വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ശ്രീലക്ഷ്മി സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആധികാരികത[തിരുത്തുക]

അവലംബം ചേർത്തു. ആയതിനാൽ ആധികാരികത ഫലകം നീക്കംചെയ്യുന്നു. അഖില് അപ്രേം (സംവാദം) 14:44, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

അവലംബം ചേർക്കുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും, www.twilighttek.com/ourteam.php എന്ന ലിങ്ക് പ്രവർത്തനരഹിതമാണ്, പിന്നെ http://www.stateofkerala.in/ എന്ന സൈറ്റ് പ്രസ്തുത ശ്രീലക്ഷ്മിയുടേത് തന്നെയാണ് അത് അവലംബമായിക്കൊടുക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം കാരണമിതാണ് "Website designed and maintained by Sreelakshmi Suresh, the Youngest Girl Web Designer of the World © Sreelakshmi Suresh " --ദീപു [deepu] (സംവാദം) 14:56, 10 ഫെബ്രുവരി 2012 (UTC)[മറുപടി]
മാറ്റിയിട്ടുണ്ട്. അഖില് അപ്രേം (സംവാദം) 16:42, 10 ഫെബ്രുവരി 2012 (UTC)[മറുപടി]

കൊള്ളാം, പക്ഷെ ശ്രീലക്ഷ്മിയെ ശ്രദ്ധേയയാക്കുന്ന കാര്യം "ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറാണ് ശ്രീലക്ഷ്മി സുരേഷ്" എന്ന വസ്തുതയാണ് അതിനെ സാക്ഷ്യപ്പെടുത്തുന്ന അവലംബം ഒന്നും കാണുന്നില്ലല്ലോ? ദീപു [deepu] (സംവാദം) 05:44, 11 ഫെബ്രുവരി 2012 (UTC)[മറുപടി]

"ട്വിലൈറ്റ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്." ഇന്ത്യയിൽ പ്രായപൂർത്തിയാകാതെ ഡയറക്റ്റർ ബോർഡിലെത്തുമോ? ശ്രദ്ധേയത, മാതാപിതാക്കളുടെ ചെലവിലാണെന്ന് സംശയിക്കുന്നു. --Vssun (സംവാദം) 10:12, 11 ഫെബ്രുവരി 2012 (UTC)[മറുപടി]

2013-ലെ ലേഖനം പുനഃസൃഷ്ടിക്കപ്പെട്ടതിന്റെ സംവാദം[തിരുത്തുക]

ഇത് മുൻപ് മായ്ച്ചതാളല്ലേ,ശ്രദ്ധേയത ഇല്ലാ എന്നകാരണത്താൽ-ബിനു (സംവാദം) 11:32, 25 ജനുവരി 2013 (UTC)[മറുപടി]

ഇതാണ് ശ്രദ്ധേയമായി കാണുന്നത്. -- റസിമാൻ ടി വി 12:03, 25 ജനുവരി 2013 (UTC)[മറുപടി]

ഇത് മായ്‌ച്ചേ മതിയാകൂ എന്ന് പ്രത്യേകിച്ച് നിർബന്ധമൊന്നും ബിനുവിന് ഉണ്ടാകാൻ സാധ്യതയില്ലെന്നു വിശ്വസിക്കട്ടെ. അവലംബം ആവശ്യമാണെന്ന താങ്കളുടെ നിർദ്ദേശം കണ്ട ഉടനെ അവലംബം ചേർത്തു. ഇപ്പോൾ ശ്രദ്ധേയത ഇല്ല എന്ന കാരണം കാണിച്ച് താൾ മായ്ക്കാനുള്ള വ്യഗ്രതയും എല്ലാം കൂടെ കാണുമ്പോൾ.. ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ നിന്നൊരാൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശ്രദ്ധേയത ഉണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു കാണുന്നത് ഖേദകരമാണ്. Irumozhi (സംവാദം) 12:13, 25 ജനുവരി 2013 (UTC)[മറുപടി]

റസിമാൻ ടി.വി. National_Child_Award_for_Exceptional_Achievement എന്ന ലിങ്ക് കണ്ടു പിടിച്ച് തന്നതിന് നന്ദി... കുറ്റവും കുറവും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അത് നിവർത്തി ചെയ്യാനുള്ള വഴികളും പറഞ്ഞു തരുന്നതിന് താങ്കളോട് വളരെ നന്ദിയുണ്ട്. Irumozhi (സംവാദം) 12:17, 25 ജനുവരി 2013 (UTC)[മറുപടി]

മുമ്പ് ശ്രീലക്ഷ്മി സുരേഷ് എന്ന പേരിലായിരുന്നു ഈ താൾ. ഒരു ജോയ്നർ അധികമുള്ളതിനാൽ പഴയ ലേഖനം ഇരുമൊഴി കണ്ടിരിക്കില്ല. വളരെയധികം ചർച്ചകൾക്ക് ശേഷമാണ് ലേഖനം മായ്ക്കപ്പെട്ടത് എന്നും കാണുന്നു. മുമ്പ് ലേഖനത്തിലുണ്ടായിരുന്നതിലും കാര്യമായി അധികമൊന്നും ഇപ്പോഴും ഇല്ലാത്തതിനാൽ പെട്ടെന്ന് മായ്ക്കാവുന്നതാണ്. @Irumozhi : ദയവായി അഭിപ്രായം അറിയിക്കുക -- റസിമാൻ ടി വി 13:15, 25 ജനുവരി 2013 (UTC)[മറുപടി]

ഇവിടെയും ഉണ്ട്--റോജി പാലാ (സംവാദം) 14:21, 25 ജനുവരി 2013 (UTC)[മറുപടി]

ശ്രദ്ധേയതയില്ല! --അനൂപ് മനക്കലാത്ത് (സംവാദം) 15:00, 25 ജനുവരി 2013 (UTC)[മറുപടി]

മൂന്നോ നാലോ കോടി ജനസംഖ്യയുള്ള കേരളത്തിൽ നിന്നും കഷ്ടിച്ച് നാനൂറോളം പേരാണ് മലയാളം വിക്കിയിൽ തല കാണിക്കുന്നത്... ഒരു വയസ്സു മുതൽ നൂറു വയസ്സു വരെ പ്രായമുള്ള ജനങ്ങൾക്കിടയിൽ ഇന്റർനെറ്റും മലയാളം യൂനിക്കോഡും ഒന്നും ഇനിയും വേരൂന്നിയിട്ടില്ല എന്നാണെന്റെ അറിവ്... പത്തു വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടിയുടെ കഴിവുകൾ, അതെത്ര നിസ്സാരവൽക്കരിച്ചാലും... ശ്രദ്ധേയമാണ് എന്ന് രണ്ടു ചെറിയ കുട്ടികളെ വളർത്തുന്ന എനിക്ക് തോന്നിയത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല... ശ്രദ്ധേയത ഉണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം... പക്ഷേ വിക്കി നിയമങ്ങൾക്കനുസരിച്ച് വേണ്ടതു ചെയ്യുക.. അതിനും ഞാനെതിരല്ല.. Irumozhi (സംവാദം) 17:14, 25 ജനുവരി 2013 (UTC)[മറുപടി]

