വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സി.പി.ഐ.എം. സമര സന്ദേശ ജാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമര സന്ദേശ ജാഥ എന്ന പരിപാടി ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി രേഖപ്പെടുത്തിയതാണെന്ന വാദത്തോട് യോജിക്കുന്നില്ല. ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവമാണത്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ജാഥ, രാജ്യം നേരിടുന്നതും അനവധി രാഷ്ട്രീയകക്ഷികൾക്കും ജനങ്ങൾക്കും താല്പര്യമുള്ളതുമായ പൊതുവിഷയത്തിൽ നടന്ന ഈ സംഭവത്തിന് തീർച്ചയായും രാഷ്ട്രീയേതരമായ സ്വഭവാമാണുള്ളത്. വില്ലേജാഫീസ് പിക്കറ്റിംഗ് പോലെയുള്ള ദൈനംദിന പരിപാടിയായിരുന്നില്ല ഇത്. ഈ ലേഖനം നിലനിർത്തേണ്ടതുതന്നെയെന്ന് കരുതുന്നു. ലേഖനം അതിവേഗം നീക്കം ചെയ്യപ്പെടാനായുള്ള കാരണമായി ഉപയോക്താവ് സൂചിപ്പിച്ചിരിക്കുന്ന "ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയ വിഷയങ്ങൾ ശേഖരിക്കാനുള്ളതല്ല വിക്കിപീഡിയ", എന്ന പരാമർശം ലേഖനം നീക്കം ചെയ്യാനുള്ള ഒരു മാനദണ്ഡമായി എവിടെയാണ് സൂചിപ്പിച്ചിട്ടുള്ളത് എന്നുംകൂടി പറഞ്ഞാൽ നന്നായിരുന്നു. --Adv.tksujith (സംവാദം) 15:07, 28 മാർച്ച് 2013 (UTC)[മറുപടി]

സുജിത്, ആ കാത്തിരിക്കൂ ഫലകം കൂടി താളിൽ ചേർത്തോളൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:43, 28 മാർച്ച് 2013 (UTC)[മറുപടി]

ചേർത്തു. സുഗീഷിന്റെ പ്രതികരണവും കാത്തിരിക്കുന്നു.... ഇവിടെ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. സി.പി.ഐ.(എം) അനവധി പരിപാടികൾ -വില്ലേജ് ഓഫീസ് ഉപരോധംമുതൽ സെക്രട്ടേറിയറ്റ് മാർച്ച് വരെ - ഓരോ ദിവസവും സംഘടിപ്പിക്കുന്നുണ്ട്. അവയിൽ ശ്രദ്ധേയമായനയും ഭാവിയിൽ റെഫറൻസിനായി ജനം ആവശ്യപ്പെടുന്നതുമായ കാര്യങ്ങൾ മാത്രമേ വിക്കിപീഡിയയിൽ വരേണ്ടതുള്ളു. സി,പി.ഐ. എമ്മിന്റെ പരിപാടികൾ മാത്രമല്ല, മറ്റേത് രാഷ്ട്രീയപ്പാർട്ടി ഇത്തരത്തിൽ ദേശീയ ശ്രദ്ധയാകർഷിച്ച പരിപാടി നടത്തിയാലും അത് ഇവിടെ വരേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് അദ്ധ്വാനി നടത്തിയ രഥയാത്രകളും വിക്കിപീഡിയയിൽ വരേണ്ടതാണ്. ഇന്ത്യാ ചരിത്രത്തിലെ സുപ്രധാനമായ ഈ രാഷ്ട്രീയ സംഭവങ്ങൾ കേവലം രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികൾ എന്ന നിലയിൽ അതിവേഗം നീക്കം ചെയ്യുന്നത് ഒട്ടും ശരിയല്ല --Adv.tksujith (സംവാദം) 16:35, 29 മാർച്ച് 2013 (UTC)[മറുപടി]
ഇത് വെറും രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടി മാത്രമാണ്. വിക്കിയിൽ വരാൻ തക്ക ശ്രദ്ധേയത ഇതിനില്ല. അധ്വാനി രഥയാത്ര നടത്തുകയോ രാഹുൽ ഗാന്ധി തട്ടുകടയിൽ നിന്നും പൊറോട്ടയും ബീഫും കഴിക്കുന്നതോ വിക്കിപീഡിയയിൽ വരാൻ യോഗ്യമല്ല എന്നു തന്നെ കരുതുന്നു. ഇത് ഇത്രയ്ക്ക് ശ്രദ്ധേയമായ സംഗതി ആണെന്നു കരുതുവാനും പ്രത്യേക കാരണം ഒന്നും തന്നെ കാണുന്നുമില്ല. അതിനാൽ അതു നീക്കം ചെയ്യപ്പെടുന്നതാണ് ഉത്തമം. പലരുടേയും കടും പിടുത്തത്തിന്റെ ഫലമായി യാതൊരു ശ്രദ്ധേയതയും ഇല്ലാത്ത പല ചവറുകളും വിക്കിയിൽ വരുന്നുണ്ട്. അതിനു കാരണമായി പറയുന്നത് ലേഖനത്തിന് വിക്കിയിൽ വരാമെങ്കിൽ ഇതിനും വരാം എന്ന മുടന്തൻ ന്യായമാണ്. ചില ഉപയോക്താക്കൾ അതിനു ചൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയം ഭാവിൽ എന്തെങ്കിലും ആയി മാറുകയാണെങ്കിൽ അന്ന് വിക്കിയിൽ ചേർക്കാമല്ലോ .--സുഗീഷ് (സംവാദം) 04:30, 30 മാർച്ച് 2013 (UTC)[മറുപടി]

@sugeesh.

  • ഈ ലേഖനം ശ്രദ്ധേയതയുടെ ഏത് മാനദണ്ഡമാണ് പാലിക്കാത്ത് എന്ന് താങ്കൾ വിശദീകരിച്ചാൽ നന്നായിരുന്നു.
  • "വെറും രാഷ്ട്രീയപ്പാർട്ടിയുടെ പരിപാടി" മാത്രമല്ല എന്നത് മുകളിൽ വിശദീകരിച്ചിട്ടുണ്ട്. ആ കമന്റ് ഒന്നുകൂടി വായിക്കുക.
  • ഇവിടെ ആ ലേഖനം ഉള്ളതുകൊണ്ട് ഈ ലേഖനം എന്നവാദം ആരും ഉയർത്തിയിട്ടില്ലല്ലോ... എഴുതാപ്പുറം വായിക്കേണ്ടതില്ല.
  • ഈ വിഷയം ഭാവിയിൽ എന്തെങ്കിലുമായി മാറിക്കോട്ടെ ഇപ്പോൾ ശ്രദ്ധേയതയുണ്ടോ എന്ന് നോക്കിയാൽ മതിയല്ലോ.

താങ്കൾ എന്തെങ്കിലും തക്കതായ കാരണങ്ങൾ നിരത്തിയിട്ട് ഈ ലേഖനം നീക്കം ചെയ്തോളൂ. യാതൊരു എതിർപ്പുമില്ല. --Adv.tksujith (സംവാദം) 17:40, 30 മാർച്ച് 2013 (UTC)[മറുപടി]

ഈ ലേഖനം ശ്രദ്ധേയതയുടെ ഏത് മാനദണ്ഡമാണ് പാലിക്കുന്നത്. ?
ഉന്നയിച്ചിരിക്കുന്ന വാദം ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു സംഭവമാണത്. എന്നാണ്. എതു തരത്തിൽ ഈ വിഷയം സുപ്രധാനമാണെന്ന് വാദിക്കുന്നു. സി.പി.ഐ.എം എന്ന പാർട്ടി നടത്തിയ ഒരു ജാഥ എന്നതിൽക്കവിഞ്ഞ് ഇന്ത്യാചരിത്രത്തിൽ എന്ത് പ്രാധാന്യമാണിതിനുള്ളത്.?--സുഗീഷ് (സംവാദം) 03:54, 1 ഏപ്രിൽ 2013 (UTC)[മറുപടി]

സുഗീഷേ, ഒരുമാതിരി രാഷ്ട്രീയക്കാരെപ്പോലെ പെരുമാറാതെ. "ഏത് ശ്രദ്ധേയതാ മാനദണ്ഡമാണ് ഈ താൾ പാലിക്കാത്തത്' എന്ന എന്റെ ചോദ്യത്തിന് 'ഏത് ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നു എന്ന് വ്യാക്തമാക്കുക' എന്ന് എന്നോട് തിരിച്ച് ചോദിക്കുന്നത് മോശമാണ്. ആദ്യം മറുപടി പറയുക: ഏത് ശ്രദ്ധേയതാ മാനദണ്ഡമാണ് ഈ താൾ പാലിക്കാത്തത് ? --Adv.tksujith (സംവാദം) 09:05, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ശ്രദ്ധേയതാ നയത്തിൽ പറയുന്ന പൊതുവായ കാര്യങ്ങൾ
പരാമർശിക്കുന്ന വിഷയത്തോട് ബന്ധമില്ലാത്തതും, ആശ്രയിക്കാവുന്ന ഉറവിടങ്ങളിൽ തക്കതായ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം ശ്രദ്ധേയമാണെന്ന് അനുമാനിക്കാം. (A topic is presumed to be notable if it has received significant coverage in reliable sources that are independent of the subject.)

എന്നതാണല്ലോ? ഇതിനുതക്ക അവലംബമായി ആമുഖത്തിൽ നൽകിയിരിക്കുന്നത് ആകെ രണ്ട് ലിങ്കുകൾ. TIMES OF INDIA, ഒന്ന്, പാർട്ടി സൈറ്റ്, രണ്ട്.

ഇനി ഒന്നാമത്തേതിൽ ശ്രദ്ധേയമായ രീതിയിൽ വിഷയത്തെ പരാമർശിച്ചിട്ടുണ്ട് എങ്കിൽ എന്റെ വാദങ്ങൾ ഞാൻ ഒഴിവാക്കിയേനേ. പക്ഷേ അവിടെ നൽകിയിരിക്കുന്നത് ആകെ രണ്ട് ഖണ്ഡിക എന്നുപറയാൻ പറ്റില്ല; രണ്ട് വാക്യങ്ങൾ. അല്ലെങ്കിൽ പോട്ടെ ഖണ്ഡിക എന്നു തന്നെ കരുതാം. ഇതു ഞാൻ വെട്ടുന്നു.

അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കോപ്പി ചെയ്യുന്നു. NEW DELHI: The CPM on Tuesday presented alternative policies to counter the "neo-liberal" policies of the Congress and the BJP which, the party said, were responsible for the country's problems, including price rise, communalism and corruption. At a rally at Ramlila Maidan, supporters crowded around Tripura chief minister Manik Sarkar, who led the Left Front to victory for four successive terms, jostling for his autograph and a closer glimpse of the leader. The rally marked the convergence of jathas (protest marches) that traversed about 10,000 km across the country for about a fortnight. Chiefs of Left parties - CPM, CPI, RSP and Forward Bloc - attended the rally. Each of the four jathas - Sangharsh Sandesh Jatha - was led by a politburo member. Through the jathas, the CPM is trying to reclaim and expand the shrinking space of Left forces. The party is also trying to revive its grassroots connect, mobilize the masses and rejuvenate its cadre, especially after the loss of West Bengal and Kerala. "The CPM's alternative policy puts people, not profits, at the centre of development strategies as opposed to neo-liberal policies of the Congress and the BJP," CPM general secretary Prakash Karat said. With general elections looming, the CPM's jathas have the seeds of a potential non-Congress, non-BJP Third Front. "We hope democratic, secular forces join the alternative policy platform of the Left," Karat said. "We succeeded in reaching out to the people. The response, especially from the rural poor, was good," he added. "This marks the beginning of a new era in politics. The time has come for not just alternative governments by Congress or BJP but of alternative policies that would ensure basic rights to people," CPM politburo member Sitaram Yechury said. In May, the CPM will hold demonstrations and law violation programmes. The CPM will mobilize people to fight for their right to education, employment, health and protect and strengthen working people's unity against communal politics. In the last fortnight, Karat led the eastern jatha starting from Kolkata, Sitaram Yechury led the march from Mumbai while Brinda Karat steered the northern jatha from Jallianwala Bagh. The southern jatha, led by S R Pillai, originated in Kanyakumari. Numerous sub-jathas joined the main jathas. Economist Prabhat Patnaik said, "It is an interesting and innovative mass contact campaign. I believe in alternative economic strategy of the Left because they can think beyond existing neo-liberal paradigms." Leaders need to understand the problems plaguing the country first hand. "Whether the party can revive and grow in new areas will depend on correct understanding of the people's problems and articulation of their desires and aspirations," Patnaik said.

