വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സജിൻ ഷാഹുൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെട്ടുവഴികൾ ഉണ്ടാവുകയും കവിതകൾ പിറക്കുകയും ചെയ്യാതെ പോയ കൊലപാതകങ്ങൾ ആ കാരണം കൊണ്ട് ശ്രദ്ധേയമാല്ലാതെ ആവുന്നില്ല.കലണ്ടറുകൾ കത്തിച്ചു കളഞ്ഞാലും ചാരമാക്കപ്പെടാത്ത ഓർമ്മകൾ ചരിത്രത്തിലെ മായാത്ത ചോരപ്പാടുകളായി അവശേഷിക്കും. ഒന്ചിയത്തു നടന്ന ഒരു കൊലപാതകം വലിയ വാർത്തയാക്കാൻ പലരും മത്സരിക്കുകയും പലനാൾ കഴിഞ്ഞിട്ടും ചർവിത ചർവണം നടത്തുകയും ചെയ്തിരുന്നു.സജിന്റെതും ഒരു രാഷ്ട്രീയ കൊലപാതകമാണ്.— ഈ തിരുത്തൽ നടത്തിയത് 59.93.4.233 (സംവാദംസംഭാവനകൾ)

ഒരു സംശയം മാത്രം
  1. സജിൻ ഷാഹുൽ എന്ന വ്യക്തിയ്കും അദ്ദേഹത്തിന്റെ കൊലയ്ക്കും എന്തുപ്രാധാന്യമാണ് ഉള്ളത്?--സുഗീഷ് (സംവാദം) 06:53, 15 നവംബർ 2013 (UTC)[മറുപടി]
സംശയത്തിനുള്ള ഉത്തരം

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് എന്ത് പ്രാധാന്യം ഉണ്ടായിരുന്നോ അതെ പ്രാധാന്യം തന്നെ സജിൻ എന്ന വ്യക്തിയുടെ കൊലപാതകത്തിനും ഉണ്ട്.സജിൻ എന്നെയും താങ്കളെയും പോലെ ഈ ലോകത്തിൽ ജീവിക്കാൻ അർഹനായിരുന്നു. ആശയങ്ങളുടെ മൂർച്ച നഷ്ടപ്പെട്ടവർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടിയപ്പോഴാണ് സജിന് ഈ ലോകത്തോട്‌ വിട പറയേണ്ടി വന്നത് . അതുകൊണ്ടുതന്നെ സജിൻ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും പ്രാധാന്യം അർഹിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് 59.93.4.233 (സംവാദംസംഭാവനകൾ)

ആശയങ്ങളുടെ മൂർച്ചയോ ആയുധങ്ങളുടെ മൂർച്ചയോ ഇവിടെ പരിഗണിക്കേണ്ടുന്ന വിഷമല്ല. ഇവിടെ ഈ താളിനേക്കുറിച്ച് മാത്രം സംവദിക്കാൻ ശ്രമിക്കുക. താങ്കൾ നൽകിയ അവലംബങ്ങളിൽ സജിൻ ഷാഹുൽ എന്ന വ്യക്തിയ്ക്ക് ശ്രദ്ധേയത ഉണ്ട് എന്നു തെളിയിക്കാനാവശ്യമായ ഒന്നും തന്നെയില്ല. പിണറായി വിജയൻ കുടുംബസഹായ ഫണ്ട് വിതരണം ചെയ്തതുകൊണ്ടോ, ഐ.ടി.ഐയിൽ ഒരു എൻഡോവ്മെന്റ് നൽകുന്നതിനോ ശ്രദ്ധേയത അവകാശപ്പെടാൻ കഴിയില്ല. ഇനി പാറശ്ശാല മുതൽ നെയ്യാറ്റിങ്കര വരെ കടകളടച്ച് പ്രതിഷേധിച്ചു എന്നതുപോലും ശ്രദ്ധേയമായ സംഗതിയല്ല.

