന്ത്യൻ സിനിമയിലെ അഭിനേതാക്കൾക്ക് കുറച്ചുകൂടി ലളിതമാക്കാമെന്നാണ് എനിക്ക് തോന്നുന്നത്. 10 തനത് വേഷങ്ങൾ (ആൾക്കൂട്ടമല്ലാതെ) ചെയ്തിട്ടുള്ള അഭിനേതാക്കൾക്ക് ശ്രദ്ധേയതയുണ്ടെന്നാണെനിക്ക് തോന്നുന്നത്,. significant fanbase - കൂടുതൽ വ്യക്തമായ നിർവ്വചനം വേണ്ടിവരും. ഇത്ര ഫേസ്ബുക്ക് ഫോളോവേഴ്സ് എന്നോ , ഇത്ര ന്യൂസ് ആർട്ടിക്കിളെന്നോ ഒക്കെയാക്കാമെന്ന് തോന്നുന്നു. performing roles in any Art ന് കുറച്ചുകൂടി വിശാലമായ നയം വേണ്ടിവരും. ഇപ്പോ തത്കാലം സിനിമ മാത്രം നോക്കാം.
 • അവാർഡ് ലഭിച്ചവർ
 • ഒന്നിലധികം അവാർഡിന് പരാമർശിച്ചവർ
 • പ്രത്യേക പരാമർശം ലഭിച്ചവർ
 • റെക്കോഡുകൾ നേടിയവർ
 • ഏതെങ്കിലും തരത്തിൽ പ്രത്യേകതയുള്ള റോളുകൾ ചെയ്തവർ (ഉദാ - കലാഭവൻമണിയുടെ ഏകാംഗസിനിമ)
 • പ്രശസ്തരായി അഭിനയിച്ചവർ - (ഉദാ അംബേദ്കറായി അഭിനയിച്ച മമ്മൂട്ടി)
 • പ്രശസ്ത കൃതികളിലെ കഥാപാത്രമായി അഭിനയിച്ചവർ
 • ചരിത്രപ്രസിദ്ധമായ കഥാപാത്രമായവർ (കൃഷ്ണൻ, കർണ്ണൻ, തച്ചോളി ഒതേനൻ അതുപോലെ)
 • പിന്നെ മുകളിലെ നയത്തിലുള്ളതും

ഇനിയും ചിലതെല്ലാം വരുമെന്ന് തോന്നുന്നു. പോർണോഗ്രാഫിക് പെർഫോമേഴ്സിനെ എന്തുചെയ്യണം. അമേരിക്കയിൽ അതിനും അവാർഡുണ്ടല്ലോ. ഇന്ത്യയിലെയോ രൺജിത്ത് സിജി {Ranjithsiji} 16:29, 19 മേയ് 2017 (UTC)

മുകളിൽ പറഞ്ഞ അതേ അഭിപ്രായം ഇവിടേയും ആവർത്തിക്കുന്നു, കരട് ശ്രദ്ധേയതയുടെ ലിസ്റ്റ് ഉണ്ടാക്കി സംവാദതാളിനു മുകളിൽ കൊടുത്ത് അതിനെ അടിസ്ഥാനമാക്കി ചർച്ച തുടങ്ങാം. സംവാദത്തിൽ കൊടുത്തിരിക്കുന്ന പലതും സാമാന്യമായി പറഞ്ഞതുപോലെ തോനുന്നു അതിന് കൂടുതൽ വ്യക്തവരുത്തണം അല്ലെങ്കിൽ ഭാവിയിൽ കൂടുതൽ ആശ്യക്കുഴപ്പങ്ങൾക്കിടവരുത്തും. ഉദാഹരണത്തിന്
അവാർഡ് ലഭിച്ചവർ- എന്ത് അവാർഡ്? ആര് നൽകിയ അവാർഡ്, അവാർഡിന്റെ ശ്രദ്ധേയതയെന്ത്?
ഒന്നിലധികം അവാർഡിന് പരാമർശിച്ചവർ: മുകളിൽ പറഞ്ഞ കാര്യം ഇവിടെയും ബാധകം
പ്രത്യേക പരാമർശം ലഭിച്ചവർ :ആര്? എവിടെ?
ശ്രദ്ധേയമായ ചിത്രങ്ങളിൽ പ്രശസ്ത കൃതികളിലെ കഥാപാത്രമായി അഭിനയിച്ചവർ, ചരിത്രപ്രസിദ്ധമായ കഥാപാത്രമായവർ (കൃഷ്ണൻ, കർണ്ണൻ, തച്ചോളി ഒതേനൻ അതുപോലെ) - എന്ന് മാറ്റിയാൽ നന്ന്.--KG (കിരൺ) 04:58, 20 മേയ് 2017 (UTC)
10 വേഷങ്ങൾ എന്നു പറയുമ്പോൾ ഒരു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ/നടിക്ക് 10 വരെ കാത്തിരിക്കേണ്ടി വരില്ലേ? അപ്രധാന കഥാപാത്രങ്ങളാണെങ്കിൽ സാരമില്ല.--റോജി പാലാ (സംവാദം) 05:01, 20 മേയ് 2017 (UTC)
കരട് ശ്രദ്ധേയതയുടെ ലിസ്റ്റ് ഉണ്ടാക്കി സംവാദതാളിനു മുകളിൽ കൊടുക്കുക.
ശ്രദ്ധേയമായ ചിത്രങ്ങളിൽ (ശ്രദ്ധേയത എങ്ങനെ കണക്കാക്കും ? 1000 ഫേസ്ബുക്ക് ലൈക്ക് എന്നെല്ലാം പറയാമോ അല്ലെങ്കിൽ 5 ന്യൂസ് റിപ്പോർട്ടുകൾ) പ്രശസ്ത കൃതികളിലെ കഥാപാത്രമായി അഭിനയിച്ചവർ, (പ്രശസ്തി കണക്കാക്കുന്നതെങ്ങനെ)
അവാർഡിന്റെ ശ്രദ്ധേയത - സർക്കാർ അവാർഡ്. 5 ലധികം വർഷം പ്രവർത്തിക്കുന്ന ടിവി/റേഡിയോ ചാനലുകൾ/പത്രങ്ങൾ/സംഘടനകൾ നൽകിയ അവാർഡ് എന്നിവ.
ഒന്നിലധികം അവാർഡിന് പരാമർശിച്ചവർ: 5 ലധികം വർഷം പ്രവർത്തിക്കുന്ന ടിവി/റേഡിയോ ചാനലുകൾ/പത്രങ്ങൾ/സംഘടനകൾ നൽകിയ അവാർഡ് എന്നിവ.
സംവാദത്തിൽ കൊടുത്തിരിക്കുന്ന പലതും സാമാന്യമായി പറഞ്ഞതുപോലെ തോന്നെങ്കിൽ അവക്ക് കൂടുതൽ വ്യക്തതവരുത്തുന്ന നിർദ്ദേശങ്ങൾക്ക് സ്വാഗതം. രൺജിത്ത് സിജി {Ranjithsiji} 12:58, 21 മേയ് 2017 (UTC)

വിദ്യാലയങ്ങൾ ശ്രദ്ധേയത സംബന്ധിച്ച നയപുനരാവിഷ്കരണ ചർച്ച

ആധുനിക കാലത്ത് വിദ്യാലയങ്ങളെ സംബന്ധിച്ച ശ്രദ്ധേയത നയം മാറ്റുന്നതുസംബന്ധിച്ച ചർച്ച തുടങ്ങിവയ്ക്കുന്നു. നിലവിലെ നയം - വിക്കിപീഡിയ:ശ്രദ്ധേയത/കേരളത്തിലെ വിദ്യാലയങ്ങൾ ഇവിടെയുണ്ട്.

ഈ നയം കാലോചിതമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ താഴെപ്പറയുന്ന മാറ്റങ്ങൾ നിർദ്ദേശിക്കുന്നു.

 1. അഞ്ച് വർഷത്തിലധികം പഴക്കമുള്ള വിദ്യാലയങ്ങൾ
 2. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
  1. കലാ സാംസ്കാരിക വിഷയങ്ങളിൽ ജില്ലാതലത്തിലോ ഉപജില്ലാതലത്തിലോ ഉള്ള പങ്കാളിത്തം
  2. ഏതെങ്കിലും ഒരു അക്കാദമിക വർഷം നൂറുശതമാനം നേട്ടം
  3. സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
  4. മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
 3. ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം

ഇവയാണ് എന്റെ നിർദ്ദേശങ്ങൾ --രൺജിത്ത് സിജി {Ranjithsiji} 05:21, 1 സെപ്റ്റംബർ 2017 (UTC)

മുകളിൽ എഴുതിയതു കൂടാതെ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്നതോ കേരള സർക്കാർ / കേന്ദ്ര സർക്കാർ നേരിട്ടോ എയ്ഡെഡ് മാനേജ്മെന്റുകൾ വഴിയോ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതോ ആയ എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളും മലയാളം വിക്കിപീഡിയയുടെ ഉള്ളടക്കത്തിൽ തനതായ ലേഖനങ്ങളായി ഉൾപ്പെടണം. വിശ്വപ്രഭViswaPrabhaസംവാദം 07:01, 1 സെപ്റ്റംബർ 2017 (UTC)

പഴക്കം നോക്കാതെ എല്ലാ സർക്കാർ ശംബളം/ഗ്രാന്റ് നൽകുന്ന എല്ലാ വിദ്യാലയങ്ങളും എന്നതല്ലേ കൂടുതൽ നല്ലത്. ഷാജി (സംവാദം) 01:38, 2 സെപ്റ്റംബർ 2017 (UTC)

അതെ. വിശ്വപ്രഭViswaPrabhaസംവാദം 10:56, 2 സെപ്റ്റംബർ 2017 (UTC)

നയം വോട്ടെടുപ്പ്

താഴെക്കൊടുത്തിരിക്കുന്നതിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുന്ന വിദ്യാലയങ്ങൾ വിക്കിപീഡിയയിൽ ലേഖനമാകാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം

 1. അഞ്ച് വർഷത്തിലധികം പഴക്കമുള്ള വിദ്യാലയങ്ങൾ
 2. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
  1. കലാ സാംസ്കാരിക വിഷയങ്ങളിൽ ജില്ലാതലത്തിലോ ഉപജില്ലാതലത്തിലോ ഉള്ള പങ്കാളിത്തം
  2. ഏതെങ്കിലും ഒരു അക്കാദമിക വർഷം നൂറുശതമാനം നേട്ടം
  3. സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
  4. മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
 3. ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം
 4. സർക്കാർ ശമ്പളം/ഗ്രാന്റ് നൽകുന്ന എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിദ്യാലയങ്ങളും

ചർച്ച

(സോറി. ചർച്ച ഇവിടെയാണോ വാട്ട്സ്‌ആപ്പിലാണോ പാടുള്ളതെന്നു സംശയമുണ്ടെങ്കിലും പഴയ ശീലം വെച്ച് ഇവിടെ കൊണ്ടിടുന്നു).

 • ഈ നയത്തിലെ നിബന്ധനകൾ AND കണ്ടീഷനോ അതോ OR കണ്ടീഷനോ? വിശ്വപ്രഭViswaPrabhaസംവാദം 04:50, 21 സെപ്റ്റംബർ 2017 (UTC)
 • രണ്ടായിരവും മൂവായിരവുമൊക്കെ കുട്ടികൾ (ഒക്കെ നമ്മടെയൊക്കെ നാട്ടുകാരുടെ പിള്ളേരു തന്നെയാണു്. വെള്ളക്കാരുടെ സന്തതികളൊന്നുമല്ല) പഠിച്ചിറങ്ങുന്ന, ദശാബ്ദങ്ങൾ പഴക്കമുള്ള CBSE സ്കൂളുകളോടൊക്കെ അയിത്തം കാണിക്കണമെന്ന ഉദ്ദേശമുണ്ടോ എന്നു കൂടി വ്യക്തമാവണം. അഞ്ചുവർഷമായെങ്കിലും തുടർച്ചയായി ചുരുങ്ങിയതു് 500 കുട്ടികളെങ്കിലും (അല്ലെങ്കിൽ എത്ര്യാ വേണ്ടെന്ന്‌ച്ചാ അത്ര) പഠിക്കുന്ന, അല്ലെങ്കിൽ 30 അദ്ധ്യാപകരെങ്കിലുമുള്ള എല്ലാ വിദ്യാലയങ്ങളും ശ്രദ്ധേയമായി ഉൾപ്പെടണം. വിശ്വപ്രഭViswaPrabhaസംവാദം 05:01, 21 സെപ്റ്റംബർ 2017 (UTC)
നയം OR കണ്ടീഷനാണ്. ഏതെങ്കിലും ഒരു നിയമം പാലിച്ചാൽ മതി. സർക്കാർ എന്നാൽ എല്ലാത്തരം സർക്കാരും എന്നാണ്. --രൺജിത്ത് സിജി {Ranjithsiji} 08:05, 21 സെപ്റ്റംബർ 2017 (UTC)

വോട്ട് രേഖപ്പെടുത്തുക

 • Symbol support vote.svg അനുകൂലിക്കുന്നു - പരിപാടിയോട് അനുകൂലം തന്നെ. നയം ഒന്ന്, നാല് എന്നിവയോടു മാത്രമാണ് താല്പര്യം. ആ നയം മൂന്നൊക്കെ തികഞ്ഞ തോന്ന്യവാസമായി തോന്നുന്നു. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:25, 21 സെപ്റ്റംബർ 2017 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ഒന്നാമത്തെ നിബന്ധന ഒഴികെയുള്ളതെല്ലാം ഈ പരിപാടിയെ അതിൻറെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കുന്നതാണ്. നാലാമത്തെ വ്യവസ്ഥ സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇടം നൽകാത്തതാണ്. മൂന്നാമത്തെ വ്യവസ്ഥ നൂറുകണക്കിന് വിദ്യാലയങ്ങളെ മാറ്റിനിർത്തുന്നതാണ്. ഷഗിൽ കണ്ണൂർ (സംവാദം) 03:42, 21 സെപ്റ്റംബർ 2017 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - ഒന്ന് - അഞ്ച് വർഷം എന്നത് തീരെ കുറവാണ്, 50 എങ്കിലും വേണം. ഉപജില്ലാതലത്തിൽ ആ ഉപജില്ലയിലെ എല്ലാ സ്കൂളുകൾക്കും പങ്കെടുക്കാം. ഈ ഒറ്റ വരി കൊണ്ട് ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ശ്രദ്ധേയത കൈവരും, നൂറ് മേനി വിജയം എന്നത് ഏത് തലത്തിൽ. ഒറ്റത്തവണ നൂറ് മേനി കാര്യമില്ല ഒരു കുട്ടി മാത്രം പരീക്ഷയെഴുതി വിജയിച്ചാലും നൂറ് മേനി തന്നെയാണ്. മിക്ക വിദ്യാലയങ്ങൾക്കും കെട്ടിടങ്ങൾ ഉണ്ട് ഇത് ഒരു നയമായി പരിഗണിക്കാനെ പാടില്ല. ഇപ്പോൾ നിലവിലുള്ള നയത്തിന് കുഴപ്പം കാണുന്നില്ല. ഈ നയരൂപീകരണത്തോട് യോജിപ്പില്ല.--KG (കിരൺ) 05:12, 21 സെപ്റ്റംബർ 2017 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - പരിപാടിയോട് അനുകൂലം നയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള വിദ്യാലയങ്ങൾ ഉൾപ്പെടുത്താം എന്ന് മാറ്റണം അതോടുകൂടി വ്യാജന്മാർ ഒഴിവാകംTonynirappathu (സംവാദം) 07:14, 21 സെപ്റ്റംബർ 2017 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - വിക്കിപീഡിയയിൽ ജനങ്ങൾക്കു് ആവശ്യമുള്ള വിവരങ്ങളാണു് വേണ്ടതു്. വിദ്യാലയങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരം അത്തരം ആവശ്യത്തിൽ പെട്ടവയാണു്. എലിയെ പേടിച്ചു് ഇല്ലം പൂട്ടിയിട്ടിട്ടു കാര്യമില്ല. മലയാളം വിക്കിപീഡിയയെ കഴിയാവുന്നത്ര സങ്കുചിതമാക്കി അതൊരു ദന്തഗോപുരമാണെന്നു് വരുത്തിത്തീർക്കാൻ കാലാകാലങ്ങളായി ശ്രമിക്കുന്നവർ ആധികാരികതയും ശ്രദ്ധേയതയും രണ്ടാണെന്നു തിരിച്ചറിയണം. വിശ്വപ്രഭViswaPrabhaസംവാദം 08:20, 21 സെപ്റ്റംബർ 2017 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു സ്വന്തമായി കെട്ടിടമോ കളിസ്ഥലമോ ഉള്ള വിദ്യാലയങ്ങൾ
 • പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്നതോ കേരള സർക്കാർ / കേന്ദ്ര സർക്കാർ നേരിട്ടോ എയ്ഡെഡ് മാനേജ്മെന്റുകൾ വഴിയോ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതോ ആയ എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങൾ.
 • കൂടുതൽ വിദ്യർത്ഥികൾ പഠിക്കുന്ന സ്കൂളുകൾ (എണ്ണം അത് തീരുമാനിക്കേണ്ടതാണ്)

ഈ നിർദ്ദേശങ്ങളോട് യോജിക്കുന്നു .Akhiljaxxn (സംവാദം) 09:33, 21 സെപ്റ്റംബർ 2017 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു പരമാവധി വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിക്കിയിൽ വരേണ്ടതു തന്നെയാണ്. ഷാജി

(സംവാദം) 16:14, 21 സെപ്റ്റംബർ 2017 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു- ഈ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയുടെ നയം https://en.wikipedia.org/wiki/Wikipedia:Notability_(schools). മലയാളത്തിനും സ്വീകരിക്കാവുന്നതാണ്. ഏതെങ്കിലും സർക്കാറുകളുടെ അംഗീകാരമുള്ള സ്കൂളുകളെല്ലാം ഉൾപ്പെടുത്തണമെന്നാണ് അഭിപ്രായം. സർക്കാറുകളുടെ അംഗീകാരം എന്ന് പറയുമ്പോൾ ആ കെട്ടിടം സ്ഥാപിക്കാൻ പഞ്ചായത്തിൽ നിന്നുള്ള അംഗീകാരം മുതൽ സ്കൂളായി നടത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ കേന്ദ്ര വിദ്യാഭ്യാസ വകുപ്പോ നൽകിയ അംഗീകാരമെല്ലാം പരിഗണിക്കണം. അക്ബറലി{Akbarali} (സംവാദം) 02:38, 23 സെപ്റ്റംബർ 2017 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - ഇതൊക്കെ എന്നേ ചെയ്യേണ്ട കാര്യങ്ങളാണ്, ഏതു വിദ്യാലയത്തിനാണ്, സ്ഥാപനത്തിനാണ് ശ്രദ്ധേയത ഇല്ലാത്തത്? എന്തെല്ലാമാണ് സർവ്വവിജ്ഞാനകോശങ്ങളിൽ വേണ്ടത്? വിക്കിപീഡിയയിൽ എല്ലാം വേണം. ആരെന്തു തിരഞ്ഞാലും കിട്ടണം, ആധികാരികത ആവുന്നത്ര ആവശ്യപ്പെടുക, കണ്ണികൾ ചേർക്കുക, പൂർണ്ണപിന്തുണ. --Vinayaraj (സംവാദം) 14:03, 23 സെപ്റ്റംബർ 2017 (UTC)

വിഖ്യാത കൃതികളുടെ താളിന് പേര് നൽകുന്നത് സംബന്ധിച്ച്

മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിശ്വസാഹിത്യ കൃതികളുടെ താളുകൾ മൂല കൃതിയുടെ പേരിൽതന്നെ നൽകുന്നത് സംബന്ധിച്ച നയം പുന:പരിശോധിക്കേണ്ടതാണ്. പ്രസ്തുത താളുകൾ വിവർത്തനം ചെയ്യപ്പെട്ട പേരിൽ തന്നെ വരണം.

ഉദാഹരണം:

ലെ മിസേറാബ്ലെ എന്നത് പാവങ്ങൾ എന്ന പേരിലാണ് മലയാളത്തിൽ ചിരപ്രതിഷ്‌‌ഠ നേടിയത്.

മാത്രമല്ല, ഇത്തരം മിക്ക കൃതികളും അവയുടെ വിവർത്തനനാമത്തിൽ തന്നെയാണ് അറിയപ്പെടുന്നതും.

ഉദാഹരണം:

ചർച്ച

മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിശ്വസാഹിത്യ കൃതികളുടെ താളുകൾക്ക് മലയാളത്തിന്റെ തലക്കെട്ട് നൽകുന്നതിൽ തെറ്റില്ല ഈ തീരുമാനത്തോട് അനുകൂലിക്കുന്നു. അതോടൊപ്പം മൂല കൃതിയുടെ പേര് ഇതേ താളിലേക്ക് റീഡയറക്ട് ചെയ്യുന്നത് നന്നായിരിക്കും.Akhiljaxxn (സംവാദം) 09:26, 11 നവംബർ 2017 (UTC)

സാങ്കേതികം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


Infobox Monarch

Infobox Monarch - ൽ Spouse എന്നത് - ഭാര്യ എന്നാണ് വരുന്നത്. രാജ്ഞിയുടെ Spouse -ഉം ഭാര്യയാണെന്ന്. ഉദാഹരണം ഇവിടെ--Vinayaraj (സംവാദം) 16:45, 25 ജനുവരി 2015 (UTC)

ഇവിടെ തിരുത്തിയാൽ മതി. --അഖിലൻ 16:51, 25 ജനുവരി 2015 (UTC)::
നന്രി--Vinayaraj (സംവാദം) 04:25, 26 ജനുവരി 2015 (UTC)

സംഭാവനകളുടെ സംഗ്രഹം

ഇത് ഇവിടെ ചെർക്കെണ്ടാതാണോ എന്ന് ഉറപ്പില്ല..

ഉപയോക്താവിന്റെ സംഭാവനകൾ എന്ന പേജിനു അടിയിൽ ഉള്ള " സംഭാവനകളുടെ സംഗ്രഹം " എന്ന കണ്ണി പ്രവർത്തിക്കുന്നില്ലല്ലോ..—ഈ തിരുത്തൽ നടത്തിയത് Pranchiyettan (സം‌വാദംസംഭാവനകൾ)

ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഒരു 30 സെക്കന്റ്‌ കാത്തിരിക്കു , " സംഭാവനകളുടെ സംഗ്രഹം " എന്ന കണ്ണി/പേജ് താനേ ഇങ്ങോട്ട് [5] റീ ഡയറക്റ്റ് ആക്കും - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:31, 3 മാർച്ച് 2015 (UTC)
ഈ കാത്തിരിപ്പ് ഞാൻ ശ്രദ്ധിച്ചിരുന്നു. അതൊഴിവാക്കി നേരിട്ട് കണ്ണി കൊടുക്കാൻ കഴിയില്ലേ? അങ്ങനെയാണെങ്കിൽ കാത്തിരിപ്പൊഴിവാക്കാമല്ലോ. --വിക്കിറൈറ്റർ : സംവാദം 22:16, 3 മാർച്ച് 2015 (UTC)
Yes check.svg ചെയ്തു--പ്രവീൺ:സം‌വാദം 03:27, 4 മാർച്ച് 2015 (UTC)

float- Irvin Calicut....ഇർവിനോട് സംവദിക്കാൻ 08:42, 4 മാർച്ച് 2015 (UTC) float --വിക്കിറൈറ്റർ : സംവാദം 22:58, 4 മാർച്ച് 2015 (UTC)

ഇപ്പൊ ശരിയായി float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:14, 10 മാർച്ച് 2015 (UTC)

നാൾവഴിയിലെ ഉപകരണക്കണ്ണികൾ

ഒരു താളിന്റെ നാൾവഴിയിലെ ഉപകരണങ്ങളുടെ കണ്ണികൾക്ക് പല പ്രശ്നങ്ങളുണ്ട്. അവ ഒന്നു നോക്കൂ: ഇവിടെ

 • നാൾവഴി സ്ഥിതിവിവരണക്കണക്കുകൾ എന്ന കണ്ണി തൊട്ടു മുമ്പുള്ള സംഭാവനകളുടെ സംഗ്രഹം എന്ന വിഭാഗത്തിൽ പറഞ്ഞതു പോലെ കുറച്ച് സമയം കാത്തിരുന്ന ശേഷം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതൊഴിവാക്കാമോ?
 • ലേഖകർ എന്ന കണ്ണിയും മുകളിൽ പറഞ്ഞ പോലെത്തന്നെ. ഇവ രണ്ടും ഒരേ താളിലേക്ക് തന്നെയാണ് പോകുന്നതെന്ന് കരുതുന്നു. രണ്ടും ഒരേ താളിലേക്കാണെങ്കിൽ രണ്ട് കണ്ണികളുടെ ആവശ്യമുണ്ടോ?
 • ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ എന്ന കണ്ണി പ്രവർത്തിക്കാത്ത ഒരു ഉപകരണത്തിലേക്കാണ് കൊണ്ടുപോകുന്നത്. അതിനാവശ്യമായ പ്രവർത്തിക്കുന്ന ഉപകരണം വല്ലതുമുണ്ടോ?