ഇതിൽ നേതാക്കൾ അതു പറഞ്ഞു ഇതു പറഞ്ഞു പറഞ്ഞതല്ലാതെ സ്വതന്ത്രമായ റിപ്പോർട്ട് അല്ലല്ലോ? ഇതിൽ എവിടെയാണ് ശ്രദ്ധേയമായ പരാമർശം ഉള്ളത്?

ഇനി അതല്ല രണ്ടാമത്തേ കണ്ണിയിലുള്ളത് ഈ ജാഥയ്ക്ക് ചുക്കാൻ പിടിച്ച പാർട്ടിയുടേ നേതാവ് സീതാറാം യെച്ചൂരിയുടെ ഒരു ലേഖനമാണ്. പിന്നെ ആകെയുള്ള മൂന്നാമത്തേതും അവസാനത്തേതുമായ കണ്ണിയും മുകളിൽ പ്രസ്താവിച്ച പാർട്ടിയുടേ സ്വന്തം സൈറ്റിൽ നേതാവ് പ്രകാശ് കാരാട്ട് നൽകിയിരിക്കുന്ന ഒരു ലേഖനമാണ്.

ഇനി അവലംബം എന്ന നിലയിൽ ഒന്നാമത്തെ ലിങ്കുൾപ്പെടുത്താം എങ്കിൽപ്പോലും അതിൽ പോലും ശ്രദ്ധേയത നൽകുന്ന പരാമർശങ്ങളില്ല. പിന്നെ രണ്ടാമത്തേയും മൂന്നാമത്തേയും ലിങ്ക്, സ്വന്തം പാർട്ടി നടത്തുന്ന പരിപാടിയെ പ്രകീർത്തിച്ച് ലേഖനമെഴുതുക എന്നത് എല്ലാ പാർട്ടിക്കാരുടേയും ആവശ്യമാണ്. പക്ഷേ അത് ഒരിക്കലും വിക്കിപീഡിയയിൽ ശ്രദ്ധേയത നൽകുന്ന ഘടകമല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു.--സുഗീഷ് (സംവാദം) 09:57, 1 ഏപ്രിൽ 2013 (UTC)[മറുപടി]

രാഷ്ട്രീയപാർട്ടികളുടെ ദേശീയപ്രാധാന്യമുള്ള സമരപരിപാടികൾ വിക്കിപീഡിയയിൽ വരേണ്ടതാണെന്ന വാദം ശരിവക്കുന്നു. അതുകൊണ്ട് SD ഫലകം ഒഴിവാക്കുന്നു. പക്ഷേ ശ്രദ്ധേയത തെളിയിക്കുന്ന പ്രാഥമിക ഉറവിടങ്ങൾ മാത്രമേ ഈ ലേഖനത്തിനുള്ളൂ. കൂടുതൽ മെച്ചപ്പെട്ട നിഷ്പക്ഷ അവലംബങ്ങൾ ആവശ്യമാണ്. നിലവിലുള്ള സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയാണെങ്കിൽ ലേഖനം നീക്കം ചെയ്യാൻ യോഗ്യമാണ്. --Vssun (സംവാദം) 10:42, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ലേഖനത്തിന്റെ തലക്കെട്ട് സ്പെസിഫിക് ആക്കുകയും വേണം. --Vssun (സംവാദം) 10:43, 1 ഏപ്രിൽ 2013 (UTC)[മറുപടി]

@Vssun float ഈ ലേഖനം എങ്ങനെ സ്പീഡി ഡിലീഷന് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് എന്നതാണ് എനിക്കിതുവരെ പിടികിട്ടാതിരുന്ന കാര്യം. ആ ഫലകം മാറ്റിയതിൽ നന്ദി. ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. അവിടെ ചർച്ച നടക്കട്ടെ. ഞാൻ ബോധപൂർവ്വം മറ്റ് അവലംബങ്ങൾ ചേർക്കാതിരുന്നതാണ്. കൂടുതൽ‌ സ്വതന്ത്ര അവലംബങ്ങൾ ചേർക്കാം. തലക്കെട്ടിന്റെ കാര്യത്തിലുള്ള നിർദ്ദേശം മനസ്സിലായില്ല.

@sugeesh: ToI യിൽ രണ്ട് വരിയേ ഈ പരിപാടിയെക്കുറിച്ചുള്ളു എന്നൊക്കെ പറയുന്നത് അതിശയോക്തിയല്ലേ... സി.പി.ഐ.എമ്മിന് കാര്യമായ പിന്തുണനാളിതുവരെ നൽകികാണാത്ത ഒരു ദേശീയ പത്രം മുകളിൽ കാണുന്നവിധം വലിയൊരു ലേഖനം, താങ്കൾ അത് ഒറ്റ ഖണ്ഡികയിലേക്ക് ചുരുക്കിയെങ്കിലും പത്തോളും ഖണ്ഡികകളുള്ള സാമാന്യം ദീർഘമായ റിപ്പോർട്ടാണത്, അവരുടെ ഒരു പരിപാടിയെക്കുറിച്ച് നൽകുമ്പോൾ അതിനെ Significant Coverage അല്ല എന്ന് പറയുന്നത് എന്തർത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഇതേക്കുറിച്ച് പത്രം സപ്ലിമെന്റ് ഇറക്കണമെന്നാണെങ്കിൽ OK. നടന്നതുതന്നെ! (താങ്കൾ എന്തുദ്ദേശത്തിലാണ് ഈ താളിന് SD ഫലകം ഇട്ടതെന്നൊക്കെ എനിക്ക് മനസ്സിലായി. പക്ഷേ, ആ വിഷയത്തിൽ ഞാൻ നിസ്സഹായനാണ്. എന്റെ ശ്രദ്ധയിൽ അവ പെടുന്നതിന് മുൻപ് കാര്യങ്ങളൊക്കെ കഴിഞ്ഞിരുന്നു... } --Adv.tksujith (സംവാദം) 13:20, 1 ഏപ്രിൽ 2013 (UTC)[മറുപടി]

സുനിലിനോട് ചോദിച്ചതിന് ഞാൻ മറുപടി നൽകണ്ടല്ലോ?!
സി.പി.ഐ.എമ്മിന് കാര്യമായ പിന്തുണനാളിതുവരെ നൽകികാണാത്ത ഒരു ദേശീയ പത്രം മുകളിൽ കാണുന്നവിധം വലിയൊരു ലേഖനം, താങ്കൾ അത് ഒറ്റ ഖണ്ഡികയിലേക്ക് ചുരുക്കിയെങ്കിലും പത്തോളും ഖണ്ഡികകളുള്ള സാമാന്യം ദീർഘമായ റിപ്പോർട്ടാണത്,. പത്രം സിപി.ഐ.എമ്മിനോ എതിർക്കുന്നോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. പിന്നെ ഓരോ വരിയും ഖണ്ഡികതിരിച്ച് എഴുതിയാൽ വലിയ ലേഖനം ആവണമെന്നില്ലല്ലോ? അതിനേക്കുറിച്ച് സപ്ലിമെന്റ് ഇറക്കണം എന്നു ഞാൻ പറയുന്നത് ബാലിശവും ശുദ്ധമണ്ടത്തരവുമാണെന്ന് താങ്കളേക്കാൾ നന്നായി എനിക്കറിയാം. പിന്നെ ഈ വാർത്തയിൽ പത്രക്കാരുടെ സ്വതന്ത്രഉം ശ്രദ്ധേയത ലഭിക്കാവുന്നതുമായ അഭിപ്രായങ്ങൾ ഒന്നുമില്ലല്ലോ? കുറേ നേതാക്കളുടെ അഭിപ്രായങ്ങളല്ലാതെ.--സുഗീഷ് (സംവാദം) 13:34, 1 ഏപ്രിൽ 2013 (UTC)[മറുപടി]

@Sugesh --Adv.tksujith (സംവാദം) 15:16, 1 ഏപ്രിൽ 2013 (UTC)[മറുപടി]

സുനിൽ ഉദ്ദേശിച്ച തലക്കെട്ട് സി.പി.ഐ.എം. സമര സന്ദേശ ജാഥ എന്ന രീതിയിലാണോ? --സിദ്ധാർത്ഥൻ (സംവാദം) 15:31, 1 ഏപ്രിൽ 2013 (UTC)[മറുപടി]

കുറേ പുതിയ അവലംബങ്ങൾ ഞാൻ ചേർത്തിട്ടുണ്ട്. ധാരാ‌ളം ദേശീയ-പ്രാദേശിക പത്രവാർത്തകൾ ചേർക്കപ്പെട്ടിട്ടുണ്ട്. ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. (അദ്വാനിയുടെ രഥയാത്രയ്ക്കും ശ്രദ്ധേയതയുണ്ട് എന്നും അഭിപ്രായമുണ്ട്). --അജയ് ബാലചന്ദ്രൻ (സംവാദം) 16:01, 1 ഏപ്രിൽ 2013 (UTC)[മറുപടി]

@സിദ്ധാർത്ഥൻ - തലക്കെട്ട് അത്തരത്തിൽ വ്യക്തമാക്കേണ്ടതുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. വേണമെങ്കിൽ കൂട്ടത്തിൽ വർഷം കൂടി ചേർക്കാം. സി.പി.ഐ.എം. തന്നെ പല വർഷങ്ങളിൽ ഇതേ പേരിൽ ജാഥ നടത്തിയിട്ടുണ്ടെങ്കിലോ. --Vssun (സംവാദം) 17:01, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ശരി പേരിൽ മാറ്റം വരുത്താം.--Adv.tksujith (സംവാദം) 07:02, 2 ഏപ്രിൽ 2013 (UTC)[മറുപടി]

ലയന നിർദ്ദേശം[തിരുത്തുക]

ഇതിനെ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഇതുമായി ലയിപ്പിച്ചുകൂടാ? --Manuspanicker (സംവാദം) 09:04, 2 ഏപ്രിൽ 2013 (UTC)[മറുപടി]

സ്വതന്ത്രമായ നിലനിൽപ്പിനു സാദ്ധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്ന താളിൽ ഇതെപ്പറ്റി ഒരു വിഭാഗമുണ്ടാക്കുകയാണെങ്കിൽ മെയിൻ താൾ ഇതാണെന്ന ഒരു കണ്ണി അവിടെ കൊടുക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:55, 2 ഏപ്രിൽ 2013 (UTC)[മറുപടി]