 പെട്ടെന്ന് മായ്ച്ചു -- റസിമാൻ ടി വി 18:55, 25 ജനുവരി 2013 (UTC)[മറുപടി]

ചത്ത കുതിരയെ തല്ലുന്നത് ശരിയല്ല എന്നറിയാം. ജനുവരിയിൽ നടന്ന ചെറിയ ചർച്ച ഇപ്പോഴാണ്‌ ശ്രദ്ധയിൽ പെട്ടത്. ഇരുമൊഴിക്ക് ചില തെറ്റിധാരണകൾ ഉണ്ടെന്നു തോന്നുന്നു, അതിനാലാണ് ഈ കുറിപ്പ്. ആദ്യമായി, ബിനുവിന് എന്നല്ല, മലയാളം വിക്കിപീഡിയയെ സ്നേഹിക്കുന്ന ആർക്കും ആവശ്യമില്ലാതെ ഒരു താൾ മായ്ക്കണമെന്നുണ്ടാവില്ല. വിശദമായ ചർച്ചക്ക് ശേഷമാണ് ഈ താൾ മായ്ച്ചത്. ഇനി ഇരുമൊഴി പറഞ്ഞതിലേക്ക് തിരിച്ചു വരാം - "മൂന്നോ നാലോ കോടി ജനസംഖ്യയുള്ള കേരളത്തിൽ നിന്നും ....വേരൂന്നിയിട്ടില്ല എന്നാണെന്റെ അറിവ്" - അതെ, ഇങ്ങനെ ആയിരുന്നു കുറച്ചു കാലം മുൻപ് വരെ, പക്ഷെ ഇനിയുള്ള കാലം ചില കുതിച്ചു ചാട്ടങ്ങൾക്ക്‌ ഉള്ളതാണ്. കേരളാ സർക്കാർ സ്കൂൾ സിലബസിൽ വിവര സാങ്കേതിക വിദ്യക്ക് വലിയ പ്രാധാന്യം ലഭിച്ചു കഴിഞ്ഞു. അതിൽ വിക്കിപീഡിയയെ കുറിച്ചും അതിൽ താളുകൾ നിർമ്മിക്കുന്നതിനെ കുറിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില സ്കൂളുകൾ ഇപ്പോൾതന്നെ വിക്കിപീഡിയയിൽ അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വലിയ ഒരു മാറ്റം വളരെ അടുത്താണ്.

"പത്തു വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടിയുടെ കഴിവുകൾ, അതെത്ര നിസ്സാരവൽക്കരിച്ചാലും... ശ്രദ്ധേയമാണ്" - ഇവിടെയാണ്‌ മാധ്യമങ്ങൾക്കും തെറ്റ് പറ്റിയത്. ആ കുട്ടി എന്താണ് ചെയ്തത് എന്ന് ഈ മേഖലയിൽ പരിജ്ഞാനമുള്ള ആളുകളെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനു പകരം ഇത് ഒരു വലിയ കാര്യമായി അവരിപ്പിക്കുകയാണ് ഉണ്ടായത്. വിവര സാങ്കേതിക വിദ്യയെ കുറിച്ച് അധികം അറിയാതിരുന്ന ആളുകൾ അതെല്ലാം വിശ്വസിക്കുകയും ചെയ്തു.

വളരെ ചെറിയ ഒരു ഉദാഹരണം ഇതാ - ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യുനതിനുള്ള ഫ്ലിക്കർ എന്ന സേവനത്തെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ഒരു കുട്ടിക്ക് ഫ്ലിക്കർ അക്കൗണ്ട്‌ ഉണ്ട് അല്ലെങ്കിൽ ആ കുട്ടിക്ക് പണം അടച്ചു നേടാവുന്ന ഫ്ലിക്കർ പ്രൊ അക്കൗണ്ട്‌ ഉണ്ട് എന്ന് വിചാരിക്കുക. ഇത്തരം കാര്യങ്ങൾ, കുട്ടിക്ക് വയസ്സ് വളരെ കുറവാണ് എന്ന ഒറ്റ കാരണത്താൽ വികിപീഡിയയിൽ ചേർക്കണം എന്ന് ആരെങ്കിലും പറഞ്ഞു എന്ന് വെക്കുക, എന്താവും പ്രതികരണം? ഇനി ഫ്ലിക്കറിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത ഒരു സാധരണക്കാരനോട് ഇത് പറഞ്ഞാലോ? എന്തോ വലിയ ഒരു കാര്യം എന്ന് വിചാരിക്കും. ഇത് തന്നെ ആണ് ഇവിടെയും സംഭവിച്ചത്. കുട്ടിയുടെ കഴിവുകൾ, അവാർഡ്‌ എന്ന പേരിൽ നേടിയ വെബ്‌ ബാട്ജുകൾ, അത് നേടുന്ന വഴികൾ, എല്ലാം വളരെ വിശദമായിത്തന്നെ, ഇതിന് തൊട്ടു താഴെ ചേർത്തിട്ടുണ്ട്.

ഈ മേഖലയെ പറ്റിയും പ്രത്യേകിച്ച് ഈ കുട്ടിയുടെ നേട്ടങ്ങളെ പറ്റിയും വളരെ വിശദമായിത്തന്നെ അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങൾ ആണ് അത്. ദേശീയ പുരസ്‌കാരം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഈ താളിൽ ഏറ്റവും അവസാനം വിശ്വപ്രഭ എഴുതിയ കുറിപ്പും വായിക്കുക. പൂർണമായും വായിച്ചതിനു ശേഷം ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ദയവായി ഇവിടെ ചേർക്കുക. തീർച്ചയായും മറുപടി എഴുതുന്നതാണ്. --വർഷാവി (സംവാദം) 08:54, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

സംശയങ്ങൾ[തിരുത്തുക]

ഈ കുട്ടിയുടെ കഴിവുകൾ മാനിച്ചു കൊണ്ട് തന്നെ, ഈ വിഷയത്തിൽ കുറച്ചു നാൾ ആയി അന്വേഷിച്ചതിന്റെ പിൻ ബലത്തിൽ, ചില സംശയങ്ങൾ. വ്യക്തിപരം ആയി എടുക്കരുത് എന്നപേക്ഷ.