--വിക്കിറൈറ്റർ : സംവാദം 06:09, 6 മാർച്ച് 2015 (UTC)

Please test VisualEditor in your language!

VisualEditor-logo.svg

It is very important to us at the Editing Department that VisualEditor works in every language, for every user.

VisualEditor's editing environment is a browser ContentEditable element. This means that your input method editor (IME) should already know how to work with it. However, to make VisualEditor correctly edit wiki pages, we have to stop browsers in lots of ways from breaking the page.

Sometimes this can interfere with IMEs. To make sure we work in your IME, we need your help: please see wikimedia.github.io/VisualEditor/demos/ve/desktop-dist.html#!pages/simple.html. This is the core system inside VisualEditor which lets you write and edit. It is different from the full editor, and some of the tools you are used to will be missing.

We're interested in particular in whether you can write text at all, what happens when you select different candidate texts, and how VisualEditor behaves in general.

More details, and some early test results, are provided here: mediawiki.org/wiki/VisualEditor/IME_Testing#What_to_test.

We would love to hear from every language, and especially languages which use IMEs, like Japanese, Korean, Indic languages, Arabic and others. Thank you for your help.

Yours,

James Forrester (talk) 07:41, 22 ഏപ്രിൽ 2015 (UTC)

Please join the 2nd edition of the VisualEditor Translathon

VisualEditor-logo-pacifico.svg

Hello!

I'm pleased to announce the 2nd edition of the VisualEditor Translathon.

It is a translation rally, focused on interface messages and help pages related to VisualEditor. In order to participate, you need to sign up on the Translathon page on TranslateWiki.

The top 3 contributors will each win a Wikipedia t-shirt of their choice from the Wikipedia store[1]. Translations made between July 15th and July 19th (CDT time zone) qualify[2].

If you are at Wikimania Mexico this year, you are also welcome to join a related sprint during the hackathon in Workplace 1 - Don Américo, Thursday 16 July at 4pm (CDT) at the conference venue, so you can meet other fellow translators and get support if you need some.

Interface messages have the priority. You will need to create an account at translatewiki.net in order to work on them, if you don't have one. It is recommended to create the account ASAP, so that it can be confirmed in time.

You can also help translate documentation pages about VisualEditor on mediawiki.org. You can use your Wikipedia account to work there.

You will find instructions, links and other details on the Translathon page.

Thanks for your attention, and happy translating!
Elitre (WMF) 21:00, 13 ജൂലൈ 2015 (UTC)

 1. You can choose between any short-sleeve shirt, or other items for the same value.
 2. This means both new translations, and updates for messages in the "Outdated" tab of the translation interface.

ഇംഗ്ലീഷ് വിലാസം

ലേഖനത്തിൽ prettyurl ചേർത്തു കഴിഞ്ഞാൽ കാണിക്കുന്ന ഇംഗ്ലീഷ് വിലാസം എന്ന ലിങ്കിൽന്റെ ആവശ്യമെന്താണിപ്പോൾ? അതു ക്ലിക്ക് ചെയ്താൽ ഒരു സെക്കന്റ് സമയത്തേക്ക് യൂ.ആർ.എല്ലിൽ ഇംഗ്ലീഷ് വിലസം വന്നു പോവുന്നു എന്നല്ലാതെ അതവിടെ നിന്നും കോപ്പി ചെയ്യാൻ സാധ്യമല്ല; തിരിച്ച് മലയാളം വിലാസം തന്നെ വരുന്നു. ഇംഗ്ലീഷ് വിലാസം ക്ലിക്ക് ചെയ്താൽ യു.ആർ.എൽ മാറുന്ന പഴയ രീതി പുനഃസ്ഥാപിക്കണം. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:27, 21 സെപ്റ്റംബർ 2015 (UTC)

വേണ്ടതാണ്. വളരെ അത്യാവശ്യമാണ്. ഞാൻ ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിലേക്ക് പോകാൻ ഈ രീതി ഉപയോഗിക്കുന്നുണ്ട് കൂടാതെ പല സ്ഥലത്തും ഷെയർ ചെയ്യാനായി എളുപ്പമാണ്. വേഗം ചെയ്യണം. ആരെങ്കിലും നോക്കൂമോ ഇത്???? --രൺജിത്ത് സിജി {Ranjithsiji} 05:20, 21 സെപ്റ്റംബർ 2015 (UTC)
[പ്രദർശിപ്പിക്കുക] എന്ന ഓപ്ഷൻ വർക്ക് ചെയ്യുന്നുണ്ട്. അവിടെ നിന്നും കോപ്പി ചെയ്യാം.--റോജി പാലാ (സംവാദം) 05:33, 21 സെപ്റ്റംബർ 2015 (UTC)
ബ്രൗസറിന്റെ റൈറ്റ് ക്ലിക്കിൽ ലഭിക്കുന്ന 'Copy Link Address' ഉപയോഗിച്ചാൽ പോരേ -അഖിലൻ 11:55, 21 സെപ്റ്റംബർ 2015 (UTC)

മലയാളം വിക്കി മൊബൈലിൽ

മലയാളം വിക്കിപീഡിയ മൊബൈലിൽ ആക്സസ് ചെയ്യുമ്പോൾ മൊബൈൽ ഇന്റർഫേസ് സ്വതേ ലോഡ് ചെയ്യുന്നില്ലല്ലോ! മറ്റു ഭാഷകളിലൊക്കെ ഇത് പ്രവർത്തിക്കുന്നുമുണ്ട്. മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗം കൂടിയ ഇക്കാലത്ത് ഇതൊന്ന് പരിഹരിക്കാൻ ആരെങ്കിലും മുൻകൈ എടുക്കുമോ ? --106.216.164.197 12:03, 10 ഒക്ടോബർ 2015 (UTC)

ഈ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം മലയാളം വിക്കിയിൽ മാത്രമായിരുന്നില്ല. m എന്ന അക്ഷരത്തിൽ ലാംഗ്വേജ് കോഡ് തുടങ്ങുന്ന എല്ലാ വിക്കികളിലും ഈ പ്രശ്നമുണ്ടായിരുന്നു. വാർണിഷ് പ്രോക്സി സോഫ്റ്റ്‌വെയറിലെ ഒരു ബഗ്ഗായിരുന്നു കാരണം. കൂടുതൽ വിവരങ്ങൾ ഇവിടെ --Anoopan (സംവാദം) 05:21, 14 ഒക്ടോബർ 2015 (UTC)

അക്ഷരത്തെറ്റ് തിരുത്തൽ യന്ത്രം

ഇന്നലെയും ഇന്നുമായി ഞാൻ മാടപ്രാവിനെ ഒന്ന് പറത്തി. ഇപ്പോൾ ഉപയോഗിക്കുന്നവ Mad-a-prav/user-fixes.py എന്ന താളിൽ കാണാവുന്നതാണ്. ഇതുവരെ ചെയ്ത തിരുത്തുകൾ ഇവിടെ ഉണ്ട്. കൂടുതൽ പദങ്ങൾ ചേർക്കാനോ, ഉള്ള പദങ്ങൾ നീക്കം ചെയ്യാനോ, മറ്റ് അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ മാടപ്രാവിന്റെ സംവാദത്താളിൽ അറിയിക്കുമല്ലോ. ഒരു മൂന്നുമാസത്തിലൊന്ന് വെച്ച് ഓടിക്കാനാണ് തീരുമാനം.--പ്രവീൺ:സം‌വാദം 15:07, 3 ഡിസംബർ 2015 (UTC)

float--Adv.tksujith (സംവാദം) 08:57, 23 ഡിസംബർ 2015 (UTC)

ഒപ്പുകണ്ണി

ഉപയോക്തൃതാളിൽ ഒപ്പു കണ്ണികൾ കാനുന്നില്ലല്ലോ?? ഉല്ലാസത്തിന്റെ അനുബന്ധ സംഗതിയാണോ??--സുഗീഷ് (സംവാദം) 07:19, 23 ഡിസംബർ 2015 (UTC)

സ്വന്തം പുരയ്ക്കകത്തെന്തിനാ തെളിവ്. നിർബന്ധമെങ്കിൽ കീബോർഡ് ഉപയോഗിക്ക്. ആഗോളവൽക്കരണത്തിന്റെ ഭാഗമാന്നു തോന്നുന്നു. ഇംഗ്ലിഷ് വിക്കിയിലും ഇല്ലാ. --റോജി പാലാ (സംവാദം) 08:44, 23 ഡിസംബർ 2015 (UTC)
അതും അവിടെ വർക്കുന്നില്ല.. --സുഗീഷ് (സംവാദം) 10:17, 23 ഡിസംബർ 2015 (UTC)
@സുഗീഷ്, --~~~~ ഈ സാധനം വർക്കുന്നില്ലെന്നോ?--റോജി പാലാ (സംവാദം) 10:59, 23 ഡിസംബർ 2015 (UTC)
@സുഗീഷ് ചേട്ടാ, ഉപയോക്തൃതാളിൽ കൊടുക്കാതെ താരകം ആളോൾടെ സംവാദം താളിൽ കൊടുക്കെന്നേ... ഉപയോക്തൃതാളിൽ താരകം വയ്കാൻ പുഛമുള്ളവരുണ്ടെങ്കിലോ Face-wink.svg--Adv.tksujith (സംവാദം) 11:16, 23 ഡിസംബർ 2015 (UTC)

The visual editor is coming to this wiki

Norwegian-road-sign-110.0 (fluorescent).svg

Hello. Please excuse the English. Please help translate to your language. നന്ദി!

Hi everybody,

My name is Erica, and I am a Community Liaison at the Wikimedia Foundation. I'm here to let you know that the visual editor is coming to editors at this Wikipedia soon. It allows people to edit Wikipedia articles as if they were using word processing software.

You don't have to wait until the deployment to test it; you can test the visual editor right now. To turn it on, select "ബീറ്റ" in your preferences. Choose "കണ്ടുതിരുത്തൽ സൗകര്യം" and click save. When it is enabled, you will press the "തിരുത്തുക" button to edit an article in the new software. To use the wikitext editor, you can press "മൂലരൂപം തിരുത്തുക".

After the deployment, everyone will automatically have the option to use either the visual editor or the current wikitext editor. For more information about how to use the visual editor, see mw:Help:VisualEditor/User guide.

More information about preparing for the visual editor is posted here.

Thank you, and happy editing! --Elitre (WMF) (talk) 18:29, 5 ഫെബ്രുവരി 2016 (UTC)

Reminder: the visual editor is coming to this wiki soon

Twemoji 23f0.svg

Hello again. Please excuse the English. Please help translate to your language. നന്ദി!

This is a reminder that the visual editor is coming to all editors at this Wikipedia soon. As of this writing, the team is not aware of any issues specific to this language that should prevent the new software to be deployed here; therefore, please do let us know if you find any problems instead. You can report issues in Phabricator, the new bug tracking system or on the central feedback page on MediaWiki.org. There is a short guide at mediawiki.org that you can follow (as if it was a "checklist") to learn about the community work necessary to adapt the visual editor, and its referencing system in particular, to your community's needs.

If you can translate from English into this wiki's language, or know anyone who can, please follow the links below; just a little effort is required to make this language progress toward translations' completion! You'll help your community get the best possible experience when it comes to interface messages and documentation related to the visual editor. After you click on any links, your language should be available from the drop-down menu on the right. Once you've selected it, you'll see the document in English side by side with any translation work already done in your language. You can add new translations or modify existing ones. The interface is hosted at https://translatewiki.net; you'll need an account if you never translated there before. The other pages are at Mediawiki.org, for which you can use your regular Wikipedia account. You're welcome to contact me personally whenever you need help.

Thank you for your cooperation, and happy editing! --Elitre (WMF) (talk) 16:35, 26 ഫെബ്രുവരി 2016 (UTC)

Main -ഉം പ്രലേ-യും

ഘടകം:Main എന്നതും ഫലകം:പ്രലേ എന്നതും ഒന്നു തന്നെയല്ലേ? ആദ്യത്തേതിനു പകരമായി രണ്ടാമത്തേത് ഉപയോഗിച്ചാൽ കാഴ്ചയിൽ Main article: എന്നതിനു പകരം പ്രധാന ലേഖനം: എന്നു തന്നെ കാണാൻ കഴിയും. ഒന്നാക്കുകയോ, തിരിച്ചുവിടുകയോ ചെയ്യാമോ?--Vinayaraj (സംവാദം) 01:39, 14 ഏപ്രിൽ 2016 (UTC)

Announcement

Hello. Please review my announcement about the upcoming deployment of the visual editor on this wiki. Thank you! --Elitre (WMF) (സംവാദം) 12:37, 24 ഓഗസ്റ്റ് 2016 (UTC)

Speciesbox ഉം Automatic taxobox ഉം

Speciesbox ഉം Automatic taxobox ഉം കാണുന്നുണ്ടെങ്കിലും അതു വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ല. ഇത് ഉണ്ടെങ്കിൽ ജനുസുകളെയും സ്പീഷിസുകളെയും പറ്റിയുള്ള ലേഖനങ്ങൾ തുടങ്ങുമ്പോൾ ജോലി ഏറെ എളുപ്പമുണ്ടായിരുന്നു.--Vinayaraj (സംവാദം) 02:03, 2 സെപ്റ്റംബർ 2016 (UTC)

സാങ്കേതികത അറിയുന്നവർ ശ്രദ്ധിക്കുമല്ലോ?--Vinayaraj (സംവാദം) 01:28, 26 ഫെബ്രുവരി 2017 (UTC)

രാമേശ്വരം അലങ്കാരച്ചിലന്തി ഇതായിരുന്നുവോ പ്രശ്‍നം . ഫലകം ഇറക്കുമതി ചെയ്തു പരിഹരിച്ചിരുണ്ട് . സാങ്കേതികത വല്യ പിടിയില്ല , ഇനി ഇത് നേരയാക്കിയപ്പോ വേറെ ഏതേലും പ്രശനം ആയോ എന്നും അറിയില്ല .Vinayaraj ദയവായി നോക്കിയിട്ട് പറയൂ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:48, 26 ഫെബ്രുവരി 2017 (UTC)

The Wikimedia Developer Summit wants you

The Wikimedia Developer Summit is the annual meeting to push the evolution of MediaWiki and other technologies supporting the Wikimedia movement. The next edition will be held in San Francisco on January 9–11, 2017.

We welcome all Wikimedia technical contributors, third party developers, and users of MediaWiki and the Wikimedia APIs. We specifically want to increase the participation of volunteer developers and other contributors dealing with extensions, apps, tools, bots, gadgets, and templates.

Important deadlines:

 • Monday, October 24: last day to request travel sponsorship. Applying takes less than five minutes.
 • Monday, October 31: last day to propose an activity. Bring the topics you care about!

More information: https://www.mediawiki.org/wiki/Wikimedia_Developer_Summit

Subscribe to weekly updates: https://www.mediawiki.org/wiki/Topic:Td5wfd70vptn8eu4

MKramer (WMF) (talk) 19:07, 14 ഒക്ടോബർ 2016 (UTC)

Editing news n.3-2016

Sorry for the delay in delivering this newsletter!


Read this in another languageSubscription list for this multilingual newsletter

VisualEditor
Did you know?
Did you know that you can easily re-arrange columns and rows in the visual editor?
Screenshot showing a dropdown menu with options for editing the table structure


Select a cell in the column or row that you want to move. Click the arrow at the start of that row or column to open the dropdown menu (shown). Choose either "Move before" or "Move after" to move the column, or "Move above" or "Move below" to move the row.

You can read and help translate the user guide, which has more information about how to use the visual editor.

Since the last newsletter, the VisualEditor Team has mainly worked on a new wikitext editor. They have also released some small features and the new map editing tool. Their workboard is available in Phabricator. You can find links to the list of work finished each week at mw:VisualEditor/Weekly triage meetings. Their current priorities are fixing bugs, releasing the 2017 wikitext editor as a beta feature, and improving language support.

Recent changes

 • You can now set text as small or big.[6]
 • Invisible templates have been shown as a puzzle icon. Now, the name of the invisible template is displayed next to the puzzle icon.[7] A similar feature will display the first part of hidden HTML comments.[8]
 • Categories are displayed at the bottom of each page. If you click on the categories, the dialog for editing categories will open.[9]
 • At many wikis, you can now add maps to pages. Go to the Insert menu and choose the "Maps" item. The Discovery department is adding more features to this area, like geoshapes. You can read more at mediawiki.org.[10]
 • The "Save" button now says "Save page" when you create a page, and "Save changes" when you change an existing page.[11] In the future, the "താൾ സേവ് ചെയ്യുക" button will say "താൾ പ്രസിദ്ധീകരിക്കുക". This will affect both the visual and wikitext editing systems. More information is available on Meta.
 • Image galleries now use a visual mode for editing. You can see thumbnails of the images, add new files, remove unwanted images, rearrange the images by dragging and dropping, and add captions for each image. Use the "Options" tab to set the gallery's display mode, image sizes, and add a title for the gallery.[12]

Future changes

The visual editor will be offered to all editors at the remaining 10 "Phase 6" Wikipedias during the next month. The developers want to know whether typing in your language feels natural in the visual editor. Please post your comments and the language(s) that you tested at the feedback thread on mediawiki.org. This will affect several languages, including Thai, Burmese and Aramaic.

The team is working on a modern wikitext editor. The 2017 wikitext editor will look like the visual editor and be able to use the citoid service and other modern tools. This new editing system may become available as a Beta Feature on desktop devices in October 2016. You can read about this project in a general status update on the Wikimedia mailing list.

Let's work together

 • If you aren't reading this in your preferred language, then please help us with translations! Subscribe to the Translators mailing list or contact us directly, so that we can notify you when the next issue is ready. നന്ദി!

Elitre (WMF) 21:08, 17 ഒക്ടോബർ 2016 (UTC)

Developer Wishlist Survey: propose your ideas

At the Wikimedia Developer Summit, we decided to organize a Developer Wishlist Survey, and here we go:

https://www.mediawiki.org/wiki/Developer_Wishlist

The Wikimedia technical community seeks input from developers for developers, to create a high-profile list of desired improvements. The scope of the survey includes the MediaWiki platform (core software, APIs, developer environment, enablers for extensions, gadgets, templates, bots, dumps), the Wikimedia server infrastructure, the contribution process, and documentation.

The best part: we want to have the results published by Wednesday, February 15. Yes, in a month, to have a higher chance to influence the Wikimedia Foundation annual plan FY 2017-18.

There's no time to lose. Propose your ideas before the end of January, either by pushing existing tasks in Phabricator or by creating new ones. You can find instructions on the wiki page. Questions and feedback are welcome especially on the related Talk page.

The voting phase is expected to start on February 6 (tentative). Watch this space (or even better, the wiki page) - SSethi_(WMF) January 21st, 2017 3:07 AM (UTC)

Developer Wishlist Survey: Vote for Proposals

Almost two weeks ago, the Technical Collaboration team invited proposals for the first edition of the Developer Wishlist survey!

We collected around 77 proposals that were marked as suitable for the developer wishlist and met the defined scope and criteria. These proposals fall into the following nine categories: Frontend, Backend, Code Contribution (Process, Guidelines), Extensions, Technical Debt, Developer Environment, Documentation, Tools (Phabricator, Gerrit) and Community Engagement.

Voting phase starts now and will run until February 14th, 23:59 UTC. Click here on a category and show support for the proposals you care for most. Use the 'Vote' and 'Endorse' buttons next to a proposal to do so.

What happens next?
Proposals that will gather most votes will be included in the final results which will be published on Wednesday, February 15th. These proposals will also be considered in the Wikimedia Foundation’s annual plan FY 2017-18 - SSethi_(WMF) (talk) 04:41, 6 February 2017 (UTC)

വിക്കിപീഡിയ പുതിയ പേജ് റോന്തചുറ്റൽ

New Pages Feed Screenshot-Aug 10 2012

പ്രിയ സുഹൃത്തുക്കളേ മലയാളം വിക്കിപീഡിയയിലേക്ക് പേജ് ക്യൂറേഷൻ എന്ന എക്സ്റ്റെൻഷൻ ചേർത്താൽ കൊള്ളാമെന്നുണ്ട്. അതുകൊണ്ടുണ്ടാവുന്ന വ്യത്യാസം നമുക്ക് ഇതുപോലൊരു പേജ് കിട്ടും. അതായത് സമീപ കാല മാറ്റങ്ങൾ കാണാനും അതിലെ ലേഖനങ്ങൾ പരിശോധിക്കാനും കൂടാതെ പ്രശ്നമുള്ള ലേഖനങ്ങളിൽ ടാഗുകൾ ചേർക്കാനും എളുപ്പമായിരിക്കും. വിശദവിവരങ്ങൾ ഇവിടെയുണ്ട്. ഒന്നു ശ്രദ്ധിക്കുമല്ലോ. ----രൺജിത്ത് സിജി {Ranjithsiji} 16:47, 18 ഏപ്രിൽ 2017 (UTC)

float- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:36, 19 ഏപ്രിൽ 2017 (UTC)
float - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:03, 19 ഏപ്രിൽ 2017 (UTC)
float --Manjusha | മഞ്ജുഷ (സംവാദം) 15:08, 19 ഏപ്രിൽ 2017 (UTC)

ചർച്ച

@മാഷേ ഇതിന്റെ മലയാളം ആയിരിക്കുമോ നമ്മൾക്ക് കിട്ടുന്നത്, അതോ ഇനി നമ്മൾ തർജ്ജിമ ശരിയാക്കേണ്ടിവരുമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:58, 20 ഏപ്രിൽ 2017 (UTC)
@പ്രിയ മനൂ ഇതിന്റെ മലയാളം പതിപ്പ് കിട്ടും.പക്ഷേ ടൂൾ നമ്മൾ തർജ്ജമ ചെയ്യേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} 05:58, 24 ഏപ്രിൽ 2017 (UTC)

Editing News #1—2017

18:05, 12 മേയ് 2017 (UTC)

New notification when a page is connected to Wikidata

Hello all,

(Please help translate to your language)

The Wikidata development team is about to deploy a new feature on all Wikipedias. It is a new type of notification (via Echo, the notification system you see at the top right of your wiki when you are logged in), that will inform the creator of a page, when this page is connected to a Wikidata item.

You may know that Wikidata provides a centralized system for all the interwikilinks. When a new page is created, it should be connected to the corresponding Wikidata item, by modifying this Wikidata item. With this new notification, editors creating pages will be informed when another editor connects this page to Wikidata.

Screenshot Echo Wikibase notification.png

This feature will be deployed on May 30th on all the Wikipedias, excepting English, French and German. This feature will be disable by default for existing editors, and enabled by default for new editors.

This is the first step of the deployments, the Wikipedias and other Wikimedia projects will follow in the next months.

If you have any question, suggestion, please let me know by pinging me. You can also follow and leave a comment on the Phabricator ticket.

Thanks go to Matěj Suchánek who developed this feature!