===== സ്വാഗതാർഹം ===== ഈ ലേഖനം മുകളിൽ പറഞ്ഞ ലേഖനവുമായി ലയിപ്പിക്കാവുന്നതേ ഉള്ളൂ. ഓരോ പരിപാടിയും സ്വന്തമായി എടുത്താൽ അതിന് തീർച്ചായും പ്രസക്തിയുണ്ടാവും. പ്രത്യകിച്ചും സമര-ജാഥാ പരിപാടികൾ. ഇത്തരം പരിപാടികൾ ഇടക്കിടെ സകല രാഷ്ട്രീയ പാർട്ടികളും നടത്തിക്കൊണ്ടിരിക്കുന്നതുമാണ്. അവരുടെ പക്ഷത്ത് നിന്ന് നോക്കുമ്പോൾ എല്ലാം പ്രസക്തം തന്നെയായിരിക്കും. എന്ന് വെച്ച് അതിന് വിജ്ഞാനകോശത്തിൻറെ ശ്രദ്ധേയതയും പ്രാധാന്യവുമനുസരിച്ചല്ലേ ലേഖനമായി വിക്കിയിൽ വരേണ്ടതുള്ളൂ. സംഘടനകളോ പാർട്ടികളോ നടത്തുന്ന ചരിത്ര സംഭവങ്ങളോ നിർണായകങ്ങളോ പരിപാടികളുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഇത് ചുരുക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർത്താൽ മതിയാവുന്നതാണ്. ഇതൊരു ഇവൻറ് മാത്രമാണ്. ഈ രീതിയിൽ വ്യത്യസ്ഥ പാർട്ടികൾ നടത്തുന്ന പരിപാടികളെല്ലാം സ്വതന്ത്ര ലേഖനമാക്കി വിക്കിയിൽ ചേർക്കുന്നതെങ്ങിനെ?. എത്രപേർ അനുകൂലാഭിപ്രായവും മൌനവും രേഖപ്പെടുത്തുകയും ചെയ്തു, എത്ര അവലംബകണ്ണികൾ ഉണ്ട് എന്നതിനെല്ലാമപ്പുറം വിക്കിമാനദണ്ഡമനുസരിച്ച് ലേഖനങ്ങൾ ചേർക്കുക എന്നതാണ് വിക്കിജനാധിപത്യം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.--സുഹൈറലി 04:11, 3 ഏപ്രിൽ 2013 (UTC)[മറുപടി]
വിക്കി മാനദണ്ഡമനുസരിച്ച് ലേഖനങ്ങൾ ചേർക്കുകയാണ് വേണ്ട‌ത് എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ഓക്യുപൈ വാൾ സ്ട്രീറ്റ് പ്രക്ഷോഭം (ഭരണകൂടത്തെ താഴെയിടാത്തത്), [http://en.wikipedia.org/wiki/Arab_Spring അറബ് വസന്തം(ഭരണകൂടങ്ങളെ താഴെയിട്ടത്), എന്നിവയ്ക്കൊക്കെ നമ്മുടെ അതേ ശ്രദ്ധേയതാമാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പിന്തുടരുന്ന ഇംഗ്ലീഷ് വിക്കിപീഡിയയിൽ സ്ഥാനമുണ്ട്. അപ്പോൾ ചില പ്രക്ഷോഭങ്ങൾക്ക് വിക്കിപീഡിയയിൽ സ്ഥാനമുണ്ട് എന്നുതന്നെ കരുതണം. അത് ഏതൊക്കെയെന്ന് പ്രക്ഷോഭങ്ങളുടെയും സമരപരിപാടിയുടെയും ശ്രദ്ധേയതാനയം രൂപീകരിക്കപ്പെടാതെ എങ്ങനെ തീരുമാനിക്കും? അതിന് വിക്കിപീഡിയയിലെ പൊതു ശ്രദ്ധേയതാനയവും വിക്കിപീഡിയ എന്തൊക്കെയല്ല എന്ന മാർഗ്ഗനിർദ്ദേശങ്ങളുമാണ് സ്വീകരിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഒരുപക്ഷേ രാഷ്ട്രീയപാർട്ടികളുടെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ ലേഖനമുണ്ടാക്കാൻ തക്ക ശ്രദ്ധേയതയുള്ളതല്ല എന്ന് (ഒരു ശ്രദ്ധേയതാനയമായി) വിക്കി സമൂഹം തീരുമാനിക്കുമായിരിക്കും. അല്ലാത്തപക്ഷം മിസ് യൂണിവേഴ്സ് മത്സരമോ, ഐഡിയ സ്റ്റാർ സിംഗർ പരിപാടിയോ, അമേരിക്കൻ ഐഡൾ പരിപാടിയോ പോലുള്ള ഇവന്റുകൾക്കുള്ള പ്രാധാന്യം ഈ ഇവന്റിനും ഉണ്ട് എന്നുതന്നെയാണ് എന്റെ അഭിപ്രായം. കേരള കോൺഗ്രസ് പാർട്ടികളിലൊന്ന് കേരളത്തിലെ ഒരു ജില്ലയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് നടത്തുന്ന പദയാത്രയ്ക്ക് വിക്കിപീഡിയയിലെത്തുന്ന ശ്രദ്ധേയതയില്ല എന്ന അഭിപ്രായവും എനിക്കുണ്ട്. അറബ് വസന്തത്തിനും കേരള കോൺഗ്രസ് സമരത്തിനുമിടയിൽ എവിടെയെങ്കിലും ഒരു വരയിടേണ്ടത് ആവശ്യമാണ്. അതിന് ഒരു ശ്രദ്ധേയതാനയം രൂപീകരിക്കണം എന്നും അഭിപ്രായമുണ്ട്. അങ്ങനെയൊരു നയം നിലവിൽ വരുന്നതുവരെ പൊതുശ്രദ്ധേയതാനയമാണ് സ്വീകരിക്കേണ്ടതെന്നും അതനുസരിച്ച് ഈ താളിന് ശ്രദ്ധേയതയുണ്ടെന്നുമാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:36, 3 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ സമരത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പ്രതിഫലനം/പ്രത്യാഘാതം എന്താണെന്നാർക്കെങ്കിലും അറിയാമോ? നമ്മൾ പറഞ്ഞപോലെ വാൾ സ്ട്രീറ്റ് പിടിച്ചെടുക്കലും അറബ് വസന്തവും ഇന്ത്യയിൽ അണ്ണാ ഹസാരെയുടെ നിരാഹാരവും പോലെയുള്ള സമരങ്ങളുടെ പോലെ ഇതിനെയും കരുതാൻ എന്താണ് ഇതിന്റെ പ്രത്യേകത? മുൻപിൽ പറഞ്ഞപോലെ, അദ്വാനിയുടെ രഥയാത്രയുടെ അനന്തരഫലമായിരുന്നു ഇന്ത്യയിലെ ബിജെപി ഭരണകൂടം എന്ന് ഞാൻ പലയിടങ്ങളിലും കേട്ടിട്ടുണ്ട്. അതിനോളം എങ്കിലും ഇതിന്റെ അനന്തര ഫലങ്ങൾ അക്കമിടാൻ നമ്മൾക്കു കഴിയുമോ? സത്യത്തിൽ ഇതിന് സ്വന്തമായ നിലനിൽപ്പുണ്ടോ?— ഈ തിരുത്തൽ നടത്തിയത് Manuspanicker (സംവാദംസംഭാവനകൾ)
ഇത്തരമൊരു പരിപാടി ആദ്യത്തെയോ അവസാനത്തെയോ അല്ല. ഇത്തരം ജാഥകൾ ഭരണകൂടങ്ങൾക്കെതിരെ എല്ലാ വർഷവും ഇടതുപാർട്ടികളടക്കമുള്ളവർ ഒന്നോ അധിലധികവുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നതാണ്. അതങ്ങ് ചടങ്ങിന് കഴിഞ്ഞു പോവുകയും ചെയ്തു. ഇതിനെ അറബ് വസന്തമായി താരതമ്യം ചെയ്യണമെങ്കിൽ അതിൻറെ ഇംപാക്ട് വ്യക്തമാവണം. അത്തരമെന്തെങ്കിലും ഉണ്ടായിട്ടുള്ളതായി അറിവില്ല. സ്വന്തം പാർട്ടിക്കകത്ത് എന്നതിലപ്പുറം പൊതു സമൂഹത്തിൽ പല പരിപാടികളിൽ ഒരു പരിപാടി എന്നതിലപ്പുറം മഹാചരിത്രമായി ഒരു വിജ്ഞാനകോശത്തിൽ ഇടം പിടിക്കാൻമാത്രം ഇതിന് ശ്രദ്ധേയതയില്ല എന്നാണ് പറഞ്ഞത്.ഒരു വർഷം പിന്നിട്ടാൽ ഒററവരിയിൽ ഒതുങ്ങാൻ മാത്രം പ്രധാന്യമുള്ള ഒരു സംഘടനാപരിപാടിക്ക് എന്തിന് വിക്കിയിലെ ഒരു ലേഖനം നീക്കി വെക്കണം എന്നതാണെൻറെ ചോദ്യം.--സുഹൈറലി 09:55, 3 ഏപ്രിൽ 2013 (UTC)[മറുപടി]
"ദേശീയശ്രദ്ധയാകർഷിച്ച പരിപാടികൾ പ്രക്ഷോഭങ്ങൾ" എന്ന പുതിയൊരു വർഗ്ഗത്തിൽ ഈ വിഷയം വരുന്നുവെന്നും ഇതിന് സ്വതന്ത്രമായി നിലനിൽപ്പുള്ളതാണെന്നുമാണ് എനിക്ക് തോന്നുന്നത്. അത്തരം താളുകൾ ഇനിയും മലയാളം വിക്കിപീഡിയയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന്റെ തുടക്കമാവട്ടെ ഇത്. ശ്രദ്ധേയതയെ സംബന്ധിച്ച പൊതുവായ മാനദണ്ഡങ്ങൾ എല്ലാം ഇത് പാലിക്കുന്നുണ്ട്. മുകളിൽ ഡോക്ടർ സൂചിപ്പിച്ചതുപോലെ, ഈ വർഗ്ഗത്തിൽ ഏതൊക്കെ പരിപാടികൾ ഉൾപ്പെടുത്തണം എന്ന തരത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ച നടത്താവുന്നതാണ്.
മലയാളിയെ സംബന്ധിച്ചിടത്തോളം സി.പി.ഐ.(എം) ന്റെ പരിപാടികളിൽ പുതുമയൊന്നും കാണാൻ‌ കഴിയില്ലായിരിക്കും. പക്ഷേ ജാഥ കടന്നുപോയ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അങ്ങനെയാണോ എന്ന് നമുക്കെങ്ങനെ അറിയാം ? അതിലുപരി, പരിപാടി ഏതുപാർട്ടി നടത്തിയാലും അതിന്റെ ഇംപാക്ട് എന്താണെന്ന് പിരിശോധിക്കൽ നമ്മുടെ പരിധിയിൽ വരുന്നതല്ല എന്നകാര്യം മറക്കരുത്. ഇംപാക്ട് തീരുമാനിക്കാൻ വിക്കിസമൂഹത്തിന് എങ്ങനെയാണ് കഴിയുക? അത് നമ്മുടെ ജോലിയല്ലല്ലോ. എല്ലാ സമരങ്ങളും പരിപാടികളും ഇന്നയിന്ന ഫലങ്ങൾ ഉണ്ടാക്കിയേക്കണം എന്ന് യാതൊരു നിർബന്ധവുമില്ല. അണ്ണാഹസാരെയുടെ സമരവും കൂടുംകുളം സമരവും വാൾസ്ട്രീറ്റ് സമരവും ഉണ്ടാക്കുന്ന ഇംപാക്ട് പോലും തർക്കവിഷയമാണ്.അതിനാൽ ഈ താളിന് ശ്രദ്ധേയതയുണ്ടോ, സന്തുലിതമാണോ, വിക്കിപീഡിയയുടെ നയങ്ങൾക്കനുരേധമാണോ എന്നീകാര്യങ്ങൾ മാത്രം നാം പിരശോധിച്ചാൽ പോരേ ? --Adv.tksujith (സംവാദം) 03:54, 4 ഏപ്രിൽ 2013 (UTC)[മറുപടി]
പ്രതിഫലനം/പ്രത്യാഘാതം(ഇമ്പാക്ട്) എന്നതു കൊണ്ട് ഞാനുദ്ദേശിച്ചതു "ശ്രദ്ധേയത" എന്ന തന്നെ അർത്ഥത്തിൽ തന്നെയാണ്. ഇതിനെ കുറിച്ചു നയങ്ങൾക്കനുസരിച്ചു തന്നെ തീരുമാനിക്കാം. --Manuspanicker (സംവാദം) 05:42, 4 ഏപ്രിൽ 2013 (UTC)[മറുപടി]

