വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:നീക്കം ചെയ്യാനുള്ള ചിത്രങ്ങളും പ്രമാണങ്ങളും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  4 -  5 -  6 -  7 -  8 -  9 -  10 -  11 -  12 -  13 -  14 -  15 -  ... (100 വരെ)


Information icon.svg Attention IfD.svg
പ്രമാണങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്.
  • ഒരു പ്രമാണം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
  1. നീക്കം ചെയ്യേണ്ട പ്രമാണത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർക്കുക.
  2. ശേഷം ഈ താളിൽ ഒരു ഉപവിഭാഗം സൃഷ്ടിക്കുക. അതിനു താഴെ {{ബദൽ:Ffd request|പ്രമാണത്തിന്റെ_പേര്}} എന്ന് ചേർത്ത് അതിനു താഴെ കാരണം രേഖപ്പെടുക.
  3. പ്രസ്തുത പ്രമാണം നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.
ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ തിരയൂ:
വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം

പ്രമാണം:Kulam 1.JPG[തിരുത്തുക]

വിജ്ഞാനപ്രദമല്ലാത്ത ചിത്രം. വിക്കിപ്പീഡിയ ഒരു സംഭരണിയല്ല. ശ്രീജിത്ത് കെ (സം‌വാദം) 11:03, 10 ജനുവരി 2011 (UTC)

സ്കോപ് ഇല്ലാത്ത ചിത്രമാണെന്ന് തോന്നുന്നില്ല, കോമൺസിലോട്ട് മാറ്റാം. ഇപ്പോളുപയോഗിക്കുന്നില്ലന്ന് ആരോപിച്ച് നീക്കം ചെയ്യുന്നത് ഭാവി ഉപയോഗത്തെ തടയുകയായേക്കാം.--പ്രവീൺ:സം‌വാദം 07:58, 12 ജനുവരി 2011 (UTC)
ചിത്രത്തിലുള്ളത് ഒരു കുളം ആണെന്ന് കരുതാനാവുന്നില്ല. ഈ ചിത്രം തീരെ ഉപകാരപ്രദമല്ല എന്നാണ് എന്റെ അഭിപ്രായം. --ശ്രീജിത്ത് കെ (സം‌വാദം) 09:58, 12 ജനുവരി 2011 (UTC)
കുളം അല്ല. വെള്ളം കെട്ടിനിൽക്കുന്ന കുഴി. മായ്ക്കണമെന്നില്ല. ജലശ്രോതസ്സുകൾ എന്ന കവാടത്തിൽ തെരഞ്ഞെടുത്ത ചിത്രമാവില്ലെന്നാരുകണ്ടു.--Ranjith Siji - Neon » Discuss 04:37, 15 ജനുവരി 2011 (UTC)
വെള്ളത്തിൽ വീണു കിടക്കുന്ന ഇലകളും ആ കുഴിയും തമ്മിൽ താരതമ്യം ചെയ്ത് നോക്കുക. അഞ്ചടി പോലും വ്യാസമില്ലാത്ത ഒരു കുഴി ആണിത്. മുട്ടറ്റം പോലും ആഴവും കാണാൻ വഴിയില്ല. ഈ ചിത്രം യാതൊരു രീതിയിലും വിജ്ഞാനദായകമല്ല, അതുകൊണ്ടു തന്നെ ഒരു വിജ്ഞാനകോശത്തിന് അഭികാമ്യവുമല്ല. --ശ്രീജിത്ത് കെ (സം‌വാദം) 06:02, 18 ജനുവരി 2011 (UTC)
സ്വതവേയുണ്ടാകുന്ന ഉറവല്ലേ ഇത്? --Vssun (സുനിൽ) 12:46, 22 ജനുവരി 2011 (UTC)
മായ്ക്കേണ്ടതില്ല. കോമൺസിലേക്ക് മാറ്റുക. ഇത്തരമൊരു ചിത്രം ആവശ്യം വരികയാണെങ്കിൽ ഉപയോഗിക്കുവാൻ സൗകര്യമല്ലേ? --റോജി പാലാ 12:56, 22 ജനുവരി 2011 (UTC)
ഇപ്പോഴത്തെ ഫയൽ നാമവും ചിത്രവും യാതൊരു ബന്ധവുമില്ലാത്തതാണ് പ്രശ്നം. Kulam എന്നതിനു പകരം Kuzhi എന്നോ മറ്റോ മാറ്റിയാൽ പിന്നേയും നിലനിർത്താം. എങ്കിലും, ഈ ചിത്രം എന്തെങ്കിലും തരത്തിൽ ഉപകാരപ്പെടുമോ എന്നറിയില്ല. --ശ്രീജിത്ത് കെ (സം‌വാദം) 10:04, 27 ജനുവരി 2011 (UTC)
ഉപരിതലത്തിലെ മണ്ണടുക്കുകൾ എങ്ങനെ വാർഷികാടിസ്ഥാനത്തിൽ പ്രാദേശിക ജലസംഭരണികൾ ആയി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് അടുത്ത വർഷം ഒരു ലേഖനം എഴുതാൻ ഞാൻ ആലോചിക്കുന്നു. അതിനു് ഈ ചിത്രം ആവശ്യമായി വരും. ദയവുചെയ്തു് അതുവരെ ഇതു മാച്ചുകളയരുതെന്നു് അഭ്യർത്ഥിച്ചുകൊള്ളുന്നു. ഈ ഒരു fayal വിക്കിമീഡിയയിൽ ശേഖരിക്കാൻ വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകൾ വഹിക്കാൻ ഞാൻ തയ്യാറാണെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു. വിശ്വപ്രഭ ViswaPrabha Talk 18:15, 19 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Kulam 2.JPG[തിരുത്തുക]