നന്ദി! Lea Lacroix (WMDE) (talk)

ഉപയോക്തൃ സംവാദം

ചില വിഷയങ്ങളിൽ ഉപയോക്താക്കളുടെ സംവാദതാളുകളിൽ നൽകുന്ന കുറിപ്പുകൾക്ക് കൃത്യമായി മറുപടി നൽകുന്നതായി കാണുന്നില്ല. ഏതെങ്കിലും ഉപയോക്താവിന്റെ സംവാദതാളിൽ നൽകുന്നത് അവർ കൃത്യമായി കാണാത്തതിനാലോ അവർക്ക് അതിന്റെ നോട്ടിഫിക്കേഷൻ കിട്ടാത്തതോ ആയിരിക്കാം കാരണം. അതിനാൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതു പോലെ താങ്കൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട് എന്ന തരത്തിൽ ഒരു പോപ്‌അപ് / നോട്ടിഫിക്കേഷൻ നൽകണമെന്ന് താത്പര്യപ്പെടുന്നു.. ഇത് നടപ്പിലാക്കുന്നിത് എത്രത്തോളം പ്രായോഗികതയുണ്ട് എന്നറിയില്ല എങ്കിലും ഇത്തരം സംഗതികൾ ചേർക്കാൻ കഴിഞ്ഞാൻ അവർക്ക് അവരുടെ സംവാദ താളുകളിൽ നൽകുന്ന കുറിപ്പുകൾ ശ്രദ്ധിക്കാനും അതുവഴി കുറച്ചധികം മെച്ചപ്പെട്ട തിരുത്തലുകൾ ഉണ്ടാവുകയും ചെയ്യും എന്ന് കരുതുന്നു. --സുഗീഷ് (സംവാദം) 10:04, 17 മേയ് 2017 (UTC)

ശരിയാണ് ഇത് അത്യാവശ്യമായി വേണ്ടതാണ്. ഇപ്പോൾ പുതിയ സന്ദേശമുണ്ടെങ്കിൽ മഞ്ഞനിറത്തിൽമുകളിൽ കാണിക്കുന്നുണ്ട് പോപ് അപ് കൂടി വേണമെങ്കിൽ നൽകാം --രൺജിത്ത് സിജി {Ranjithsiji} 15:35, 17 മേയ് 2017 (UTC)

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 15:18, 5 ജൂൺ 2017 (UTC)

Wikidata changes now also appear in enhanced recent changes

Hello, and sorry to write this message in English. You can help translating it.

Starting from today, you will be able to display Wikidata changes in both modes of the recent changes and the watchlist.

Read and translate the full message

നന്ദി! Lea Lacroix (WMDE) 08:33, 29 ജൂൺ 2017 (UTC)

(wrong target page? you can fix it here)

Improvements coming soon to Recent Changes

Rc-beta-tour-welcome-ltr.gif

Hello

Sorry to use English. Please help translate to your language! Thank you.

In short: starting on 26 September, New Filters for Edit Review (now in Beta) will become standard on Recent Changes. They provide an array of new tools and an improved interface. If you prefer the current page you will be able to opt out. Learn more about the New Filters.

What is this feature again?

This feature improves Special:RecentChanges and Special:RecentChangesLinked (and soon, Special:Watchlist – see below).

Based on a new design, it adds new features that ease vandalism tracking and support of newcomers:

 • Filtering - filter recent changes with easy-to-use and powerful filters combinations, including filtering by namespace or tagged edits.
 • Highlighting - add a colored background to the different changes you are monitoring. It helps quick identification of changes that matter to you.
 • Bookmarking to keep your favorite configurations of filters ready to be used.
 • Quality and Intent Filters - those filters use ORES predictions. They identify real vandalism or good faith intent contributions that need help. They are not available on all wikis.

You can know more about this project by visiting the quick tour help page.

Concerning RecentChanges

Starting on 26 September, New Filters for Edit Review will become standard on Recent Changes. We have decided to do this release because of a long and successful Beta test phase, positive feedback from various users and positive user testing.

Some features will remain as Beta features and will be added later. Learn more about those different features.

If your community has specific concerns about this deployment or internal discussion, it can request to have the deployment to their wikis delayed to October 1, if they have sensible, consistent with the project, actionable, realistic feedback to oppose (at the development team's appreciation).

You will also be able to opt-out this change in your preferences.

Concerning Watchlists

Starting on September 19, the Beta feature will have a new option. Watchlists will have all filters available now on the Beta Recent Changes improvements.

If you have already activated the Beta feature "New filters for edit review", you have no action to take. If you haven't activated the Beta feature "New filters for edit review" and you want to try the filters on Watchlists, please go to your Beta preferences on September 19.

How to be ready

Please share this announcement!

Do you use Gadgets that change things on your RecentChanges or Watchlist pages, or have you customized them with scripts or CSS? You may have to make some changes to your configuration. Despite the fact that we have tried to take most cases into consideration, some configurations may break. The Beta phase is a great opportunity to have a look at local scripts and gadgets: some of them may be replaced by native features from the Beta feature.

Please ping me if you have questions.

On behalf of the Global Collaboration team, Trizek (WMF) 15:27, 14 സെപ്റ്റംബർ 2017 (UTC)


നിർദ്ദേശങ്ങൾ

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നിർദ്ദേശക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

തെരഞ്ഞെടുത്ത ചിത്രത്തിന്റെ വലുപ്പം

നിലവിൽ മലയാളം തെരഞ്ഞെടുത്ത ചിത്രത്തിന്റെ വലുപ്പം വളരെ ചെറുതാണ്. (100x78). എന്നാൽ വോട്ടെടുപ്പ് നടക്കുന്നിടത്ത് (200x150) ഉണ്ട്. ഇംഗ്ലീഷ് ഹോമിൽ (400x300) വരെ കാണാം. പ്രധാന താളിന്റെ ഭംഗിക്കും, തെരഞ്ഞെടുത്ത ചിത്രം ഒന്ന് എടുത്തു കാണിക്കുന്നതിനും അത് അത്യാവശ്യമാണ് എന്ന് തോന്നുന്നു.--സുഹൈറലി 05:37, 8 ജൂലൈ 2016 (UTC)

ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം

നിജിലിന്റെ ചോദ്യം കാണുക

ലേഖനങ്ങളെക്കുറിച്ചുള്ള അഭിപ്രായം വായനക്കാരിൽ നിന്നും ആരായാൻ Article Feedback എന്നൊരു ചേർപ്പ് മീഡിയാവിക്കിയിലുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത താളുകളിൽ ഈ സംവിധാനം ചേർത്തിട്ടുണ്ടെന്ന് ഇവിടെനിന്നും അറിയാൻ കഴിഞ്ഞു. ഇത് നമ്മുടെ വിക്കിയിൽ ചേർക്കണോ? അഭിപ്രായങ്ങൾ ആരായുന്നു.--Vssun (സുനിൽ) 02:30, 21 സെപ്റ്റംബർ 2011 (UTC)

തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം വിക്കി ലേഖനങ്ങളിൽ ഇതെത്ര കണ്ട് പ്രയോജനപ്രദമാണ് എന്ന കാര്യത്തിൽ സംശയമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ ഫലപ്രദമാകും എന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 03:21, 21 സെപ്റ്റംബർ 2011 (UTC)
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ ഇത് ചേർക്കുന്നതിനോട് അനുകൂലിക്കുന്നു. മറ്റുള്ള ലേഖനങ്ങളിൽ ഈ അവസ്ഥയിൽ നല്ലതാണെന്ന് അഭിപ്രായമില്ല. --RameshngTalk to me 03:38, 21 സെപ്റ്റംബർ 2011 (UTC)
മലയാളം വിക്കി പോലുള്ള ചെറിയ വിക്കികളിൽ ഇതാവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. --അനൂപ് | Anoop 05:16, 21 സെപ്റ്റംബർ 2011 (UTC)
തിരഞ്ഞെടുത്ത ലേഖനങ്ങളിൽ(മാത്രം) ചേർക്കുന്നതിനോട് അനുകൂലം--കിരൺ ഗോപി 06:09, 21 സെപ്റ്റംബർ 2011 (UTC)
എല്ലാ ലേഖനങ്ങൾക്കും ഈ സംവിധാനം നൽകേണ്ടതാണു്. ലേഖനങ്ങളുടെ നിലവാരമുയർത്താനും, വിക്കിയിലെ പങ്കാളിത്തമുയർത്താനും ഇതു് ഏറെ സഹായകരമായിരിക്കും. --Anilankv 06:19, 21 സെപ്റ്റംബർ 2011 (UTC)
ഈ സംവിധാനം കൊണ്ടുവന്നാൽ എങ്ങനെയാണ് വിക്കിയിലെ പങ്കാളിത്തം ഉയരുന്നത് എന്നൊന്നു വിശദമാക്കാമോ? --അനൂപ് | Anoop 06:31, 21 സെപ്റ്റംബർ 2011 (UTC)

തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങളിൽ മാത്രം പോര, അത്യാവശ്യം വിവരണമുള്ള ലേഖനങ്ങളിലും ഈ ചേർപ്പ് വേണം. എന്നാൽ ഇത്തരം ലേഖനങ്ങളെ ഈ ചേർപ്പിൽ നിന്നും "അരിച്ചെടുക്കാനുള്ള അരിപ്പ" ഉണ്ടോ? ഉണ്ടെങ്കിൽ അനുകൂലം. ഇല്ലെങ്കിൽ മലയാളം വിക്കി വളരുന്നതുവരെ കാത്തിരിക്കണമെന്നാണ് എന്റെ അഭിപ്രായം. --വൈശാഖ്‌ കല്ലൂർ 07:23, 21 സെപ്റ്റംബർ 2011 (UTC)

അഭിപ്രായം രേഖപ്പെടുത്തുന്നത് നിലവാരമുള്ള ലേഖനങ്ങളുടെ സൃഷ്ടികർത്താക്കൾക്ക് പ്രോത്സാഹനകരവും മറ്റുള്ളവർക്ക് ലേഖനം കൂടുതൽ മെച്ചപ്പെടുത്താനും പ്രയോജനകരമാണ് . അതിനാൽ സാമാന്യ വിവരണങ്ങളുള്ള ലേഖനങ്ങളിലടക്കം ഇതുൾപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് കരുതുന്നു—ഈ തിരുത്തൽ നടത്തിയത് Tgsurendran (സം‌വാദംസംഭാവനകൾ)
ഈ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം. ഇംഗ്ലീഷ് വിക്കിയിലെ ഡാഷ്ബോഡും കാണുക. --Vssun (സുനിൽ) 15:29, 22 സെപ്റ്റംബർ 2011 (UTC)

ലേഖനത്തെ പറ്റിയുള്ള വായനക്കാരുടെ അഭിപ്രായമറിയുന്നത് ദോഷമൊന്നും ഉണ്ടാക്കില്ലെന്നാണ് എന്റെ പക്ഷം.ഇതേപറ്റിയുള്ള തീരുമാനം എന്താണ് വോട്ടെടുപ്പോ അതോ കൂടുതൽ ചർച്ചയോ?--നിജിൽ 18:30, 1 ഒക്ടോബർ 2011 (UTC)

ഭൂരിഭാഗം പേരും ഈ സംവിധാനം ചേർക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ ഏതൊക്കെ ലേഖനങ്ങളിൽ ചേർക്കണം എന്ന കാര്യത്തിൽ സമവായമായിട്ടില്ല. ഈ ടൂളിനെ ഉൾപ്പെടുത്താൻ ബഗ് ഫയൽ ചെയ്യാം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 09:08, 4 ഒക്ടോബർ 2011 (UTC)

ബഗ് കാണുക. --Vssun (സുനിൽ) 08:32, 12 ഒക്ടോബർ 2011 (UTC)

ലേഖനങ്ങളുടെ വലിപ്പം നോക്കി അത്യാവശ്യം വിവരമുള്ള ലേഖനങ്ങളെ ഫിൽറ്റർ ചെയ്തെടുക്കാൻ സാധിക്കല്ലേ. ഉദാ: > 25,000 bytes.--Jairodz സം‌വാദം 08:49, 12 ഒക്ടോബർ 2011 (UTC)
തിരഞ്ഞെടുത്ത ലേഖനങ്ങൾക്കു പുറമേ ഇംഗ്ലീഷ് വിക്കിയിലെ പോലെ good articles എന്നൊരു വിഭാഗമുണ്ടാക്കി തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന നിലവാരത്തിലെത്താത്ത എന്നാൽ അത്യാവശ്യം ഉള്ളടക്കം ഉള്ള ലേഖനങ്ങൾ ഉൾപ്പെടുത്തിക്കൂടെ?അങനെയായാൽ Article Feedback good articlesനും തിരഞ്ഞെടുത്ത ലേഖനങ്ങൾക്കും ബാധകമാക്കുകയും ചെയ്യാം--നിജിൽ 12:56, 12 ഒക്ടോബർ 2011 (UTC)

വർഗ്ഗം:അഭിപ്രായം രേഖപ്പെടുത്താവുന്ന ലേഖനങ്ങൾ എന്ന ഒരു മറഞ്ഞിരിക്കുന്ന വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട്. തിര. ലേഖനങ്ങളെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഗ്ഗത്തിലുൾപ്പെടുന്ന ലേഖനങ്ങൾക്ക് ഫീഡ്ബാക്ക് സംവിധാനം ഉൾപ്പെടുത്താം എന്നാണ് കരുതുന്നത്. --Vssun (സുനിൽ) 17:28, 12 ഒക്ടോബർ 2011 (UTC)

ഇതിന്റെ തീരുമാനമൊന്നും ആയില്ലേ--നിജിൽ പറയൂ 16:59, 4 നവംബർ 2011 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങളിൽ(മാത്രം) ചേർക്കുന്നതിനോട് അനുകൂലം--കാളത്തോട് (സംവാദം) 06:59, 18 ഏപ്രിൽ 2013 (UTC)

മൂന്ന് വർഷം മുമ്പ് ചർച്ച നടന്നിരുന്നു.ഈ സംവിധാനം ഇപ്പോൾ വന്നോ--സുഹൈറലി 07:11, 23 ജനുവരി 2016 (UTC)

Wikipedia Asian Month 2015

മലയാളം വിക്കിയും പങ്കെടുക്കണ്ടേ ? ഏഷ്യയെക്കുറിച്ചുള്ള വിവിധങ്ങളായ വിവരങ്ങൾ വിക്കിപീഡിയയിലെത്തിയ്ക്കുന്നതിനായൊരു തിരുത്തൽ യത്നം. Wikipedia Asian Month is an online Edit-a-thon aimed at enhancing the understanding among Asian Wikipedia communities. The Wikipedia Asian Month plans to take place in November 2015, each of the participating communities will run a local Wikipedia Edit-a-thon on their own language Wikipedias, which promote editors create or improve the Wikipedia content about Asia except their own country. Although this is an Asian Month, the participating community is not limited in Asia. As one of the parts of friendship of Wikipedia Asian Community, each participants who create at least five articles that fulfill the criteria will receive a special designed Wikipedia postcard from other participating countries.കൂടുതൽ https://meta.wikimedia.org/wiki/Wikipedia_Asian_Month --മനോജ്‌ .കെ (സംവാദം) 04:56, 14 ഒക്ടോബർ 2015 (UTC)

തീർച്ചയായും---ഉപയോക്താവ്ː ːAkbarali (സംവാദം) 15:43, 14 ഒക്ടോബർ 2015 (UTC)

float - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:59, 15 ഒക്ടോബർ 2015 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2015 എന്ന താൾ തുടങ്ങി. User:Ranjithsijiക്ക് നന്ദി float--മനോജ്‌ .കെ (സംവാദം) 02:59, 3 നവംബർ 2015 (UTC)
ഉ:Akbarali, ഉ:Irvin_calicut തുടങ്ങി എല്ലാവരും ചേർന്നാൽ സംഗതി ഉഷാർ--രൺജിത്ത് സിജി {Ranjithsiji} 05:14, 3 നവംബർ 2015 (UTC)

നുമ്മ റെഡി ബായ് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 15:06, 3 നവംബർ 2015 (UTC)

SandBox

പുതുമുഖങ്ങൾ വിക്കിയിലെത്തുന്ന തോത് അടുത്തിടെ വർദ്ദിച്ചു വരികയാണല്ലോ. ഇവർക്ക് നിലവിൽ ട്രെയൽ ലേഖനം എഴുതാൻ വല്ല ഇടവുമുണ്ടോ? പലപ്പോഴും ഇത്തരം പരീക്ഷണ ലേഖനങ്ങൾക്ക് ടാഗ് ചേർക്കുകയോ, നമ്മൾ ഡിലീറ്റ് ചെയ്യുകയോ, പ്രശ്നങ്ങളുന്നയിക്കയോ, നന്നാക്കിയെടുക്കുകയോ ചെയ്യുന്നതോടെ അവർക്ക് ട്രയൽ നടത്താനുള്ള അവസരമാണ് നഷ്ടമാവുന്നത്. അത്തരം പരിശീലനത്തിന് ഹോമിൽ തന്നെ വിക്കിപീഡിയ ഏർപ്പാടാക്കിയ ഇടമാണ് SandBox എന്ന് തോന്നുന്നു. മലയാളത്തിലുള്ള എഴുത്തു കളരി അതല്ല എന്നാണ് മനസ്സിലാവുന്നത്. playground എന്നർഥത്തിലുള്ള വാക്കാണ് അറബിവിക്കിയിലുള്ളത്. എഴുത്തുകളരി എന്ന പേരിൽ തന്നെയോ ഇതിന് സമാനമായ വല്ല പദവും വെച്ചോ അത് മലയാളത്തിലും കൊണ്ടു വരേണ്ടതല്ലേ?. ഇംഗ്ലീഷിൽ This is the user sandbox of User. A user sandbox is a subpage of the user's user page. It serves as a testing spot and page development space for the user and is not an encyclopedia article. എന്ന് കാണുന്നു. പുതുമുഖങ്ങൾക്ക് മാത്രമല്ല എല്ലാവർക്കും ലേഖനങ്ങൾ ഡ്രാഫ്റ്റ് ചെയ്ത് വെക്കാനും ഉപകരിക്കും. മാത്രമല്ല, പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി റിവ്യൂ ചെയ്യാനായി സമർപ്പിക്കാനും ബട്ടനുണ്ട്. --സുഹൈറലി 13:52, 6 ജനുവരി 2016 (UTC)

സുഹൈറലി, നിലവിൽ, പൂമുഖത്ത് തന്നെ ഇടതുവശം കാണുന്ന കണ്ണികളിൽ ലേഖനം തുടങ്ങുക, എഴുത്തുകളരി എന്നീ സംവിധാനങ്ങൾ നിലവിലുണ്ട്. അവ താങ്കൾ പറഞ്ഞ ഉദ്ദേശം പൂർത്തീകരിക്കുന്നവയല്ലേ ? മാത്രമല്ല, പുതിയ ഉപയോക്താവിനെ സ്വാഗതം ചെയ്തുകൊണ്ട് ലഭിക്കുന്ന സന്ദേശത്തിലും ഇവയുടെ കണ്ണി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതല്ലാതെ അംഗത്വമെടുക്കൽ പൂർത്തീകരിക്കുമ്പോൾ വരുന്ന ചോദ്യാവലി പൂരിപ്പിക്കുമ്പോഴും അവർക്കായുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്താനുള്ള സംവിധാനമുണ്ട്. വേണമെങ്കിൽ എഴുത്തുകളരിയുടെ വലത് ഭാഗത്ത് ഹെൽപ്പ് ഇൻഡക്സ് എന്ന ഭാഗം ചേർക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 14:58, 6 ജനുവരി 2016 (UTC)
അതൊന്നും SandBox പകരമല്ല. എഴുത്തുകളരിക്ക് പകരം SandBox പേജ് ആരംഭിച്ചാൽ മതിയാവും. അതായത് SandBox ൽ എഴുതിയ ലേഖനം അയാൾക്ക് മാത്രം കാണാവുന്ന സ്വഭാവത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏതു സമയവും നമ്മൾ ഡ്രാഫ്ട് ചെയ്ത ലേഖനം അതു പോലെ ഉണ്ടാവും. മറ്റൊരാൾ അതിൽ ഇടപെടില്ല. ലേഖനം തുടങ്ങുക പോലുള്ള പേജുകൾ തുറന്ന് പരീക്ഷണം നടത്തുന്നത് ഒഴിവാക്കാനാണ് ഈ പദ്ധതി കൊണ്ടു വന്നിട്ടുള്ളത്. അത് മലയാളം വിക്കിയിൽ സജ്ജീകരിക്കാൻ എന്താണ് തടസ്സം?--സുഹൈറലി 08:52, 7 ജനുവരി 2016 (UTC)

2016 ഹാക്കത്തോൺ

2016 ജനുവരിയിൽ ഹാക്കത്തോൺ നടക്കുമെന്ന് സംഗമോത്സവത്തോടനുബന്ധിച്ച് പറഞ്ഞിരുന്നു. ജനുവരിയിൽ നടക്കുമോ? അല്ലെങ്കിൽ എപ്പോൾ നടക്കും?---സുഹൈറലി 14:16, 6 ജനുവരി 2016 (UTC)

എഡിറ്റത്തോൺ പരിഭാഷ

എഡിറ്റത്തോൺ എന്നതിന് തിരുത്തോൺഎന്ന് മലയാളീകരിച്ച് ഉപയോഗിച്ചു കൂടെ--സുഹൈറലി 07:04, 23 ജനുവരി 2016 (UTC)

തിരുത്തൽ യജ്ഞം എന്ന് ഇപ്പോൾ ഉപയോഗിച്ച് വരുന്നുണ്ടു്. അതുതന്നെ തുടർന്നാൽ പോരേ --അഖിലൻ 12:33, 23 ജനുവരി 2016 (UTC)

കേരളത്തിലെ പ്രധാന ആകർഷണങ്ങൾ( പാർക്ക്, മൃഗശാല, മ്യൂസിയം, ഇടിസി)

കേരളത്തിലെ പ്രധാന ആകർഷണങ്ങൾ( പാർക്ക്, മൃഗശാല, മ്യൂസിയം, ഇടിസി) തുടങ്ങിയവക്ക് ഒരു കാറ്റഗറിയോ പേജോ ഉണ്ടോ? അതത് സഥലങ്ങളും കാറ്റഗറികളും അവക്ക് റേറ്റിങ്ങ് കൊടൂക്കാനും ഒരു ഒപ്ഷൻ വേണം.