  1. എന്താണ് ഈ വിഷയം/കുട്ടിക്ക് വിക്കിപീഡിയയിൽ രേഖപ്പെടുത്തുവാനുള്ള പ്രാധാന്യം?
  2. "ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറാണ്" - ഇതിനുള്ള അവലംബം ആയി കൊടുത്തിരിക്കുന്നത്, asiaone.com എന്ന ലിങ്ക് ആണ്. അതിൽ പറഞ്ഞിരിക്കുന്നത് ഈ കുട്ടി നിർമിച്ച ഒരു വെബ്സൈറ്റിൽ ഈ അവകാശ വാദം ഉണ്ട് എന്ന് മാത്രമാണ്. ഔദ്യോഗികമായി ഇത് ഒരിടത്തും സ്ഥിരീകരിച്ചിട്ടില്ല. അത് മാത്രമല്ല, പല അഭിമുഖങ്ങളിലും ഈ കുട്ടി പറഞ്ഞത്, അജയ് പുരി എന്ന കുട്ടിയുടെ വാർത്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ ആണ് ഈ മേഖലയിലേക്ക് വന്നത് എന്നാണ്. അജയ് വെബ്സൈറ്റ് നിർമിച്ചത് ഇതിലും കുറഞ്ഞ പ്രായത്തിൽ ആണ് എന്നാണ് ഇൻറർനെറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
  3. ഇനി മുകളിലെ അവകാശ വാദം ശരിയാണ് എന്ന് കരുതിയാൽ പോലും, മൈക്രോസോഫ്റ്റിന്റെ ഫ്രന്റ്‌ പേജ് എന്ന ടൂൾ ഉപയോഗിച്ച് ചെറു പ്രായത്തിൽ തന്നെ വെബ്‌ താളുകൾ നിർമ്മിച്ച്‌ എന്നത് വിക്കിപീഡിയയിൽ രേഖപ്പെടുത്തുവാനുള്ള പ്രാധാന്യം ആയി കരുതാമോ? എട്ടാമത്തെ വയസ്സിൽ ചെയ്ത ഒരു അത്ഭുതം അന്ന് ഇതിനെ മാധ്യമങ്ങൾ വിളിച്ചിരുന്നു. എന്നാൽ, ഈ മേഖലയിൽ അറിവുള്ളവർക്ക് ഇത് ഒരു വലിയ കാര്യം ആയി കരുതാനാവുമോ?
  4. അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ്മാസ്റ്റേർസ് എന്ന സംഘടന നൽകുന്ന അവാർഡുകൾ മറ്റേതു ഓൺലൈൻ വെബ്‌ അവാർഡുകൾ പോലെ തന്നെ ആണ്. പണം അടക്കണം എന്ന വ്യത്യാസം മാത്രം. ഒരു വര്ഷം ഇത്ര അവാർഡുകൾ മാത്രമേ നൽകൂ എന്ന് പോലും ഇല്ല. ഒരു വെബ്സൈറ്റ് നു വേണ്ട വളരെ അത്യാവശ്യം ഉള്ള കാര്യങ്ങൾ ഉണ്ടെകിൽ അവർ അവാർഡ്‌ തരും. നിത്യജീവിതത്തിലെ അവാർഡുകളും ഇതുമായി യാതൊരു താരതമ്യത്തിനും സാധ്യത പോലും ഇല്ല. അവരുടെ മേമ്ബെര്ഷിപ്പിനും പണം അടക്കുക എന്നതാണ് പ്രധാന മാനദണ്ഡം.
  5. മാധ്യമങ്ങളും പണ്ട് വിവര സാങ്കേതിക വിദ്യയെ പറ്റി (സർക്കാർ സ്കൂളുകളിൽ ഒരു പഠന വിഷയം ആയി വരുന്നതിനു മുൻപാണ് ഇത്) അറിവില്ലാതിരുന്ന ആളുകളും കൊടുത്ത പ്രാധാന്യവും, ഓൺലൈൻ വെബ്‌ അവാർഡുകൾ എന്നത് ഉണ്ടാക്കിയ തെറ്റിദ്ധാരണകളും മാത്രമാണ് ഈ കുട്ടിയെ ഇത്രയും ശ്രദ്ധേയ ആക്കിയത്.
  6. ഈ കുട്ടി നേടിയ അവാർഡുകളുടെ ലിസ്റ്റ് - ഈ കുട്ടിയുടെ തന്നെ വെബ്സൈറ്റ് ആർക്കൈവ് ചെയ്തതിൽ നിന്ന് - ഇത് പരിശോധിക്കുന്ന ആർക്കും ഒരു 'ഓൺലൈൻ വെബ്‌ അവാർഡ്‌' എങ്ങനെ കിട്ടും എന്ന് മനസിലാക്കാം. ഒരു പേജിൽ സൈറ്റിന്റെ പേര് നൽകുക, അടുത്ത പേജിൽ അവാർഡ്‌ അഥവാ ബാഡ്ജു ലഭിക്കുന്നു! ഈ അവാർഡുകൾ ആണ് പിന്നീട് "ദേശീയ ബാലപുരസ്‌കാർ" പോലെയുള്ള യഥാർത്ഥ അവാർഡുകൾ കിട്ടാൻ വഴിയൊരുക്കിയത്. ഈ ഓൺലൈൻ അവാർഡുകളുടെ ലിസ്റ്റ് കുട്ടിയുടെ വെബ്‌സൈറ്റിൽ നിന്നും ക്രമേണ നീക്കം ചെയ്യുകയാണുണ്ടായത്. list - Global Internet Directories Gold Award (USA),American Association of Webmasters Merit Award,American Association of Webmasters Membership,Art Space's World Web Award of Excellence 2006-07 (USA),Webmasters Ink Web Award (USA),Golden Web Award (USA),AIHC Platinum Award (USA),WM8C Stamp of Excellence Award (USA),Majon Web Select Seal of Excellence Award (USA),Sixty Plus Education Award of Excellence (Canada),Penmarric Bronze Award (Canada),Feeblemind's Award of Excellence (UK),La Luna Niche Best of the Web Award (UK),Poetic Soul Award (Brazil),Planeta Foto Silver Award (Brazil),37th Texa's Web Award (USA),Moms Global Award for inspirational Website 2006-07 (UK),The Webuilders TS Gold Award (UK),Stormkeeper Award of Excellence (UK),Alloha Award for Excellent Website (Hawaii),Thomas Sims Greves Award of Excellence (UK),ProFish-N-Sea Charters World Class Website Award (Brazil)

--വർഷാവി (സംവാദം) 01:21, 6 ഓഗസ്റ്റ് 2012 (UTC)[മറുപടി]