@Manuspanicker. ശ്രദ്ധേയത നമുക്ക് അവലംബങ്ങളിലൂടെയല്ലേ പരിശോധിക്കാൻ സാധിക്കൂ. രാജ്യവ്യാപകമായി ധാരാളം പത്രങ്ങളിൽ വാർത്ത വന്നു എന്നതിനർത്ഥം (മറ്റേതൊരു വിഷയത്തിലേതുമെന്നതുപോലെ) ഇതിന് ശ്രദ്ധേയത ഉണ്ടെന്നു തന്നെയല്ലേ? വിക്കിപീഡിയ എന്തൊക്കെയല്ല എന്ന മാനദണ്ഡങ്ങളിലേതെങ്കിലും വച്ച് ഈ താൾ ഒഴിവാക്കാനും സാധിക്കുമെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 4 ഏപ്രിൽ 2013 (UTC)[മറുപടി]

രാജ്യവ്യാപകമായി നടത്തി എന്നതുകൊണ്ട് ശ്രദ്ധേയം തന്നെ, ഈ താളിലെ വിവരങ്ങൾക്കും ഞാൻ എതിരല്ല. പക്ഷേ എന്റെ ചോദ്യം ഈ വിവരങ്ങൾക്കു സ്വയം എഴുന്നേറ്റു നിന്നു പ്രസംഗിക്കാനുള്ള ശേഷിയുണ്ടോ? അതോ സി.പി.ഐ.എം എന്ന സംഘടനയുടെ അനേകം പ്രചരണ സമരങ്ങളിൽ ഒന്ന് എന്നുള്ള സ്ഥാനമേയുള്ളോ? എന്നതാണ്. വിവരങ്ങൾ അവശ്യം നിലനിർത്തേണ്ടതാണെന്നാണെന്റെയും അഭിപ്രായം. പക്ഷേ സി.പി.ഐ.എം എന്ന സംഘടനയുടെ സമരം എന്നതിലുപരി ഒരു സ്വതന്ത്ര ലേഖനമാകാൻ ഇതിനു കാമ്പുണ്ടോ? (ഞാൻ എല്ലാ നയങ്ങളുമൊന്നും വായിച്ചിട്ടില്ല... ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കണം :) )--Manuspanicker (സംവാദം) 05:59, 4 ഏപ്രിൽ 2013 (UTC)[മറുപടി]
രാജ്യവ്യാപകമായി വാർത്തകൾ വരുന്നത് ഒരു വിഷയത്തിന്റെ ശ്രദ്ധേയതയെ കുറിക്കുന്ന ഘടകമല്ല. ഗണേഷ്-യാമിനി പ്രശ്നവും പല ദേശീയ മാധ്യമങ്ങളിലും വാർത്തയാണ്. അതുകൊണ്ട് അതു ശ്രദ്ധേയമാകുമോ? വെറും ഒരു കുടുംബവഴക്ക് എന്നതിൽക്കവിഞ്ഞ് എന്തു പ്രസക്തിയാണ് അതിനുള്ളത്. പക്ഷേ ആ ഒരു വിഷയത്തിൽ കേരളത്തിലെ മന്ത്രിസഭ മുഴുവനും താഴെ പോയി ഒരു പൊതു തിരഞ്ഞെടുപ്പ് ആയി മാറിയിരുന്നു എങ്കിൽ അതിന് ശ്രദ്ധേയത കിട്ടുമായിരുന്നിരിക്കും. ഈ സംഭവമോ/അദ്ധ്വാനിയുടെ രഥയാത്രയോ ടി.പി. ചന്ദ്രശേഖരനോ, ഇറ്റാലിയൻ ഭടന്മാരോ ഒന്നും ഒരു വാർത്തയിലൂടെ പലർക്കും അറിയാമെന്നതിനാൽ അതിനു ശ്രദ്ധേയത ഉണ്ട് എന്നു തീരുമാനിക്കാൻ കഴിയില്ലതന്നെ. --സുഗീഷ് (സംവാദം) 06:05, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ദേശീയമാദ്ധ്യമങ്ങളിൽ വരുന്നതൊന്നും ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽപ്പെടുന്നില്ലെങ്കിൽ അതല്ലാത്ത, താങ്കൾ ഉദ്ദേശിക്കുന്ന ശ്രദ്ധേയത എന്താണെന്ന് പറയണം. ഗണേഷ് പ്രശ്നവും ഇതുമായി കൂട്ടിക്കഴയ്കേണ്ടതുണ്ടോ ? ഇനി അത് കേവലം കുടുംബപ്രശ്നം മാത്രമാണെന്നത് താങ്കളുടെ വ്യക്തിനിഷ്ഠമായ നിലപാടാണെങ്കിലോ ? കേരള രാഷ്ട്രീയത്തെയും ചരിത്രത്തെയും സംബന്ധിച്ച നിർണ്ണായകമായ വിഷയം -ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച സംഭവം- എന്ന നിലയിൽ ശ്രദ്ധേയതയുണ്ടെങ്കിൽ അതും വിക്കിപീഡിയയിൽ വരാവുന്നതാണ്. അതിന് മന്ത്രിസഭ വീഴുന്നതുവരെയൊന്നും കാത്തിരിക്കേണ്ട കാര്യം വിക്കിപീഡിയർക്കില്ല :) അദ്ധ്വാനിയുടേതൊഴിച്ചുള്ള മറ്റുവിഷയങ്ങൾ - ചന്ദ്രശേഖരനും മറീനുകളും - നിലവിൽ വിക്കിപീഡിയയിൽ ഉള്ളതാണ്. -Adv.tksujith (സംവാദം) 08:05, 4 ഏപ്രിൽ 2013 (UTC)[മറുപടി]

കൃഷ്ണനും രാധയും, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ലേഖനങ്ങളുടെ ശ്രദ്ധേയത എന്താണ്? സമര സന്ദേശ ജാഥ ഇന്ത്യ ചരിത്രത്തിന്റെ ഭാഗമാകേണ്ടത് തന്നെയാണ്. ഈ ലേഖനത്തിന് തനിച്ച് നിൽക്കാനുള്ള ശ്രദ്ധേയതയുണ്ട്. --Sivahari (സംവാദം) 08:10, 4 ഏപ്രിൽ 2013 (UTC)[മറുപടി]

:) എന്തായാലും ആ ഉപമവേണ്ടായിരുന്നു :) --Manuspanicker (സംവാദം) 09:01, 4 ഏപ്രിൽ 2013 (UTC)[മറുപടി]
മന്ത്രി രാജിവയ്ക്കേണ്ടി വന്നു എന്നുള്ള കാര്യം മന്ത്രിയുടെ/ആ വ്യക്തിയുടെ താളിലാണ് വരേണ്ടത് അല്ലാതെ ഒറ്റയ്ക്കു നിൽക്കാൻ തക്കവണ്ണം അതൊരു ശ്രദ്ധേയ വിഷയമല്ല എന്നതു തന്നെ കാരണം. ചന്ദ്രശേഖരന്റെ കാര്യത്തിൽ അവിടെ ഫലകം ചാർത്തിയിട്ടുണ്ട്. ചർച്ചയും നടക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തിലും ഫലകം ചാർത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ സന്തോഷ് പണ്ഡിറ്റിനും, വിനായകൻ എന്ന ചച്ചിത്ര നടനും ടി.പി. ചന്ദ്രശേഖരനും ഈ വിഷയത്തിനും ശ്രദ്ധേയത ഇല്ല എന്നു തന്നെ. ശ്രദ്ധേയത എന്നതിന് എല്ലായിടത്തും ഒരേ അളവ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആ നയത്തിനനുസരിച്ച് മതി ലേഖനങ്ങൾ എന്ന കടുമ്പിടുത്തം നടത്തുന്നതും.

കൃഷ്ണനും രാധയും എന്ന ചലച്ചിത്രം. റിലീസായ ചലച്ചിത്രത്തിന് അതിന്റേതായ ശ്രദ്ധേയതയുണ്ട്. ആ ശ്രദ്ധേയത പക്ഷേ അതിന്റെ സംവിധായകനിതുവരെയില്ല. അല്പം കൂടി വിശദീകരിച്ചാൽ ഐസ്ക് ന്യൂട്ടന് ശ്രദ്ധേയതയുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ അച്ഛന് ശ്രദ്ധേയത ഇല്ല എന്നുതന്നെ.

ഇനി സന്തോഷ് പണ്ഡിറ്റിന്റെ ശ്രദ്ധേയത തന്നെയാണ് ഈ വിഷയത്തിനും എങ്കിൽ എന്റെ അഭിപ്രായം ഞാൻ മാറ്റുന്നു. --സുഗീഷ് (സംവാദം) 09:27, 4 ഏപ്രിൽ 2013 (UTC)[മറുപടി]

ലേഖന പുനഃസ്ഥാപനം[തിരുത്തുക]

എന്റെ അഭിപ്രായം, ലേഖനം പുനഃസ്ഥാപിക്കുന്നതിനെ ശക്തിയുക്തം എതിർക്കുന്നു. അനാവശ്യമായ കീഴ്വഴക്കം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണിത്. പാർട്ടികളുടെ പരസ്യവാഹകനായി വിക്കിപീഡിയയെ സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തെ ചെറുക്കുകയാണ് വേണ്ടത്. ലേഖനം നിലനിർത്തണം എന്നാവശ്യപ്പെടുന്നവർ പാർട്ടിയുടെ വശത്തു നിന്നു മാത്രം ചിന്തിക്കുന്നവരാണെന്നു കരുതേണ്ടിവരും. നിഷ്പക്ഷമായി മാത്രം ചിന്തിക്കുന്നവർക്ക് അതിനു കഴിയില്ല. --റോജി പാലാ (സംവാദം) 09:24, 17 ഏപ്രിൽ 2013 (UTC)[മറുപടി]

അതെ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളിലെ അനുബന്ധ താളുകളിലും ഇതേ പ്രേരണയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. --KG (കിരൺ) 09:30, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്തത് മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ നിലവിലുള്ള ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലല്ല. സംഭവങ്ങളുടെ ശ്രദ്ധേയത സംബന്ധിച്ചുള്ള മാനദണ്ഡം ഇപ്പോൾ നിലവിലില്ല അതിനാൽ പൊതു ശ്രദ്ധേയതാമാനദണ്ഡം മാത്രമേ ഈ കാര്യത്തിൽ സ്വീകരിക്കാൻ സാധിക്കൂ. വിക്കിപീഡിയ എന്തൊക്കെയല്ല എന്ന മാർഗ്ഗനിർദ്ദേശമനുസരിച്ചുമല്ല നീക്കം ചെയ്തത്.

നീക്കം ചെയ്തത് ഏതു മാനദണ്ഡം പാലിക്കാത്തതിനാലാണെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടാ‌ത്തിടത്തോളം ലേഖനത്തിന് പൊതു ശ്രദ്ധേയതാമാനദണ്ഡമനുസരിച്ചുള്ള നിലനി‌ൽപ്പുണ്ട്.