സാഹിത്യതിരുത്തൽ യജ്ഞം

എന്റെ പരിമിതമായ അറിവ് വച്ച് ഇൗ വർഷം ഏപ്പ്രിൽ-23-ന് വിശ്വസാഹിത്യക്കാരൻ ഷേക്കസ്പിയറിന്റെ 400ാം ചരമദിനവും 452ാം ‌ജന്മദിനവും മാണ്.മലയാളം വിക്കിപീഡിയയ്ക്ക് ഒരു സാഹിത്യതിരുത്തൽ യജ്ഞം നടത്താമെങ്കിൽ ആ സാഹിത്യക്കാരനോടും മുഴുവൻ സാഹിത്യലോകത്തോടുമുളള നമ്മുടെ ആദരവിന്റെ പ്രകടനമാവും ഇത്.അറിവ് (സംവാദം) 05:23, 1 ഏപ്രിൽ 2016 (UTC)

വനിതാദിന യജ്ഞം കഴിയുമ്പോഴേക്കു് അത്യാവശ്യമായ രണ്ടുമൂന്നു യജ്ഞങ്ങൾ ഇപ്പോൾ തന്നെ ക്യൂവിലുണ്ടു്.
കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പുകൾ സമാഗതമായിരിക്കുകയാണല്ലോ. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ നിയമസഭാപ്രസ്ഥാനം നമ്മുടേതാണു്. നമ്മുടെ നിയമസഭയുടേയും സാമാജികന്മാരുടേയും മന്ത്രിസഭകളുടേയും പ്രധാനപ്പെട്ട നിയമങ്ങളുടേയും സമഗ്രമായ വിവരങ്ങൾ അടങ്ങുന്ന ബൃഹത്തായ ഒരു സ്മരണിക നിയമസഭാ സെക്രട്ടറിയേറ്റ് രണ്ടുവർഷം മുമ്പ് പുറത്തിറക്കിയിട്ടുണ്ടു്. അതിലുള്ള മിക്കവാറും എല്ലാ വിവരങ്ങളും നമ്മുടെ സാധാരണക്കാരും വിദ്യാർത്ഥികളും സാമൂഹ്യശാസ്ത്ര-ചരിത്രഗവേഷകരും അറിഞ്ഞിരിക്കേണ്ടതുമാണു്. എന്നാൽ PDF രൂപത്തിലുള്ള ആ വിവരങ്ങൾ പൊതുജനങ്ങൾക്കു് എളുപ്പം (സെർച്ച് വഴി) ഇപ്പോൾ ലഭിക്കില്ല. മാത്രമല്ല, നമുക്കാവശ്യമുള്ളതുപോലെ അപ്പപ്പോൾ ക്രോഢീകരിക്കാവുന്ന നിലയിലല്ല ആ വിവരങ്ങൾ അവിടെയുള്ളതു്.
കേരളനിയമസഭയുടേയും മന്ത്രിസഭയുടേയും വിവരങ്ങൾ കുറേയൊക്കെ ഇപ്പോൾ തന്നെ മലയാളം വിക്കിയിൽ ഉണ്ടെങ്കിലും, അവ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടു്. നാം 20-30 പേർ ഒന്നോ രണ്ടോ മാസം കൊണ്ടു് ഉത്സാഹിച്ചാൽ, :തെരഞ്ഞെടുപ്പാവുമ്പോഴേക്കും അതിനെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായതിൽ ഏറ്റവും സമ്പുഷ്ടമായ ഇടമായി മലയാളം വിക്കിപീഡിയയ്ക്കു് മാറാൻ കഴിയും. കൂടാതെ, ഇതേ വിവരങ്ങൾ ഇംഗ്ലീഷിലേക്കും മറ്റു വിക്കികളിലേക്കും എളുപ്പത്തിൽ മാറ്റാനും കഴിയും.
ഇതിനു വേണ്ടി ഒരു തീവ്രയജ്ഞമായാലോ? വിശ്വപ്രഭViswaPrabhaസംവാദം 09:16, 1 ഏപ്രിൽ 2016 (UTC)

നല്ല ഒരാശയമാണ് ഇത്.എന്നാൽ ഇത് 10 ദിവസം മുൻപോ 10 ദിവസം കഴിഞ്ഞോ നടത്ത​​ണം എന്നാണ് എന്റെ അഭിപ്രായം.കാരണം 400ാമത്തെ ചരമവാർഷികത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്.പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് മെയ് 16-നാണല്ലോ...സമയം ധാരാളമുണ്ട്അറിവ് (സംവാദം) 13:41, 1 ഏപ്രിൽ 2016 (UTC)

വിശ്വേട്ടൻ പറഞ്ഞ ആശയത്തോട് അസംബ്ലി ഇലക്ഷൻ 2016 തിരത്തൽ യജ്ഞം എന്ന പരിപാടിയോട് സഹകരിക്കാനാണ് എനിക്ക് തോന്നുന്നത്. ഷേക്സ്പിയർ മലയാള ഭാഷയും സാഹിത്യവുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ എത്രപേരിൽ ആവേശം ജനിപ്പിക്കും എന്നറിയില്ല. ഇലക്ഷനാണെങ്കിൽ ധാരാളം പങ്കാളികളെ കിട്ടും. അതിന് ഒരുമാസം എടുത്താലും തരക്കേടില്ല. മീഡിയാ അറ്റൻഷനും കിട്ടും. Adv.tksujith (സംവാദം) 04:39, 2 ഏപ്രിൽ 2016 (UTC)

സുജിത്ത് സാർ,ലോകവനിതാദിനത്തിന് മലയാളിസമൂഹവുമായി എത്രത്തോളം ബന്ധമുണ്ടോ അത്ര തന്നെ ഷേക്സ്പിയറിന് മലയാളിസമൂഹവുമായി ബന്ധമുണ്ടെന്നാണ് ഞാൻ കരുതുന്നത്.അതുകൊണ്ടാണല്ലോ അന്നു ലോകപുസ്തകദിനമായി ആചരിക്കുന്നത്.നാഞ്ഞൂറാമത്തെ ചരമദിനത്തോടനുബന്ധിച്ച് ലോകം മുഴുവൻ ആഘോഷം നടക്കുന്നതിനൊപ്പം കേരളസാഹിത്യഅക്കാദമിയിലും ആഘോഷം നടക്കുന്നത് ഷേക്കസ്പിയറിന്റെ ആഗോളപ്രസക്തിക്ക് ദ്രഷ്ടാന്തമാണ്.ഒപ്പം തന്നെ സാഹിത്യതിരുത്തൽയജ്ഞത്തിനു ആൾക്കാരെ കിട്ടാതിരിക്കുമെന്ന് ഞാൻ കരുതുന്നില്ല.സാഹിത്യാസ്വാദകർക്ക് സാഹിത്യത്തെക്കുറിച്ചച്ചും സാഹിത്യകൃതികളെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും സാഹിത്യസമ്പന്ധിയായ മറ്റു വിഷയങ്ങളെക്കുറിച്ചും എല്ലാം വിലപ്പെട്ട സമ്പാവന നൽകാനാകും.എന്നാൽ മീഡിയാവിക്കി അറ്റൻഷൻ ആണ് പ്രധാനലക്ഷ്യം എങ്കിൽ സാഹിത്യതിരുത്തൽയജ്ഞം നടത്തിയതുകൊണ്ട് കാര്യമില്ലെന്ന് സമ്മതിക്കുന്നുഅറിവ് (സംവാദം) 11:00, 6 ഏപ്രിൽ 2016 (UTC)

ദുഃഖം തോനുന്നു.ഇന്നലെ ഷേക്സ്പിയറിനറെ ജന്മദിനം, 400ചരമദിനം&ലോകപുസ്തകദിനം എന്നിവ വിക്കിപീഡിയയെ സമ്പദിച്ച് യാതൊരു പ്രത്യേകതയുമില്ലാതെ കടന്നുപോയി.ഈ ദിനം നല്ല പോലെ ആചരിക്കുവാനുളള ഒരു ആശയമായിരുന്നു സാഹിത്യതിരുത്തൽ യജ്ഞം.അതു നടപ്പിലാക്കാൻ സാധിക്കില്ല എന്നതിനുകാരണമായി പറഞ്ഞത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ഒരു തിരുത്തൽയജ്ഞമായിരുന്നു.എന്നാൽ ഏപ്രിൽ23 കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് തിരുത്തൽയജ്ഞം ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.ഇത്രയും താമസം ക്ഷമിക്കാവുന്നതേയുളളുവെങ്കിൽ സാഹിത്ത്യതിരുത്തൽയജ്ഞം നടത്താമായിരുന്നില്ലേ എന്നു സംശയിച്ചുപോകുന്നു......അറിവ് (സംവാദം) 13:48, 24 ഏപ്രിൽ 2016 (UTC)

നിയമസഭ വിക്കിയിലേക്കു് (മദ്ധ്യവേനൽ വിക്കിരചനായജ്ഞം)

(മുകളിലെ ചർച്ചയിലെ അഭിപ്രായം പ്രത്യേക വിഭാഗമായി എടുത്തെഴുതുന്നു). വിശ്വപ്രഭViswaPrabhaസംവാദം 13:22, 6 ഏപ്രിൽ 2016 (UTC)

കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പുകൾ സമാഗതമായിരിക്കുകയാണല്ലോ. ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ നിയമസഭാപ്രസ്ഥാനം നമ്മുടേതാണു്. നമ്മുടെ നിയമസഭയുടേയും സാമാജികന്മാരുടേയും മന്ത്രിസഭകളുടേയും പ്രധാനപ്പെട്ട നിയമങ്ങളുടേയും സമഗ്രമായ വിവരങ്ങൾ അടങ്ങുന്ന ബൃഹത്തായ ഒരു സ്മരണിക നിയമസഭാ സെക്രട്ടറിയേറ്റ് രണ്ടുവർഷം മുമ്പ് പുറത്തിറക്കിയിട്ടുണ്ടു്. അതിലുള്ള മിക്കവാറും എല്ലാ വിവരങ്ങളും നമ്മുടെ സാധാരണക്കാരും വിദ്യാർത്ഥികളും സാമൂഹ്യശാസ്ത്ര-ചരിത്രഗവേഷകരും അറിഞ്ഞിരിക്കേണ്ടതുമാണു്. എന്നാൽ PDF രൂപത്തിലുള്ള ആ വിവരങ്ങൾ പൊതുജനങ്ങൾക്കു് എളുപ്പം (സെർച്ച് വഴി) ഇപ്പോൾ ലഭിക്കില്ല. മാത്രമല്ല, നമുക്കാവശ്യമുള്ളതുപോലെ അപ്പപ്പോൾ ക്രോഢീകരിക്കാവുന്ന നിലയിലല്ല ആ വിവരങ്ങൾ അവിടെയുള്ളതു്.

കേരളനിയമസഭയുടേയും മന്ത്രിസഭയുടേയും വിവരങ്ങൾ കുറേയൊക്കെ ഇപ്പോൾ തന്നെ മലയാളം വിക്കിയിൽ ഉണ്ടെങ്കിലും, അവ ഇനിയും ഏറെ മെച്ചപ്പെടാനുണ്ടു്. നാം 20-30 പേർ ഒന്നോ രണ്ടോ മാസം കൊണ്ടു് ഉത്സാഹിച്ചാൽ, തെരഞ്ഞെടുപ്പാവുമ്പോഴേക്കും അതിനെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായതിൽ ഏറ്റവും സമ്പുഷ്ടമായ ഇടമായി മലയാളം വിക്കിപീഡിയയ്ക്കു് മാറാൻ കഴിയും. കൂടാതെ, ഇതേ വിവരങ്ങൾ ഇംഗ്ലീഷിലേക്കും മറ്റു വിക്കികളിലേക്കും എളുപ്പത്തിൽ മാറ്റാനും കഴിയും. ഇതിനു വേണ്ടി ഒരു തീവ്രയജ്ഞമായാലോ? വിശ്വപ്രഭViswaPrabhaസംവാദം 13:22, 6 ഏപ്രിൽ 2016 (UTC)

സ്മരണിക pdf link please സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 11:42, 9 ഏപ്രിൽ 2016 (UTC)

സന്തുലിതം

ഒരു ലേഖനം സന്തുലിതമല്ല, എന്ന് ഒരാൾ പ്രഖ്യാപിച്ചാൽ അതിനെ, ആ ടാഗിനെ മാറ്റാൻ എന്താണ് വേണ്ടത്? ആരും, പ്രഖ്യാപിച്ച ആൾ ആടക്കം പിന്നീട് സംവാദങ്ങൾ നടത്താതിരിക്കുകയും അതു മാറ്റാൻ വേണ്ടതു ചെയ്യാതിരിക്കുകയും ചെയ്താൽ ആജന്മം ആ റ്റാഗും താങ്ങിവേണോ ആ ലേഖനം നിലനിൽക്കാൻ?--Vinayaraj (സംവാദം) 02:11, 2 ഏപ്രിൽ 2016 (UTC)

ഒന്നുകിൽ ടാഗ് മാറ്റണമെന്ന് അതിയായി ആഗ്രഹിക്കുന്നവർക്ക് ആ ലേഖനം സന്തുലിതമാക്കാനായി യത്നിക്കാമല്ലോ ! മറ്റൊരു വഴി, നോട്ടീസിട്ടിട്ടും സന്തുലിതമാക്കാൻ ആരം തന്നെ തയ്യാറാകാത്ത സാഹചര്യത്തിൽ സന്തുലിതമല്ലാത്ത ഭാഗങ്ങൾ നീക്കം ചെയ്യുക എന്നതാണ്. അത് സംവാദത്താളിൽ കുറിച്ച ശേഷം ചെയ്യാം. അതിലൂടെയും ലേഖനം സന്തുലിതമാക്കാം. അല്ലാതെ, സന്തുലിതമല്ല എന്ന ടാഗ് അങ്ങനെ ആക്കാതെ എടുത്തുകളയുക ശരിയല്ല. Adv.tksujith (സംവാദം) 04:36, 2 ഏപ്രിൽ 2016 (UTC)

താൾ സേവ് ചെയ്യുക ==> താൾ നിക്ഷേപിക്കുക

At present on Malayalam Wikipedia Edit page the label for "Save page" button is translated as "താൾ സേവ് ചെയ്യുക". I suggest to name/label this button as "താൾ നിക്ഷേപിക്കുക". Malayalam word "നിക്ഷേപിക്കുക" means "put", "deposit" etc in English, and the operation "Save page" do is equivalent of "put" operation on server, or otherwise equivalent "deposit"ing an updated copy page on server. --QuickFixMe (സംവാദം) 17:35, 22 ജൂൺ 2016 (UTC)

presenting the project Wikipedia Cultural Diversity Observatory and asking for a vounteer in Malayalam Wikipedia

Hello everyone, My name is Marc Miquel and I am a researcher from Barcelona (Universitat Pompeu Fabra). While I was doing my PhD I studied whether an identity-based motivation could be important for editor participation and I analyzed content representing the editors' cultural context in 40 Wikipedia language editions. Few months later, I propose creating the Wikipedia Cultural Diversity Observatory in order to raise awareness on Wikipedia’s current state of cultural diversity, providing datasets, visualizations and statistics, and pointing out solutions to improve intercultural coverage.

I am presenting this project to a grant and I expect that the site becomes a useful tool to help communities create more multicultural encyclopaedias and bridge the content culture gap that exists across language editions (one particular type of systemic bias). For instance, this would help spreading cultural content local to Malayalam Wikipedia into the rest of Wikipedia language editions, and viceversa, make Malayalam Wikipedia much more multicultural. Here is the link of the project proposal: https://meta.wikimedia.org/wiki/Grants:Project/Wikipedia_Cultural_Diversity_Observatory_(WCDO)

I am searching for a volunteer in each language community: I still need one for the Malayalam Wikipedia. If you feel like it, you can contact me at: marcmiquel *at* gmail.com I need a contact in your every community who can (1) check the quality of the cultural context article list I generate to be imported-exported to other language editions, (2) test the interface/data visualizations in their language, and (3) communicate the existance of the tool/site when ready to the language community and especially to those editors involved in projects which could use it or be aligned with it. Communicating it might not be a lot of work, but it will surely have a greater impact if done in native language! :). If you like the project, I'd ask you to endorse it in the page I provided. In any case, I will appreciate any feedback, comments,... Thanks in advance for your time! Best regards, --Marcmiquel (സംവാദം) 14:38, 10 ഒക്ടോബർ 2017 (UTC) Universitat Pompeu Fabra, Barcelona

സഹായം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

ഗൂഢഗുൽഫൻ

ഫ എന്ന അക്ഷരം pha എന്നാണു വായിക്കേണ്ടതെന്നും fa എന്നല്ല എന്നും fa എന്ന അക്ഷരം മലയാളത്തിലില്ല എന്നും നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാമെന്നു വിചാരിക്കുന്നു.അത് ഇംഗ്ലീഷിലെ fan പൊലുള്ള പദങ്ങൽ ഉച്ചരിക്കാൻ വേറേ വഴിയില്ലാത്തതിനാൽ താൽകാലികമായി ഉപയോഗിക്കുന്ന ഒന്നാണ്.ആ ഉച്ചാരണം വച്ചൊരു വാക്ക് മലയാളത്തിലില്ല തന്നെ. എന്നാൽ അത് സംസ്കൃതത്തിൽ ഉണ്ടോ??ചോദിക്കാൻ കാരണം ഗൂഢഗുൽഫായ ന:മ എന്ന് ഗണേശസഹസ്രനാമത്തിലുണ്ടെന്നാണേന്റെ അറിവ്. മാത്രവുമല്ല ഒരു ഹിന്ദി ഗണേശ സ്തോത്രത്തിലും(ഗണേശായ ധീമഹി:)ഇങ്ങ്നെ കേട്ടു. ഈ വാക്കിന്റെ ഉച്ചാരണമെന്ത്?pha ആണോ faആണോ?ആദ്യത്തേതെങ്കിൽ അങ്ങനൊന്ന് സംസൃതത്തിലുണ്ടോ?--വിഷ്ണു നാരായണൻ 14:37, 15 ഒക്ടോബർ 2010 (UTC) ഉത്തരം കിട്ടിയിരിക്കുന്നു.--വിഷ്ണു നാരായണൻ 16:46, 15 ഒക്ടോബർ 2010 (UTC)

ആ ഉത്തരം എന്തായിരുന്നു? --ViswaPrabha (വിശ്വപ്രഭ) 00:19, 30 ഡിസംബർ 2010 (UTC)

ചിഹ്നം ഉപയോഗിക്കുന്നതെങനേ?

ചർച്ചകളുടെയും നിർദേശങളുടേയും കൂടെ ചിഹ്നം ഉപയോഗിക്കുന്നതെങനേ എന്നറിയണം! ഒന്ന് സഹായിക്കാമോ? എന്ന് - അഭി--Abhiabhi.abhilash7 17:35, 19 മാർച്ച് 2011 (UTC)

ഒപ്പാണോ അഭി ഉദ്ദേശിച്ചത്?--Vssun (സുനിൽ) 08:52, 12 ഒക്ടോബർ 2011 (UTC)


അപ്ലോഡ് ചെയ്ത ചിത്രം എവിടെ കണും?

വിക്കിയിലേക്ക് അപ്ലോഡ് ചെയ്ത ചിത്രം എവിടെ കണും?. ഈ ലിസ്റ്റ് ഒന്നു കാണുന്നത് എനിക്കുപകാരമായിരുന്നു. ഇതിൽ നിന്നും ചിത്രത്തിന്റെ പേരിനെ കൊപ്യ് ചെയ്തിട്ടാണു പ്രമാണം:ഉദാഹരണം.jpg ഇതിലെ ഉദാഹരണം എന്ന ഭാഗത്ത് ചേർക്കേന്ദതെന്ന് തോന്നുന്നു. ശരിയാണോ ആവോ? എനിക്ക് ഉപദേശം തരാൻ ആരെങ്കിലും മനസ്സു കാട്ടണേ! എന്ന് അഭിലാഷ്.കെ.കെ --Abhiabhi.abhilash7 09:21, 25 മാർച്ച് 2011 (UTC)

Yes check.svg ഉത്തരം നൽകി.--റോജി പാലാ 05:10, 26 മാർച്ച് 2011 (UTC)

ഇമെയിൽ സ്ഥിരീകരണം

എന്റെ ഇ മെയിൽ സ്തിതീകരണ കോഡുമായി ബന്തപ്പെട്ട് വിക്കിയിൽ നിന്നും എനിക്കയച്ച ഇ-മെയിൽ ഞാൻ ശ്രദ്ദിച്ചില്ല.ഞാൻ മെയിൽ ചെക്ക് ചെയ്യാൻ മറന്നു.അതുകൊണ്ട് വിക്കിപീഡിയ സം‌രംഭത്തിൽ ഇമെയിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുവാനും ഇമെയിൽ സ്തിതീകരണം നടത്താനും എനിക്കാവുന്നില്ല. ഇനി ഞാൻ എന്തു ചെയ്യണം.നിലവിലുള്ള എന്റെ വിക്കി ഉപഭോത്കൃത നാമം നഷ്ടമാകാനും ഞാൻ ആഗ്രഹിക്കുന്നില്ല.എന്നേ സഹായിക്കുമോ? എന്ന് അഭി --Abhiabhi.abhilash7 14:22, 31 മാർച്ച് 2011 (UTC)

ക്രമീകരണങ്ങളിൽ ഇമെയിൽ ഒഴിവാക്കി സേവ് ചെയ്തതിനു ശേഷം, രണ്ടാമതും ഇമെയിൽ ചേർത്ത് സേവ് ചെയ്യുക. --Vssun (സുനിൽ) 09:06, 12 ഒക്ടോബർ 2011 (UTC)

കാര്യനിർവ്വാഹക പദവിയിൽ നീന്നും നീക്കം ചെയ്യാനുള്ള ശുപാർശ

കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ എന്ന ലേഖനം നീക്കം ചെയ്യാൻ ശുപാർശ ചെയ്തതിനാലും വിൻഡോസ് 8 എന്ന ലേഖനത്തിലെ തിരുത്തലുകളെ അപ്പാടെ മറച്ചതിനാലും Razimantv എന്ന വിക്കിപീഡിയനെ കാര്യനിർവ്വാഹക പദവിയിൽ നീന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തു കൊള്ളുന്നു. ഉത്തരവാദിത്തപ്പെട്ടവർ ഉടൻ തുടർനടപടി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--സലീഷ് (സംവാദം) 02:55, 28 ഒക്ടോബർ 2012 (UTC)

കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ എന്ന ലേഖനം നീക്കം ചെയ്യാൻ ശുപാർശ ചെയ്തതും, വിൻഡോസ് 8 എന്ന ലേഖനത്തിലെ മാറ്റങ്ങൾ തിരസ്കരിച്ചതും അവ പകർപ്പവകാശമുള്ള ലേഖനത്തിൽ നിന്നു പകർത്തിയെഴുതിയതിനാലാണു്. ആദ്യ ലേഖനം http://www.mathrubhumi.com/online/malayalam/news/story/1906072/2012-10-27/kerala എന്ന ലേഖനത്തിന്റെയും രണ്ടാമത്തെത് http://www.mathrubhumi.com/tech/microsoft-windows-8-os-windows-rt-surface-tablet-computers-312356.html എന്ന ലേഖനത്തിന്റെയും തനി പകർപ്പുകളാണു്. പകർപ്പവകാശമുള്ളയിടങ്ങളിൽ നിന്ന് വിക്കിപീഡിയയിലേക്ക് ഒരിക്കലും പകർത്തരുത്. കാര്യനിർവ്വാഹക പദവിയിൽ നിന്ന് നീക്കം ചെയ്യേണ്ട യാതൊരു കാര്യവും റസിമാൻ ഇവിടെ ചെയ്തിട്ടില്ല. --Anoop | അനൂപ് (സംവാദം) 08:17, 28 ഒക്ടോബർ 2012 (UTC)

ആരോപണം പിൻ‌വലിക്കുന്നു.--സലീഷ് (സംവാദം) 09:59, 29 ഒക്ടോബർ 2012 (UTC)

"പാലയൂർ"" എന്ന താളിൽ ഏഷ്യയിലെ ആദ്യത്തെ ക്രിസ്തീയ ദൈവാലയം എന്നത് തിരുത്തി കാണുന്നു എന്താണി

"പാലയൂർ"" എന്ന താളിൽ ഏഷ്യയിലെ ആദ്യത്തെ ക്രിസ്തീയ ദൈവാലയം എന്നത് തിരുത്തി കാണുന്നു എന്താണിതിൻ കാരണം ? —ഈ തിരുത്തൽ നടത്തിയത് ‎Vjjoshy (സം‌വാദംസംഭാവനകൾ)

ലേഖനത്തിന്റെ സംവാദത്താൾ നോക്കൂ. ഏഷ്യയിലെ ആദ്യത്തെ ദേവാലയം എന്നത് സംശയമുള്ളതുകൊണ്ടാണ് പരാമർശം നീക്കിയത്. ഇങ്ങനെയുള്ള കാര്യങ്ങളെഴുതുമ്പോൾ അവയ്ക്ക് വിശ്വസിനീയമായ അവലംബങ്ങൾ തെളിവായി നൽകണം, അല്ലാത്തപക്ഷം അവ ലേഖനങ്ങളിൽ നിന്ന് നീക്കപ്പെടും -- റസിമാൻ ടി വി 21:00, 8 നവംബർ 2012 (UTC)

ക്രിസ്തുഷിശ്യനായ തോമാസ് ശ്ലീഹ ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച പള്ളിയാണ് പാലയൂരുള്ളത് ക്രിസ്തു ശിഷ്യൻ എന്ന് പറയുമ്പോ ആദ്യത്തെ ക്രിസ്ത്യാനികളിൽ ഒരാൾ . ക്രിസ്തുവിനു ശേഷം ആണല്ലോ ക്രിസ്തീയ ദൈവാലയം ഉണ്ടായത് ? ഏഷ്യയിൽ സുവിശേഷ പ്രവർത്തനം നടത്തിയത് തോമസ്‌ ശ്ലീഹ ആയതുകൊണ്ട് ആദ്യത്തെ ക്രിസ്തീയ ദൈവാലയവും അത് തന്നെ . അതിനുള്ള തെളിവ് എൻറെ കയ്യിലില്ല . ഈ സംവാദത്തിൽ എങ്ങിനെ മറുപടി പറയണം എന്നറിയാത്തതു കൊണ്ടാണ് ഞാൻ ഈ ലേഖനം തിരുത്തിയത് . ആ ലേഖനം മാട്ടാതിരിക്കുന്നതാണ് ഉചിതം എന്ന് തോനുന്നു .