വിജ്ഞാനപ്രദമല്ലാത്ത ചിത്രം. വിക്കിപ്പീഡിയ ഒരു സംഭരണിയല്ല. ശ്രീജിത്ത് കെ (സം‌വാദം) 11:08, 10 ജനുവരി 2011 (UTC)

ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന കാരണത്താൽ മായ്ക്കേണ്ടതില്ലെന്നഭിപ്രായം.--പ്രവീൺ:സം‌വാദം 07:59, 12 ജനുവരി 2011 (UTC)
കോമൺസിലേക്ക് മാറ്റുക. ഇവിടെ നിന്നും മായ്ക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:43, 9 ഒക്ടോബർ 2014 (UTC)


പ്രമാണം:500ഇളിത്തേമ്പൻ-ആവാസവ്യവസ്ഥകൾ.gif[തിരുത്തുക]

സ്വതന്ത്രചിത്രം നിർമ്മിക്കാൻ സാധിക്കും. ന്യായോപയോഗമല്ല Vssun (സുനിൽ) 17:23, 25 ഫെബ്രുവരി 2011 (UTC)

ക്രിയേറ്റീവ് കോമൺസിൽ പെടും (കൂടുതൽ വിവരങ്ങൾ). വിവരങ്ങളെല്ലാം ചേർത്ത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും ഉചിതം--പ്രവീൺ:സം‌വാദം 17:46, 26 ഫെബ്രുവരി 2011 (UTC)
സ്പേഷ്യൽ ഡാറ്റ (ഷേപ്പ് ഫയലുകൾ) ഉപയോഗിക്കാനുള്ള അനുമതിയല്ലേ ഐ.യു.സി.എൻ. തരുന്നത്. അവരുടെ വെബ്സൈറ്റിലുള്ള ഭൂപടങ്ങൾ അല്ലല്ലോ? വെബ്‌സൈറ്റിലുള്ള ഭൂപടങ്ങൾ എടുത്ത് നമ്മൾ ഉണ്ടാക്കിയാലല്ലേ മുകളിൽ പറഞ്ഞവിധം ഉപയോഗിക്കാനാകൂ?--Vssun (സുനിൽ) 17:04, 1 മാർച്ച് 2011 (UTC)

സ്പാഷൽ ഡേറ്റ എന്നാൽ ഡിസ്ട്രിബ്യൂഷൻ മാപ്സ് തന്നെയല്ലേ? IUCN-Headquarters.jpg The use of spatial data from the IUCN red list web site to produce species distribution maps is subject to the Attribution-Share Alike Creative Commons License. In short: you are free to distribute and modify the file as long as you attribute its authors and the IUCN Red List. ഇങ്ങനെയാണ് ഫലകത്തിൽ കിടക്കുന്നതും--പ്രവീൺ:സം‌വാദം 20:46, 11 മാർച്ച് 2011 (UTC)