പാർട്ടിയുടെ വശത്തുനിന്നു ചിന്തിക്കുന്നതുകൊണ്ടാണ് ഇത് നീക്കം ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നതെന്ന് പറഞ്ഞാൽ അത് എനിക്കെതിരേയുള്ള വ്യക്തിപരമായ ആക്രമണമാണ്. എന്റെ നിലപാട് എല്ലാ ലേഖനങ്ങൾക്കും ഒന്നുതന്നെയാണ്. ബി.ജെ.പി. ചായ്‌വോ കോൺഗ്രസ്സ് ചായ്‌വോ ഇടതുപക്ഷ ചായ്‌വോ വിക്കിപീഡിയയിലെ എന്റെ നിലപാടുകളിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ചായ്‌വുണ്ടെങ്കിൽ അത് വിക്കിപീഡിയയിലെ നിലവിലുള്ള ചട്ടങ്ങളോടും സംവിധാനങ്ങളോടുമാണ്. ഒരു വിഷയത്തെപ്പറ്റിയുള്ള ചർച്ച നിലവിലുള്ള നയങ്ങളും മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് നടത്താൻ അപേക്ഷ. ആൾക്കാരിൽ ദുരുദ്ദേശം ആരോപിക്കുന്നത് നല്ല പ്രവണതയാണെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 10:38, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഇത്തരം ലേഖനങ്ങൾ വിക്കിപ്പീഡിയയുടെ ദുരുപയോഗമാണ്; ഒരു തരം 'ഹൈജാക്കിങ്' തന്നെയാണത്.ജോർജുകുട്ടി (സംവാദം) 11:58, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ആരും നിലവിലുള്ള നയങ്ങൾ ചൂണ്ടിക്കാട്ടിയല്ല സംസാരിക്കുന്നത് എന്നത് കഷ്ടമാണ്. ദയവായി സ്രോതസ്സുകളും നിലവിലുള്ള മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ചർച്ച നടത്തൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 12:03, 17 ഏപ്രിൽ 2013 (UTC)[മറുപടി]

അജയ്, ഇതിൽ പ്രാധാന കാരണം ആ ജാഥയുടെ ഫലമായി significant impact ഇല്ല എന്നുള്ളതാണ്. തിരിവനന്തപുരത്ത് മാത്രം ഒരു മാസം നടക്കുന്ന സമരങ്ങളും ജാഥകളും അനവധിയാണ്, അവയ്ക്കെല്ലാം പത്ര നിപ്പോർട്ടും പോസ്റ്ററും, ടിവി കവറേജും ഉണ്ട്(ഒരു വർഷം തന്നെ 200-ൽ പരം ലേഖനങ്ങൾ എഴുതാം). അതുകൊണ്ട് പത്രത്തിൽ വന്നു എന്നുള്ളത് ഒരു ന്യായമായി കാണരുത്.--KG (കിരൺ) 12:33, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ഇത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) താളിന്റെ ഉപ വിഭാഗമായി നിലനിറുത്താവുന്നതാണ്. ശ്രദ്ധേയതയുടെ കാര്യത്തിൽ സമവായമുണ്ടാകുമ്പോ (ആവുകയാണെങ്കിൽ) പ്രത്യേക ലേഖനമാക്കാം--Fotokannan (സംവാദം) 13:00, 17 ഏപ്രിൽ 2013 (UTC)[മറുപടി]
അങ്ങനെ ആർക്കും ചേർക്കാം. ഉപവിഭാഗമായി ചേർക്കാൻ മാത്രം വിവരങ്ങൾ പോലും ഇല്ല എന്നതാണ് സത്യം. ആകെ പറയാൻ പറ്റുന്നത് സമര സന്ദേശ ജാഥ ഇത്രാം തിയതി നടത്തി എന്നു മാത്രമാണ്. അല്ലാതെ ഇവിടെ എന്ത് കോളിളക്കം സൃഷ്ടിച്ചെന്നാണ്.--Roshan (സംവാദം) 13:15, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ഉപവിഭാഗമാക്കി നിലനിർത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. അതിനായാലും താൾ പുനസ്ഥാപിക്കണം. എന്നാൽ മാത്രമേ പഴയ നാൾവഴി ലഭിക്കുകയുള്ളൂ.--സിദ്ധാർത്ഥൻ (സംവാദം) 14:46, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ലയിപ്പിക്കാൻ മാത്രം സംഭവമില്ല. നാൾവഴി തിരിച്ചെടുക്കാൻ മാത്രം ചരിത്രം സംഭവവുമല്ല. മുകളിൽ ലയനനിർദ്ദേശ ചർച്ചയും നടന്നതു കാണുമല്ലോ?
അജയ്, എനിക്കെതിരേയുള്ള വ്യക്തിപരമായ ആക്രമണം = അവിടെയും കണ്ടെത്തി നയമാനദണ്ഡങ്ങൾ,
ആൾക്കാരിൽ ദുരുദ്ദേശം ആരോപിക്കുന്നത് നല്ല പ്രവണതയാണെന്ന് തോന്നുന്നില്ല. = അങ്ങനെ തോന്നിയെങ്കിൽ അതു യാദൃശ്ചികം മാത്രം. അതു ഞാൻ വന്ന കാലം മുതൽ തോന്നലുണ്ടാക്കുന്ന കാര്യമായിരിക്കാം. അതിനി മാറുമെന്നു തോന്നുന്നില്ല.--റോജി പാലാ (സംവാദം) 14:57, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ലയിപ്പിക്കാൻ സമവായമുണ്ടെങ്കിൽ നാൾവഴി തിരിച്ചെടുത്ത് ലയിപ്പിക്കുന്നതിനെന്തിന് മടിക്കണം? ഉപയോക്താക്കളുടെ സംഭാവനകൾ രേഖപ്പെടുത്താതെ പോവേണ്ടല്ലോ. --Vssun (സംവാദം) 15:50, 17 ഏപ്രിൽ 2013 (UTC)[മറുപടി]

ലയിപ്പിക്കുന്നതിൽ തെറ്റു കാണുന്നില്ല. പക്ഷേ അപ്പോഴും സ്വതന്ത്രപക്ഷത്തു നിന്നുള്ള പക്വമായ വരികൾ മാത്രമായിരിക്കണം ചേർക്കേണ്ടത്. രാഷ്ട്രീയതലത്തിൽ എണ്ണി പറയാൻ സാധിക്കുന്ന ചലനങ്ങൾ ഉണ്ടാക്കാഞ്ഞവയും എന്തെങ്കിലും ഗുണഫലങ്ങൾ (അണികൾക്കെങ്കിലും) പുറപ്പെടുവിച്ചിട്ടില്ലാത്തവയുമായ പ്രക്ഷോഭങ്ങളും സമരങ്ങളും (അത് ഇടതിന്റെയായാലും വലതിന്റെയായാലും മറ്റ് മുന്നണികളുടെയാണെങ്കിലും) സ്വതന്ത്ര ലേഖനങ്ങളായി തുടങ്ങാതിരിക്കുവാൻ വിക്കിയിലെ സജീവ അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ദയവായി ഈ നിർദ്ദേശങ്ങളെ രാഷ്ട്രീയമായി കാണരുത്. കെ.എസ്.യു-വിന്റെ സംവാദം:ഓണത്തിന് ഒരുപറ നെല്ല് പരിപാടി എന്ന താളിലും ഇതേ രീതിയിലുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ---ജോൺ സി. (സംവാദം) 16:21, 17 ഏപ്രിൽ 2013 (UTC)[മറുപടി]

@കിരൺ - സിഗ്നിഫിക്കന്റ് ഇംപാക്റ്റ് ഇല്ലാത്ത വിഷയം സംബന്ധിച്ച താളുകൾക്ക് ശ്രദ്ധേയത‌യില്ല എന്ന് മലയാളം വിക്കിപീഡിയയിൽ ഇതുവരെ നയമില്ലല്ലോ? മാത്രമല്ല, ഇത് ദേശീയ തലത്തിൽ (പല സംസ്ഥാനങ്ങളിലും പ്രാദേശികതലത്തിലും) പത്രവാർത്തയായ വിഷയമാണ്. ഇംപാക്റ്റ് സംബന്ധിച്ച ഇംഗ്ലീഷ് വിക്കിപീഡിയയുടെ (ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന) നയം കടമെടുത്താലും ഈ താൾ നീക്കം ചെയ്യാൻ ഒരിക്കലും സാധിക്കില്ല. പരമാവധി മറ്റൊരു താളുമായി ലയിപ്പിക്കാം. പക്ഷേ ഈ വിഷയ‌ത്തിന്റെ ഇംപാക്റ്റ് എന്തെങ്കിലും വ്യക്തമാകുകയാണെങ്കിൽ താൾ ഭാവിയിൽ സ്വതന്ത്രമാക്കാനും സാധിക്കും.
@Fotokannan - യോജിക്കുന്നു
@Roshan - കോളിളക്കം സൃഷ്ടിച്ചതല്ലാത്ത വിഷയങ്ങൾക്ക് ശ്രദ്ധേയതയില്ല എന്ന നയം ഇതുവരെ നമുക്കില്ല. ഉള്ളത് പൊതു ശ്രദ്ധേയതാമാനദണ്ഡങ്ങളാണ്.
@ റോജി പാലാ - ലയിപ്പിക്കാൻ സംഭവം വേണമെന്നില്ല. സംഭവമില്ലാത്ത താളുകളും ഉപയോക്താക്കളുടെ കോൺട്രിബ്യൂഷൻസ് വെളിവാകാൻ ലയിപ്പിക്കാമെന്നാണ് എന്റെ അഭിപ്രായം. ഒരു മാനദണ്ഡവുമില്ലാതെ (അല്ലെങ്കിൽ താങ്കളുടെ മനസ്സിൽ മാത്രമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്) താളുകൾ നീക്കം ചെയ്യുന്നതിലും നല്ലതല്ലേ നയമാനദണ്ഡങ്ങൾ ഉദ്ധരിക്കുന്നത്?
@ Vssun: യോജിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 17:07, 17 ഏപ്രിൽ 2013 (UTC)[മറുപടി]