എന്റെ സംവാദത്താൾ മാറ്റംവരുത്താൻ പാടില്ലല്ലോ

എന്റെ സംവാദത്താൾ മാറ്റംവരുത്താൻ പാടില്ലല്ലോ. പക്ഷേ മിക്കവരിലും ആ പേജ് കൂടുതൽ വ്രുത്തിയായിക്കാണുന്നു. അത് ശരിയാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?--സന്തോഷ് (സംവാദം) 17:56, 20 നവംബർ 2012 (UTC)--

സംവാദങ്ങൾ നീക്കരുതെന്നേ ഉള്ളൂ. കുറേ കാലം കഴിഞ്ഞ സംവാദങ്ങൾ നിലവറയിലേക്ക് മാറ്റാം. ഉപയോക്താവിന്റെ സംവാദം:Santhoshnta/നിലവറ എന്നിങ്ങനെ ഒരു താളുണ്ടാക്കി പഴയ സംവാദങ്ങളെല്ലാം അങ്ങോട്ട് നീക്കിയാൽ മതി -- റസിമാൻ ടി വി 18:51, 20 നവംബർ 2012 (UTC)

നാഡീയപ്രേഷകം

നാഡീയപ്രേഷകം എന്നാൽ എന്താണ്? പ്രസ്തുത താളിൽനിന്ന് വ്യക്തമല്ല, ഇത് ന്യൂറോട്രാൻസ്മിറ്റർ ആണോ? ന്യൂറോട്രാൻസ്മിഷൻ ആണോ? ലേഖനം വിപുലീകരിക്കാമോ? --ജേക്കബ് (സംവാദം) 04:47, 18 ഡിസംബർ 2012 (UTC)

ആഗോള അംഗത്വം

ഞാൻ വിക്കിപ്പീടിയയിൽ ചേർന്ന തീയതി ഡിസംബർ-2005 ആണ്. http://en.wikipedia.org/w/index.php?title=User:Sahirshah&action=history എന്റ ആഗോള അംഗത്വം കാണിക്കുന്ന ചേർക്കപ്പെട്ട തീയതി ജൂൺ - 2012 ആണ്. http://en.wikipedia.org/wiki/Special:CentralAuth/Sahirshah . വാട്ട് കുഡ് ബി ദി റീസൺ ഫൊർ ദിസ് ? Sahir 15:07, 16 ജനുവരി 2013 (UTC)

റീനെയിം ചെയ്തിരുന്നില്ലേ?--റോജി പാലാ (സംവാദം) 15:18, 16 ജനുവരി 2013 (UTC)
മനസ്സിലായില്ല -- Sahir 15:28, 16 ജനുവരി 2013 (UTC)
അക്കാലത്ത് ആഗോള അംഗത്വം എന്ന പരിപാടി ഉണ്ടായിരുന്നില്ല. പിന്നീട് 2012-ലാണ് ആ അക്കൗണ്ട് ആഗോള അംഗത്വമായി മാറിയത്. --Vssun (സംവാദം) 17:39, 16 ജനുവരി 2013 (UTC)

ഹിന്ദി

ഇവിടെ ആർക്കെങ്കിലും ഹിന്ദി വായിക്കാൻ അറിയാമോ? എനിക്ക് കുറേശ്ശെയെ അറിയൂ. എല്ലാ അക്ഷരങ്ങളും അറിയില്ല ഈ കാണുന്നതിന്റെ ऋण ഉച്ചാരണം ആരെങ്കിലും പറഞ്ഞു തരുമോ? --സാഹിർ 11:57, 23 ജനുവരി 2013 (UTC)

"ഋൺ" -- റസിമാൻ ടി വി 12:02, 23 ജനുവരി 2013 (UTC)
Thanks. അപ്പോ negative numbers എന്ന അർത്ഥത്തിൽ ഋണമൂല്യം എന്നു പറയാമോ ? --സാഹിർ 12:21, 23 ജനുവരി 2013 (UTC)
ഋണസംഖ്യകൾ എന്നത് മലയാളത്തിൽ negative numbers ന് ഉപയോഗിക്കുന്ന പേരുതന്നെയാണ് -- റസിമാൻ ടി വി 12:35, 23

ജനുവരി 2013 (UTC)

float നന്ദി. ഈ വാക്ക് व्यवकलन subtraction വേണ്ടി ഉപയോഗിക്കാമോ. അതോ അതിന് വേറേ വാക്കുണ്ടോ --സാഹിർ 04:15, 24 ജനുവരി 2013 (UTC)
വ്യവകലനം എന്നത് subtraction തന്നെ ആണ്. ഇത്തരം വാക്കുകളൊക്കെ കാണാൻ സാങ്കേതികപദസൂചി കാണൂ -- റസിമാൻ ടി വി 05:25, 24 ജനുവരി 2013 (UTC)

കാണുന്നില്ല

സമകാലികം താളിൽ കുറച്ചു പുതിയ വാർത്തകൾ ചേർത്തു. പക്ഷേ അത് കാണുന്നില്ല. വീണ്ടും തിരുത്തുവാനായ് താളെടുത്തപ്പോൾ ഞാൻ ചെയ്ത തിരുത്തലുകൾ അവിടെയുണ്ട്. പക്ഷേ പുറത്തേയ്ക്ക് കാണുന്നില്ല. ഒന്നു നോക്കൂ...--സലീഷ് (സംവാദം) 11:15, 25 ജനുവരി 2013 (UTC)

എനിക്കു കാണാൻ കഴിയുന്നുണ്ട്. Cache bypass ചെയ്താൽ മതി. ശരിയാകും. --Jairodz (സംവാദം) 11:40, 25 ജനുവരി 2013 (UTC)

വാച് ലിസ്റ്റിൽ കാണുന്നില്ല

ഞാൻ ഇന്നലെ (02.03.2013) സിഗരറ്റ് എന്ന താളിന്റെ അവലംബത്തെപ്പറ്റി അതിൻറെ സംവാദം താളിൽ ഒരു സംശയം/അഭിപ്രായം ഉന്നയിച്ചിരുന്നു. അത് എൻറെ contributions -ൽ കാണുന്നു പക്ഷെ watchlist -ൽ കാണുന്നില്ല. എന്താണ് കാരണം ? അതിൻറെ feed back watchlist -ൽ കാണാൻ എന്താണൊരു വഴി  ?--Raveendrankp (സംവാദം) 06:08, 3 മാർച്ച് 2013 (UTC)

താങ്കളുടെ ക്രമീകരണങ്ങളിൽ "ഞാൻ തിരുത്തുന്ന താളുകളും പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക" എന്ന ഭാഗം ചെക്ക് ചെയ്യുക. എന്നാൽ താങ്കൾ തിരുത്തുന്ന താളുകളെല്ലാം താനേ വാച്ച്ലിസ്റ്റിൽ വന്നോളും -- റസിമാൻ ടി വി 09:47, 3 മാർച്ച് 2013 (UTC)

പണിയായുധങ്ങൾ

ഇവിടെ ഉപയോക്താവ്:AswiniKP ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ട്.

ശരിക്കും പറഞ്ഞാൽ ഒരു 99% വിക്കി ഉപയോക്താകൾക്കും വിക്കിയിലെ "പണിയായുധ"ങ്ങളെപ്പറ്റി അറിയില്ല. അതിനാൽ വിക്കിപീഡിയ:പണിയായുധങ്ങൾ എന്നൊരു താൾ ഉണ്ടാക്കി വിക്കിപീഡിയിലെ എല്ലാ സാങ്കേതിക (താൾ, ഉപതാൾ) പണിയായുധങ്ങൾ ഉള്ളപ്പെടുത്തിയാൽ നന്നായിരുന്നു

. ആവശ്യം സാധാരണ താളിനുവേണ്ടിയല്ലാത്തതിനാൽ ഇങ്ങോട്ട് മാറ്റുന്നതാവും നല്ലത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:08, 31 മാർച്ച് 2013 (UTC)

ഓർത്തഡോക്സ് സഭ

ഇന്ത്യൻ ഓർത്തഡോക്സ് സഭ ഇതിനും ഓർത്തഡോക്സ്‌ സുറിയാനി സഭ ഇതിനും ഒരേ ഇതരഭാഷാ കണ്ണികളാണല്ലോ വരുന്നത്, ഇത് ആരേതൊക്കെയാണെന്നറിയുന്ന ആരെങ്കിലും തിരുത്തുമോ? വിക്കിഡാറ്റാ കണ്ണികൾ വരുന്നതുമില്ല. --Manuspanicker (സംവാദം) 09:12, 2 ഏപ്രിൽ 2013 (UTC)

എഴുത്തുപകരണം

വിക്കിപ്പീഡിയയുടെ എഴുത്തുപകരണം പ്രവർത്തിക്കുന്നില്ല. ഞാനിത് ഗൂഗിൾ എഴുത്തുപകരണം ഉപയോഗിച്ചാണ് എഴുതുന്നത്. എന്താണ് പ്രശ്നം ? -ബി. സ്വാമി (സംവാദം) 16:58, 30 ഏപ്രിൽ 2013 (UTC)

എഴുത്തുപകരണം മാത്രമല്ല. പല സ്ക്രിപ്റ്റുകളും ലോഡാകാത്ത പ്രശ്നം ഈയിടെയായി വളരെ കൂടിയിരിക്കുന്നു. പുതിയ മാറ്റങ്ങളിലെ ഗ്രൂപ്പ് ചെയ്തുള്ള പ്രദർശനവും അവതാളത്തിലാണ്. --Vssun (സംവാദം) 08:15, 1 മേയ് 2013 (UTC)

വിക്കിപ്പീഡിയയുടെ എഴുത്തുപകരണം പ്രവർത്തിക്കുന്നില്ല.--Apnarahman (സംവാദം) 01:35, 22 ജനുവരി 2014 (UTC)

മാതൃഭൂമിയുടെ പകർപ്പവകാശ ലംഘനം

കഴിഞ്ഞ മാസം, മാതൃഭൂമി ദിനപത്രം, ഞാൻ വിക്കി കോമണിൽ ഇട്ട ഒരു കഥകളി ചിത്രം , എനിക്കോ വിക്കിക്കോ ഒരു ക്രെഡിറ്റ് പോലും കൊടുക്കാതെ ഒരു സപ്ലിമെന്റിന്റെ ഭാഗമായി പത്രത്തിൽ കൊടുത്തത് ഞാൻ ഗൂഗിൾ പ്ലസ് / ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. പോസ്റ്റ്‌ ലിങ്ക് > https://plus.google.com/u/0/115119554946690374199/posts/7pmpSqf7fEk .

ഈ മോഷണ രീതി ശരിയായ നടപടിയല്ല എന്ന് സൂചിപ്പിച്ച് മാതൃഭൂമിയുടെ തിരുവനന്തപുരം, കോഴിക്കോട് എഡിഷനിലേക്കും ചീഫ് എഡിറ്റർക്കും മെയിൽ അയച്ചിരുന്നു എങ്കിലും പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്നൊക്കെ വീമ്പിളക്കുന്ന മാതൃഭൂമിയുടെ ഉത്തരവാദപ്പെട്ട ആളുകളിൽ നിന്ന്, മാസം ഒന്ന് കഴിഞ്ഞിട്ടും ഒരു മറുപടിപോലും കിട്ടിയിട്ടില്ല ഇന്ന് വരെ.

( കഴിഞ്ഞ മെയ്‌ 26ന് ഞാൻ മാതൃഭൂമിയിലേക്ക് അയച്ച മെയിൽ

മാതൃഭൂമി ദിനപത്രത്തിന്റെ ബന്ധപ്പെട്ടവർക്ക്,

_മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനിലെ നഗരം സപ്ലിമെന്റിൽ വന്ന ഓച്ചിറ ശങ്കരൻകുട്ടിയെകുറിച്ചുള്ള ഒരു ഫീച്ചർ. ലിങ്ക് > http://digitalpaper.mathrubhumi.com/c/1117655 ഓച്ചിറ ശങ്കരൻ കുട്ടിയെ കുറിച്ചുള്ള ഈ ലേഖനത്തിൽ കൊടുത്ത , ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് കഥകളി ട്രസ്റ്റിന്റെ ഒരു പ്രോഗ്രാമിൽ ഞാനെടുത്തതാണ്. അത് വിക്കി കോമണിൽ അപ്‌ലോഡ്‌ ചെയ്തിരുന്നു._

പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമൺ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg

ഇത്തരം ഒരു ലേഖനത്തിന് വേണ്ടി ഓച്ചിറ ശങ്കരൻ കുട്ടിയുടെ പടം കിട്ടാഞ്ഞാണോ ഈ ഫോട്ടോ ഉപയോഗിച്ചത്. കഥകളിയെ കുറിച്ചോ കലാമണ്ഡലം ഗോപി എന്ന കലാകാരനെ കുറിച്ചോ അറിയാത്ത വായനക്കാർ അത് ഓച്ചിറ ശങ്കരൻ കുട്ടിയുടെ കഥകളി വേഷം ആണെന്ന് തെറ്റിദ്ധരിക്കും എന്നത് ഒരു വശം.

സൂചിപ്പിക്കാൻ ആഗ്രഹിച്ച പ്രധാന കാര്യം അതല്ല. ഇത്തരം മുഴുനീള പേജ് ലേഖനത്തിന് ഇത്രേം വലിപ്പത്തിൽ ആ പടം ഉപയോഗിക്കുമ്പോൾ വിക്കിക്കോ അല്ലെങ്കിൽ ആ പടം എടുത്ത ഫോട്ടോഗ്രാഫർക്കോ ഒരു ക്രെഡിറ്റ്‌ വെക്കുകയോ , അല്ലെങ്കിൽ വിക്കിക്ക് കോര്ട്ടസി വെക്കുകയോ ചെയ്യാനുള്ള മര്യാദ മാതൃഭൂമി കാണിച്ചില്ല എന്നതിനാലാണ് ഇങ്ങിനെ ഒരു എഴുത്ത് എഴുതുന്നത്‌. നെറ്റിൽ നിന്ന് കിട്ടുന്ന ചിത്രങ്ങൾ എല്ലാം, ഒരു ക്രെഡിറ്റ് പോലും വെക്കാതെ സൌകര്യംപോലെ ഉപയോഗിക്കുന്നത് ഒരു ശരിയായ രീതിയാണോ? പടം തലതിരിച്ച് കളർ കൂട്ടിയാൽ മാതൃഭൂമിയുടെ സ്വന്തം ആകുമോ?

മലയാള മാധ്യമങ്ങൾ വളരെ കാലമായി തുടരുന്ന ഈ രീതി പല വട്ടം പലയിടത്തും ശ്രധയിൽ പെട്ടതിനാൽ സൂചിപ്പിച്ചു എന്നേയുള്ളൂ. സംഭവിച്ചത് ഡിസൈനറുടെയോ മറ്റു ആരുടെയെന്കിലുമോ അബദ്ധമായിരിക്കും എന്ന് കരുതുന്നു. എങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ മാന്യമായ, പാലിക്കേണ്ടാതായ ചില രീതികൾ മെലിലെങ്കിലും മാതൃഭൂമി പിന്തുടരും എന്ന് കരുതുന്നു. )

++++++++++++++++++++++++++++++++++++++++++++++

ഇപ്പോഴിതാ അവിചാരിതമായി ഫേസ്ബുക്കിലെ കഥകളി ഗ്ഗ്രൂപ്പിൽ കേറിയപ്പോൾ , മാതൃഭൂമി അന്ന് വിക്കിയിൽ നിന്ന് കട്ടെടുത്ത, എന്റെ അതേ പടം വച്ച് മാതൃഭൂമിയുടെ മുംബൈ എഡിഷനിൽ, പ്രസ്തുത ചിത്രത്തിന് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പിന്നേം ഒരു സപ്ലിമെന്റ് ചെയ്തിരിക്കുന്നു.

ലിങ്ക് : http://digitalpaper.mathrubhumi.com/127539/Mahanagaram/22-June-2013#page/1/1

മേൽപ്പറഞ്ഞ രണ്ടു സപ്ലിമെന്റിലെയും ലേഖനങ്ങളിൽ കൊടുത്ത, ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് ഒരു പ്രോഗ്രാമിൽ ഞാനെടുത്തതാണ്. അത് വിക്കി കോമണിൽ അപ്‌ലോഡ്‌ ചെയ്തിരുന്നു.

പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമൺ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg

പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്ന മാതൃഭൂമിക്ക് , ആ പടം പബ്ലിഷ് ചെയ്തപ്പോൾ വിക്കിക്കോ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്കോ ഒരു ക്രെഡിറ്റ്‌ കൊടുക്കാൻ പോലുമുള്ള സംസ്ക്കാരം ഇല്ലാതെ പോയതിലുള്ള സങ്കടം പങ്കുവെക്കുന്നു. മുൻപ് പറ്റിയത് അബദ്ധം ആണെന്ന് കരുതാൻ നിർവാഹമില്ല എന്ന് ഉറപ്പിക്കുന്നു രണ്ടാമത്തെ സംഭവം. വല്ലതും ചെയ്യാൻ പറ്റുമോ? —ഈ തിരുത്തൽ നടത്തിയത് Mullookkaaran (സം‌വാദംസംഭാവനകൾ) 1 ജൂലൈ 2013‎

കാവൻഡിഷ്

കാവൻഡിഷിനു വേണ്ടി വിവക്ഷാ താൾ നിർമിക്കണോ?

ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഹെൻ‌റി കാവൻഡിഷ്
വാഴയിനമായ കാവൻഡിഷ്‌

വാഴയുടെ താളിൽ ശാസ്ത്രജ്ഞനിലേക്ക് കണ്ണി കൊടുത്തിട്ടുണ്ട്.--പ്രശാന്ത് ആർ (സംവാദം) 18:31, 11 ജൂലൈ 2013 (UTC)

പ്രശാന്ത് ഇത് വായിച്ചിട്ട് ചെയ്തോളൂ... --Adv.tksujith (സംവാദം) 18:35, 11 ജൂലൈ 2013 (UTC)

അരുവിക്കുഴി വെള്ളച്ചാട്ടം (പത്തനംതിട്ട)

പത്തനംതിട്ടയിലുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ഇങ്ക്ലീഷ് വിക്കിപീഡിയയിലെ ലേഖനം നീക്കം ചെയ്യണോ വേണ്ടയോ എന്നു തീരുമാനികുന്നതിന് സഹായം ആവശ്യമാണ്. ദയവായി en:Wikipedia:Articles for deletion/Aruvikkuzhy Falls കാണുക. (ഇങ്ക്ലീഷ് സ്പെല്ലിങിനെക്കുറിച്ചും, അവലംബനത്തിനായുള്ള സ്രോതസുകളെക്കുറിച്ചുമുള്ള വിവരങ്ങൾ അത്യാവശ്യമാണ്). വളരെയധികം നന്ദി.Vanischenu (സംവാദം|സംഭാവനകൾ) 19:11, 4 സെപ്റ്റംബർ 2013 (UTC)

എന്റെ ഉപയോക്തൃതാൾ കാണുന്നില്ല.

എന്റെ ഉപയോക്തൃതാൾ കാണുന്നില്ല.--Ramjchandran (സംവാദം) 14:50, 14 ജനുവരി 2014 (UTC)

താങ്കളുടെ താൾ ഇദ്ദേഹം മായ്ച്ചതാ. താങ്കൾ ആവശ്യപ്പെട്ടിട്ടാ മായ്ച്ചത് എന്ന് അതിൽ കാണാം. അല്ലെങ്കിൽ ഇദ്ദേഹത്തോട് ചോദിച്ചാൽ മറുപടി തരും--Roshan (സംവാദം) 15:03, 14 ജനുവരി 2014 (UTC)

പ്രിയ Ramjchandran അത് മറ്റൊരു ഉപയോക്താവ് ചെയ്ത ഒരു പിഴവ് തിരുത്താനായി മായിച്ചതാണ്. ആ താൾ അവിടെ തന്നെയുണ്ട്. താങ്കൾ അതിൽ ഒന്നും എഴുതിയിരുന്നില്ലല്ലോ. അതുകൊണ്ട് താങ്കളുടെ വിവരങ്ങൾ ഒന്നും അവിടെ നിന്നും മായിക്കപ്പെട്ടിരുന്നില്ല. അതുസംബന്ധമായി താങ്കൾ അയച്ച മെയിലിൽ ഉപയോക്തൃതാൾ സൃഷ്ടിക്കുവാൻ പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ. താങ്കൾക്ക് അത് സൃഷ്ടിക്കാനായിട്ടുള്ള സൗകര്യത്തിനായിട്ടാണ് മായിച്ചത്. ധൈര്യപൂർവ്വം പുതിയ താള് സൃഷ്ടിച്ചോളൂ. താൾ സൃഷ്ടിക്കാനായി ശ്രമിക്കുമ്പോൾ കാണിക്കുന്ന വാണിംഗ് മെസേജ് അവഗണിച്ച് വേണ്ട വിവരങ്ങൾ എഴുതി ചേർത്തോളൂ. --Adv.tksujith (സംവാദം) 17:16, 14 ജനുവരി 2014 (UTC)

കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്.

എന്റെ കമ്പ്യൂട്ടറിൽ മലയാളം എഴുതുന്നതിനുള്ള സവിധാനം നഷ്ടപ്പെട്ടിരിക്കുന്നു. എന്താണു കാരണം എന്നറിയില്ല. കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ.--Babug** (സംവാദം) 15:26, 26 ജനുവരി 2014 (UTC)

വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)#malayalam_type കാണുമല്ലോ.--പ്രവീൺ:സം‌വാദം 18:39, 26 ജനുവരി 2014 (UTC)

പ്രോഗ്രസ്സ് or പ്രോഗ്രസ്?

en:Progress Publishers-നെ മലയാളത്തിൽ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് എന്നാണോ പ്രോഗ്രസ് പബ്ലിഷേഴ്സ് എന്നാണോ എഴുതേണ്ടത്, ഇത് എങ്ങനെയാണ് തീരുമാനിക്കേണ്ടത്? Vanischenu (സംവാദം|സംഭാവനകൾ) 00:07, 14 ഏപ്രിൽ 2014 (UTC)

ചൈൽഡ് ലൈൻ

ചൈൽഡ് ലൈൻ എന്നതിന് മലയാളം നിർദേശിക്കാമോ Akbarali 14:44, 22 ജൂൺ 2014 (UTC)

ചിത്രങ്ങൾ

വിക്കിപീഡിയയിൽ ചിത്രങ്ങൾ കൊടുക്കേണ്ട സാഹചര്യങ്ങളിലൊക്കെ ചിത്രം കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ഈയിടെയായി ചില ചിത്രങ്ങളൊന്നും വിക്കിപീഡിയയിൽ വരുന്നില്ല. അത് മലയാളമല്ലാത്തതുകൊണ്ട് ചില്ലക്ഷരങ്ങളുെട പ്രശ്നവുമില്ല. എന്താണ് ഞാൻ ചെയ്യേണ്ടത്.വരി വര (സംവാദം) 04:44, 27 സെപ്റ്റംബർ 2015 (UTC)

ഫുട്ബോൾ

മലയാളം വിക്കിപീഡിയയിൽ ക്രിക്കറ്റിനായി വിക്കിപദ്ധതി നിലവിലുള്ളതായി അറിവുണ്ട്. എന്നാൽ ഫുട്ബോളിനായി ഒരു വിക്കിപദ്ധതി ഉള്ളതായി കണ്ടെത്താൻ സാധിച്ചില്ല. എനിക്ക് തെറ്റിയതാണെങ്കിൽ ക്ഷമിക്കുക. പുതുതായി തുടങ്ങേണ്ടതാണെങ്കിൽ തുടങ്ങുവാൻ താല്പര്യമുണ്ട്. താളുകൾ തിരുത്തി പരിചയമുണ്ട്. എന്നാൽ പദ്ധതികളെ കുറിച്ച് ധാരണ ഇല്ല. സാങ്കേതിക സഹായങ്ങൾ അഭ്യർത്ഥിക്കുന്നു. - ‌‌‌അതി‌‌‌ഭീകരൻ (സംവാദം) 15:21, 3 ഓഗസ്റ്റ് 2016 (UTC)

അതി‌‌‌ഭീകരാ, ക്രിക്കറ്റിനോട് താത്പര്യമുള്ള ഒരു കൂട്ടം ഉപയോക്താക്കളുള്ളതിനാലാണു ക്രിക്കറ്റ് വിക്കിപദ്ധതി നിർമ്മിച്ചതും, പരിപാലിച്ചതും. ധൈര്യമായ് തുടങ്ങിക്കോളൂ. സാങ്കേതികകമായി എന്തുസഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കണ്ട. സസ്നേഹം --അഖിലൻ 11:05, 5 ഓഗസ്റ്റ് 2016 (UTC)

jhjh

പലവക

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
പലവക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

Languages in censuses

Hello, Dear wikipedians. I invite you to edit and improve this article and to add information about your and other country.--Kaiyr (സംവാദം) 11:07, 31 ഒക്ടോബർ 2014 (UTC)

വലിപ്പം ആണൊ വലുപ്പം ആണൊ ശരി ?