അങ്ങനെയാണെങ്കിൽ ഇതിന്റെ ഉറവിടം ഏതാണ്? --Vssun (സുനിൽ) 06:39, 12 മാർച്ച് 2011 (UTC)

അന്നിത് ഇമേജായി തന്നെ ആയിരുന്നു കിട്ടിയിരുന്നത്.ഇപ്പോൾ: http://mapservices.iucnredlist.org/IUCN/mapper/index.html?ID_NO=59001 --പ്രവീൺ:സം‌വാദം 04:20, 2 ഫെബ്രുവരി 2012 (UTC)

പ്രമാണം:Firefox3macosx.png[തിരുത്തുക]

ന്യായോപയോഗ ഉപപത്തിയില്ല Vssun (സുനിൽ) 18:23, 26 ഫെബ്രുവരി 2011 (UTC)

ഈ ചിത്രത്തിന് ന്യായോപയോഗ ഉപപത്തി ആവശ്യമാണോ? കോമൺസിലെ ഈ വർഗ്ഗം കാണുക --ശ്രീജിത്ത് കെ (സം‌വാദം) 08:36, 9 മാർച്ച് 2011 (UTC)
commons:Commons:Screenshots#Web_browsers കാണുക. മുകളിൽപ്പറഞ്ഞ വർഗ്ഗത്തിലെ ചില ചിത്രങ്ങൾ പകർപ്പവകാശലംഘനമാണ്. --Vssun (സുനിൽ) 06:46, 12 മാർച്ച് 2011 (UTC)

ന്യായോപയോഗത്തിലായാലും മോസില്ലയുടെ താളിൽ ഉപയോഗിക്കാൻ പറ്റുമോ? --കിരൺ ഗോപി 04:39, 27 മാർച്ച് 2011 (UTC)

പ്രമാണം:Screenshot-5.1-two-Karthika.PNG[തിരുത്തുക]

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:17, 7 ഏപ്രിൽ 2011 (UTC)

പ്രമാണം:Screenshot-5.1-two.PNG[തിരുത്തുക]

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:17, 7 ഏപ്രിൽ 2011 (UTC)

പ്രമാണം:Screenshot-5.1.PNG[തിരുത്തുക]

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:19, 7 ഏപ്രിൽ 2011 (UTC)

പ്രമാണം:Wiki-snapshot.JPG[തിരുത്തുക]

കോപ്പിറൈറ്റ് ഉള്ള വിൻഡോസ് ഘടങ്ങൾ ഉൾപ്പെടുന്ന സ്ക്രീൻ ഷോട്ട് ശ്രീജിത്ത് കെ (സം‌വാദം) 08:56, 7 ഏപ്രിൽ 2011 (UTC)

പ്രമാണം:പൂക്കൂട 2.jpg[തിരുത്തുക]

മറ്റൊരു ചിത്രത്തിന്റെ ചിത്രം. ഫ്ലാഷ് കാണാം. പകർപ്പവകാശ ലംഘനം ആകാനുള്ള സാധ്യതയുണ്ട്. ശ്രീജിത്ത് കെ (സം‌വാദം) 13:25, 19 ഏപ്രിൽ 2011 (UTC)