എല്ലാത്തിനും പ്രധാന അവലംബം ആയി/തുടക്കം ആയി കാണിച്ചിരിക്കുന്ന അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ്മാസ്റ്റേർസ് എന്ന സംഘടനയെ പറ്റി അല്പം കൂടി. ഇവർ 2002 മുതൽ 2009 വരെ നൽകിയ അവാർഡുകളുടെ എണ്ണം = 27732 ഇതിനു അപേക്ഷിച്ചവരുടെ എണ്ണം = 43081 അതായത് അപേക്ഷിച്ച്ചവരിൽ 65 ശതമാനം പേരും അവാർഡിന് അർഹരായി! ഇത് അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ്മാസ്റ്റേർസ് തന്നെ നൽകുന്ന കണക്കു ആണ്. അതിൽ പറയുന്ന മറ്റൊരു കാര്യം, ഈ കാലയളവിൽ തങ്ങളുടെ വെബ്സൈറ്റിൽ അവാർഡിനെ കുറിച്ച് എഴുതിയിട്ടില്ല അല്ലെങ്കിൽ സൈറ്റ് നിലവിലില്ല എങ്കിൽ അവാർഡ്‌ പിൻവലിക്കും എന്ന് . അതായത് ഇതിലും ഏറെ പേർക്ക് ഈ അവാർഡ്‌ ലഭിച്ചിരിക്കുന്നു. ഇത് തന്നെ പല മാധ്യമങ്ങളും 'അമേരിക്കൻ അംഗീകാരം' അല്ലെങ്കിൽ 'അന്തർദ്ദേശീയ അംഗീകാരം' എന്നൊക്കെ എഴിതിയട്ടുണ്ട്. മുൻപ് പറഞ്ഞത് പോലെ, ഓൺലൈൻ ആയി പണം അടച്ചാൽ ഏതു രാജ്യക്കാർക്കും സ്വന്തം വീട്ടിൽ ഇരുന്നു നേടാവുന്ന ഒരു വെബ്‌ ബാഡ്ജ് ആണ് ഈ അവാർഡ്‌. അതിൽ ഉപരിയായി, സൈറ്റ് സ്വയം ചെയ്തതാണോ എന്ന് പോലും പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഇവർക്കില്ല. മറ്റൊന്ന്, 2009 നു ശേഷം അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ്മാസ്റ്റേർസ് അവാർഡ്‌ നൽകുന്നത് നിർത്തിയിട്ടുണ്ട്, അതിനുള്ള കാരണങ്ങളും വ്യക്തമല്ല.

"അമേരിക്കൻ വെബ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ 2007ലെ വെബ് മാസ്റ്റർ ഗേൾ ആയി ശ്രീലക്ഷ്മി സുരേഷിനെ തിരഞ്ഞെടുത്തു" എന്നതും തെറ്റാണ്. http://www.aawebmasters.com/news.htm എന്ന പേജിൽ നിന്നും - "The American Association of Webmasters Honors - Webmaster Girl (2007)" അമേരിക്കൻ വെബ്മാസ്റ്റേഴ്‌സ് അസോസിയേഷൻ വെബ്‌ ഡിസൈൻ ചെയ്യുന്ന പെൺകുട്ടിയെ അനുമോദിക്കുന്നു, അല്ലെങ്കിൽ ആദരിക്കുന്നു എന്ന് മാത്രമേ അതിനു അർഥം ഉള്ളൂ. "വെബ് മാസ്റ്റർ ഗേൾ" എന്ന പേരിൽ ഒരു ബഹുമതിയും അവർ നൽകുന്നില്ല.

--വർഷാവി (സംവാദം) 10:45, 6 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്" എന്ന പേജിൽ കണ്ട ചില കമന്റുകൾക്ക് മറുപടി.

വാർത്തയിൽ നിന്നും - "ഇതിനിടെ അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ് മാസ്റ്റേഴ്‌സിന്റെ ഗോൾഡ് വെബ് അവാർഡ് ഉൾപ്പെടെ 30 വിദേശ അവാർഡുകളും ഒട്ടേറെ മറ്റു ബഹുമതികളും ഈ കൊച്ചുമിടുക്കിയെ തേടിയെത്തി" - ഇതിനു ശേഷം ആണ് "ദേശീയ ബാലപുരസ്‌കാർ" എന്ന ബഹുമതി ലഭിച്ചത്. അതിനു കാരണമായത്‌ - 30 വിദേശ അവാർഡുകൾ ആണ്. മുൻപ് സൂചിപ്പിച്ച ഓൺലൈൻ വെബ്‌ ബാട്ജുകൾ ആണ് ഈ 'വിദേശ അവാർഡുകൾ' എന്ന പേരിൽ എഴുതിയിരിക്കുന്നത്.

  • വാർത്തയിൽ നിന്നും - "ബാങ്കോക്കിലെ അജയ്പുരിയെന്ന രണ്ടാംക്ലാസ്സുകാരൻ സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടാക്കിയ വാർത്ത അച്ഛൻ അഡ്വ. സുരേഷ് മേനോനാണ് ശ്രീലക്ഷ്മിക്ക് കാണിച്ചുകൊടുത്തത്. മൂന്നാം ക്ലാസ്സുകാരിയായ ശ്രീലക്ഷ്മി അന്ന് സ്വന്തം സ്‌കൂളായ പ്രസൻേറഷന് ഒരു വെബ്‌സൈറ്റ് നിർമിച്ചു നൽകി വാർത്തയിൽ ഇടംതേടി" -

പല വാർത്തകളിലും അജയ് പുരിയുടെ വയസ്സ് സൂചിപ്പിച്ചിരുന്നു. അത് ശ്രീലക്ഷ്മിയുടെതിനെക്കാൾ കുറവാണ്. അപ്പോൾ "ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനറാണ് ശ്രീലക്ഷ്മി സുരേഷ്" എന്നത് ശരിയല്ല എന്ന് വ്യക്തമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ഔദ്യോഗികമായി ഒരു അവലംബവും ഇല്ല. പത്ര വാർത്തകളെ മാത്രം വിശ്വസിച്ചു വിക്കിപീഡിയയിൽ ലേഖനങ്ങൾ സ്ഥിരീകരിക്കരുത് എന്നാണ് അഭിപ്രായം. പ്രപന്ജ രഹസ്യങ്ങൾ കണ്ടെത്തിയ 'ഹന്നാ' യും, ഐ എ എസ് 'നേടി', പിന്നീട് അത് 'ഉപേക്ഷിച്ചു' യു എന്നിൽ ചേർന്ന ശിഹാബും വലിയ വാർത്തകൾ ആയതു ഇതേ മുഖ്യ ധാര പത്രങ്ങളിൽ ആണ്. തിരുത്ത് കണ്ടുമില്ല.

  • "ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ലേഖനം മൂന്ന് തവണ AfD nomination തരണം ചെയ്തു."