വലിപ്പം ആണൊ വലുപ്പം ആണൊ ശരി ?—ഈ തിരുത്തൽ നടത്തിയത് Sahirshah (സം‌വാദംസംഭാവനകൾ)

വലിപ്പം --Jairodz (സംവാദം) 18:06, 25 ജൂൺ 2012 (UTC)

അങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുമോ? തിരഞ്ഞെടുപ്പ്/തെരഞ്ഞെടുപ്പ് പോലെ പല സ്പെല്ലിങ്ങ് ഉള്ള ഒരു വാക്കല്ലേ ഇതും?--ഷിജു അലക്സ് (സംവാദം) 04:04, 26 ജൂൺ 2012 (UTC)

വലുപ്പം ആണെന്ന് എന്റെ മലയാളം ടീച്ചർ പറഞ്ഞിട്ടുണ്ട്. വേറെ തെളിവൊന്നും ഇല്ല. --അൽഫാസ് എസ് ടിസംവാദം 13:05, 24 ജൂലൈ 2012 (UTC)

വലുപ്പം ആണ് (ഞാൻ) ഉപയോഗിക്കാറുള്ളത്. വലിയത്->വലുത്->വലുപ്പം --Vssun (സംവാദം) 02:55, 25 ജൂലൈ 2012 (UTC)

തെക്കുള്ളവർക്ക് വലിപ്പം ചേരും,വടക്കുള്ളവർക്ക് വലുപ്പവും.നിരുക്തി നോക്കിയാൽ വലുപ്പമാണ് ചേരുന്നത്(വലു്-ആണ് ധാതു) ബിനു (സംവാദം) 05:44, 6 ഒക്ടോബർ 2012 (UTC)

വേണ്ടലിസം (vandalism)

ഇവിടെ വേണ്ടലിസം കാണാനേ ഇല്ല. വേണ്ടലിസം ഒരു ശല്യമാണെങ്കിലും വേണ്ടലിസത്തിന്റെ പൂർണ അഭാവവും പരിശോധിക്കേണ്ട ഒരു കാര്യമാണ്. ഇത് രണ്ട് കാരണങ്ങൾ കൊണ്ടാവാം.

 • മലയാളികൾ പൊതുവെ ഭയങ്കര മര്യാദക്കാരും സിവിൿ സെൻസ് ഉള്ളവരുമാണ് .
 • ഇവിടെ വരുന്നത് കൂടുതലും എഡിറ്റർ മാർ മാത്രമാണ് വായനക്കാർ ഒട്ടും ഇല്ല. ഒരു പക്ഷെ വിജ്ജാനകോശം ഉപയോഗിക്കാൻ പ്രവണത ഉള്ള മലയാളികൾ കൂടുതലും ബ്രിട്ടാനിക്ക, ഇംഗ്ലീഷ് വിക്കിപ്പീഡിയ എന്നിത്യാദികളായിരിക്കും ഉപയോഗിക്കുന്നത്.

അപ്പൊ പിന്നെ ഈ കഷ്ടപ്പെടുന്നതൊക്കെ വെറുതെയാണോ ? Sahir 12:01, 13 ഒക്ടോബർ 2012 (UTC) രണ്ടാമതു പറഞ്ഞതാകും കാരണം;എന്നുകരുതി നിരാശവേണ്ട. ഒരുനാൾ വരും-- --ബിനു (സംവാദം) 12:14, 13 ഒക്ടോബർ 2012 (UTC)

പേജ് വ്യൂ സ്റ്റാറ്റ്സ് ഉള്ള ഒരു സൈറ്റ് കണ്ടു. http://www.medianama.com/2011/12/223-wikipedia-indic-language-stats-43-5-million-pageviews-in-oct-2011-131-mobile-growth-yoy/ ഇത് ശരിയാണെങ്കിൽ മോശമല്ലാത്ത പേജ് വ്യൂ ഉണ്ട്. Sahir 12:22, 13 ഒക്ടോബർ 2012 (UTC)

മലയാളം വിക്കിപീഡിയയിൽ ആവശ്യമുള്ളത്ര വേണ്ടലിസം തൽക്കാലം ഇല്ലാത്തതിൽ അതിശയിക്കാനൊന്നുമില്ല. ധാരാളം ആളുകൾ ഗൂഗിൾ സെർച്ച് വഴി എത്തി പേജുകളിൽ വെറുതെ എത്തിപ്പെടുകയോ അവ വായിക്കുകയോ ചെയ്യുന്നുണ്ടാവാം. അതിൽ മലയാളം യുണികോഡ് ടൈപ്പു ചെയ്തു കയറ്റാനറിയുന്നവരോ അങ്ങനെ തിരുത്താൻ പറ്റുമെന്നറിയുന്നവരോ കുറവായിരിക്കാം. അഥവാ അങ്ങനെയുള്ളവരിൽ തന്നെ നല്ലൊരു വിഭാഗം (കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കാൻ ക്ലേശിച്ചു പഠിച്ചവർ / അത്തരം സുഹൃദ്‌വലയങ്ങളിലൂടെ മലയാളം വൃത്തങ്ങളിൽ എത്തിപ്പെട്ടവർ) വിക്കിപീഡിയ എന്ന പ്രസ്ഥാനത്തെ ആദരിക്കുന്നവരോ വേണ്ടലിസം നടത്തിയാൽ തന്നെ അവയ്ക്കു് അധികം നിലനിൽപ്പില്ലെന്നു കരുതുന്നവരോ ആവാം. കൂടാതെ, ഐ.പി. അഡ്രസ്സ് കാണപ്പെടും എന്നുള്ളതുകൊണ്ടു് വേറെ വല്ല പുലിവാലുമുണ്ടാവുമോ എന്നും നല്ലൊരു വിഭാഗം വാണ്ടലിസ്റ്റുകൾ പേടിക്കുന്നുണ്ടാവാം. :)

വേണ്ടലിസം ഒട്ടുമില്ലെന്നു പറഞ്ഞുകൂടാ. പക്ഷേ, വിക്കിപീഡിയയ്ക്കുവേണ്ടി സ്വന്തം ഊണും ഉറക്കവും പോലും ഉപേക്ഷിച്ചുകൊണ്ടു ജീവിക്കുന്ന ചില അഡ്മിനുകൾ അത്തരം കീടബാധകൾ ഉടനെത്തന്നെ നീക്കം ചെയ്യുന്നതു കാണാറുണ്ടു്. വിശ്വപ്രഭ ViswaPrabha Talk 23:26, 28 ഡിസംബർ 2012 (UTC)

മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറുമായുള്ള കൂടിക്കാഴ്ച

നവംബർ രണ്ടാം വാരം തിരുവനന്തപുരത്ത് പോകേണ്ടി വന്നപ്പോൾ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ. ജയകുമാറുമായുള്ള കൂടിക്കാഴ്ച തരപ്പെടുമോ എന്ന് ശ്രമിച്ചിരുന്നു. പലർ വഴിയായി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടി. അദ്ദേഹത്തെ വിളിച്ചപ്പോൾ മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ തന്നെ അദ്ദെഹം കൂടിക്കാഴ്ചക്ക് സമ്മതം തന്നു. അദ്ദേഹം തന്നെ മാസ്കറ്റ് ഹൊട്ടലിന്റെ ലോബിയിൽ വെച്ച് കാണാം എന്ന് നിർദ്ദേശിക്കുകയും ചെയ്തു.


ഞാൻ 10 പണിയൊടെ മാസ്കോട്ട് ഹോട്ടലിലിൽ എത്തി. അദ്ദേഹം മറ്റൊരു പ്രധാന മീറ്റിങ്ങിനു പുറപ്പെട്ട വഴിക്ക് മാസ്കോ ഹോട്ടലിൽ വന്നു. ഞങ്ങൾ ലോബിയിൽ വെച്ച് കണ്ടു. അദ്ദേഹത്തെ കണ്ടപ്പോൾ ചന്ദനലേപ സുഗന്ധം എന്ന ഗാനമാണ് എന്റ മനസ്സിലൂടെ പൊയത്. പക്ഷെ അദ്ദേഹത്തിന്റെ സമയം വളരെ വിലപ്പെട്ടതായതിനാൽ ആ വിധ കാര്യങ്ങളെ കുറിച്ച് സംസാരിച്ച് സമയം കളയാൻ ഞാൻ നിന്നില്ല. അദ്ദേഹത്തിനു വളരെ തിരക്കുതന്നെയാണ്. മലയാളം സർവ്വകലാശാല. ശബരിമല സ്പെഷ്യൽ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് ഞാൻ കൂടെയുണ്ടായിരുന്ന 45 മിനിറ്റിനുള്ളിൽ തന്നെ കുറഞ്ഞത് 4-5 ഫോൺ കോളെങ്കിലും അദ്ദേഹത്തിനു വന്നു. അതിനാൽ തന്നെ മറ്റ് കുശലാന്വേഷണങ്ങൾക്ക് ഞാൻ തുനിഞ്ഞില്ല.

ചെറിയ പരിചപ്പെടുത്തലിനു ശേഷം ഞാൻ നേരിട്ട് മലയാളം വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്താൻ ആരംഭിച്ചു. എന്റെ ലാപ്‌ടൊപ്പിൽ നിന്നു തന്നെ നേരിട്ട് സംഗതികൾ അദ്ദേഹത്തെ കാണിക്കുകയായിരുന്നു ചെയ്തത്.

മലയാളം വിക്കിപീഡിയയെ കുറിച്ച് പറഞ്ഞപ്പോൾ മറ്റ് ഇന്ത്യൻ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ ഗുണനിലവാരമാനകങ്ങളിൽ മലയാളം മുൻപന്തിയിൽ നിൻക്കുന്ന കാര്യം അദ്ദെഹം കെട്ടിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. ഒപ്പം മലയാളം വിക്കിപീഡിയയ്ക് പ്രതിമാസം 25 ലക്ഷത്തിനടുത്ത് പേജ് വ്യൂ ഉണ്ട് എന്ന കാര്യവും അദ്ദേഹത്തിനറിയാം എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഗ്രന്ഥശാലയെ പരിചയപ്പെടുത്തിയത് അത്യധികം സന്തൊഷത്തൊടെയാണ് അദ്ദേഹം കേട്ടത്. ഇതിനകം അതിൽ ചെർത്ത കൃതികളുടെ പട്ടിക കാണിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. ഒപ്പം തന്നെ ഒരിക്കൽ സേർച്ച് വഴി ഗ്രന്ഥശാലയിലെ ധർമ്മരാജ എന്ന കൃതിയിൽ എത്തപ്പെട്ട കാര്യം അദ്ദെഹം സൂചിപ്പിച്ചു (അദ്ദേഹം അതിനായി ഉപയോഗിച്ച തിരച്ചിൽ പദം ഊഹിച്ചു ഞാനും അത്ഭുതപ്പെട്ടു). ഒപ്പം ഗ്രന്ഥശാലയിൽ ചേർക്കാവുന്ന കൃതികളുടെ ലൈസൻസിനെ കുറിച്ച് സംസാരിച്ചപ്പോൾ, ജീവിച്ചിരിക്കുന്നവരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കിയാൽ വിക്കിഗ്രന്ഥശാലയിൽ ചെർക്കാമല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. (അദ്ദേഹത്തിന്റെ ഏതെങ്കിലും കൃതി അങ്ങനെ മാറ്റാമോ എന്ന് ചൊദിക്കണം എന്നുണ്ടായിരുന്നു :))

അതേ പോലെ വിക്കിനിഘണ്ടുവിൽ ബഹുഭാഷകളുടെ ഉപയോഗവും അദ്ദേഹത്തെ ആകർഷിച്ചു.

വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കിചൊല്ലുകൾ, വിക്കിപാഠശാല, ഇനി തുടങ്ങാനിരിക്കുന്ന മലയാളം വിക്കി വോയേജ് ഇതിനെകുറിച്ചൊകെയും മലയാളത്തിൽ അതിന്റെ പ്രാധാന്യവും അദ്ദേഹത്തിനു മനസ്സിലായി.

എനിക്ക് ലഭിച്ച മുക്കാൽമണിക്കൂർ സമയം ഉപയൊഗിച്ച് വിവിധ മലയാളം വിക്കിസംരംഭങ്ങളുടെ ചെറിയ ഒരു ആമുഖം കൊടുക്കാൻ ഞാൻ ശ്രമിച്ചു. ഒപ്പം പുതുതായി തുടങ്ങുന്ന മലയാളം സർവ്വകലാശാലയുടെ വിവിധ പ്രവർത്തങ്ങളിൽ എവിടെയൊക്കെ മലയാളം വിക്കിസംരംഭങ്ങളെ ഉൾപ്പെത്താൻ സാധിക്കുമെന്ന് നോക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

അതിനുശെഷം രണ്ട് മൂന്നു തവണ ഫൊണിലും മെയിൽ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്. പത്താം വാർഷികത്തിനു 23നു എറണാകുളത്ത് പങ്കെടുക്കാൻ ശ്രമിക്കാം എന്ന് അതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു.

അദ്ദേഹവുമായി ഇതിനകം സംസാരിച്ചതിൽ നിന്നും മറ്റും മനസ്സിലാകുന്നത് കെ. ജയകുമാറിനു മലയാളം വിക്കിസംരംഭങ്ങളെകുറിച്ചുള്ള പ്രാഥമികമായ അറിവൊക്കെയുണ്ട് എന്നാണ്. ഇനി അത് അടുത്ത തലത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടു പോകേണ്ടത് എറണാകുളത്ത് 23നു അദ്ദേഹവുമായി നടക്കുന്ന കൂടിക്കാഴ്ചകളിൽ ആണ്. അതിനു എറണാകുളത്ത് അദ്ദെഹവുമായി സംവദിക്കുന്നവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഓഫ്: കൂടിക്കാഴ്ച ഒക്കെ കഴിഞ്ഞപ്പോൾ ഒരു കാര്യത്തിൽ മാത്രം എനിക്ക് നിരാശ തോന്നി. അത്രയ്ക്ക് അടുത്ത്കിട്ടിയിട്ടും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. മലയാളം വിക്കിപീഡിയയിലെ കെ. ജയകുമാർ എന്ന ലേഖനത്തിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രമില്ല. അത് എന്റെ ഭാഗത്ത് നിന്ന് വന്ന ഒരു വീഴ്ച ആയി പോയി. --ഷിജു അലക്സ് (സംവാദം) 10:55, 16 ഡിസംബർ 2012 (UTC)

It was great Shiju. I appreciate you for your sincere efforts.--Raveendrankp (സംവാദം) 03:00, 9 ഫെബ്രുവരി 2013 (UTC)

പുതിയ ഉപയോക്താക്കൾ

വൈതൽ മല എന്ന ലേഖനത്തിൽ വിക്കിപീഡിയ അഡ്മിനായ റോജിപാല നടത്തിയ ഇടപെടലുകൾ പുതിയ ഉപയോക്താക്കളെ വിക്കിപീഡിയയിൽ നിന്നും അകറ്റി നിർത്തുന്നതിലേക്ക് എത്തിക്കും എന്നു ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു റോജി എനിക്കു നൽകിയ മറൂപടി അത്ര ആശാവഹമായി തോന്നിയില്ല; മാത്രമല്ല അതല്പം നിരുത്തരവാദപരമായിപ്പോയി എന്ന ആക്ഷേപമുണ്ട്. കാരണം റോജി വിക്കിപീഡിയയുടെ ഒരു കാര്യനിർവ്വാഹകനാണ് , പത്താം വാർഷികം പ്രമാണിച്ച് മാക്സിമം ആൾക്കാരെ വിക്കിയിലേക്ക് ആകർഷിക്കാനായി ശ്രമിക്കുന്ന വേളയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതും. ഒരു പുതിയ ഉപയോക്താവ് എങ്ങനെയൊക്കെയാണ് വിക്കിപീഡിയയിൽ തിരുത്തൽ വരുത്തുക എന്ന് ഇത്രയും പ്രവൃത്തിപരിചയമുള്ള റോജിക്ക് ആലോചിക്കാവുന്നതേയുള്ളൂ, പകരം അവരെ പുതിയ ഉപയോക്താവ് എന്ന നിലയിൽ കാണാനാവില്ല എന്നു പറയുന്നത് തികഞ്ഞ കാടത്തമായി കരുതുന്നു. ഇത് വിക്കിപീഡിയയെ മുന്നോട്ടല്ല, പിന്നോട്ടാണു നടത്തുക. മാത്രമല്ല എഴുതാപുറങ്ങൾ വായിച്ച് അനർത്ഥങ്ങൾ കണ്ടെത്തുകയാണ് റോജി എന്റെ സംവാദത്താളിൽ ചെയ്തതും. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:39, 24 ഡിസംബർ 2012 (UTC)

പുതിയ ഉപയോക്താക്കളുടെ തിരുത്തലുകൾ പുതുമുഖ ലേഖനം എന്ന രീതിയിൽ തന്നെയാണ് കാണേണ്ടത്. രാജേഷിന്റെ അഭിപ്രായം റോജിയുടെ സംവാദ താലിൽ നിന്നും മനസ്സിലായിട്ടുണ്ട്. പക്ഷേ റോജിയുടെ അഭിപ്രായം അല്പം ബാലിശമല്ലേ എന്നു തോന്നുന്നു. കാരണം ഇവിടെ ഇന്ന് സജീവമായി പലരും നിലനിൽക്കുന്നത് അവർ വിക്കിപീഡിയർ ആയ സമയത്ത് - അതായത് തീർത്തും പുതുമുഖങ്ങൾ- ഉണ്ടായിരുന്ന സജീവ വിക്കിപീഡിയരുടെ ആത്മാർത്ഥതയും സ്നേഹവും ഒക്കെ കൊണ്ടുതന്നെയാണ്. റോജി വന്നപ്പോഴും ആരും ഇത്തരം ബാലിശമായ കമന്റുകൾ /തിരുത്തൽ യുദ്ധങ്ങൾ താങ്കൾ തുടങ്ങിയ താളിൽ നടത്തിക്കാണില്ല. അങ്ങനെ താങ്കളേ ഒരു പുതുമുഖമായി കണക്കാക്കാൻ കഴിയില്ല; താങ്കളുടെ തിരുത്തലുകൾ റിവർട്ടു ചെയ്യുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ താങ്കളും ഇവിടെ സജീവമാകുമായിരുന്നില്ല. അതുകൊണ്ട് കഴിവതും പുതുമുഖങ്ങളോട് അനുഭാവപൂർവ്വം ഇടപെടുക. കാരണം നമ്മൾ ജനങ്ങളെ വിക്കിമീഡിയയിലേയ്ക്ക് ആകർഷിക്കാൻ അനേകം പരിപാടികൾ -സംഗമോത്സവം, പഠനശിബിരം, വാർഷികം, മലയാളം വിക്കിമീഡിയയേ സ്നേഹിക്കുന്നു തുടങ്ങിയ പരിപാടികൾ - നടത്തിവരികയാണ്. പക്ഷേ അങ്ങനെ കാര്യങ്ങൾ ചെയ്തിട്ടും ഇതിലേയ്ക്ക് വരുന്ന വ്യക്തികൾ വളരെ കുറവാണ്. ആ കുറഞ്ഞ എണ്ണത്തിലുള്ള വ്യക്തികളുടെ പ്രവർത്തനങ്ങളെ ഒരു കാര്യനിർവ്വാഹകന്റെ പ്രവർത്തനങ്ങളായി താരതമ്യം ചെയ്ത് വിക്കിപീഡിയയിൽ നിന്നും അകറ്റരുത്..--സുഗീഷ് (സംവാദം) 11:50, 24 ഡിസംബർ 2012 (UTC)
പുതിയ ഉപയോക്താവിനോട് ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം വ്യക്തമാക്കുക?--റോജി പാലാ (സംവാദം) 13:05, 24 ഡിസംബർ 2012 (UTC)
വൈതൽ മലയുടെ താളിൽ റോജിയുടെ തിരുത്തുകളിൽ തെറ്റൊന്നും കാണുന്നില്ല. സംവാദത്താളിലെ പരാമർശങ്ങളാണ് രാജേഷ് ചൂണ്ടിക്കാണിച്ചതെന്ന് കരുതുന്നു. സംവാദത്തിൽ തലക്കെട്ടിനെക്കുറിച്ചുള്ള ഭാഗത്തുള്ള റോജിയുടെ ചില അഭിപ്രായങ്ങളിൽ സൗമ്യത വരുത്തേണ്ടതുണ്ടെന്ന് വ്യക്തിപരമായ അഭിപ്രായമുണ്ടെങ്കിലും അത് നിർബന്ധിക്കാനാവില്ല. (ഉദാഹരണത്തിന് പ്രായോഗികം!!! എന്നെഴുതി നിർത്തുന്നതിനുപകരം കുറച്ചുകൂടി വിശദമായ മറുപടിയായിരിക്കാം ഞാൻ എഴുതുമായിരുന്നത്). മൊത്തത്തിൽ ഫലദായകമായ സംവാദത്താളാണതെന്നും കരുതുന്നു. --Vssun (സംവാദം) 17:00, 24 ഡിസംബർ 2012 (UTC)
താളിൽ ഞാൻ എഴുതിയ കാര്യത്തിനു അനൂപൻ തെളിവു ആവശ്യപ്പെട്ടപ്പോൾ ഞാൻ നൽകി. അതിനെ റസിമാൻ വീണ്ടും ചോദ്യം ചെയ്തപ്പോൾ രാജേഷ്‌ ഒടയഞ്ചാൽ നൽകിയ കമന്റ് എനിക്കിഷ്ടപ്പെട്ടില്ല (കമന്റ്:ഹ ഹ ഹ!). ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞാൽ മറുപടി ഒരു കളിയാക്കൽ ശൈലിയിലാണ് എനിക്കു മനസിലായത്. അതുകൊണ്ടാണ് എന്നോടു ചോദിച്ചതിന് അങ്ങനെ മറുപടി പറയേണ്ടിവന്നത്. കാര്യനിർവ്വാഹകനും സാധാരണ ഉപയോക്താവു തന്നെയാണ്. പുതിയ ഉപയോക്താവിനോട് എനിക്കൊരു വൈരാഗ്യവും ഇല്ല. വൈതൽമലയുടെ താളിൽ ചെടിയെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും ഞാൻ പുസ്തകത്തിൽ വായിച്ച് എഴുതിയതാണ്. പ്രതിഫലം പ്രതീക്ഷിച്ചല്ല ഇവിടെ ആരും പ്രവർത്തിക്കുന്നതെന്നു പ്രത്യേകം വ്യക്തമാക്കണ്ടല്ലോ? വിഷയത്തെക്കുറിച്ചുള്ള മറുപടി സംവാദം:വൈതൽ മല എന്ന താളിൽ നൽകാം.--റോജി പാലാ (സംവാദം) 05:14, 26 ഡിസംബർ 2012 (UTC)
മാർച്ചിനു മുമ്പ് നടന്ന സംവാദങ്ങൾ നോക്കിയിട്ടോ, അതിന്റെ നാൾവഴിയിൽ ആരൊക്കെ തിരുത്തിയിട്ടുണ്ട്, ആരൊക്കെ അവലംബം കൊടുത്തിട്ടുണ്ട് എന്നൊന്നും നോക്കിയല്ല ഞാൻ ചിരിച്ചതും കമന്റിട്ടതും, വെറുതേ ഒരു നൊസ്റ്റാൾജിയയെ അവലംബമായി കൊടുത്തത് റസിമാൻ ചൂണ്ടിക്കാണിച്ചപ്പോൾ അതിനുള്ള മറുപടിയായിട്ടാണു ഞാനവിടെ പറഞ്ഞത്. അവലംബം റോജിയാണ് അവിടെ കൊടുത്തത് എന്നു ഞാനറിഞ്ഞിരുന്നില്ല. റോജിയെ കളിയാക്കാനായി എഴുതിയതാണെന്ന തോന്നലൊക്കെ ഒരുതരം കോമ്പ്ലക്സാണ്... എനിക്ക് റോജിയെ ഒരുതരത്തിലും പരിചയമില്ല, അങ്ങനെയുള്ള ഒരാളെ വ്യക്തിപരമായി കളിയാക്കേണ്ട കാര്യവുമില്ല. ഇത്തരം തിരുത്തുകൾ പുതിയ ഉപയോക്താവ് എന്ന നിലയിൽ എനിക്കു കാണാൻ സാധിക്കില്ല എന്ന റോജിയുടെ പിടിവാശി ശരിയല്ല, അതുപോലെ പുതിയ എഡിറ്റേർസിനെ ലേഖനം എഴുതി മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഫലകങ്ങൾ ചേർക്കുന്ന എർപ്പാടും, റീഡയറക്റ്റ് ചെയ്യുന്ന റോജിക്കുണ്ട്, മുകളിൽ പറഞ്ഞതു പോലുള്ള ദാർഷ്ട്യം നിറഞ്ഞ മറൂപടി പറയുന്ന ഏർപ്പാടും ഞാൻ ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ ഒന്നു ചൂണ്ടിക്കാണിക്കണമെന്നുണ്ടായിരുന്നു. പുതിയ എഴുത്തുകാർ വിക്കിപീഡിയയിൽ എങ്ങനെ പെരുമാറണമെന്നാണ് റോജി പറയുന്നത്? അവർ പലരീതിയിലും എഡിറ്റ് ചെയ്തെന്നു വരും, അതിനെ നയത്തിൽ സമീപിച്ച് അവരെ തിരുത്തുകയാണു വേണ്ടത്. അല്ലാതെ ഞാൻ വലിയ അഡ്മിനിസ്ട്രേറ്ററാണെന്ന ധിക്കാരത്തിൽ പെരുമാറുന്നത് ഭൂഷണമല്ല. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:47, 26 ഡിസംബർ 2012 (UTC)
കുറ്റപ്പെടുത്താൻ എല്ലാവർക്കും വളരെ എളുപ്പമാണ്! കാര്യനിർവാഹകനാണെന്ന അഹങ്കാരമാണെങ്കിൽ എനിക്കീ സ്ഥാനം ആവശ്യമേയില്ല. ഒരു തവണ ഉപേഷിച്ചതാണ്. സുനിൽ ജോണിനോട് സ്ഥാനം ഏൽക്കാൻ അഭ്യർത്ഥിച്ചപ്പോൾ ജോണിനു സമയക്കുറവാണെന്നു പറഞ്ഞതിനാലാണ് ഞാൻ വീണ്ടും സ്വയം ഏറ്റെടുത്തത്. പിന്നെ താങ്കൾ ചിരിച്ചത് നാൾവഴികണ്ടാണോ എന്ന് എനിക്കറിയാൻ വഴിയില്ല. പുതിയ ഉപയോക്താവ് എന്ന നിലയിൽ എനിക്കു കാണാൻ സാധിക്കില്ല എന്നു ഞാൻ താങ്കളോട് മാത്രമായി പറഞ്ഞതാണ്. പുതിയ ഉപയോക്താവിനോട് ഞാൻ പറഞ്ഞിട്ടില്ല. പുതിയ ഉപയോക്താക്കളോടുള്ള എന്റെ പെരുമാറ്റം താങ്കൾ അടച്ചുപറയാതെ ഒരു കണക്കു പറഞ്ഞാൽ നന്നാകും. ഒപ്പം പുതിയ ഉപയോക്താവാണ് ഒരു താളിൽ തെറ്റായ വിവരമോ മറ്റോ ചേർക്കുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം അദ്ദേഹം തിരുത്ത് പഠിക്കുവാണെന്നു കരുതി ലേഖനത്തെ വെറുതെ വിടണോ? പിന്നെ ഇതിനായി ഒരു ഫയലിൽ ലേഖനത്തിന്റെ പേരും ദിവസവും സൂക്ഷിച്ചു വയ്ക്കണോ? അതോ ഓർത്തുവയ്ക്കാൻ വേറെ വഴിയുണ്ടോ? ലേഖനം പഴയ പടിയാക്കാൻ എന്താ പിന്നെ ചെയ്യേണ്ടത്? പുതിയ എത്ര ഉപയോക്താക്കളെ താങ്കൾ സഹായിച്ചുവെന്ന് ഒരു വർഷത്തെ കണക്കു നോക്കിയാൽ ഇവിടെ കാണാം. തല്ലുപിടിച്ച് സമയം കളയുന്ന നേരം ഒരു പുതിയ ഉപയോക്താവിനെയെങ്കിലും സഹായിക്കാൻ ശ്രമിച്ചാൽ വിക്കിക്കതൊരു മുതൽക്കൂട്ടാകും. ഞാൻ അഡ്മിൻ സ്ഥാനം ഉപേക്ഷിക്കണമെങ്കിലോ ഇവിടെ നിന്ന് രാജി വയ്ക്കണമെങ്കിലോ എന്റെ സംവാദതാളിൽ കുറിപ്പിട്ടാൽ മതി. എന്റെ ഉപയോക്തൃതാളിൽ നിന്നും കാര്യനിർവാഹകൻ എന്ന വർഗ്ഗം ഒഴിവാക്കിയിട്ടുണ്ട് ഇനി, അഡ്മിൻ പദവി എടുത്തുകളയാൻ കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിൽ കുറിപ്പിട്ടാലും മതി.--റോജി പാലാ (സംവാദം) 10:15, 26 ഡിസംബർ 2012 (UTC)