മറ്റൊരു ചിത്രത്തിന്റെ ചിത്രമല്ല. ശ്രദ്ധിച്ചുനോക്കൂ. ആ ചിത്രം പൂന്തോട്ടത്തിൽ സ്ഥിതിചെയ്യുന്ന കിണറിനുചുറ്റും പൂക്കൂടയുടെ ആകൃതിയിൽ ഉള്ള നിർമ്മിതിയാണ്. ജനാലയിലൂടെ എടുത്തപ്പോൾ ജനൽചില്ലിലാണ് ഫ്ലാഷ് പതിഞ്ഞത്. ചിത്രം ഞാൻ എടുത്തതാണ് . ഫ്ലാഷ് ഉപയോഗിച്ചു, സ്വയം പ്രവർത്തന രീതി, ചുവന്ന-കണ്ണ് ഒഴിവാക്കുന്ന വിധം ഉള്ള സെറ്റിംഗ് ആയിരുന്നു.--Ranjith Siji - Neon » Discuss 14:38, 19 ഏപ്രിൽ 2011 (UTC)
ഫ്ലാഷ് അങ്ങിനെ വരാത്ത രീതിയിൽ ഒരു ചിത്രം എടുത്ത് അപ്ലോഡ് ചെയ്യാമോ? ഈ ചിത്രം കോമൺസിലേയ്ക്ക് മാറ്റിക്കഴിഞ്ഞാൽ അവിടേയും ഈ പ്രശ്നം വരാം. --ശ്രീജിത്ത് കെ (സം‌വാദം) 14:41, 19 ഏപ്രിൽ 2011 (UTC)
തൽക്കാലം നിവർത്തിയില്ല. കാരണം ഇത് നിർമ്മിച്ച സ്ഥലം തൃശൂരുള്ള ഒരു വലിയ വീട്ടിലാണ് - പണിനടക്കുന്ന സമയത്ത് എടുത്ത ചിത്രമാണിത്. - ഞാൻ ഇപ്പോൾ അങ്കമാലിയിലാണ് - ഈ ചിത്രത്തിനായി അവിടെ പോവുക എന്നത് പ്രായോഗികമല്ല. പോയാലും ആ വീട്ടിൽ കയറാനാവില്ല. --Ranjith Siji - Neon » Discuss 14:51, 19 ഏപ്രിൽ 2011 (UTC)
തൽക്കാലം ഈ ചിത്രം ഇവിടെ നിലനിർത്തുന്നതാണു നല്ലത് --Anoopan| അനൂപൻ 14:55, 19 ഏപ്രിൽ 2011 (UTC)
മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ചിത്രത്തിന്റെ താളിൽ ചേർക്കൂ. എന്നിട്ട് ചിത്രം കോമൺസിലേയ്ക്ക് മാറ്റേണ്ടതില്ല എന്നും അവിടെ പറഞ്ഞ് വയ്ക്കൂ. അല്ലെങ്കിൽ എന്നെങ്കിലും ആരെങ്കിലും ചിത്രം കോമൺസിലേയ്ക്ക് മാറ്റുകയും അത് മായ്ക്കപ്പെടുകയും ചെയ്തേക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 06:04, 20 ഏപ്രിൽ 2011 (UTC)

പ്രമാണം:Rethink-tv-front.jpg[തിരുത്തുക]

ന്യായോപയോഗ ഉപപത്തി ആവശ്യമാണ്. ശ്രീജിത്ത് കെ (സം‌വാദം) 05:59, 20 ഏപ്രിൽ 2011 (UTC)

പ്രമാണം:Pshitta Malayalam1.JPG[തിരുത്തുക]

1966-ൽ പ്രസിദ്ധീകരിച്ച പുസ്തകം. പകർപ്പവകാശവിമുക്തമല്ല. ശ്രീജിത്ത് കെ (സം‌വാദം) 02:43, 16 ജൂലൈ 2012 (UTC)

1966-ലെ പതിപ്പാണെങ്കിലും അതു പതിനാറാമത്തെ അച്ചടിയാണെന്ന് താളിൽ പറയുന്നുണ്ട്. ആദ്യപതിപ്പ് എന്നിറങ്ങി എന്ന് എന്റെ കയ്യിലുള്ള പഴകിദ്രവിച്ച പ്രതിയിൽ നിന്നു മനസ്സിലാകുന്നില്ല. അവതാരികയുടെ തിയതി 1938 സെപ്തംബർ 8 ആണ്. പരിഭാഷകനായ ക.നി.മൂ.സ. മാണിക്കത്തനാർ എഴുതിയ മുഖവുര 1940 ജൂലൈ 3-ൽ എഴുതിയതും ആണ്. പുസ്തകത്തിന്റെ ടൈറ്റിൽ താളിന്റെ ചിത്രമായതു കൊണ്ട് കുഴപ്പമില്ലെന്നു കരുതി. സാങ്കേതികത്തിൽ ഞാൻ പൂജ്യമാണ്. നിലനിർത്താൻ പകർപ്പവകാശസംബന്ധമായ തടസ്സമുണ്ടെങ്കിൽ നീക്കം ചെയ്യാം.ജോർജുകുട്ടി (സംവാദം) 11:41, 16 ജൂലൈ 2012 (UTC)