വീണ്ടും നയങ്ങളിൽ തൂങ്ങാതിരിക്കു, ഞാൻ നിർത്തുന്നു.--KG (കിരൺ) 17:17, 17 ഏപ്രിൽ 2013 (UTC)[മറുപടി]
വിക്കിപീഡിയ നിഷ്പക്ഷമല്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾ ലോകത്ത് ഉയർന്നിട്ടുണ്ട്. അവയുടെ കാമ്പായി നിലനിൽക്കുന്നത് ഭരണകൂടാനുകൂല/സ്ഥാപനവൽക്കരണത്തിനനുകൂല നിലപാടാണ് പൊതുവേ വിക്കിപീഡിയയ്കുള്ളത് എന്നതാണ്. ഭരണകൂടവിരുദ്ധമായ എഡിറ്റുകളെയും താളുകളെയും പലപ്പോഴും അത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് ആരോപണം. ഇത് അടിസ്ഥാനരഹിതമാണെന്നാണ് എന്റെ പക്ഷം. കാരണം ഈ സ്വഭാവം ഉള്ളത് വിക്കിപീഡിയയ്കുല്ല, മറിച്ച് വിക്കിപീഡിയ ലേഖനങ്ങളിലെ ശ്രദ്ധേയതയും മറ്റും തീരുമാനിക്കുന്നതിൽ നിർണ്ണായകമായ നിലപാടെടുക്കുന്ന കാര്യനിർവ്വാഹകർക്കും മുതിർന്ന വിക്കിപീഡിയർക്കുമാണ്. അവരുടെ നിലപാടിനെ വിക്കിപീഡിയ സമൂഹത്തിന്റെ നിലപാടായി തെറ്റിദ്ധരിക്കുകകമാത്രമാണ് ഈ വിമർശകർ ചെയ്യുന്നത്.
ഇവിടെത്തന്നെ നോക്കുക. ഈ താളിന് ശ്രദ്ധേയതയില്ലെന്ന് കാര്യകാരണ സഹിതം വാദിച്ചത് സിദ്ധാർത്ഥൻ മാഷ് മാത്രമാണ്. താളിലുണ്ടായിരുന്ന SD ഫലകം സ്വയം നീക്കി, തലക്കെട്ട് മാറ്റത്തോടെ കൃത്യമായ അവലംബങ്ങൾ ഉള്ളടക്കത്തിന് നൽകുന്നപക്ഷം താൾ നിലനിർത്താമെന്ന തരത്തിലുള്ള genuine ആയ നിലപാടാണ് ആദ്യം സുനിൽമാഷ് പ്രകടിപ്പിച്ചത്. എന്നാൽ നയങ്ങളെയും നിയമങ്ങളെയും കാറ്റിൽപ്പറത്തി, സ്വന്തം നിലപാട് നടപ്പാക്കിയ, താൾ ഏകപക്ഷീയമായി നീക്കം ചെയ്ത, റോജിമാഷിന്റെ ചെയ്തിയെ ന്യായീകരിക്കാനുള്ള ത്വരയുടെ ഭാഗമായിട്ടാവണം അവസാനം അദ്ദേഹവും ആ genuine നിലപാട് മാറ്റിയതായി കാണാം. (കാര്യനിർവ്വാഹകർക്കിടയിലുള്ള understanding എന്നുമാത്രമേ അതിനെ എടുക്കേണ്ടതുള്ളു)
എന്തായാലും ഈ താളിനെ എതിർക്കുന്നവർ ഉന്നയിക്കുന്ന ന്യായങ്ങളൊന്നും എനിക്ക് ബോദ്ധ്യപ്പെടുന്നതല്ലെന്ന് വ്യസനത്തോടെ വ്യക്തമാക്കട്ടെ. ആകെ ഉന്നയിച്ചിട്ടുള്ളത് ഇംപാക്ട് സംബന്ധിച്ചുള്ള ആരോപണം മാത്രമാണ്. അത് സത്യത്തിൽ മലയാളം വിക്കിപീഡിയയിൽ നിലവിലില്ലാത്തതും ചർച്ചയിൽ മാത്രമിരിക്കുന്ന നയവുമാണ്. അതിനെയും എടുക്കേണ്ടതെങ്ങനെയെന്ന് മുൻപൊരിക്കൽ വ്യക്തമാക്കുകയുണ്ടായി. മറ്റുവിധത്തിൽ ശ്രദ്ധേയമായതാണെങ്കിലും വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കിയേ തീരൂ എന്ന് ഏവർക്കുമിടയിൽ അഭിപ്രായഐക്യം ഉണ്ടാവുന്ന ചില ലേഖനങ്ങളുണ്ടാകാം. (മന്നത്തൂർ വിത്സണെയാണ് ഉദാഹരണമായി പറഞ്ഞത്) അത്തരം ഒരു ലേഖനത്തെ ഗളച്ഛേദം ചെയ്യാനായിമാത്രം അപ്രകാരം സൂഷ്മവശങ്ങളിലേക്ക് നോക്കാം, നോക്കണം. ഒരു സി.പി.ഐ. എം പരിപാടിയെക്കുറിച്ചുള്ളതായിപ്പോയി എന്നതിനാൽ അപ്രകാരം ഈ ലേഖനം അരിഞ്ഞ് തള്ളുവാൻ നിങ്ങൾ തീരുമാനിച്ചുണ്ടെങ്കിൽ അത് നടപ്പാക്കുവാനായി ഇംപാക്ട് അനാലിസിസിലേക്ക് കടക്കാവുന്നതാണ്. (കോൺഗ്രസ്സിന്റെയോ, ബി.ജെ.പിയുടെയോ അതുപോലെ ഭരണകൂടാനുകൂലമായ ഏതെങ്കിലും സംഘടനയുടെതായിരുന്നെങ്കിൽ ഇത്രയും വരില്ലായിരുന്നു) എന്നാൽ അതിനുപോലും മറുപടിയുണ്ടെന്നും ഞാൻ സൂചിപ്പിച്ചിരുന്നു. സമയം അനുവദിച്ചിരുന്നെങ്കിൽ അതിന്റെ ഇംപാക്ടും അവലംബങ്ങൾ സഹിതം ഈ താളിൽകൊണ്ടുവരാമായിരുന്നു.
പാർട്ടികളുടെ പരസ്യവാഹകനായി വിക്കിപീഡിയ മാറാൻ പാടില്ല എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന റോജിമാഷ് അനവധി പാർട്ടികളുടെ പരസ്യം വിക്കിപീഡിയയിൽ നിറഞ്ഞ് കവിയുന്നത് കാണുന്നില്ല എന്നതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. ഇവിടെ ഹിന്ദു-മുസ്ലീ-ക്രിസ്ത്യൻ മതാചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും നൂറുകണക്കിന് (ആയിരക്കണക്കിന്) ലേഖനങ്ങളുണ്ട്. ഇവയ്കൊക്കെ കൃത്യമായ രാഷ്ട്രീയവുണ്ട്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആദ്യ രാഷ്ട്രീയപ്രവേശനം അവൾ/അവൻ കുട്ടിയായിരിക്കുമ്പോൾ കർത്താവെ എന്നും അള്ളായെന്നും അമ്പായിയെന്നും മാതാപിതാക്കളും സമൂഹവും അവളെ/അവനെക്കൊണ്ട് വിളിപ്പിക്കുന്നതാണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതൊന്നും ഇവിടെ പ്രശ്നമല്ല, അത്തരം ഏത് ലേഖനങ്ങൾക്കും അത് എത്രകണ്ട് രാഷ്ട്രീയം നിറഞ്ഞതാണെങ്കിൽപ്പോലും, വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും അനുസരിക്കുന്നതും ശ്രദ്ധേയതയുള്ളതുമാണെങ്കിൽ അവ ഇവിടെ ഉണ്ടാവണം എന്ന വ്യക്തമായ നിലപാടാണ് എനിക്കുള്ളത്.
പക്ഷേ, കണ്ണൻമാഷ് മുന്നോട്ടുവെച്ച സമവായ നിർദ്ദേശവും തള്ളിക്കൊണ്ട്, ഈ ലേഖനം സി.പി.ഐ.എം എന്ന താളിന്റെ ഉപവിഭാഗമായിപ്പോലും ഉൾക്കൊള്ളിക്കാൻ അനുവദിക്കില്ല എന്ന ഭീഷണിയുടെ സ്വരം അത്ര നന്നല്ല, അത് വിക്കിപീഡിയയ്ക് ചേർന്നതല്ല എന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തട്ടെ. ഇതൊന്നും "ഒരു സംഭവമല്ലെങ്കിൽ" പിന്നെ ഇത്ര വിഷമിക്കുന്നതെന്തിന് ? ഇംഗ്ലീഷ് വിക്കിയിലെ ആർകോമിന്റെ ആവശ്യകതയും ഇത്തരം നിലപാടുകാർ ഓർമ്മപ്പെടുത്തുന്നുണ്ട്. --Adv.tksujith (സംവാദം) 17:20, 17 ഏപ്രിൽ 2013 (UTC)[മറുപടി]

@കിരൺ: നയങ്ങളനുസരിച്ചല്ല ശ്രദ്ധേയത തീരുമാനിക്കുകയും താളുകൾ നീക്കം ചെയ്യുകയും ചെയ്യുന്നതെങ്കിൽ എനിക്കും ഈ ചർച്ച തുടരുന്നതുകൊണ്ട് ഒരു കാര്യവുമുണ്ട് എന്ന് തോന്നുന്നില്ല. ഞാനും നിർത്തുന്നു. ഓരോ തോന്നലുകളനുസരിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെങ്കിൽ എന്തിനാണ് നയങ്ങൾ? --അജയ് ബാലചന്ദ്രൻ (സംവാദം) 17:23, 17 ഏപ്രിൽ 2013 (UTC)[മറുപടി]