"അതുപോലെ പുതിയ എഡിറ്റേർസിനെ ലേഖനം എഴുതി മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഫലകങ്ങൾ ചേർക്കുന്ന എർപ്പാടും, റീഡയറക്റ്റ് ചെയ്യുന്ന റോജിക്കുണ്ട്," - ഇത് തികച്ചും തെറ്റായ ആരോപണമാണെന്നാണ് എന്റെ അഭിപ്രായം. പുതിയ ഉപയോക്താക്കളുടെ ലേഖനങ്ങളിൽ പരിപാലനഫലകങ്ങൾ ചേർത്ത് അവരെ പേടിപ്പിക്കാതിരിക്കാൻ വർഗ്ഗം:പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കുന്ന രീതിയാണ് അനുവർത്തിച്ചുവരുന്നത്. --Vssun (സംവാദം) 18:09, 26 ഡിസംബർ 2012 (UTC)

റോജി കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നു കരുതാൻ വയ്യ. താങ്കളുടെ പ്രവർത്തിയെ മോശമായി ഇവിടെ ആരും കാണുന്നുമില്ല. എന്നിരുന്നാലും ഒരു പുതിയ ഉപയോക്താവിന്റെ തിരുത്തലിനെ അങ്ങനെ കാണാൻ കഴിയില്ല എന്ന താങ്കളുടെ മറുപടിയെയാണ് ഇവിടെ പരാമർശിച്ചത്. അതിനു പകരമായി മറ്റൊരാളുടെ സംഭാവനകളോ തിരുത്തലുകളോ ചൂണ്ടിക്കാണിക്കേണ്ടുന്ന ആവശ്യവുമില്ല. ഇവിടെ ആർക്കും ആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല. അവർ സ്വയം ചെയ്യുകയാണ് നല്ലത്. കൂടാതെ റോജിയുടെ ഇത്രയും നാളത്തെ സംഭാവനകളിൽ ഇതുവരെ താങ്കളെ ബുദ്ധിമുട്ടിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന തരത്തിൽ ആരും തന്നെ പെരുമാറിയിട്ടില്ല. താങ്കളൂടെ ഇതുവരെയുള്ള സംഭാവനകൾ ആരും തന്നെ കുറച്ചു കാണുന്നുമില്ല. പക്ഷേ താങ്കളെ ഇത്രയും കാര്യങ്ങൾ ബോധിപ്പിച്ചതിന് കാര്യ നിർവ്വാഹകൻ എന്ന വർഗ്ഗം നീക്കം ചെയ്താലോ കാര്യനിർവ്വാഹക സ്ഥാനം തന്നെ രാജി വച്ചാലോ ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന കാര്യം കൂടി സൂചിപ്പിക്കുന്നു. ഒരാൾ പോയാൽ വേറൊരാൾ .. അത്രമാത്രം.. എന്നിരുന്നാലും ഒന്നു ശ്രദ്ധിക്കണം എന്നു ആർക്കും ആരോടും പറയാൻ പറ്റില്ല എന്നു പറഞ്ഞാൽ ഭാവിയിൽ ഓരോ കാര്യത്തിലും അല്പം ബുദ്ധിമുട്ടുണ്ടാക്കും എന്നു തന്നെ കരുതുന്നു. ആനന്ദപ്രദമായ തിരുത്തൽ ആശംസിച്ചുകൊണ്ട് സസ്നേഹം,--സുഗീഷ് (സംവാദം) 20:41, 26 ഡിസംബർ 2012 (UTC)
സുനിലു പറയുന്നതു കണ്ടാൽ തോന്നും ആകപ്പാടെ ഒമ്പതു ലേഖനങ്ങളേ പുതുമുഖങ്ങളുടെതായിട്ട് വന്നിട്ടുള്ളൂ എന്ന്.

float സുഗീഷ്, -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:20, 27 ഡിസംബർ 2012 (UTC)

അങ്ങനെയല്ല. പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കപ്പെടുന്ന ലേഖനങ്ങൾ, ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ റിവ്യൂ ചെയ്യുകയും ആവശ്യമനുസരിച്ച് പരിപാലനഫലകങ്ങൾ ചേർക്കുകയുമാണ് പതിവ്. നേരിട്ട്, പരിപാലനഫലകങ്ങൾ പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ചേർക്കാറില്ലെന്നാണ് സൂചിപ്പിച്ചത്.
കാര്യനിർവാഹകരുടെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ വിലയിരുത്തുന്നത്, പദ്ധതിക്ക് വളരെ ഗുണകരമാണ്. മെറ്റയിലെ സ്റ്റീവാഡുകളെ വർഷാവർഷം വിലയിരുത്തുന്ന പോലെ എന്തെങ്കിലും ഇവിടെയും ഉള്ളത് നന്നായിരിക്കും. തങ്ങളുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ അത് ഗുണം ചെയ്യും. പ്രവർത്തനത്തിലെ പോരായ്മകളെന്തെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ വികാരവിവശനാകുന്നതിനുപകരം വസ്തുതകൾകൊണ്ടും പ്രവൃത്തികൊണ്ടും അവയെ ഖണ്ഡിക്കാൻ ശ്രമിക്കുകയാണ് കാര്യനിർവാഹകൻ ചെയ്യേണ്ടത്. --Vssun (സംവാദം) 03:06, 27 ഡിസംബർ 2012 (UTC)
ഹ ഹ ഹ! :) എന്റെ എഡിറ്റിങ് കൗണ്ടുകൾ കാണിച്ച് റോജി അവയെ ഖണ്ഡിക്കാൻ ശ്രമിച്ചതു കണ്ടു... അതും ഒരു വസ്തുതയായിരുന്നല്ലോ! (ഇതിലുള്ള സ്മൈലി റോജിയെ കളിയാക്കിയതല്ല സുനിലിനെ കളിയാക്കിയതാണ്) -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:16, 27 ഡിസംബർ 2012 (UTC)

@സുഗീഷ്. ഒരു പുതിയ ഉപയോക്താവിന്റെ തിരുത്തലിനെ അങ്ങനെ കാണാൻ കഴിയില്ല എന്നതിനു രാജേഷിനു ഞാൻ മറുപടി നൽകിക്കഴിഞ്ഞു. (പുതിയ ഉപയോക്താവിനോട് ഞാൻ അങ്ങനെ പറഞ്ഞെങ്കിൽ മാത്രം താങ്കൾ വീണ്ടും ആവർത്തിച്ചാൽ മതി) മുകളിലെ സംവാദം മുഴുവൻ വായിക്കാതെ വെറുതെ തലയിടല്ലേ. ഇവിടെ ആർക്കും ആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല. എന്നും താങ്കൾ തന്നെ പറഞ്ഞുകഴിഞ്ഞു. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന പദ്ധതിയിൽ നിന്നും താങ്കൾ വഴക്കിട്ടു പോന്ന കാര്യം മറന്നിട്ടില്ലല്ലോ അല്ലേ? ഇവിടെ ആർക്കും ആരെയും ഒന്നിനും നിർബന്ധിക്കാനാവില്ല എന്നത് ആവർത്തിക്കുന്നു.

ഞാൻ രാജിവെച്ചാൽ സെർവർ അടിച്ചുപോകുമൊന്നുമില്ലായിരിക്കും. ഞാൻ പറഞ്ഞത് എന്റെ പ്രവർത്തി ശരിയല്ലെങ്കിൽ അതാവശ്യപ്പെടാമെന്നാണ്. അല്ലാതെ വെറുതെ കാടുകയറിയിട്ട് കാര്യമില്ല. കാര്യനിർവാഹകൻ എന്ന വർഗ്ഗം ഒഴിവാക്കിയത് രാജേഷ് പറഞ്ഞതുപോലെ പുതിയ ഉപയോക്താവ് എന്റെ ഉപയോക്തൃതാളിലെ കാര്യനിർവാഹകൻ എന്ന വർഗ്ഗം കണ്ട് ഭയപ്പെടേണ്ട എന്നു കരുതിയാണ്.

സുനിലു പറയുന്നതു കണ്ടാൽ തോന്നും ആകപ്പാടെ ഒമ്പതു ലേഖനങ്ങളേ പുതുമുഖങ്ങളുടെതായിട്ട് വന്നിട്ടുള്ളൂ എന്ന്. ഞങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ധാരണയില്ലാഞ്ഞിട്ടാണ് ഇത് നിങ്ങൾക്ക് പറയേണ്ടിവന്നത് അതിനു സഹതാപം മാത്രം.

റോജി കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ടുണ്ട് എന്നു കരുതാൻ വയ്യ. എന്റെ കമന്റുകൾക്കു മറുപടി നൽകാതെ വീണ്ടും അതുതന്നെ ആവർത്തിക്കുന്നു. ഒപ്പം പുതിയ ഉപയോക്താവാണ് ഒരു താളിൽ തെറ്റായ വിവരമോ മറ്റോ ചേർക്കുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം അദ്ദേഹം തിരുത്ത് പഠിക്കുവാണെന്നു കരുതി ലേഖനത്തെ വെറുതെ വിടണോ? പിന്നെ ഇതിനായി ഒരു ഫയലിൽ ലേഖനത്തിന്റെ പേരും ദിവസവും സൂക്ഷിച്ചു വയ്ക്കണോ? അതോ ഓർത്തുവയ്ക്കാൻ വേറെ വഴിയുണ്ടോ? ലേഖനം പഴയ പടിയാക്കാൻ എന്താ പിന്നെ ചെയ്യേണ്ടത്? ഇതിനും മറുപടി ലഭിച്ചില്ല. ഇതിപ്പോ തിന്നുകയുമില്ല ഒട്ടു തീറ്റിക്കുകയുമില്ല.--റോജി പാലാ (സംവാദം) 05:13, 27 ഡിസംബർ 2012 (UTC)

വാക്യങ്ങൾ അടർത്തിമാറ്റി അതുമിതും പറഞ്ഞു വെറുതേ കലഹിക്കേണ്ടതില്ല, ലേഖനങ്ങൾ പുതിയ പേജിൽ ഇട്ട് സൂക്ഷിച്ചുവെയ്ക്കുകയോ ഡേറ്റ് ഓർത്തു വെക്കുകയോ മൊബൈലിൽ റിമൻഡർ വെയ്ക്കുകയോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും നൂതന വഴികൾ ആലോചിക്കുകയോ ആവാം - അതിനാണിവിടെ പഞ്ചായത്തും പാർലിമെന്റും ഒക്കെ. ഈ നിഷേധഭാവം കളഞ്ഞ് അല്പം സൗമ്യനായിക്കൂടേ റോജീ? -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:24, 27 ഡിസംബർ 2012 (UTC)
ഞാൻ പുതിയ ഉപയോക്താവിനോട് എന്തു തെറ്റാണ് ചെയ്തതെന്ന് ഇതു വരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. --റോജി പാലാ (സംവാദം) 05:27, 27 ഡിസംബർ 2012 (UTC)
പുതിയ ഉപയോക്താക്കളോട് സംസാരിക്കുമ്പോൾ അല്പം മയത്തിലും സ്നേഹത്തിലും ആവാം, പുതിയ ലേഖനത്തിൽ അവരുടെ എഡിറ്റിങ് കഴിയുന്നതുവരെ (ഒരു അഞ്ചുമിനിറ്റെങ്കിലും) കാത്തിരിക്കുക, എഡിറ്റിങിൽ തെറ്റായവിവരങ്ങളാണ് വരുന്നതെങ്കിൽ അതവരെ കൊണ്ടുതന്നെ തിരുത്തിച്ചാൽ അവരിലുളവാകുന്ന നിഷേധചിന്ത മാറും. ഷാജിയുടെ കാര്യത്തിൽ അത് റോജിക്ക് മനസ്സിലാവുമെന്നു കരുതുന്നു. പിന്നെ ചർച്ചകളിൽ റോജി കാണിക്കുന്ന ഈ മനോഭാവവും ഒന്നു മയപ്പെടുത്തി സൗഹൃദപരമാക്കുക. ഞാനൊരു സ്മൈലി ഇവിടെ ഇട്ടോട്ടെ?ആല്ലെങ്കിൽ വേണ്ട!! - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:42, 27 ഡിസംബർ 2012 (UTC)


സുനിലിന്, പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കപ്പെടുന്ന ലേഖനങ്ങൾ, ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ റിവ്യൂ ചെയ്യുകയും ആവശ്യമനുസരിച്ച് പരിപാലനഫലകങ്ങൾ ചേർക്കുകയുമാണ് പതിവ്. നേരിട്ട്, പരിപാലനഫലകങ്ങൾ പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ചേർക്കാറില്ലെന്നാണ് സൂചിപ്പിച്ചത്. ഇങ്ങനെതന്നെയാണോ നടക്കുന്നത് എന്ന് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. പിന്നെ ഒരു കാര്യം കൂടി; പ്രവർത്തിയിൽ ഇത്തരം പിശകുകൾ വരുന്നുണ്ടോ എന്നത് ഓരോ സീസോപ്പും ബ്യൂറോക്രാറ്റും സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. അപ്പോൾ ഇത്രയ്ക്ക് വിവാരം തോന്നാൻ ഇടവരില്ല എന്നു കരുതുന്നു.

റോജിക്ക്, മറുപടി അക്കമിട്ടു നൽകുന്നു.
 1. @സുഗീഷ്. ഒരു പുതിയ ഉപയോക്താവിന്റെ തിരുത്തലിനെ അങ്ങനെ കാണാൻ കഴിയില്ല എന്നതിനു രാജേഷിനു ഞാൻ മറുപടി നൽകിക്കഴിഞ്ഞു. (പുതിയ ഉപയോക്താവിനോട് ഞാൻ അങ്ങനെ പറഞ്ഞെങ്കിൽ മാത്രം താങ്കൾ വീണ്ടും ആവർത്തിച്ചാൽ മതി) താങ്കൾക്ക് അത് രാജേഷിനോട് മാത്രമായി പറയുവാനായിരുന്നെങ്കിൽ വിക്കിപീഡിയയിൽ ഇമെയിൽ സൗകര്യം ഉണ്ടല്ലോ? അതു വഴി നൽകിയാൽ മതിയാകുമായിരുന്നു. അതല്ല സംവാദതാളിലാണ് നൽകുന്നതെങ്കിൽ അത് ആരൊക്കെ കാണണം എന്നു തീരുമാനിക്കാൻ താങ്കൾക്ക് തത്കാലം കഴിയില്ല. കാരണം ഉപയോക്താവിന്റെ താൾ ഉൾപ്പെടുന്ന എല്ലാ സംഗതികളും എല്ലാവർക്കും കാണാൻ കഴിയും. എന്നിരുന്നാലും ചില പ്രത്യേക താളുകൾ ബ്യൂറോക്രാറ്റുകൾക്കു സിസോപ്പുകൾക്കുമായി മാത്രം കാണുന്നതിനും സാധിക്കും. മാത്രവുമല്ല താങ്കൾ പറഞ്ഞതിൽ പ്രകാരം ആണ് വിക്കിമീഡിയ പ്രവർത്തിക്കുന്നത് എങ്കിൽ ഒരു ഉപയോക്താവിനാവശ്യമുള്ള സഹായം എന്റെ താളിൽ വന്നില്ല എന്ന കാരണത്താൽ എനിക്ക് നൽകാതിരിക്കാൻ കഴിയുമല്ലോ? അത് വിക്കിപീഡിയയുടേ കീഴ്വഴക്കങ്ങൾക്ക് യോജിച്ച നടപടി അല്ല എന്നു കൂടി അറിയിക്കുന്നു.
 2. മുകളിലെ സംവാദം മുഴുവൻ വായിക്കാതെ വെറുതെ തലയിടല്ലേ. അതിനുള്ള മറുപടി അടുത്ത വരിയിൽ താങ്കൾ തന്നെ നൽകിയിട്ടുണ്ട്.
 3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന പദ്ധതിയിൽ നിന്നും താങ്കൾ വഴക്കിട്ടു പോന്ന കാര്യം മറന്നിട്ടില്ലല്ലോ അല്ലേ? ഇതെന്താ എന്നെ വിക്കിപീഡിയയിൽ നിന്നും ആട്ടിയിറക്കി എന്ന ഒരു ധ്വനിയുണ്ടല്ലോ ഈ വാചകങ്ങളിൽ. അങ്ങനെ ഞാൻ മാറി നിന്നിട്ടുണ്ട് എന്നതിനാൽ തന്നെ അതിനുശേഷം ഇതുവരെ ഒരു ചിത്രത്തിനു പോലും ഞാൻ വോട്ടു ചെയ്തില്ലല്ലോ?? പിന്നെ ഒരു കാര്യം കൂടി പറയേണ്ടുന്ന കാര്യങ്ങൾ പറയേണ്ടുന്ന സ്ഥലത്ത് അവരവരുടെ സ്ഥിതിക്കനുസരിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ നൽകിയതിനാൽ രണ്ട് മാസക്കാലം ഞാൻ വിക്കിപീഡിയയിൽ നിന്നും മാത്രം പുറത്തായിട്ടുമുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ഞാൻ തത്കാലം ചെല്ലുന്നില്ല എന്നതാണ് എന്റെ കൃത്യമായ മറുപടി.
 4. പുതിയ ഉപയോക്താവാണ് ഒരു താളിൽ തെറ്റായ വിവരമോ മറ്റോ ചേർക്കുന്നതെങ്കിൽ ഞാൻ എന്തു ചെയ്യണം അദ്ദേഹം തിരുത്ത് പഠിക്കുവാണെന്നു കരുതി ലേഖനത്തെ വെറുതെ വിടണോ? പിന്നെ ഇതിനായി ഒരു ഫയലിൽ ലേഖനത്തിന്റെ പേരും ദിവസവും സൂക്ഷിച്ചു വയ്ക്കണോ? അതോ ഓർത്തുവയ്ക്കാൻ വേറെ വഴിയുണ്ടോ? ലേഖനം പഴയ പടിയാക്കാൻ എന്താ പിന്നെ ചെയ്യേണ്ടത്? ഇതിനു കൃത്യാമായ മറുപടി കാത്തിരിക്കുക എന്നതു തന്നെയാണ്. ഒരു ഉദാഹരണം ഇതിന്റെ തുടക്കം നോക്കുക. അതായത് ഒരു പുതിയ ഉപയോക്താവ ഒരു ലേഖനം നിർമ്മിക്കുമ്പോൾ അത് അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ സമയം നൽകുക. അവരും തിരുത്തൽ വരുത്തട്ടെ. അതല്ല അതു നീക്കം ചെയ്യണം അല്ലെങ്കിൽ പെട്ടെൻനു തന്നെ മാറ്റം വരുത്തണം എന്നൊക്കെ നിർബന്ധമാണെങ്കിൽ ആ ഉപയോക്താവിന്റെ സംവാദതാലിൽ ഒരു കുറിപ്പു നൽകുക. അതിന്റെ മറുപടി അദ്ദേഹം ഓൺലൈനിൽ ഉണ്ടെങ്കിൽ അവിടെ തന്നെ ലഭിക്കും. അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകുക.
 5. ഇതിപ്പോ തിന്നുകയുമില്ല ഒട്ടു തീറ്റിക്കുകയുമില്ല. ഇതിപ്പോ തിന്നുന്നവരല്ലേ തീരുമാനിക്കുന്നത് ഞാൻ എന്തു തിന്നണം എന്നത്. വല്ലവനും തിന്നുകൊണ്ടിരുക്കുന്ന പാത്രത്തിൽ നിന്നും തന്നെ കൈയ്യിട്ടു വാരണമോ എന്ന കാര്യം കൂടി അതിനോടനുബന്ധിച്ച് ഓർക്കുക.
രാജേഷിന്, ലേഖനങ്ങൾ പുതിയ പേജിൽ ഇട്ട് സൂക്ഷിച്ചുവെയ്ക്കുകയോ ഇതിനുള്ള ഒറ്റവഴിയാണ് പുതുഖലേഖനം എന്ന വർഗ്ഗം. ഇപ്പോൾ വർഗ്ഗം ചേർക്കുന്നത് താൾ തിരുത്തി അല്ല എന്നു ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ പുതിയ ഉപയോക്താവിന്റെ തിരുത്തലുകളെ ബാധിക്കാറില്ല എന്നു തന്നെ കരുതുന്നു.
 1. ഞാൻ പുതിയ ഉപയോക്താവിനോട് എന്തു തെറ്റാണ് ചെയ്തതെന്ന് ഇതു വരെ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഇതിനുള്ള മറുപടിയാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതൊരു പാതകമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അല്പം കൂടി ശ്രദ്ധിക്കുക എന്നു മാത്രം.. എന്നിട്ടും മനസ്സിലായില്ല എങ്കിൽ .... താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. സസ്നേഹം,--സുഗീഷ് (സംവാദം) 19:46, 27 ഡിസംബർ 2012 (UTC)