മൂന്നു നോമിനെഷനും അതിന്റെ ചർച്ചയും കണ്ടിരുന്നു. പ്രത്യേകിച്ചു മൂന്നാമത്തെ. അതിൽ വളരെ വ്യക്തമായി (ആദ്യ കമന്റ്‌) ഇതിനെ പറ്റി എഴുതിയിട്ടുണ്ട്. വിശദമായി തന്നെ. ഇന്ത്യയിൽ ഉള്ളവരും കേരളത്തിൽ ഉള്ളവരും കൂടുതൽ തീരുമാനിക്കട്ടെ എന്നും കമന്റ്‌ കണ്ടു. മൂന്നു തവണ തരണം ചെയ്തു എങ്കിൽ പോലും ഇത് റിവ്യൂ ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. 2008 ലെ ദേശീയ ബാലപുരസ്‌കാർ മാത്രമാണ് അല്പമെങ്കിലും ഔദ്യോഗികം എന്ന് പറയാവുന്നത്. പക്ഷെ അതിനു പുറകിൽ '30 വിദേശ അവാർഡുകൾ', പത്ര വാർത്തകൾ എന്നിവയാണ്.

ഏറ്റവും ചുരുക്കി പറഞ്ഞാൽ, വളരെ ചെറിയ ഒരു കാര്യത്തെ എങ്ങനെ വളരെ വലിയ ഒന്നാക്കി വിക്കിപീഡിയ വരെ പോലും എത്തിക്കാം എന്നതിന്റെ ഒരു ഉദാഹരണം ആയി ഇത് തോന്നുന്നു. ഒരു ഉദാഹരണം കൂടി പറഞ്ഞാൽ - മൈക്രോസോഫ്റ്റിന്റെ ഫ്രന്റ്‌ പേജ് എന്ന ടൂൾ ഉപയോഗിച്ച പ്രായം കുറഞ്ഞ വ്യക്തി എന്ന ഒറ്റ കാര്യത്തിൽ ആണ് കുട്ടിയുടെ കഴിവ്. ഉപയോഗിച്ചവർക്ക് അറിയാം, അത് വളരെ എളുപ്പമുള്ള ഒന്നാണ്, കുട്ടികൾക്ക് പോലും. അത് ശരിയാണ് എന്ന് അംഗീകരിച്ചാൽ പോലും, ലക്ഷക്കണക്കിന്‌ സോഫ്റ്റ്‌വെയർ കമ്പനികൾ നിർമ്മിക്കുന്ന ലക്ഷക്കണക്കിന്‌ ടൂളുകൾ ആദ്യം ഉപയോഗിച്ച പ്രായം കുറഞ്ഞ വ്യക്തികൾ വിക്കിപീഡിയയിൽ സ്ഥാനം പിടിക്കും. അതിനെ അപൂർവ്വം ആയ ഒരു കഴിവ് അല്ലെങ്കിൽ കഠിനാധ്വാനം ആയി വിലയിരുത്താൻ പറ്റില്ല എന്നാണ് അഭിപ്രായം. --വർഷാവി (സംവാദം) 17:07, 6 ഓഗസ്റ്റ് 2012 (UTC)[മറുപടി]

"ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/തലക്കെട്ട്" എന്ന പേജിൽ കണ്ട പുതിയ കമന്റുകൾക്ക് മറുപടി. അവിടെ എഴുതുവാനുള്ള അനുമതി ഇല്ലാത്തതിനാൽ ഇവിടെ ചേർക്കുന്നു.

  • "ആദ്യം മായ്ക്കാൻ പറഞ്ഞതും സംവദിക്കാൻ വന്ന ആളും ഇതു മായ്ക്കാനായി അങ്ങ് യുക്കേന്ന് ഇങ്ങോട്ട് ആട്ടോറിക്ഷാ പിടിച്ചാണല്ലോ വന്നത്. എങ്കിൽ ഈ അവലംബ പ്രകാരം ആമുഖം മാറ്റി എഴുതൂ Roshan"

തീർത്തും വ്യക്തി പരം ആയ ഒരു കമന്റ്‌ ആയിതോന്നി! ആദ്യം മുതലേ വളരെ വ്യക്തമായി ഞാൻ പറഞ്ഞിരുന്നു, എനിക്ക് തോന്നിയ സംശയങ്ങളും, അവക്കുള്ള കാരണങ്ങളും. അതിനു ഒന്നിന് പോലും മറുപടി ആരും എഴുതി കണ്ടില്ല. ഞാൻ എവിടെ ജീവിക്കുന്നു, അല്ലെങ്കിൽ എങ്ങനെ വിക്കിപീഡിയയിൽ വന്നു എന്നത് എങ്ങനെ ഇതുമായി ബന്ധമുണ്ടാവുന്ന ഒന്നാവും? റോഷൻ പറഞ്ഞ അവലംബം മാത്രമല്ല, ഈ കുട്ടിയെ പറ്റി വന്ന ഒരുപാട് പത്ര വാർത്തകളും ഓൺലൈൻ വാർത്തകളും വായിച്ചിട്ടാണ് ഞാൻ സംവാദം തുടങ്ങിയത്. വിക്കിപീഡിയയിൽ ഒരുപാട് സംഭാവൻ ചെയ്ത ആൾ എന്ന നിലയിൽ റോഷനോട് ഒരുപാട് ബഹുമാനം ഉണ്ട്. ഈ വിഷയത്തിൽ റോഷന് എതിർപ്പുണ്ടെങ്കിൽ എന്റെ ബഹുമാനം കുറയാനും പോകുന്നില്ല. എന്തിനാണ് വ്യക്തിപരമായി ഇത് എടുക്കുന്നത്?

മറ്റൊരു കാര്യം, ഒരു യുസർ നെയിം പോലും ഇല്ലാതെ വിക്കിപീഡിയ എഡിറ്റ്‌ ചെയ്യാം, പക്ഷെ ഞാൻ ഇപ്പോഴും ആ ലേഖനത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതിലെ ബൂലോകം ലിങ്ക് പ്രവർത്തിക്കുന്നില്ല. അതൊന്നും ചെയ്യാത്തത് മടി കൊണ്ടല്ല. ആദ്യം കാര്യങ്ങൾ വിശദമായി അറിയിക്കാം എന്നതിനാൽ ആണ്. ഈ വിഷയത്തിൽ അല്പം അറിയാവുന്ന ആൾ എന്ന നിലയിൽ ഉള്ള, തികച്ചും പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ഒരു സംവാദം ആണ് ഞാൻ ഉദ്ദേശിച്ചത്.