--സുഗീഷ് (സംവാദം) 08:09, 15 നവംബർ 2013 (UTC)[മറുപടി]

തലസ്ഥാനജില്ലയിൽ ആർഎസ്എസിന് ഇന്ന് പഴയ സ്വാധീനമില്ല. രണ്ടായിരാമാണ്ടിൽ, ബസ് കണ്ടക്ടർ രാജേഷിനെ കൊന്നും

നഗരത്തെ വിറപ്പിച്ചും നടത്തിയ അക്രമപ്പേക്കൂത്തോടെ ആർഎസ്എസിനോടുള്ള അനുഭാവം തലസ്ഥാനവാസികൾ കൈവിട്ടു. അത് തിരിച്ചുപിടിക്കാൻ കൊലപാതകരാഷ്ട്രീയത്തിന്റെ വഴിയിലാണ് സംഘപരിവാർ. അമരവിള മഹബൂബ മൻസിലിൽ ഷാഹുൽഹമീദിന്റെയും മെഹബൂബയുടെയും മകൻ സജിൻ ഷാഹുൽ എന്ന പതിനെട്ടുകാരൻ ആ രാഷ്ട്രീയപദ്ധതിയുടെ ഇരയാണ്:: വ്യക്തമായ അവലംബത്തോടെ മാത്രം ഇത്തരം കാര്യങ്ങൾ ചേർക്കുക. ഇതു സീ.പി.ഐ. എമ്മിന്റേയും അവരുടെ പോഷകസംഘടനകളുടേയും മുഖപത്രമല്ല. ബന്ധുക്കളും സംഘടനകളും അങ്ങനെ ചിന്തിച്ചുവോ ഇല്ലയോ എന്നതിന് തെളിവ് വേണം. അതായത് അങ്ങനെ അവർ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് രേഖപ്പെടുത്തിയാൽ മതിയാകും...--സുഗീഷ് (സംവാദം) 09:38, 15 നവംബർ 2013 (UTC)[മറുപടി]

സജിന്റെ സംഘടന അങ്ങനെ പറഞ്ഞു എന്നതിനു തെളിവ് സി പി എമ്മിന്റെ മുഖ പത്രം തന്നെയാണു.. ബന്ധുക്കൾ എന്നതു നീക്കിയാൽ പ്രശ്നം തീരുമല്ലോ... എന്തുകൊണ്ട് രക്തസാക്ഷി എന്നതിന് അവലംബം രക്തസാക്ഷി എന്ന തലക്കെട്ടിൽ ഉള്ള പേജ് തന്നെയാണ്.. പിന്നെ ഈ ശ്രദ്ധേയത എന്നത് എനിക്കും താങ്കൾക്കും രണ്ടു തരത്തിലാവും വിവക്ഷിക്കാൻ കഴിയുക.— ഈ തിരുത്തൽ നടത്തിയത് 59.93.4.233 (സംവാദംസംഭാവനകൾ)

ഇതൊന്നും വ്യക്തി ശ്രദ്ധേയനാണ് എന്നു സ്ഥാപിക്കാനുള്ള അവലംബങ്ങളല്ല.

ശ്രദ്ധേയത എന്നത് എനിക്കും താങ്കൾക്കും രണ്ടു തരത്തിലാവും വിവക്ഷിക്കാൻ കഴിയുക. എനിക്കും താങ്കൾക്കും ഒരാൾ അറിയപ്പെടുന്നവൻ/ശ്രദ്ധേയനായിരിക്കാമെങ്കിലും വിക്കിപീഡിയയ്ക്ക് അതു പോര. താങ്കൾ ദയവായി ശ്രദ്ധേയത ഒന്നു നോക്കുക. വ്യക്തിയുടെ ശ്രദ്ധേയതയേക്കുറിച്ച് ഇതും നോക്കാവുന്നതാണ്.--സുഗീഷ് (സംവാദം) 09:38, 15 നവംബർ 2013 (UTC)[മറുപടി]

സജിൻ ഷാഹുൽ സംഭവം എന്നോ വധം എന്നോ തലക്കെട്ടു മാറ്റിയാലോ?