അവതാരികയും മുഖവുരയും മാറ്റാത്ത നിലയ്ക്ക് 1966 എന്നത് ഉള്ളടക്കം മാറ്റാതെ വീണ്ടും അച്ചടിച്ച വർഷമാവില്ലേ? ആ നിലയ്ക്ക് 1938ൽ പ്രസിദ്ധീകരിച്ച പുസ്തകമെന്നവണ്ണം വേണം ചട്ടയുടെ പടത്തിന്റെ പകർപ്പവകാശം കണക്കാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 03:27, 18 ജൂലൈ 2012 (UTC)

പ്രമാണം:Melpathur bhattathri.jpg[തിരുത്തുക]

ഉറവിടമോ പ്രസിദ്ധീകരിച്ച വർഷമോ നൽകിയിട്ടില്ല. അത് ലഭ്യമല്ലാത്ത പക്ഷം പകർപ്പവകാശഫലകം മാറ്റി ന്യായോപയോഗ ഉപപത്തി നൽകേണ്ടതാണ്. ശ്രീജിത്ത് കെ (സം‌വാദം) 16:23, 13 ഓഗസ്റ്റ് 2012 (UTC)

1632ൽ മരിച്ചയാളാണെന്ന് ലേഖനത്തിലുണ്ട്. മരിച്ചിട്ട് 70 വർഷത്തിനുമേലായല്ലോ.. --ജേക്കബ് (സംവാദം) 17:29, 19 ഓഗസ്റ്റ് 2012 (UTC)
ചിത്രം വരച്ചിട്ട് 60 വർഷം കഴിഞ്ഞെന്ന് ഉറപ്പില്ല. ജീവിതകാലത്ത് തന്നെ വരച്ചതാണെന്നും ചിത്രത്തിന്റെ താളിൽ പറയുന്നില്ല. --ശ്രീജിത്ത് കെ (സം‌വാദം) 14:18, 27 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Psvarier.jpg[തിരുത്തുക]

ഉറവിടമോ പ്രസിദ്ധീകരിച്ച വർഷമോ നൽകിയിട്ടില്ല. അത് ലഭ്യമല്ലാത്ത പക്ഷം പകർപ്പവകാശഫലകം മാറ്റി ന്യായോപയോഗ ഉപപത്തി നൽകേണ്ടതാണ്. ശ്രീജിത്ത് കെ (സം‌വാദം) 16:24, 13 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Karadikali pattu.ogg[തിരുത്തുക]

കുരീപ്പുഴ ശ്രീകുമാറിനു പകർപ്പവകാശമുള്ള ആലാപനം. ശ്രീജിത്ത് കെ (സം‌വാദം) 02:33, 28 ഓഗസ്റ്റ് 2012 (UTC)

ഒരു മിനിറ്റിനു താഴെ അനുവദനീയമല്ലേ? പകർപ്പവകാശ കാര്യങ്ങൾ ശ്രദ്ധിച്ച് ഒഴിവാക്കണമെങ്കിൽ ആവാം--Fotokannan (സംവാദം) 06:29, 28 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Monkeyhandicraft.jpg[തിരുത്തുക]

പകർപ്പവകാശലംഘനം. ശില്പത്തിന്റെ പകർപ്പവകാശം ശില്പിക്കാണ്. നമുക്ക് സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ല. ശ്രീജിത്ത് കെ (സം‌വാദം) 16:03, 25 ജൂലൈ 2013 (UTC)

സ്വതന്ത്ര അനുമതി മാറ്റിയാൽ പ്രസിദ്ധീകരിക്കാൻ പറ്റുമോ?. ഒരു സംശയം, തെറ്റാണെങ്കിൽ ക്ഷമിക്കണം, കരകൗശലവസ്തുവിന്റെ ചിത്രമെടുത്താൽ അത് പകർപ്പവകാശ ലംഘനമാകുമോ, അങ്ങനെയാണെങ്കിൽ കയറിന്റെയോ കയറുല്പന്നങ്ങളുടെയോ ചിത്രമെടുക്കാനും പറ്റില്ലല്ലോ അതും ആരെങ്കിലുമൊക്കെ ഉണ്ടാക്കിയതല്ലേ??!!!--എബിൻ: സംവാദം 17:17, 28 ജൂലൈ 2013 (UTC)

പ്രമാണം:Emmy Rossum .jpg[തിരുത്തുക]

തെറ്റായ അനുമതി, സ്വന്തം സൃഷ്ഠിയല്ല, സമാനചിത്രം കോമൺസിലുണ്ട്. ----KG (കിരൺ)