ഇനി റോഷൻ പറഞ്ഞതിലേക്ക് മടങ്ങി വരാം. മാതൃഭൂമിയിൽ ഒ.രാധികഎഴുതിയ ലേഖനത്തിലെ പ്രധാന കാര്യങ്ങൾ ഇവയാണ്. "അമേരിക്കൻ അസോസിയേഷൻ ഓഫ് വെബ് മാസ്റ്റേഴ്‌സിന്റെ ഗോൾഡ് വെബ് അവാർഡ് ഉൾപ്പെടെ 30 വിദേശ അവാർഡുകളും ഒട്ടേറെ മറ്റു ബഹുമതികളും" - ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അവ എങ്ങനെ ലഭിക്കുന്നു എന്നതും വളരെ വിശദമായി ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്. അത് അതെ പോലെ വിശ്വസിക്കണം എന്ന് ഒരു അഭിപ്രായവും ഇല്ല. ഓരോ പോയന്റും ഗൂഗിൾ നോക്കിയാൽ അതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഓൺലൈൻ വെബ്‌ ബാഡ്ജ് എന്നത് ഒരിക്കലും വിദേശ അവാർഡ്‌ അല്ല എന്ന പോയന്റിൽ ഉറച്ചു നിൽക്കുന്നു.

പ്രായത്തിന്റെ കാര്യം - മാതൃഭൂമിയിലെ പോയന്റുകൾ തന്നെ അതിനു തെളിവാണ്. മുകളിൽ എഴുതിയിട്ടുമുണ്ട്.

"ഇ- ഡിസൈൻ എന്ന് സ്വന്തം പേരിലൊരു കമ്പനിയുടെ ഉടമയാണ് ഈ ആറാം ക്ലാസ്സുകാരി." , "ഇപ്പോൾ സൈബ്രോസിസ് ടെക്‌നോ സൊലൂഷൻസ് കമ്പനിയുമായി ഓൺലൈൻ പിക്‌സൽ ട്രേഡേഴ്‌സ് എന്ന കമ്പനിയുണ്ടാക്കാൻ കരാർ ഒപ്പിട്ടുകഴിഞ്ഞു ശ്രീലക്ഷ്മി", - ഇതൊക്കെ ആണ് മാതൃഭൂമിയിലെ കൂടുതൽ വിവരങ്ങൾ. ഒരു കമ്പനി ഉണ്ടാക്കുവാനും മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിടാനും കഴിയുന്നത്‌ കുട്ടിയുടെ കഴിവാണോ അതോ മറ്റു ആരുടെ എങ്കിലുമാണോ എന്നത് വിക്കിപീഡിയ ഉപയോഗിക്കുന്നവർക്ക് വിടുന്നു.

  • "അങ്ങനെയെങ്കിൽ ഈ പുരസ്കാരം ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണോ ഭാരത സർക്കാർ നോക്കിയത് അല്ലെങ്കിൽ യാതൊരു അന്വേഷണങ്ങളും ഇല്ലാതെ ഇത്തരം പുരസ്കാരം നൽകാൻ ഭാരത സർക്കാരിന് വല്ല ഭ്രാന്തും ഉണ്ടോ?"

അഖിൽ, വിക്കിപീഡിയയിൽ താങ്കൾ നൽകിയ സേവനങ്ങളെ കുറിച്ചു വ്യക്തമായി അറിയാവുന്നതിനാൽ, ഇക്കാര്യത്തിൽ അല്പം കൂടി ചിന്തിക്കണം എന്ന് അപേക്ഷ. ഇകാര്യം വളരെ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം ആണ് ഞാൻ സംവാദത്തിനു വന്നത്. ആ കുട്ടിയുടെ തന്നെ സൈറ്റിൽ വന്ന, എന്നാൽ പിന്നീട് നീക്കം ചെയ്ത പേജിൽ പറഞ്ഞിരുന്ന 'വിദേശ ബഹുമതികൾ' ഉൾപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് അറിയാവുന്നവർ അത് കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവ അപ്രത്യക്ഷം ആവുകയായിരുന്നു. പക്ഷെ ഇൻറർനെറ്റിൽ ആർക്കൈവിംഗ് ഉള്ളതിനാൽ, അത് ഇപ്പോഴും ഉണ്ട്. ആ അവാർഡുകൾ, അവ നൽകുന്ന സൈറ്റുകൾ ഒക്കെ അഖിലിനു പരിശോധിക്കാം, ആർക്കൈവ് ലിങ്ക് - http://web.archive.org/web/20090225030711/http://www.sreekutty.com/awards.htm ഇതിലെ അവസാനത്തെ ആറെണ്ണം ഒഴികെ ഉള്ളതെല്ലാം ആണ് മുകളിൽ പറഞ്ഞ വിദേശ ബഹുമതികൾ. ഇവയും പത്ര വാർത്തകളും ആണ് ഭാരത സർക്കാർ അവാർഡ് നേടാൻ സഹായകം ആയതു. ആദ്യം ഇതിനെ പറ്റി അറിഞ്ഞപ്പോൾ അഖിലിന്റെ അതെ പ്രതികരണം ആയിരുന്നു എന്റെതും. പക്ഷെ ഇതിനെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ അമ്പരപ്പിക്കുന്ന വിവരങ്ങൾ ആണ് ലഭിച്ചത്. എങ്ങനെ വളരെ ചെറിയ ഒരു കാര്യം വിദദ്ധമായി ഒരു വലിയ കാര്യമാക്കാൻ കഴിയും എന്നതിന്റെ ഉദാഹരണം ആണ് ഇത്.

ഇനി ഭാരത സർക്കാരിന്റെ അവാർഡിനെ പറ്റി - വിവര സാങ്കേതിക വിദ്യ കേരളത്തിലെ സ്കൂളുകളിൽ ഒരു വിഷയം ആയി വരുന്നതിനു മുമ്പ്, കുട്ടികൾ എച് ടി എം എൽ പഠിക്കുന്നതിനു മുന്പ്, അധ്യാപകർക്ക് പോലും ഇതിനെ പറ്റി ധാരണ ഇല്ലാത്ത സമയത്ത് ആണ് ഈ അവാർഡ്‌ ലഭിക്കുന്നത്. വെബ്‌ പേജുകൾ എത്ര അനായാസമായി ചെയ്യാം, അതും മൈക്രോസോഫ്റ്റിന്റെ ഫ്രന്റ്‌ പേജ് എന്ന ടൂൾ ഉപയോഗിച്ച് (എച് ടി എം എൽ കോഡ് എഴുതാതെ) എന്ന് സാധാരണ ജനങ്ങൾക്ക്‌ അധികം അറിവില്ലാതിരുന്ന ഒരു കാലത്താണ് ഇത് നടന്നത്. ഭാരത സർക്കാരിന്റെ അവാർഡിനുള്ള മാനദണ്ഡം, കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഉണ്ട്. വളരെ എളുപ്പത്തിൽ നേടാൻ പറ്റുന്ന ഒന്ന് അല്ല തീർച്ചയായും അത്. പക്ഷെ ഇക്കാര്യം വളരെ വിദദ്ധമായി അവതരിപ്പിച്ചതിൽ ആണ് കഴിവ്. അത് കുട്ടിയുടെ കഴിവ് അല്ല.