പാർട്ടിക്കു കടിച്ചുതൂങ്ങാൻ പൊതുമാനദണ്ഡം. ഉറങ്ങാനും പൊതുമാനദണ്ഡം.
പക്ഷേ, കണ്ണൻമാഷ് മുന്നോട്ടുവെച്ച സമവായ നിർദ്ദേശവും തള്ളിക്കൊണ്ട്, ഈ ലേഖനം സി.പി.ഐ.എം എന്ന താളിന്റെ ഉപവിഭാഗമായിപ്പോലും ഉൾക്കൊള്ളിക്കാൻ അനുവദിക്കില്ല എന്ന ഭീഷണിയുടെ സ്വരം അത്ര നന്നല്ല, അതിൽ എവിടാണ് താങ്കൾക്ക് ഭീക്ഷണി ഉണ്ടാക്കിയതെന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു.
പാർട്ടികളുടെ പരസ്യവാഹകനായി വിക്കിപീഡിയ മാറാൻ പാടില്ല എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന റോജിമാഷ് അനവധി പാർട്ടികളുടെ പരസ്യം വിക്കിപീഡിയയിൽ നിറഞ്ഞ് കവിയുന്നത് കാണുന്നില്ല എന്നതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. എനിക്കു കാണുന്നതല്ലേ പറയാൻ പറ്റൂ. അവയിൽ സുജിത്തിനും ഇടപെടാം. ഞാൻ തന്നെ എല്ലാം ഉദ്ധരിക്കണമെന്നില്ലല്ലോ? താങ്കൾ എല്ലാ സംവാദങ്ങളിലും എന്തു ന്യായത്തിലാണ് ഫസൽ വധക്കേസ്, ചന്ദ്രശേഖരൻ തുടങ്ങിയവ ഉദാഹരിക്കുന്നത്. ഇതു ഭീക്ഷണിയല്ല കേട്ടോ? അതും ഇതും താരതമ്യം ചെയ്യുന്നത് നിർത്തൂ. അങ്ങനെ ഉദാഹരണം പറയാനാണെങ്കിൽ താങ്കൾ ഫസൽ വധക്കേസ് എന്ന താളിൽ എന്തുകൊണ്ടാണ് സന്തുലിതമല്ല എന്ന ഫലകം ചാർത്താൻ ബലം പിടിച്ചത്. ആ താളിനെ മെച്ചപ്പെടുത്താൻ നിലപാടെടുക്കാതെ എന്റെ പാർട്ടിക്കെതിരെ മറ്റുള്ളവർ പറയുന്നത് തെറ്റ് എന്ന രീതിയിൽ എന്തേ പ്രവർത്തിച്ചത്. എല്ലാവർക്കും തൻകുഞ്ഞ് പൊ‌ൻകുഞ്ഞ് എന്ന രീതിയിലാണല്ലോ പ്രവർത്തിക്കുന്നത്. അതിൽ നിന്നും സ്പഷ്ടമാണ് ഇത് അണിനിരക്കൽ എന്നതിന്റെ വിക്കിവൽക്കരണമാണെന്ന്. അന്ന് പാർട്ടിക്കുണ്ടാകുന്ന മുറിപ്പാടുകളെക്കുറിച്ചുള്ള താങ്കളുടെ ആകുലത ആ സംവാദത്തിൽ കാണാം. സംവാദങ്ങൾ അവിടെ കിടപ്പുണ്ട്. അന്ന് വിക്കിപീഡിയ എന്ത് സമാധാനം പറയും..? എന്നാണ് താങ്കൾ ചോദിച്ചത്? ഇപ്പോൾ പാർട്ടി പരസ്യങ്ങൾ വരും തലമുറയ്ക്കായി സൂക്ഷിക്കുന്നതിന് വിക്കിപീഡിയ എന്തു സമാധാനം പറയും.--റോജി പാലാ (സംവാദം) 17:43, 17 ഏപ്രിൽ 2013 (UTC)[മറുപടി]
പ്രിയ റോജിമാഷേ, താങ്കളുമായുള്ള സംവാദം ഞാനും നിറുത്തി. വസ്തുതകൾ നിരത്തി ഒരു കാര്യം ചർച്ചചെയ്യുമ്പോൾ മറ്റാരോപണങ്ങൾ ഉയർത്തുന്നവരോട് അടിച്ചുനിൽക്കാൻ പാടാണ് ! എന്നാലും ഫസൽവധക്കേസിനെക്കുറിച്ചുള്ള എന്റ അഭിപ്രായങ്ങൾ വളച്ചൊടിച്ച് ഇവിടെ അവതരിപ്പിച്ചിരിക്കുന്നതിനാൽ അതിനെക്കുറിച്ച് മാത്രം ചിലത്: പൊൻകുഞ്ഞ് തന്നെയാണ്. അതിൽ സംശയം വേണ്ട. പക്ഷേ, വിക്കിയിൽ അതിനല്ല പ്രാമുഖ്യം. അതുകൊണ്ടാണല്ലോ ഫസൽവധക്കേസ് നീക്കം ചെയ്യണമെന്ന് ഞാൻ ഇതുവരെ ബലംപിടിക്കാതിരിക്കുന്നത്. ആ താൾമുന്നോട്ടു വെയ്കുന്ന വിവരങ്ങളും കേരള സമൂഹം ചർച്ചചെയ്യണമെന്നും അത് തിരക്കിവരുന്നയാൾക്ക് ആ വിവരം കിട്ടണമെന്നും തന്നെയാണ് എന്റെ നിലപാട്. പലതവണ പറഞ്ഞിട്ടുള്ള അത് ഇനിയും ആവർത്തിപ്പിക്കരുതെന്നപേക്ഷ. പക്ഷേ, അതിന്റെ പേരിൽ, വിക്കിപീഡിയയുടെ നിലവിലുള്ള നയത്തിന് വിരുദ്ധമായി, വ്യാജ അവലംബങ്ങൾ ഉൾപ്പെടുത്തിയും, ഉൾപ്പെടുത്തിയ അവലംബങ്ങളിൽ പരാമർശിക്കുന്നുപോലുമില്ലാത്ത വിവരങ്ങൾ കളവായി ചേർത്തും ഒരു ലേഖനം വിക്കിയിൽ നിലനിൽക്കുമ്പോൾ അതിലെ അത്തരം ഭാഗങ്ങൾ നീക്കം ചെയ്യണം എന്ന് ബലംപിടിക്കേണ്ടേ? വിക്കിപീഡിയയുടെ ആധികാരികത കാത്തുസൂക്ഷിക്കുക എന്ന ആത്മാർത്ഥനിലപാടുള്ള ഏതൊരു ഉപയോക്താവിന്റെയും ബാദ്ധ്യതയാണതെന്ന് കരുതുന്നു. അതുകൊണ്ടുമാത്രമാണ് അവിടുത്തെ ചർച്ചയിൽ ഞാനിടപെട്ടത്. ആ ലേഖനം ആധാരമാക്കുന്നത് കേരളത്തിലെ മുഖ്യധാരാപത്രങ്ങൾ മാത്രം നൽകുന്ന വിവരങ്ങളാണ്. അവ ചേർത്തുമാത്രം സൃഷ്ടിക്കുന്ന ലേഖനങ്ങൾ സന്തുലിതമാണെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അതു സംബന്ധിച്ച് നയരൂപീകരണം വേണമെന്ന് അന്നുതന്നെ ആവശ്യപ്പെട്ടതും.
താങ്കൾ ഇംഗ്ലീഷ് വി്ക്കിപീഡിയയിൽ അന്വേഷിക്കുകയാണെങ്കിൽ എനിക്കെതിരെ ഉപയോഗിക്കാവുന്ന നയങ്ങളുടെ ഒരു പട്ടിക തന്നെ കിട്ടിയേക്കും. എനിക്ക് പക്ഷേ അന്വേഷിക്കേണ്ടിവരില്ല. താങ്കളുടെ മുകളിലേക്കുള്ള കമന്റുകൾ വായിച്ചാൽ മതി! --Adv.tksujith (സംവാദം) 19:21, 17 ഏപ്രിൽ 2013 (UTC)[മറുപടി]
താങ്കൾ പറഞ്ഞ കമന്റ് മാത്രമാണ് ക്വോട്ട് ചെയ്തത്. എഡിറ്റ് ചെയ്തിട്ടില്ല. പറയാൻ കാരണവും പറഞ്ഞു, മറ്റു ലേഖനങ്ങളുമായി ഒന്നിനെയും താരതമ്യം ചെയ്യരുത്. മുഖ്യധാരാപത്രങ്ങൾ അല്ല്ലാതെ യാതൊരു കാരണവശാലും പാർട്ടി പത്രങ്ങൾ അത്തരം കാര്യങ്ങൾക്ക് അവലംബം നൽകാൻ പാടില്ല. സംവാദം വഴിതെറ്റുന്നതിനാൽ ഫസലിനെ വിടുന്നു. ഞാൻ ഒത്തിരിയൊന്നും ഇവിടെ കമന്റ് ചെയ്തിട്ടില്ല. കൂടുതലായി തോന്നുന്നത് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണ്. വീണ്ടും പറയുന്നു നയങ്ങളെ വളച്ചൊടിച്ചാലും ഇല്ലെങ്കിലും ഒരു വിജ്ഞാനവും നൽകാൻ ഇത്തരം ലേഖനങ്ങൾക്ക് സാധിക്കില്ല. ഇത് പാർട്ടി വെബ്സൈറ്റുകളിൽ സൂക്ഷിക്കാൻ മാത്രം യോഗ്യതയുള്ളതാണ് സമര സന്ദേശ ജാഥ. അല്ലെങ്കിൽ അണികളുടെ മനസ്സിലും, അല്ലാതെ ഒരു വിജ്ഞാനകോശത്തിനും ഉതകുന്നതല്ല ഇത്തരം സംഭരണങ്ങൾ.--റോജി പാലാ (സംവാദം) 20:11, 17 ഏപ്രിൽ 2013 (UTC)[മറുപടി]

@ "വിക്കിപീഡിയയുടെ ആധികാരികത കാത്തുസൂക്ഷിക്കുക എന്ന ആത്മാർത്ഥനിലപാടുള്ള.....": വിക്കിപ്പീഡിയയുടെ ആധികാരികതയെ കണ്ണിലെ കൃഷ്ണമണിപോലെ കാണുന്ന സുജിത്ത്!! സി.പി.ഐ.എം. സമര സന്ദേശ ജാഥ ഇല്ലാതെ വിക്കിപ്പീഡിയക്ക് എന്ത് ആധികാരികത, അല്ലേ?ജോർജുകുട്ടി (സംവാദം) 23:26, 17 ഏപ്രിൽ 2013 (UTC)[മറുപടി]

സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണപരിപാടികളും എന്ന ലേഖനത്തിൽ ലയിപ്പിക്കുവാനായി പുനഃസ്ഥാപിക്കുന്നത്[തിരുത്തുക]

കേരളരക്ഷാ മാർച്ച് ലയിപ്പിക്കാൻ തീരുമാനമെടുത്ത നിലയ്ക്ക് ഇതും പുനഃസ്ഥാപിച്ച് ലയിപ്പിക്കാമെന്ന അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:33, 9 മാർച്ച് 2014 (UTC)[മറുപടി]

ഒരാഴ്ച്ചയായി എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കാനായി പുനഃസ്ഥാപിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 17:55, 17 മാർച്ച് 2014 (UTC)[മറുപടി]

  • എതിർക്കുന്നു എനിക്കെതിരെ താങ്കൾ നടത്തിയ ചെക്ക്‌യൂസർ പരിപാടി താങ്കൾ എല്ലാവരുടേയും സംവാദതാളിൽ മാവു കുഴച്ച് നോട്ടീസ് ഒട്ടിച്ച് അറിയിപ്പ് നൽകിയിരുന്നു. ഈ കാര്യത്തിൽ അതു കണ്ടില്ല. അത് ഏകപക്ഷീയമായി ഈ ലേഖനം പുനസ്ഥാപിക്കാൻ താങ്കൾ നടത്തിയ ശ്രമമാണ്.--Roshan (സംവാദം) 04:39, 18 മാർച്ച് 2014 (UTC)[മറുപടി]

സംവാദം:സി.പി.ഐ.എമ്മിന്റെ സമരങ്ങളും പ്രചാരണപരിപാടികളും#സി.പി.ഐ.എം. സമര സന്ദേശ ജാഥ എന്ന ലക്ഷ്യ ലേഖനത്തിൽ ഇതു സംബന്ധിച്ച നോട്ടീസ് മാവുകുഴച്ച് ഒട്ടിച്ചിരുന്നു. സംവാദം:സി.പി.ഐ.എം. സമര സന്ദേശ ജാഥ എന്ന സംവാദം താലിലും ഒട്ടിച്ചിരുന്നു. ഈ ലേഖനങ്ങളിൽ ഏതെങ്കിലും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആ‌ളുകൾക്ക് എന്തായാലും ഇവയിൽ വരുത്തുന്ന തിരുത്തുകൾ കാണാൻ സാധിക്കും. പക്ഷേ അപരമൂർത്തി അന്വേഷണം അങ്ങനെയല്ല. അത് പുതിയ താളായതിനാൽ ആരുടെയും ശ്രദ്ധിക്കുന്ന ലേഖനങ്ങളുടെ പട്ടികയിൽ കാണില്ല. അത് ആളുകളുടെ ശ്രദ്ധയിൽ പെടണമെങ്കിൽ ഓരോ വ്യക്തികളുടെയും സംവാദം താ‌ളിൽ മാവുകുഴച്ച് ഒട്ടിക്കണമെന്നാണ് എന്റെ യുക്തി പറയുന്നത്. ഈ രണ്ടു സാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസം ബോധമുള്ള ആർക്കും മനസ്സിലാകും. ആവശ്യമില്ലാതെ മറ്റുള്ളവർക്കെതിരേ ആരോപണമുന്നയിക്കാതെ സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യൂ റോഷൻ.. --അജയ് ബാലചന്ദ്രൻ (സംവാദം) 04:56, 18 മാർച്ച് 2014 (UTC)[മറുപടി]

അതിനർഥം എനിക്കു ബോധമില്ലെന്നല്ലേ.എന്തായാലും എനിക്കു വേദനിക്കുന്നു എന്നൊന്നും ഞാൻ പറയുന്നില്ല.ഞാൻ ആർക്കെതിരെയും ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചില്ല.സമര സന്ദേശ ജാഥക്കും അപരമൂർത്തിക്കും ഒരേ പഴക്കമാണ്.അതിൽ പങ്കെടുത്തിട്ടുള്ളവർക്കൊക്കെ ശ്രദ്ധിക്കുന്ന താൾ എന്ന പട്ടികയിൽ അതു കാണാനാകും.അതിൽ പങ്കെടുക്കാത്ത സജീവരാരും തന്നെ കാണില്ല.അതു പോലെ തന്നെയാണ് സമര ജാഥയും.ഇവിടെ താങ്കൾ തന്നെ ഒരു കുറിപ്പിട്ടിട്ട് ആരും മിണ്ടിയില്ല എന്നു പറഞ്ഞ് ഉപകരണങ്ങൾ ഉപയോഗിക്കുന്നു.എന്തായാലും ഈ സംവാദം ഞാൻ കണ്ടിരുന്നില്ല.ഞാനെന്നല്ല ആരും കണ്ടില്ല.ആരും അനുകൂലിച്ചുമില്ല.അതാണ് ഏകപക്ഷീയം.

