വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/തിരുത്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂട്ടത്തിൽ ചൊദിക്കട്ടേ, നമുക്ക് തിരുത്തു പോരേ?[ഉപയോക്താവ്:Kjbinukj|ബിനു]] (സംവാദം) 09:44, 5 ജൂൺ 2012 (UTC) [മറുപടി]

തിരുത്ത്, തിരുത്തൽ ഇവ പരസ്പരം സമാനമല്ല. എഴുത്ത്, എഴുതൽ, ഇരിപ്പ്, ഇരിയ്ക്കൽ എന്നൊക്കെപ്പോലെ ഇവയ്ക്കു ഭിന്നാർത്ഥങ്ങളിൽ പ്രയോഗമാവാം.

എഴുത്ത് എന്നാൽ 'എഴുതപ്പെട്ട' ഒരു സാമഗ്രി എന്നോ എഴുതിയ രീതി എന്ന ഗുണമോ എഴുതുക എന്ന ക്രിയയുടെ നാമരൂപമോ ആവാം. എന്നാൽ എഴുതൽ എന്നു പ്രയോഗിക്കുമ്പോൾ അതിൽ ഏതെങ്കിലും സാമഗ്രികളുടെ പേരു് എന്നതിനേക്കാൾ ഗുണഭാവമോ ക്രിയാഭാവമോ ആണു് മുന്നിട്ടുനിൽക്കുന്നതു്.

ഇത്തരം പ്രയോഗങ്ങൾ ദ്രവ്യം, ഗുണം, ക്രിയ എന്നീ മൂന്നു സാഹചര്യങ്ങളിലും സാധുവായിരിക്കാമെങ്കിലും ശീലമനുസരിച്ച് ഓരോ ധാതുവിനുമുള്ള ദ്രവ്യ-ഗുണ-ക്രിയാനാമരൂപഭേദങ്ങൾക്കു് ഓരോ അവസരത്തിലും തൻപോരിമ കൂടിയോ കുറഞ്ഞോ വരാം. ശീലം കണക്കാക്കാതെ,ഇതിൽ ഏതെങ്കിലും ഒന്നു മതി എന്നു തീരുമാനിക്കാൻ വൈയാകരണനോ ഭാഷാശാസ്ത്രജ്ഞനോ സ്വാതന്ത്ര്യമില്ല.

എന്തായാലും, ഒരു ലേഖനം എന്ന നിലയിൽ ഈ താളിനു് വിക്കിപീഡിയയിൽ വേണ്ടത്ര പ്രസക്തിയുണ്ടോ എന്നു പോലും എനിക്കു സംശയമുണ്ടു്. ഇതു് ഒരു കണക്കിൽ വിക്കിനിഘണ്ടുവിൽ ആണു് ചെന്നുചേരേണ്ടതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:38, 14 ജൂൺ 2012 (UTC) [മറുപടി]

ഒന്നിലധികം നാമരൂപങ്ങൾ പ്രയോഗത്തിലുള്ളപ്പോൽ അവയ്ക്ക് വ്യത്യസ്തമായ അർത്ഥകല്പനയുണ്ടാകുന്നത് സ്വാഭാവികമാണു്. പക്ഷേ ഇവിടെ അങ്ങനെയൊരു വ്യ്ത്യസ്തമായ അർത്ഥകല്പനയ്ക്കിടമില്ല എന്നു കാണാവുന്നതാണു്. എൻ.എസ്സ്. മാധവന്റെ പ്രസിദ്ധമായ കഥയുടെ പേരും തിരുത്ത് എന്നാണെന്നോർക്കുക. ബിനു (സംവാദം) 11:52, 14 ജൂൺ 2012 (UTC) [മറുപടി]

വിശ്വപ്രഭ എഴുതിയതു പോലെ, ഈ വിഷയത്തിന് വിക്കിപീഡിയ ലേഖനത്തിന്റെ പ്രസക്തി ഇല്ല; വിക്കിനിഘണ്ടുവിൽ ആകാം.ജോർജുകുട്ടി (സംവാദം) 13:43, 14 ജൂൺ 2012 (UTC) [മറുപടി]

നന്ദിയോതിടട്ടെ താങ്കൾക്കെതിർമതമൊക്കെ/ഏറിഞ്ഞുതള്ളിയല്ലോ ജോർജേ ഭവാൻ ബിനു (സംവാദം) 12:09, 15 ജൂൺ 2012 (UTC) [മറുപടി]

'തിരുത്തൽ' എന്ന തലക്കെട്ടിനു താഴെ കൊടുത്തിരുന്ന content-ന് വിക്കിപ്പീഡിയ ലേഖനം ആകാനുള്ള പ്രസക്തി ഇല്ലെന്നാണ് ഞാൻ എഴുതിയത്. അത്തരം ലേഖനങ്ങൾ വിക്കിയിൽ പതിവില്ല; ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതുമല്ല. വാക്കുകളുടെ അർത്ഥ-രൂപഭേദങ്ങളുടെ ലിസ്റ്റിങ്ങ് നിഘണ്ഡുവിലാണ് വേണ്ടത്. അതു പറഞ്ഞാൽ എതിർമതത്തിന്റെ 'എറിഞ്ഞുതള്ളൽ' ആകുന്നതെങ്ങനെ?ജോർജുകുട്ടി (സംവാദം) 13:22, 15 ജൂൺ 2012 (UTC) [മറുപടി]