ഒരിക്കൽ കൂടി എന്റെ അഭിപ്രായം എഴുതുന്നു. ഒരിക്കലും ഇത് വ്യക്തി പരം ആയി എടുക്കരുത്. മലയാളം വിക്കിപീഡിയയിൽ അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ കൂടുതൽ പേജുകൾ എന്നതല്ല ആരുടേയും ലക്ഷ്യം അന്ന് ഞാൻ വിശ്വസിക്കുന്നു. ക്വാളിറ്റി ഉള്ള പേജുകൾ ആവണം എന്നാണ് അഭിപ്രായം. എന്റെ പോയന്റുകൾ ഒരിക്കൽ കൂടി (മുകളിൽ പറഞ്ഞത് തന്നെ) എഴുതുന്നു.

  1. കുട്ടിയുടെ കഴിവ് എന്ന് പറഞ്ഞത്‌ - ഏറ്റവും പ്രായം കുറഞ്ഞ വെബ്‌ ഡിസൈനർ - ഇത് ഔദ്യോഗികം ആയി സ്ഥിരീകരിക്കുന്ന ഒരു ആധികാരിക രേഖയും ഇല്ല. അതെ, ഇത് തീർത്തും വിചിത്രം ആണ് എന്നറിയാം. എന്തെങ്കിലും ആധികാരിക രേഖകൾ ഉണ്ടെങ്കിൽ ഈ പോയന്റു പിൻവലിക്കാൻ തയ്യാർ ആണ്.
  2. കുട്ടിക്ക് ലഭിച്ച, പിന്നീടു കുട്ടിയുടെ സൈറ്റിൽ നിന്നും നീക്കം ചെയ്ത 'വിദേശ അവാർഡുകൾ' ആണ് മാധ്യമ ശ്രദ്ധക്കും പിന്നീടു ലഭിച്ച ചില യഥാർത്ഥ അവാർഡുകൾക്കും കാരണം. മുകളിലെ ആർക്കൈവ് ലിങ്കും, പത്ര വാർത്തകളും ഇത് സാധൂകരിക്കുന്നു. ഇത്തരം വെബ്‌ ബാട്ജുകൾ പിന്നീടുള്ള പ്രശസ്ത്തിക്ക് വേണ്ടി വിദദ്ധമായി ഉപയോഗിക്കുകയാണ് ഉണ്ടായത്.
  3. ഒരു കമ്പനിയുടെ ഉടമ ആവുക, പ്രായം കുറഞ്ഞ സീ ഈ ഓ ആവുക, ചില കമ്പനികളുമായി ചെറു പ്രായത്തിൽ കരാർ ഒപ്പിടുക - ഇവയെല്ലാം അല്പം അന്വേഷിച്ചാൽ അല്ലെങ്കിൽ ഗൂഗിൾ തിരച്ചിലിൽ തന്നെ കൂടുതൽ വിവരങ്ങൾ ലഭിക്കും.
  4. ഇത് കുട്ടിയുടെ പ്രശസ്ത്തിക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണ് എന്ന സംശയം ബലപ്പെടുന്നു. കുട്ടിക്ക് കഴിവില്ല എന്നല്ല. പക്ഷെ 'exceptional' എന്ന രീതിയിൽ അല്ലെങ്കിൽ വിക്കിപീഡിയയിൽ നൽകാൻ മാത്രം ഉള്ള ഒരു പ്രാധാന്യവും ഇല്ല.
  5. വിവര സാങ്കേതിക വിദ്യയെ പറ്റി പലർക്കും ഉള്ള അജ്ഞത മുതലെടുത്ടുള്ള വിജയകരമായ ഒരു നീക്കം എന്നതിന് അപ്പുറം, ഇതിൽ ഒന്നുമില്ല.

--വർഷാവി (സംവാദം) 01:22, 7 ഓഗസ്റ്റ് 2012 (UTC)[മറുപടി]

താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് എന്ന് വന്നാൽ പോലും, അതിസമർത്ഥമായി വിദേശ പുരസ്കാരങ്ങൾ സമ്പാദിച്ച് ഭാരതസർക്കാരിനെത്തന്നെ കബളിപ്പിച്ച് ശ്രദ്ദേയമായ ഒരു പുരസ്കാരം കിട്ടി കുപ്രസിദ്ധി നേടിയ ഒരു കുട്ടിയാണ് ഇത് എന്നല്ലേ വിചാരിക്കേണ്ടത്. അത് തന്നെ ഈ വ്യക്തിയെ ശ്രദ്ധേയം ആക്കുന്നില്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 02:37, 7 ഓഗസ്റ്റ് 2012 (UTC)[മറുപടി]


ശ്രീജിത്ത്‌ - ഒരിക്കലും ഞാൻ ആ അർത്ഥത്തിൽ അല്ല എഴുതിയത്. കുട്ടിക്ക് കഴിവുകൾ ഉണ്ടായിരിക്കാം, പക്ഷെ അത് അത്യപൂർവമാണ് അല്ലെങ്കിൽ വിക്കിപീഡിയയിൽ സ്ഥാനം പിടിക്കാൻ മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് കരുതുന്നില്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. കുട്ടിക്ക് കുപ്രസിദ്ധി ഉണ്ട് എന്ന് പറയുന്നത് തെറ്റാണു. കുട്ടിക്ക് പ്രശസ്ത്തി കിട്ടാൻ ആരോ ചെയ്ത ഒന്നാണ്, കുട്ടിയെ ഒരിക്കലും കുറ്റം പറയാനാവില്ല. സർക്കാരിനെ കബളിപ്പിച്ചു എന്നത് - അന്തർദേശീയ അവാർഡുകൾ എന്ന പേരിൽ ഓൺലൈൻ വെബ്‌ ബാട്ജുകൾ കാണിച്ചും അതിനെ പറ്റി കൂടുതൽ അന്വേഷിക്കാതെ തയ്യാറാക്കിയ മാധ്യമ റിപ്പോർട്ടുകൾ കാണിച്ചുമാവണം "ദേശീയ ബാലപുരസ്‌കാർ" നേടിയത്. ചുരുക്കത്തിൽ ഈ മേഖലയെ പറ്റി നല്ല ഗ്രാഹ്യം ഇല്ലാത്തവർ പലരും ഇത് ഒരു വലിയ കാര്യം ആയി എടുത്തു. ഒരു പക്ഷെ തെറ്റ് അവരുടേത് ആവാം!

"താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് എന്ന് വന്നാൽ പോലും" എന്ന കമന്റ്‌. ഞാൻ മുൻപ് പറഞ്ഞത് പോലെ, ഞാൻ പറഞ്ഞ ഒരു കാര്യവും അതെ പോലെ വിശ്വസിക്കണം എന്ന് ഒരിക്കലും പറയില്ല. അതിനെ സാധൂകരിക്കുന്ന ലിങ്കുകൾ, ഗൂഗിൾ ചെയ്യാൻ പറ്റുന്ന 'ഓൺലൈൻ അവാർഡ്‌ ലിസ്റ്റ്', മറ്റു വിവരങ്ങൾ എല്ലാം നോക്കിയിട്ട് അവസാന നിഗമനത്തിൽ എത്തിയാൽ മതി.

"അതിസമർത്ഥമായി വിദേശ പുരസ്കാരങ്ങൾ സമ്പാദിച്ച്" - മുകളിൽ വിശദീകരിച്ചത് പോലെ, വിദേശ പുരസ്കാരങ്ങൾ അല്ല, വെബ്‌ ബാട്ജുകൾ, അഥവാ പണം അടച്ചും അടക്കാതെയും മിനിട്ടുകൾക്കുള്ളിൽ നേടാവുന്ന ഓൺലൈൻ അവാർഡുകൾ. അത് നേടാൻ അധികം സാമർത്ഥ്യം ഒന്നും വേണ്ട. മിക്കവാറും രണ്ടു പേജുകൾ ആയിരിക്കും ഉണ്ടാവുക, ഒന്നിൽ ലിങ്ക് അല്ലെങ്കിൽ സൈറ്റിന്റെ പേര് ടൈപ്പ് ചെയ്യുക, അടുത്ത പേജിൽ അവാർഡ് റെഡി. ഇതാ ഉദാഹരണം. ഇത് ആ കുട്ടിയുടെ സൈറ്റിൽ ലിസ്റ്റ് ചെയ്ത (പിന്നീട് നീക്കം ചെയ്ത) ഒരു 'വിദേശ അവാർഡ്‌' ആണ്. പേര് - Webmasters Ink Web Award (USA) http://www.webmastersink.com/awards/enter.html - ഇവിടെ തുടങ്ങുക. എല്ലാം തോന്നും പോലെ ടൈപ്പ് ചെയ്യാം. സൈറ്റ് നിലവിൽ ഉള്ളതാവണം എന്ന് പോലും ഇല്ല. ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ഇത് മെയിൽ ചെയ്യപ്പെട്ടു എന്ന വിവരം കാണിക്കും. അവിടെ തന്നെ നിങ്ങൾ ഇപ്പോൾ നേടിയ അവാർഡിലേക്കുള്ള ലിങ്ക് ഉണ്ട്. അത്രയും എളുപ്പം! ആകെ സമയം ഒരു മിനിറ്റിൽ താഴെ. ഇത്തരം കാര്യങ്ങൾ വേണ്ട വിധം ശ്രദ്ധിക്കാനോ, അതിനു പുറകെ പോവാനോ അധികം ആരും ശ്രമിക്കാത്തതിനാൽ പലരും ഇപ്പോഴും വിചാരിക്കുന്നത് ഇത് വലിയ എന്തോ ആയിട്ടാണ്. ഞാൻ നേരത്തെ ലിസ്റ്റ് ചെയ്ത ആ വിദേശ അവാർഡുകളിൽ ബഹു ഭൂരിപക്ഷവും ഇത്തരം തന്നെ! --വർഷാവി (സംവാദം) 04:00, 7 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വർഷാവി എഴുതിയ മിക്കവാറും എല്ലാ ആശയങ്ങളോടും യോജിപ്പാണു്. ഇത്തരത്തിലുള്ള പലഅന്താരാഷ്ട്ര 'അവാർഡുകളും' പണം അടച്ചാലോ സൈറ്റിൽ പേരും ഈ-മെയിലും രെജിസ്റ്റർ ചെയ്താലോ ലഭിക്കുന്നവയാണു്. നമ്മുടെ തന്നെ ഇത്തരത്തിലുള്ള സാങ്കേതിക / വ്യാപാര ഗവണ്മെന്റ് അവാർഡുകൾ പലതും 'സംഘടിപ്പിച്ചെടുക്കാവുന്നവ'യാണു്. സ്പോൺസർ ചെയ്താൽ ലഭിക്കാവുന്ന കുറേയേറെ നിരർത്ഥക അവാർഡ് ക്ഷണങ്ങൾ പലപ്പോഴും എനിക്കു തന്നെ ലഭിച്ചിട്ടുണ്ടു്. നന്നായി ലോബി ചെയ്യാൻ കഴിഞ്ഞാൽ നടത്തിയെടുക്കാൻ കഴിയുന്ന സാങ്കേതികവിവരമേ പല ഡിപ്പാർട്ട്മെന്റ് ഹെഡ്ഡന്മാർക്കും ഉള്ളൂ / ഉണ്ടായിരുന്നുള്ളൂ.

ഇതിൽ പറയുന്ന വെബ് സൈറ്റ് നിർമാണകലയാണെങ്കിൽ ഒരു പക്ഷേ ഇതിനേക്കാൾ ആദ്യം വരേണ്ടതു് എന്റെ മകളുടെ പേരാണു്. [പിക്കാച്ചു]വിന്റേയും പോക്കിമോന്റെയും ക്ലിപ്പ് ആർട്ടുകൾ വെബ്ബിൽ നിന്നും എടുത്തു് ഓഫ്‌ലൈനായി ഫ്രന്റ് പേജിലും ഓൺലൈനായി ജിയോസിറ്റിയിലും ട്രിപ്പോഡിലും മറ്റും താളുകളുണ്ടാക്കി പരസ്പരം ലിങ്കു ചെയ്തു് ഒരു മുഴുവൻ രൂപ വെബ് സൈറ്റ് (അവളുടെ ഭാഷയിൽ 'ഫണ്ണി മെസ്സേജു താളുകൾ') ഉണ്ടാക്കാൻ അവൾ 5-6 വയസ്സുള്ളപ്പോളേ പഠിച്ചിരുന്നു. പക്ഷേ അതെന്തെങ്കിലും വലിയ കാര്യമായി എനിക്കോ അവൾക്കോ തോന്നിയിട്ടില്ല. ലേഖനത്തിനു വിഷയമായ കുട്ടിയുടെ വാർത്ത ആദ്യം കാണുന്ന കാലത്തുതന്നെ അതിലെ കഥയില്ലായ്മയിൽ അവജ്ഞ തോന്നിയിരുന്നു. ഇതുപോലെ ഒട്ടനവധി ഹൈപ്പുകൾ നമ്മുടെ പത്രമാദ്ധ്യമങ്ങളിൽ പതിവാണു്. വിശ്വപ്രഭ ViswaPrabha Talk 05:26, 7 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നീക്കം ചെയ്യാമെന്ന് കരുതുന്നു. ദീപു [deepu] (സംവാദം) 17:40, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]