"സുനിലിന്, പുതുമുഖലേഖനം എന്ന വർഗ്ഗം ചേർക്കപ്പെടുന്ന ലേഖനങ്ങൾ, ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ റിവ്യൂ ചെയ്യുകയും ആവശ്യമനുസരിച്ച് പരിപാലനഫലകങ്ങൾ ചേർക്കുകയുമാണ് പതിവ്. നേരിട്ട്, പരിപാലനഫലകങ്ങൾ പുതുമുഖങ്ങളുടെ ലേഖനങ്ങളിൽ ചേർക്കാറില്ലെന്നാണ് സൂചിപ്പിച്ചത്. ഇങ്ങനെതന്നെയാണോ നടക്കുന്നത് എന്ന് ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും." - അല്ലാത്തവ ചൂണ്ടിക്കാണിക്കാനഭ്യർത്ഥിക്കുന്നു. പോരായ്മകളെന്തെങ്കിലുമുണ്ടെങ്കിൽ തിരുത്താൻ തയാറാണ്.
നിലവിലുള്ള ലേഖനത്തിൽ പുതുമുഖം നടത്തുന്ന, തികച്ചും ഒഴിവാക്കേണ്ടുന്ന തിരുത്തുകളെ കാത്തിരിക്കാതെ അപ്പോൾത്തന്നെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. പുതുമുഖം വീണ്ടും മാറ്റത്തിനു ശ്രമിക്കുകയാണെങ്കിൽ സംവാദം താളിലൂടെ ബന്ധപ്പെട്ട് കാര്യം വിശദീകരിക്കാം. നിലവിൽ പുതുമുഖലേഖനം എന്ന വർഗ്ഗം പുതിയ ലേഖനങ്ങൾക്കു മാത്രമേ നൽകുന്നുള്ളൂ. --Vssun (സംവാദം) 01:43, 28 ഡിസംബർ 2012 (UTC)

@സുഗീഷ് & ഒടയഞ്ചാൽ float. ഞാൻ ഈ സംവാദം ആദ്യമായിട്ടാണ് കാണുന്നത്, but I felt the same thing. Smiley.svg --Sahir 07:25, 18 ജനുവരി 2013 (UTC)

What can we do in protecting our environment?

It can be seen in Kerala that a lot of people are engaged in exploiting our natural resources in an unethical manner.They believe in the money in their hand can gift them the ownership of anything in this nature like rocks,sand rivers and water, may be the ownership of oxygen in future.How can we sensitize these people about their wrongdoings? —ഈ തിരുത്തൽ നടത്തിയത് ‎Akgsreeg (സം‌വാദംസംഭാവനകൾ)

പ്രിയ സുഹൃത്തേ, വിക്കിപീഡിയ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ഒരു ചർച്ചാവേദിയല്ല. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 17:26, 24 ഡിസംബർ 2012 (UTC)
ഞാൻ കാര്യമായും മൂന്നു വർഷമായി ഉത്സാഹിക്കുന്നത് പുതിയ ആൾക്കാരെ കൊണ്ടുവരാനാണ്..കണ്ണൂരിൽ നടത്തിയ ശില്പശാലകളും..കിട്ടുന്ന അവസരങ്ങളിലെ ക്ലാസ്സുകളിലും..കൂടുതൽ ജനകീയമാക്കൽ..കുറേക്കുഴപ്പങ്ങൾ ഉൺറ്റാകും എന്നാൽഉം..ചർച്ചകൾ കുറച്ചുകൂടി മയപ്പെടുത്തിക്കൂടെ..എല്ലാവരും..--Vijayakumarblathur (സംവാദം) 02:03, 7 ജനുവരി 2013 (UTC)

GFDL ലൈസൻസും സർവ്വവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും

2 മാസം മുൻപ് വിക്കിമീഡിയ ഫൗണ്ടെഷന്റെ ഡെപ്യൂട്ടി ഡയറക്ടർ എറിക് മുള്ളർ (http://wikimediafoundation.org/wiki/User:Eloquence ) ബാംഗ്ലൂരിൽ വന്നപ്പോൾ ഞാൻ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. പല വിഷയങ്ങൾ സംസാരിച്ചതിൽ ഒന്ന് മലയാളം സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസിനെ സംബന്ധിച്ച് ഉള്ളതായിരുന്നു. ചർച്ച നടത്തി വിക്കിപീഡിയയുടെ ലൈസൻസും സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസും വിശകലനം ചെയ്തപ്പോൾ ഗുരുതരമായ ചില പ്രശ്നങ്ങൾ കാണുന്നു. അത് ഇവിടെ പങ്ക് വെക്കുന്നു.

പശ്ചാത്തലം

കേരള സർക്കാരിന്റെ കീഴിലുള്ള സർ‌വ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ മൊത്തമായി മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുന്നു എന്ന് 2008 നവംബറിൽ തിരുവനന്തപുരത്ത് നടന്ന ഫ്രീ സോഫ്റ്റ്‌വെയർ കോൺഫറൻസിനോട് അനുബന്ധച്ച് അന്നത്തെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രസ്താവിക്കയുണ്ടായി (http://lists.wikimedia.org/pipermail/wikiml-l/2008-November/000310.html). ഇതു് സംബന്ധിച്ച് മലയാളം വിക്കിപീഡിയരുമായി ആരും ചർച്ചയൊന്നും നടത്തിയിട്ടില്ലെങ്കിലും, എന്താണ്‌ ഈ വാർത്തയുടെ നിജസ്ഥിതി എന്ന് 2008 ഡിസംബറിൽ തിരുവനനന്തപുരത്ത് നടന്ന ഫ്രീ സൊഫ്റ്റ്‌വെയർ കോൺ‌ഫറൻസിൽ പങ്കെടുത്ത മലയാളം വിക്കിപീഡിയ പ്രവർത്തകർ സർ‌വ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പാപ്പുട്ടി മാഷോട് ആരായുകയുണ്ടായി. അപ്പോഴാണ്‌ സർ‌വ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ മൊത്തമായി മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുകയല്ല, സർ‌വ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് GFDL ആക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വിധത്തിൽ മലയാളം വിക്കിപീഡിയ്ക്ക് ലേഖനങ്ങൾ തന്നത് പോലെ തന്നെയാണ്‌ അത്. കാരണം ലൈസൻസ് compatible ആയി. അതോടെ സർ‌വ്വവിജ്ഞാനകോശലേഖനങ്ങൾ വിക്കിപീഡിയക്ക് യോജിച്ച വിധത്തിൽ മാറ്റിയെഴുതി വിക്കിപീഡിയയിലെക്ക് ലയിപ്പിക്കുക എന്നത് സാദ്ധ്യമായി. ഇത് ഒരു വിക്കിപദ്ധതിയായി നടക്കുന്നുണ്ട്. അതിന്റെ താൾ ഇവിടെ.

സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ പറഞ്ഞത് വിക്കിപീഡിയയുടെ അതെ ലൈസൻസ് ഉപയോഗിക്കുക എന്നത് മാത്രമാണ് സർവ്വവിജ്ഞാനകോശം ചെയ്തത്. അല്ലാത് മറ്റുള്ള ലൈസൻസ് സങ്കീർണ്ണതിയിലേക്ക് അവർ ആരും പോയില്ല.

GFDL ലൈസൻസിൽ മാറ്റങ്ങൾ

2008-ൽ വിക്കിപീഡിയയും GFDL-ൽ തന്നെയായിരുന്നു. പക്ഷെ പല കാരണങ്ങൾ കൊണ്ട് 2009ൽ വിക്കിപീഡിയ CC-BY-SA ലൈസൻസിലേക്ക് മാറി. അതിലെ ഒരു കാരണം GFDL ലൈസൻസിൽ വന്ന ഒരു മാറ്റം ആന്ന്.

GFDL ലൈസൻസിന്റെ ഒരു ക്ലോസിൽ ഇങ്ങനെ പറയുന്നു http://www.gnu.org/copyleft/fdl.html

11. RELICENSING

"Massive Multiauthor Collaboration Site" (or "MMC Site") means any World Wide Web server that publishes copyrightable works and also provides prominent facilities for anybody to edit those works. A public wiki that anybody can edit is an example of such a server. A "Massive Multiauthor Collaboration" (or "MMC") contained in the site means any set of copyrightable works thus published on the MMC site.

"CC-BY-SA" means the Creative Commons Attribution-Share Alike 3.0 license published by Creative Commons Corporation, a not-for-profit corporation with a principal place of business in San Francisco, California, as well as future copyleft versions of that license published by that same organization.

"Incorporate" means to publish or republish a Document, in whole or in part, as part of another Document.

An MMC is "eligible for relicensing" if it is licensed under this License, and if all works that were first published under this License somewhere other than this MMC, and subsequently incorporated in whole or in part into the MMC, (1) had no cover texts or invariant sections, and (2) were thus incorporated prior to November 1, 2008.

The operator of an MMC Site may republish an MMC contained in the site under CC-BY-SA on the same site at any time before August 1, 2009, provided the MMC is eligible for relicensing.


ഇതിലെ അവസാനത്തെ 2 ഖണ്ഡികൾ പ്രത്യേകം ശ്രദ്ധിക്കുക.


ഇനി വിക്കിപീഡിയയുടെ പോളിസി പേജിൽ ഇങ്ങനെ കാണുന്നു

http://en.wikipedia.org/wiki/Wikipedia:FAQ/Copyright#Can_I_add_something_to_Wikipedia_that_I_got_from_somewhere_else.3F

Only text that is licensed compatibly with the Creative Commons Attribution-Sharealike 3.0 Unported License (CC-BY-SA) or in the public domain can be freely copied onto Wikipedia. (If copyright of the previously published text belongs exclusively to you, it must also be licensed under GNU Free Documentation License to comply with our Terms of Use. The Creative Commons Attribution/Share-Alike License is not necessarily compatible with other copyleft licenses. An incomplete table of licenses compatible or not with Wikipedia is shown below. Remember that inputs of Creative Commons licensed text may require attribution - point to the source in your edit summary and, if necessary, with attribution on the article's face.


License Compatibility with Wikipedia
Licenses compatible with Wikipedia Licenses not compatible with Wikipedia
Creative Commons Licenses
CC-By 2.0, 2.5, 3.0 CC-By-NC
CC-By-SA 1.0, 2.0, 2.5, 3.0 CC-By-NC-ND
CC-By-US 3.0 CC-By-ND
CC-By-NC-SA
Other Licenses
GFDL & CC-By or CC-By-SA Any GNU only license


അതിനു പുറമേ [വേറൊരിടത്ത് ഇങ്ങനെ കാണുന്നു].

With the transition, the Wikipedia community will now be allowed to import CC-BY-SA text from external sources into articles. If you do this, the origin of the material and its license should be explicitly noted in the edit summary. If the source text is dual- or multi-licensed, it is only necessary that at least one of the licenses is compatible with CC-BY-SA. It is not necessary that external content be dual licensed under the GFDL.

Allowing CC-BY-SA text comes at a price however. Wikipedians may no longer import text from GFDL-only sources. Any text copied from a non-Wikimedia GFDL-only resource and added to Wikipedia on or after Nov. 1, 2008 should be removed as a copyright violation. This may be avoided if the external site is capable of allowing permission for use of its content under the CC-BY-SA license; however, this requires the permission of all authors since the GFDL clause allowing the re-licensing to occur has now expired. Category:Attribution templates may be useful in identifying GFDL source texts in actual use on Wikipedia.


ഇതിന്റെ അനന്തരഫലം

ചുരുക്കത്തിൽ GFDL-ൽ മാത്രം (അതു GNU only license ആയത് കൊണ്ട്) പ്രസിദ്ധീകരിച്ച ഇടത്ത് നിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിൽ ഇൻകോമ്പാറ്റിബിൾ ആണ്. മുകളിലെ GFDL പോളിസി പ്രകാരം Nov. 1, 2008നു മുൻപ് വിക്കിപീഡിയയിലേക്ക് പകർത്തപ്പെട്ട വിവരങ്ങൾ മാത്രമേ സ്വതന്ത്രമാകൂ.


നമ്മുടെ മുന്നിലുള്ള വഴികൾ

സർവ്വവിജ്ഞാനകോശം അധികൃതരുമായി ബന്ധപ്പെട്ട് ആ സൈറ്റിന്റെ ലൈസൻസ് വിക്കിപീഡിയ പോലെ ഡുവൽ ലൈസൻസ് (GFDL & CC-BY-SA)ആക്കാൻ അഭ്യർത്ഥിക്കുക.അതാലുള്ള എല്ലാ പകർത്തലും ലൈസൻസ് ഇൻകോമ്പാറ്റിബിൾ ആയതിനാൽ നിയമവിരുദ്ധമാണ്.


ഇതുമായി ബന്ധപ്പെട്ട ചില കണ്ണികൾ

സർവ്വവിജ്ഞാനകോശത്തിന്റെ ലൈസൻസ് ഡുവൽ ലൈസൻസ് (GFDL & CC-BY-SA)ആക്കുക അല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല. എല്ലാവരുടേയും അഭിപ്രായം ആരായുന്നു. --ഷിജു അലക്സ് (സംവാദം) 08:40, 14 ജനുവരി 2013 (UTC)

ഇക്കാര്യത്തിൽ ഉടനടി ചെയ്യാവുന്നത്, ഒരു വ്യക്തമായ തീരുമാനമുണ്ടാകുന്നതു വരെ സർവ്വവിജ്ഞാനകോശത്തിൽ നിന്നു പകർത്തി വിക്കിപീഡിയയിൽ ചേർക്കുന്നത് നിരുത്സാഹപ്പെടുത്തണം എന്നതാണു്. --Anoop | അനൂപ് (സംവാദം) 07:10, 18 ജനുവരി 2013 (UTC)

പകർത്തൽ നിർത്തിവക്കുന്നതിന് പദ്ധതി താളിൽ നോട്ടീസിട്ടിട്ടുണ്ട്. --Vssun (സംവാദം) 10:02, 7 ഫെബ്രുവരി 2013 (UTC)

ലൈസൻസ് മാറ്റം വന്ന ശേഷം പകർത്തിയവ എന്തു ചെയ്യും?--റോജി പാലാ (സംവാദം) 10:24, 7 ഫെബ്രുവരി 2013 (UTC)

മാറ്റിയെഴുതുക എന്നതാണ് പ്രതിവിധി. --Vssun (സംവാദം) 14:56, 7 ഫെബ്രുവരി 2013 (UTC)

Daredevil Duckling എന്ന ഉപയോക്താവിന്റെ ഐതിഹ്യസംബന്ധമായ ലേഖനങ്ങളിലെ തിരുത്തുകൾ

ചേരാനല്ലൂർ കുഞ്ചുക്കർത്താവ് എന്ന ലേഖനത്തിൽ Daredevil Duckling എന്ന ഉപയോക്താവ് ഈ തിരുത്ത് വരുത്തിയിരുന്നു. "ഞാൻ കേട്ടിട്ടുള്ള ഐതിഹ്യം ഇതാണ്" എന്നാണ് തിരുത്തൽ സംഗ്രഹം നൽകിയിരുന്നത്. എന്നാൽ ഐതിഹ്യമാല പിന്നീട് അവലംബമാക്കിയപ്പോൾ ലേഖനത്തിന്റെ പഴയ രൂപമാണ് ശരിയെന്ന് കണ്ടത്. ഇതുപോലെ മറ്റിടങ്ങളിലും (1, 2) ഉപയോക്താവ് ഇത്തരത്തിൽ അവലംബമില്ലാതെ ഐതിഹ്യസംബധിയായ തിരുത്തുകൾ നടത്തിയിട്ടുണ്ട്. ഇവിടെ റോഷൻ എന്ന യൂസർ Daredevil Duckling ന്റെ തിരുത്തുകൾ വിശ്വാസയോഗ്യമല്ലെന്നും അക്കാരണത്താൽ നീക്കം ചെയ്യണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. Daredevil Duckling ന്റെ ഐതിഹ്യസംബന്ധിയായ തിരുത്തുകൾ റിവ്യൂ ചെയ്യാനും ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് തീരുമാനമെടുക്കാനും ഇവിടെ ചർച്ചയാരംഭിക്കുന്നു -- റസിമാൻ ടി വി 08:54, 15 ജനുവരി 2013 (UTC)

ഡെവിളിന്റെ പ്രവർത്തനങ്ങൾ ആ സമയത്ത് സജീവമായിരുന്ന ഉപയോക്താക്കൾ കണ്ടതാണ്. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ദുരുദ്ദേശപരമായേ കാണാൻ സാധിക്കൂ. അങ്ങനെയുള്ള ഉദ്ദേശത്തിൽ മാത്രം പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചാണ് ഈ തിരുത്തെല്ലാം വരുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സംശയമുള്ള തിരുത്തുകളെല്ലാം ഇനിയുമുണ്ടെങ്കിൽ പഴയപടിയാക്കണം. --Roshan (സംവാദം) 09:07, 15 ജനുവരി 2013 (UTC)

ഡെവിളിന്റെ തിരുത്തലുകൾ മിക്കതും നിർഭാഗ്യവശാൽ ദുരുദ്ദേശത്തോടെയുള്ളതാണെന്ന വിലയിരുത്തലാണ് എന്റേത്.സംശയമുള്ളത് പഴയപടിയാക്കുന്നത് നന്നായിരിക്കും.

ബിനു (സംവാദം) 09:11, 15 ജനുവരി 2013 (UTC)

നല്ല നർമ്മബോധമുള്ള വ്യക്തിയാണ്. പക്ഷെ ഞാൻ കണ്ട ഇദ്ദേഹത്തിന്റെ മിക്ക തിരുത്തലുകളും പേര് പോലെ അതിസാഹസികമായിരുന്നു. ഇദ്ദേഹത്തിന്റെ ഐതിഹ്യസംബന്ധിയായ തിരുത്തുകൾ ശുദ്ധ തെമ്മാടിത്തരമാണെന്ന് പറയാതെ വയ്യ.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സം‌വാദം 09:24, 15 ജനുവരി 2013 (UTC)

ഇവിടെ വിശദീകരണങ്ങളൊന്നും നൽകാൻ ഉപയോക്താവ് തയാറാവാത്തതുകൊണ്ട് ലേഖനങ്ങളെ പഴയപടിയാക്കുകയാണ് വേണ്ടത്. --Vssun (സംവാദം) 09:41, 7 ഫെബ്രുവരി 2013 (UTC)

നങ്ങ്യാർകുളങ്ങര, മറവങ്കോട് യക്ഷി, ചേരാനല്ലൂർ കുഞ്ചുക്കപ്യാർ എന്ന ലേഖനങ്ങളിലെ എഡിറ്റുകൾ നീക്കി. ഏതെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഐതിഹ്യസംബന്ധിയല്ലാത്ത വിഷയങ്ങളിലെ തിരുത്തുകളധികവും സോഴ്സ് ചെയ്ത് എഴുതിയവ തന്നെയാണ്. "Disrupting wikipedia to prove a point" ആണ് ഐതിഹ്യലേഖനങ്ങളിൽ നടന്നിട്ടുള്ളത് -- റസിമാൻ ടി വി 08:00, 8 ഫെബ്രുവരി 2013 (UTC)

ഇങ്ങനെപോയാൽ ഡെക്ലിംഗിന്റെ മൂടുപടം ആരെങ്കിലും പൊക്കി നോക്കാൻ തുനിഞ്ഞേക്കും :) --Adv.tksujith (സംവാദം) 14:30, 15 ഫെബ്രുവരി 2013 (UTC)

സർക്കാർ ജീവനക്കാർ

കേരളത്തിലും ഇന്ത്യയിലും ഇപ്പോൾ എത്ര സർക്കാർ ജീവനക്കാർ ഉണ്ടെന്നു വിക്കിപീഡിയയിൽ തപ്പിയാൽ കാണുന്നില്ല. കാരണം  ? —ഈ തിരുത്തൽ നടത്തിയത് Raveendrankp (സം‌വാദംസംഭാവനകൾ)

അങ്ങനെയൊരു വിവരം ഇതുവരെ എഴുതിയിട്ടില്ല എന്നതു തന്നെ കാരണം. ധൈര്യമായി ഈ വിവരങ്ങൾ കേരള സർക്കാർ ജീവനക്കാർ എന്നൊരു താൾ തുടങ്ങി അതിൽ കൃത്യമായ അവലംബത്തോടെ രേഖപ്പെടുത്തൂ. --Anoop | അനൂപ് (സംവാദം) 10:30, 20 ജനുവരി 2013 (UTC)

ശ്രീ അനൂപ്‌ , നെറ്റിൽ അപ്പാടെ പരതി - 2011-ലെ census അടക്കം . ഈ വിഷയത്തിൽ ഒന്നും കിട്ടിയില്ല. ഞാൻ ശ്രമിച്ചത് ഓരോ ജാതിയിലും മതത്തിലുമുള്ള Govt employees ഇന്ത്യയിൽ എത്രയുണ്ടെന്ന് അറിയാനാണ് . കേരളത്തിൽ ഓരോ വകുപ്പിലും എത്ര Govt employees (ജാതി , മതം ഇല്ലാതെ തന്നെ ) ഉണ്ടെന്നു കൂടി അറിയാൻ പറ്റിയില്ല !!!--Raveendrankp (സംവാദം) 02:19, 4 ഫെബ്രുവരി 2013 (UTC)

അങ്ങനെ ഒരു കണക്ക് ഇപ്പോൾ ലഭ്യമാണോ എന്നറിയില്ല. അങ്ങനെ ഒരു കണക്ക് ലഭ്യമല്ലെങ്കിൽ വിവരാവകാശനിയമ പ്രകാരം ആ ഡിപ്പാർട്ട്മെന്റിനു അപേക്ഷ സമർപ്പിക്കേണ്ടി വരും. ( ഇതിനു വിക്കിപീഡിയയുമായി യാതൊരു ബന്ധവുമില്ല എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ ) --Anoop | അനൂപ് (സംവാദം) 09:48, 7 ഫെബ്രുവരി 2013 (UTC)

എന്നാലും കിട്ടുകയില്ല എന്നാണു തോന്നുന്നത്. കാരണം അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അല്ലെ തരാൻ പറ്റുകയുള്ളൂ ! --Raveendrankp (സംവാദം) 10:43, 7 ഫെബ്രുവരി 2013 (UTC)

അങ്ങനെ സർക്കാരിന്റെ കയ്യിലുണ്ടാവേണ്ട കണക്ക് സർക്കാരിന്റെ കയ്യിൽ പോലും കാണില്ല എന്ന് ധാരണയുള്ള ഒരു വിവരമാണോ താങ്കൾ വിക്കിപ്പീഡിയയിൽ നിന്നും കണ്ടെത്താൻ ശ്രമിക്കുന്നത്.--Vinayaraj (സംവാദം) 09:00, 8 ഫെബ