വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പി.സി. അഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരലത്തിലെ ഒരു ദിനപ്പത്രത്തിന്റെ ഡയറക്ടറും, ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാവും,ഒരു മത സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡ്ന്റുമായിരുന്ന,ഹജ്ജ് കമ്മറ്റി അംഗമായിരുന്ന ആളുടെ ജീവചരിത്രം എന്തിന് വിക്കിയിൽ നിന്നും നീക്കണം, ഇതിനേക്കൾ അപ്രധാന വ്യക്തികളുടെ ജീവചരിത്രങ്ങൾ വിക്കിയിൽ നിലനിൽക്കെ വിശേഷിച്ചും.ഇത് ഒന്നു കൂടി വായിച്ച് നോക്കാവുന്നതാണ്.--Nijusby 17:15, 17 നവംബർ 2011 (UTC)

മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ഉൾക്കൊള്ളുന്നുവോ? ഇതിനേക്കാൾ അപ്രധാനവ്യക്തി എന്ന് താങ്കൾക്ക് തോനിയത് ഏത് ലേഖനമാണ്, അതിനെ പറ്റി മുൻ ചർച്ച നടന്നിട്ടില്ലങ്കിൽ ആകാം. --കിരൺ ഗോപി 17:30, 17 നവംബർ 2011 (UTC)
ഈ താൾ ഒന്നു നോക്കൂ.--Nijusby 01:52, 18 നവംബർ 2011 (UTC)
അവിടെ കുഴപ്പം കാണുന്നില്ല എന്തുകൊണ്ടെന്നാൽ അദ്ദേഹം രണ്ട് അഖിലേന്ത്യാ പ്രസ്ഥാനങ്ങളുടെ കേരളഘടകത്തിന്റെ ഏറ്റവും മുതിർന്ന നേതാവാണ്. --കിരൺ ഗോപി 03:59, 18 നവംബർ 2011 (UTC)
  • പ്രസ്ഥാനം ഏതു മതത്തിന്റേത് എന്നു കൂടി നോക്കിയാണോ വിക്കിയിൽ പ്രാധാന്യം കല്പിക്കുന്നത്.ചിലർ ചിലരേക്കാൾ കൂടുതൽ സമന്മാരാണോ--Nijusby 04:35, 18 നവംബർ 2011 (UTC)
ഒരിക്കലുമല്ല. പിന്നെ ചിലർ ചിലരേക്കാൾ കൂടുതൽ സമന്മാരാണോ താങ്കൾ ഉദ്ദേശിച്ചത് മനസിലായില്ല --കിരൺ ഗോപി 04:52, 18 നവംബർ 2011 (UTC)
ഇത് വിക്കിക്ക് യോജിക്കുമെങ്കിൽ എന്തുകൊണ്ടും പി.സി.യുടെ ജീവചരിത്രവും യോജിക്കും എന്നാണ് എന്റെ അഭിപ്രായം.ഞാൻ ഇദ്ദേഹത്തിന്റെ പാർട്ടിക്കാരനൊന്നുമല്ല. കേരളത്തിലെ ഒരു സാമൂഹിക രാഷ്ട്രീയ നേതാവായ ഇദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം വിക്കിയിൽ ഉണ്ടാകണം എന്നു മാത്രമേ എനിക്ക് ഉദ്ധേശ്യമുള്ളൂ.--Nijusby 05:21, 18 നവംബർ 2011 (UTC)
മറ്റൊരു താൾ നിലനിൽക്കുന്നു എന്ന് കരുതി ഈ താളിന് ശ്രദ്ധേയ എങ്ങനെയുണ്ടാകും. ഇതും കാണുക. --കിരൺ ഗോപി 06:05, 18 നവംബർ 2011 (UTC)