ആരോപണമുന്നയിക്കാതെ സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യാൻ താങ്കൾ സമ്മതിക്കില്ലല്ലോ.താങ്കളല്ലേ കഴിഞ്ഞ വോട്ടെടുപ്പുമുതൽ എനിക്കെതിരെ ആരോപണവുമായി വന്നിരിക്കുന്നത്.എന്നെ കള്ളനായി മാവുകുഴച്ച് നോട്ടീസൊട്ടിച്ചു വച്ചിരിക്കുന്നത് നിങ്ങൾ തന്നെയല്ലേ.ഒരു സമൂഹത്തിൽ താങ്കൾ എന്നെ കള്ളനായി നിഗമിച്ച് നിർത്തിയിരിക്കുകയാണ് എന്നത് ഒന്നു ചിന്തിച്ചു നോക്കു.സാമാന്യബോധമുപയോഗിച്ച്.സൃഷ്ടിപരമായി എന്തെങ്കിലും ചെയ്താൽപോരാരുന്നോ.ഇതിപ്പോ ഓടാനും വയ്യ ഓടിക്കാനുംവയ്യ.ഈ കാര്യത്തിൽ താങ്കൾക്ക് വേദനിക്കേണ്ട കാര്യമില്ലല്ലോ അജയ്.--Roshan (സംവാദം) 06:02, 18 മാർച്ച് 2014 (UTC)[മറുപടി]

താങ്കൾ തന്നെ (കൂടെ സുഗീഷും) പറഞ്ഞതുകൊണ്ടാണ് ചെക്ക് യൂസർ പരിശോധനയ്ക്ക് അപേക്ഷിച്ചത്. ആക്റ്റിവിസം നട‌ത്തുന്ന അജ്ഞാതർക്കെതിരേ അപരമൂർത്തി ആരോപണം വരുമെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. താങ്കളെ ആർക്കും അറിയാത്തതിനാൽ താങ്കൾ കള്ളനാണോ എന്ന് ജനങ്ങൾക്ക് സംശയമുണ്ടാകുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഞാൻ അപരമൂർത്തി അന്വേഷണം നടത്താൻ അപേക്ഷിച്ചത് താങ്കൾ കള്ളനല്ല എന്ന് തെളിയിക്കാൻ കൂടിയാണെന്ന് ചിന്തിച്ചുകൂടേ?

താങ്കൾ അജ്ഞാതനായിരുന്നാൽ ഇടയ്ക്കിടെ ഈ ആരോപണങ്ങൾ വന്നുകൊണ്ടുമിരിക്കും. മാത്രമല്ല, അജ്ഞാതൻ സൃഷ്ടിപരമായി എന്തെങ്കിലുമായിരുന്നു കൂടുതലും ചെയ്യുന്നതെങ്കിൽ ഈ ആരോപണം വരുമായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. താങ്കൾ ആക്റ്റിവിസമാണ് (അതും സാമാന്യബുദ്ധിക്ക് നിരക്കാത്തവ) സൃഷ്ടിയേക്കാൾ കൂടുതൽ നടത്തുന്നത്. എന്തായാലും ഇത് വിഷയവുമായി ബന്ധമുള്ള കാര്യമല്ല. ഞാൻ നടത്തിയത് ഏകപക്ഷീയമായി ഈ ലേഖനം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണെന്ന് ഇപ്പോഴും ആക്ഷേപമുണ്ടെങ്കിൽ അത് സംബന്ധിച്ച് ചർച്ചയാകാം. മറ്റുവിഷയങ്ങൾ ചർച്ചചെയ്യാൻ എനിക്ക് സമയമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 06:27, 18 മാർച്ച് 2014 (UTC)[മറുപടി]

താങ്കൾ കള്ളനല്ല എന്ന് തെളിയിക്കാൻ കൂടിയാണെന്ന് ചിന്തിച്ചുകൂടേ? ശരി അങ്ങനെ തന്നെ വിശ്വസിച്ചിരിക്കുന്നു. വിക്കിപീഡിയ എഡിറ്റിങ് ഇറ്റർനെറ്റ് കണക്ഷൻ ഉള്ള ആർക്കും ലോകത്തെവിടെ നിന്നും തിരുത്താം. അതാണ് വിക്കിപീഡിയയുടെ വളർച്ച. അല്ലാതെ പരസ്പരം അറിയുന്ന കുറച്ചുപേർ കേരളത്തിൽ മാത്രം ഇരുന്നു തിരുത്തുന്നതല്ല വിക്കിപീഡിയ. അവരെല്ലാം സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം എന്നു പറയുന്നത് സാമാന്യ യുക്തിയല്ല. അതും സാമാന്യബുദ്ധിക്ക് നിരക്കാത്തവ. എന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതിനാകാം എന്നെ അങ്ങനെ കാണുന്നത്. ഇംഗ്ലീഷ് വിക്കിപീഡിയ തന്നെ എടുത്തുനോക്കൂ.അതൊക്കെ ചോദ്യം ചെയ്യപ്പെടുന്നതിനെയാണൊ നിങ്ങൾ എതിർക്കുന്നത്.വിക്കിപീഡിയയുടെ നിലനില്പ് തന്നെ അത്തരം എഡിറ്റിങ്ങിലും ചർച്ചയിലൂടെയാണ് എന്ന് ഞാൻ പറയേണ്ടല്ലോ.

ഈ താളിനെക്കുറിച്ച് ഞാൻ ഇനി എന്തു പറഞ്ഞാലും അത് പിടിച്ച മുയലിന്റെ കൊമ്പിനു സമാനമായതിനാൽ ഞാൻ നിർത്തുന്നു.--Roshan (സംവാദം) 06:41, 18 മാർച്ച് 2014 (UTC)[മറുപടി]

എല്ലാവരും ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന് ഒരു നിർബന്ധവുമില്ല. ഐഡന്റി‌റ്റി വെളിപ്പെടുത്താത്തവർക്കെതിരേ സംശയമുണ്ടാകാൻ പോലും പാടില്ല എന്ന് പറയുന്നത് യുക്തിയാണോ? സംശയങ്ങൾ ഉന്നയിക്കപ്പെടുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് വിക്കി ജനാധിപത്യത്തിന്റെ ഭാഗമാണ്. ഒരു അവലംബവുമില്ലാത്ത ബൂലോകം എന്ന ലേഖനം നിലനിർത്തണം എന്നും ധാരാളം അവലംബങ്ങളുള്ള ലേഖനങ്ങൾ നീക്കം ചെയ്യണമെന്ന് വാദിക്കുന്നതും ഒന്നുകിൽ POV pushing ആണ് അല്ലെങ്കിൽ ബോധമില്ലായ്മയാണ് എന്നാണ് എന്റെ യുക്തി ഉപയോഗിച്ച് ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലാകുന്നത്. ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന വേദിയിൽ താങ്കളുടെ ഇത്തരം മലക്കം മറിച്ചിലുകളാണ് താങ്കളുടെ സാമാന്യബുദ്ധിയെപ്പറ്റി സംശയമുണ്ടാക്കുന്നത്.

ഒരു ചർച്ചയിൽ പങ്കെടുക്കാത്ത സജീവർക്കെല്ലാം അതിനെപ്പറ്റി നോട്ടീസയക്കണമെന്ന് പറയുന്നത് എന്ത് മണ്ടത്തരമാണെന്ന് ചിന്തിച്ചുനോക്കൂ. ചർച്ചയിൽ പങ്കെടുത്ത ആളുകൾക്ക് ആ വിഷയത്തിൽ താല്പര്യമുണ്ടാകും. ലേഖനമോ സംവാദം താളോ തിരുത്താൻ താല്പര്യമില്ലാത്തവർ എന്തിന് ഒരു ലേഖനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് അറിയാൻ താല്പര്യം കാണിക്കും? ആരൊക്കെയാണ് ആ താല്പര്യമുള്ളവർ എന്ന് ഞാൻ എങ്ങനെ മനസ്സിലാക്കും? അതല്ല വിക്കിപീഡിയയിലെ എല്ലാവരെയും അറിയിക്കണമെങ്കിൽ സൈറ്റ് നോട്ടീസോ ബോട്ടോടിക്കലോ വേണ്ടിവരും. ഈ വിഷയത്തിൽ അതിന് നയമില്ലല്ലോ? ഇനി താങ്കളെപ്പോലെ താല്പര്യമില്ലാത്ത/താല്പര്യമുള്ള ഒരാൾക്ക് ഈ വിഷയം കുറച്ചുനാൾ കഴിഞ്ഞാണ് അറിയാൻ സാധിച്ചതെങ്കിൽ ലേഖനം നീക്കം ചെയ്യാൻ വീണ്ടും ശ്രമിക്കാമല്ലോ? അതല്ല ലയിപ്പിച്ച ഉള്ളടക്കം വിജ്ഞാനകോശയോഗ്യമല്ലെങ്കിൽ അത് നീക്കം ചെയ്യാൻ ചർച്ച ആരംഭിക്കാമല്ലോ? ഇവിടെ സാമാന്യബോധത്തോടെയാണ് താങ്കൾ പ്രവർത്തിക്കുന്നതെന്ന് അസ്യൂം ചെയ്താൽ താങ്കളുടെ പ്രശ്നമെന്താണെന്ന് മനസ്സിലാകുന്നില്ല.

സാമാന്യബോധമില്ല എന്ന് തോന്നുന്ന തരം പ്രവൃ‌ത്തികളാണ് താങ്കൾ കൂടുതലും നടത്തുന്നത്. (ഇതുൾപ്പെടെ - ഈ വിഷയത്തിൽ ഏകപക്ഷീയത ആരോപിക്കുന്നത് അത്ര ബുദ്ധിപരമായ ആരോപണമല്ല). താങ്കൾ ഇതിനുമുൻപും എനിക്കെതിരേ ധാരാളം ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുമുണ്ട്. വിക്കിപീഡിയയിലെ എന്റെ നടപടികൾ ഏതോ പാർട്ടിയുടെ വേദിയിലാണ് ചെയ്യെണ്ടതെന്നതുൾപ്പെടെ. വിക്കിപീഡിയയിൽ ഇതിന് പറയാവുന്ന ഏറ്റവും സഭ്യമായ മറുപടിയാണ് ഇതൊക്കെ ബോധമില്ലായ്മയാണെന്നത്. അതല്ലെങ്കിൽ താങ്കൾ ഒരു പുതിയ ഇ മെയിൽ അഡ്രസ്സുണ്ടാക്കി (ഐഡന്റിറ്റി രഹസ്യമാക്കിവയ്ക്കാൻ) എനിക്കൊരു പ്രൈവറ്റ് മെയിലയയ്ക്കൂ. എന്റെ പൂർണ്ണമായ മറുപടി അവിടെ തരാം. --അജയ് ബാലചന്ദ്രൻ (സംവാദം) 06:52, 18 മാർച്ച് 2014 (UTC)[മറുപടി]

മെയിൽ എന്റെ ഉപയോക്തൃതാൾ വഴി അയയ്ക്കാം. മെയിൽ എനിക്ക് ലഭിക്കും. അങ്ങനെ താങ്കളുടെ മെയിൽ ഐഡി എനിക്ക് കാണാം. ഞാൻ മറുപടി അയച്ചാൽ എന്റെ മെയിൽ ഐഡി താങ്കൾക്ക് കാണാം. ബിപിൻ എന്ന ഉപയോക്താവിന്റെ മെയിൽ എന്റെ ബോക്സിൽ കിടപ്പുണ്ട്. ഞാൻ മറുപടി അയച്ചിട്ടില്ല. സംശയിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരു കരടായി ഞാൻ കിടന്നോട്ടെ. വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ബൂലോകം ഇവിടെ ചർച്ചയിൽ താങ്കൾ ഉണ്ടായിരുന്നില്ല. വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബൂലോകം ഇവിടെ താങ്കൾ പറഞ്ഞത്. തിരഞ്ഞുനോക്കിയിട്ടും സ്വതന്ത്ര അവലംബങ്ങൾ ലഭിച്ചില്ല. ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല. നീക്കം ചെയ്യുക. എന്നാണ്. സ്വതന്ത്ര അവലംബങ്ങൾ ഓൺലൈനിൽ മാത്രമല്ല ലഭ്യമാകുന്നതെന്ന് താങ്കൾ വാദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മലക്കം മറിയുന്നത് ഞാനല്ലെന്ന് വ്യക്തമായില്ലേ--Roshan (സംവാദം) 07:25, 18 മാർച്ച് 2014 (UTC)[മറുപടി]

ഓഫ് ലൈനിൽ ലഭ്യമായേക്കാവുന്ന സ്വതന്ത്ര അവലംബവും കാത്ത് ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ലാത്ത ലേഖനം നീക്കം ചെയ്യാതെ സൂക്ഷിച്ചുവയ്ക്കണമെന്നാണോ പറയുന്നത്? തമാശ തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:46, 18 മാർച്ച് 2014 (UTC)[മറുപടി]